സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല.  എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും  പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ  ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും.

പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും  ആഗ്രഹത്തിന്റെയും നിറവിലും ദുർഗ്രഹതയുടെ നിഗൂഢതകളും നഷ്ടമാകുമോ എന്ന അരക്ഷിതാവസ്ഥകളും സ്വാർത്ഥതയും നിശ്ചയമായും ഉണ്ടാവും.

(Representative image by RealPeopleGroup/istockphoto)
ADVERTISEMENT

പരസ്പരപൂരിതമായ ബന്ധങ്ങളുടെ അവസ്ഥ  അങ്ങനെയെങ്കിൽ പ്രണയമോ പ്രണയിയേയോ നഷ്ടപ്പെട്ടവരുടെ, നഷ്ടപ്പെടുത്തിയവരുടെ മനസ്സിലെ വിടവുകൾ എത്രമാത്രം നികത്താൻ സാധിക്കാത്തവയായിരിക്കും. അഗാധവും തീവ്രവുമായ പ്രണയത്തിനിടയിൽ പ്രണയികളിലൊരാൾ അവിചാരിതമായി മരണപ്പെടുന്ന ദാരുണാവസ്ഥയോ? നക്ഷത്രം നിറഞ്ഞ ആകാശവും പൂക്കൾ നിറഞ്ഞ ഭൂമിയും എത്ര പെട്ടെന്നാവും ഒരാൾക്ക് മുന്നിൽ നിന്ന് അപ്രത്യക്ഷമാവുക? സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും സമാഗമങ്ങളുടേയും ലോകത്തേയ്ക്ക് പരിഹാരമില്ലാത്ത ക്ഷതങ്ങളും നൊമ്പരങ്ങളും എത്ര വേഗമാവും കടന്നുവരിക! പ്രണയത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാളെ എന്നന്നേക്കുമായി പൊടുന്നനെ നഷ്ടപ്പെടുന്ന അവസ്ഥയെപ്പറ്റി എന്തു പറയാനാണ്! 

കവിവാക്യം പോലെ മരണത്തിലെ പ്രണയത്തെ ജീവിതത്തിലെ യാതൊന്നു കൊണ്ടും ആശ്വസിപ്പിക്കുവാൻ സാധിക്കില്ല. തീവ്രമായ പ്രണയകാലത്ത് പ്രേമിച്ചയാൾ ഒരു ഫോൺകോൾ കട്ട് ചെയ്ത് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയി വഴുതി വീണ് പെട്ടെന്ന് മരിച്ചു പോയ കഥ കൂട്ടുകാരി പറഞ്ഞതോർക്കുന്നു. ഒരു ബിരിയാണി ഹട്ടിലിരുന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവം  പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ ശൂന്യത മാത്രമായിരുന്നു. അതിനു ശേഷം അനുഭവിച്ച മാനസിക ആഘാതം... വിവാഹിതയായതുകൊണ്ട് സമൂഹത്തിന്റെ പരിഹാസം, കൈവിടാതെ കൂടെ നിന്ന ഭർത്താവിൻ്റെ ഹൃദയവിശാലത... അങ്ങനെയെത്രയോ പരീക്ഷണങ്ങൾ പിന്നിട്ടാണ് വിസ്മൃതിയിൽ അഭയം തിരഞ്ഞ് ജീവിതത്തെയവർ തിരികെപ്പിടിച്ചെടുത്തത്. സ്വയം സമാപ്തിയിടാൻ സാധിക്കാത്ത ജീവിതത്തെ വിട്ടുവീഴ്ചയോടെയാണ് കാണാൻ പഠിച്ചത്.

