കാമുകിയുടെ ഫോട്ടോ ‘ഒളിച്ച്’ ലൈക്ക് ചെയ്യുന്ന ഓർബിറ്റിങ്; പങ്കാളിയെ മാറ്റിനിർത്തി ബെഞ്ചിങ്; പ്രണയമേ, ഇതിലേതാണ് നീയെന്ന സത്യം..!

‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്

‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്...
പരിഭ്രമിക്കാൻ ഒന്നുമില്ല...
വഴിയിൽ തടഞ്ഞു നിർത്തില്ല.
പ്രേമലേഖനം എഴുതില്ല...
ഒന്നും ചെയ്യില്ല...
ഒരു ബന്ധവും സങ്കൽപിക്കാതെ
വെറുതെ...
വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’
‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല.
നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്.
രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ് പുതുതലമുറയുടെ പുത്തന്‍ സ്നേഹപ്രകടനങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. കാരണം അവർ പറയുന്ന മറുപടി ചിലപ്പോൾ ഗോസ്റ്റിങ് എന്നോ ലവ് ബോബിങ് എന്നോ സോംബിയിങ് എന്നൊക്കെയോ ആയിരിക്കും. പ്രണയത്തിനും പ്രണയത്തില്‍ ആയിരിക്കുമ്പോൾ തന്നെയുള്ള മറ്റുബന്ധങ്ങൾക്കും വേർപിരിഞ്ഞു പോകുന്നതിനുമൊക്കെ പുത്തൻ തലമുറയിൽ പുത്തൻ പേരുകളാണ്. നിങ്ങൾക്കൊരു പ്രണയമുണ്ടെങ്കിൽ അതും ഈ ‘ന്യൂജെന്‍ റിലേഷൻഷിപ്പുകളുടെ’ ഭാഗമാണോ? അതിനെ എങ്ങനെ തിരിച്ചറിയും? വായിക്കാം കാഷ്വൽ ഡേറ്റിങ് മുതൽ നാനോഷിപ്പ് വരെയുള്ള പുത്തൻകാല പ്രണയത്തെക്കുറിച്ച്... (ഇതിപ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണെന്നും മറക്കല്ലേ...)
∙ തുടക്കകാരൻ ഡേറ്റിങ്!
പ്രണയം വളർന്നു ലിവിങ് ടുഗതറിൽ എത്തി നിൽക്കുന്ന ഇക്കാലത്താണ് ഇന്ത്യയിൽ ജെൻസികളുടെ (Gen Z) വക ഡേറ്റിങ് എന്ന പുത്തൻ രീതി രംഗപ്രവേശം ചെയ്യുന്നത്. പ്രണയിക്കുന്നതിനു മുൻപുള്ള വർണാഭമായ നിമിഷം. അതായത് ഒരു വ്യക്തിയെ കണ്ടുമുട്ടിയ ശേഷം അവർ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കു ചേർന്നു പോകുന്നതാണോ എന്ന് നിശ്ചയിക്കുന്ന കാലയളവ്. ഡേറ്റിങ്ങിൽനിന്നു പ്രണയമായി വളരാനും അല്ലെങ്കിൽ അപരിചിതരായി മാറാനും ഈ കാലയളവിലെ ‘കണക്‌ഷൻ’ പ്രധാനമാണ്.
