വിട്ടുവീഴ്ചകൾക്കു തയാറാകാത്ത സംരംഭകൻ– ലോക ശതകോടീശ്വരൻ ഇലോൺ മസ്കിനെ അങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. ഒരുദാഹരണം പറയാം. 2016ലാണ് മസ്ക് ഒരു പ്രസ്താവന നടത്തുന്നത്. അധികം വൈകാതെ മനുഷ്യൻ ചൊവ്വാ ഗ്രഹത്തിലും കോളനികൾ സ്ഥാപിക്കും എന്നതായിരുന്നു അത്. പറഞ്ഞത് മസ്കായിരുന്നതിനാൽ അധികമാരും അതിനെ ചിരിച്ചു തള്ളിയില്ല. മസ്ക് പറഞ്ഞത് ‘തള്ളല്ലെന്ന്’ തെളിയാനും അധികം സമയം വേണ്ടി വന്നില്ല. മസ്കിനു കീഴിലെ സ്പേസ് എക്സ് കമ്പനിയുടെ ‘സ്റ്റാർഷിപ് റോക്കറ്റിന്റെ’ ആദ്യ പരീക്ഷണം 2023 ഏപ്രിൽ നടന്നപ്പോൾ ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു– കരുത്തുറ്റ ആ റോക്കറ്റ് ചൊവ്വായാത്രയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമിച്ചതാണ്. 2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് സ്പേസ് എക്സിന്റെ ആദ്യ ആളില്ലാ പേടകം സ്റ്റാർഷിപ്പിലേറി പറക്കും. 2030 ആകുമ്പോഴേക്കും മനുഷ്യരുമായുള്ള പേടകവും ചൊവ്വയിലേക്ക് പറക്കും. വൈകാതെ ചൊവ്വ മനുഷ്യൻ ‘കീഴടക്കും’ എന്ന് മസ്ക് പറയുന്നു. വിട്ടുവീഴ്ചയെപ്പറ്റി ഇപ്പോൾ പറയാൻ കാരണമുണ്ട്. അതിനുപക്ഷേ ആകാശവുമായല്ല, ഇന്ത്യയുമായാണ് ബന്ധം. ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് മസ്കിനു കീഴിലെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല. അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനി, ചൈനയിലേയും യൂറോപ്പിലേയും ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് വാഹന കമ്പനികളിലൊന്ന്, ഒറ്റച്ചാർജിങ്ങിൽ 500ൽ അധികം കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കുന്ന വാഹനം പുറത്തിറക്കുന്ന കമ്പനി, വേണ്ടിവന്നാൽ തനിയെ ഡ്രൈവ് ചെയ്യുന്ന കാറും പുറത്തിറക്കി അദ്ഭുതപ്പെടുത്തുന്ന കമ്പനി... ടെസ്‌ലയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ടെസ്‌ലയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിട്ടുവീഴ്ചകൾക്കു തയാറാകാത്ത സംരംഭകൻ– ലോക ശതകോടീശ്വരൻ ഇലോൺ മസ്കിനെ അങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. ഒരുദാഹരണം പറയാം. 2016ലാണ് മസ്ക് ഒരു പ്രസ്താവന നടത്തുന്നത്. അധികം വൈകാതെ മനുഷ്യൻ ചൊവ്വാ ഗ്രഹത്തിലും കോളനികൾ സ്ഥാപിക്കും എന്നതായിരുന്നു അത്. പറഞ്ഞത് മസ്കായിരുന്നതിനാൽ അധികമാരും അതിനെ ചിരിച്ചു തള്ളിയില്ല. മസ്ക് പറഞ്ഞത് ‘തള്ളല്ലെന്ന്’ തെളിയാനും അധികം സമയം വേണ്ടി വന്നില്ല.