പ്രണയത്തെപ്പറ്റിയും പ്രണയസാഫല്യത്തെക്കുറിച്ചും പ്രണയനഷ്ടത്തെപ്പറ്റിയും എത്രയോ കോടി കാര്യങ്ങൾ ലോകത്തിന് പറയാനുണ്ടെന്നിരിക്കെ ഈ പ്രണയ ദിനത്തിൽ പങ്കുവയ്ക്കാനുള്ളത് മാർക്വേസിന്റെ ഈ വിഷയത്തിലെ  പ്രശസ്തമായ ഒരു കഥയാണ്. The Trail of your Blood in the Snow എന്ന ഈ കഥയിൽ, മരണം വഴിയൊടുക്കിയ പ്രണയ ജീവിതത്തിലെ ആകസ്മിക ശൂന്യതയാണ് വിഷയം.

കൊളംബിയക്കാരും ഉന്നത കുടുംബാംഗങ്ങളുമായ നെന ഡെക്കോണ്ടയും ബില്ലി സാഞ്ചസും അവിചാരിതമായി പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹം കഴിക്കുമ്പോൾ വധു രണ്ടു മാസം ഗർഭിണിയുമാണ്. വിവാഹത്തിന്റെ മൂന്നാം നാൾ മധുവിധു ആഘോഷിക്കുന്നതിനായി ഇരുവരും മാഡ്രിഡിൽ നിന്നും പാരിസിലേക്ക് കാറിൽ യാത്ര പോവുകയാണ്. വിവാഹാഘോഷ വേളയിൽ  സമ്മാനം കിട്ടിയ ഒരു റോസ് ബൊക്കെയിൽ നിന്നും മുള്ള് കോറി നെനയുടെ മോതിരവിരൽ മുറിയുകയും ചോര വരികയും ചെയ്യുന്നുണ്ട്. ഭാര്യയും ഭർത്താവും അത് കാര്യമാക്കുന്നില്ല. അവൾക്ക് അയാളുമായി മഞ്ഞിൽ മധുവിധു ഘോഷിക്കണം. അയാൾക്കാവട്ടെ, പുതുതായി സമ്മാനം കിട്ടിയ കാറിൽ  അവളുമായി ആകാശത്തോളം യാത്ര ചെയ്തു പോകണം.

യാത്രയിൽ പലയിടത്തും അവളുടെ വിരലിലെ മുറിവിൽ നിന്നും വീഴുന്ന ചോര പ്രശ്നമാവുന്നുണ്ട്. മഞ്ഞു ഭൂമികയിലൂടെയുള്ള യാത്രയിൽ അവൾ വിരൽ പുറത്തെ മഞ്ഞിലേക്കുയർത്തിപ്പിടിച്ച് കാറ്റിലും തണുപ്പിലും രക്തപ്രവാഹം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പെൺകുട്ടിയുടെ വിവാഹ മോതിരവിരലിലെ പ്രണയത്തിൻ്റെ രക്തക്കറ വീണ മരണത്തിൻ്റെ മഞ്ഞുപാതകളിലൂടെയാണ് കഥയും അങ്ങനെ പോവുന്നത്.

(Representative image by Chinnapong/istockphoto)
ADVERTISEMENT

വഴിയിൽ ഒരിടത്തും അവർക്ക് ഒരാശുപത്രി സൗകര്യം ലഭ്യമാകുന്നില്ല. അല്ലെങ്കിൽ ചെറുപ്പക്കാരായ അവർ അതത്ര കാര്യമാക്കുന്നതുമില്ല. അവരെ സംബന്ധിച്ച് എവിടെയെങ്കിലുമെത്തി ശരീരത്തിൻ്റെ ഉൽക്കടമായ ദാഹങ്ങൾ പരസ്പരം കുത്തിക്കുടിച്ച് തീർക്കാനാണ് ത്വര. പക്ഷേ വിരലിലെ ചോര പ്രവാഹം പ്രശ്നമായി. നിലയ്ക്കുന്നില്ല. നെനയുടെ ചുണ്ടുകൾ പോലും വിളറി അബോധാവസ്ഥയ്ക്കടുത്തെത്തി. ഒടുവിലവർ അപരിചിതമായ ആ സ്ഥലത്തെത്തി. നെനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ബില്ലിക്ക് ഒപ്പം പോവാൻ അനുമതിയില്ല.

