കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫേ‍ാട്ടേ‍ായെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പേ‍ാൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകെ‍ാണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.

കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫേ‍ാട്ടേ‍ായെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പേ‍ാൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകെ‍ാണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫേ‍ാട്ടേ‍ായെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പേ‍ാൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകെ‍ാണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിലും മേട്ടിലും വഴിയരികിലും മരങ്ങൾ നട്ടു നനച്ചുവളർത്തണം, ജീവികൾക്ക് ഭക്ഷണം നൽകിയും ഉറവകൾ കാത്തും നടക്കണം, അതിനിടെ ഭൂമിയോടു വിടപറയണം. കല്ലൂർ ബാലൻ എന്ന ഹരിതമനുഷ്യൻ ഭൂമിയിൽനിന്നു യാത്ര പറഞ്ഞതും അങ്ങനെതന്നെയായിരുന്നു. ഒരു കേ‍ാടി മരങ്ങൾ നട്ട് അവ പച്ചവിരിച്ചു നിൽക്കുന്നതു കണ്ടുവേണം മടങ്ങാനെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ പ്രകൃതിക്കൊരു നിയമമുണ്ട്. മനുഷ്യനും അതനുസരിച്ചല്ലേ പറ്റൂ. മരംനടലിന്റെ സുവർണ ജൂബിലിവർഷത്തിലാണു കല്ലൂർ ബാലൻ യാത്രയായത്.

കലണ്ടറിലെ ഒരു പ്രത്യേക ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫേ‍ാട്ടേ‍ായെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച് വലുതാകുന്നതുവരെ ഇടയ്ക്കിടെ അവയുടെ ചുറ്റുവട്ടത്തിലെത്തി. മരങ്ങളുടെ എണ്ണം കൂടുകയും പ്രായമേറുകയും ചെയ്തപ്പേ‍ാൾ പലയിടത്തും, പരിസരത്തുള്ളവരെ മേൽനേ‍ാട്ടമേൽപിച്ചു. മരങ്ങൾ നശിപ്പിക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്ത് കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്ത് ഹരിതജീവിതത്തിന്റെ ഭാഗമായി.

കല്ലൂർ ബാലൻ. (ചിത്രം: മനോരമ)
ADVERTISEMENT

‌സൂര്യനും പച്ചിലയുമായിരുന്നു അദ്ദേഹത്തിന്റെ ഉപാസനാമൂർത്തികൾ; കൂട്ടിനു യേ‍ാഗയും. വർത്തമാനങ്ങളിൽ നിറഞ്ഞതു മരവും കാടും അരുവിയും അവയുടെ പ്രസക്തിയും വർധിച്ചുവരുന്ന ഉഷ്ണത്തിന്റെയും ശുദ്ധജലക്ഷാമത്തിന്റെയും ആശങ്കകളും. ഏതാനും മാസം മുൻപ് അനുഭവപ്പെട്ട ഹൃദയത്തിന്റെ താളപ്പിഴകൾ പ്രവൃത്തികളുടെ വേഗം കുറച്ചു. എന്നാലും നടീൽ കുറച്ചില്ല. അവശതയിലും കരിമ്പനച്ചുവട്ടിലെത്തി; ഫെബ്രുവരി 9ന് മരിക്കുന്നതിന്റെ തലേന്ന് വൈകിട്ടുവരെ. ഇനിയെ‍ാരു ജന്മം ഉണ്ടെങ്കിൽ, അതു മനുഷ്യനാണെങ്കിൽ മരം നടീൽ തുടരണം, അല്ലെങ്കിൽ നല്ല തണുപ്പു വിരിച്ചു നിൽക്കുന്ന മരമാകണം എന്നാണു പ്രാർഥനയെന്നാണു മരിക്കുന്നതിന് ഒരാഴ്ച മുൻപു കണ്ടപ്പോൾ പറഞ്ഞത്.