പ്രണയിതാക്കളെ പോലെ സംസാരിക്കുകയും സമയം ചെലവിടുകയും ചെയ്യുമെങ്കിലും പ്രണയമല്ല എന്ന ഉത്തമ ബോധ്യത്തോടെ ആയിരിക്കും ഇരുവരും ഡേറ്റിങ്ങിൽ ആകുന്നത്. ‘ഞങ്ങൾ ഡേറ്റിങ്ങിലായിരുന്നു പക്ഷേ ഒരു കണക്‌ഷൻ കിട്ടിയില്ല അതുകൊണ്ട് വേർപിരിഞ്ഞു’ എന്നൊക്കെ പറയുമ്പോൾ എന്താണിത് എന്നു തോന്നാറില്ലേ? ഒന്നിക്കണോ വേണ്ടയോ എന്ന് രണ്ടുപേർ തീരുമാനിക്കാൻ എടുക്കുന്ന സമയബന്ധതിമായ അടുപ്പമാണ് ഡേറ്റിങ്. ആറു മാസം മുതൽ ഒരു വർഷം വരെ ഡേറ്റിങ് കാലയളവായി കണക്കാക്കാം. ഈ സമയദൈർഘ്യം അനുസരിച്ച് ഡേറ്റിങ്ങിനെ കാഷ്വൽ എന്നും ലോങ്–ടേം എന്നും വിശേഷിപ്പിക്കാം.
ദീർഘകാല പ്രണയമോ പ്രതിബദ്ധതകളോ കാഷ്വൽ ഡേറ്റിങ്ങിനു ബാധകമല്ല. ഒരാളുടെ മനോഹര നിമിഷങ്ങൾ ആഘോഷമാക്കാൻ മറ്റൊരാളെ ഒപ്പം കൂട്ടുക അതിനു ശേഷം വേർപിരിയുക എന്നതാണ് കാഷ്വൽ ഡേറ്റിങ്. പ്രണയമെന്ന വികാരത്തിലേക്ക് വളരില്ല എന്ന ഉറപ്പോടെ രണ്ടു വ്യക്തികൾ ഒരുമിച്ച് ചെലവിടുന്ന സമയം. കാഷ്വൽ ഡേറ്റിങ്ങിന്റെ വിപരീത മുഖമാണ് ലോങ്–ടേം ഡേറ്റിങ്. വളരെയധികം കാലം ഒരുമിച്ചുണ്ടാവുകയും മാനസിക അകലങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും പരസ്പരം തിരിച്ചറിഞ്ഞ് ചിലപ്പോൾ ഒരു പ്രണയ ബന്ധത്തിലേക്കോ വിവാഹത്തിലേക്കോ വഴിതുറക്കാനും സാധ്യതയുള്ളതാണ് ലോങ്–ടേം ഡേറ്റിങ്.
അതേസമയം വേർപിരിഞ്ഞു പോകുന്നതിന് എതിരായുള്ള മാനദണ്ഡങ്ങൾ ഇത്തരം ഡേറ്റിങ് രീതികളിൽ ഉണ്ടായിരിക്കില്ല. ഇപ്പോൾ വിവാഹാലോചനകള്‍ വരുമ്പോൾ പോലും യുവതീയുവാക്കൾ പറയും കുറച്ചുകാലം ഡേറ്റ് ചെയ്ത ശേഷം തീരുമാനിക്കാം എന്ന്. അത്രയും പ്രാധാന്യമുണ്ട് വ്യക്തി ബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും ഡേറ്റിങ് എന്ന രീതിക്ക്. ഡേറ്റിങ്ങിലെ പ്രധാനിയായി പുതുതലമുറ കാണുന്നത് ഓൺലൈൻ ഡേറ്റിങ്ങിനെയാണ്. അതിനായി പ്രത്യേകം ആപ്പുകളും ഇന്നുണ്ട്. കടലാസിൽ ഒളിപ്പിച്ച പ്രണയങ്ങളെയൊക്കെ പാടെ മാറ്റിയെഴുതി ഡിജിറ്റൽ ലോകത്ത് പ്രണയ മുഹൂർത്തങ്ങൾ ഒരുക്കുന്ന ഓൺലൈൻ ഡേറ്റിങ്. വളരെ അപരിചിതരായവരെ പോലും സമൂഹ മാധ്യമങ്ങളിലെ ഇത്തരം ആപ്പുകൾ വഴി പരിചയപ്പെട്ട് അതിനു ശേഷം ഡേറ്റിങ്ങിലേക്കും സിറ്റുവേഷൻഷിപ്പിലേക്കും റിലേഷൻഷിപ്പിലേക്കും വിവാഹത്തിലേക്കും വരെ എത്തിച്ചേർന്നവർ ഏറെയാണ്.