മസ്കിനു കീഴിലെ സ്പേസ് എക്സ് കമ്പനിയുടെ ‘സ്റ്റാർഷിപ് റോക്കറ്റിന്റെ’ ആദ്യ പരീക്ഷണം 2023 ഏപ്രിൽ നടന്നപ്പോൾ ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു– കരുത്തുറ്റ ആ റോക്കറ്റ് ചൊവ്വായാത്രയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമിച്ചതാണ്. 2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് സ്പേസ് എക്സിന്റെ ആദ്യ ആളില്ലാ പേടകം സ്റ്റാർഷിപ്പിലേറി പറക്കും. 2030 ആകുമ്പോഴേക്കും മനുഷ്യരുമായുള്ള പേടകവും ചൊവ്വയിലേക്ക് പറക്കും. വൈകാതെ ചൊവ്വ മനുഷ്യൻ ‘കീഴടക്കും’ എന്ന് മസ്ക് പറയുന്നു.

ടെസ്‍ല കാറുകൾ (Photo by ADRIAN DENNIS / AFP)
ADVERTISEMENT

വിട്ടുവീഴ്ചയെപ്പറ്റി ഇപ്പോൾ പറയാൻ കാരണമുണ്ട്. അതിനുപക്ഷേ ആകാശവുമായല്ല, ഇന്ത്യയുമായാണ് ബന്ധം. ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് മസ്കിനു കീഴിലെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല. അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനി, ചൈനയിലേയും യൂറോപ്പിലേയും ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് വാഹന കമ്പനികളിലൊന്ന്, ഒറ്റച്ചാർജിങ്ങിൽ 500ൽ അധികം കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കുന്ന വാഹനം പുറത്തിറക്കുന്ന കമ്പനി, വേണ്ടിവന്നാൽ തനിയെ ഡ്രൈവ് ചെയ്യുന്ന കാറും പുറത്തിറക്കി അദ്ഭുതപ്പെടുത്തുന്ന കമ്പനി... ടെസ്‌ലയ്ക്ക് വിശേഷണങ്ങളേറെയാണ്.

എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ടെസ്‌ലയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മുന്നിലുള്ളത് ടാറ്റയും മഹീന്ദ്രയും നിറ‍ഞ്ഞു നിൽക്കുന്ന ഇലക്ട്രിക് കാർ വിപണിയാണ്. ഇനി വരാനിരിക്കുന്നത് മാരുതിയും ടൊയോട്ടയും പോലുള്ള ഇന്ത്യൻ വിപണിയിലെ വമ്പൻമാരും. വില കുറഞ്ഞ ചെറു കാറുകൾക്ക് പേരുകേട്ട ഇന്ത്യൻ വിപണിയില്‍ ടെസ്‌ലയുടെ വില വലിയ ഘടകം തന്നെയാകും. െടസ്‍ലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ ത്രീയുടെ അമേരിക്കൻ വില 38,990 ഡോളറാണ്. അതായത്, ഏകദേശം 33.87 ലക്ഷം രൂപ.

യുഎസിലെ മയാമിയിലെ ഷോറൂമിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന ടെസ്‌ല കാർ (Photo by Joe Raedle/ Getty Images via AFP)

യൂറോപ്പിലും യുഎസിലുമുള്ള ഫീച്ചറുകൾ കുറച്ച് വിലയിൽ മാറ്റം വരുത്തി ടെസ്‌ല എത്തിയാൽ വിജയമായിരിക്കും. ഇവിടെയാണ് നേരത്തേ പറഞ്ഞ മസ്കിന്റെ വിട്ടുവീഴ്ചയുടെ പ്രസക്തി. അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് ടെസ്‍ല തയാറാകുമോ? അതിന്റെ ഉത്തരം തേടും മുൻപ് നിലവിലെ ഇന്ത്യൻ ഇ–വാഹന വിപണിയെപ്പറ്റി അറിയണം, ഒപ്പം ടെസ്‌ലയുടെ മോഡലുകളും അവർക്കു മുന്നിലുള്ള സാധ്യതകളെപ്പറ്റിയും തിരിച്ചറിയേണ്ടതുണ്ട്.