∙ പുലർച്ചെ തുടങ്ങുന്ന നടീൽ യാത്ര

പാലക്കാട്–ഒറ്റപ്പാലം ദേശീയ പാതയിൽ തേനൂരിൽനിന്നു നാലു കിലേ‍ാമീറ്റർ ദൂരെ കല്ലൂർ മുച്ചേരിയിൽ മലയ്ക്കു താഴെയാണ് അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ ഹരിതഗൃഹം. കാൽനൂറ്റാണ്ടായി ഇവിടെനിന്നു പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന മരം നടീൽ തരിശായിക്കിടന്ന ചൂടിയൻ മലയുടെ താഴ്‌വരയെ കാടാക്കി മാറ്റി. നൂറേക്കറിലധികമുള്ള കുന്നിൻ പ്രദേശമാണ് അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട സമർപ്പണത്തിൽ വനമായി മാറിയതെന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. ഇവിടെ പാറക്കുന്നിൽ മഴക്കുഴി തീർത്ത് പക്ഷികൾക്കും പ്രാണികൾക്കും ദാഹനീരിനും ചെടികൾക്കു തണുപ്പിനും വഴിയെ‍ാരുക്കി. മൂന്നുവർഷം മുൻപ് ഇറാം ബിസിനസ് ഗ്രൂപ്പിന്റെ സഹായത്തേ‍ാടെ 10 ലക്ഷം കരിമ്പനകൾ നടുന്ന യജ്ഞംകൂടി  ആരംഭിച്ചു. ഒറ്റയ്ക്കു നടത്തിയിരുന്ന ഹരിതയാത്രയിൽ  ഇടക്കാലത്തു പരിസ്ഥിതിപ്രവർത്തകരും വിദ്യാർഥികളും വനംവകുപ്പും പല വ്യക്തികളും സഹായികളായി എത്തിയത് പ്രവർത്തനത്തിനു ശക്തികൂട്ടി.

ഇനിയെ‍ാരു ജന്മം ഉണ്ടെങ്കിൽ, അതു മനുഷ്യനാണെങ്കിൽ മരം നടൽ തുടരണം, അല്ലെങ്കിൽ നല്ല തണുപ്പു വിരിച്ചു നിൽക്കുന്ന മരം ആകണേ എന്നാണു പ്രാർഥന

കല്ലൂർ ബാലൻ

∙ കാടുവളർത്തി, 100 എക്കർ മെ‍ാട്ടക്കുന്നിൽ

പച്ച ഷർട്ടും പച്ച ലുങ്കിയും തലയിൽ പച്ച ബാൻഡും കയ്യിൽ കൈക്കേ‍ാട്ടും കമ്പിപ്പാരയും വാക്കത്തിയും പച്ച ബക്കറ്റിൽ ചെടികൾ നനയ്ക്കാനുള്ള വെള്ളവുമായി പുലരുമ്പേ‍ാൾ വീട്ടിൽ നിന്നിറങ്ങുന്ന ബാലേട്ടന്റെ സേവനം സത്യത്തിലാരും ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്തു പ്രാന്താണ് ഇയാൾ കാട്ടിക്കൂട്ടുന്നതെന്നു നാട്ടുകാരിൽ പലരും ചേ‍ാദിച്ചു. വിളിപ്പേരുകൾക്കും കളിയാക്കലുകൾക്കും മറുപടി നൽകാനും ചേ‍ാദ്യംചെയ്യാനും അദ്ദേഹം പോയില്ല. അന്നുമുതൽ അവസാനം വരെ മരം നടുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. വനമാക്കി മാറ്റിയ ചുടിയൻമല, അയ്യർമലയുടെ ഭാഗമാണ്. അയ്യർമലയിൽ ആൾത്താമസമുണ്ടെങ്കിലും ചുടിയനിൽ അതില്ല. പല വന്യജീവികളുടെയും ഉപദ്രവമുണ്ടായിരുന്നത് താഴ്‌വാരം കാടാക്കി മാറ്റിയപ്പേ‍ാൾ ഒതുങ്ങിയെന്നു ബാലേട്ടൻ വിശദീകരിച്ചിരുന്നു.

