നിലക്കടല 'വിറ്റ' യുഎസ് പ്രസിഡന്റ്; ഒറ്റ പ്രസംഗത്തിൽ വോട്ടുകൾ പെട്ടിയിൽ; കൈ കൊടുപ്പിച്ചത് ഇസ്രയേലിനും ഈജിപ്തിനും
‘‘ചില സമയങ്ങളിൽ യുദ്ധം അനിവാര്യമായ ഒരു തിന്മയായേക്കാം. പക്ഷേ, എത്രയൊക്കെ ന്യായീകരിച്ചാലും അത് തിന്മ തന്നെയാണ്. പരസ്പരം നമ്മുടെ മക്കളെ കൊന്നുകളഞ്ഞുകൊണ്ട് സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് നാം ഒരിക്കലും പഠിക്കില്ല’’. 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞ വാക്കുകളാണിത്. യുദ്ധം വീണ്ടും ലോക സമാധാനത്തിന്മേൽ പിടിമുറുക്കിയിരിക്കുന്നു. ഒരു പക്ഷേ നിസ്സഹായനായി കാർട്ടർ മടങ്ങുകയാണ്. കാർട്ടറിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിയാണ്. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭരണാധികാരികളെ ഒരുമിച്ചിരുത്തി കാർട്ടർ മധ്യസ്ഥം വഹിച്ച ചർച്ച നീണ്ടത് 13 ദിവസം. 1948 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്നിരുന്ന യുദ്ധത്തിന് അതോടെ അന്ത്യമായി. ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശം ഈജിപ്തിനു വിട്ടുകൊടുത്തുകൊണ്ട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് തുടക്കമിടാൻ ആ ഉടമ്പടിക്കു കഴിഞ്ഞു. കാർട്ടർ വിട വാങ്ങുമ്പോൾ ഈ മേഖലയ്ക്കു മേല്‍ വീണ്ടും അശാന്തിയുടെ മൂടുപടമാണ്. അമേരിക്കൻ പ്രസിഡന്റ് കാർട്ടറേക്കാൾ ‘മുൻ പ്രസിഡന്റ്’ ആയ കാർട്ടറാണ് പേരെടുത്തത്. ജനപ്രീതി കുറഞ്ഞ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കാർട്ടർ സമാധാന രംഗത്തും ആരോഗ്യ പ്രവർത്തന രംഗത്തും ലോകപ്രീതിയാർജിച്ചു. ‘‘ഭരണകൂടത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ പലതും അദ്ദേഹം ചെയ്തത് വൈറ്റ്ഹൗസിന് പുറത്തേക്ക് വന്ന ശേഷമാണ്. അത് മറ്റൊരു കാർട്ടറായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ്

‘‘ചില സമയങ്ങളിൽ യുദ്ധം അനിവാര്യമായ ഒരു തിന്മയായേക്കാം. പക്ഷേ, എത്രയൊക്കെ ന്യായീകരിച്ചാലും അത് തിന്മ തന്നെയാണ്. പരസ്പരം നമ്മുടെ മക്കളെ കൊന്നുകളഞ്ഞുകൊണ്ട് സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് നാം ഒരിക്കലും പഠിക്കില്ല’’. 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞ വാക്കുകളാണിത്. യുദ്ധം വീണ്ടും ലോക സമാധാനത്തിന്മേൽ പിടിമുറുക്കിയിരിക്കുന്നു. ഒരു പക്ഷേ നിസ്സഹായനായി കാർട്ടർ മടങ്ങുകയാണ്.
കാർട്ടറിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിയാണ്. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭരണാധികാരികളെ ഒരുമിച്ചിരുത്തി കാർട്ടർ മധ്യസ്ഥം വഹിച്ച ചർച്ച നീണ്ടത് 13 ദിവസം. 1948 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്നിരുന്ന യുദ്ധത്തിന് അതോടെ അന്ത്യമായി. ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശം ഈജിപ്തിനു വിട്ടുകൊടുത്തുകൊണ്ട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് തുടക്കമിടാൻ ആ ഉടമ്പടിക്കു കഴിഞ്ഞു. കാർട്ടർ വിട വാങ്ങുമ്പോൾ ഈ മേഖലയ്ക്കു മേല്‍ വീണ്ടും അശാന്തിയുടെ മൂടുപടമാണ്.