∙ ആദ്യ രണ്ട് ശ്രമങ്ങൾ പരാജയം

ADVERTISEMENT

രണ്ടു തവണ തിരിച്ചടികളേറ്റ് പിന്‍വാങ്ങിയതിനു ശേഷമാണ് ഇപ്പോൾ ടെസ്‌ല വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. അപ്പോഴും വെല്ലുവിളികൾ ചെറുതല്ല. എന്തുകൊണ്ടാണു ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള പ്രവേശനം ആദ്യ രണ്ടുവട്ടം നടക്കാതെ പോയത്? ആദ്യ രണ്ട് ശ്രമങ്ങളുടെയും സമയത്തിൽ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിച്ചുങ്കം 110% വരെയായിരുന്നു. ഇത് ടെസ്‌ല കാറുകളെ ഇന്ത്യയിൽ വളരെ വില കൂടിയതാക്കുമെന്ന പ്രശ്നമുണ്ടായിരുന്നു.

ടെസ്‍ലയുടെ എംബ്ലം (AP Photo/Richard Vogel, File)

പ്രാദേശിക നിർമാണത്തിലേക്ക് കടന്നുവരുന്നതിന് മുന്‍പ് ഇറക്കുമതി സുഗമമാക്കുന്നതിനു നികുതി കുറയ്ക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. പക്ഷേ സർക്കാരുമായുള്ള ചർച്ചകൾ വിജയമായില്ല. കൂടാതെ മോദി സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി ഇറക്കുമതിയിൽ ആശ്രയിക്കുന്നതിനു പകരം, ടെ‌സ്‌ല നിർമാണ യൂണിറ്റുകൾ ഇന്ത്യയിൽ സ്ഥാപിക്കണമെന്നാണ് സർക്കാർ ആഗ്രഹിച്ചത്. പക്ഷേ ഇന്ത്യ പോലൊരു വികസ്വര വിപണിയിൽ വലിയ തോതിലുള്ള മുൻകൂർ നിക്ഷേപം നടത്താൻ കമ്പനി മടിച്ചു. കൂടാതെ ഇന്ത്യയിൽ മറ്റു വിപണികളെ അപേക്ഷിച്ചുള്ള വൈദ്യുത കാറുകളുടെ പ്രാധാന്യക്കുറവും അന്ന് ടെസ്‌ലയെ പിന്നോട്ടു വലിച്ചു.

∙ മൂന്നാം വട്ടം എത്തുമ്പോള്‍

യുഎസിൽ ട്രംപ് സർക്കാർ അധികാരത്തിലെത്തിയതും മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതും ടെസ്‌ലയുടെ മൂന്നാം വരവിന് കളമൊരുക്കി എന്നുവേണം കരുതാൻ. 40,000 ഡോളറിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിച്ചുങ്കം 110 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കിയാണ് കുറച്ചത്. ചുങ്കം 70 ശതമാനം കുറച്ച് 40 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസട്രക്ച്ചർ ആന്റ് ഡവലപ്മെന്റ് സെസ് ഏർപ്പെടുത്തിയെങ്കിലും ഭാവിയിൽ സെസ് കുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ വാഹന വിപണി വിദേശ കമ്പനികൾക്ക് ആകർഷകമാക്കാനുള്ള നീക്കമായും അത് മാറിയേക്കാം. കൂടാതെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ പ്രാധാന്യം വർധിക്കുന്നതും ചാർജിങ് സൗകര്യങ്ങൾ കൂടിയതും ടെസ്‌ലയെ ആകർഷിക്കുന്നു. അമേരിക്കയ്ക്ക് പുറത്ത് ടെ‌സ്‌ലയുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ വിൽപനയിലെ കുറവ് ഇന്ത്യൻ വിപണിയിലൂടെ പരിഹരിക്കാമെന്നും ടെ‌സ്‌ല സ്വപ്നം കാണുന്നുണ്ട്. രാജ്യത്തു നടന്ന വിവിധ സർവേകളിലും ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായി ഉപയോക്താക്കൾ ചിന്തിക്കുന്നുവെന്ന വിവരമാണ് ടെസ്‌ലയ്ക്കു ലഭിച്ചത്.

