‘മുന്നിൽ സഹോദരനാണെന്നും ആ സെക്സിൽ ഗുരുതര പ്രത്യാഘാതമുണ്ടെന്നും മനസ്സിലാക്കണം’; പ്രശ്നം ജനിതകമോ ജനമനസ്സിനോ?

കാലങ്ങളായി അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചില മൂല്യബോധങ്ങളുണ്ട്. അവയിലാണ് മനുഷ്യർ ബന്ധങ്ങളെ ‘കുടുക്കി’യിട്ടിരിക്കുന്നതെന്നു പറയേണ്ടി വരും. ആരൊക്കെ തമ്മിൽ പ്രണയിക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കൃത സമൂഹത്തിന് ധാരണയുണ്ട്. എന്നാൽ മനുഷ്യ ബന്ധങ്ങൾ സങ്കീർണമായതുകൊണ്ടുതന്നെ ചിലപ്പോൾ ചില ‘നിഷിദ്ധമായ ഇടകലരുകൾ’ വന്നേക്കാം. കാലം മാറുന്നതിന് അനുസരിച്ചു ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങളും വ്യാഖ്യാനങ്ങളും വന്നേക്കാം. അത്തരത്തിൽ പരമ്പരാഗത മൂല്യബോധങ്ങളിൽനിന്നു മാറിയുള്ളൊരു പ്രണയമാണു അടുത്തിടെ പുറത്തിറങ്ങിയ ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന സിനിമയിലെ കസിൻസായ നിഖിലിന്റേതും ആതിരയുടേതും. ജാതി പ്രധാന വിഷയമായ സിനിമയിൽ ‘ഇൻസെസ്റ്റ് സെക്സിനെ’ (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) വളരെ ‘സ്വഭാവികമായാണു’ കാണിക്കുന്നത്. രണ്ടുരാജ്യങ്ങളിൽ പരസ്പരം അറിയാതെ, പരിചയപ്പെടാതെ കഴിയുന്ന സഹോദരന്മാരുടെ മക്കൾ ഒരിക്കൽ കണ്ടുമുട്ടുന്നതും പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കുമുള്ള അവരുടെ വളർച്ചയും സിനിമയിൽ കാണാം. മൂല്യബോധമില്ലാത്ത ഒരു തലമുറയെന്നു ചിലരും എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ സംഭവിച്ച ബന്ധമെന്നു മറ്റു ചിലരും ഇതിനെപ്പറ്റി പറയുന്നു. അതോടെ വിഷയം ചർച്ചകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലരും ‘ഇൻസെസ്റ്റ്’ എന്ന വാക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങി. കിരീടത്തിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന ജോഡികളെ ആരാധനയോടെ നോക്കിക്കണ്ട നിരവധി പേർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന മുറപ്പെണ്ണ്, മുറച്ചെറുക്കൻ ബന്ധങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ ജോഡികൾ. ഇതിന്റെ ചുവടുപിടിച്ചു സഹോദരന്മാരുടെ മക്കൾ തമ്മിലുണ്ടാവുന്ന പ്രണയബന്ധം വലിയ പ്രശ്നമില്ലെന്നാണു ചിലർ പറയുന്നത്. എന്നാൽ സദാചാര പ്രശ്നങ്ങൾക്ക് അപ്പുറത്ത് രക്തബന്ധത്തിൽ പെട്ടവർ തമ്മില്‍ വിവാഹം ചെയ്യുന്നതു വഴിയുണ്ടാകുന്ന തലമുറയ്ക്കു ജനിതകരോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്ത്രം പറയുന്നത്. സിനിമയിലെ വിവാദമായ ഇൻസെസ്റ്റ് സെക്സ് എന്താണ്? അതു മൂലമുണ്ടാകുന്ന ജനിതക രോഗങ്ങൾ എന്തൊക്കെയാണ്? മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായത്തിൽനിന്ന് മുന്നോട്ടു വളർന്ന സമൂഹം പിന്നാക്കം പോവുകയാണോ? സിനിമയ്ക്ക് എതിരായ വിമർശനങ്ങൾക്കു പിന്നിൽ മനുഷ്യരുടെ കപടചിന്തകളാണോ വിഷയം? വിശദമായി വായിക്കാം.

