ട്രംപും ബൈഡനും തടഞ്ഞിട്ടും ചൈന കടത്തി ‘എ100’; വഴിവെട്ടിയത് സിംഗപ്പൂരിലെ പഴുത്; ഡീപ്സീക് വിപ്ലവമോ വൻ വിപത്തോ?

നിർമിത ബുദ്ധിയുടെ (എഐ) കുത്തക സ്വന്തമാണെന്ന് ഊറ്റം കൊണ്ടിരുന്ന സിലിക്കൺവാലി കമ്പനികളുടെ അടിത്തറ കുലുക്കിയ പ്രകമ്പനമായിരുന്നു ഡീപ്സീക്. ഓപൺ എഐ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ഭീമന്മാർ ശതകോടികൾ ചെലവിട്ടു വികസിപ്പിച്ചെടുത്ത എഐ മോഡലുകളെ വിറപ്പിച്ചാണ് ചൈനീസ് കമ്പനിയായ ഡീപ്സീക് വളരെക്കുറഞ്ഞ ചെലവിൽ എഐ മോഡൽ അവതരിപ്പിച്ചത്. അതിനു പിന്നാലെ പുറത്തുവന്ന ചില അന്വേഷണഫലങ്ങൾ വെളിപ്പെടുത്തുന്നത്, ഡീപ്‌സീക് വലിയ തോതിൽ നിയന്ത്രണങ്ങൾക്കും ഭേദഗതികൾക്കും വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. മറ്റ് എഐ മോഡലുകളെ അപേക്ഷിച്ച്, സൈബർ ആക്രമണങ്ങൾക്കും വ്യാജ വിവരങ്ങളുടെ പ്രചാരണത്തിനും കൂടുതൽ വിധേയമായേക്കാമെന്നും പറയപ്പെടുന്നു. ‘ചീപ് ആൻഡ് ബെസ്റ്റ്’ എഐ ടൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡീപ്‌സീക് വിപരീത ഫലം ഉണ്ടാക്കുമോ? ഈ സംവിധാനം ചെലവു കുറച്ചു നിർമിക്കുന്നത് എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു നൽകിയാണോ? സമൂഹത്തിന് എന്തുതരം ‘വിവര’മാണ് ആവശ്യമെന്ന് ആരാണു തീരുമാനിക്കുന്നത്? ഒരു എഐ ടൂളിനോടുള്ള ചോദ്യത്തിനു മറുപടി നൽകുമ്പോൾ അത് ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്? നിർമിത ബുദ്ധി മേഖലയിൽ ചൈനീസ് കമ്പനിയായ ഡീപ്സീക് ഒരു വിപ്ലവത്തിനാണോ അതോ നിയന്ത്രണത്തിനാണോ ശ്രമിക്കുന്നത്? സോഴ്സ് കോഡ് ഓപൺ സോഴ്സ് ആകണോ? ഡവലപ്‌മെന്റ് സ്വതന്ത്രമായ ഡേറ്റാ പരിതസ്ഥിതിയിലാണോ അതോ നിയന്ത്രിത പരിതസ്ഥിതിയിലാണോ വേണ്ടത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമ്പോൾ ഡീപ്സീക്കിന്റെ നിലപാട് വിരോധാഭാസമായി മാറുന്നു. ഓപൺസോഴ്സ് എഐ മോഡലിൽ അവരുടെ കോഡ് സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്കരിക്കാനും ഡീപ്സീക് അവസരം കൊടുക്കുന്നുണ്ട്. എന്നാൽ

നിർമിത ബുദ്ധിയുടെ (എഐ) കുത്തക സ്വന്തമാണെന്ന് ഊറ്റം കൊണ്ടിരുന്ന സിലിക്കൺവാലി കമ്പനികളുടെ അടിത്തറ കുലുക്കിയ പ്രകമ്പനമായിരുന്നു ഡീപ്സീക്. ഓപൺ എഐ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ഭീമന്മാർ ശതകോടികൾ ചെലവിട്ടു വികസിപ്പിച്ചെടുത്ത എഐ മോഡലുകളെ വിറപ്പിച്ചാണ് ചൈനീസ് കമ്പനിയായ ഡീപ്സീക് വളരെക്കുറഞ്ഞ ചെലവിൽ എഐ മോഡൽ അവതരിപ്പിച്ചത്. അതിനു പിന്നാലെ പുറത്തുവന്ന ചില അന്വേഷണഫലങ്ങൾ വെളിപ്പെടുത്തുന്നത്, ഡീപ്‌സീക് വലിയ തോതിൽ നിയന്ത്രണങ്ങൾക്കും ഭേദഗതികൾക്കും വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. മറ്റ് എഐ മോഡലുകളെ അപേക്ഷിച്ച്, സൈബർ ആക്രമണങ്ങൾക്കും വ്യാജ വിവരങ്ങളുടെ പ്രചാരണത്തിനും കൂടുതൽ വിധേയമായേക്കാമെന്നും പറയപ്പെടുന്നു.
