വീടിനെ ലേബർ റൂമാക്കുന്നവർ കൂടുതൽ ഈ ജില്ലയിൽ! രണ്ടിടത്ത് ‘ജന’നത്തിന് പ്രിയം സർക്കാർ ആശുപത്രി; കുഞ്ഞ് ജനിക്കാത്ത താലൂക്ക് ആശുപത്രിയും!
‘ജോലി സർക്കാരിൽ മതി, പക്ഷേ പ്രസവവും പഠനവും സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്കൂളിലും!’. മലയാളിയുടെ ഇരട്ടത്താപ്പിനെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന കുറിപ്പാണിത്. അപ്പോഴും സംശയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ എന്നാവും? സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരടക്കം ഇടയ്ക്കിടെ അവകാശവാദങ്ങളെല്ലാം ഉന്നയിക്കാറുണ്ടെങ്കിലും മൊത്തത്തിലെ കണക്കെടുത്താൽ പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണെന്ന് കാണാം. സർക്കാർ ആശുപത്രികളേക്കാൾ ഇരട്ടിയിലേറെ പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. സിസേറിയനിലും കണക്കുകൾ ഇങ്ങനെത്തന്നെ. എന്തുകൊണ്ടാകാം സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾ പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നത്? അതേസമയം കേരളത്തിലെ 2 ജില്ലകളിൽ സ്വകാര്യ ആശുപത്രികളേക്കാൾ പ്രസവം സർക്കാർ ആശുപത്രികളിൽ നടക്കുന്നുമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളിൽ എന്തുകൊണ്ടാകാം സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികൾ പ്രിയങ്കരമാകുന്നത്? പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വേർതിരിച്ച് കണക്കുകൾ പറയുമ്പോൾ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിക്കുന്നുണ്ട്. പ്രസവത്തിനായി

‘ജോലി സർക്കാരിൽ മതി, പക്ഷേ പ്രസവവും പഠനവും സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്കൂളിലും!’. മലയാളിയുടെ ഇരട്ടത്താപ്പിനെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന കുറിപ്പാണിത്. അപ്പോഴും സംശയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ എന്നാവും? സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരടക്കം ഇടയ്ക്കിടെ അവകാശവാദങ്ങളെല്ലാം ഉന്നയിക്കാറുണ്ടെങ്കിലും മൊത്തത്തിലെ കണക്കെടുത്താൽ പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണെന്ന് കാണാം. സർക്കാർ ആശുപത്രികളേക്കാൾ ഇരട്ടിയിലേറെ പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. സിസേറിയനിലും കണക്കുകൾ ഇങ്ങനെത്തന്നെ. എന്തുകൊണ്ടാകാം സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾ പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നത്?
അതേസമയം കേരളത്തിലെ 2 ജില്ലകളിൽ സ്വകാര്യ ആശുപത്രികളേക്കാൾ പ്രസവം സർക്കാർ ആശുപത്രികളിൽ നടക്കുന്നുമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളിൽ എന്തുകൊണ്ടാകാം സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികൾ പ്രിയങ്കരമാകുന്നത്? പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വേർതിരിച്ച് കണക്കുകൾ പറയുമ്പോൾ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിക്കുന്നുണ്ട്. പ്രസവത്തിനായി ആശുപത്രികളിലെത്താത്തവർ. ഇപ്പോഴും വീടുകളിൽ പ്രസവം നടത്തുന്നുണ്ടെന്നാണ് രേഖകൾ. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിങ്ങിന് ആരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച രേഖകളിലെ കണക്കുകളാണിവ. 2019 മുതൽ 2023 വരെയുള്ള 4 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പല വിവരങ്ങളും അമ്പരപ്പിക്കുന്നതാണ്!
