യുഎസിന്റെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്നു വില്യം മക്കിന്‍ലി. മഹാന്മാരായി സ്മരിക്കപ്പെടുന്ന യുഎസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചേക്കില്ല. അടുത്ത കാലം വരെ ഇദ്ദേഹത്തെ ഓര്‍ക്കുവാനുള്ള മുഖ്യ കാരണം കെന്നഡിയെയും ലിങ്കനെയും പോലെ മക്കിന്‍ലിയും ഒരു ഘാതകന്റെ വെടിയേറ്റ്‌ മരിച്ചു എന്നതായിരുന്നു. എന്നാല്‍ 2025 ജനുവരി 20നു പ്രസിഡന്റായി‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞുള്ള പ്രസംഗത്തില്‍ ഡോണൾഡ് ട്രംപ് പറഞ്ഞത് ‘മക്കിന്‍ലി രാജ്യത്തെ സമ്പന്നമാക്കിയ മഹാനായ പ്രസിഡന്റ് ആയിരുന്നു’ എന്നാണ്. അതിനുശേഷം ഇദ്ദേഹത്തെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ പൊടുന്നനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരഞ്ഞെടുപ്പ്‌ ജയിച്ചതിനു ശേഷവും, മക്കിന്‍ലി കാഴ്ചവച്ച ഭരണമികവിനെ ട്രംപ്‌ പുകഴ്ത്തിയിരുന്നു. പ്രസിഡന്റായി അധികാരമേറ്റെടുത്തു കഴിഞ്ഞ് ട്രംപ്‌ ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്ന്‌ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയെ ‘മൗണ്ട്‌ മക്കിന്‍ലി’ എന്ന്‌ പുനര്‍നാമകരണം ചെയ്യുന്നതായിരുന്നു. സ്പെയിനിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്‌ ശേഷം ഗുവാം, ഫിലിപ്പീന്‍സ്‌, ഹവായ്‌ എന്നീ പ്രദേശങ്ങള്‍ അമേരിക്കയുടെ അധീനതയിൽ കൊണ്ടുവന്നത്‌ മക്കിന്‍ലി പ്രസിഡ‌ന്റായിരുന്നപ്പോഴാണ്. ഇതിനുപുറമേ അധികച്ചുങ്കം ചുമത്തി ഖജനാവിലേക്ക്‌ കൂടുതല്‍ പണം സ്വരൂപിക്കുന്നതിനും യുഎസിലെ വ്യവസായങ്ങള്‍ക്ക്‌ സുരക്ഷാ കവചം സമ്പാദിക്കുന്നതിനും മക്കിന്‍ലിയുടെ നയങ്ങള്‍ സഹായിച്ചു. മക്കിന്‍ലി കൊല്ലപ്പെട്ടതിന്‌ 124 വര്‍ഷത്തിനുശേഷം ഇതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിന്റെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്നു വില്യം മക്കിന്‍ലി. മഹാന്മാരായി സ്മരിക്കപ്പെടുന്ന യുഎസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചേക്കില്ല. അടുത്ത കാലം വരെ ഇദ്ദേഹത്തെ ഓര്‍ക്കുവാനുള്ള മുഖ്യ കാരണം കെന്നഡിയെയും ലിങ്കനെയും പോലെ മക്കിന്‍ലിയും ഒരു ഘാതകന്റെ വെടിയേറ്റ്‌ മരിച്ചു എന്നതായിരുന്നു. എന്നാല്‍ 2025 ജനുവരി 20നു പ്രസിഡന്റായി‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞുള്ള പ്രസംഗത്തില്‍ ഡോണൾഡ് ട്രംപ് പറഞ്ഞത് ‘മക്കിന്‍ലി രാജ്യത്തെ സമ്പന്നമാക്കിയ മഹാനായ പ്രസിഡന്റ് ആയിരുന്നു’ എന്നാണ്. അതിനുശേഷം ഇദ്ദേഹത്തെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ പൊടുന്നനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരഞ്ഞെടുപ്പ്‌ ജയിച്ചതിനു ശേഷവും, മക്കിന്‍ലി കാഴ്ചവച്ച ഭരണമികവിനെ ട്രംപ്‌ പുകഴ്ത്തിയിരുന്നു. പ്രസിഡന്റായി അധികാരമേറ്റെടുത്തു കഴിഞ്ഞ് ട്രംപ്‌ ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്ന്‌ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയെ ‘മൗണ്ട്‌ മക്കിന്‍ലി’ എന്ന്‌ പുനര്‍നാമകരണം ചെയ്യുന്നതായിരുന്നു.