‘ചീപ് ആൻഡ് ബെസ്റ്റ്’ എഐ ടൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡീപ്‌സീക് വിപരീത ഫലം ഉണ്ടാക്കുമോ? ഈ സംവിധാനം ചെലവു കുറച്ചു നിർമിക്കുന്നത് എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു നൽകിയാണോ? സമൂഹത്തിന് എന്തുതരം ‘വിവര’മാണ് ആവശ്യമെന്ന് ആരാണു തീരുമാനിക്കുന്നത്? ഒരു എഐ ടൂളിനോടുള്ള ചോദ്യത്തിനു മറുപടി നൽകുമ്പോൾ അത് ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്? നിർമിത ബുദ്ധി മേഖലയിൽ ചൈനീസ് കമ്പനിയായ ഡീപ്സീക് ഒരു വിപ്ലവത്തിനാണോ അതോ നിയന്ത്രണത്തിനാണോ ശ്രമിക്കുന്നത്? സോഴ്സ് കോഡ് ഓപൺ സോഴ്സ് ആകണോ? ഡവലപ്‌മെന്റ് സ്വതന്ത്രമായ ഡേറ്റാ പരിതസ്ഥിതിയിലാണോ അതോ നിയന്ത്രിത പരിതസ്ഥിതിയിലാണോ വേണ്ടത്?
ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമ്പോൾ ഡീപ്സീക്കിന്റെ നിലപാട് വിരോധാഭാസമായി മാറുന്നു. ഓപൺസോഴ്സ് എഐ മോഡലിൽ അവരുടെ കോഡ് സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്കരിക്കാനും ഡീപ്സീക് അവസരം കൊടുക്കുന്നുണ്ട്. എന്നാൽ ഡേറ്റാ പരിതസ്ഥിതിക്കു കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയിലാണ് അതു പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ചോദ്യത്തിന്റെ ഉത്തരം തേടി പ്രോംപ്റ്റ് നൽകുമ്പോൾ എന്തുതരം വിവരങ്ങളാണ് മറുപടിയായി ലഭിക്കുന്നതെന്ന ചോദ്യം സജീവമാകുന്നു.
∙ അരുണാചലിനെപ്പറ്റി മിണ്ടില്ല; ബോംബ് ഉണ്ടാക്കുന്നതെങ്ങനെയെന്നു പറയും!
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ഡീപ്‌സീക് ഒഴിഞ്ഞുമാറിയ വാർത്ത പുറത്തുവന്നിരുന്നല്ലോ. ഇന്ത്യ – ചൈന അതിർത്തി തർക്കം, ലഡാക് പ്രശ്നം, മന്ത്രി കിരൺ റിജിജുവിന്റെ ജന്മസ്ഥലം, ചൈനയുടെ ചരിത്രം, ബെയ്ജിങ്ങിലെ ടിയനെൻമെൻ സ്ക്വയർ പരിസരത്തു നടന്ന 1989ലെ അടിച്ചമർത്തൽ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളെക്കുറിച്ച് ചൈനീസ് സർക്കാരിന്റെ വീക്ഷണം തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഡീപ്‌സീക്കിന് ഒരു മറുപടിയേ ഉള്ളൂ – ‘‘ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.’’ എന്നാൽ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്നോ ഒരു കാർ താക്കോൽ ഉപയോഗിക്കാതെ സ്റ്റാർട്ട് ചെയ്യുന്നത് (ഹോട്ട്‌വയർ) എങ്ങനെയെന്നോ ഉള്ള ചോദ്യങ്ങൾക്കു കൃത്യമായ മറുപടി ഡീപ്‌സീക് എഐ നൽകുന്നു. ഇത്തരം ചോദ്യങ്ങൾ മറ്റു പല മോഡലുകളും ഒഴിവാക്കുമ്പോൾ ഡീപ്‌സീക്കിന് അവയ്ക്കുള്ള ഉത്തരം കൃത്യമായി നൽകുകയാണ്!