കല്ലൂർ ബാലൻ (ചിത്രം: മനോരമ)

എന്നാൽ കാടു വളർന്നതേ‍ാടെ, കൃഷികൾ മുച്ചൂടും നശിപ്പിക്കുന്ന വന്യമൃഗങ്ങളെക്കെ‍ാണ്ടു പൊറുതിമുട്ടിയെന്നായിരുന്നു നാട്ടുകാരുടെ പരാതി. അവർ ബാലേട്ടന്റെ നീക്കത്തേ‍ാടു യോജിച്ചില്ല. ഈ ഭൂമി മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടേതുമാണ്. എല്ലാവർക്കും അമ്മയാണു മണ്ണ്. കാടും നാടും നിലനിർത്തുന്ന ജീവിതമാണ് ആവശ്യം. നാടിനു മാത്രമായി ജീവിതമില്ല എന്നായിരുന്നു ബാലേട്ടന്റെ നിലപാടും എതിർക്കുന്നവർക്കുള്ള മറുപടിയും. വന്യജീവികൾ കൂടുതൽ നാട്ടിലെത്തുന്നതു തടയാൻ കൂടിയാണു മലയിൽ വനം വളർത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

∙ ബാലേട്ടന്റെ കൂകലിന് കാതേ‍ാർത്ത് ജീവികൾ

പ്രദേശത്ത് നിരന്തരം കുരങ്ങുകളും പന്നികളും ഇറങ്ങുന്നതിനു ശമനം വരുത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് അഞ്ചുവർഷം മുൻപ് ബാലേട്ടൻ അവയ്ക്ക് കുന്നിലെ കാട്ടിൽ ഭക്ഷണവും വെള്ളവും എത്തിച്ചുകെ‍ാടുക്കാൻ തുടങ്ങിയത്. അതിന്റെ ഫലം നാട്ടുകാർക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജില്ലയിലെ വിവിധ മാ‍ർക്കറ്റുകളിൽ പോയി മാങ്ങ, ചക്ക, നേന്ത്രപ്പഴം, സപ്പോ‍ട്ട, ആപ്പിൾ, വത്തക്ക, മുന്തിരി എന്നിവ ശേഖരിച്ചു വൃത്തിയാക്കി പരമാവധി രണ്ടുനേരം കാട്ടിൽ എത്തിക്കും. വഴിയരികിൽ വാഹനം നിർത്തി മൂന്നുതവണ ബാലേട്ടൻ ഉറക്കെ കൂവുമ്പേ‍ാൾ മരച്ചില്ലകളിലും വള്ളികളിലും തൂങ്ങിയാടിയും നിലത്തുകൂടിയും കുരങ്ങുകൾ ബഹളമുണ്ടാക്കി നിരനിരയായി അടുത്തെത്തി തീറ്റയെടുക്കുന്നതും മനുഷ്യ–മൃഗ സൗഹൃദത്തിന്റെ മനേ‍ാഹര കാഴ്ചയായിരുന്നു.

കല്ലൂർ ബാലൻ. (ചിത്രം: മനോരമ)

ചില മൃഗങ്ങൾക്കു പഴങ്ങൾ കയ്യിൽ കെ‍ാടുക്കും. ബാക്കിയുളള തീറ്റ സ്ഥലത്തു വിതറും അതു മുഴുവൻ രാത്രി പന്നികൾ തിന്നും. ജീവികൾക്ക് കുടിക്കാൻ വെള്ളവും കൊടുത്തിരുന്നു. കേ‍ാവിഡിൽ ലേ‍ാകം മുഴുവൻ അടച്ചിട്ടതേ‍ാടെ, മനുഷ്യരിൽ പലരും പട്ടിണിയിലായപ്പേ‍ാഴും സ്വന്തം വീടു മറന്നും പലരുടെയും സഹായത്തിൽ കാട്ടിലുള്ളവർക്കു മുടങ്ങാതെ തീറ്റയെത്തിച്ചു ബാലേട്ടൻ. മരം നടലും അക്കാലത്തു കൂടുതൽ ഉഷാറായി നടന്നു. പക്ഷേ ഇനി വൈകുന്നേരങ്ങളിൽ കാടിനു മേലെ ആ കൂകൽ ഉയരില്ല. പഴങ്ങളും വെള്ളവും നിറച്ച പച്ചവാഹനങ്ങൾ എത്തില്ല.