സ്പെയിനിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്‌ ശേഷം ഗുവാം, ഫിലിപ്പീന്‍സ്‌, ഹവായ്‌ എന്നീ പ്രദേശങ്ങള്‍ അമേരിക്കയുടെ അധീനതയിൽ കൊണ്ടുവന്നത്‌ മക്കിന്‍ലി പ്രസിഡ‌ന്റായിരുന്നപ്പോഴാണ്. ഇതിനുപുറമേ അധികച്ചുങ്കം ചുമത്തി ഖജനാവിലേക്ക്‌ കൂടുതല്‍ പണം സ്വരൂപിക്കുന്നതിനും യുഎസിലെ വ്യവസായങ്ങള്‍ക്ക്‌ സുരക്ഷാ കവചം സമ്പാദിക്കുന്നതിനും മക്കിന്‍ലിയുടെ നയങ്ങള്‍ സഹായിച്ചു. മക്കിന്‍ലി കൊല്ലപ്പെട്ടതിന്‌ 124 വര്‍ഷത്തിനുശേഷം ഇതേ നയങ്ങള്‍ നടപ്പില്‍ വരുത്താനാണ്‌ ട്രംപും ശ്രമിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

വില്യം മക്കിൻലി (Photo Arranged)
ADVERTISEMENT

ഏതായാലും ട്രംപിന്‌ ഇദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവും തിരിച്ചറിഞ്ഞ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും മക്കിന്‍ലിയെ കുറിച്ച്‌ കൂടുതല്‍ അറിയാനും പഠിക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ്. ട്രംപിന്റെ ചിന്തകള്‍ വ്യാപരിക്കുന്ന രീതി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം തന്നെ തന്റെ ആരാധ്യപുരുഷനെ കുറിച്ചു സംസാരിച്ചാല്‍ ട്രംപിന്‌ സന്തോഷമായേക്കുമെന്നും ഈ വിധത്തില്‍ അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാൻ സാധിച്ചേക്കും എന്ന ചിന്തയും ഇതിനു പിറകിലുണ്ട്‌. ഏതായാലും ഈ തന്ത്രം പയറ്റിയ ആദ്യ രാഷ്ട്രത്തലവനായ ജപ്പാന്‍ പ്രധാനമന്ത്രി ഇഷിബ ഷിഗേരു ഇത്‌ വിജയിച്ചതിന്റെ സന്തോഷവുമായാണ്‌ യുഎസിൽനിന്നും ടോക്കിയോവിലേക്കുള്ള മടക്കയാത്രക്ക്‌ വിമാനം കയറിയത്‌.

∙ മക്കിൻലിയെയും ആബെയെയും ‘പഠിച്ച്’ ഇഷിബ ഷിഗേരു

ഇഷിബയെ സംബന്ധിച്ചിടത്തോളം ട്രംപുമായുള്ള കൂടിക്കാഴ്ച വിജയിക്കേണ്ടത്‌ അത്യന്താപേക്ഷിതമായിരുന്നു. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന ഇദ്ദേഹത്തിന്‌ സ്വന്തം നാട്ടില്‍ ജനസമ്മതി വര്‍ധിപ്പിക്കണമെങ്കില്‍ ലോക നേതാക്കള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള തലയെടുപ്പ്‌ തനിക്കുണ്ടെന്ന്‌ തെളിയിക്കേണ്ടതുണ്ട്‌. ജപ്പാന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി എന്ന നിലയില്‍ യുഎസുമായി നിര്‍ബന്ധമായും നല്ല ബന്ധം പുലര്‍ത്തേണ്ടതുമുണ്ട്‌. ഇതിനൊക്കെ പുറമേ ട്രംപും ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും നല്ല സുഹൃത്തുക്കളായിരുന്നു. ആബെയുടെ വിഭാഗത്തെ പിന്തള്ളി അധികാരത്തിലെത്തിയ വ്യക്തി എന്ന നിലയ്ക്ക്‌ ഇഷിബയോട്‌ ട്രംപിന്‌ മാനസികമായി അകല്‍ച്ച ഉണ്ടെന്നുള്ള കാര്യം രഹസ്യവുമല്ല.