Show more

ADVERTISEMENT

∙ ഇന്ത്യയിൽ കടുത്ത ഭീഷണി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളർച്ചയുടെ പാതയിലാണ്. 2023നെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് 2024ലെ വിൽപനയിൽ നേടിയത്. പാസഞ്ചർ കാർ വിപണിയുടെ 2.4 ശതമാനം മാത്രമേ വൈദ്യുത കാറുകളുടെ വിൽപനയെങ്കിലും ഭാവിയിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വൈദ്യുത വാഹന വിപണിയുടെ 62 ശതമാനവും ടാറ്റയുടെ കൈയിലാണ്. എംജി (22%), മഹീന്ദ്ര (7%), ബിവൈഡി (2.85%), പിഎസ്എ (2.19%) എന്നിങ്ങനെ പോകുന്നു വിപണി വിഹിതം. ഹ്യുണ്ടായ്‌യും മാരുതി സുസുക്കിയും ടൊയോട്ടയും ഈ മത്സരത്തിൽ പങ്കുചേരാൻ ഉടനെത്തും. ‌

Show more

ഇന്ത്യൻ വിപണിയിൽ വില പ്രധാന ഘടകമാണ്. നിലവിൽ 7 ലക്ഷം രൂപ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെയുണ്ട്. 25 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങളാണ് വിൽക്കുന്നതിലേറെയും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ടാറ്റയും മഹീന്ദ്രയും എംജിയുമെല്ലാമുള്ള മാസ് ഇലക്ട്രിക് കാർ വിപണിയിലേയ്ക്കാണ് എത്തുന്നതെങ്കിൽ ടെസ്‌ലയ്ക്ക് വിയർക്കേണ്ടിവരും. എന്നാൽ ബെൻസും ബിഎംഡബ്ല്യുമെല്ലാമുള്ള ലക്ഷുറി ഇലക്ട്രിക് കാർ വിപണിയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

∙ വൈദ്യുത കാറുകളുടെ തലവര മാറ്റിയ ടെ‌സ്‌ല

നമ്മുടെയൊക്കെ ധാരണകൾക്കു വിപരീതമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ആന്തരദഹന വാഹനങ്ങളേക്കാൾ (പെട്രോൾ, ഡീസൽ) ചരിത്രമുണ്ട്. 1800കളിലാണ് ആദ്യ ഇലക്ട്രിക് വാഹനം എത്തുന്നത്. 1900ല്‍ അമേരിക്കയില്‍ ആകെ റജിസ്റ്റര്‍ ചെയ്ത 4192 കാറുകളില്‍ 1500ലേറെയും വൈദ്യുത കാറുകളായിരുന്നു. പക്ഷേ ആന്തരദഹന വാഹനങ്ങളുടെ ഉപയോഗക്ഷമതയും പ്രായോഗികതയും വൈദ്യുതവാഹനങ്ങളെ പിന്നോട്ടടിപ്പിച്ചു. ‌ഒരു നൂറ്റാണ്ടിനു ശേഷം 2008ല്‍ ടെസ്‌ലയിലൂടെ വൈദ്യുത കാറുകള്‍ തിരിച്ചുവരവ് ആരംഭിച്ചുവെന്നതാണ് ചരിത്രം. ലോകം മുഴുവൻ ഇന്ന് നാം കാണുന്നതരം ഇലക്ട്രിക് വാഹനങ്ങൾ നിറഞ്ഞതിന് ടെസ്‌ലയോട് കടപ്പെട്ടിരിക്കുന്നുവെന്നു പറയേണ്ടി വരും.