∙ ഡേറ്റിങ് വളർന്നു സിറ്റുവേഷൻഷിപ്പായി!
പ്രണയവുമല്ല വെറും സുഹൃത്തുക്കളുമല്ല... പിന്നെയോ? ഈ ചോദ്യത്തിന് ഉത്തരം പോലും നൽക്കാനാകാതെ തുടരുന്ന ബന്ധമാണ് സിറ്റുവേഷൻഷിപ്പ്. ഡേറ്റിങ്ങിനു ശേഷം കൂട്ടത്തിലെ പ്രധാനി സിറ്റുവേഷൻഷിപ്പായിരുന്നു. ഇപ്പോൾ അതും കടന്ന് പുത്തൻ ബന്ധങ്ങൾ പിറവിയെടുത്തെങ്കിലും സിറ്റുവേഷൻഷിപ്പിനു കോട്ടമൊന്നും സംഭവിച്ചിട്ടില്ല. എന്താണ് സിറ്റുവേഷൻഷിപ്പ്? രണ്ടു വ്യക്തികളുടെ ബന്ധത്തിനെ എങ്ങനെ നിർവചിക്കണമെന്ന് അവർക്കു പോലും അറിയാത്ത ബന്ധം. തമ്മിലുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ടാകും, എന്നാൽ അതൊരു പ്രണയബന്ധമായി വളർത്താതെ എന്നാൽ സുഹൃദ് ബന്ധങ്ങളെക്കാൾ മുൻഗണന നൽകുന്ന ബന്ധം. ഈ ബന്ധങ്ങളുടെ ഭാവി എന്തെന്ന് അതിൽ പങ്കാളികളായിരിക്കുന്നവർക്കു പോലും തിരിച്ചറിവുണ്ടായിരിക്കില്ല. ഒന്നിച്ചുണ്ടാകുമോ അതോ വേർപിരിയുമോ എന്നൊന്നും തമ്മിൽ ചോദിച്ചറിയാതെ ഒഴുക്കിനൊത്ത് നീന്തുന്നതു പോലെയൊരു ബന്ധം എന്നും പറയാം.
∙ അകലെയാണെങ്കിലും അരികിൽ നാം...
‘അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു...’ എന്ന വരികൾ പറഞ്ഞുവച്ചതു പോലൊരു ബന്ധമാണ് ലോങ്–ഡിസ്റ്റൻസ് റിലേഷൻഷിപ്. പ്രണയിതാക്കളായ ശേഷം നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാതെ തുടരുന്ന ബന്ധമാണിത്. (ഹിറ്റ് സിനിമ ‘പ്രേമലു’വിൽ വിദേശത്തേക്കു പോകുന്ന സച്ചിൻ റീനുവിനോടു പറയുന്ന അതേ റിലേഷൻഷിപ്) പലവിധ കാരണങ്ങൾകൊണ്ട് മറ്റു സ്ഥലങ്ങളിലോ, രാജ്യങ്ങളിലോ ആയിരിക്കുന്ന സാഹചര്യത്തിൽ അവർ ലോങ്–ഡിസ്റ്റന്‍ഷിപ് പങ്കാളികളാണ്. മൊബൈല്‍ ഫോണും മെസേജുകളും വിഡിയോ കോളുകളും മുതൽക്കൂട്ടാകുന്ന പ്രണയം. കൃത്യമായ ആശയവിനിമയവും പ്രതിബദ്ധതയുമാണ് ഇത്തരം ബന്ധങ്ങള്‍ക്കു കെട്ടുറപ്പു പകരുന്നത്. ഇനി ഒരിക്കലും നേരിട്ട് കാണാതെ ഫോൺ കോളിലൂടെയും മെസേജുകളിലൂടെയും മാത്രം ആശയവിനിമയം നടത്തുന്ന വ്യക്തിബന്ധമാണോ, അതിനെ ടെക്സ്റ്റലേഷൻഷിപ് എന്നും പറയും. ഇത്തരം ബന്ധങ്ങളിൽ ഫോണിലൂടെയുള്ള അടുപ്പം നേരിട്ടു കാണുമ്പോൾ അപ്രത്യക്ഷമാകുകയും ചെയ്യും.