∙ ഒപ്പത്തിനൊപ്പമെന്ന് ചൈന
നിർമിത ബുദ്ധി മേഖലയിൽ ശതകോടികൾ ചെലവിട്ടു പരീക്ഷണങ്ങള്‍ നടത്തുന്ന യുഎസ് ടെക് ഭീമന്മാർക്ക് ഒപ്പമാണെന്നു തെളിയിക്കാൻ ഡീപ്‌സീക്കിന്റെ വരവോടെ ചൈനയ്ക്കു സാധിച്ചു. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ ചൈന പിന്നാക്കമാണെന്ന പാശ്ചാത്യ ലോകത്തിന്റെ ധാരണയാണ് അവർ പൊളിച്ചുകൊടുത്തത്. യുഎസിനെ എഐ മേഖലയിൽ പിന്തുടരുന്നുവെന്നു മാത്രമല്ല, കൂടുതൽ സ്വതന്ത്രമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും അതുമായി മുന്നോട്ടുപോകാൻ കഴിയുന്നുവെന്നു ലോകത്തിനു വെളിവാക്കിക്കൊടുക്കുകയുമാണ് ചൈന. എഐ മേഖലയിൽ യുഎസ് ആണ് മുൻപിലെന്ന ധാരണയാണ് ചൈന തിരുത്തിക്കൊടുത്തത്. ഈ മുന്നേറ്റം യുഎസ്– ചൈന മത്സരം കൂടുതൽ കടുപ്പിക്കും.
ഡീപ്സീക് ആർ1 മോഡലിന്റെ കുറഞ്ഞ പരിശീലന ചെലവും (Training Cost) കുറഞ്ഞ പ്രവർത്തന ചെലവും (Inference Cost) ടെക് ലോകത്തെ അതികായന്മാർക്കിടയിൽ ഇപ്പോൾത്തന്നെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 1980-90കളിൽ പഴ്സനൽ കംപ്യൂട്ടറുകളുടെ വരവ് കംപ്യൂട്ടിങ് വ്യവസായത്തെ വിപ്ലവകരമായി മാറ്റിയതുപോലെ കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന എഐ മോഡലുകൾ ആഗോളതലത്തിലെ വിപണി പുനഃസംഘടനയ്ക്കു കാരണമാകുമോ എന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം. മറ്റെല്ലാ സാങ്കേതിക വിദ്യയും പോലെ ഈ മോഡലും വാണിജ്യചരക്കുവൽക്കരണത്തിനു വിധേയപ്പെട്ടേക്കും. യുഎസ്-ചൈന എഐ മത്സരം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇത് ആഗോള എഐ വിപണിയെ വിപ്ലവകരമായി മാറ്റാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
∙ നിരോധിച്ചു; പക്ഷേ...
ആദ്യ ട്രംപ് ഭരണകാലത്തും പിന്നീട് ബൈഡൻ വന്നപ്പോഴും ഏർപ്പെടുത്തിയ കർശനമായ സാങ്കേതികവിദ്യാ നിരോധനങ്ങൾക്കിടയിലാണ് അത്യാധുനിക എഐ മോഡൽ വികസിപ്പിച്ച് ചൈന ലോകത്തെ അതിശയിപ്പിച്ചിരിക്കുന്നത്. ഡീപ്സീക്കിന്റെ സാങ്കേതിക റിപ്പോർട്ടുകൾ പ്രകാരം, കമ്പനിക്ക് 2048 എൻവിഡിയ എച്ച്800 ജിപിയുകളുടെ (കംപ്യൂട്ടർ പ്രോസസിങ് യൂണിറ്റ്) ഒരു ക്ലസ്റ്റർ ഉണ്ട്. ഇത് ചൈനയിലേക്കു കയറ്റി അയയ്ക്കരുതെന്നു വ്യക്തമാക്കി യുഎസ് സർക്കാർ നിരോധിച്ച സാങ്കേതികവിദ്യയാണ്. 2022 മുതലാണ് എൻവിഡിയയുടെ ചിപ്പുകൾ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നതു നിരോധിച്ചത്.
പക്ഷേ, ഡീപ്‌സീക് കമ്പനി എൻവിഡിയയുടെ എ100 ചിപ്പുകൾ പതിനായിരക്കണക്കിനു വാങ്ങി സംഭരിച്ചുവെന്നാണു വിവരം. ഇതു സിംഗപ്പൂർ വഴിയാണു കടത്തിയതെന്നും പറയപ്പെടുന്നു. യുഎസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഡീപ്‌സീക് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരോധനത്തിനു പിന്നാലെ, ചൈനീസ് വിപണി ലക്ഷ്യമിട്ട് എൻവിഡിയ എച്ച്800 ചിപ്പിന്റെ താരതമ്യേന കുറഞ്ഞ മോഡലുകൾ നിർമിച്ചിരുന്നു. ഡീപ്‌സീക്കിന്റെ അവകാശവാദം പോലെ, ഈ മോഡലുകൾ ഉപയോഗിച്ചാണ് ആർ1 മോഡൽ വികസിപ്പിച്ചതെങ്കിൽ അത് അവരുണ്ടാക്കിയ വിപ്ലവമാണെന്നു പറയേണ്ടിവരും.
