ഉറക്കം വിമാനത്താവളങ്ങളിൽ, ടാക്സി തുക ലാഭിക്കാൻ സൈക്കിളിൽ, ജോലിയും ഉപേക്ഷിച്ച അച്ഛൻ; മകനെ മാമന്നനാക്കിയ ‘രജനീകാന്ത്’
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.

ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്.
തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു.
പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ. ജയത്തോടും തോൽവിയോടും സമ്മർദത്തോടും സന്തോഷത്തോടും സമചിത്തനായി നിന്ന ആ പതിനെട്ടുകാരൻ അന്നു വിങ്ങിപ്പൊട്ടി–പതിനെട്ടാം ലോക ചാംപ്യനായി തീരുമാനിക്കപ്പെട്ട ആ നിമിഷം. തിങ്ങിനിന്ന കനത്ത മേഘപാളികളെല്ലാം പെയ്തൊഴിഞ്ഞ് ഒടുവിൽ ഒരു നനുത്ത ചാറ്റൽ മഴ പെയ്യാറില്ലേ, അതുപോലെ. ഡി.ഗുകേഷ് എന്ന ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്റെ ജീവിതത്തിലെ വലിയ യാത്രകളുടെ ആദ്യ ഇടവേള കുറിച്ചു ആ നിമിഷം. 2024 ഡിസംബർ 12ന് തമിഴകത്ത് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 74ാം പിറന്നാൾ ആഘോഷം നടക്കുമ്പോൾ അങ്ങകലെ, സിംഗപ്പൂരിൽ മറ്റൊരു സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അരങ്ങേറ്റം നടക്കുകയായിരുന്നു.
∙ അച്ഛന്റെ പാഠം
മറാത്ത കുടുംബത്തിൽ ജനിച്ച സിനിമാ താരം രജനീകാന്ത് ബെംഗളൂരുവിൽനിന്നു വന്നാണ് തമിഴകം കീഴടക്കിയതെങ്കിൽ കർഷകർ മണ്ണിൽ പൊന്നു വിളയിക്കുന്ന ആന്ധ്രയിലെ ഗോദാവരീ തടത്തിൽനിന്നാണ് ഗുകേഷിന്റെ അച്ഛനും അമ്മയും തമിഴ്നാട്ടിൽ എത്തിയത്. ഒന്നിച്ചു പഠിച്ച രജനീകാന്തും പത്മകുമാരിയും ജീവിതത്തിലും ഒന്നിച്ചപ്പോൾ അവർക്കൊരു മകൻ പിറന്നു–ദൊമ്മരാജു ഗുകേഷ്. സമപ്രായക്കാർ കളിക്കുന്നതു കണ്ടു പഠിച്ച ഗുകേഷിന്റെ ആവേശം കണ്ടാണ് വേലമ്മാൾ വിദ്യാലയത്തിൽ ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ ചെസ് സമ്മർ ക്യാംപിനു കൊണ്ടുപോയത്. രമേഷ് ബാബു പ്രഗ്നാനന്ദയെന്ന ഒരു വയസ്സു മാത്രം മൂപ്പുള്ള ബാലൻ പ്രായത്തിനപ്പുറമുള്ള നേട്ടങ്ങളോടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ‘നോട്ടപ്പുള്ളി’യായ കാലം.