തിരഞ്ഞെടുപ്പ്‌ വിജയം കഴിഞ്ഞു സത്യപ്രതിജ്ഞക്ക്‌ മുന്‍പ്‌ കൂടിക്കാഴ്ച നടത്താനുള്ള ഇഷിബയുടെ അഭ്യര്‍ത്ഥന ട്രംപ്‌ ചെവിക്കൊണ്ടിരുന്നില്ല. എന്നുമാത്രമല്ല, ഇതേ സമയംതന്നെ ആബെയുടെ വിധവയെ തന്റെ വസതിയില്‍ ട്രംപ്‌ അത്താഴ വിരുന്നിനു ക്ഷണിക്കുകയും ചെയ്തെന്നതും പ്രസക്തമാണ്. ഇക്കാരണങ്ങളാൽ തന്നെ ട്രംപിനെ സന്ദര്‍ശിക്കുന്നതിന്‌ മുന്‍പ്‌ ഇഷിബ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ഇഷിബ തയാറെടുത്തപ്പോള്‍ ആബെ സ്വീകരിച്ച തന്ത്രങ്ങളും അദ്ദേഹം പഠിച്ചിട്ടുണ്ടാകും.

2019ൽ ജപ്പാനിലെത്തിയ ഡോണൾഡ് ട്രംപുമായി ചിബയിലെ മൊബാറ കൺട്രി ക്ലബിൽ ഗോൾഫ് കളിക്കിടെ അന്നത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പകർത്തിയ സെൽഫി. (ഫയൽ ചിത്രം: The Prime Minister's Office of Japan )
ADVERTISEMENT

2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ്‌ ജയിച്ചതിനു ശേഷം അദ്ദേഹത്തെ കാണാനെത്തിയ ആദ്യ രാഷ്ട്രത്തലവന്മാരില്‍ ഒരാള്‍ ആബെ ആയിരുന്നു. ട്രംപിന്‌ ഗോള്‍ഫിനോടുള്ള ഭ്രമം നന്നായി അറിയാമായിരുന്ന ആബെ അദ്ദേഹത്തിന്‌ സ്വര്‍ണം പൂശിയ ഗോള്‍ഫ്‌ ക്ലബുകളാണ്‌ ആദ്യ സന്ദര്‍ശനത്തില്‍ ഉപഹാരമായി നല്‍കിയത്‌. അടുത്ത തവണ ആബെ യുഎസിലെത്തിയപ്പോൾ വൈറ്റ് ഹൗസിലായിരുന്നു ട്രംപ്. അവിടെനിന്നും യുഎസ് പ്രസിഡന്റിന്റെ പ്രത്യേക വിമാനത്തില്‍ ഫ്ലോറിഡയിലേക്ക് പറന്ന ഇരുവരും അവിടെയുള്ള ട്രംപിന്റെ സ്വകാര്യ കോഴ്‌സില്‍ ഗോള്‍ഫ്‌ കളിച്ചു. ഇതോടെ ആബെ ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തായും മാറി. ആദ്യവട്ടം പ്രസിഡന്റായിരുന്ന സമയത്ത്‌ ട്രംപിനെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി ആബെ വളരുകയും ചെയ്തു.

ഗോള്‍ഫ്‌ കളിക്കുന്നതുകൊണ്ട്‌ മാത്രമായിരുന്നില്ല ആബെയ്ക്ക്‌ ട്രംപിന്റെ സ്നേഹവും ബഹുമാനവും നേടിയെടുക്കാനായത്. ജപ്പാനില്‍ സുസമ്മതനായ രാഷ്ട്രീയ നേതാവായിരുന്നു ആബെ; അതിനു പുറമേ പരിണിതപ്രജ്ഞനായ ഒരു രാജ്യതന്ത്രജ്ഞനും. രാഷ്ട്രത്തലവന്മാരുടെ യോഗങ്ങളില്‍ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമായിരുന്നു ആബെയുടെത്. പല ലോകനേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചത്‌ ഈ അസാമാന്യ പാടവങ്ങളാലായിരുന്നു. ഈ കഴിവുകളൊന്നും കാര്യമായില്ലാത്ത ഇഷിബയ്ക്ക് ട്രംപിനെ കൈയിലെടുക്കാനുള്ള ‘നമ്പറുകളും’ കുറവായിരുന്നു. അതുകൊണ്ട് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അദ്ദേഹവും ജപ്പാനിലെ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥവൃന്ദവും നന്നായി അധ്വാനിച്ചു.

ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഷിഗേരുവിന്റെ പരിഭാഷകൻ സമീപം. (ചിത്രം: X/@kantei)

ഇതിന്റെ ഭാഗമായി അവര്‍ ടൊയോട്ട കാര്‍ കമ്പനിയുടെ ചെയര്‍മാന്‍ ടൊയോട്ട അകിയോന്റെ സഹായം തേടാനും മടിച്ചില്ല. ഇതിനെല്ലാം പുറമേ ട്രംപും ആബെയും തമ്മിലുള്ള കൂടിക്കാഴ്ചകളില്‍ തര്‍ജ്ജമ നിർവഹിച്ചിരുന്ന അതേ വ്യക്തിയെ കൊണ്ടുതന്നെ ഇപ്രാവശ്യവും ആ ജോലി ചെയ്യിച്ചു; അദ്ദേഹത്തിന്റെ സാന്നിധ്യവും സ്വരവും മുൻപരിചയവും യോഗത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന ജപ്പാൻ പക്ഷത്തിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല. ഇതെല്ലാംകൊണ്ട്‌ ഇഷിബയുടെ സന്ദര്‍ശനം വിജയമായി ഭവിച്ചതില്‍ പ്രധാനമന്ത്രിയോടൊപ്പം കഠിനാധ്വാനം ചെയ്ത എല്ലാവര്‍ക്കും ആഹ്ലാദിക്കുവാനുള്ള വകുപ്പുമുണ്ട്‌.

∙ ചൈനയ്ക്ക് ‘ചെക്ക്’; സെൻകാകുവിനും തയ്‌വാനും യുഎസിന്റെ കവചം

ADVERTISEMENT

ജപ്പാനെ സംബന്ധിച്ചിടത്തോളം യുഎസുമായി നല്ല ബന്ധം നിലനിർത്തേണ്ടത്‌ വളരെ നിര്‍ണായകമാണ്‌. രണ്ടാം ലോകയുദ്ധത്തിനു ശേഷം തകര്‍ന്ന്‌ തരിപ്പണമായ ജപ്പാൻ ഇതിനു ശേഷം നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നതിന്‌ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്‌ യുഎസിന്റെ ശക്തമായ പിന്തുണയായിരുന്നു. ജപ്പാന്‍ ജനത കമ്യൂണിസ്റ്റ്‌ പാതയിലേക്ക്‌ നീങ്ങാതിരിക്കാനും സോവിയറ്റ്‌ യൂണിയന്റെ പ്രഭാവലയത്തില്‍ പെടാതിരിക്കാനുമായി യുഎസ് ജപ്പാനെ അകമഴിഞ്ഞ്‌ സഹായിച്ചു. ജപ്പാന്റെ സുരക്ഷയുടെ ഉത്തരവാദിത്തവും ആദ്യകാലങ്ങളില്‍ അവര്‍ പൂര്‍ണമായും ഏറ്റെടുത്തു.

യുഎസ് സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിനൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്തവേ ഇരുവരും ഒന്നിച്ചുള്ള ചിത്രം മാധ്യമപ്രവർത്തകരെ കാണിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (ചിത്രം: X/ @kantei)

