പന്തളത്തെ ആ ദിവ്യനിമിഷം; ‘ശ്രീ കോവിൽ നട തുറന്നു’, കൺനിറഞ്ഞ് മനോജും മഞ്ജുവും; ജയവിജയ സംഗീതപൈതൃകത്തിൽ മക്കളും
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള്‍ നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്‌യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.

‘ശ്രീ കോവിൽ നട തുറന്നു,
പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’
സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള്‍ നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു.
പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്‌യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.
ഇതു സംബന്ധിച്ച് പിന്നീട് നടൻ മനോജ് കെ.ജയൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘പന്തളം വലിയ കോയിക്കൽ കൊട്ടാരം ഓഡിറ്റോറിയത്തിൽ വച്ച് ‘തത്വമസി’ അവാർഡ് സ്വീകരിച്ചു. മറുപടി പ്രസംഗത്തിൽ അറിയാതെ കണ്ണുനിറഞ്ഞു, വിങ്ങിപ്പോയി. അതോടൊപ്പം മനസ്സും നിറഞ്ഞു. മുൻപ്, അച്ഛനും ലഭിച്ചിട്ടുള്ള ഈ മഹനീയ പുരസ്കാരം എനിക്ക് കിട്ടിയത് തീർച്ചയായും ഭഗവാൻ സ്വാമി അയ്യപ്പന്റെയും എന്റെ അച്ഛന്റെയും, അമ്മയുടെയും കൊച്ചച്ഛന്റെയും വലിയ അനുഗ്രഹവും പുണ്യം കൊണ്ടുമാണെന്നു വിശ്വസിക്കുന്നു. കൂടുതൽ സന്തോഷമായത് കൊച്ചച്ഛന്റെ ഇളയമകൻ സംഗീതജ്ഞൻ മഞ്ജുനാഥ് വിജയ്ക്കും ഈ പുരസ്കാരം ലഭിച്ചപ്പോഴാണ്’.
സംഗീത ലോകത്തിനും അയ്യപ്പ ഭക്തർക്കും സുകൃതമായ ആ സന്നിധിയിലേക്ക് യാത്ര പോയാലോ.
∙ ജയവിജയ പൈതൃകം തുടർന്ന് മനോജ്– മഞ്ജു നാദം
പന്തളത്ത് അച്ചൻ കോവിലാറിന്റെ തീരത്താണ് ധർമശാസ്താ ക്ഷേത്രവും ഓഡിറ്റോറിയവും. ഇവിടെയായിരുന്നു ‘തത്വമസി’ പുരസ്കാര സമർപ്പണ ചടങ്ങ് നടന്നത്. സമയം അഞ്ചു മണിയോട് അടുക്കുന്നു. ക്ഷേത്ര നട തുറന്ന് വൈകിട്ടത്തെ പൂജകൾക്കുള്ള ഒരുക്കങ്ങൾ. ഓഡിറ്റോറിയത്തിൽ പുരസ്കാര സമർപ്പണ ചടങ്ങിനു തുടക്കം. ജയവിജയന്മാരിൽ കെ.ജി.വിജയന്റെ മകനും സംഗീതഞ്ജനുമായ മഞ്ജുനാഥ് വിജയ് പ്രാർഥനാഗാനം ആലപിച്ചു. വേദിയിൽ ജയവിജയന്മാരിൽ കെ.ജി. ജയന്റെ മകനും നടനുമായ മനോജ് കെ. ജയൻ, വയലാർ രാമവർമയുടെ മകനും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ ഉൾപ്പെടെയുള്ളവർ.
