ആൻഡമാനിലെ അദ്ഭുത ‘ബുള്ളറ്റ്’ മരം; കടൽത്തീരത്തെ ‘അരിദാദ’ പ്രതിഭാസം; പോകും മുൻപ് അറിയണം ഇക്കാര്യങ്ങൾ
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത

ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം.
∙ കടലിന്നടിയിലെ മായിക ലോകം
കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത ഒരു സ്വർഗലോകം! പവിഴപ്പുറ്റുകളുടെയും കടൽ പുല്ലുകളുടെയും ഇടയിൽ നീന്തിത്തുടിക്കുന്ന തത്ത മീനുകൾ, ശലഭ മീനുകൾ, നിമോ എന്ന് നമ്മൾ ചിത്രങ്ങളിൽ കണ്ടുപരിചയിച്ച കോമാളി മത്സ്യങ്ങൾ, പച്ചക്കൊത്തികൾ, അങ്ങനെ എണ്ണമറ്റ അനേകം വർണമത്സ്യങ്ങൾ!
ഡ്യൂഗോങ്ങ് എന്നു വിളിക്കുന്ന കടൽ പശുക്കളും, ഡോൾഫിനുകളും കടലാമകളും നീന്തിത്തുടിക്കുന്ന ഭംഗുരമായ ഒരു ജലസംവിധാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ദ്വാരക മുങ്ങിപ്പോകുമ്പോൾ ശ്രീകൃഷ്ണൻ തന്റെ പ്രിയ ഗോക്കൾക്ക് ചിരഞ്ജീവികളാകാൻ വരം കൊടുത്തതുവഴി അവർ കടൽപ്പശുക്കളായി മാറി എന്നാണ് മറ്റൊരു വാമൊഴി. ഈ സസ്യഭുക്കുകൾ കടൽപ്പുല്ലുകൾ നിറഞ്ഞ മേച്ചിൽപ്പുറങ്ങളിൽ മേയുന്ന ലജ്ജാലുക്കളും മന്ദഗതിയിൽ സഞ്ചരിക്കുന്നവയുമാണ്; സാധുജീവികളും. പക്ഷേ മലിനീകരണവും മത്സ്യബന്ധന വേളയിൽ വലയിൽ കുടുങ്ങിപ്പോവുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നതു വഴി ഇവയുടെ ജനസംഖ്യയിൽ ഗുരുതരമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സമുദ്രങ്ങളിൽ കാണപ്പെടുന്ന ഏഴ് ഇനം കടലാമകളിൽ അഞ്ചെണ്ണവും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ കാണാം. ‘അരിദാദാ’ എന്നത് ഒരു സ്പാനിഷ് വാക്കാണ്. ‘തീരമണയുക’ എന്നതൊക്കെയാണ് ഇത് അർഥമാക്കുന്നത്. ഈ പ്രതിഭാസം വഴി 11 ലക്ഷത്തോളം ഒലിവ് റിഡ്‌ലി പെൺ കടലാമകളാണ് ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങൾക്കിടയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കൻ തീരങ്ങളിൽ എത്തുന്നത്. ആൺ കടലാമകൾ തീരമണയുന്നതേയില്ല. കരയിൽ എത്തിയാൽ പെൺ കടലാമകൾ ഒന്നര മണിക്കൂറിനുള്ളിൽ ചെറുകുഴികളെടുത്ത് മുട്ടയിട്ട് അവ മൂടി, തിരികെ കടലിലേക്ക് പോകുന്നു. 52 ദിവസങ്ങളോളമെടുക്കുമ്പോൾ ഇവയിൽ 90% മുട്ടകളും വിരിഞ്ഞു കുഞ്ഞുകളാകുന്നു.