ടെസ്‌ലയുടെ വി4 സൂപ്പർചാർജർ സ്റ്റേഷനുകളിലൊന്ന് (Photo courtesy: tesla.com)

നിക്കോള ടെസ്‌ലയോടുള്ള ആദരവ് കാണിക്കാൻ ടെസ്‌ല മോട്ടോഴ്സ് എന്ന പേരിൽ 2003ൽ മാർട്ടിൻ എബർഹാഡും മാർക്ക് ടർപെന്നിങ്ങും ചേർന്നാണ് കമ്പനി ആരംഭിക്കുന്നത്. കമ്പനിയുടെ ആദ്യ കാല നിക്ഷേപകനായി എത്തിയ ഇലോൺ മസ്ക് 2004ൽ ടെസ്‌ലയുടെ ചെയർമാനും 2008ൽ സിഇഒയുമായി മാറി. ഒരു നൂറ്റാണ്ടിലേറെയായി, വൈദ്യുതി മാത്രം ഉപയോഗിച്ചോടുന്ന മലിനീകരണം കുറഞ്ഞ കാർ എന്ന സങ്കൽപത്തെ പുനർനിർവചിച്ചതിലാണു ടെസ്‌ലയുടെ വിജയം. ടെസ്‌ല കാർ എന്ന ഉൽപന്നത്തിനു മുൻതൂക്കം കൊടുത്തു. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന, മലീനീകരണം ഇല്ലാത്ത കാർ മാത്രമല്ല, ‌ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എൻജിനുള്ള കാറുകളുമായി പ്രകടനത്തിലോ ഫീച്ചറുകളിലോ ഡ്രൈവ് കംഫർട്ടിലോ ഒട്ടും പിന്നിലല്ലാത്ത ഒന്നായിരുന്നു ടെസ്‌ലയുടെ കാർ.

ടെസ്‌ല റോഡ്‌സ്റ്റർ ജെൻ–2 കാർ (Photo courtesy: tesla.com)

∙ ഇലക്ട്രിക് സ്പോർട്സ് കാർ– റോഡ്സ്റ്റർ

വൈദ്യുത കാറുകൾ ആന്തരദഹന വാഹനങ്ങളെക്കാൾ ഒട്ടും പിന്നിലല്ല എന്ന് കാണിക്കലാണ് ഇലക്ട്രിക് കാറുകളുടെ പ്രചരണത്തിന് ഏറ്റവും നല്ലത് എന്ന് സ്ഥാപകർ തീരുമാനിച്ചു. ഇതിനായി ഉയർന്ന ശ്രേണിയിലുള്ള ഒരു ഇലക്ട്രിക് സ്പോർട്സ് കാർ വിപണിയിലെത്തിക്കുക എന്നതായി ആദ്യ ലക്ഷ്യം. മികച്ച ഉപയോഗക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും നൽകുന്ന വൈദ്യുത സ്പോർട്സ് കാറിന് ഭാവിയിൽ കമ്പനിയുടെ മുഖ്യധാരാ ഉൽപന്നങ്ങളിലേക്കു ജനങ്ങളെ ആകർഷിക്കാൻ കഴിയും എന്നു തെളിയിക്കാനായിരുന്നു ടെസ്‌ല സ്ഥാപകരുടെ ശ്രമം.

ലോകത്ത് ആദ്യമായി ഒരു ലക്ഷം യൂണിറ്റ് വിൽക്കുന്ന വൈദ്യുത കാർ എന്ന ഖ്യാതി സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് ടെസ്‌ലയുടെ മോഡൽ ത്രീ.

2008ൽ പുറത്തിറങ്ങിയ ആദ്യ കാറായ റോഡ്സ്റ്റർ ഈ ദിശയിലേക്കുള്ള ശരിയായ കാൽവയ്പായിരുന്നു. രൂപകൽപനയ്ക്കും പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യയ്ക്കും ഈ കാർ ഒട്ടേറെ പുരസ്കാരങ്ങൾ നേടി. അതോടെ ഗവേഷണത്തിനും സാങ്കേതിക വിദ്യാ പരിഷ്കരണത്തിനും അത്യാവശ്യമായിരുന്ന സാമ്പത്തിക സഹായം കമ്പനിക്കു പല ഭാഗത്തു നിന്നും ലഭിച്ചു.

