അരിവാൾ കല്ലിൽ തട്ടിയപ്പോൾ സംഭവിച്ച ദിവ്യാദ്ഭുതം; ചുറ്റിലും വെള്ളം, ഒരിക്കലും വറ്റാത്ത കിണർ; മലപ്പുറത്തുണ്ട് ഗംഗയൊഴുകുന്ന ശിവക്ഷേത്രം

ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ

ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ പരിപൂർണ സാന്നിധ്യംകൊണ്ട് നിറച്ചതിനാൽ ഇവിടെയെത്തുമ്പോൾ മനസ്സും ശരീരവും ആത്മാവും ഒന്നാകുന്ന അനുഭവമാണ്.
∙ ജലാധിവാസന്റെ ശ്രീ നീര്‍പുത്തൂർ
ഏകദേശം മൂവായിരത്തോളം വര്‍ഷം പഴക്കമുണ്ട് നീർപുത്തൂർ ക്ഷേത്രത്തിനെന്നാണു കരുതപ്പെടുന്നത്. ശ്രീകോവിലും പ്രദക്ഷിണവഴിയും ബലിക്കല്ലും പൂർണമായും വെള്ളത്തിലായതിനാൽ തന്ത്രിയും മേൽശാന്തിയും വെള്ളത്തിൽ ഇറങ്ങി നടന്നാണ് പൂജയ്ക്ക് എത്താറുള്ളത്. ഭക്തർക്ക് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഭാഗത്തുകൂടെ നടന്ന് തൊഴാം. ശ്രീ കോവിലിൽ ഉഗ്രകോപിയായ മഹാദേവനാണു പ്രതിഷ്ഠ. അതിനാൽത്തന്നെ പ്രാർഥിക്കുന്നതെന്തും ഫലിക്കും എന്നാണ് വിശ്വാസം. കോപ ശമനത്തിനായി മഹാദേവൻ സദാസമയവും ഗംഗാസാന്നിധ്യത്തിൽ നിലകൊള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ശ്രീ കോവിലിൽ മഹേശ്വരന്റെയും പാർവതീദേവിയുടേയും ഗംഗയുടെയും സാന്നിധ്യമുണ്ട്. ക്ഷേത്രത്തിനോട് ചേർന്നുള്ള അഗ്രശാലയിൽ പനങ്കുറുശ്ശി ഭഗവതി സാന്നിധ്യവും ഉളതിനാൽ കളംപാട്ട് നടത്തിവരാറുണ്ട്. വർഷത്തിൽ എട്ടു മാസം ജലാധിവാസനായും അല്ലാത്ത മാസങ്ങളിൽ പൂർണ രൂപത്തിലും ഭാവത്തിലും ഭഗവാനെ കാണാൻ കഴിയുന്നതാണ് പ്രത്യേകത. ഗണപതിയും ശാസ്താവും ആണ് ഉപദേവ പ്രതിഷ്ഠകൾ. ശ്രീകോവിലിലെ പിൻ വിളക്ക് പാർവതി ദേവിക്കായാണ്.
എല്ലാ മേടമാസത്തിലെയും രണ്ടാം ചൊവ്വയിൽ താലപ്പൊലി ആഘോഷിക്കും. മേടം മൂന്നാം തിയതി കഴിഞ്ഞുള്ള ആദ്യ ചൊവാഴ്ച്ച പാട്ടുതാലപ്പൊലിക്ക് കൂറയിടും. അഗ്രശാലയിൽ അന്ന് മുതൽ പനങ്കുറുശ്ശി ഭഗവതിക്ക് കളംപാട്ട് നടക്കും. ശിവ പഞ്ചാക്ഷരി മന്ത്രത്താൽ രാവു പകലാക്കുന്ന ശിവരാത്രി മഹോത്സവം ക്ഷേത്രത്തിൽ പ്രധാനമാണ്. അന്ന് രാവിലെ 4.30ന് നട തുറക്കും. തുടർന്ന് താന്ത്രിക ചടങ്ങുകൾ, വൈകിട്ട് 5ന് 1008 കുടം ധാര, ആറിന് സഹസ്ര ദീപ സമർപണം എന്നിവയും ഉണ്ടാകും.