ജപ്പാനിലെ കമ്പനികള്‍ക്ക്‌ ആവശ്യമുള്ള സാങ്കേതികവിദ്യകള്‍ കൈമാറാനും വേണ്ട സാമ്പത്തിക സഹായം നൽകാനും യുഎസ് മടികാണിച്ചില്ല. ജപ്പാന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള ഏറ്റവും വലിയ വിപണിയും യുഎസ് തന്നെയായിരുന്നു. യുഎസിന്റെ മാറിമാറി വരുന്ന പ്രസിഡന്റുമാരുമായി ജപ്പാൻ പ്രധാനമന്ത്രിമാര്‍ അടുപ്പം നിലനിര്‍ത്തിപ്പോന്നു. ചൈനയുമായി യുഎസ് ബന്ധം പുനഃസ്ഥാപിച്ചു കഴിഞ്ഞും ജപ്പാനുമായുള്ള അടുപ്പത്തിന്‌ മങ്ങലേല്‍ക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. ഇങ്ങനെ ഇരുപക്ഷവും വളരെ ശ്രദ്ധയോടെയും കരുതലോടെയും വളര്‍ത്തിയെടുത്ത ഉഭയകക്ഷി ബന്ധമാണ്‌ യുഎസും ജപ്പാനും തമ്മിലുള്ളത്‌.
ചൈനയുടെ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും ഷി ചിന്‍പിങ്‌ അധികാരത്തില്‍ വന്നതിനുശേഷം അവര്‍ കാട്ടുന്ന ആക്രമണോത്സുകതയും ജപ്പാനെ അലോസരപ്പെടുത്തുന്നുണ്ട്‌. കിഴക്കന്‍ ചൈന സമുദ്രത്തിലുള്ള സെന്‍കാകു ദ്വീപുകളുടെ ഉടമസ്ഥതയെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്‌. അതുപോലെ വടക്കന്‍ അതിര്‍ത്തിയിലുള്ള റഷ്യയുമായും ജപ്പാന്‌ നല്ല ബന്ധമില്ല. റഷ്യ യുക്രെയ്നിനെ ആക്രമിച്ചതിനെ ജപ്പാന്‍ ശക്തമായി അപലപിച്ചിരുന്നു. ഇതിനു പുറമേ റഷ്യയുമായി ജപ്പാന് ചില്ലറ അതിര്‍ത്തി തര്‍ക്കങ്ങളുമുണ്ട്‌. ഈ സാഹചര്യത്തില്‍ യുഎസിന്റെ പിന്തുണ നഷ്ടമാകുന്നത്‌ ജപ്പാന്‌ വലിയ തിരിച്ചടിയായി ഭവിക്കും.

ട്രംപും ഇഷിബയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷമുള്ള വാർത്താസമ്മേളനത്തിലും പ്രസ്താവനയിലും ഇരുവരും തമ്മില്‍ ഉടലെടുത്ത അടുപ്പം വ്യക്തമായിരുന്നു. ജപ്പാന്റെ ഭാഗത്തുനിന്ന് അവര്‍ രാജ്യരക്ഷയ്ക്ക്‌ വേണ്ടി നീക്കിവയ്ക്കുന്ന പണം ഇരട്ടിയാക്കുമെന്ന്‌ ഇഷിബ ഉറപ്പ്‌ നല്‍കി. ജപ്പാന്റെ സുരക്ഷ യുഎസിന്റെ കൂടി ഉത്തരവാദിത്തമാണെന്നും അതിനുവേണ്ടി തങ്ങളുടെ പക്കലുള്ള എല്ലാ സജ്ജീകരണങ്ങളും ശക്തിയും ഉപയോഗിക്കുമെന്നും ട്രംപും അറിയിച്ചു.

സെന്‍കാകു ദ്വീപുകൾക്കുമേൽ ചൈനയുടെ ആക്രമണമുണ്ടായാല്‍ അത്‌ ജപ്പാന്റെ സുരക്ഷയ്ക്ക്‌ ഭീഷണിയായി കണക്കാക്കി 1951ലെ ഉടമ്പടിയുടെ അഞ്ചാം വകുപ്പ്‌ പ്രകാരം യുഎസ് നടപടി കൈക്കൊള്ളുമെന്നും യുഎസ് പ്രഖ്യാപിച്ചു. തയ്‌വാൻ തുരുത്തിലെ നിലവിലെ സ്ഥിതിയില്‍ ബലപ്രയോഗം വഴിയോ അക്രമത്തിലൂടെയോ ഉള്ള മാറ്റം രണ്ടു രാജ്യങ്ങളും എതിര്‍ക്കുമെന്നും വ്യക്തമാക്കി. തയ്‌വാനെ ലക്ഷ്യമാക്കി ചൈന നടത്തുന്ന നീക്കങ്ങളും അഭ്യാസങ്ങളും ചെറുക്കുന്നതില്‍ യുഎസും ജപ്പാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. തെക്കന്‍ ചൈന സമുദ്രത്തില്‍ ചൈന നടത്തുന്ന കൈയേറ്റങ്ങളിലുള്ള ആശങ്ക ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു.