‘അണ്ടർ ഏജ്’ ലോക കിരീടവുമായെത്തിയ അണ്ണനെപ്പോലെ നിനക്കും വളരണ്ടേ എന്ന അച്ഛന്റെ ചോദ്യം അന്നേ മനസ്സിലുറച്ചതാണ്. ആദ്യം പടിപടിയായും പിന്നെ, അതിവേഗവുമായിരുന്നു ഗുകേഷിന്റെ വളർച്ച. കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാലാം ക്ലാസിനു ശേഷം സ്കൂളിലെ ‘സ്ഥിരം പഠനം’ അവസാനിപ്പിച്ചപ്പോൾ മാതാപിതാക്കൾക്ക് ആശങ്ക ബാക്കിയായിരുന്നു. ‘പ്രായത്തിൽ കവിഞ്ഞ പക്വത’യുള്ള ഇന്നത്തെ ഗുകേഷ് ആയിരുന്നില്ല അന്ന്. ‘‘കുട്ടിയായിരുന്നപ്പോൾ ടൂർണമെന്റിലെ പ്രകടനം മോശമായാൽ ഗുകേഷ് പിൻമാറുമെന്നു പറയും. എന്നാൽ, തുടങ്ങിവച്ചത് പൂർത്തിയാക്കണമെന്ന് അച്ഛൻ നിർബന്ധിക്കും’’ – പിൽക്കാലം അവസാനം വരെ പോരാടാനുള്ള കഴിവ് മകൻ നേടിയത് രജനീകാന്തിൽ നിന്നാണെന്ന് പത്മകുമാരി പറയും.
‘‘എന്നെ ടെൻഷനടിപ്പിക്കുന്നതിലാണ് അവനു മിടുക്ക്’’–രജനീകാന്ത് ഒരിക്കൽ പറഞ്ഞു. ‘‘ഞാൻ നിരന്തരം അവനെ കളിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ ജൂനിയർ ടൂർണമെന്റെങ്കിൽ ഉച്ചയ്ക്കു ശേഷം ഓപ്പൺ ടൂർണമെന്റ്. ക്ഷണം വരുന്ന എല്ലാ ടൂർണമെന്റിനും പോകാമെന്നു സമ്മതിക്കുന്നത് ഞാനാണ്. അവന് വിശ്രമം വേണം, നിർത്തണം എന്നു പറയുന്നത് പത്മയാണ്. ഇക്കാര്യത്തിൽ ഞാൻ നല്ല രക്ഷിതാവല്ല. കോവിഡിനു ശേഷം ലോകം തുറന്നപ്പോൾ 4 മാസത്തിനുള്ളിൽ 13 ടൂർണമെന്റാണ് ഗുകേഷ് കളിച്ചത്. അവസാനം ഒന്നുരണ്ടു ടൂർണമെന്റുകൾ മോശമായപ്പോഴാണ് ഞാനതു തിരിച്ചറിഞ്ഞത്’’–കുറ്റമേറ്റ് അതു പറയുമ്പോഴും രജനീകാന്തിന്റെ ഉള്ളിൽ ഒരു മന്ദഹാസം വിരിഞ്ഞു.
∙ ആകാശത്തെ പാഠം
2024 നവംബർ 25. വികാരഭരിതരെങ്കിലും വികാരരഹിതരായിരിക്കാൻ പ്രത്യേക പരിശീലനം നേടിയവരെപ്പോലെ ഗുകേഷും ഡിങ് ലിറനും ഇരുന്നു. ആ ഹോട്ട് സീറ്റിൽ. ഉഷ്ണമേഖലാ മഴക്കാടുകൾക്കു നടുവിലുള്ള ഇക്വാരിയസ് ഹോട്ടലിലെ വേദിയിലേക്കു കയറാനുള്ള ഇടനാഴിയിൽ ഒരു നോട്ടം കാണാൻ കാത്തുനിൽക്കുന്നവർക്കു മുന്നിലൂടെ, എന്നാൽ അവർക്കു കൺകൊടുക്കാതെയായിരുന്നു ഗുകേഷിന്റെ നടത്തം. അനവസരങ്ങളിലെ ആശംസകളും മുദ്രാവാക്യം വിളികളും കളിയെ അലോസരപ്പെടുത്തരുതെന്ന ദൃഢനിശ്ചയം ചെയ്ത പോലെ. ആദ്യ കളി മുതൽ ഓരോ ദിവസവും നടത്തത്തിനു വേഗമേറി. ഓട്ടമായി പിന്നെ.