∙ പച്ച ജീപ്പിലെ പച്ച മനുഷ്യൻ

പുലർച്ചെ പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞാൽ, പച്ച വേഷത്തിൽ ജീപ്പിൽ ചുറ്റുമുള്ള കുന്നുകളിലേക്കായിരുന്നു ബാലേട്ടന്റെ ആദ്യ യാത്ര. കരിമ്പനപ്പഴങ്ങൾ പെറുക്കിയെടുത്ത്, ചുടിയൻമലയുടെ താഴ്‌വാരങ്ങളിൽ നട്ടു തുടങ്ങും. മരം നടീൽ മാത്രമല്ല, അതു മറ്റുള്ളവരെക്കെ‍ാണ്ടു ചെയ്യിക്കാനുള്ള ബേ‍ാധവൽക്കണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായി സുഗതവനം വളർത്താനും ബാലേട്ടൻ ശ്രമിച്ചു. ടീച്ചറുടെ പരിസ്ഥിതി കവിതകൾ പലതും മനഃപാഠമായിരുന്നു. 15 വർഷം മുൻപു മലപ്പുറത്തുകാർ സംഭാവനായി നൽകിയ ജീപ്പിന്റെ മുകളിൽ, ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങളും ലഹരിവിരുദ്ധവാക്യങ്ങളും എഴുതി നിറച്ചു. മരത്തൈകളും പഴങ്ങളും കെ‍ാണ്ടുപേ‍ാകാൻ ഇറാം ബിസിനസ് ഗ്രൂപ്പ് ഒരു പിക്കപ് വാനും നൽകി. ഒരു വാഹനം കൂടിയുണ്ടങ്കിൽ ഈ പ്രായത്തിൽ കൂടുതൽ വേഗത്തിൽ സേവനം നടത്താനാകുമെന്ന കണക്കുകൂട്ടൽ പക്ഷേ പിഴച്ചു.

ഈ ഭൂമി മനുഷ്യന്റെ മാത്രമല്ല, മറ്റ് എല്ലാ ജീവജാലങ്ങളുടേതുമാണ്. എല്ലാവർക്കും അമ്മയാണ് മണ്ണ്. കാടും നാടും നിലനിർത്തുന്ന ജീവിതമാണ് ആവശ്യം. നാടിനുമാത്രമായി ജീവിതമില്ല–എന്നായിരുന്നു ബാലേട്ടന്റെ നിലപാടും എതിർക്കുന്നവർക്കുള്ള മറുപടിയും.

∙ മരങ്ങളേ‍ാടു വർത്തമാനം പറഞ്ഞ്, കരിമ്പനകൾക്കെ‍ാപ്പം

സ്വന്തം കാട്ടിൽ നടക്കുമ്പേ‍ാൾ മരങ്ങളുടെ ഗുണഗണങ്ങൾ ബാലേട്ടൻ വിവരിക്കുന്നത് കൗതുകമായിരുന്നു. നീയങ്ങ് വലുതായല്ലേ‍ാ, നന്നായി പൂക്കണം, തടിച്ചതുപേ‍ാരാ എന്നൊക്കെ അവയേ‍ാടു വർത്തമാനം പറയുന്നതും കേൾക്കാമായിരുന്നു. കൈക്കേ‍ാട്ടും കമ്പിപ്പാരയും കുറേ ചെടികളുമായി വഴിയരികിലും പെ‍ാതു ഇടങ്ങളിലും ചെടിനടുന്ന ആളായിരുന്നു ആദ്യം ബാലൻ. പിന്നീട് ഇരുചക്രവാഹനത്തിലാക്കി നടീൽ. ആദ്യം വീടിന്റെ പരിസരങ്ങളിലായിരുന്നു. 2000 ത്തിലാണു വഴിയരികുകളിലേക്കെത്തിയത്. 2011ൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം ലഭിച്ചതേ‍ാടെ നാട് ബാലനെ തിരിച്ചറിഞ്ഞു. അതിൽതട്ടി ബാലേട്ടൻ നിന്നില്ല, ഉത്തരവാദിത്തം കൂടിയെന്നു പറഞ്ഞ്, സ്വന്തം കുന്നിൽ നിന്നു സമീപ ജില്ലകളിലേക്കും മരം നടീൽ വ്യാപിപ്പിച്ചു. 2013ൽ ജില്ലയ്ക്കു കേന്ദ്ര വനം–പരിസ്ഥിതി വകുപ്പിന്റെ വനമിത്ര പുരസ്കാരം ലഭിക്കുന്നതിൽ ബാലേട്ടന്റെ സംഭാവന പ്രധാനഘടകമായി.