അമേരിക്കൻ പ്രസിഡന്റ് കാർട്ടറേക്കാൾ ‘മുൻ പ്രസിഡന്റ്’ ആയ കാർട്ടറാണ് പേരെടുത്തത്. ജനപ്രീതി കുറഞ്ഞ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കാർട്ടർ സമാധാന രംഗത്തും ആരോഗ്യ പ്രവർത്തന രംഗത്തും ലോകപ്രീതിയാർജിച്ചു. ‘‘ഭരണകൂടത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ പലതും അദ്ദേഹം ചെയ്തത് വൈറ്റ്ഹൗസിന് പുറത്തേക്ക് വന്ന ശേഷമാണ്. അത് മറ്റൊരു കാർട്ടറായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ സമാധാനത്തിന്റെ നൊബേലിന് അർഹനാക്കുന്നതും’’– ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച് സീനിയർ ഫെലോയും മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച് ഡയറക്ടറുമായ ഡോ. കെ.എം.സീതി പറയുന്നു. നിലക്കടല കച്ചവടക്കാരനിൽ നിന്ന് വൈറ്റ്ഹൗസിലെത്തി ലോകത്തിന്റെ മനം കവർന്ന കാർട്ടറിന്റെ ജീവിതത്തിലൂടെ...
∙ മുങ്ങിക്കപ്പലിൽ ജോലി, പിന്നീട് നിലക്കടല കച്ചവടം, ഒടുവിൽ പ്രസിഡന്റ്
‘‘അമേരിക്കയിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളും അദ്ദേഹത്തെ കരുതിയിരിക്കുന്നത് തങ്ങളുടെ പ്രിയ സുഹൃത്ത് ആയിത്തന്നെയാണ്.’’ ജിമ്മി കാർട്ടറിന്റെ വിയോഗത്തിനു ശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളാണിത്. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് എന്ന ചരിത്രവുമായാണ് 100–ാം വയസ്സിൽ ജിമ്മി കാർട്ടർ വിട വാങ്ങുന്നത്. കാൻസർ ബാധയെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു കാർട്ടർ. പക്ഷേ, കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തി. 2023 നവംബറിലാണ് കാർട്ടറിന്റെ പ്രിയ പത്നി റോസ്‌ലിൻ 96–ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം വിവാഹിതരായി ഒന്നിച്ചു കഴിഞ്ഞ പ്രസിഡന്റ് ദമ്പതികളുമായിരുന്നു ഇരുവരും.
1924ൽ, നിലക്കടല കൃഷിക്കാരനായ പിതാവിന്റെയും നഴ്സായ മാതാവിന്റെയും മകനായാണ് ജിമ്മി കാർട്ടറിന്റെ ജനനം. 1946ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നു പഠിച്ചിറങ്ങിയ കാർട്ടർ ആ മേഖലയിൽ ജോലി ചെയ്തുകൊണ്ടാണ് ജീവിതമാരംഭിച്ചത്. യുഎസിന്റെ ആണവ അന്തർവാഹിനി പദ്ധതികളിലൊന്നിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കാർട്ടറിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട് പിതാവിന്റെ മരണം. പിന്നാലെ അന്തർവാഹിനിയിലെ ജോലി ഉപേക്ഷിച്ച് ജോർജിയയിലെ വീട്ടിലെത്തിയ കാർട്ടർ കുടുംബത്തിന്റെ കൃഷിയും ബിസിനസും ഏറ്റെടുത്തു. നാട്ടിലെത്തിയ കാർട്ടർ അച്ഛന്റെ പാത പിന്തുടർന്ന് പ്രാദേശിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിത്തുടങ്ങി. കൃത്യം ഒരു പതിറ്റാണ്ടിനു ശേഷം 1963ൽ ജോർജിയ സ്റ്റേറ്റ് സെനറ്റിലേക്ക് കാർട്ടർ തിരഞ്ഞെടുക്കപ്പെട്ടു. അതായിരുന്നു കാർട്ടർ എന്ന പൊതുപ്രവർത്തകന്റെ തുടക്കം.
