ആത്മാക്കളോട് സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ; മിഥുൻ മോഹന്റെ ഓർമയുമായ് അരങ്ങിൽ 'നന്മയിൽ ജോൺ കിയോത്തെ'

കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്.
ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
∙ അകാലത്തിൽ പൊലിഞ്ഞ പ്രതിഭ
മിഥുൻ ഒരു വിഷ്വൽ ആർടിസ്റ്റ് ആയിരുന്നു. പാലക്കാട് ഷൊർണൂർ ആയിരുന്നു സ്വദേശം. വിഷ്വൽ ആർടിസ്റ്റ് ആയിരിക്കുമ്പോൾ തന്നെ ധാരാളം തിയറ്റർ വർക്കുകളും ചെയ്തിട്ടുണ്ട്. പ്രൊജക്‌ഷനും വിഡിയോ അനിമേഷനുമായിരുന്നു കൂടുതലും ചെയ്തിരുന്നത്. ‘വിഡിയോ ആർട്’ എന്നൊരു മേഖല തന്നെയുണ്ട്. ഡിജിറ്റൽ പെയ്ന്റിങ് എന്നതിന്റെ സാധ്യതകൾ അന്വേഷിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തിട്ടുള്ള ആർടിസ്റ്റായിരുന്നു മിഥുൻ. അത്തരത്തിൽ ധാരാളം വർക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചൊരു സീരീസ് ചെയ്തിരുന്നു. ആ വർക്ക് ഗോവയിലെ ഗ്യാലറിയിൽ പ്രദർശിപ്പിക്കാനിരിക്കെ ആയിരുന്നു 2023ൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. മരിക്കുമ്പോൾ 38 വയസ്സു മാത്രമായിരുന്നു പ്രായം. തിയറ്റർ വഴിയാണ് ഞാനും മിഥുനെ പരിചയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ തിയറ്റർ ആർടിസ്റ്റുകൾക്കൊപ്പമൊക്കെ മിഥുൻ പ്രവർത്തിച്ചിട്ടുണ്ട്. ഡിജിറ്റൽ പെയിന്റിങ്ങുകളെ ഒരു പ്രത്യേക രീതിയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. Pixels are proletarians of the digital canvas എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറയാറുള്ളത്. ഡിജിറ്റൽ ക്യാൻവാസ് എന്നു പറയുന്നതിനകത്ത് പിക്സലുകളാണല്ലോ. ഓരോ ഇമേജും വലുതാക്കുന്തോറും പൊട്ടിപ്പൊട്ടി പോകും. ഇത് അധികരിച്ച് ഒരുപാട് മഹാത്മാക്കളെ വരച്ചിട്ടുണ്ട്. ‘ലോകമേ തറവാട്’ എന്ന പ്രദർശനത്തിലും മിഥുന്റെ വർക്കുകൾ പ്രദർശിപ്പിച്ചിരുന്നു. റിയാസ് കോമു ക്യൂറേറ്റ് ചെയ്ത ‘സീ: എ ബോയിലിങ് വെസ്സൽ’ എന്ന പ്രദർശനത്തിലും മിഥുൻ സജീവമായിരുന്നു.
∙ മിഥുൻ പരിചയപ്പെടുത്തി ക്വിക്സോട്ട്
ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളായിരുന്നു മിഥുൻ. പല ദേശങ്ങളിലൂടെ അയാൾ സഞ്ചരിച്ചിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത മരണമായിരുന്നു മിഥുന്റേത്. ഗോവയിൽ അവന്റെ പ്രദർശനം നടന്നിരുന്നുവെങ്കിൽ ചിത്രരചനാലോകത്തെ വലിയൊരു വ്യക്തിത്വം ആകുമായിരുന്നു. വളരെ ഇന്റലക്ച്വൽ ആയിരുന്നു അദ്ദേഹം. ഡോണ്‍ ക്വിക്സോട്ട് എന്ന നോവലിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് വിളിച്ച് പരാമർശിക്കുമായിരുന്നു. അതിലെ ചില ഭാഗങ്ങൾ വായിക്കും. ആ കൃതി മുഴുവനായി വായിക്കുന്നതു തന്നെ മിഥുന്റെ പ്രേരണയിലാണ്.