എന്നാൽ വിരിയുന്ന ഈ കുഞ്ഞുങ്ങളിൽ 99% ശതമാനവും ആയുസ്സ് എത്താതെ മരണപ്പെട്ടു പോകും. ശേഷിക്കുന്ന ഒരു ശതമാനം ജീവിച്ച് ഇരുപതു മുതൽ മുപ്പതു വർഷത്തിനിടയിൽ വീണ്ടും ഇതേ തീരങ്ങളിൽ തിരിച്ചെത്തും. പ്രത്യുൽപാദനചക്രം തുടരാനും വംശം നിലനിർത്താനുമായി. ഏകദേശം ഒരു ലക്ഷത്തോളം കടലാമകളാണ് പ്രതിവർഷം വലയിലും മറ്റും കുടുങ്ങി ഇവിടെ ചത്തൊടുങ്ങുന്നതെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
∙ കെട്ടുപിണഞ്ഞ് 572 ദ്വീപുകൾ
ഈ മനോഹര കാഴ്ചകളുടെ തീരമായ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ വലുതും ചെറുതുമായി ആകെ 572 ദ്വീപുകളാണ് ഉൾപ്പെടുന്നതാണ്. ആകെ വിസ്തൃതി 8249 ചതുരശ്ര കിലോമീറ്ററും. ഈ ഭൂമികയുടെ 86 ശതമാനവും റിസർവ് വനമായി സംരക്ഷിച്ചു പോരുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. 96 വന്യജീവി സങ്കേതങ്ങളും 6 നാഷനൽ പാർക്കുകളുമാണ് ആൻഡമാനിലും നിക്കോബാറിലുമായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം മറൈൻ നാഷനൽ പാർക്കുകളായാണ് സംരക്ഷിക്കുന്നത്.
ആകെ 572 ദ്വീപുകൾ ഉണ്ടെങ്കിലും ഇവയിൽ ആകെ ജനവാസമുള്ളത് 38 ദ്വീപുകളിൽ മാത്രമാണ്. ഈ ദ്വീപുകളിലായി ആറു തരം വംശീയ ഗോത്രവർഗങ്ങളും നിലനിൽക്കുന്നുമുണ്ട്. അന്ദമാനീസ്, ജറവാസ്, ഒംഗെസ്, സെന്റൽനീസ്, നിക്കോബാരിസ്, ഷോംപെൻസ് എന്നിവയാണ് ആ വിഭാഗങ്ങൾ. ഇതിൽ സെന്റൽനീസ് ഗോത്രമാണ് ഏറ്റവും ആദിമമായി കണക്കാക്കപ്പെടുന്നത്. വടക്കൻ സെന്ററ്റിനൽ ദ്വീപിൽ താമസിക്കുന്ന ഇവർ ആധുനിക നാഗരികതയിൽ നിന്ന് വളരെ അകന്നു നിൽക്കുന്നവരാണ്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്കൻ ആൻഡമാനിലെ ദിഗിലിപൂരിലേക്കുള്ള യാത്രാവേളയിൽ ജറാവ ഗോത്രവർഗക്കാരെയും കാണാനാകും.
∙ ചരിത്രത്തിലെ ദ്വീപ സമൂഹം
രണ്ടാം നൂറ്റാണ്ടിൽ ടോളമിയും പതിനാലാം നൂറ്റാണ്ടിൽ മാർക്കോപോളയും ആൻഡമാൻ ദ്വീപുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ രാജേന്ദ്രചോളനും ഇവിടം സന്ദർശിച്ചതായി ചരിത്രകാരൻമാർ പറയുന്നു. കൊളോണിയൽ കാലഘട്ടത്തിൽ 1789ൽ ലഫ്റ്റനന്റ് ആർക്കിബാൾഡ് ബ്ലെയറാണ് ആദ്യമായി ചാത്താം ദ്വീപിൽ എത്തിയത്. ഏകദേശം 100 വർഷങ്ങൾക്ക് ശേഷം 1883ൽ ഈ ചാത്താം ദ്വീപിലാണ് പിന്നീട് വനം വകുപ്പ് ആദ്യമായി തടി അറുക്കുന്നതിനുള്ള മിൽ ആരംഭിച്ചതെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഈ തടി മിൽ ഇന്ന് സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു മ്യൂസിയമാണ്.