1966ൽ ജോർജിയ ഗവർണറായി മത്സരിച്ചു പരാജയപ്പെട്ട കാർട്ടർ 1970ൽ അതേ സ്ഥാനത്തേക്ക് വിജയം നേടി. 1960കളിൽ സ്വന്തം സ്റ്റേറ്റിൽ നടന്ന വംശീയമായ വിവേചനങ്ങളോട് കാർട്ടർ മൗനം പാലിച്ചുവെന്നും പൊലീസിന്റെ അക്രമത്തിനെതിരെ ചെറുവിരൽ അനക്കിയില്ലെന്നും വിമർശിക്കുന്നവരുണ്ട്. ആ വിമർശനങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം ഒരിക്കലും തയാറായില്ല. പക്ഷേ, 1970ൽ ജോർജിയയുടെ ഗവർണറായി അധികാരം ഏറ്റെടുത്തുകൊണ്ട് കാർട്ടർ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്, ‘‘വംശീയ വിവേചനങ്ങൾ അവസാനിക്കാൻ സമയമായി’’ എന്നാണ്. അന്ന് ഒരു വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെട്ടെങ്കിലും പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കടന്നുവരാൻ ആ പ്രസംഗം കാർട്ടറിനെ സഹായിച്ചു.
∙ ‘‘ഞാൻ നുണ പറയില്ല’’– ആ വാക്കുകൾ വോട്ടായി
വാട്ടർഗേറ്റ് അഴിമതി ആരോപണത്തെത്തുടർന്ന് പ്രസിഡന്റ് റിച്ചഡ് നിക്സൻ രാജിവച്ചതിന് പിന്നാലെയാണ് 1976ൽ അമേരിക്ക വീണ്ടും പൊതുതിരഞ്ഞെടുപ്പിന് വേദിയാവുന്നത്. ജോർജിയയിൽ മാത്രം പ്രവർത്തിച്ചു പരിചയമുള്ള കാർട്ടറിന് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ലഭിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപു തന്നെ അതിനുള്ള കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു കാർട്ടർ. എതിർ സ്ഥാനാർഥി ജെറാൾഡ് ആർ.ഫോഡിനെക്കാളും വിജയസാധ്യതയൊന്നും ആദ്യഘട്ടത്തിൽ കാർട്ടറിന് ആരും കൽപിച്ചു കൊടുത്തിരുന്നില്ല. പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞത് കാർട്ടറിന്റെ ഒരു പ്രസംഗത്തോടെയാണ്. അഴിമതിയിൽ അസ്വസ്ഥരായിരുന്ന അമേരിക്കൻ ജനതയോട്, ‘‘പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്താവനയോ ഒരു നുണയോ ഞാനൊരിക്കലും നിങ്ങളോട് പറയില്ല’’ എന്ന വൈകാരിക പ്രസംഗം കാർട്ടറിന്റെ വോട്ടുകളായി.
അമേരിക്കയുടെ 39–ാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ‘സാധാരണക്കാരുടെ പ്രസിഡന്റ്’ എന്ന പ്രതിച്ഛായ നിലനിർത്താനാണ് കാർട്ടർ ശ്രമിച്ചത്. ഔപചാരികത വിട്ടുള്ള വസ്ത്രധാരണവും പ്രസംഗവും ജനമനസ്സുകളിൽ കാർട്ടറിന് ഇടം നേടിക്കൊടുത്തു. ഭരണപരവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ തുടക്കത്തിൽ തന്നെ നടപ്പിലാക്കിയ കാർട്ടർ വിവിധ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ നിയമനം മൂന്നിരട്ടിയായി വർധിപ്പിച്ചും വിമർശനം പിടിച്ചുപറ്റി. പ്രതിസന്ധിക്കാലത്തായിരുന്നു ഭരണമെങ്കിലും നാലു വർഷം അധികാരത്തിൽ തുടരാൻ കാർട്ടറിനായി.
