ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗ‍ഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ‌ വയ്ക്കും. പക്ഷേ ഛത്തീസ്ഗ‍ഡുകാർക്ക് സംഗതി പുത്തരിയല്ല. നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...

ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗ‍ഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ‌ വയ്ക്കും. പക്ഷേ ഛത്തീസ്ഗ‍ഡുകാർക്ക് സംഗതി പുത്തരിയല്ല. നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗ‍ഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ‌ വയ്ക്കും. പക്ഷേ ഛത്തീസ്ഗ‍ഡുകാർക്ക് സംഗതി പുത്തരിയല്ല. നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗ‍ഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ‌ വയ്ക്കും. പക്ഷേ ഛത്തീസ്ഗ‍ഡുകാർക്ക് സംഗതി പുത്തരിയല്ല.

നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...

കലം ബിരിയാണി (ചിത്രം∙ മനോരമ)
ADVERTISEMENT

∙ ഊൺ സോറിൽ നിന്നോ ഉദ്ഭവം?

എ‍ഡി രണ്ടാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യ കൃതികളിൽ ‘ഊൺ സോറ്’ എന്നൊരു വിഭവമുണ്ട്. അരിയും നെയ്യും ഇറച്ചിയും കറുവപ്പട്ടയും മഞ്ഞളും കുരുമുളകുമൊക്കെ ഒരുമിച്ചു വേവിച്ചു പാകം ചെയ്തെടുക്കുന്നതാണിത്. ഒരുപക്ഷേ, ദക്ഷിണേന്ത്യയിൽ ബിരിയാണിയുടെ ആദിരൂപവും ഇതായിരിക്കണം. എന്തായാലും കേരളത്തിന്റെ വടക്കൻമേഖലയിലേക്കു ബിരിയാണി എത്തിച്ചത് അറേബ്യയിൽ നിന്നു പതിവായി വന്നുപോയിരുന്ന വ്യാപാരികളാണ്.  

മംഗോളിയൻ ചക്രവർത്തിയായിരുന്ന തൈമൂർ ആണ് ബിരിയാണിയെ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തിച്ചതെന്നാണ് ഈ മേഖലയിൽ ആഴത്തിൽ ഖനനം ചെയ്തിട്ടുള്ള ചില വിദഗ്ധരുടെ പക്ഷം. 1398ൽ തൈമൂർ തന്റെ പട്ടാളക്കാർക്കു വേണ്ടി നിർദേശിച്ച് ഒരുക്കിയതാണ് ബിരിയാണിയുടെ ആദ്യരൂപമെന്നാണ് പറച്ചിൽ. തെളിവിനായി ആധികാരിക എഴുത്തുകളില്ല. പട്ടാളക്കാർക്കായി ഭീമൻ ചെമ്പിൽ അരിയും മസാലകളും മറ്റും ഇറച്ചിക്കൊപ്പം ഒരുമിച്ചു വേവിച്ചെടുക്കാൻ കണ്ടുപിടിച്ച ഒരു എളുപ്പവഴി ക്രിയയായിരുന്നു ബിരിയാണി എന്ന വിശേഷ വിഭവത്തിന്റെ പിറവിക്കു വഴിയൊരുക്കിയതെന്നാണ് വാദം.  

മുഗൾ ബിരിയാണി (Photo by Waqar Hussain/Istock)

മുഗൾ കാലത്തെ ബിരിയാണിക്ക് ഷാജഹാൻ ചക്രവർത്തിയുടെ പ്രാണപ്രേയസി മുംതാസുമായി ബന്ധപ്പെട്ട ഒരു ചരിത്രമാണുള്ളത്. ഒരിക്കൽ ചക്രവർത്തിയുടെ പട്ടാള ബാരക്ക് സന്ദർശിച്ച റാണി പട്ടാളക്കാർക്കു നൽകുന്ന ഭക്ഷണം പോഷകാംശമില്ലാതെ തീരെ മോശം നിലവാരത്തിലുള്ളതാണെന്നു കണ്ടെത്തി. ഉടൻ തന്നെ പാചകക്കാരനെ അടുത്തുവിളിച്ച് പട്ടാളക്കാർക്കു വേണ്ടി പോഷക സംപുഷ്ടമായ ആഹാരം തയാറാക്കാൻ നിർദേശിച്ചു. മുംതാസിന്റെ ആജ്ഞയ്ക്ക് കൊട്ടാരം വക പാകക്കാരന്റെ മറുപടി ബിരിയാണിയായി വന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട ചരിത്രകഥ.