കാലങ്ങളായി അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചില മൂല്യബോധങ്ങളുണ്ട്. അവയിലാണ് മനുഷ്യർ ബന്ധങ്ങളെ ‘കുടുക്കി’യിട്ടിരിക്കുന്നതെന്നു പറയേണ്ടി വരും. ആരൊക്കെ തമ്മിൽ പ്രണയിക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കൃത സമൂഹത്തിന് ധാരണയുണ്ട്. എന്നാൽ മനുഷ്യ ബന്ധങ്ങൾ സങ്കീർണമായതുകൊണ്ടുതന്നെ ചിലപ്പോൾ ചില ‘നിഷിദ്ധമായ ഇടകലരുകൾ’ വന്നേക്കാം. കാലം മാറുന്നതിന് അനുസരിച്ചു ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങളും വ്യാഖ്യാനങ്ങളും വന്നേക്കാം. അത്തരത്തിൽ പരമ്പരാഗത മൂല്യബോധങ്ങളിൽനിന്നു മാറിയുള്ളൊരു പ്രണയമാണു അടുത്തിടെ പുറത്തിറങ്ങിയ ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന സിനിമയിലെ കസിൻസായ നിഖിലിന്റേതും ആതിരയുടേതും.
ജാതി പ്രധാന വിഷയമായ സിനിമയിൽ ‘ഇൻസെസ്റ്റ് സെക്സിനെ’ (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) വളരെ ‘സ്വഭാവികമായാണു’ കാണിക്കുന്നത്. രണ്ടുരാജ്യങ്ങളിൽ പരസ്പരം അറിയാതെ, പരിചയപ്പെടാതെ കഴിയുന്ന സഹോദരന്മാരുടെ മക്കൾ ഒരിക്കൽ കണ്ടുമുട്ടുന്നതും പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കുമുള്ള അവരുടെ വളർച്ചയും സിനിമയിൽ കാണാം. മൂല്യബോധമില്ലാത്ത ഒരു തലമുറയെന്നു ചിലരും എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ സംഭവിച്ച ബന്ധമെന്നു മറ്റു ചിലരും ഇതിനെപ്പറ്റി പറയുന്നു. അതോടെ വിഷയം ചർച്ചകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലരും ‘ഇൻസെസ്റ്റ്’ എന്ന വാക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങി.
കിരീടത്തിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന ജോഡികളെ ആരാധനയോടെ നോക്കിക്കണ്ട നിരവധി പേർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന മുറപ്പെണ്ണ്, മുറച്ചെറുക്കൻ ബന്ധങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ ജോഡികൾ. ഇതിന്റെ ചുവടുപിടിച്ചു സഹോദരന്മാരുടെ മക്കൾ തമ്മിലുണ്ടാവുന്ന പ്രണയബന്ധം വലിയ പ്രശ്നമില്ലെന്നാണു ചിലർ പറയുന്നത്. എന്നാൽ സദാചാര പ്രശ്നങ്ങൾക്ക് അപ്പുറത്ത് രക്തബന്ധത്തിൽ പെട്ടവർ തമ്മില്‍ വിവാഹം ചെയ്യുന്നതു വഴിയുണ്ടാകുന്ന തലമുറയ്ക്കു ജനിതകരോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്ത്രം പറയുന്നത്. സിനിമയിലെ വിവാദമായ ഇൻസെസ്റ്റ് സെക്സ് എന്താണ്? അതു മൂലമുണ്ടാകുന്ന ജനിതക രോഗങ്ങൾ എന്തൊക്കെയാണ്? മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായത്തിൽനിന്ന് മുന്നോട്ടു വളർന്ന സമൂഹം പിന്നാക്കം പോവുകയാണോ? സിനിമയ്ക്ക് എതിരായ വിമർശനങ്ങൾക്കു പിന്നിൽ മനുഷ്യരുടെ കപടചിന്തകളാണോ വിഷയം? വിശദമായി വായിക്കാം.