മിഴിമുനകളുടെ ചലനങ്ങളെപ്പോലും വ്യാഖ്യാനിച്ചു പൊലിപ്പിക്കാറുള്ള മാധ്യമപ്രവർത്തകർ ആ വേഗസഞ്ചാരങ്ങളുടെ അർഥം ചികഞ്ഞു. അതേസമയം, വിഷാദത്തിന്റെ മഞ്ഞു കൊണ്ടു മൂടിയ മുഖഭാവത്തിൽ സ്വസ്ഥനായി ഡിങ് ലിറൻ.
ആദ്യ കളിക്കിറങ്ങുമ്പോൾ പ്രായത്തിൽ കവിഞ്ഞ നേട്ടം എന്ന് ആഘോഷിച്ചവരുടെ സമ്മർദമുണ്ടായിരുന്നു ഗുകേഷിന്, പരിണിതപ്രജ്ഞനെപ്പോലെ അതു പുറത്തു കാണിക്കാതിരിക്കാനുള്ള വൈഭവമുണ്ടായിരുന്നെങ്കിലും. ഒറ്റയ്ക്ക് ടൈപ്പ് റൈറ്റിങ് പഠിച്ച് ആദ്യപരീക്ഷയ്ക്കു മണി മുഴങ്ങിയപ്പോൾ ചെവിയിൽവീണ ചെണ്ടമേളത്തിന്റെ പെരുക്കങ്ങളിൽ അമ്പരന്ന കുട്ടിയെപ്പോലെ മൂന്നാം നീക്കത്തിൽ ആ കൈതട്ടി വീണു ഒരു കരു. പതിയെ കളിയിലെ നിയന്ത്രണം ഏറ്റെടുത്ത ഗുകേഷ് ആദ്യ പരീക്ഷയുടെ ആദ്യ മണിക്കൂറുകളെ പഠിച്ച കുട്ടിയുടെ ആത്മവിശ്വാസത്തോടെ നേരിട്ടു. കളിയുടെ രണ്ടാംപാദത്തിൽ പരിചയക്കുറവിന്റെ ചില നോട്ടപ്പിശകുകൾ കാട്ടിയപ്പോൾ ലോക ചാംപ്യന്റെ മെയ്‌വഴക്കത്തോടെ ഡിങ് ലിറൻ കളിയിൽ പിടിമുറുക്കി.
ആദ്യ തോൽവിയോടുള്ള ലോകത്തിന്റെ ചോദ്യങ്ങളിൽ പതറിയില്ലെന്നു മാത്രമല്ല, തന്റെ കളിയെ വിമർശിച്ച മുൻ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ വിനയപുരസ്സരം അദ്ദേഹത്തിന്റെ ആദ്യ ചാംപ്യൻഷിപ്പിലെ ആദ്യ കളികളിലെ സംഭ്രമത്തെ ഓർമിപ്പിക്കാനുള്ള തിരിച്ചറിവും കാട്ടി ഗുകേഷ്. ആ സംഭ്രമത്തെ സ്വന്തം കളികളിലേക്ക് പന്തലിട്ടു പടർത്താതിരിക്കാനും ശ്രദ്ധിച്ചു കൂട്ടുകാർക്കിടയിലെ ‘തത്വചിന്തകൻ’. കളി പുരോഗമിച്ചപ്പോൾ ഗുകേഷ് ഒന്നു തിരിച്ചറിഞ്ഞു– വിചാരിച്ചത്ര എളുപ്പമല്ല ലോക കിരീടത്തിലേക്കുള്ള വഴി. അന്തർമുഖത്വത്തിന്റെ തോടുപൊട്ടിച്ച് പ്രിയ കൂട്ടുകാരനോട് ആ ആശങ്ക പങ്കിട്ടു. ‘ഗയു’ എന്നു സ്നേഹത്തോടെ വിളിക്കുന്ന പോളിഷ് ഗ്രാൻഡ് മാസ്റ്റർ ഗ്രിഗോറിസ് ഗജേവ്സ്കിയായിരുന്നു ആ കൂട്ടുകാരൻ.