∙ പ്രണയത്തിലുണ്ട് ലവ് ബോംബിങ്
പ്രണയംകൊണ്ട് ശ്വാസം മുട്ടിക്കുന്നു എന്നൊക്കെ പറയാറില്ലേ, അതാണ് ലവ് ബോംബിങ്. ആദ്യ ഘട്ടങ്ങളിൽ അമിതമായ ‘കെയറിങ്’ കൊണ്ട് പ്രണയിതാവിനെ ഒരു മായിക ലോകത്ത് എത്തിക്കും. പിന്നീട് അതേ കെയറിങ്ങിലൂടെ പ്രണയിതാവിനെ നിയന്ത്രിക്കാൻ തുടങ്ങും. പ്രണയത്തിന്റെ മായാലോകത്ത് എത്തിപ്പെടുമ്പോൾ ഒരാൾ പകരുന്ന കെയറിങ്ങിനെ സ്നേഹമായി തെറ്റിദ്ധരിക്കും പിന്നീട് അതൊരു ടോക്സിക് പ്രണയമായി വളരുമ്പോൾ മാത്രമാണ് ലവ് ബോംബിങ്ങിന്റെ ഭവിഷത്തുകളെ തിരിച്ചറിയാനാകൂ. കെട്ടുകഥകളെ വെല്ലുന്ന സ്നേഹവും വാത്സല്യവും അഭിനന്ദനങ്ങളുമൊക്കെ കൂടിച്ചേരുന്നതാണ് ലവ് ബോംബിങ്. തുടരെത്തുടരെയുള്ള ഈ സ്നേഹ പ്രകടനങ്ങൾ വൈകാതെ പങ്കാളിയിന്മേലുള്ള നിയന്ത്രണമായി മാറുമ്പോഴാണു പക്ഷേ പ്രശ്നം.
∙ സോഫ്റ്റ് ലോഞ്ചിങ്
പ്രണയിതാവിന്റെ കൈകൾ തന്റെ കൈക്കുള്ളിലാക്കി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കണ്ടിട്ടില്ലേ. പ്രണയമുണ്ടെന്നു പറയുകയും എന്നാൽ അതാരെന്ന് മറ്റാരെയും അറിയിക്കാതെ സ്വകാര്യമായി വയ്ക്കുന്നതാണ് പ്രണയത്തിലെ സോഫ്റ്റ് ലോഞ്ചിങ്. ഒട്ടുമിക്ക എല്ലാവരും തന്റെ പ്രണയിതാവിന്റെ ചിത്രങ്ങൾ ഇത്തരത്തിൽ സോഫ്റ്റ് ലോഞ്ച് ചെയ്തിട്ടുണ്ടാകും.
∙ ബന്ധങ്ങളിലെ വ്യാജൻ ‘ബ്രഡ് ക്രംബിങ്’
പ്രണയത്തിനു മാത്രമല്ല പ്രണയത്തിലെ വ്യാജമുഖങ്ങൾക്കും പുത്തൻ റിലേഷൻഷിപ് ഡയറിയിൽ പേരുകളുണ്ട്. അതിൽ താരമാണ് ബ്രഡ് ക്രംബിങ്. ഒരു ബന്ധം നിലനിർത്താനുള്ള എല്ലാ വഴികളും മാർഗങ്ങളും സ്നേഹത്തിന്റെ ഭാഷയിൽ ശ്രമിക്കുമ്പോഴും യഥാർഥത്തിൽ ആ വ്യക്തിക്ക് ബന്ധത്തോട് യാതൊരു പ്രതിബദ്ധതയും ഉണ്ടാവില്ല.