∙ ‘അൽപം ആശങ്കപ്പെടാനുണ്ട്’
പൊള്ളയായ സദാചാര പ്രശ്നങ്ങള്‍ക്ക് അപ്പുറത്തു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണു രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹമെന്നു ശാസ്ത്രലോകം പറയുന്നു. ജീനുകളാണ് മനുഷ്യരുടെ സ്വഭാവ, ശാരീരിക സവിശേഷതകളെ നിർണയിക്കുന്നത്. എല്ലാ മനുഷ്യരും പലതരം അസുഖങ്ങളുടെ ‘കാരിയർമാർ’ ആയിരിക്കും. പ്രത്യക്ഷത്തിൽ രോഗമില്ലെങ്കിലും രോഗത്തിന് കാരണമായ ജീൻ ആളുകളിൽ ഉണ്ടാകും. അതായത്, രോഗമില്ലെങ്കിലും അടുത്ത തലമുറയിലേക്ക് രോഗത്തെ കൈമാറാൻ കഴിയുന്നവർ. ജനിതക രോഗത്തിന്റെ കാരിയറായ ആളും ആ കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളും വിവാഹിതരാകുകയാണെങ്കിൽ അവർക്കുണ്ടാകുന്ന കുട്ടികളിൽ ജനിതക രോഗം വരാനുള്ള സാധ്യത കുറവാണെന്നു ഡോക്ടർമാർ പറയുന്നു. അതേസമയം രക്തബന്ധമുള്ളവർ പരസ്പരം വിവാഹം ചെയ്യുന്നതിൽ അൽപം ആശങ്കപ്പെടാനുണ്ട്.
‘‘രക്തബന്ധത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം ചെയ്യുന്നതിനു ശാസ്ത്രീയമായി പറയുന്നത് കണ്‍സാൻങ്ങുനിറ്റി (consanguinity) എന്നാണ്. എത്രത്തോളം അടുത്ത ബന്ധുത്വമാണോ അത്രത്തോളം ‘ഡിഗ്രി ഓഫ് കണ്‍സാൻങ്ങുനിറ്റി’യും കൂടും. മറ്റുള്ളവരെക്കാൾ കൂടുതലായി ‘റിസസീവ് ഡിസീസസ് (recessive diseases)’ ഇവർക്ക് വരാൻ സാധ്യതയുണ്ട്. കസിൻസ് തമ്മിൽ വിവാഹിതരായാൽ അടുത്തതലമുറയിൽപ്പെട്ടവർക്ക് ഒന്നുമുതൽ 5 ശതമാനത്തോളം വരെ ജനിതക രോഗം വരാൻ സാധ്യതയുണ്ട്. എല്ലാ മനുഷ്യരും ഏകദേശം അഞ്ചോളം രോഗങ്ങളുടെ കാരിയര്‍മാർ (ഹാഫ് മ്യൂട്ടേഷൻ) ആയിരിക്കും. ഒരു കുടുംബത്തിനകത്തുനിന്ന് വിവാഹിതരാകുമ്പോൾ രണ്ടുപേരും ഒരേ അസുഖങ്ങളുടെ കാരിയർ ആവാനുള്ള സാധ്യതയുമുണ്ട്.
ഉദാഹരണത്തിന് എനിക്ക് 5 അസുഖങ്ങളുടെ ഹാഫ് മ്യൂട്ടേഷനുണ്ട് (half-mutation). എന്റെ പങ്കാളിക്കും അഞ്ച് അസുഖങ്ങളുടെ ഹാഫ് മ്യൂട്ടേഷനുണ്ട്. എന്നാൽ ഞങ്ങൾ തമ്മിൽ രക്തബന്ധമില്ലെങ്കിൽ ഈ അസുഖങ്ങൾ വേറെയായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുപേരിൽനിന്നും ഹാഫ് മ്യൂട്ടേഷൻ ലഭിച്ചു കുട്ടിക്ക് ജനിതക രോഗം (ഫുൾ മ്യൂട്ടേഷൻ) വരില്ല. രോഗമുള്ള ഒരാളും കാരിയർ ആയ മറ്റൊരാളും തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടിക്ക് അസുഖം വരാനുള്ള സാധ്യത 50 ശതമാനത്തോളമാണ്’’– കിംസിലെ മെഡിക്കൽ ജെനറ്റിക്സ് അസോസിയേറ്റ് കൺസൽട്ടന്റ് ഡോ.റോഷൻ ഡാനിയേൽ പറയുന്നു.