1979ൽ ചൈനയുമായും സോവിയറ്റ് യൂണിയനുമായും പുതിയ നയതന്ത്ര ബന്ധങ്ങൾക്ക് കാർട്ടർ തുടക്കമിട്ടു. ആയുധങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായി ധാരണയിലെത്തിയെങ്കിലും, കരാർ ലംഘിച്ച് സോവിയറ്റ് യൂണിയൻ അഫ്ഗാനു നേരെ നടത്തിയ ആക്രമണത്തിൽ ക്ഷുഭിതനായ കാർട്ടർ സോവിയറ്റ് യൂണിയനുമായുള്ള ധാരണകളിൽ നിന്ന് പിന്നാക്കം പോയി. അമേരിക്കയിൽ നിന്ന് സോവിയറ്റ് യൂണിയനിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഭക്ഷ്യധാന്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് മാത്രമല്ല, 1980ൽ മോസ്കോയിൽ നടക്കുന്ന സമ്മർ ഒളിംപിക്സ് ബഹിഷ്കരിക്കാനും കാർട്ടർ ആഹ്വാനം ചെയ്തു.
∙ ബന്ദികളെ ഇറാൻ പിടിച്ചു വച്ചതോ റീഗന്റെ പ്രസംഗമോ?
മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രാജ്യത്തെ ഉയർന്ന പണപ്പെരുപ്പവും ഊർജ ദൗർലഭ്യവും ഉൾപ്പെടെ പല പ്രതിസന്ധികളും കാർട്ടറിനെ തേടിയെത്തി. അതിൽ അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് 8 യുഎസ് എംബസി ഉദ്യോഗസ്ഥരെ ഇറാനിൽ നിന്നുള്ളവർ ബന്ദികളാക്കിയ സംഭവമായിരുന്നു. 1979 നവംബർ നാലിനാണ് ടെഹ്റാനിലെ യുഎസ് എംബസിയിലേക്ക് ഇരച്ചുകയറിയ ഒരു കൂട്ടം ഇറാനിയൻ വിദ്യാർഥികൾ ഉദ്യോഗസ്ഥരെ പിടിച്ചുവച്ചത്. ഇറാൻ സ്ഥാനഭ്രഷ്ടനാക്കിയ മൊഹമ്മദ് റെസാ ഷായ്ക്ക് യുഎസിൽ ചികിത്സ തേടാൻ അവസരം നൽകിയതിന്റെ പ്രതിഷേധമായിരുന്നു ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ആ നീക്കം. പിടികൂടിയവരെ തിരികെ ലഭിക്കാൻ നടത്തിയ നയതന്ത്ര നീക്കങ്ങളൊന്നും ഫലം കണ്ടില്ല. രഹസ്യമായി യുഎസ് നടത്താനിരുന്ന റെസ്ക്യൂ മിഷൻ തുടക്കത്തിൽ തന്നെ വിമാനം തകർന്നുവീണ് പരാജയപ്പെട്ടതോടെ കാർട്ടറിന്റെ ഭരണപരാജയത്തെപ്പറ്റി വ്യാപക വിമർശനം ഉണ്ടായി. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുതിച്ചുയർന്നതോടെ പൊതുജനവും ബിസിനസുകാരും ഒരുപോലെ കാർട്ടറിന് എതിരായി.
1981ലെ തിരഞ്ഞെടുപ്പിൽ കാർട്ടറിന്റെ എതിർസ്ഥാനാർഥിയായിരുന്ന റൊണാൾഡ് റീഗൻ ജനങ്ങളോട് ചോദിച്ചത് രണ്ട് ചോദ്യങ്ങളാണ്;
1) നിങ്ങളുടെ ജീവിതം നാലു വർഷം മുൻപ് ഇതിലും ഭേദപ്പെട്ട നിലയിലായിരുന്നില്ലേ? 2) ലോകരാജ്യങ്ങൾക്കിടയിൽ നാല് വർഷം മുൻപ് അമേരിക്ക ഇതിലും ബഹുമാനിക്കപ്പെട്ടിരുന്നില്ലേ?– ആ തിരഞ്ഞെടുപ്പിൽ വിജയം റീഗന്റെ പക്ഷത്തായിരുന്നു. ബന്ദികളാക്കിയവരെ തിരഞ്ഞെടുപ്പ് വരെ വിട്ടുനൽകരുതെന്ന് റീഗൻ ഇറാൻ സർക്കാരുമായി കരാറുണ്ടാക്കിയതായി അക്കാലത്ത് ആരോപണങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത്തരം വാദങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞു. എന്തായാലും റീഗൻ അധികാരമേറ്റ ഉടനെയാണ് ബന്ദികളെ ഇറാൻ വിട്ടുനൽകുന്നത്.