∙ ഈ കണക്കുകൾ നൽകും ഉൾക്കാഴ്ച
2019 മുതൽ 2023 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് 17,21,823 പ്രസവങ്ങളാണ് നടന്നത്. ഇതിൽ സർക്കാർ ആശുപത്രികളിൽ മാത്രം നടന്നത് 5,40,177 പ്രസവങ്ങൾ. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നടന്നതോ 11,80,563 പ്രസവങ്ങളും. ശതമാനക്കണക്കെടുത്താൽ ആകെ നടന്നതിൽ 68.56% പ്രസവങ്ങളും സ്വകാര്യ ആശുപത്രികളിലായിരുന്നു എന്നു മനസ്സിലാക്കാം. സർക്കാർ ആശുപത്രികളിലേത് കേവലം 31.37% മാത്രം. ഈ കണക്ക് പരിശോധിച്ചാൽ സർക്കാർ ആശുപത്രികളിൽ നടന്നതിന്റെ 218.55% അധികമാണ് സ്വകാര്യ ആശുപത്രികളിലേതെന്ന് മനസ്സിലാക്കാനാവും. എന്നാൽ ഇതിലൊന്നും ഇടംപിടിക്കാത്ത 2208 പ്രസവങ്ങൾ കേരളത്തിലെ വീടുകളിലും നടന്നിട്ടുണ്ട്. ഇത് ആകെ പ്രസവത്തിന്റെ 0.13% ആണ്. പക്ഷേ ആരോഗ്യ കേരളത്തിലെ ഞെട്ടിക്കുന്ന കണക്കാണിതെന്നു പറയേണ്ടി വരും.
∙ സിസേറിയനിലും സമാനമാണ് കണക്കുകൾ
സിസേറിയന്റെ കണക്കെടുത്താൽ സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് 221.13% ആണ് സ്വകാര്യ ആശുപത്രികളിലുള്ളത്. 2019 മുതൽ 23 വരെ 7,11,443 സിസേറിയനാണ് സംസ്ഥാനത്തുണ്ടായതെന്നാണ് കണക്ക്. അതിൽ 2,21,541 എണ്ണം സർക്കാർ ആശുപത്രികളിലും 4,89,902 എണ്ണം സ്വകാര്യ ആശുപത്രികളിലുമാണ്.
∙ 2 ജില്ലകൾക്ക് പ്രിയം സർക്കാർ ആശുപത്രികൾ
കഴിഞ്ഞ 4 വർഷത്തെ കണക്കിൽ രണ്ട് ജില്ലകളിൽ പ്രസവത്തിന് സർക്കാർ ആശുപത്രികൾ തേടിപ്പോകുന്നവരാണ് കൂടുതൽ. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് അവർ. ഇവിടെ സർക്കാർ ആശുപത്രികളിലാണ് സ്വകാര്യ ആശുപത്രികളേക്കാൾ കൂടുതൽ പ്രസവമുണ്ടായത്. തിരുവനന്തപുരത്ത് 77,287 പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടന്നപ്പോൾ സ്വകാര്യ ആശുപത്രികളിൽ 71,079 പ്രസവങ്ങൾ മാത്രമാണുണ്ടായത്. 6208 പ്രസവങ്ങളാണ് സർക്കാർ ആശുപത്രികളിൽ അധികം നടന്നത്. ആലപ്പുഴ ജില്ലയിലെ കണക്കെടുത്താൽ സർക്കാർ ആശുപത്രികളിൽ 31,860 പ്രസവങ്ങളാണ് നടന്നത്. സ്വകാര്യ ആശുപത്രികളിൽ 29,162ഉം. അതായത് സർക്കാർ ആശുപത്രികളിൽ 2698 പ്രസവം കൂടുതൽ. എന്നാൽ 2022–23ൽ സർക്കാർ–സ്വകാര്യ ആശുപത്രികളിൽ തുല്യ പ്രസവങ്ങളാണ് (7250) നടന്നതെന്ന പ്രത്യേകതയുമുണ്ട്.
എന്നാൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സിസേറിയന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികൾ തന്നെയാണ് മുന്നിൽ. അതിൽ ആലപ്പുഴയിൽ 2020–21 കാലത്ത് സ്വകാര്യ ആശുപത്രികളേക്കാൾ കൂടുതൽ സിസേറിയൻ സർക്കാർ ആശുപത്രികളിലുണ്ടായെന്ന കൗതുകവുമുണ്ട്.