സംഗീതജ്ഞരായ ജയവിജയന്മാരുടെ മക്കൾ ആദ്യമായി ഒരേ വേദിയിൽ സംഗമിക്കുന്നുവെന്ന പ്രത്യേകത ആ വേദിക്ക് ഉണ്ടായിരുന്നു. ഓർമകൾ പങ്കിട്ട് പൊട്ടിക്കരഞ്ഞ് ജയവിജയന്മാരുടെ മക്കൾ. പിന്നെ പന്തളം ശാസ്താവിനെ തൊഴുത് വണങ്ങി മടക്കം. ക്ഷേത്ര പരിസരത്ത് സെൽഫിയെടുക്കാൻ സ്വാമിമാരുടെ തള്ളിക്കയറ്റം. എല്ലാറ്റിനും നിന്നുകൊടുത്ത് മനോജും മഞ്ജുവും പിന്നെ ശരത്ചന്ദ്ര വർമയും. മനോജ് കെ.ജയനാണ് ആദ്യം പ്രസംഗിച്ചത്.
‘ഇന്ന് ഈ വേദിയിലുള്ള മറ്റൊരു വലിയ സന്തോഷം അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ, അച്ഛന്റെ സഹോദരൻ വിജയന്റെ മകൻ മഞ്ജുവിന് പുരസ്കാരം ലഭിക്കുന്നതാണ്. കൊച്ചച്ഛന്റെ മരണ ശേഷം അച്ഛൻ ഒറ്റയ്ക്ക് കുറേ പാട്ടുകൾ ചെയ്തു. കൊച്ചച്ഛന് ഒരുപാട് ഇത്തരം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ പുരസ്കാരങ്ങളെല്ലാം അച്ഛനാണ് ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടുകൂടിയാകാം അച്ഛൻ ഒരുപാട് വർഷം ജീവിച്ചതും ഒരുപാട് പാട്ടുകൾ ചെയ്തതും. കൊച്ചച്ഛനു കിട്ടേണ്ട ഏറ്റവും വലിയ പുരസ്കാരമാണ് മഞ്ജുവിനു ലഭിക്കുന്നത്. എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എനിക്ക് ഈ അവാർഡ് കിട്ടിയതിലും വലിയ സന്തോഷം മഞ്ജുവിനു ലഭിക്കുന്നതാണ്,’ നിറഞ്ഞ മനസോടെ മനോജ് പ്രസംഗം പൂർത്തിയാക്കി. സദസ്സും വേദിയും നിശ്ശബ്ദമായി കാതു കൂർപ്പിച്ച്, കണ്ണ് നിറഞ്ഞ് എല്ലാം കേട്ടിരുന്നു.
∙ മനോജിന്റെ അപേക്ഷ, ‘എടാ ചെറിയ പിച്ചിൽ പാടണം’
വേദിയിൽ പിന്നെ തത്വമസി പുരസ്കാര സമർപ്പണമായിരുന്നു. പന്തളം രാജപ്രതിനിധി ഊട്ടുപുര കൊട്ടാരത്തിൽ രാജരാജ വർമ പുരസ്കാരങ്ങൾ സമ്മാനിച്ചു. അതിനു ശേഷം മനോജും മഞ്ജുവും ഒരുമിച്ച് പാട്ടു പാടണമെന്ന സംഘാടകരുടെ അഭ്യർഥനയെ തുടർന്ന് ഇരുവരും പാടി. സദസ്സും വേദിയും വീണ്ടും നിശ്ശബ്ദം. മൈക്കിനു മുന്നിൽ എത്തിയ മനോജ് പറഞ്ഞു.
‘ഇദ്ദേഹം സംഗീതം പഠിച്ചയാളാണ്. ഞാൻ സരിഗമ പോലും പഠിച്ചിട്ടില്ല. ഞാൻ സിനിമയിലായതുകൊണ്ട് ഒരുപാട് പേര്, പാരമ്പര്യം ഉള്ളതുകൊണ്ട് എവിടെപ്പോയാലും എന്നെക്കൊണ്ട് പാടിക്കുന്നതാണ്. ഞാൻ പല സ്ഥലത്തും പറയാറുണ്ട്. നിങ്ങളെല്ലാവരും കൂടി കമ്യൂണിസ്റ്റാക്കി എന്നു പറയുന്നതു പോലെ, നിങ്ങളെല്ലാവരും കൂടി എന്നെ ഗായകനാക്കിയതാണ്. അങ്ങനെ ആയിപ്പോയതാണ്.