ഹ്യൂമർ വിത്ത് ഇന്റലിജൻസ് എന്നു പറയുന്നതു പോലെ മിഥുന് അത്തരത്തിലുള്ള നർമം ഏറെ ഇഷ്ടമായിരുന്നു. എല്ലാ കാര്യങ്ങളെയും നർമത്തിലൂടെ വീക്ഷിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയൊരു നർമം ഈ കൃതിയിലുമുണ്ട്. ആക്ഷേപഹാസ്യ പ്രധാനമാണ് ഈ കൃതി. 16–ാം നൂറ്റാണ്ടിലാണ് ഇതെഴുതപ്പെടുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ സമകാലീനജിവിതവുമായി അതേറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് ആ കൃതി ക്ലാസിക് ആയി നിലനിൽക്കുന്നത്.
∙ ‘നന്മയിൽ ജോൺ കിയോത്തെ’
‘നന്മയിൽ ജോൺ കിയോത്തെ’ എന്ന പേരിലാണ് നാടകം ഒരുങ്ങുന്നത്. മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. ഇംഗ്ലിഷിൽ ‘ക്വിക്സോട്ട്’ എന്ന് ഉച്ചരിക്കുന്ന വാക്ക് സ്പാനിഷ് ഉച്ചാരണത്തിൽ വരുമ്പോൾ ‘കിയോത്തെ’ ആകും. ആ ഉച്ചാരണമാണ് നാടകത്തിന്റെ പേരിന് നൽകിയിരിക്കുന്നത്. ഡോൺ ക്വിക്സോട്ട് ഒരു വൈദേശിക കൃതിയാണെങ്കിലും ലോക ക്ലാസിക്കുകളിൽ ഒന്നാണ്. എല്ലാ ക്ലാസിക്കുകളുടെയും പ്രത്യേകത അത് സാർവലൗകികമായിരിക്കും എന്നതാണ്. ഏതു രാജ്യത്തെയും ദേശത്തെയും കണക്ട് ചെയ്യാൻ കഴിയും. പ്രഭുക്കന്മാരുടെ കഥയാണ് ഡോൺ ക്വിക്സോട്ട് പറയുന്നത്. അവർ നടത്തിയ യുദ്ധങ്ങളും അവരുടെ ജീവിതവുമൊക്കെ അതിൽ പറയുന്നുണ്ട്. അതു നമ്മുടെ നാട്ടിലേക്കെത്തുമ്പോൾ സമാനമായ കാര്യങ്ങൾ ഇവിടെയും കാണാം. ചേകവന്മാരും അവരുടെ അങ്കങ്ങളും മലയാളികൾക്ക് പരിചിതമാണ്. അങ്കം കുറിക്കുന്ന ചേകവന്മാരെക്കുറിച്ചുള്ള കഥകൾ വടക്കൻ പാട്ടുകളിലുണ്ട്.
ക്വിക്സോട്ടിസം എന്ന വാക്ക് പരുവപ്പെട്ടതു തന്നെ ‘ഡോൺ ക്വിക്സോട്ട്’ എന്ന നോവൽ ഇറങ്ങിയതിനു ശേഷമാണ്. യാഥാർഥ്യബോധത്തിൽ നിന്നു മാറി ചിന്തിക്കുന്ന ആളുകളെയാണ് ‘ക്വിക്സോട്ട്’ എന്നു വിളിക്കുക. നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ ആലോചിക്കുന്നവരെയൊക്കെ പരാമർശിക്കാൻ ഈ വാക്കാണ് പലപ്പോഴും ഉപയോഗിക്കുക. അതായത്, ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകൾ! നോവലിലെ നായകൻ അങ്ങനെയാണ്. പക്ഷേ, ഞാൻ ക്വിക്സോട്ടിസത്തെ വേറെ രീതിയിലാണ് കാണുന്നത്. എന്റെ കാഴ്ചപ്പാടിൽ ആൽബർട്ട് ഐൻസ്റ്റീൻ ഒരു ക്വിക്സോട്ട് ആണ്. ഗലീലിലോ ഒരു ക്വിക്സോട്ടാണ്. ഇവരുടെയൊക്കെ ഭ്രാന്തമായ ചിന്തകളിൽ നിന്ന് മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. സത്യത്തിൽ എല്ലാ കണ്ടുപിടുത്തങ്ങൾക്കു പിന്നിലും ഇത്തരത്തിലൊരു ഭ്രാന്തമായ ചിന്തയുണ്ട്. ഈ നാടകത്തിലൂടെ ഞാൻ അവതരിപ്പിക്കുന്ന ഡോൺ കിയോത്തെയേയും ഞാൻ അങ്ങനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ലോകത്തിനു നന്മ വരണം എന്ന് ആഗ്രഹിച്ച്, ഞാനാണ് അതിന് ഇറങ്ങിപ്പുറപ്പെടേണ്ട ആൾ എന്ന് കരുതി, ഒരു ദിവസം രാവിലെ കുതിരപ്പുറത്ത് ഇറങ്ങിത്തിരിക്കുകയാണ് ആ കഥാപാത്രം. ലോകത്തിലെ അനീതികളോട് പൊരുതുന്നുണ്ട് അയാൾ! ഒറ്റയ്ക്കൊരു പടയാവുകയാണ് കിയോത്തെ. അങ്ങനെ ഒറ്റയ്ക്കൊരു പടയാകുന്ന ഒരുപാടു മനുഷ്യരുണ്ട് നമുക്ക് ചുറ്റും! അത്തരം ക്വിക്സോട്ടുകളാണ് ഇന്നു നാം കാണുന്ന ലോകം സൃഷ്ടിച്ചത്. ആ നോവലിൽ ക്വിക്സോട്ട് പറയുന്ന ഒരു രസകരമായ ഡയലോഗ് ഉണ്ട്: ‘എല്ലാവരും എനിക്ക് ഭ്രാന്താണെന്നു പറയുന്നു! എന്താണ് ഭ്രാന്ത്? ജീവിതം സാധാരണ രീതിയിൽ ജീവിച്ചു തീർക്കലാണ് ഭ്രാന്ത്. ജീവിതം എന്തായിരിക്കണമെന്ന് നോക്കിക്കാണാതെ അതേ രീതിയിൽ ജീവിച്ചു മരിക്കലാണ് ഭ്രാന്ത്. സ്വപ്നങ്ങളെ ഉപേക്ഷിക്കലാണ് ഭ്രാന്ത്!’ എന്നെ ഏറെ ആകർഷിച്ച വരികളാണ് ഇത്.
അത്തരത്തിലാണ് അയാൾ ജീവിതത്തിനെയും ഭ്രാന്തിനെയും നിർവചിക്കുന്നത്. ക്വിക്സോട്ടിസത്തിന് അങ്ങനെയൊരു പുനർവായന നൽകാനാണ് നാടകം പരിശ്രമിക്കുന്നത്. നാടകത്തിന്റെ ദൈർഘ്യം രണ്ടു മണിക്കൂർ ആണ്. മൂലകൃതിയിൽ നിന്ന് ഒന്നും മാറ്റിയിട്ടില്ല. അതിന്റെ ദേശവും കാലവും മാത്രമെ മാറുന്നുള്ളൂ. കഥയെല്ലാം അതേപ്പടി തന്നെയാണ് എടുത്തു വച്ചിരിക്കുന്നത്.
∙ നാടകത്തിനു പിന്നിൽ
‘ജോൺ കിഹോത്തെ’ എന്ന പേരിൽ മാർച്ച് 29,30 തീയതികളിൽ പാലക്കാട് വിക്ടോറിയ കോളജിൽ വച്ചാണ് ആദ്യ അവതരണം നടക്കുന്നത്. നോവലില്‍ മാടമ്പിയായ ഡോണ്‍ ക്വിക്‌സോട്ട് നാടകത്തില്‍ ജോണ്‍ കിഹോത്തെ എന്ന ചേകവനാകുന്നു. ചേകവപട്ടത്തെ അയാള്‍ അതിനായക പട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. നോവലിലെ സാഞ്ചോ പാന്‍സോ കൃഷിക്കാരനാണെങ്കില്‍ നാടകത്തില്‍ തെങ്ങുകയറ്റക്കാരനാണ്. ‘നമ്മുടെ നാട്ടില്‍ നല്ല ഗവര്‍ണറില്ല അതുകൊണ്ട് നിന്നെ ഞാന്‍ ഗവര്‍ണര്‍ ആക്കാം’ എന്ന് പറഞ്ഞാണ് സാഞ്ചോ പാന്‍സോയെ (നാടകത്തില്‍ സാഞ്ചോ പാച്ചന്‍) കൊണ്ട് പോകുന്നത്.