കണ്ണഞ്ചിപ്പിക്കുന്ന അതിശയകരമായ കണ്ടൽക്കാടുകളും ഇലപൊഴിയും വനങ്ങളും നിത്യഹരിത വനങ്ങളുമാണ് ആൻഡമാൻ ദ്വീപുകളിലുള്ളത്. കൂറ്റൻ മരങ്ങൾ മാനംമുട്ടെ ഉയർന്ന് പന്തലിച്ച് സൂര്യപ്രകാശം താഴെ വീഴാത്ത തരത്തിൽ മൂന്നും നാലും തട്ടുകളിലായി മേലാപ്പുള്ള നിബിഢ വനങ്ങൾ! പോർട്ട് ബ്ലെയറിൽ നിന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്താൽ സ്വരാജ് ദ്വീപിലെത്താം, (പഴയ ഹാവലോക്ക്). അവിടുന്ന് അരമണിക്കൂർ കരമാർഗം പോയാൽ രാധാ നഗർ ബീച്ച് കാണാം.
ബ്ലൂ ഫ്ലാഗ് എന്നത് സമുദ്രത്തിലെയും ശുദ്ധജല മേഖലകളിലെയും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യാന്തര പുരസ്കാരമാണ്. എന്നാൽ അതിരാവിലെ തിരക്കൊഴിഞ്ഞ ബീച്ചിലൂടെയുള്ള ഒരു നടത്തം ആൻഡമാനിലെ അതിശയകരമായ വനങ്ങളുടെ ഒരു നേർക്കാഴ്ച നമുക്ക് സമ്മാനിക്കും. ഇന്ദ്രനീല നിറങ്ങളിലെ ആകാശവും ആഴംകുറഞ്ഞ വൈഡൂര്യ പച്ച നിറത്തിലെ കടലും. പരന്നുകിടക്കുന്ന വെള്ളമണൽത്തീരം. ഒരുഭാഗത്ത് കരിപ്പച്ചക്കാട്. താഴെ ഡിസംബറിൽ പൊഴിഞ്ഞുവീണ നീർപ്പേഴിൻ പൂക്കൾ. കണ്ടൽക്കാടുകൾ തീരുമ്പോൾ വൻമരകൂട്ടങ്ങൾ തുടങ്ങുകയായി. തിരിച്ചു നടക്കാനാവാതെ വീണ്ടും വീണ്ടും നടത്തം തുടരും നമ്മൾ. അത്രയ്ക്ക് ആകർഷണീയമാണ് ഈ തീരം!
∙ മരങ്ങളുടെ അതിശയ ഖനി
ഇവിടുള്ള തീരങ്ങളിൽ എല്ലാംതന്നെ, വലിയ മരങ്ങൾ കടപുഴകി വീണുകിടക്കുന്നത് കാണാം. ആൻഡമാൻ ദ്വീപുകളിൽ കാണുന്ന 80 അടി വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കടൽ മെഹുവ അഥവാ മണ്ണിൽ കാര. കടുകട്ടിയാണ് ഈ തടിക്ക്. ആദ്യകാലങ്ങളിൽ ഇത് അറുക്കാൻ മില്ലിലെ തൊഴിലാളികൾ തീർത്തും ബദ്ധപ്പെടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഇത് വാണിജ്യ ആവശ്യങ്ങൾക്ക് ഉതകുന്നതല്ലെന്ന് അവർ മനസ്സിലാക്കി. ആൻഡമാൻ ബുള്ളറ്റ് തടി എന്ന പേരും ഇതിനാൽ ഈ മരത്തിന് വീണുകിട്ടി. ഇവിടെ കാണുന്ന മറ്റൊരു വൻ വൃക്ഷമാണ് ഗുർജൻ. താരതമ്യേന ഗുണനിലവാരം നന്നേകുറഞ്ഞ തടിയാണിതിന്റേത്. തേക്കിന്റെ ഗുണനിലവാരമുള്ള തടിയാണ് ആൻഡമാൻ പെഡക്ക് എന്ന മരത്തിന്റേത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് 40,000 ക്യുബിക് മീറ്റർ തടിയാണ് ഈ ദ്വീപുകളിൽ നിന്ന് പ്രതിവർഷം വെട്ടിക്കടത്തിയിരുന്നത്. 1940കളുടെ തുടക്കത്തിൽ 85,000 ക്യുബിക് മീറ്റർ തടി വരെ പ്രതിവർഷം ഈ വനങ്ങളിൽ നിന്ന് മുറിക്കപ്പെട്ടിരുന്നു. എന്നാൽ, ഗോദവർമൻ തിരുമുൽപ്പാട് കേസുമായി ബന്ധപ്പെട്ട് 2002ൽ വന്ന കോടതി വിധി ദ്വീപുമേഖലയിലെ വ്യാപകമായ വനനശീകരണത്തിന് അറുതിവരുത്തി. കോടതി നിർദേശപ്രകാരം ആൻഡമാൻ ദ്വീപുകളുടെ ആവശ്യത്തിന് മാത്രമുള്ള 5000 ക്യൂബിക് മീറ്റർ തടി മാത്രമേ ഇപ്പോൾ ഇവിടുത്തെ കാടുകളിൽ നിന്ന് പ്രതിവർഷം മുറിക്കാൻ പാടുള്ളൂ.