ഈ വേദിയിൽ പാടുന്നതിനു മഞ്ജുവാണ് അതിന്റെ ആള്. ഞാൻ അവന്റെ കൂടെ കൂടാം. ഇരുവർക്കും ഏത് പാട്ട് പാടണമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. ഏത് പാടണമെന്നു മഞ്ജുവിനോടു മനോജ്. ‘ശ്രീകോവിൽ നട തുറന്നു’ പോരേയെന്ന് മഞ്ജു. പിന്നെ താമസിച്ചില്ല. പാടുന്നതിനു തൊട്ടു മുൻപ് മനോജ്, മഞ്ജുവിനോടു ‘ചെറിയ പിച്ചിൽ പാടണം.’ സദസ്സിനോടായി ‘ ഇവൻ വലിയ പിച്ചിന്റെ ആളാണ്. ഞാൻ ചെറിയ പിച്ചിൽ പാടുന്ന ആളാണ്.’ ഇത് കേട്ടുനിന്ന വയലാർ ശരത് ചന്ദ്ര വർമയുടെ മറുപടി. ‘നല്ല പിച്ച് കൊടുത്താൽ മതി, ശരിയാകും.’ മനോജും മഞ്ജുവും ചെറുതായി ഒന്നു ചുമച്ച് തൊണ്ട ശരിയാക്കി. പാടി.
‘ശ്രീകോവിൽ നട തുറന്നു’ എന്ന പാട്ടിന്റെ അവസാന ഭാഗമായ ‘തൊഴുകയ്യോടെ മിഴിനീരോടെ’ എന്ന വരികളിലെത്തിയപ്പോഴേക്കും മഞ്ജുവിന്റെ കണ്ണുകളിൽ നിന്നു കണ്ണീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. പാട്ട് മുഴുമിച്ച ശേഷം വേദിയുടെ പിന്നിലെത്തി മഞ്ജു പൊട്ടിക്കരഞ്ഞു. സംഘാടകർ ആശ്വസിപ്പിച്ചു. ജയവിജയന്മാരുടെ ഏറ്റവും പ്രസിദ്ധമായ അയ്യപ്പ ഭക്തി ഗാനങ്ങളിൽ ഒന്നാണ് ‘ശ്രീകോവിൽ നട തുറന്നു’.
പിന്നെ ശരത് ചന്ദ്ര വർമയും കൂടി ചേർന്ന് ഒരു പാട്ട് കൂടി ഇരുവരും പാടി. മനോജാണ് തുടക്കമിട്ടത്. ഇരുവരും ഒരുമിച്ച് കേരളത്തിൽ ഇതേവരെ ഒരു വേദിയിലും പാടിയിട്ടില്ലെന്നും ഇതു അപൂർവ സംഗമമാണെന്നും സംഘാടകരിൽ പ്രധാനിയും ആങ്കറുമായ ബാലകൃഷ്ണൻ പെരിയ സൂചിപ്പിച്ചു. ഈ സമയം മനോജ് പറഞ്ഞു, ദുബായിൽ പാടിയിട്ടുണ്ട്. പക്ഷേ, ഇവിടെ പാടിയിട്ടില്ല. തുടർന്നു ‘കർപ്പൂര പ്രിയനേ നിൻ കഥ കേട്ടു’ എന്നു തുടങ്ങുന്ന പാട്ടു പാടിയതോടെ പന്തളത്തിനു പുണ്യമായി ഒരു ദിനം കൂടി.
∙ വിജയന്റെ ഓർമകളിൽ ഈണമിട്ട ‘മയിൽപ്പീലി’
മലയാളിയുടെ ഉള്ളത്തിൽ ഈശ്വരഭജനത്തിന് ഈണമുണ്ടെങ്കിൽ അത് ജയവിജയന്മാരുടേതായിരിക്കുമെന്ന് കവി എസ്.രമേശൻ നായർ പറഞ്ഞിട്ടുണ്ട്. 1988ൽ തൃശിനാപ്പള്ളിയിൽ അയ്യപ്പോത്സവത്തിന് കച്ചേരി പാടാൻപോയി മടങ്ങിവരുമ്പോഴായിരുന്നു സഹോദരൻ വിജയന്റെ മരണം. അതോടെ തനിച്ചായ ജയൻ ഒരു ദിവസം മകൻ മനോജ് കെ ജയനോടൊപ്പം വെള്ളയമ്പലത്തെ രമേശൻ നായരുടെ വാടകവീട്ടിൽ ചെന്നു പറഞ്ഞു.