പരിശീലക സംഘത്തിലെ പ്രധാനിയായ ഗജേവ്സ്കി നല്ലൊരു കേൾവിക്കാരനെപ്പോലെ എല്ലാം കേട്ടു. പതിവിലുമധികം ചെസ് കയറിവരുന്ന വിശ്രമദിനത്തിൽ അന്ന് ചെസിനു വിശ്രമംകൊടുത്ത് അവർ കടലോരത്ത് നടക്കാനിറങ്ങി. എപ്പോഴും നീക്കങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത ആ കൗമാരക്കാരൻ ‘ആ നിമിഷം ജീവിക്കുക’യായിരുന്നു. നടത്തത്തിനിടയിൽ കണ്ട ആകാശപാതകളിൽ തൂങ്ങിപ്പോകുന്ന സിപ് ലൈനിൽ കയറിയാലോ എന്നായി ഗജേവ്സ്കി. ഉയരങ്ങളോടു പേടിയുള്ള ഇരുവരും അന്ന് ഉയരത്തിൽ പറക്കുന്ന കഴുകനെപ്പോലെ സെന്റോസയിലെ കാടിനും കടലോരങ്ങൾക്കും മീതെ കുറച്ചുനേരം പറന്നു, പരിസരം മറന്നു ചിരിച്ചു.
സമ്മർദമകന്ന ഗുകേഷിന്റെ മുഖത്തുനോക്കി ഗജേവ്സ്കി അടുത്ത് സാഹസികമായ ബൻജി ജംപിങ് നടത്തുന്നവരെ നോക്കി പറഞ്ഞു: ‘‘ഗുകേഷ് ചാംപ്യൻഷിപ് ജയിച്ചാൽ ഞാൻ ബൻജി ജംപിങ് നടത്തും.’ ‘എങ്കിൽ ഞാനുമുണ്ടാകും ഒപ്പം’ എന്നായി ഗുകേഷ്. അവസാന രണ്ടു ഗെയിമിനു മുൻപുള്ള ഇടവേളയിൽ, സ്കോർനില തുല്യം നിൽക്കെ, ഗുകേഷിനു തന്റെ പഴയ കോച്ചും കൂട്ടുകാരനുമായ ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്നയുടെ ഫോൺ വന്നു. ‘‘അപൂർവം പേർക്ക് കിട്ടുന്ന അവസരമാണ് ഈ വേദി. അത് ആസ്വദിക്കുക. വിജയ പരാജയങ്ങൾ അപ്രതീക്ഷിതമായിരിക്കും. അതിനു കാത്തിരിക്കാതെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക’’.
അവസാന കളിയിൽ, കളത്തിൽ തുല്യത കളിയാടിയ നേരത്ത്, ഉപചാരം ചൊല്ലി അടുത്ത ദിവസത്തേക്ക് കളി നീട്ടാൻ ഇരുവരും മനസ്സു കൊണ്ട് ഉറപ്പിച്ച സമയത്ത്, ഗുകേഷ് കാത്തിരുന്ന അനർഘനിമിഷം വന്നു! ആ മുഖത്തെ ചിന്താഭാവം ഞൊടിയിടകൊണ്ടു മാറി, ഇഷ്ടാനിഷ്ടങ്ങൾ പ്രകടമാക്കാത്ത മുഖം പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ കണ്ണാടിയായി.