സുരക്ഷാവാഗ്ദാനങ്ങൾക്ക് പകരമായി യുഎസിലെ ജപ്പാന്റെ നിക്ഷേപം ഒരു ലക്ഷം കോടി ഡോളറായി (ഒരു ലക്ഷം കോടി ഡോളർ) ഉയര്‍ത്തുമെന്നു ജപ്പാന്‍ ഉറപ്പ്‌ കൊടുത്തു. കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ജപ്പാന്റെ നിപ്പോണ്‍ സ്റ്റീല്‍ യുഎസിന്റെ ഉരുക്ക്‌ ഭീമനായ യുഎസ്‌ സ്റ്റീലില്‍ ഭൂരിപക്ഷം ഓഹരികളും കൈക്കലാക്കി അതിന്റെ ഉടമസ്ഥത ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബൈഡൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഈ അനുമതി നല്‍കാൻ ട്രംപും സമ്മതിച്ചില്ലെങ്കിലും യുഎസ് സ്റ്റീലിൽ കൂടുതൽ പണം നിക്ഷേപിക്കാൻ ജപ്പാന് അനുവാദം നൽകിയിട്ടുണ്ട്. വ്യാപാര-വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന്‌ പാതയൊരുക്കാമെന്നും യുഎസിൽനിന്നും കൂടുതല്‍ ഇറക്കുമതി തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ഇഷിബ അറിയിച്ചു. ജപ്പാന്‌ ആവശ്യമായ പ്രകൃതി വാതകം യുഎസിലെ അലാസ്‌കയില്‍നിന്ന് ലഭിക്കാനായി പ്രത്യേക പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുവാനും തീരുമാനമായി. ട്രംപ്‌ വൈകാതെ ജപ്പാന്‍ സന്ദര്‍ശിക്കുമെന്നും ഇരുവരും അറിയിച്ചു.

വൈറ്റ്ഹൗസിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന് ഹസ്തദാനം നൽകുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (ചിത്രം: X/@kantei)

∙ സാമ്പത്തികത്തിൽ വിട്ടുവീഴ്ച; ട്രംപും ഡബിൾ ഹാപ്പി

ഇങ്ങനെ സാമ്പത്തിക കാര്യങ്ങളില്‍ ട്രംപിന്‌ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന കുറേ വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍ ഇഷിബ തയാറായതിനാലാണ് ഈ കൂടിക്കാഴ്ച ഒരു വിജയമായി കലാശിച്ചത്‌. ഈ പരിസമാപ്തിയില്‍ ഇഷിബയ്ക്കും ജപ്പാനിലെ നയതന്ത്രജ്ഞര്‍ക്കും ഒപ്പം ഏറെ സന്തോഷിക്കുന്ന വേറെയൊരു വിഭാഗം കുടിയുണ്ട്‌- യുഎസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍. യുഎസിന്റെ ഏഷ്യയിലെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ജപ്പാനെ പിണക്കിയാല്‍ ചൈനയുടെ വളര്‍ച്ചയ്ക്ക്‌ തടയിടാൻ തീരെ സാധിക്കാതെ വരുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം.

ട്രംപിന്റെ വാക്കുകള്‍ക്കും വിരട്ടലുകള്‍ക്കും നടപടികള്‍ക്കും പിന്നില്‍ പ്രായോഗികമതിയായൊരു രാഷ്ട്രത്തലവന്‍ ഒളിച്ചിരിക്കുന്നുണ്ട്‌ എന്നതിനുള്ള ദൃഷ്ടാന്തമാണ്‌ ജപ്പാനുമായുള്ള ബന്ധം വികസിപ്പിക്കാനും ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ആ രാജ്യത്തെ ശക്തിപ്പെടുത്താനും എടുത്ത തീരുമാനങ്ങള്‍.

