ഇന്ത്യയെ തോൽപിക്കാൻ പറന്നു, 127 സെക്കൻഡിൽ എല്ലാം ‘ക്രാഷ്’; ആകാശത്ത് റഷ്യയുടെ ‘കണ്ണുകെട്ടി’ യുക്രെയ്നും!
ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്‌ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം. റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്‌റ്റോക്‌നി. മുൻ കാലങ്ങളിൽ കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.

ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്‌ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം.
റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്‌റ്റോക്‌നി. മുൻ കാലങ്ങളിൽ കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.
47 വർഷങ്ങൾക്കു മുൻപ് 1976 ഓഗസ്റ്റ് 9നായിരുന്നു ചന്ദ്രനിലേക്കുള്ള റഷ്യയുടെ മറ്റൊരു ബഹിരാകാശ പേടകമായ ലൂണ 24 വിജയകരമായി വിക്ഷേപിച്ചത്. 1976 ഓഗസ്റ്റ് 18ന് പേടകം സുരക്ഷിതമായി ഇറങ്ങുകയും ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ചന്ദ്രനിൽനിന്ന് 170.1 ഗ്രാം മണ്ണ് ശേഖരിച്ച് തിരിച്ചു പുറപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 22ന് റഷ്യയിലേക്ക് ലൂണ 24 തിരിച്ചെത്തിയപ്പോൾ അത് ബഹിരാകാശ ചരിത്രത്തിലെ നിർണായക ഏടായിരുന്നു. ഈ സംഭവത്തിനു ശേഷം 47 വർഷമെടുത്തു ചന്ദ്രനിലേക്കുള്ള അടുത്ത റഷ്യൻ ദൗത്യത്തിന്. അതായിരുന്നു ലൂണ 25. പക്ഷേ ഈ പേടകത്തിന് എന്താണു സംഭവിച്ചത്?
∙ ചതിച്ചത് 127 സെക്കൻഡ്!
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ നിർണായക ദൗത്യങ്ങളിലൊന്നായിരുന്നു ലൂണ 25. ഇന്ത്യയ്ക്കും മുൻപേ ദക്ഷിണധ്രുവത്തിലെത്തി അവിടെ ജലസാന്നിധ്യമുണ്ടോ എന്നു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയേക്കാളും ചുരുങ്ങിയ സമയമെടുത്ത്, ഓഗസ്റ്റ് 16നുതന്നെ ലൂണ 25നെ ചന്ദ്രന്റെ പ്രദക്ഷിണ വലയത്തിൽ എത്തിക്കാനും റഷ്യയ്ക്ക് സാധിച്ചു. ഓഗസ്റ്റ് 21ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചന്ദ്രനെച്ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പ്രദക്ഷിണ വലയത്തിൽനിന്ന് വ്യതിചലിച്ച്, ദീർഘവൃത്താകൃതിയിലുള്ള പ്രദക്ഷിണ വലയത്തിലൂടെ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള നീക്കത്തിനിടെ ശ്രമം പരാജയപ്പെടുകയായിരുന്നു. അതോടെ നിയന്ത്രണം നഷ്ടമായി.
ഓഗസ്റ്റ് 19ന് പേടകത്തിന് ചന്ദ്രന്റെ ഉപരിതലത്തിൽ ക്രാഷ് ലാൻഡിങ് നടത്തേണ്ടി വന്നു. സോഫ്റ്റ് ലാൻഡിങ്ങിനുവേണ്ടി ഗതിനിയന്ത്രണം നടത്തിയ എൻജിനിലെ പ്രോഗ്രാമനുസരിച്ച് 84 സെക്കൻഡുകൾക്കുശേഷം എൻജിൻ ഷട്ട് ഡൗൺ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ അത് 127 സെക്കൻഡ് വരെ പ്രവർത്തിച്ചതാണ് പ്രശ്നമായതെന്നാണ് റഷ്യൻ ബഹിരാകാശ ഗവേഷണ ഏജൻസി റോസ്കോസ്മോസിന്റെ ഡയറക്ടർ ജനറൽ യൂറി ബോറിസോവ് പറഞ്ഞത്. ലൂണ 25 ക്രാഷ് ലാൻഡിങ് ചെയ്ത സ്ഥലത്ത് ഏകദേശം പത്തു മീറ്റർ വ്യാസത്തിലുള്ള ഒരു ഗർത്തം രൂപപ്പെട്ടതായി പിന്നീട് നാസയും കണ്ടെത്തി.