ബന്ധത്തോട് താൽപര്യമുണ്ടെന്ന രീതിയിൽ പെരുമാറുകയും എന്നാൽ യഥാർഥത്തിൽ ഒരു പ്രതിബദ്ധതയും കാണിക്കാത്ത രീതി. പങ്കാളിയായി നിൽകുന്ന വ്യക്തിയെ ആ ബന്ധത്തോട് ചേർത്തു നിർത്തി പ്രണയബന്ധത്തിന്റെ എല്ലാ നല്ല നിമിഷങ്ങളും ആഘോഷമാക്കും. പക്ഷേ ആ ബന്ധത്തോട് യാതൊരുവിധ ആത്മാർഥതയും പുലർത്തില്ല. ഇത്തരത്തിൽ പ്രതീക്ഷയുടെയും നിരാശയുടെയും മുഖം ഒരുപോലെ പകരുന്നതാണ് ബ്രഡ് ക്രംബിങ്.
പ്രണയബന്ധത്തിലെ മറ്റൊരു വ്യാജൻ മുഖമാണ് ബെഞ്ചിങ്. കായിക മേഖലയിൽ കളിക്കാരന് പകരക്കാരെ ഒരുക്കി നിർത്തുന്നതിന് ‘ബെഞ്ച് പ്ലേയേഴ്സ്’ എന്നു പറയുമെങ്കിൽ പ്രണയബന്ധങ്ങളിലെ പകരക്കാരനെ കണ്ടുവയ്ക്കുന്നതാണ് ബെഞ്ചിങ്. ഒരു ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ തന്റെ പങ്കാളിക്ക് പകരമായി ഒരാളെ കണ്ടെത്തുകയും അവരെ ‘കളിക്കളത്തിനു’ പുറത്തിരുത്തി മറ്റൊരു പ്രണയബന്ധം ആഘോഷമാക്കുകയും ചെയ്യും. റിലേഷൻഷിപ്പിലെ ‘പ്ലാൻ ബി’ അതിൽ പുത്തൻ അവതാരമാണ് കുഷനിങ്. ബെഞ്ചിങ്ങിൽ എന്ന പോലെ പ്രണയബന്ധത്തിൽ പങ്കാളിക്കു പകരം ഒന്നിലധികം പേരെ പകരക്കാരായി കണ്ടുവയ്ക്കുന്നതാണ് ഈ രീതി.
ഇതുപോലെത്തന്നെയാണ് കുക്കി–ജാറിങ്. ബന്ധത്തിൽ ഒരു വ്യക്തിയെ സെക്കൻഡറിയായി കാണുകയും ആ ബന്ധത്തേക്കാൾ മുൻഗണന മറ്റു ബന്ധങ്ങൾക്ക് പുലർത്തുകയും ചെയ്യുമ്പോൾ അതിനെയാണ് കുക്കി– ജാറിങ് എന്നു വിളിക്കുന്നത്. പ്രണയബന്ധത്തിൽ ആയിരിക്കുമ്പോള്‍ ഒന്നിലധികം ആളുകളുമായി ബന്ധം പുലർത്തുകയും അത് പങ്കാളിയിൽനിന്നു മറച്ചു വയ്ക്കുകയും ചെയ്താൽ അതിനെ റോച്ചിങ് എന്നു വിളിക്കും. ഇത്തരം ബന്ധങ്ങളിൽ പ്രതിബദ്ധതയോ ആത്മാർഥതയോ ഉണ്ടാവില്ല. പകരം വ്യക്തി ബന്ധങ്ങൾ വഴിയുള്ള മുതലെടുപ്പായിരിക്കും കൂടുതലായി കാണാൻ സാധിക്കുക.