∙ തലയുയർത്തി അടയ്ക്കയും
ആൻഡമാനിലെ അടയ്ക്ക ലോകപ്രസിദ്ധി ആർജിച്ചതാണ്. നാളികേരം കഴിഞ്ഞാൽ അടയ്ക്ക കൃഷിയാണ് ആൻഡമാനിൽ വ്യാപകമായിട്ടുള്ളത്. റോഡിനു വശങ്ങളിലായി ധാരാളം അടയ്ക്കാത്തോട്ടങ്ങൾ കാണാനാകും. അടയ്ക്ക പഴുത്തു വീണതിനുശേഷം അത് ശേഖരിച്ച് വിപണനം ചെയ്യുകയാണ് ഇവിടുത്തെ രീതി. 1978നു മുൻപ് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെയും അതിനു ശേഷമുള്ളവരുടെയും ഉടമസ്ഥാവകാശത്തിനായുള്ള വേർതിരിക്കലും നിജപ്പെടുത്തൽ നടപടിക്രമങ്ങളും പുരോഗമിക്കവേ ഇതേ അടയ്ക്ക കൃഷി ഇവിടുത്തെ വനംവകുപ്പിന് തലവേദന ആയിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇപ്പോഴും നിലനിൽക്കുന്ന പവിഴപ്പുറ്റുകളും, വിവിധയിനം മത്സ്യങ്ങളും പക്ഷികളും കടലാമകളുമടക്കമുള്ള ജീവജാലങ്ങളും വിവിധ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുന്ന ജൈവ സമ്പത്തുമെല്ലാം വളരെ സൂക്ഷ്മവും ലോലവുമാണ്. അശ്രദ്ധമായ ടൂറിസത്തെ സഹിക്കാൻ അതിന് അധികകാലം സാധിക്കില്ല. ആൻഡമാൻ ദ്വീപുകളിലേക്ക് സ്കൂബ ഡൈവിങ്ങിനും പാരാഗ്ലൈഡിങ്ങിനും ബനാന റൈഡിങ്ങിനും മറ്റുമായി ഉല്ലസിക്കാൻ പോകുമ്പോൾ അവിടെ ഇപ്രകാരം നിലനിൽക്കുന്ന അതിസങ്കീർണവും സൂക്ഷ്മവുമായ സസ്യജന്തുജാലങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.
അപ്പോഴാണ് നാം കടന്നു ചെല്ലുന്ന ആ ഭൂമികയുടെ പ്രാധാന്യം മനസ്സിലാക്കി ആ പരിസ്ഥിതിയെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയുക. അല്ലാത്തപക്ഷം ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അതിന്റെ ചരിത്രമറിയാതെ കടന്നുചെന്ന് അലഞ്ഞു തിരിയുന്നവരെ പോലെയായി പോകും നാം. കാഴ്ചകൾ വെറും ഇടങ്ങളും മതിലുകളും മാത്രമായി പരിമിതപ്പെട്ടു പോകുന്നതു പോലെ.