ADVERTISEMENT

അരിയും ഇറച്ചിയും ഒപ്പം കുങ്കുമപ്പൂ ഉൾപ്പെടെയുള്ള സുഗന്ധ വസ്തുക്കളും ചേർത്തു തയാറാക്കിയ ആ പട്ടാള ബിരിയാണിയായിരുന്നു സാക്ഷാൽ മുഗൾ ബിരിയാണിയുടെ വല്യുപ്പാപ്പ. പട്ടാള ബാരക്കുകളെ അനുസ്മരിച്ച് ലഷ്കർ ബിരിയാണി എന്ന പേരിൽ ഒരു ബിരിയാണി ഓൾഡ് ‍ഡൽഹിയിൽ നിന്നു രുചിച്ചറിയാം. രാജവാഴ്ചക്കാലത്ത് ഹൈദരാബാദിലെ നിസാമുമാരും ലക്നൗവിലെ നവാബുമാരും തങ്ങളുടെ അന്തപ്പുര പാചകക്കാരിലൂടെ ബിരിയാണിയിലേക്ക് പലവിധ കൂട്ടലും കിഴിക്കലും നടത്തി പുത്തൻ എഡിഷനുകൾ ഇറക്കിക്കൊണ്ടേയിരുന്നു.  

പറഞ്ഞു വരുമ്പോൾ ബിരിയാണിയും പേർഷ്യയും തമ്മിലുള്ള ബന്ധനം കയറുപോലെ പിരിഞ്ഞതാണ്. ‘ബിരിയാൺ’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ബിരിയാണി പാകമായി വന്നതെന്നാണ് മറ്റൊരുവാദം: പാകം ചെയ്യുന്നതിന് മുൻപേ വറുത്തുകോരുക എന്നർഥം. ബിരിയാണി അരികളിലും വൈവിധ്യങ്ങളേറെയുണ്ട്. പേറ്റന്റുള്ള ജീരകശാല, കൈമ അരികൾക്കു പുറമെ ബസുമതി, കാലഭോട്ട് തുടങ്ങി അതിന്റെ പട്ടികയും നീണ്ടുപോകുന്നു.  

∙ ദാൻ പൗക്ക്

നാടൊട്ടുക്കു നടന്നു തിന്നിട്ടും ഇതുവരെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പലതരം ബിരിയാണികളുണ്ട് ആഹാര ഭൂപടത്തിന്റെ അതിരുകൾക്കുള്ളിൽ. അതിലൊന്നാണ് ദാൻ പൗക്ക്. ജനനം ബർമയിലാണ്. അതും രാജകീയമായിത്തന്നെ. മ്യാൻമർ എന്നിപ്പോഴറിയപ്പെടുന്ന ബർമയിലെ കൊട്ടാരം അമൃതേത്തുകളിലൊന്നായിരുന്നു ദാൻ പൗക്ക് ബിരിയാണി. തേങ്ങാപ്പാലും ചിക്കൻ സ്റ്റോക്കും ചേർത്തു വേവിച്ചെടുക്കുന്ന നേർത്ത അരിക്കൊപ്പം മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ലെമൺ ഗ്രാസ് എന്നിവയും ചിക്കനും കൂടിച്ചേർന്ന് ദം തുറക്കുമ്പോഴേക്കും പലതരം സുഗന്ധങ്ങളൊരുമിച്ചൊഴുകി വരുന്നൊരു ജുഗൽബന്ദി പോലെയാകും.  

∙ ജെയിൻ ബിരിയാണി

ADVERTISEMENT

വെജിറ്റേറിയൻ ബിരിയാണികളുടെ കൂട്ടത്തിൽ റിച്ച് എന്നുവിശേഷിപ്പിക്കാവുന്ന മറ്റൊരു ഐറ്റമാണിത്. ഇറച്ചിയില്ല, ഉള്ളിയില്ല, വെളുത്തുള്ളി പോലുമില്ലാത്ത ശുദ്ധ വെജിറ്റേറിയൻ ബിരിയാണിയാണിത്. മണ്ണിനടിയിലേക്കു മുളപൊട്ടുന്നതൊന്നും രുചിച്ചു നോക്കാത്ത ജൈന വിഭാഗത്തിന്റെ വിശേഷ വിഭവം. ബസുമതിയരിയുടെ ആവിയിൽ കുതിർന്ന മണമാണ് ഈ ബിരിയാണിയുടെ പ്രധാന ആകർഷണം. ഗ്രീൻപീസ്, കോളിഫ്ലവർ, ബീൻസ് എന്നീ പച്ചക്കറികൾക്കു പുറമേ ജീരകം, ഗ്രാമ്പൂ, മല്ലിയില എന്നിവ കൂടി ചേരുമ്പോൾ ആ മണം വേറെ ലെവലാകും. ‘ബിരിയാണിയിൽ വെജിറ്റേറിയനില്ലടാവേ’ എന്ന് വീമ്പിളക്കുന്നവർ പോലും ഒരു പിടി പിടിക്കും.  