താൻ വേഗം വരുമെന്നും വിഷമിക്കരുതെന്നും പറഞ്ഞവൾ അയാളെ ആശ്വസിപ്പിച്ച് ഉള്ളിലേക്ക് ഡോക്ടർക്കും നഴ്സിനുമൊപ്പം പോകുന്നു. ആഘോഷിക്കാനുള്ള മധുവിധുവാണ് അപ്പോഴും രണ്ടു പേരുടേയും സ്വപ്നം. ആശുപത്രിയുടെ നിയമപ്രകാരം നാലഞ്ച് ദിവസം കഴിഞ്ഞ് മാത്രമേ ബില്ലിക്ക് നെനയെ കാണാൻ കഴിയുകയുള്ളൂ. അയാൾ അടുത്തുള്ള ഹോട്ടലിൽ താമസിക്കുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയെങ്കിലും അവളെക്കാണാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കുന്നതുമില്ല. കൊളംബിയൻ എംബസിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഹോട്ടൽ താമസത്തിനിടെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള അനുഭവങ്ങളിലൂടെ അയാൾ അങ്ങേയറ്റം അയഥാർഥ്യവും അരക്ഷിതവുമായ, ഉറപ്പില്ലാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

(Representative image by baona/istockphoto)

ആശുപത്രിയിൽ സന്ദർശനത്തിന് അനുവദിച്ച ദിനം അവിടെ എത്തിയ ബില്ലിക്ക് നെനെയുടെ മരണവാർത്തയാണ് അറിയാൻ കഴിഞ്ഞത്. വിദഗ്ധ ചികിത്സ നൽകിയിട്ടും നെന രക്തം വാർന്ന് മൂന്നാം ദിനം മരിച്ചുവത്രേ. അയാളെ അന്വേഷിച്ചിട്ടും എവിടെ എന്ന് ആശുപത്രിക്കാർക്ക് കണ്ടെത്താനായില്ല. നെന കൊടുത്ത വിലാസം പ്രകാരം ആശുപത്രി അധികൃതർ അവളുടെ മാതാപിതാക്കളെ വിവരമറിയിച്ചു. അവർ മൃതദേഹം സ്വീകരിച്ച് മടങ്ങുകയും ചെയ്തു. അപരിചിതമായ നാട്ടിൽ അന്യഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ പ്രാണനു തുല്യം സ്നേഹിച്ച ഭാര്യ നഷ്ടപ്പെട്ട നിസ്സഹായനായ ബില്ലിയുടെ അവസ്ഥ പരിതാപകരമായിരുന്നു. അവസാനമവളെ കാണാൻ കൂടി കഴിഞ്ഞില്ല. അയാൾക്കിനി പ്രതീക്ഷിക്കാൻ ഒപ്പം അവളില്ല. വാസ്തവത്തിൽ അയാൾക്കവളെ ആശുപത്രിയിൽ നേരത്തേ എത്തിക്കാമായിരുന്നു. ആ സമയം പുതിയ കാറിൽ ആവേശത്തോടെ സഞ്ചരിക്കാനാണയാൾ ശ്രദ്ധിച്ചത്.

സ്‌മിത ഗിരീഷ് (Photo by facebook/smitha.girish.5)