∙ കോടികളിറക്കിയിട്ടും...
ലൂണ 25ലെ ലാൻഡറും ഉപകരണങ്ങളുമടക്കം മൊത്തം ഭാരം 1750 കിലോഗ്രാം ആയിരുന്നു. 8 റഷ്യൻ നിർമിത ഉപകരണങ്ങളുടെ മാത്രം ഭാരം 30 കിലോഗ്രാം ആയിരുന്നു. അതേസമയം, 26 കിലോഗ്രാം റോവറിന്റെ ഭാരമുൾപ്പടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡറിന്റെ മൊത്തം ഭാരം 1752 കിലോഗ്രാം ആയിരുന്നു, റഷ്യയുടെ ലൂണ 25ൽ റോവർ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യയുടെ ചന്ദ്രയാൻ 3 നിശ്ചിത ലക്ഷ്യത്തിലെത്താൻ 40 ദിവസത്തെ സമയം വേണ്ടിവന്നു. എന്നാൽ ഭൂമിയിൽനിന്നു പുറപ്പെട്ട് 10 ദിവസത്തിനകം ലൂണ 25 നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങുകയാണുണ്ടായത്.
ഇന്ത്യയുടെ ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് 7.5 കോടി ഡോളർ ചെലവ് വന്നതായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലൂണ 25ന്റെ ചെലവ് ഏകദേശം 13.3 കോടി ഡോളർ എന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ചെലവ് കുറഞ്ഞതും സുനിശ്ചിതവുമായ മാർഗമാണ് ഇന്ത്യ തിരഞ്ഞെടുത്തത്. അതേസമയം, റഷ്യയുടെ സോയൂസ് 2.1 ബി വിക്ഷേപണ വാഹനം ഇന്ത്യയുടെ എൽവി എം3 എം4നേക്കാൾ ശക്തിയേറിയതായിരുന്നു. ലൂണ 25നേക്കാൾ ഭാരമേറിയതായിരുന്നു ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളുമടക്കം 3900 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം.
ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്നതിലും ഉണ്ടായിരുന്നു വ്യത്യാസം. വിക്ഷേപണത്തിനു പിന്നാലെ ഭൂമിയെ ഒരിക്കൽ മാത്രം പ്രദക്ഷിണം ചെയ്തുകൊണ്ട് ലൂണാർ ട്രാസ്‌ഫർ ഓർബിറ്റിലൂടെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തിലേക്ക് നീങ്ങുകയാണ് ലൂണ 25 ചെയ്തത്. താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ എത്തിച്ചേരാൻ ലൂണ 25ന് സാധിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു. ചന്ദ്രയാത്രയ്ക്കുവേണ്ട മൊമന്റം അഥവാ എസ്കേപ് വെലോസിറ്റി ആർജിക്കാൻ ചന്ദ്രയാൻ–3 പല തവണ ഭൂമിയെ പ്രദക്ഷിണം ചയ്യുകയാണുണ്ടായത്. മാത്രവുമല്ല, ഭൂമിയുടെ ഗുരുത്വ ബലവും ത്രസ്റ്ററുകളുടെ പ്രയോഗവും യഥായോഗ്യം പ്രയോജനപ്പെടുത്തി ഘട്ടം ഘട്ടമായി ഭ്രമണപഥമുയർത്തുകയും ചെയ്തു. ഈ പ്രക്രിയയ്ക്ക് കൂടുതൽ സമയം വേണ്ടിവന്നു. പക്ഷേ ‘പയ്യെത്തിന്നാൽ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് ഇന്ത്യയിലെ സംബന്ധിച്ചിടത്തോളം അന്വർഥമാവുകയായിരുന്നു.