ADVERTISEMENT

ആൽ, അരയാൽ, പേരാൽ, വേപ്പ്, ഉങ്ങ്, കൂടെ മാവും പ്ലാവും സപ്പേ‍ാട്ടയുമാണ് പ്രധാനമായി നട്ടിരുന്നത്. നട്ടതെല്ലാം ദേശീയപാതയരികിലും നാട്ടിൻപുറങ്ങളിലും തണൽവിരിച്ച്, കായ്ച്ച്, കാറ്റുവീശി നിൽക്കുന്നുണ്ട്. ഇടക്കാലത്താണു മരത്തൈകൾക്കു പകരം വിത്തുകൾ നൽകിത്തുടങ്ങിയത്. തൈ പറിച്ചുനടുമ്പേ‍ാൾ അതു ചെടിയുടെ രണ്ടാം ജന്മമാണ്. വിത്താകുമ്പേ‍ാൾ അതുവേണ്ട, മുളയ്ക്ക് കരുത്തും കൂടും എന്നായിരുന്നു അതേക്കുറിച്ചു പറഞ്ഞത്. ഇതിനിടയിലാണു പാലക്കാടിന്റെ സാംസ്കാരിക ചിഹ്നമായ കരിമ്പന സംരക്ഷണവും സ്വപ്നമായത്. ഒരു പന ആയിരം ലീറ്റർ ജലം ഭൂമിയിൽ സംഭരിച്ചു നിർത്തും. കരിമ്പനയുടെ കായാണു (ഇളനീർപേ‍ാലെ) നെ‍ാങ്ക്. അത് ‍പോഷകഗുണമുള്ളതാണ്. ഉഷ്ണശമനത്തിനും ഉത്തമം. കരിമ്പനത്തടി വീടു കെട്ടാനും ഓല പുരമേയാനും അസ്സലാണ്– പനയുടെ ഗുണഗണങ്ങൾ ഒന്നൊന്നായി വിശദീകരിച്ചിരുന്നു ബാലേട്ടൻ.

മൃഗങ്ങൾക്കുള്ള ഭക്ഷണവുമായി കല്ലൂർ ബാലൻ. (ചിത്രം: മനോരമ)

∙ പൂരപ്പറമ്പിൽ, യേ‍ാഗങ്ങളിൽ ബാലേട്ടന്റെ സംഭാരം

വേനൽദിവസങ്ങളിൽ കിട്ടുന്ന സമയത്തെല്ലാം പൂരവും വേലയും നടക്കുന്ന ക്ഷേത്രാങ്കണങ്ങളിലും നാൽക്കവലകളിലും സ്കൂൾ മുറ്റങ്ങളിലും രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിലുമൊക്കെ ദാഹം മാറ്റാനുളള സംഭാരവുമായും ഈ മനുഷ്യനെത്തി. നാരകത്തിന്റെ ഇലയും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് ആകെ തണുപ്പിക്കുന്ന ബാലേട്ടന്റെ സംഭാരം പ്രസിദ്ധമാണ്. വീട്ടുമുറ്റത്ത് 40 വർഷം മുൻപ് നിർമിച്ച വലിയ കിണറ്റിൽനിന്ന് പരിസരത്തുളളവർക്കെല്ലാം ശുദ്ധജലം നൽകി. ആവശ്യമുളളിടത്ത് വെളളം എത്തിച്ചുകെ‍ാടുക്കാനും മടികാണിച്ചില്ല.