∙ മലപ്പുറത്ത് വ്യത്യാസം 2 ലക്ഷം
മലപ്പുറത്തെ സ്വകാര്യ ആശുപത്രികളിൽ 2019–23 കാലയളവിൽ സർക്കാർ ആശുപത്രികളേക്കാൾ 2,17,269 അധികം പ്രസവമാണുണ്ടായത്. സർക്കാർ ആശുപത്രികളിൽ ആകെ നടന്നത് 64,953 എണ്ണം മാത്രം. എന്നാൽ സ്വകാര്യ ആശുപത്രികളിലാകട്ടെ 2,82,222 എണ്ണവും. താരതമ്യപ്പെടുത്തിയാൽ സർക്കാർ ആശുപത്രികളിലെ പ്രസവത്തിന്റെ 434.5% ഉണ്ട് സ്വകാര്യ ആശുപത്രികളിൽ.
എറണാകുളത്ത് 34,064 പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടന്നപ്പോൾ 1,15,766 പ്രസവമാണ് സ്വകാര്യ ആശുപത്രികളിലുണ്ടായതെന്ന് കാണാം. വ്യത്യാസം 81,702. ശതമാനം പരിഗണിച്ചാൽ സർക്കാർ ആശുപത്രികളുടെ 339.84% ആണ് സ്വകാര്യ ആശുപത്രികളിൽ നടന്ന പ്രസവം.
സിസേറിയന്റെ കാര്യത്തിലും സമാന വ്യത്യാസം കാണാനാവും. മലപ്പുറത്ത് സ്വകാര്യ ആശുപത്രികളിൽ 2019–23 കാലയളവിൽ നടന്നത് 91,506 സിസേറിയനുകളാണ്. സർക്കാർ ആശുപത്രികളിലാകട്ടെ 20,230 എണ്ണവും. വ്യത്യാസം 452.33%. എറണാകുളത്തെ സിസേറിയൻ പരിഗണിച്ചാൽ സർക്കാർ ആശുപത്രികളിൽ 17,484 എണ്ണമുണ്ടായപ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇത് 58,788 ആണ്. വ്യത്യാസം 336.24%. പ്രസവത്തിലെ അന്തരത്തേക്കാൾ കുറവാണ് എറണാകുളത്തെ സിസേറിയനിലെ അന്തരം. എന്നാൽ മലപ്പുറത്ത് ഇത് കൂടുതലുമാണ്.
∙ മലബാറിൽ വ്യത്യാസം കുറവ് കോഴിക്കോട്ട്
മലബാർ ജില്ലകളിൽ പൊതുവേ എല്ലായിടത്തും സർക്കാർ ആശുപത്രികളേക്കാൾ പല മടങ്ങാണ് സ്വകാര്യ ആശുപത്രികളിലെ പ്രസവം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രികളുമായുള്ള അന്തരം താരതമ്യേന കുറവ് കോഴിക്കോട്ടാണ്. കോഴിക്കോട്ട് 69,952 പ്രസവം സർക്കാർ ആശുപത്രികളിൽ നടന്നപ്പോൾ 1,13,593 പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടന്നത്. വ്യത്യാസം 43,641. തെക്കൻ ജില്ലകളേക്കാൾ കൂടുതലാണിതെങ്കിലും ശതമാനക്കണക്കിൽ മറ്റു മലബാർ ജില്ലകളെ അപേക്ഷിച്ച് കുറവാണിത്. എന്നിട്ടു പോലും ഉണ്ട് 162.39% വ്യത്യാസം.
∙ എല്ലാമുണ്ട് ഡോക്ടർ ഒഴികെ
മലപ്പുറം ജില്ലയിലെ അരീക്കോട്ടെ സർക്കാർ ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നപ്പോൾ അവിടെ നൂറുകണക്കിന് പ്രസവങ്ങൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയപ്പോൾ ഒറ്റ പ്രസവവും ഇവിടെ നടക്കുന്നില്ല. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതു തന്നെ കാരണം. പ്രസവത്തിനായി സജ്ജീകരിച്ച പ്രത്യേക സൗകര്യങ്ങളും കെട്ടിടവും ഇപ്പോൾ വെറുതെ കിടക്കുന്നു.