എഐ സാങ്കേതികവിദ്യ മേഖലയിൽ ചൈന വികസിക്കാതിരിക്കാൻ ചിലതരം സെമികണ്ടക്ടറുകൾ, ബന്ധപ്പെട്ട പ്രൊഡക്‌ഷൻ ടൂളുകൾ തുടങ്ങിയവ കയറ്റുമതി ചെയ്യാതിരിക്കാൻ യുഎസ് നിയന്ത്രണങ്ങൾ വച്ചിരുന്നു. എന്നാൽ ഡീപ്‌സീക്കിന്റെ കാര്യത്തിൽ ഈ നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നുവെന്നതാണു സംശയം. മറ്റു രാജ്യങ്ങളിൽനിന്ന് ഈ ചിപ്പുകൾ ചൈനയിലെത്തിയേക്കുമെന്ന ആശങ്കയിൽ മധ്യപൂർവേഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 40ൽ അധികം രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചെങ്കിലും സിംഗപ്പൂർ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
പിന്നീട് 2023ൽ സിംഗപ്പൂരിലേക്കുള്ള ചിപ്പുകളുടെ വലിയ ഓർഡറുകൾക്ക് ലൈസൻസ് വേണമെന്ന നിബന്ധന വച്ചെങ്കിലും ചെറിയ ഓർഡറുകൾക്ക് ഇവ വേണ്ടായിരുന്നു. എൻവിഡിയയുടെ ആഗോള വരുമാനത്തിൽ 20 ശതമാനമായിരുന്നു സിംഗപ്പൂരിൽനിന്നു ലഭിച്ചിരുന്നത്. ആഗോള സെമികണ്ടക്ടർ വ്യാപാരത്തിൽ സിംഗപ്പൂരിനുള്ളത് തന്ത്രപ്രധാനമായ സ്ഥാനമാണ്. അതുകൊണ്ടുതന്നെ സിംഗപ്പൂരിനെ വിലക്കു പട്ടികയിൽപ്പെടുത്തിയാൽ അത് ഈ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചേനെ. സിംഗപ്പൂരിലേക്കുള്ള ഓർഡറുകൾ പലതും ആ രാജ്യത്തേക്കായിരുന്നില്ലെന്നു നേരത്തേ വ്യക്തമായിരുന്നു. യുഎസ് അന്വേഷണം പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും.
∙ സൈബർ സുരക്ഷയിൽ ‘ലോവർ റാങ്ക്’
മറ്റു മുൻനിര മോഡലുകളുമായി താരത്യം ചെയ്യുമ്പോൾ ഡീപ്‌സീക് എഐ മോഡലിന് സൈബർ സുരക്ഷയിലെ ഏറ്റവും താഴ്ന്ന റാങ്കാണ് സ്വിസ് കമ്പനിയായ ലാറ്റിസ്‌ഫ്ലോ എഐ നൽകിയത്. എഐ മോഡലുകൾ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നുണ്ടോയെന്നു പരിശോധിക്കുന്ന സ്വിസ് സോഫ്റ്റ്‌വെയർ കമ്പനിയാണ് ലാറ്റിസ്ഫ്ലോ എഐ. മെറ്റയുടെ ലാമ (Llama), ആലിബാബയുടെ ക്വെൻ (Qwen) എന്നീ മോഡലുകളുടെ ഓപ്പൺ സോഴ്സ് മോഡലുകൾ പരിഷ്കരിച്ചു കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പ്രധാന സുരക്ഷാ ഘടകങ്ങളിൽ ചിലതു നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് അനുമാനം. ഈ മാറ്റങ്ങൾ സൈബർ ആക്രമണങ്ങൾക്കും ദുരുപയോഗത്തിനുമുള്ള സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
∙ ഡേറ്റ സുരക്ഷ ഇപ്പോഴും ആശങ്കയിൽ
ഡീപ്‌സീക്കിന്റെ ഡേറ്റാ സുരക്ഷയും സെൻസർഷിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നതോടെ ഓസ്‌ട്രേലിയ, തയ്‌വാൻ, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും യുഎസ് സർക്കാരിന്റെ ചില ഏജൻസികളും ടെക്സസ്, വിർജീനിയ, ന്യൂയോർക്ക് തുടങ്ങിയ സ്റ്റേറ്റുകളും ഡീപ്‌സീക്കിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. ചൈനയുമായി ബന്ധപ്പെട്ടല്ല നിരോധനമെന്നാണ് ഓസ്ട്രേലിയ പറയുന്നത്. എന്നാൽ രണ്ടുവർഷം മുൻപ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഡിവൈസുകളിൽ ടിക്‌ടോക് നിരോധിച്ചതിനു സമാനമായ നീക്കമാണ് ഇതെന്നാണ് രാജ്യത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്. 2023ൽ ഇറ്റലിയിലെ ഡേറ്റ പ്രൊട്ടക്‌ഷൻ അതോറിറ്റി ചാറ്റ്‌ജിപിടിയും നിരോധിച്ചിരുന്നു.