∙ ഇനിയും ഉയരം
ചെറുചിരി ചോരാതെ, ആരെയും പിണക്കാതെ നിന്ന അച്ഛന്, നിയന്ത്രണം കൈവിട്ടു പോയത് ഒരിക്കൽ മാത്രം. ലോക ചാംപ്യനായ മകൻ പുറത്തുവന്ന് കെട്ടിപ്പിടിച്ചപ്പോൾ. വർഷങ്ങളോളം മകന്റെ ഒപ്പം നിന്ന് ആ സുഖകരമായ സമ്മർദം മുഴുവൻ ഏറ്റുവാങ്ങിയ രൂപം അന്ന്, അന്നുമാത്രം പരിസരം മറന്ന് അച്ഛനായി. ഡി.ഗുകേഷ് എന്ന ലോക ചാംപ്യൻ ഒരു മകൻ മാത്രവും. മകന്റെ ആദ്യകാല മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിക്കാൻ ഡോക്ടറുടെ ജോലി ഉപേക്ഷിച്ച്, നേരത്തേ ചെന്നാൽ ഒരു ദിവസത്തെ അധിക വാടക നൽകേണ്ടി വരുമെന്നതിൽ, യൂറോപ്യൻ രാജ്യങ്ങളിലെ ഹോട്ടലുകളിലെ ചെക്ക് ഇൻ സമയം വരെ വിമാനത്താവളത്തിൽ കിടന്നുറങ്ങുന്ന തനിക്കു കാവലാളായ് ഉറക്കമിളച്ചിരുന്ന അച്ഛന്റെ കരുതലിനോട് അവൻ ഒന്നു കൂടി ചേർന്നു നിന്നു.
ഡെൻമാർക്കിൽ കൊടും തണുപ്പിൽ ഒരു ടൂർണമെന്റിനിടെ ഹോട്ടലിൽനിന്നു കളിസ്ഥലത്തേക്കുള്ള നാലു കിലോമീറ്റർ ടാക്സി ചാർജ് ലാഭിക്കാൻ, നിയമം ലംഘിച്ച്, മകനെ സൈക്കിളിന്റെ പിന്നിലിരുത്തിപ്പോയ അച്ഛൻ. ഇതുവരെ താൻ നേരിട്ട സാഹസികതകൾ പോരെന്ന പോലെ ബൻജി ജംപിങ്ങും പൂർത്തിയാക്കി ഗുകേഷ് സിംഗപ്പൂരിൽനിന്നു മടങ്ങി; 11 വർഷം മുൻപ് ആനന്ദിനെ തോൽപിച്ചു ലോക കിരീടം ചൂടിയ ശേഷം നീന്തൽക്കുളത്തിലേക്ക് എടുത്തുചാടി വിജയാഘോഷം നടത്തിയ മാഗ്നസ് കാൾസന് മറുപടിയെന്നോണം. ഏതു സാഹസികതയ്ക്കും മടിക്കില്ലെന്നുമുള്ള ഓർമപ്പെടുത്തലുമായി.
തിടുക്കത്തിൽ കവിത എഴുതി രണ്ടാമതൊന്നു വായിച്ചു പോലും നോക്കാതെ പത്രാധിപർക്ക് നൽകിയ ശേഷം പണം വാങ്ങി മടങ്ങുന്ന പി.കുഞ്ഞിരാമൻ നായരെ കണ്ട് അമ്പരന്നുനിന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ‘പി’ പറഞ്ഞു: ‘വസന്തകാലത്ത് മാനസസരസ്സിലേക്ക് അരയന്നങ്ങൾ പറന്നു പോകും. അപ്പോൾ ചിറകിൽനിന്നു തൂവൽ കൊഴിയും. അരയന്നങ്ങൾ തിരിഞ്ഞു നോക്കാറില്ല’.
ദൊമ്മരാജു ഗുകേഷ് എന്ന ചെന്നൈ പയ്യൻ, സിംഹനഗരം എന്നുപേരുള്ള രാജ്യത്ത് മാപെരും ചതുരംഗ കൊണ്ടാട്ട വേദിയിൽ, മനോഹരങ്ങളായ നീക്കങ്ങൾ നടത്തി മുന്നേറി. അവയുടെ ചാരുത നോക്കാൻ നിൽക്കാതെ അവസാന സ്വപ്നത്തിൽ പറന്നെത്തി. ആ സ്വപ്നം നുകർന്ന് ഉന്മത്തരായ ശലഭങ്ങൾ അപ്പോഴേക്കും വിജയാഹ്ലാദത്തിന് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.