അവളെ രക്ഷിക്കാനുള്ള ഓരോ അവസരവും അയാൾ നഷ്ടപ്പെടുത്തി. ആശുപത്രിയിൽ എത്തുംവരെ തുടിപ്പും മിടിപ്പുമായി അയാൾക്കൊപ്പം കളിയും ചിരിയും പ്രണയവും പറഞ്ഞ് അവളുണ്ടായിരുന്നു. അവളുടെ വേർപാട് അവിചാരിതമായിരുന്നു. ഒന്നും പറയാതെ എത്രയോ പറയാൻ ബാക്കി വച്ച്... ജീവിച്ചിരുന്നവളെ  അർഹിക്കുന്നതുപോലെ സ്നേഹിക്കാമായിരുന്നെന്ന കുറ്റബോധം അയാളെ തകർത്തു തരിപ്പണമാക്കുന്നു. സന്ദേഹത്തിലും ഭയത്തിലും പ്രണയത്തിന്റെ ശൂന്യതയിൽ അയാളെ അരക്ഷിതനാക്കി ജീവിതത്തിനു മുന്നിൽ നിർത്തി കഥ തീർന്നുപോകുന്നു. കഥയെങ്കിലും ബില്ലി വീണ്ടും ജീവിക്കേണ്ടതുണ്ടല്ലോ എന്ന വിചാരത്തിൽ വായിക്കുന്നവരും മരവിപ്പിക്കുന്ന വേദനയിൽ ഉറഞ്ഞു പോകുന്നു. പ്രണയത്തോട് മരണത്തിന്റെ വിധി നിർദയമായിട്ടാണ് പെരുമാറിയത്.

ADVERTISEMENT

ഈ കഥയുടെ പൊതു അന്തരീക്ഷവും, ഇതിലെ നായകന്റെ ആന്തരികമായ ലോകവും മഞ്ഞു വീണ ഏകാന്തതയുടേതാണ്. പ്രണയിക്കുന്നവൾ പെട്ടന്ന് മരിച്ചു പോകുമ്പോൾ നിശ്ചലവും ശൂന്യവുമായ ഉള്ളം പിടയുന്ന അവസ്ഥ കഠിനമാണ്. കുറ്റബോധവും, വേദനയും, ഓർമകളും ജീവിച്ചിരിക്കുന്ന മറ്റേയാളെ ക്രൂരമായി ഒറ്റപ്പെടുത്തുന്നുണ്ട്. എല്ലാം കിനാവുപോലെ ഓർമകൾ മാത്രം. പ്രണയി മരിച്ചു പോയാലും പ്രണയം നഷ്ടപ്പെട്ടയാൾക്ക് ജീവിതത്തിലും കഥയിലും തുടർന്നും ജീവിച്ചേ മതിയാവു. പക്ഷേ പ്രണയത്തിൽ മരിച്ചയാൾ ഓർമയായും വേദനയായും ഉറക്കത്തിലും സ്വപ്നത്തിലും ഉണർവിലും കൂടെയുണ്ടുതാനും.

ലോകം പതിവിൻ പടി മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കും പക്ഷേ അവരുടെ ലോകമോ, നിലച്ചുപോയിട്ടുണ്ടാവും. അത് കടന്നുപോയ വ്യക്തിയിൽ മാത്രം നഷ്ടബോധത്തോടെ സ്പന്ദിച്ചു കൊണ്ടിരിക്കും. ഈ പ്രണയ ദിനത്തിൽ പ്രണയനഷ്ടം സംഭവിച്ച് ജീവിതം മുട്ടിപ്പോയവരെപ്പറ്റി ഓർമിക്കുവാൻ കാരണമുണ്ട്.

(Representative image by WillSelarep/istockphoto)