∙ മുന്നേറി, പിന്നെ പിന്മാറി
ബഹിരാകാശ ഗവേഷണ രംഗത്ത് ഏറ്റവും പ്രാമുഖ്യം നേടിയിരുന്ന രാഷ്ട്രമായിരുന്നു സോവിയറ്റ് റഷ്യ. ബഹിരാകാശത്തെ ഒന്നാം സ്ഥാനങ്ങളിലേറെയും ആദ്യമേതന്നെ സ്വന്തമാക്കിയവർ. യുഎസിലെ പോലും ഒരു ഘട്ടത്തിൽ വിറപ്പിച്ചവർ. 1957 ഒക്ടോബർ നാലിന് റഷ്യ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം സ്ഫുട്നിക് 1ഉം 1961ൽ യൂറി ഗഗാറിനിലൂടെ, ആദ്യമായി ഒരു മനുഷ്യൻ ബഹിരാകാശത്തെത്തിയതുമെല്ലാം സമാനതകളില്ലാത്ത ചരിത്ര സംഭവങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നതിന് നാസയുമായി റഷ്യ കിടമത്സരത്തിന് തയാറായില്ലെങ്കിലും ചന്ദ്ര പര്യവേക്ഷണത്തിൽ വൻ വിജയങ്ങൾ കൈവരിക്കാൻ റഷ്യയ്ക്ക് സാധിച്ചിരുന്നു.
1959–76 കാലഘട്ടത്തിൽ ചന്ദ്രനിലേക്ക് 44 പേടകങ്ങൾ വിക്ഷേപിക്കുവാൻ റഷ്യയ്ക്ക് സാധിച്ചു അവയിൽ 15 എണ്ണം പരിപൂർണ വിജയമായിരുന്നു. 1970 സെപ്റ്റംബറിലെ ലൂണ 16ഉം 1972 ഫെബ്രുവരിയിലെ ലൂണ 20ഉം, 1976ലെ ലൂണ 24ഉം ചന്ദ്രനിൽ നിന്ന് മണ്ണിന്റെ സാംപിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ച ദൗത്യങ്ങളാണ്. 1970 ഒക്ടോബർ 11ന് വിക്ഷേപിക്കപ്പെട്ട ലൂണ 17ഉം 1973 ഓഗസ്റ്റ് ഒന്നിന് വിക്ഷേപിക്കപ്പെട്ട ലൂണ 21ഉം ഉപയോഗിച്ച് ലൂണാഘോദ് എന്ന് റഷ്യ പേരിട്ടിരുന്ന 8 ചക്രങ്ങളുള്ള റോവറുകളെ ചന്ദ്രനിൽ എത്തിക്കുന്നതിനു സാധിച്ചു. ആ റോവറുകളെ റിമോട്ട് സംവിധാനത്തിലൂടെ ചന്ദ്രന്റെ പ്രതലത്തിൽ ദീർഘ ദൂരം ചലിപ്പിക്കുന്നതിനും ചന്ദ്രന്റെ പ്രതലത്തിലെ ഒട്ടേറെ ചിത്രങ്ങൾ ഭൂമിയിൽ ലഭ്യമാക്കുന്നതിനും റഷ്യയ്ക്ക് സാധിച്ചിരുന്നു.
ലൂണാഘോദ് 1ന് 756 കിലോഗ്രാമും ലൂണാഘോദ് 2ന് 840 കിലോഗ്രാമും ഭാരമുണ്ടായിരുന്നു. 11 ചാന്ദ്രദിനംകൊണ്ട് (329 ഭൗമ ദിനം) ലൂണാഘോദ് 1 ചന്ദ്രന്റെ പ്രതലത്തിൽ 10. 54 കിലോമീറ്ററും ലൂണാഘോദ് 2 ഭൂമിയിലെ നാലുമാസം സമയംകൊണ്ട് ചന്ദ്രന്റെ പ്രതലത്തിൽ 37 കിലോമീറ്ററും സഞ്ചരിച്ചു. ഇത്രയേറെ നേട്ടങ്ങൾ ചന്ദ്ര പര്യവേക്ഷണത്തിൽ കൈവരിച്ചിരുന്നെങ്കിലും ലൂണ 24ന്റെ വിക്ഷേപണത്തിനുശേഷം ചന്ദ്രപര്യവേക്ഷണത്തിൽനിന്നും റഷ്യ പിന്മാറുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയും തുടർന്നുണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളും ഈ വിട്ടുനിൽപ്പിന് കാരണമായിരുന്നിരിക്കാം. ഏങ്കിലും സല്യൂട്ട്, മിർ എന്നീ ഓർബിറ്റൽ സ്പേസ് സ്റ്റേഷനുകളുടെയും വിവിധ രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെയും പ്രവർത്തനങ്ങളിൽ ഇടപെട്ട് റഷ്യ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു.
∙ ചൊവ്വയും ചതിച്ചു!