കാർട്ടർ വൈറ്റ്ഹൗസ് വിടുമ്പോൾ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഏതാണ്ട് 35 ശതമാനം ആളുകൾ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്. പക്ഷേ, വൈറ്റ് ഹൗസ് വിട്ട് ജോർജിയയിലേക്ക് മാറിയ കാർട്ടർ പിന്നീട് ജനങ്ങളുടെ മനം കവർന്ന നേതാവായി. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊണ്ട്, അമേരിക്കയുടെ 39–ാം പ്രസിഡന്റ് മാത്രമായിരുന്നില്ല താനെന്ന് കാർട്ടർ തെളിയിച്ചു. പിതാവിന്റെ മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് മകൻ ചിപ് കാർട്ടർ പറഞ്ഞത്, ‘‘അദ്ദേഹം എന്റെ മാത്രം ഹീറോ ആയിരുന്നില്ല. സമാധാനത്തിലും മനുഷ്യാവകാശത്തിലും ഉപാധികളില്ലാത്ത സ്നേഹത്തിലും വിശ്വസിച്ച എല്ലാവരുടെയും ഹീറോ ആയിരുന്നു’’ എന്നാണ്.
കാർട്ടറുടെ കാലഘട്ടത്തെ ചരിത്രം എങ്ങനെ വിലയിരുത്തും? ഡോ. കെ.എം. സീതി പറയുന്നു
‘മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ആണവായുധങ്ങൾക്കെതിരെയും ഇത്രയധികം സംസാരിച്ച മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടാവില്ല. രണ്ടാം ശീതയുദ്ധത്തിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലം ഒരുക്കുന്ന കാലഘട്ടത്തിലാണ് ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റ് പദത്തിലിരുന്നത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലും ഇറാനിലെ വിപ്ലവവും ഇക്കാലത്താണ്. വിയറ്റ്നാം യുദ്ധത്തിലെ പരാജയത്തിനു ശേഷം അമേരിക്കയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്താണ് കാർട്ടർ അധികാരത്തിൽ വരുന്നത്.
അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം സംരക്ഷിക്കാനെന്ന പേരിൽ അമേരിക്ക നടത്തിയിരുന്ന ‘പോരാട്ടങ്ങൾക്ക്’ സഹായം കൊടുക്കാനുള്ള മധ്യസ്ഥനായി പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൾ ഹക്കിനെ മാറ്റി. അതിന്റെ പേരിൽ പാക്കിസ്ഥാനിലെ പട്ടാളഭരണത്തിന് വലിയ പിന്തുണ കൊടുത്തു. മനുഷ്യാവകാശങ്ങളെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റി പ്രസംഗിച്ചു നടക്കുന്ന കാർട്ടറുടെ ഭരണകൂടം തന്നെയാണ് ജനാധിപത്യവിരുദ്ധമായ പട്ടാളഭരണകൂടങ്ങൾക്ക് പിന്തുണ നൽകിയത് എന്നതാണ് വൈരുധ്യം. അത് മാത്രമല്ല, ആണവായുധങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി ഉടമ്പടി കൊണ്ടുവരുകയും അത് ലംഘിക്കുന്ന രാജ്യങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും മുൻകയ്യെടുത്ത കാർട്ടർ തന്നെയാണ് പാക്കിസ്ഥാനു വേണ്ടി ഇത്തരം ഉടമ്പടികൾ ഇളവ് ചെയ്ത് കൊടുത്തത്’
(ഡോ. കെ.എം. സീതി, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച് സീനിയർ ഫെലോയും മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച് ഡയറക്ടറുമാണ്)