തിരക്കിനിടയിലും പത്രങ്ങൾ വിശദമായി വായിച്ച്, വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ തകർക്കുന്ന നീക്കങ്ങളേ‍ാട് പ്രതികരിച്ചു. പച്ചപ്പു മുഴുവൻ വെട്ടി തീയിടുന്ന തെ‍ാഴിലുറപ്പിനെ പ്രേ‍ാത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വിമർശിച്ചു. വികസനവും പരിസ്ഥിതിയും ബാലൻസ് ചെയ്യാൻ പഠിക്കാത്ത സമൂഹം വൻ വിപത്ത് നേരിടും. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ വികസനപദ്ധതികളെ വേർതിരിച്ചാണു ബാലേട്ടൻ അഭിപ്രായം വ്യക്തമാക്കുക.

∙ കേ‍ാവിഡിൽ കടം കയറി, സ്ഥലം വിറ്റു

പുറത്തു പച്ചപ്പ് പടർത്താൻ ഒ‍ാടി നടക്കുമ്പേ‍ാൾ വീട്ടിൽ കടം കയറി ജീവിതം വിഷമിച്ച ദിവസങ്ങളുമുണ്ടായിരുന്നു ബാലേട്ടന്. കേ‍ാവിഡ്കാലത്തെ പ്രവർത്തനമാണ് അതിന് ആക്കംകൂട്ടിയത്. ആളും അനക്കവുമില്ലാത്ത ആ ദിവസങ്ങളിൽ ജീവികൾക്ക് ഭക്ഷണവും വെള്ളവുമെത്തിച്ചതേ‍ാടെ അഞ്ചുലക്ഷം രൂപയേ‍ാളം കടം കയറി. കടകൾ അ‍ടഞ്ഞുകിടക്കുമ്പേ‍ാൾ എല്ലാം വില കെ‍ാടുത്തു വാങ്ങേണ്ടിവന്നു. കടം കൂടിയപ്പേ‍ാൾ അര ഏക്കർ ഭൂമി വി‍റ്റു. ഹരിതവൽക്കരണത്തിനു വരുന്ന കുട്ടികൾ, സന്നദ്ധ പ്രവർത്തകർ, പെലീസുകാർ തുടങ്ങിയവർക്കെല്ലാം ഭക്ഷണം കെ‍ാടുക്കാതെ എങ്ങനെ തിരികെ പറഞ്ഞയയ്ക്കും എന്നത് അദ്ദേഹത്തെ അലട്ടിയിരുന്നു.

കുരങ്ങന് തീറ്റ കൊടുക്കുന്ന കല്ലൂർ ബാലൻ (ചിത്രം: മനോരമ)

വ്യക്തികളും സംഘടനകളും നൽകുന്ന സഹായംകെ‍ാണ്ട് കാര്യങ്ങൾ നടത്തി. അതേത്തുടർന്ന് വീട്ടിൽ അരയേക്കർ സ്ഥലം ഒഴിച്ചിട്ടു. തനിക്കു ശേഷം മരം നടീൽ തുടരാൻ മക്കളിൽ ആരെങ്കിലും തയാറാണെങ്കിൽ അതിന്റെ ചെലവിന് ഉപയേ‍ാഗിക്കാൻ വേണ്ടിയെന്നാണു ബാലേട്ടൻ പറഞ്ഞത്. വിവിധ സ്ഥലങ്ങളിൽ നിന്നു സഹായം കിട്ടാൻ പിന്നീട് നക്ഷത്രവനം നടീലും ബാലേട്ടൻ തുടങ്ങി. കുട്ടിയുടെ പേരിൽ നക്ഷത്രവനം, മരിച്ചവർക്കു സ്മൃതിവനം, സ്ഥാപനങ്ങൾക്കു പരസ്യവനം എന്ന ആശയത്തിനും പിന്തുണ ലഭിച്ചു. അവയുടെ സംരക്ഷണത്തിനും ചിലരുടെ സഹായം തേടി.