ഉപയോക്താക്കളുടെ വിവരങ്ങൾ തേടി മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ എത്തിയാൽ യുഎസ് ടെക് കമ്പനികൾക്ക് അവ നിരാകരിക്കാൻ കഴിയും. എന്നാൽ ചൈനയിൽ ഇതു നടപ്പാകില്ല. ചൈനീസ് സർക്കാർ ചോദിച്ചാൽ വിവരങ്ങൾ കൊടുക്കാൻ അവിടുത്തെ കമ്പനികൾ നിയമംമൂലം ബാധ്യസ്ഥരാണ്.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന്റെ കൈവശം എത്തിച്ചേരുമെന്ന ഭീതിയാണ് പ്രധാനമായും ഉള്ളത്. അക്കൗണ്ട് തുടങ്ങാൻ നൽകുന്ന ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജന്മദിനം, യൂസർ നൽകുന്ന ടെക്സ്റ്റ്, ഓഡിയോ ഫോർമാറ്റിലെ ഇൻപുട്, ചാറ്റ് ഹിസ്റ്ററികൾ തുടങ്ങിയ വിവരങ്ങളാണ് ഡീപ്സീക്കിനു ലഭിക്കുക.
ഡീപ്‌സീക് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ഫോണിന്റെ മോഡലും ഓപറേറ്റിങ് സിസ്റ്റവും ഐപി വിലാസവും ഉൾപ്പെടുന്ന ‘സാങ്കേതിക വിവരങ്ങളും’ പങ്കുവയ്ക്കപ്പെടും. ചില ഗവേഷകർ ഇതു സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിരുന്നു. ഹിഡൻ കോഡ് ഉപയോഗിച്ച് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ‘ചൈന മൊബൈൽ’ കമ്പനിയിലേക്കു വിവരങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് ഡീപ്‌സീക് തള്ളിയിട്ടുണ്ട്. പാശ്ചാത്യ സർക്കാരുകൾക്ക് ചൈനയിലുള്ള വിശ്വാസമില്ലായ്മയാണ് പ്രശ്നങ്ങൾക്കു കാരണം. ചാറ്റ്‌ബോട്ടുകൾ നൽകുന്ന പക്ഷപാതപരമായ, തെറ്റായ വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചും ആശങ്കയുയർന്നിട്ടുണ്ട്.
മൊബൈൽ ആപ്ലിക്കേഷനുകളായ എക്സ്, ഫെയ്സ്ബുക്, ചാറ്റ്ജിപിടി തുടങ്ങിയവ ചൈനയിൽ നിരോധിച്ചിരിക്കുകയാണ്. ഡീപ്‌സീക്കിന്റെ ഈ സൈബർ സുരക്ഷാ കുറവുകളും നിയന്ത്രണവും മറ്റും, ഈ സാങ്കേതികവിദ്യയെ ആഗോള എഐ ഉപഭോക്താക്കളും ബിസിനസുകളും കൂടുതൽ അവബോധത്തോടെ സമീപിക്കേണ്ടതുണ്ടന്ന വ്യക്തമായ മുന്നറിയിപ്പാണു നൽകുന്നത്. രാജ്യങ്ങൾക്കു മുൻപിൽ പുതിയ സാധ്യതകളാണ് ഡീപ്‌സീക് തുറന്നുവച്ചിരിക്കുന്നത്. കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങൾക്ക് ഡീപ്‌സീക്കിന്റെ ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽഎൽഎം) വികസിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. പലർക്കും അവരുടെതന്നെ എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ചവിട്ടുപടിയായി ഡീപ്‌സീക് മാറിയേക്കും. ചൈനീസ് എഐ മോഡലുകളുടെ സുരക്ഷിതത്വം പ്രധാന ചർച്ചയാകുമ്പോൾത്തന്നെ ഡീപ്‌സീക് പുതിയ വെല്ലുവിളിയും നിയന്ത്രണങ്ങളുമായാണു മുന്നോട്ടുപോകുന്നത്.