ജോണ്‍ കിഹോത്തെ വായിക്കുന്നത് മുഴുവന്‍ പാര്‍ട്ടി സാഹിത്യമാണ്. സമത്വ സുന്ദരമായ ലോകം ഉണ്ടാകണമെന്നും അതിന് താന്‍ ഇറങ്ങണമെന്നും തീരുമാനിക്കുന്നു. ഈ കാലഘട്ടത്തില്‍ നിന്ന് ചേകവരുടെ കാലം തിരിച്ചുവരാന്‍ സ്വപ്നം കാണുന്ന ജോണ്‍ കിഹോത്തെ പറയുന്നു. ''മരയ്ക്കാര്‍ പടയും മികച്ചേരി പടയും യുദ്ധം ചെയ്യുന്നു, ഇവരുടെ ഇടയില്‍ എങ്ങനെയാണ് സോവിയറ്റ് പട വന്നത്''. ക്വിക് സോട്ടിന്റെ കാമുകിയായ ഡല്‍സീനിയ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നില്ല.
അരങ്ങിലും അണിയറയിലുമായി 20 പേരടങ്ങുന്ന സംഘമാണ് നാടകത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. അതിൽ, അഭിനേതാക്കളായി 13 പേരുണ്ട്. സജി തുളസിദാസ്, ദാസൻ കോങ്ങാട്, കണ്ണനുണ്ണി, ഫിദ, ബിനി, സന്ദീപ്, ഷൈജു ആശാൻ, സത്യൻ കോട്ടായി, ആദിത്യൻ, അഷിൻ ബാബു, സിദ്ധാർഥ്, റിധിൻ എന്നിവരാണ് അരങ്ങിൽ. സ്പോര്‍ട്ടീവ് തിയേറ്ററും, സായൂജ്, സജിനി എന്നിവരുടെ മിന്നാടവും, ഷൈജു ഗുരുക്കളുടെ പൊന്നാനി കളരി സംഘവും ഇതിനായി ഒരുമിക്കുന്നു. മിഥുന്‍ മോഹന്‍ മരിക്കുന്നതിനു മുമ്പ് വരച്ച ചില ചിത്രങ്ങള്‍ നാടകത്തില്‍ ആനിമേറ്റ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. മിഥുന്റെ സുഹൃത്തായ നിതീഷ് ലോഹിതാക്ഷനാണ് അതിന് പിന്നില്‍.
സംഗീതവും സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നത് നറു പറൈ ഇസൈയും ഹരിഗോവിന്ദുമാണ്. തുടക്കത്തിൽ ഈ പ്രൊഡക്‌ഷന്റെ ചെലവുകളെല്ലാം വഹിച്ചത് ഞാനൊറ്റയ്ക്കാണ്. എന്നാൽ, അതു മാത്രം മതിയാകില്ല. അതിനാൽ ക്രൗഡ് ഫണ്ടിങ് ശ്രമങ്ങളുമായി മുൻപോട്ടു പോവുകയാണ് ഞങ്ങൾ. നാടകം ടിക്കറ്റ് വച്ചാണ് ചെയ്യുന്നത്. 9496209007 എന്ന നമ്പറിൽ വിളിച്ച് പണം അടച്ച് ടിക്കറ്റ് എടുക്കാം. മിഥുന്റെ ഓർമയ്ക്കായി ഈ നാടകം കൂടുതൽ വേദികളിൽ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം.
∙ ഒറ്റയ്ക്കൊരു കടൽ തീർത്ത കലാകാരൻ
ദൃശ്യകലയുടെ ലോകത്ത് ദാർശനികമായ ഉൾക്കാഴ്ചകളോടെ ശക്തമായ സ്വാധീനം ചെലുത്തിയ യുവചിത്രകാരനായിരുന്നു മിഥുൻ മോഹൻ. കടലിന്റെ വിശാലതയും നിഗൂഢതയും ക്യാൻവസിലേക്ക് അനായാസം പകർത്തിവച്ച അദ്ദേഹം സ്വപ്നങ്ങളെ ആലിംഗനം ചെയ്തു നിൽക്കുന്ന മനുഷ്യരേയും തന്നിലേക്കു ചേർത്തു പിടിച്ചു.