കത്തെൽ ബിരിയാണി (Photo credit: instagram/themissingdrumstick)

∙ കത്തെൽ ബിരിയാണി

ഉത്തർപ്രദേശ്, ബിഹാർ മേഖലകളിൽ ഏറെ പ്രചാരത്തിലുള്ളൊരു ബിരിയാണിയാണ് കത്തെൽ ബിരിയാണി. ആരാണ് കത്തെൽ? ഉത്തരമറിയാൻ പറമ്പിലിറങ്ങി പ്ലാവിലേക്കു നോക്കണം, സാക്ഷാൽ ചക്ക. കുരുനീക്കി അടർത്തിയെടുത്ത ചക്കച്ചുള മസാലകളും തക്കാളിയും ചേർത്തുടച്ച ചാറിനൊപ്പം വേവിക്കുന്നു. പിന്നീട് കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ എന്നിവ സമൃദ്ധമായി ചേർത്ത് ബസുമതി അരിയും ചേർത്ത് പാകമാക്കിയെടുക്കുന്നതോടെ ചക്കയായി ജനിച്ചതിൽ ഓരോ ചുളയ്ക്കും അഭിമാനം തോന്നുന്ന വിധം കത്തെൽ ബിരിയാണി റെഡി. ഡൽഹിയിലെ മലയാളി റസ്റ്ററന്റുകളിൽ‌ വരെ ഇപ്പോൾ ചക്ക ബിരിയാണി കിട്ടും.  

∙ നസി കെബൂളി

കൊള്ളാം നല്ല പേര്. പരമ്പരാഗത ഇന്തോനീഷ്യൻ ബിരിയാണിയാണിത്. ഇന്നത്തെ ജക്കാർത്ത മുൻ‌പ് ബത്താവിയ എന്ന നഗരമായിരുന്നപ്പോൾ അവിടെനിന്നു പുറപ്പെട്ടു പുത്തേക്കിറങ്ങിയതാണ് നസി കെബൂളി എന്ന ബിരിയാണി. ചിക്കൻ, അല്ലെങ്കിൽ ലാംബ് ആണ് ഈ ഇന്തൊനീഷ്യൻ ബിരിയാണിയുടെ മെയിൻ ഉള്ളടക്കം. അരി ബസുമതി തന്നെ. പച്ചക്കറികളും അച്ചാറും മുട്ട പുഴുങ്ങിയതും കൂട്ടിയാണ് തട്ടേണ്ടത്.  

∙ പിലാഫ്

ചിക്കൻ അല്ലെങ്കിൽ ബീഫ് ആണ് ഈ തുർക്കി ബിരിയാണിയുടെ കാതൽ. ചിക്കന്റെയോ ബീഫിന്റെയും ബ്രോത്തിലാണ് അരി വേവിക്കേണ്ടത്. ഇതിനൊപ്പം ഗ്രിൽ ചെയ്ത ചിക്കനോ ബീഫോ പച്ചക്കറികളും പച്ചമരുന്നുകളും ചേർത്തു വിളമ്പുന്നു.  

∙ തെഹ്‌രി ബിരിയാണി

ബിരിയാണിയുടെ വെജിറ്റേറിയൻ വെർഷനുകളിൽ ഏറ്റവും വെറൈറ്റി എന്നു വിളിക്കാവുന്ന ഒരു ഐറ്റമാണ് തെഹ്‌രി ബിരിയാണി. ഉത്തർപ്രദേശാണ് പ്രഭവ കേന്ദ്രം. നീളമേറിയ ബസുമതിയരിയാണ് തെഹ്‌രി ഉണ്ടാക്കാൻ എടുക്കുന്നത്. ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറികളും നിറയും.  