∙ വേർപിരിയലിനും പേരുകൾ
പ്രണയത്തിൽനിന്നു പിന്തിരിഞ്ഞു പോയാൽ അതിനെ ബ്രേക്കപ് എന്നാണ് പുത്തന്‍ തലമുറ വിശേഷിപ്പിക്കുന്നത്. എന്നാൽ ബ്രേക്കപ് മാത്രമല്ല വേർപിരിയലിന്റെ അവസാന വാക്ക്. പെട്ടെന്ന് ഒരു ദിവസം കാരണങ്ങൾ ഒന്നുമില്ലാതെ, പങ്കാളിയായിരുന്ന വ്യക്തി അകലം പാലിക്കുക. പിരിഞ്ഞു പോയതിന്റെ കാരണം മറുവശത്ത് നിൽകുന്ന വ്യക്തിക്ക് വ്യക്തമാകാത്ത അവസ്ഥ. ഇതിനെ ഗോസ്റ്റിങ് എന്ന് വിശേഷിപ്പിക്കാം. എന്നാൽ പതിയെപ്പതിയെ ബന്ധത്തിനു വിള്ളൽ വീഴുകയും ആദ്യമുണ്ടായിരുന്ന കണക്‌ഷൻ കാലക്രമേണ ഇല്ലാതാകുകയും ചെയ്താൽ അതിനെ ഫിസ്സിലിങ് എന്നു വിളിക്കും. കാരണങ്ങൾ പറയാതെ പതിയെ പതിയെ ബന്ധത്തിൽനിന്ന് അകലുകയും ഇറങ്ങി പ്പോകുകയും ചെയ്താൽ അതിനെ സ്ലോ ഫേഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. അതേസമയം ഇത്തരത്തിൽ വേർപിരിഞ്ഞു പോയൊരു വ്യക്തി തിരിച്ചുവരുകയാണെങ്കിൽ അതിനെ സോംബിയിങ് എന്നു വിളിക്കാം.
ഒരു വ്യക്തിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിലെ ലൈക്കും കമന്റും വഴി ബന്ധം തുടരുന്നതിനെ ഓർബിറ്റിങ് എന്നു വിളിക്കും. പിരിഞ്ഞു പോയ കാമുകിയോ കാമുകനോ അറിയാതെ അവരുടെ സാമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങളും പോസ്റ്റുകളും കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ഇനി പ്രണയ ബന്ധങ്ങൾ ഒന്നും വീട്ടിൽ അറിയാതെ സ്വകാര്യമായി വയ്ക്കുകയാണെങ്കിൽ അതാണ് പോക്കറ്റിങ്.
∙ പ്രോഗ്രസ്സീവാണ്, പക്ഷേ...
ഇന്നത്തെ കാലത്ത് ബന്ധങ്ങളിൽ പ്രധാനമാണ് പുരോഗമനചിന്താഗതി അഥവാ പ്രോഗ്രസ്സീവ്നെസ്സ്. അതുകൊണ്ടുതന്നെ പലരും മുഖമൂടി ധരിച്ച മനുഷ്യരാണ്. ഒരു വ്യക്തിയുടെ ചിന്താഗതിയും രീതികളോടുമായി പൊരുത്തപ്പെടാൻ സ്വയം പുരോഗമന ചിന്താഗതിക്കാരാണ് വിശേഷിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തികളുണ്ട്. ഇത്തരത്തിൽ വ്യക്തിബന്ധങ്ങളിൽ അല്ലെങ്കിൽ പ്രണയ ബന്ധങ്ങളിൽ പുരോഗമനവാദികളായി ചമഞ്ഞ് ബന്ധം തുടർന്നാൽ അതിനെ വോക്ക്ഫിഷിങ് എന്നാണ് വിളിക്കുന്നത്. ഒരു ബന്ധം മുന്നോട്ടു കൊണ്ടുപോകാനും ഒരു വ്യക്തിയുമായുള്ള ബന്ധം നിലനിർത്താനും വേണ്ടി മാത്രം പ്രോഗ്രസ്സീവ് ആകുന്നവർ. യഥാർഥത്തിൽ അവർ വിപരീത ചിന്താഗതിയുള്ളവരായിരിക്കും.