ടെസ്‌ല റോഡ്‌സ്റ്റർ ജെൻ–2 കാർ (Photo courtesy: tesla.com)

രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ഡോർ സ്പോർട്സ് കാറായിട്ടായിരുന്നു റോഡ്സ്റ്ററിന്റെ രൂപകൽപന. പ്രശസ്ത കാർ നിർമാതാക്കളായ ലോട്ടസ് ആണ് ഇതിന്റെ ബാറ്ററിയും മോട്ടറും ഒഴിച്ചുള്ള ഭാഗങ്ങൾ നിർമിച്ചു നൽകിയത്. ബോർഗ് വാർണറിന്റെ ഒരു ഒറ്റ സ്പീഡ് ഗീയർ ബോക്സ് പിന്നിൽ മധ്യത്തിലായുള്ള മോട്ടറിന്റെ ശക്തി പിൻവീലുകളിലെത്തിക്കുന്നു. (വൈദ്യുത കാറുകളുടെ മോട്ടറിനു കുറഞ്ഞ കറക്കത്തിലും പരമാവധി ടോർക്ക് നൽകാൻ കഴിയുമെന്നതിനാലാണ് ഒറ്റ സ്പീഡ് ഗീയർ ബോക്സ് മതിയാകുന്നത്).

ഒറ്റച്ചാർജിൽ ആദ്യ മോഡൽ റോഡ്സ്റ്റർ 320 കിലോമീറ്റർ ഓടിയിരുന്നു. നൂറു കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് വെറും 3.9 സെക്കൻഡ് മാത്രമായിരുന്നു. സ്പോർട്സ്‍കാർ രംഗത്തെ അതികായകനായ ലോട്ടസിന്റെ നിർമാണ വൈദഗ്ധ്യം കൂടിയായപ്പോൾ ടെസ്‌ലയുടെ ആദ്യ കാറിന് മികച്ച വരവേൽപാണു ലഭിച്ചത്. കാർബൺ ഫൈബറിലും മേൽത്തരം തുകലിലും നിർമിച്ച, ഉൾവശം യഥേഷ്ടം ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ഒന്നാന്തരം എസി റിവേഴ്സ് ക്യാമറയോടുകൂടിയ ടച്ച്സ്ക്രീൻ എന്നിവയെല്ലാം റോഡ്സ്റ്ററിന്റെ മോടി കൂട്ടി. 2011 അവസാനത്തോടെ ലോട്ടസുമായുള്ള നിർമാണ കരാർ കമ്പനി അവസാനിപ്പിച്ചു. 2012 ജനുവരിയിൽ നിർമാണം അവസാനിക്കുമ്പോൾ 2418 റോഡ്സ്റ്ററുകൾ നിരത്തിലിറങ്ങിയിരുന്നു എന്നാണ് കണക്ക്. ഏകദേശം 75 രൂപയായിരുന്നു റോഡ്സ്റ്ററിന്റെ ശരാശരി വില.

ടെസ്‌ല മോഡല്‍ എസ് (Photo courtesy: tesla.com)

∙ മോഡൽ എസ്

ടെസ്‍ലയുടെ രണ്ടാമത്തെ മോഡലാണ് എസ്‍. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ലിഫ്റ്റ്ബാക്ക് (സ്കോഡ ഒക്ടാവിയയുടേതിനു സമാനമായി പിന്നിലെ ഗ്ലാസും ഡിക്കിഡോറും ഒന്നായി തുറക്കുന്ന രൂപകൽപ്പന). ബാറ്ററിയും മോട്ടറുമൊക്കെ പിന്നിലായതിനാൽ മുന്നിൽ സാധാരണ കാറുകളുടെ എൻജിനിരിക്കുന്ന സ്ഥലത്താണു ലഗേജ് ഇടം. മീറ്ററുകൾക്കു പകരം ഒരു 12.3 ഇഞ്ച് എൽസിഡി സ്ക്രീൻ, ഡാഷിനു നടുവിൽ കൺസോളിൽ ഒരു 17 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ എന്നിവയുമായിട്ടാണ് മോഡൽ എസ്‍ എത്തിയത്. ഉയരം ക്രമീകരിക്കാവുന്നതാണു നാലു വീലിനുമുള്ള സ്വതന്ത്ര സസ്പെൻഷൻ. മുൻപിൽ ആക്സിലുകൾക്കിടയിലുള്ള ഭാഗം പൂർണമായും ബാറ്ററി പായ്ക്ക്. ബാറ്ററി ഫ്ലോറിൽ ഉറപ്പിച്ചതുകൊണ്ട് സുരക്ഷ കൂടുതലുണ്ട്.