തെഹ്‌രി ബിരിയാണി (Photo credit: Instagram/foddiesmaster)

∙ യാഘ്നി ബിരിയാണി

തനി കശ്മീരിയാണ്. ചിക്കൻ അല്ലെങ്കിൽ മട്ടൻ ആണ് യാഘ്നിക്ക് ബെസ്റ്റ്. ഇറച്ചി തൈരും മസാലകളും ചേർത്ത് മണിക്കൂറുകളോളം മാരിനേറ്റ് ചെയ്തു വച്ച ശേഷമാണ് യാഘ്‌നി തയാറാക്കുന്നത്. ബസുമതി അരി മസാലക്കൂട്ടുകളും നെയ്യും ചേർത്തു പ്രത്യേകം വേവിച്ച ശേഷം പിന്നീട് പാകം ചെയ്ത ഇറച്ചിയുമായി കൂട്ടിയിണക്കുന്നതാണ് യാഘ്‌നിയുടെ രീതി.  

∙ ശ്രീലങ്കൻ ബിരിയാണി

ദക്ഷിണേന്ത്യയുടെ നിർണായക  സ്വാധീനമുള്ള ശ്രീലങ്കൻ ബിരിയാണിയിൽ അരിയുടെ വേവ് തേങ്ങാപ്പാലിൽ കുതിർന്നാണ്. ചിക്കനോ ബീഫോ ആണ് പ്രധാന ഉള്ളടക്കം. കാരറ്റ്, ഗ്രീൻപീസ്, വറുത്തെടുത്ത കശുവണ്ടി, ബദാം എന്നിവയും സമൃദ്ധമായി ചേർക്കും. പലതരം കൂട്ടുകൾക്കൊപ്പം ചെറുതീയിൽ സമയമെടുത്തു വേകുന്നത് കൊണ്ട് ദം പൊട്ടിക്കുന്ന നേരം ബിരിയാണി മണം പരിസരമാകെ പടരും.  

ശ്രീലങ്കൻ ബിരിയാണി (Photo credit: Instagram/Hungry_lankan)

∙ സിന്ധി ബിരിയാണി

പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ പ്രചാരത്തിലുള്ളതാണിത്. ബീഫും ചിക്കനുമൊക്കെയാണ് പതിവെങ്കിലും ഇതിലെ മസാലക്കൂട്ടുകളുടെ കാര്യത്തിലാണു വേറിട്ടു നിൽക്കുന്നത്. സിന്ധി ബിരിയാണിയിലും അരി പ്രത്യേകം വേവിച്ച് പിന്നീട് പാകമായി ഇറച്ചിക്കൊപ്പം കൂട്ടിച്ചേർക്കുകയാണു പതിവ്. പാക്കിസ്ഥാനിലെ മറ്റൊരു പ്രശസ്ത ബിരിയാണി പെഷാവരി ബിരിയാണിയാണ്.  

∙ രാംപുരി ബിരിയാണി

ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാണു വരവ്. നീളമുള്ള അരിയും ആട്ടിറച്ചിയുമാണ് രാംപുരി ബിരിയാണിയുടെ കെട്ടുറപ്പ്. ആട്ടിറച്ചി തൈരും മസാലയും പുരട്ടി ഏറെ നേരം വച്ച ശേഷമാണ് പാകം ചെയ്യുന്നത്. ഇതിലും അരി പ്രത്യേകം വേവിച്ചെടുത്ത ശേഷം പിന്നീട് മിക്സ് ചെയ്യുകയാണ്.  

യെമനിലെ ഷിയാ മുസ്‌ലിം വിഭാഗത്തിന്റെ ഇഷ്ടവിഭവമായ ബോഹ്‌രി ബിരിയാണി  ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ദേശാടന തളികയിലേറി വന്നു ഹിറ്റായതാണ്. വലിയ തളികയിൽ വിളമ്പി എട്ടോ പത്തോപേർ വട്ടമിട്ടിരുന്നു കഴിക്കാവുന്ന രീതിയിലാണിതു വിളമ്പുന്നത്.  