‘രാവിലെ എണീറ്റ് അനിയന്റെ വീട്ടിലേക്കു നോക്കുമ്പോൾ, വാതിലിൽ കൈ കുത്തിനിന്ന് അവൻ എന്നെത്തന്നെ നോക്കി നിൽക്കുന്നതുപോലെ. കുറച്ചുദിവസം എന്നെ ഇവിടെ താമസിപ്പിക്കണം’. അക്കാലത്ത് ഈണമിട്ടതാണ് ‘മയിൽപ്പീലി.’ രമേശൻ നായരുമായി ചേർന്ന് ജയൻ ഒരുക്കിയ ഭക്തിഗാന ആൽബങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. യേശുദാസ് പാടി തരംഗിണി ഇറക്കിയ ‘മയിൽപ്പീലി’ തന്നെ അവയിൽ അവയിൽ പ്രധാനം. ‘ചെമ്പൈക്കു നാദം നിലച്ചപ്പോൾ’, ‘രാധതൻ പ്രേമത്തോടാണോ’, ‘നീയെന്നെ ഗായകനാക്കി’ തുടങ്ങിയ അതിലെ ഗാനങ്ങൾ മൂളാത്തവർ ചുരുക്കം.
ജയവിജയന്മാരുടെ സംഗീത സംവിധാനത്തിൽ ആദ്യമായി ഇറങ്ങിയത് ‘ഉറുമ്പുറുമ്പോ തന്നാന’ എന്ന കോമഡി സോങ് സിഡി ആയിരുന്നു. പിന്നാലെ എം.പി.ശിവം എഴുതി, പി.ലീല പാടിയ ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ’ എന്ന അയ്യപ്പഭക്തിഗാനം. അതു ശ്രദ്ധ നേടിയപ്പോൾ ജയചന്ദ്രന്റെ സ്വരത്തിൽ ‘ശ്രീശബരീശാ ദീനദയാലോ’ എന്ന ഗാനം എത്തി. ജയവിജയന്മാർ സ്വയം പാടിയ ‘ശ്രീകോവിൽ നട തുറന്നു’ ‘എല്ലാം എല്ലാം അയ്യപ്പൻ’, ‘ഷൺമുഖസോദരാ’ തുടങ്ങിയ ഗാനങ്ങളായിരുന്നു അടുത്തത്.
അയ്യപ്പ സുപ്രഭാതം, പള്ളിവേട്ടപ്പാട്ട്, ഹരിവരാസനം തുടങ്ങിയ സിഡികളും പിന്നാലെ പുറത്തിറങ്ങി. ബിച്ചു തിരുമല ഒരു ദിവസം ചെന്നൈയിലെ ലോഡ്ജിൽ ജയവിജയന്മാരുടെ മുറിയിൽ ചെന്നു. ക്ഷേത്രത്തിൽ തൊഴാൻ പോയഅദ്ദേഹം മുറിയിൽ വച്ചിട്ടുപോയ ഡയറിയിൽ കുറിച്ചിട്ടിരുന്ന പാട്ടിനു വെറുതെ ഈണമിട്ടതായിരുന്നു ‘നക്ഷത്രദീപങ്ങൾ’ എന്ന ഗാനം. ബിച്ചുവിനെ പാടിക്കേൾപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട് ഗാനം സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. അയ്യപ്പ ഭക്തരായ ജയവിജയന്മാരുടെ മക്കളുടെ സംഗീത സംഗമത്തിനും അയ്യപ്പന്റെ ജനനംകൊണ്ട് ധന്യമായ പന്തളം വേദിയായി.