അരീക്കോട് മാത്രമല്ല, വണ്ടൂർ താലൂക്ക് ആശുപത്രിയുടെയും സ്ഥിതി സമാനമാണ്. ഇവിടെയും പ്രാഥമികാരോഗ്യ കേന്ദ്രവും സാമൂഹികാരോഗ്യ കേന്ദ്രവുമൊക്കെയായപ്പോൾ നൂറുകണക്കിന് പ്രസവങ്ങൾ നടന്നിരുന്നു. ഇപ്പോൾ അപൂർവമായേ പ്രസവമുള്ളൂ. മലപ്പുറം ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെ. താലൂക്ക് ആശുപത്രികളിൽ പലതിലും പ്രസവസൗകര്യമില്ല. തിരൂരങ്ങാടി, മലപ്പുറം തുടങ്ങിയ ചില താലൂക്ക് ആശുപത്രികളിലും 3 ജില്ലാ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജിലുമാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ പ്രസവം നടക്കുന്നത്. എന്നാൽ പ്രസവ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളാകട്ടെ തുടരെത്തുടരെ ആരംഭിക്കുന്നുമുണ്ട്.
∙ ‘റിസ്ക്’ എടുക്കാൻ മടിയോ?
നേരത്തേ സർക്കാർ ആശുപത്രികളിൽ പ്രസവമുണ്ടായിടത്ത് ഇപ്പോൾ നടക്കാത്തതിന് ‘റിസ്ക്’ എടുക്കാനുള്ള പേടിയുമുണ്ടെന്ന് അധികൃതർ സൂചിപ്പിക്കുന്നു. നേരത്തേ ഒരു ഡോക്ടറും വിദഗ്ധരായ നഴ്സുമാരുമുണ്ടെങ്കിൽ പോലും പല ആശുപത്രികളിലും പ്രസവമെടുത്തിരുന്നു. ഇപ്പോൾ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, അനസ്തറ്റിസ്റ്റ് തുടങ്ങിയവർ ഉള്ള സർക്കാർ ആശുപത്രികളിൽ മാത്രമാണ് പ്രസവമെടുക്കുന്നത്. എന്തെങ്കിലും സങ്കീർണതകളുണ്ടായാൽ തലയിലാകുമോ എന്ന ആശങ്കയും ആരോഗ്യ പ്രവർത്തകർക്കുണ്ട്.
തിരുവനന്തപുരത്ത് സർക്കാർ തലത്തിലുള്ള സംവിധാനങ്ങൾ കൂടുതലുള്ളതും ആലപ്പുഴയിൽ സ്വകാര്യ ആശുപത്രികളിലെ സംവിധാനങ്ങൾ കുറവുമായതിനാലാകാം അവിടെ സർക്കാർ ആശുപത്രികളിലെ പ്രസവവും കൂടുതലെന്നാണ് ഒരു നിഗമനം.
മികച്ച സൗകര്യങ്ങളടങ്ങിയ പ്രസവ–സിസേറിയൻ പാക്കേജുകളൊരുക്കി സ്വകാര്യ ആശുപത്രികൾ കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. കൂണു പോലെ മുളച്ചുയരുന്ന മെറ്റേണിറ്റി ഹോമുകളും ഇപ്പോൾ മലബാറിലെ വിജയിച്ച സംരംഭങ്ങളിലൊന്നാണ്. ഇവ പ്രസവത്തിന് മുൻപും ശേഷവും നൽകുന്ന ശുശ്രൂഷകൾക്കു പുറമേ സ്വകാര്യ ആശുപത്രികളുമായി ധാരണയുണ്ടാക്കി പ്രസവ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്.
എന്നാലും മികച്ച സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലുണ്ടെങ്കിൽ പ്രസവത്തിന് അങ്ങോട്ട് കൂടുതൽ പേർ ചെല്ലുന്നതും മറ്റൊരു യാഥാർഥ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് പൊന്നാനിയിലെ മാതൃശിശു ആശുപത്രി. ജില്ലയില്‍ പ്രസവ സൗകര്യങ്ങൾക്ക് പേരുകേട്ട സർക്കാർ ആശുപത്രിയാണിത്. മലബാർ മേഖലയിൽ സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകട്ടെ കോഴിക്കോട് മെഡിക്കൽ കോളജും അതിനോട് ചേർന്നുള്ള മാതൃശിശു ആശുപത്രിയുമാണ്. കോഴിക്കോട്ടെ സ്വകാര്യ–സർക്കാർ ആശുപത്രികളിലെ പ്രസവ അന്തരം കുറയാനും മെഡിക്കൽ കോളജ് ഒരു കാരണമായിട്ടുണ്ടാകാം. പ്രസവച്ചെലവും സർക്കാർ ആശുപത്രികളെ ആശ്രയിക്കാൻ സാധാരണക്കാർക്ക് മറ്റൊരു കാരണമാകുന്നു.