∙ കൊങ്കുനാട് മട്ടൻ പുലാവ്

തനി തമിഴ്നാടൻ. പേരിനൊപ്പം പുലാവുണ്ടെങ്കിലും പറഞ്ഞുവരുമ്പോൾ സംഭവം ബിരിയാണി തന്നെ. മട്ടനും ബസുമതിയുമാണ് താരങ്ങൾ. അരിയും ഇറച്ചിയും ഒരുമിച്ചു കുക്കറിലാണു വേവിക്കേണ്ടത്. ഇറച്ചിയുടെയും അരിയുടെയും രുചിയും മണവും മസാലയ്ക്കു മീതെ നിറഞ്ഞു നിൽക്കുമെന്നതാണ് കൊങ്കുനാടിന്റെ പ്രത്യേകത.  

∙ കൊടവ പുലാവോ

കൂർഗ് ബിരിയാണി എന്നും ഇതിനു പേരുണ്ട്. മസാല പുരട്ടിയ ഇറച്ചിക്കഷ്ണങ്ങൾക്കൊപ്പമാണ് അരിയുടെ വേവും. ജീരകത്തിന്റെ രുചി ഒരുപടി മുന്നിട്ടു നിൽക്കുന്ന കൊടക് ബിരിയാണി കർണാടകയുടെ കൊടവ മേഖലയിലാണ് പ്രചാരത്തിലുള്ളത്.

കൂർഗ് ബിരിയാണി (Photo credit: Instagram/jfwdigital)

∙ ഭട്കലി ബിരിയാണി

കർണാടകയിലെ ഭട്കൽ മേഖലയിൽ ഏറെ പ്രചാരത്തിലുള്ളതാണിത്. ചിക്കനും മട്ടനും മെയിനാകാവുന്ന ബിരിയാണിയിൽ ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രധാന റോളിലെത്തുന്നത്. പുഴുങ്ങിയ മുട്ടയോടു കൂടിയാണ് തീൻമേശയിലേക്കുള്ള വരവ്.  

∙ ബേറി ബിരിയാണി

ഇതും കർണാടകയുടെ തന്നെ സ്വന്തം. ഇറച്ചിക്കു പുറമേ ചെമ്മീൻ ഉൾപ്പെടെയുള്ള കടൽവിഭവങ്ങളും ഇതിനു ജീവനേകുന്നു.  

∙ ബോഹ്‌രി ബിരിയാണി

യെമനിലെ ഷിയാ മുസ്‌ലിം വിഭാഗത്തിന്റെ ഇഷ്ടവിഭവമായ ബോഹ്‌രി ബിരിയാണി  ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ദേശാടന തളികയിലേറി വന്നു ഹിറ്റായതാണ്. വലിയ തളികയിൽ എട്ടോ പത്തോ പേർക്ക് വട്ടമിട്ടിരുന്നു കഴിക്കാവുന്ന രീതിയിലാണിതു വിളമ്പുന്നത്.  

ബോഹ്‌രി ബിരിയാണി (Photo credit: Instagram/chefwith6packabs)

∙ മേമനി ബിരിയാണി

പാക്കിസ്ഥാനിലെ സിന്ധ് മേഖലയിൽ പ്രചാരത്തിലുള്ളതാണിത്. അരിക്കും ഇറച്ചിക്കും പുറമേ പച്ചമുളകും പ്രധാന വേഷത്തിലെത്തുന്നു.  

∙ ഉലവച്ചാറും ഗോംഗുരു ബിരിയാണിയും

അവിഭക്ത ആന്ധ്രപ്രദേശ് ആണ് ഉറവിടം. ഉലവച്ചാർ എന്നാൽ മുതിര കൊണ്ടുണ്ടാക്കുന്ന ഒരുതരം സൂപ്പാണ്. അതിനൊപ്പം ഗോംഗുരു എന്നൊരു ഇലയുമാണ് ഈ ബിരിയാണിയിലെ പ്രധാന ഘടകം. പൊതുജന താൽപര്യാർഥമുള്ള ഒരു മുന്നറിയിപ്പ് എന്താണെന്നു വച്ചാൽ പൊതുവേ ബിരിയാണി പ്രേമികൾക്കു പിടിക്കുന്ന രുചിയും രൂപവുമല്ല ഇതിനുള്ളത്.  

∙ കാംപൂരി ബിരിയാണി

ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ ഭാഗത്തായി അസമിലാണ് കാംപൂരി ബിരിയാണിയുടെ കേന്ദ്രം. ചിക്കനും ഉരുളക്കിഴങ്ങിനും പുറമെ ബെൽപെപ്പറും ഇതിലെ പ്രധാന ചേരുവയാണ്.  