∙ ഇറാഖ് ആക്രമണത്തെ എതിർത്ത സമാധാന പ്രേമി
ഒരർഥത്തിൽ പ്രസിഡന്റ് പദവിയിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് തന്റെ ആദർശങ്ങൾക്കുവേണ്ടി കാർട്ടർ പ്രവർത്തിച്ചത്. 1982ൽ കാർട്ടറും ഭാര്യ റോസ്‌ലിനും ചേർന്ന് കാർട്ടർ ഫൗണ്ടേഷന് തുടക്കമിട്ടു. യുഎസിനപ്പുറം ലോകം മുഴുവൻ കാർട്ടറിന്റെ ഇടപെടലുകളെത്തി. ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുക, സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുക, ആഗോള സമാധാനം ഉറപ്പുവരുത്തുക, പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയൊക്കെയായിരുന്നു കാർട്ടർ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ. മ്യാൻമർ, ബൊളീവിയ, നേപ്പാൾ, തുനീസിയ, ഐവറി കോസ്റ്റ് എന്നിവയടക്കം 39 രാജ്യങ്ങളിലെ 113 തിരഞ്ഞെടുപ്പുകൾക്ക് കാർട്ടർ ഫൗണ്ടേഷൻ നിരീക്ഷകരായി.
തന്റെ പ്രസിഡന്റ് കാലഘട്ടത്തിൽ ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന പ്രഖ്യാപനം അരക്കിട്ടുറപ്പിച്ച കാർട്ടർ, പിന്നിട് വിവിധ രാജ്യങ്ങൾക്കിടയിലെ അനൗദ്യോഗിക മധ്യസ്ഥനായി മാറി. 1994ൽ ഉത്തര കൊറിയയുമായി ചർച്ച നടത്തിയ കാർട്ടർ ഒരു ഘട്ടത്തിൽ ഉത്തര കൊറിയയും യുഎസും തമ്മിലുള്ള ആണവ കരാറിനു വരെ മുൻകയ്യെടുത്തു. 1991ലെ ഗൾഫ് യുദ്ധത്തെ എതിർത്ത കാർട്ടർ 2003ൽ അമേരിക്ക ഇറാഖിൽ നടത്തിയ ആക്രമണത്തിന്റെയും വിമർശകനായിരുന്നു.
ലോകമെങ്ങും പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തുകൊണ്ടിരുന്ന മലേറിയ, ഗിനിയ വോം, റിവർ ബ്ലൈൻഡ്നെസ് തുടങ്ങിയ രോഗങ്ങൾ ഉന്മൂലനം ചെയ്യാനുള്ള മുൻനിര പോരാളിയായും കാർട്ടർ ഫൗണ്ടേഷൻ മാറി.
‘‘ചികിത്സ ലഭിക്കാനുള്ള അവകാശം ഒരാളുടെ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്ന് ഞാൻ കരുതുന്നു പ്രത്യേകിച്ച് അവഗണിക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്യുന്ന, പ്രതീക്ഷ നഷ്ടപ്പെട്ട ദരിദ്രരുടെ കാര്യത്തിൽ. ആരെങ്കിലും തങ്ങളെ പരിഗണിക്കാനുണ്ടെന്ന ചിന്ത അവരുടെ ശാരീരികമായ വേദന കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരാശിയോട് തോന്നിയേക്കാവുന്ന വെറുപ്പും അത് ഒരു പരിധി വരെ ഇല്ലാതാക്കും.’’ എന്നാണ് കാർട്ടർ ഒരിക്കൽ പറഞ്ഞത്.
മനുഷ്യാവകാശത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക്, 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം കാർട്ടറെ തേടിയെത്തി. കാർട്ടർ ഫൗണ്ടേഷനും ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റിയുമായി ചേർന്ന് വിവിധ മേഖലകളിലെ ദരിദ്രർക്കായി നിർമിച്ചു നൽകിയത് 4390 വീടുകളാണെന്നാണ് കണക്കുകൾ.