പക്ഷേ ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും ഉപദേശങ്ങള്‍ ട്രംപ്‌ ചെവിക്കൊള്ളാറില്ലെന്നത്‌ പരസ്യമാണ്‌. ഗാസയില്‍ ജീവിക്കുന്ന പലസ്തീൻ ജനതയെ മറ്റു രാജ്യങ്ങളില്‍ മാറ്റിപാര്‍പ്പിച്ച് ആ സ്ഥലം അമേരിക്കയുടെ കീഴില്‍ ഒരു ഉല്ലാസകേന്ദ്രമായി വികസിപ്പിച്ചെടുക്കാമെന്നത്‌ പോലെയുള്ള ‘നൂതന’ ആശയങ്ങള്‍ ഏപ്പോള്‍ വേണമെങ്കിലും ട്രംപിന്റെ തലയില്‍ ഉദിക്കാമെന്നും അവര്‍ക്ക്‌ ബോധ്യമുണ്ട്‌. ഇതെല്ലാം കാരണം ട്രംപും ഇഷിബയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ കഴിയുന്നതു വരെ അവര്‍ മുള്‍മുനയില്‍ത്തന്നെ നിന്നിട്ടുണ്ടാകും.

ഷിൻസോ ആബെയും ഡോണൾഡ് ട്രംപും (Photo: Twitter/RealDonaldTrump)

ട്രംപ്‌ പ്രസിഡന്റായതിനുശേഷമുള്ള ഈ ഇരുപതോളം ദിവസങ്ങളില്‍ നിലവിലെ വ്യവസ്ഥിതിയെ തകിടം മറിക്കാനും എല്ലാ മേഖലകളിലും ആരും ചിന്തിക്കുക പോലും ചെയ്യാത്ത സമൂലമായ മാറ്റങ്ങള്‍ വരുത്തുന്നതിലുമാണ്‌ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഇവിടെയും എടുത്തുപറയേണ്ട ഒരു വസ്തുതയുണ്ട്‌; ട്രംപിന്റെ വാക്കുകളും നയങ്ങളും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്‌ സഖ്യകക്ഷികള്‍ക്കും സുഹൃദ്‌രാജ്യങ്ങള്‍ക്കുമാണ്‌. ഇഷിബയുമായുള്ള കൂടിക്കാഴ്ചയും അതിനു ശേഷമുണ്ടായ പ്രഖ്യാപനങ്ങളുമാണ്‌ ഇതുവരെ ഇതിന് ആകെയുണ്ടായിട്ടുള്ള ഒരു അപവാദം. യുഎസിന്റെ തന്ത്രപ്രധാനമായ താൽപര്യങ്ങൾ നിലനിര്‍ത്താനും സാമ്പത്തിക മേഖലകളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുമാണ്‌ ഇഷിബയുമായുള്ള ചര്‍ച്ചകളില്‍ ട്രംപ്‌ ശ്രദ്ധ ചെലുത്തിയത്‌. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ട്രംപിന്റെ വാക്കുകള്‍ക്കും വിരട്ടലുകള്‍ക്കും നടപടികള്‍ക്കും പിന്നില്‍ പ്രായോഗികമതിയായൊരു രാഷ്ട്രത്തലവന്‍ ഒളിച്ചിരിക്കുന്നുണ്ട്‌ എന്നതിനുള്ള ദൃഷ്ടാന്തമാണ്‌ ജപ്പാനുമായുള്ള ബന്ധം വികസിപ്പിക്കാനും ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ആ രാജ്യത്തെ ശക്തിപ്പെടുത്താനും എടുത്ത തീരുമാനങ്ങള്‍. ഇഷിബ മാത്രമല്ല, ഈ കൂടിക്കാഴ്ചയ്ക്ക്‌ മുന്‍പ്‌ ട്രംപും നന്നായി ഗൃഹപാഠം ചെയ്തിരുന്നുവെന്ന്‌ വേണം‌ മനസ്സിലാക്കാന്‍. തന്റെ പ്രവചനാതീതമായ രീതികളും പ്രവൃത്തികളും വഴി ബാക്കിയുള്ളവരെ സമ്മർദത്തിലാക്കി താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തുക എന്ന ‘ട്രംപിയന്‍’ തന്ത്രത്തിന്റെ വിജയത്തേക്കാളുപരി ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്ത് തനിക്കും യുഎസിനും ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുത്ത ഒരു ഭരണാധികാരിയെയാണ്‌ ഇവിടെ കണ്ടത്‌.

English Summary:

Ishiba Shigeru's Strategic Gambit: How Ishiba Shigeru-Donald Trump Meeting was a big win for both Japan and US.

Show comments