∙ ദൂത് കി ബിരിയാണി

എരിവ് തീരെയില്ലാത്ത ക്രീമി ആയിട്ടുള്ള ബിരിയാണിയുടെ ഹൈദരാബാദ് വകഭേദമാണിത്. അരിയും ഇറച്ചിയും പാലിൽ കുതിർത്തു വേവിക്കുന്നു എന്നതാണ് പ്രത്യേകത.  

∙ മൊറാദാബാദി ബിരിയാണി

ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നു രൂപം കൊണ്ട ഈ ബിരിയാണി ഡൽഹിയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിലെ ബിരിയാണി പ്രേമികളുടെ ഇഷ്ടവിഭവമാണ്. മസാല തീരെ കുറവ്. ഇറച്ചിയുടെ ഒറിജിനൽ രുചി കിട്ടും. ബസുമതി അരിയും ചുരുക്കം ചില സുഗന്ധ ദ്രവ്യങ്ങളും ഒരുമിച്ചു വെന്തതിന്റെ നേർത്ത ഗന്ധം. കൂടെ കടിച്ചു തിന്നാൻ പാകത്തിലുള്ള മുളകും. ചിക്കനാണ് മൊറാദാബാദിയിൽ പതിവ്. വഴിവക്കിലെ ഉന്തുവണ്ടിക്കടകളിൽ കാൽ കിലോ, അരക്കിലോ, ഒരുകിലോ എന്ന് അളന്നു തൂക്കി ലഭിക്കുന്ന മൊറാദാബാദി ബിരിയാണിക്കു പാവപ്പെട്ടവരുടെ ബിരിയാണി എന്നും വിളിപ്പേരുണ്ട്.  

∙ ഡിണ്ടിഗൽ ബിരിയാണി

സീരക സെമ്പാ റൈസ് അതാവത് വന്ത് ജീരക ചെമ്പാവരി കൊണ്ടുണ്ടാക്കുന്ന മറ്റൊരു തമിഴ്നാടൻ ബിരിയാണിയാണിത്. നീളം കുറഞ്ഞ അരിയുടെ മണം തന്നെയാണു പ്രധാന ഗുണം. മട്ടനായും ചിക്കനായും അവതരിക്കുന്ന ഡിണ്ടിഗൽ പ്രമാദം തന്നെ.  

തലപ്പാക്കട്ടി ബിരിയാണി (ചിത്രം∙മനോരമ)

ബോംബെ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ബെംഗളൂരുവിലെ ഡൊണ്ണെ ബിരിയാണി, ഹൈദരാബാദി ബിരിയാണി, കൊൽക്കത്ത ബിരിയാണി, ലക്നൗവി ബിരിയാണി, അവധ് ബിരിയാണി, മലബാർ ബിരിയാണി, തലശേരി ബിരിയാണി, മുഗളായി ബിരിയാണി, പുരാനി ദില്ലി ബിരിയാണി, മധ്യപ്രദേശിലെ ഭോപ്പാലിൽ ഏറെ പ്രചാരത്തിലുള്ള അഫ്ഗാനി ബിരിയാണി, ഹൈദരാബാദിലെ കല്യാണി ബിരിയാണി, ഒഡീഷയിലെ കട്ടക് ബിരിയാണി, തമിഴ്നാടൻ തലപ്പാക്കട്ടി, ആർക്കോട്ട് ബിരിയാണി, കേരളത്തിന്റെ തെക്കും വടക്കുമുള്ള പലതരം ബിരിയാണികൾ– അതിൽത്തന്നെ പൈനാപ്പിളിട്ടതും ഇടാത്തതും ഉൾപ്പടെ പലതരം ബിരിയാണികളുള്ള ലോകത്താണു നമ്മൾ ജീവിക്കുന്നത് എന്നോർക്കുമ്പോൾ തന്നെ എന്തൊരാനന്ദം അല്ലേ! 

പിൻകുറിപ്പ്: പറഞ്ഞു വന്ന കൂട്ടത്തിൽ ഏതെങ്കിലും ഒരു ബിരിയാണിയുടെ പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ മനഃപൂർവം ഒഴിവാക്കിയതാണെന്നു കരുതരുത്. ദമ്മിട്ടു വച്ചാൽ ഏറെ രുചിയോടെ മറ്റൊരവസരത്തിൽ വിളമ്പാം.  

English Summary:

From Earth to Emperor: The Unexpected History of Biryani & its 30 Incredible Variations

Show comments