പരിധിയില്ലാത്ത ദൂരം അഥവാ എട്ടുവർഷം വരെ വാറന്റിയാണ് മോഡൽ എസിന് നൽകിയിരുന്നത്. ഒറ്റച്ചാർജിൽ വാഹനത്തിന് 462 കിലോമീറ്ററിലേറെ സഞ്ചരിക്കാൻ ശേഷിയുണ്ട്. ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്ന സംവിധാനവും ഉപയോഗിക്കാതിരിക്കുമ്പോൾ ചാർജ് നഷ്ടപ്പെടാതെ സഹായിക്കുന്ന സ്ലീപ്പ് മോഡ് സംവിധാനവും ബാറ്ററിയുടെ ക്ഷമത ഉയർത്തുന്നു. സുഖസൗകര്യവും ആഡംബരവും ക്ഷമതയും ഒത്തിണങ്ങിയ ടെസ്‌ല മോഡൽ എസ് യൂറോപ്പിൽ മികച്ച വിപണിവിജയം നേടി ഒഡി എ 8, ബിഎംഡബ്ള്യു 7 സീരീസ്, ജാഗ്വാർ എക്സ്ജെ എന്നിവയെയെല്ലാം വിൽപനയിൽ പിന്തള്ളിയ മോഡൽ എസിനേക്കാൾ വിറ്റഴിഞ്ഞ ഒരു കാർ മെഴ്സിഡീസ് എസ് ക്ലാസ് മാത്രമായിരുന്നു.

ടെസ്‌ല മോഡൽ എക്‌സ് (Photo courtesy: tesla.com)

∙ മോഡൽ എക്സ്

ടെസ്‌ലയുടെ ആദ്യ ക്രോസ് ഓവർ എസ്‌യുവിയാണ് മോഡൽ എക്സ്. 2012ൽ ആദ്യമായി പ്രദർശിപ്പിച്ച മോഡൽ എക്സിന്റെ ഡെലിവറി 2015 മുതൽ ആരംഭിച്ചു. രൂപകൽപനയിൽ പല പ്രത്യേകതകളുമുണ്ടായിരുന്നു മോഡൽ എക്സിന്. മുന്നിൽ സാധാരണ രീതിയിൽ തുറക്കുന്ന കതകുകളും പിന്നിൽ താഴെനിന്നു മുകളിലേക്കു തുറക്കുന്ന ഫാൽക്കൺ ഡോറുകളുമാണ്. അഞ്ച്, ആറ്‍, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭിക്കും. 483 കിലോമീറ്റർ മുതൽ 539 കിലോമീറ്റർ വരെയാണ് വിവിധ മോഡലുകളുടെ റേഞ്ച്.

ടെസ്‌ല മോഡൽ 3 (Photo courtesy: tesla.com)