ഇതെഴുതുമ്പോൾ  ആകസ്മികമായി മരിച്ചു പോയ പ്രിയപ്പെട്ടവനെ ഓർത്ത് തപിക്കുന്ന അന്യഭാഷ സംസാരിക്കുന്ന മറ്റൊരു സുഹൃത്തിന് കൂട്ടിരിക്കുകയാണ്. ശുദ്ധവും ആസക്തിരഹിതവുമായ പ്രണയത്തിന്റെ ഇടയിടയിൽ മറുഭാഗത്തുള്ളയാളെ മരണം പെട്ടെന്ന് കൂട്ടിക്കൊണ്ടുപോയി. ആ ദിവസത്തിന്റെ അവസാന മണിക്കൂറിലും സംസാരിച്ചയാൾ അവർക്ക് ജന്മദിനാശംസ നേർന്ന് ഉറങ്ങാൻ പോയതാണ്. അയാളുടെ പതിവ് വിളികൾ പിറ്റേന്ന് എത്തിയില്ല. അയാൾ ഓർഡർ ചെയ്ത ജന്മദിന കേക്ക് കിട്ടിയപ്പോഴും ഒരുമിച്ച് വിഡിയോ കോളിൽ മുറിക്കാമെന്ന് കരുതി മാറ്റിവച്ചു. പക്ഷേ ആ കേക്ക് അവർക്ക് മുറിക്കേണ്ടി വന്നില്ല. അതിനുമുൻപ് ഹൃദയാഘാതത്തിൽ തലേരാത്രിയിലെപ്പോഴോ അയാൾ മരണപ്പെട്ടു. സുഹൃത്തിന്റെ ജീവിതത്തിലെ പ്രകാശമാണ് അതോടെ അണഞ്ഞത്. പ്രണയദിനങ്ങളെല്ലാം വർഷങ്ങളായി അവരൊന്നിച്ചാണ് ആഘോഷിച്ചിട്ടുള്ളത്. ഈ പ്രണയദിനത്തിലോ അവർ പൊടുന്നനെ ഏകയായിരിക്കുന്നു.

ആ വേദനയുടെ ഭാരത്തോളം അവരെ നിരാശപ്പെടുത്തുന്ന വേറെന്തുണ്ട്? ആ ദുഃഖം വേറെ ആർക്ക് പങ്കുവെയ്ക്കാൻ കഴിയും? ടഗോറിന്റെ ഗീതാഞ്ജലിയിൽ പറയും പോലെ ‘പൂക്കളെല്ലാം വിടർത്തി വസന്തം വിടവാങ്ങി. വാടി വീണ നിഷ്പ്രയോജന സുമങ്ങളുടെ ഭാരവുമായി ഞാനിതാ ഇവിടെ കാത്തു കാത്തിരിക്കുന്നു’ എന്ന പ്രണയത്തിൽ  ശേഷിക്കുന്നവരുടെഅവസ്ഥ എത്രയോ വലിയ വേദനയാണ്. പ്രണയചഷകത്തിലെ ഹൃദയ ദ്രാവകത്തിന് ആദ്യം ലഹരിപിടിപ്പിക്കുന്ന മധുരമാവും. അടിത്തട്ടിൽ കാത്തിരിക്കുന്നത് വേർപാടിൻ്റെ ചവർപ്പുള്ള കയ്പും. പ്രണയത്തിലും, പ്രണയനഷ്ടത്തിലും പ്രണയിയുടെ ആത്മാവ് ആവർത്തിച്ചുരുവിടുന്നതാവട്ടെ നിന്നെ വേണം നിന്നെ വേണം എന്ന അനന്തവും നിശ്ശബ്ദവുമായ മുറവിളിയും.

(Representative image by flukyfluky/istockphoto)

ഈ പ്രണയ ദിനത്തിൽ, പ്രണയമെന്നത്  ലഹരിപിടിപ്പിക്കുന്ന നിർവൃതികളും സംവേദനങ്ങളുടെ ആനന്ദഗീതകങ്ങളും മാത്രമെന്നും തോന്നുന്നവരുണ്ടോ? ഉറപ്പായുമല്ല. പ്രണയത്തിന്റെ ആത്യന്തികമായ നിശ്ശബ്ദഭാവം വിയോഗവും മാറ്റവും വേർപാടുമാണ് അതിനാൽ പ്രണയിക്കുന്ന ഓരോരുത്തരും വേർപാടിനും വേദനിക്കാനും മാറ്റത്തിനും എല്ലായ്‌പ്പോഴും കരുതിയിരിക്കണമെന്നതു മാത്രമാണ് പ്രണയത്തിനെ സംബന്ധിക്കുന്ന വിചിത്രമായ നിത്യസത്യവും...

English Summary:

Valentine's Day Reflections: When Love Meets Unexpected Loss, the Insecurity and Pain in Love