കൗതുകരമായ മറ്റൊരു കണക്കും ഇതിലുണ്ട്. 2019–20നെ അപേക്ഷിച്ച് 2022–23 വരെയുള്ള കാലത്ത് പ്രസവങ്ങൾ കുറഞ്ഞു വരുന്നതായും കാണുന്നു. 2019–20ൽ ആകെ പ്രസവം 4,60,850 ആയിരുന്നുവെങ്കിൽ 2022–23ൽ ഇത് 4,14,580 ആയി കുറഞ്ഞിട്ടുണ്ട്. 2020–21ൽ 4,19,786 ആയെങ്കിലും തൊട്ടടുത്ത വർഷം 4,26,607 ആയി നേരിയ വർധനയുണ്ടായിട്ടുമുണ്ട്. എങ്കിലും 19നെ അപേക്ഷിച്ച് കുറവ് തന്നെയാണ്. ലോക്ഡൗണിന് മുൻപാണ് കൂടുതൽ പ്രസവമുണ്ടായതെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു. അതേസമയം 2023ന് ശേഷമുള്ള കണക്കുകൾ ലഭ്യമാകാത്തതിനാൽ പൂർണമായ നിഗമനത്തിലെത്താനാവില്ല.
∙ ഇപ്പോഴും അവസാനിക്കുന്നില്ല വീട്ടിലെ പ്രസവം
സർക്കാർ– സ്വകാര്യ ആശുപത്രികളിലെ പ്രസവ കണക്കുകൾ തമ്മിൽ പോരടിക്കുമ്പോൾ ഇതിനിടയിലും വീട്ടിലെ പ്രസവങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. പലപ്പോഴും കുട്ടികൾ മരിക്കുമ്പോഴാണ് ഇത് സമൂഹമറിയുന്നത്. ഈയിടെ തൃശൂരിൽ ഇതര സംസ്ഥാനക്കാരി വീട്ടിൽ പ്രസവിച്ച ശിശു മരിച്ചത് ഓർമയില്ലേ. നേരത്തേ മലപ്പുറം ജില്ലയിലും സമാനമായ സംഭവങ്ങളുണ്ടായി. പ്രകൃതിചികിത്സയടക്കം വിവിധ ചികിത്സാ രീതികളുടെ പേരിലും മറ്റും വീട്ടു പ്രസവങ്ങൾക്ക് രഹസ്യമായ പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. അക്യുപങ്ചർ ചികിത്സയ്‌ക്കെതിരെ ഇത്തരത്തിൽ ആക്ഷേപമുണ്ടായപ്പോൾ ഈയിടെ മലപ്പുറത്തെ വാർത്താ സമ്മേളനത്തിൽ അവരുടെ സംഘടന വീട്ടിലെ പ്രസവത്തെ തള്ളിയ സംഭവവുമുണ്ടായി.
ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ നാലര വർഷത്തിനിടെ സംസ്ഥാനത്ത് 2931 വീട്ടുപ്രസവങ്ങൾ നടന്നതായാണ് കണക്കുകൾ. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 1337 പ്രസവങ്ങൾ. മറ്റു ജില്ലകളിലും എല്ലാ വർഷവും വീട്ടു പ്രസവങ്ങൾ നടക്കുന്നുവെന്നതും മറയ്ക്കാനാവാത്ത യാഥാർഥ്യമാണ്.
വീട്ടു പ്രസവങ്ങൾക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ വഴി ബോധവൽകരണം നടത്താൻ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് നേരത്തേ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസർ ഡോ.കെ.പ്രതിഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇത് തുടർ നടപടിക്ക് കൈമാറുകയും ചെയ്തു. ഇക്കാര്യം ജയ്‌സിങ്ങിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജിയായും എത്തി. വിഷയത്തിൽ ഹൈക്കോടതി സർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുമുണ്ട്. കേസിൽ എതിരായി കക്ഷി ചേരാനായി ഒരു സംഘടന എത്തിയിട്ടുമുണ്ട്. 2025 ജനുവരി 20നാണ് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്.