∙ മോഡൽ 3

ടെസ്‌‍ലയുടെ ഏറ്റവും ജനപ്രിയവും വില കുറഞ്ഞതുമായ മോഡലാണ് 3. 2017ലാണ് മോഡല്‍ 3 ടെസ്‌ല പുറത്തിറക്കുന്നത്. ഒരു വര്‍ഷം കൊണ്ടുതന്നെ 1 ലക്ഷം യൂണിറ്റ് വില്‍പനയെന്ന നേട്ടം ഈ ഇലക്ട്രിക് കാര്‍ കൈവരിച്ചു. ലോകത്ത് ആദ്യമായി ഒരു ലക്ഷം യൂണിറ്റ് വിൽക്കുന്ന വൈദ്യുത കാർ എന്ന ഖ്യാതി സ്വന്തമാക്കുന്ന ആദ്യ വാഹനവും മോഡൽ ത്രീ തന്നെ. ഒറ്റച്ചാര്‍ജില്‍ 354 കിലോമീറ്റര്‍, 386 കിലോമീറ്റര്‍, 425 കിലോമീറ്റര്‍, 523 കിലോമീറ്റര്‍ റേഞ്ചുകളുള്ള മോഡലുകള്‍ ഈ സെഡാനുണ്ടായിരുന്നു. ഇന്നും ടെസ്‌ലയുടെ ഏറ്റവും വിൽപനയുള്ള മോഡലുകളിലൊന്നാണ് ഈ സെഡാൻ.

ന്യൂയോർക്കിലെ ടെസ്‍ല ഷോറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന 2025 മോഡൽ വൈ (Photo by CHARLY TRIBALLEAU / AFP)

∙ മോ‍ഡൽ വൈ

ടെസ്‌ലയുടെ കോംപാക്റ്റ് ക്രോസ് ഓവർ എസ്‍യുവിയായ മോഡൽ വൈ എത്തുന്നത് 2020ലാണ്. കമ്പനിയുടെ അഞ്ചാമത്തെ മോഡലായി എത്തിയ മോഡൽ വൈ 2023ൽ ലോകത്തിൽ ഏറ്റവും അധികം വിൽപനയുള്ള കാർ എന്ന പേര് സ്വന്തമാക്കി. ലോങ് റേഞ്ച്, സ്റ്റാന്റേർഡ് റേഞ്ച് എന്നീ മോഡലുകളുണ്ട് മോഡൽ വൈയിൽ. 393 കിലോമീറ്റർ മുതൽ 542 കിലോമീറ്റർ വരെ റേഞ്ചുള്ള ബാറ്ററികൾ ഈ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്.

ന്യൂയോർക്കിലെ ടെസ്‍ല ഷോറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന ടെസ്‍ല ബോട്ടും സൈബർട്രക്കും (Photo: CHARLY TRIBALLEAU / AFP)

∙ ടെസ്‌ല സൈബർ ട്രക്ക്

2019 നവംബറിലാണ് ഇലോണ്‍ മസ്‌ക് സൈബര്‍ ട്രക്ക് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും പിന്നീട് സൈബര്‍ ട്രക്ക് നിര്‍മാണം വൈകി. ഒടുവില്‍ 2023 അവസാനത്തിലാണു ടെസ്‌ല സൈബര്‍ ട്രക്ക് നിരത്തിലിറക്കുന്നത്. സൈബര്‍ബീസ്റ്റ്, ഓള്‍വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ പല സവിശേഷതകളില്‍ ടെസ്‌ല സൈബര്‍ ട്രക്ക് പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന സൈബര്‍ ട്രക്ക് മോഡലിന് പൂജ്യത്തില്‍ നിന്നും 100 കി.മീ. വേഗത്തിലേക്കു കുതിക്കാന്‍ വെറും 2.6 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 209 കി.മീ. 845 ബിഎച്ച്പി കരുത്തും 14,000 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയും ഈ വൈദ്യുത എസ്‌യുവിക്ക്. ഓള്‍ വീല്‍ ഡ്രൈവ് മോഡലിലേക്ക് വരുമ്പോള്‍ 600 ബിഎച്ച്പിയിലേക്ക് കരുത്തു കുറയും. റേഞ്ച് 550 കി.മീ. റിയര്‍ വീല്‍ ഡ്രൈവാണെങ്കില്‍ റേഞ്ച് 400 കിലോമീറ്ററാണ്. ടോവിങ് കപ്പാസിറ്റി 3,400 കിലോഗ്രാം.

English Summary:

Tesla India faces a tough market entry. The high price of Tesla vehicles, coupled with the dominance of affordable brands like Tata and Mahindra, presents significant challenges to Tesla's success in India.