ലൂണ 25 പോലെ, റഷ്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിലെ മറ്റൊരു വൻ പരാജയമായിരുന്നു ഫോബോസ് ഗ്രൻഡ്. റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് 2011 നവംബർ 8ന് ആയിരുന്നു പേടകത്തിന്റെ വിക്ഷേപണം. ചൊവ്വാ ഗ്രഹത്തിന്റെ ഉപഗ്രഹമായ ഫോബോസിൽനിന്ന് 200 ഗ്രാം സാംപിൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുകയെന്നതായിരുന്നു ഫോബോസ് ഗ്രൻഡിന്റെ ലക്ഷ്യം. എന്നാൽ 2011ൽ ഭൂമിയെ ചുറ്റിയുള്ള ഭ്രമണ പഥത്തിൽനിന്ന് വേർപെടുന്നതിനു മുൻപുതന്നെ മാർഗഭ്രംശം സംഭവിച്ച് പരാജയപ്പെടുകയായിരുന്നു. പേടകം ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു കത്തിനശിക്കുകയും ചെയ്തു. ഫോബോസ് ഗ്രൻഡിനൊപ്പം വിക്ഷേപിക്കപ്പെട്ടിരുന്ന ചൈനയുടെ യിൻഗുവോ 1 (Yinghuo-1) പേടകവും ലക്ഷ്യപ്രാപ്തിയിലെത്താതെ പരാജയമടഞ്ഞിരുന്നു. ഫോബോസ് ഗ്രൻഡ് പുതുക്കി ഒരു വർഷത്തിനകം വീണ്ടും വിക്ഷേപിക്കാൻ റഷ്യ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
2022ലെ യുക്രെയ്ൻ ആക്രമണത്തിനു ശേഷം റഷ്യയ്ക്ക് പല പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം നഷ്ടപ്പെട്ടിരിക്കുന്നു. അതും ലൂണ 25 വിക്ഷേപണത്തിൽ തിരിച്ചടിയായി. ലാൻഡിങ്ങിന് കൃത്യമായ സ്ഥലം നിർണയിക്കാൻ സഹായിക്കുന്ന യൂറോപ്യന്‍ സ്പേസ് ഏജൻസിയുടെ പൈലറ്റ്–ഡി നാവിഗേഷൻ ക്യാമറയുടെ സഹായം ലഭ്യമായില്ല എന്നതായിരുന്നു വലിയ തിരിച്ചടികളിലൊന്ന്. എന്നാൽ ചന്ദ്രയാൻ–3 പേടകത്തിന്റെ ഗതിനിർണയത്തിനും ലാൻഡിങ്ങിനുള്ള സ്ഥാനം നിർണയിക്കാനും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എസ്ട്രാക് നെറ്റ്‌വർക്ക് ഓഫ് ഡീപ് സ്റ്റേഷൻസിന്റെ (Estrack network of deep space stations) സഹായം ഇന്ത്യയ്ക്കു ലഭിക്കുകയും ചെയ്തു. ചന്ദ്രയാൻ-3ൽ ഉപയോഗിച്ചിരുന്ന ലൂണാർ റേഞ്ചിങ് റിഫ്ലക്റ്റോ മീറ്റർ നാസയുടെ സംഭാവനയായിരുന്നു.
2023ലെ ലൂണ 25ന്റെ പരാജയം റഷ്യയുടെ തുടർന്നുള്ള ചന്ദ്ര പര്യവേക്ഷണ പദ്ധതികൾക്ക് ആഘാതമേൽപിച്ചില്ലേ എന്ന സംശയവും ശക്തമാണ്. ഒരുപക്ഷേ, ദശാബ്ദങ്ങൾക്കുമുൻപേ കൈവരിച്ചിരുന്ന സാങ്കേതിക വൈദഗ്ധ്യമെല്ലാം കൈവിടാതെ സംരക്ഷിക്കുന്നതിൽ റഷ്യയ്ക്കു പരാജയം സംഭവിച്ചിരിക്കാം. റഷ്യയുടെ ലൂണ 26, ലൂണ 27 എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചൈനയുമായി സഹകരിച്ച് ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കുന്നതിനും റഷ്യയ്ക്ക് പദ്ധതിയുണ്ട്. പരാജയത്തിൽനിന്നു പാഠമുൾക്കൊണ്ട് ഈ പദ്ധതികളെല്ലാം റഷ്യ വിജയത്തിലേക്കെത്തിക്കുമെന്നു തന്നെ പ്രത്യാശിക്കാം.
ലേഖകന്റെ മൊബൈൽ നമ്പർ: 85478 11049