വോക്കിഫിഷിങ്ങിന് മുൻപ് ബന്ധങ്ങളിലെ താരമായിരുന്നു ക്യാറ്റ് ഫിഷിങ്. അതായത് യഥാർഥ ജീവിതത്തിൽനിന്നു വ്യത്യസ്തമായി സമൂഹ മാധ്യമങ്ങളിൽ തികച്ചും മറ്റൊരു വ്യക്തിയായി നിലകൊള്ളുക. മറ്റു വ്യക്തികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഇത് താനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പെരുമാറുന്നതിനെയാണ് ക്യാറ്റ് ഫിഷിങ് എന്നു പറയുന്നത്. ഇത്തരത്തിൽ പെരുമാറുന്നതിലൂടെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഇടയാകുന്നു. ക്യാറ്റ് ഫിഷിങ്ങിന്റെ മറ്റൊരു ഭാവമാണ് കിറ്റണ്‍ ഫിഷിങ്. സമൂഹ മാധ്യമങ്ങളിൽ മറ്റൊരു വ്യക്തിയെന്നപോലെ, ഏതൊരു വ്യക്തിയേയും ആകർഷിക്കും വിധം എല്ലാ ഗുണങ്ങളുമുള്ള വ്യക്തിയായി ചമയും. വയസ്സ്, നിറം, ഉയരം, ജോലി, സാമ്പത്തികം വരുമാനം, ഇത്തരത്തിലുള്ള മാനുഷികമായ എല്ലാത്തിനെയും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നവർ. ഇത്തരത്തിൽ വ്യാജ മുഖം ധരിച്ച് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെയാണ് കിറ്റൺ ഫിഷിങ് എന്നു വിശേഷിപ്പിക്കുന്നത്.
∙ 2025ൽ പ്രണയം വീണ്ടും മാറി!
കാലം മാറുന്നതിനനുസരിച്ച് പ്രണയബന്ധങ്ങളിൽ പുത്തൻ ബന്ധങ്ങളും ഉടലെടുക്കുന്നുണ്ട്. 2024 വരെ സിറ്റുവേഷൻഷിപ്പായിരുന്നു താരമെങ്കിൽ 2025ൽ പുത്തൻ അതിഥിയെത്തി. അതാണ് നാനോഷിപ്. വളരെ കുറച്ചു സമയം ഒപ്പം ഉണ്ടാകുക ആ നിമിഷത്തിന്റെ മാധുര്യം ആസ്വദിക്കുക അതിനു ശേഷം വേർപിരിയുക. അതായത് ഒരു ബീച്ചിലോ കഫേയിലോ കണ്ടുമുട്ടുക ആ നിമിഷങ്ങളിൽ അവർക്കൊപ്പം ചെലവഴിക്കുക, അതിനപ്പുറത്തേക്ക് ആ ബന്ധത്തിനൊരു ഭാവിയുണ്ടാകില്ല. പ്രതിബദ്ധതയോ ‘നീയെന്നും എന്റേതായിരിക്കും’ എന്ന മട്ടിലുള്ള വാക്കുനൽകലുകളോ വേണ്ടിവരാത്ത, അധികം നീണ്ടുനിൽക്കാത്ത ബന്ധം.
മാറുന്ന ലോകത്തോടൊപ്പം വ്യക്തിജീവിതങ്ങളോടുള്ള കാഴ്ചപ്പാടും മാറിമറിയുകയാണ്. ബന്ധങ്ങളുടെ പുത്തന്‍ ലോകത്തിലുള്ള ചുരുക്കം ചില വാക്കുകൾ മാത്രമാണ് ഇവ. ഇത്തരത്തിൽ ദിവസം തോറും പ്രണയമെന്ന വികാരത്തിനും ബന്ധങ്ങള്‍ക്കും പുത്തൻ മുഖമാണ്. പ്രണയിതാക്കളുടെ ദിനമായ വാലന്‍ന്റൈൻസ് ദിനത്തിനും പുതുതലമുറ അധികം വൈകാതെ പുതിയ പേരു കണ്ടെത്തുമോ? ഇങ്ങനെ പോയാൽ അതിനും അധികം താമസമുണ്ടാകാൻ ഇടയില്ല.