കൊച്ചി ബിനാലെ ഉൾപ്പെടെ രാജ്യാന്തര വേദികളിൽ നിറഞ്ഞുനിന്ന മിഥുന്റെ സൃഷ്ടികൾ പാരമ്പര്യരീതികളിൽ നിന്നു വേറിട്ടതായിരുന്നു. കിണ്ടിയുടെ മുകളിലിരിക്കുന്ന കുരങ്ങന്റെ ചിത്രം വരച്ചതിനു പിന്നാലെ ഏറെ വിമർശനങ്ങളും അഭിനന്ദനങ്ങളും മിഥുനെ തേടിയെത്തി. മിഥുന്റെ ‘സീ എ ബോയ്‌ലിങ് വെസൽ’ എന്ന ചിത്രപരമ്പര രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. കാപ്പിരി ദൈവസങ്കൽപത്തെക്കുറിച്ചുള്ള മിഥുന്റെ ചിത്ര പരമ്പര ഏറെ നിരൂപകശ്രദ്ധ നേടി.
അടിമത്തത്തെ അതിജീവിച്ച അടിമകളാണ് കാപ്പിരികൾ എന്നായിരുന്നു മിഥുൻ മോഹന്റെ കാഴ്ചപ്പാട്. ഗോവയിൽ മിഥുൻ താമസിച്ചിരുന്ന ഇടത്തിനടുത്തും ഒരു കാപ്പിരി മുത്തപ്പന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നു. ആ വഴി പോകുന്നവരെല്ലാം അവിടെയെത്തുമ്പോൾ ഹോൺ മുഴക്കാറുണ്ടെന്ന് ഈ ചിത്രത്തിന്റെ ചിന്തകൾ പരുവപ്പെട്ടതിനു പിന്നിലെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനിടെ ഒരു അഭിമുഖത്തിൽ മിഥുൻ പറഞ്ഞിരുന്നു. മുത്തപ്പനെ അഭിസംബോധന ചെയ്യുന്നതു പോലെ! കാലത്തിനും സമയത്തിനും അപ്പുറത്തേക്ക് സഞ്ചരിച്ച ആ അടിമകൾ ഇന്നൊരു ദൈവസങ്കൽപമായി അനേകായിരം മനസ്സുകളെ തങ്ങളിലേക്ക് ആകർഷിക്കുന്നുവെന്ന് മിഥുന്റെ ചിത്രം വിളിച്ചു പറയുന്നു.
ഗോവയിലെ ജീവിതമാണ് മിഥുനെ സമുദ്രങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഭാര്യ ലതിക ഓഷ്യനോഗ്രാഫർ ആണ്. കടലിന് അടിയിലും ഒരു ആർട് ഇൻസ്റ്റലേഷൻ മിഥുൻ നിർമിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ടി ഒരുക്കിയ നിർമിതി ഒരു ആർട് ഇൻസ്റ്റലേഷൻ ആയാണ് മിഥുൻ അണിയിച്ചൊരുക്കിയത്. മിഥുന്റെ കലാസൃഷ്ടികൾ പലതും പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ കൂടിയായിരുന്നു.
തുടങ്ങി വച്ച ഒട്ടനവധി കലാപ്രവർത്തനങ്ങൾ പാതി വഴിയിൽ നിറുത്തി അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെ വേർപാട്. എങ്കിലും, വരുംകാലത്തോട് സംവദിക്കുകയും കലഹിക്കുകയും പുതിയ തലമുറകളുടെ ചിന്തകളെ പ്രോജ്വലിപ്പിക്കുകയും ചെയ്യാനുള്ളത്രയും ബൃഹത്തായ വർക്കുകൾ ജീവിച്ചു തീർത്ത ചെറിയ കാലയളവിൽ മിഥുൻ ഒരുക്കിവച്ചിട്ടുണ്ട്.