∙ ഐതിഹ്യങ്ങളുടെ ക്ഷേത്രം
രണ്ട് ഐതിഹ്യങ്ങളാണ് ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ളതാണ് അതിലൊന്ന്. പാടത്ത് കൊയ്യുകയായിരുന്ന ഒരു സ്ത്രീ തന്റെ അരിവാൾ ഒരു കല്ലിൽ തട്ടി രക്തം വരുന്നത് കണ്ട് പുത്തൂരപ്പാ എന്ന് വിളിച്ചോടി. ഈ അദ്ഭുതമറിഞ്ഞ് നാട്ടുകാരും എത്തി. എല്ലാരും ചേർന്ന് ജ്യോതിഷിയെ കൊണ്ടുവന്ന് പ്രശ്നം വച്ചു നോക്കിയപ്പോൾ, ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗമാണെന്നും അവിടെ ക്ഷേത്രം പണിയണമെന്നും തെളിഞ്ഞു. അങ്ങനെയാണ് അവിടെ ക്ഷേത്രം ഉയരുന്നത്. പാടത്ത് വെള്ളത്തിനുള്ളിൽ ഇരിക്കുന്നത് കൊണ്ടാകും ഇപ്പോഴും ഭഗവാൻ നീരിലാണ് ഇരിക്കുന്നത്.
മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്. അരിവാൾകൊണ്ട് ചോര വന്ന വിഗ്രഹം ക്ഷേത്രത്തിനു മുന്നിൽ പ്രതിഷ്ഠിച്ചപ്പോൾ അതിൽ ശങ്കര നാരായണ സാന്നിധ്യം ഉണ്ടായത്രേ! ആ ശില 50 കൊല്ലം മുൻപത്തേക്കാൾ അരയടിയോളം വളർന്നു എന്നും വിശ്വാസമുണ്ട്. ശ്രീ കോവിലെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് ക്ഷേത്രത്തിനു മുന്നിൽ ഏതാനും വാര അകലെയുള്ള ആൽമരച്ചുവട്ടിൽ തപസ്സ് ചെയ്തിരുന്ന മഹർഷിയാണ് എന്നും വിശ്വാസമുണ്ട്.
∙ ഭക്തവിസ്മയങ്ങളേറെ
ശ്രീ നീര്‍പുത്തൂർ ക്ഷേത്രത്തിന്റെ അഗ്നി കോണിൽ ഒരിക്കലും വറ്റാത്ത കിണർ ഇന്നും വിസ്മയമാണ്. ചുറ്റമ്പലം ചതുര നിർമിതമാണ്. തൂണുകളിലാണ് ഉത്തരം താങ്ങി നിർത്തിയിരിക്കുന്നത്. ക്ഷേത്രത്തിനു അരികിലൂടെ ജലാശയം ഒഴുകുന്നത് മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. മൂന്ന് കിണറുകളാണ് ക്ഷേത്രത്തില്‍ ഉള്ളത്. കുളം വേറെയുമുണ്ട്. കരിങ്കല്ലിൽ തീർത്ത ക്ഷേത്ര കവാടവും വിസ്മയമാണ്. കാട്ടിലാമിറ്റം മനക്കാരാണു ക്ഷേത്ര ഊരാളന്മാർ. പന്തലക്കോട് സജി നമ്പൂതിരിയാണു ക്ഷേത്ര തന്ത്രി.
മലപ്പുറം ജില്ലയിലെ താഴേക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് പുത്തൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലബാർ ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രം. പെരിന്തൽമണ്ണ - വെട്ടത്തൂർ - മണ്ണാർക്കാട് റോഡിൽ കാട്ടുകുളം പള്ളിപ്പടി സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്താണ്ക്ഷേത്രം. പെരിന്തൽമണ്ണ - കരിങ്കല്ലത്താണി - മണ്ണാർക്കാട് റോഡിൽ നാട്ടുകൽ അൻപത്തിയഞ്ചാം മൈലിൽ നിന്ന് രണ്ടു കിലോ മീറ്റർ ദൂരം സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം. ദർശന സമയം രാവിലെ 6 മുതൽ 9 വരെ.
ഇളനീർ ധാരയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മംഗല്യ സൗഭാഗ്യത്തിനും സന്താന സൗഭാഗ്യത്തിനും ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് അനുഭവ സാക്ഷ്യം നേടിയ ഭക്തർ ഏറെയാണ്. ഗംഗാജല സാന്നിധ്യം ഉള്ളതിനാൽ ഇവിടുത്തെ തീർഥം ഔഷധ ഗുണമുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു. കുട്ടികൾക്ക് അസുഖം വരാതിരിക്കുവാനും ത്വക്ക് രോഗ ശമനത്തിനുമെല്ലാം ഭക്തർ ഈ തീർഥം കൊണ്ടുപോകുന്ന പതിവുണ്ട്.