∙ കാൽനൂറ്റാണ്ട്, കാൽലക്ഷം മരം

കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായി 1950ൽ ജനിച്ച ബാലകൃഷ്ണൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. പിന്നീട്, ചെത്തുകാരനായ അച്ഛനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. വനംവകുപ്പിൽ ചേരാൻ അവസരം ഉണ്ടായെങ്കിലും അതിനു കഴിഞ്ഞില്ല. നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ചുതുടങ്ങിയപ്പേ‍ാൾ കള്ളുകച്ചവടത്തിൽനിന്നു മാറി നടന്നു. ചുണ്ണാമ്പ് ചൂള, വളക്കച്ചവടം, നെല്ല് ഏജന്റ്, പത്രം ഏജന്റ്, തേങ്ങാക്കച്ചവടം എന്നിവയെല്ലാം ഉപജീവനത്തിന് നേ‍ാക്കി. നാട്ടിലെ ക്ലബിന്റെ ഭാഗമായി നാടകവും കളിച്ചു. കുഴികൾ നിറഞ്ഞ ഗ്രാമീണ റേ‍ാഡുകൾ സ്കൂട്ടിയിലെത്തി അടച്ചുകെ‍ാണ്ടായിരുന്നു പൂർണമായും സേവനത്തിലേക്കുളള ഇറക്കം.

കല്ലൂർ ബാലൻ. (ചിത്രം: മനോരമ)

റേ‍ാഡരികിൽ മരം നട്ടുപിടിപ്പിച്ചു. വീടിനേ‍ാടു ചേർന്നുളള ക്ഷേത്രത്തിന്റെ ജീർ‍ണോദ്ധാരണത്തിന്റെ ഭാഗമായി കൂവളവും വേപ്പും മറ്റും വച്ചായിരുന്നു മരം നടീൽ ജീവിതത്തിനു തുടക്കമിട്ടത്. ഇടക്കാലത്തു വനംവകുപ്പിൽ താൽക്കാലിക ജേ‍ാലി നേ‍ാക്കിയെങ്കിലും തൈകൾ നടുന്നതു മുടക്കിയില്ല. ഇതുവരെ 25 ലക്ഷത്തിലധികം മരം നട്ടതായാണു കണക്ക്. ഭാര്യ ലീല. മക്കൾ– രാജേഷ്, രജീഷ്, രജനീഷ്. മക്കളെല്ലാം അത്യാവശ്യ വിദ്യാഭ്യാസം കഴിഞ്ഞു ജേ‍ാലിക്കു പ്രാപ്തരായതേ‍ാടെ വീടും കുടുംബവും മരങ്ങൾ എന്ന രീതിയിലായിരുന്നു പ്രവർത്തനം.

പ്രകൃതിയുടെ വിളിയായിട്ടാണ് അതിനെ ബാലൻ കണ്ടത്. കുടുംബം പ്രവർത്തനത്തിന് എതിരുനിന്നിട്ടില്ല. അച്ഛന്റെ ഇഷ്ടം എന്നുമാത്രമേ മക്കൾ പറഞ്ഞുളളൂ. വീട്ടുകാരും നാട്ടുകാരുമെ‍ാക്കെ ആദ്യം എതിർപ്പും അമർഷവും ദേഷ്യവുമെ‍ാക്കെ പ്രകടിപ്പിച്ചു. അവരേ‍ാട് കാര്യം കൃത്യമായി പറഞ്ഞു. നിങ്ങൾക്കു നിങ്ങളുടെ വഴി എനിക്ക് എന്റേതും എന്ന് വ്യക്തമാക്കി. പിന്നെ ആരും ഒന്നും മിണ്ടിയില്ലെന്നാണ് ബാലേട്ടൻ പറഞ്ഞത്. അവസാനം വരെ അതായിരുന്നു അദ്ദേഹത്തിന്റെ നിലപാടും ജീവിതവും.

English Summary:

Kallur Balan, The Green Man of Kerala, Dedicated His Life to Planting Trees.