∙ ‘ഇതെങ്ങനെ സാധ്യമായി എന്നതാണു ചോദ്യം’
ഗുരുതരമായ ജനിതകപ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രം മുന്നറിയിപ്പ് നൽകുമ്പോഴും സമൂഹത്തിൽ മൂല്യച്യുതി സംഭവിക്കുന്നെന്നാണു ചിലർ പങ്കുവയ്ക്കുന്ന ആശങ്ക. മനുഷ്യർക്കിടയിൽ മൂല്യബോധവും ഇല്ലെങ്കിൽ പിന്നെ എന്താണു ബാക്കിയായുള്ളതെന്നാണ് എഴുത്തുകാരിയും ചലച്ചിത്ര സഹസംവിധായികയുമായ അനു ചന്ദ്രയുടെ ചോദ്യം. സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള ബന്ധം വളരെ റൊമാന്റിസൈസ് ചെയ്താണു സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അതു കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് അനു ചന്ദ്രയുടെ നിരീക്ഷണം. ‘‘സമൂഹത്തിനു മൂല്യബോധമുണ്ട്. ആ മൂല്യബോധം കൂടി നഷ്ടമായാൽ സമൂഹം തകിടം മറിയും. സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള ബന്ധം വളരെ റൊമാന്റിസൈസ് ചെയ്താണു സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അതു കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഏറ്റവും അടുത്തിടപഴകുന്ന കാലം കൂടിയാണിത്. മനുഷ്യർക്കിടയിൽ മൂല്യബോധം കൂടിയില്ലെങ്കിൽ പിന്നെ എന്താണു ബാക്കിയായി ഉള്ളത്? 2010ൽ പുറത്തിറങ്ങിയ ‘ഇൻസെൻഡീസ്’ എന്ന സിനിമയിൽ അമ്മ– മകൻ ബന്ധം കാണിക്കുന്നുണ്ട്. എന്നാൽ ആ സിനിമ കാണുമ്പോൾ അവർ തമ്മിൽ അങ്ങനെയൊരു ബന്ധം സംഭവിച്ചുപോയല്ലോ എന്നാണു നമ്മൾ ചിന്തിക്കുന്നത്. മറിച്ച് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചാൽ അതു സിനിമയുടെ പ്രശ്നമാണ്. ‘നാരായണീന്റെ മൂന്നാൺമക്കളി’ലേക്ക് വരുമ്പോൾ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള ബന്ധം എങ്ങനെ സാധ്യമായെന്നാണു കണ്ടുകഴിഞ്ഞും തോന്നുന്നത്.
ചിത്രത്തിലെ നിഖിലും ആതിരയും മാനസികമായി ഉയർന്ന തലത്തിൽനിൽക്കുന്ന വ്യക്തികളാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുന്ന, ഡിപ്രഷനിലുള്ള നിഖിലിനെ സുഖപ്പെടുത്താൻ കഴിവുള്ള വ്യക്തിയാണ് ആതിര. നല്ല ബോധ്യങ്ങളുള്ള ആതിരയ്ക്കു തന്റെ മുൻപിലിരിക്കുന്നത് സഹോദരനാണെന്നു മനസ്സിലാക്കാൻ കഴിയുന്നില്ലെന്നത് അവിശ്വസനീയമാണ്. തൊട്ടുമുൻപിൽ ഇരിക്കുന്നത് ആരാണെന്ന് മനസ്സിലാക്കാനുള്ള ബോധം കഥാപാത്രങ്ങൾക്ക് കൊടുക്കാമായിരുന്നു എന്ന് തോന്നി. അമ്മ–മകൻ ബന്ധത്തിനിടയിലാണ് ഇത്തരമൊരു പ്രണയം വരുന്നതെങ്കിൽ നമ്മള്‍ അംഗീകരിക്കുമോ?
അതിരുകൾ ഉണ്ടാകുമ്പോഴാണ് ബന്ധങ്ങൾ ശക്തമാകുന്നതെന്ന ജോജു ജോർജിന്റെ ഡയലോഗ് ആതിര പറഞ്ഞിരുന്നെങ്കിൽ കുറച്ചും കൂടി ഭംഗിയുണ്ടാവുമായിരുന്നു. മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായം വച്ചാണു പലരും സിനിമയെ ന്യായീകരിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ടുപോയ സമ്പ്രദായമാണത്. കഴിഞ്ഞ ഒരു 15 വർഷത്തെ സിനിമകള്‍ എടുത്തു നോക്കികഴിഞ്ഞാൽ അങ്ങനെയൊന്ന് എവിടെയും കണ്ടതായി പോലും ഓർമയില്ല. ഏതൊരു ബന്ധത്തെക്കുറിച്ച് പറയുമ്പോഴും അടുത്ത തലമുറയെ കൂടി ചിന്തിക്കേണ്ടതുണ്ട്. സ്വന്തം കുടുംബത്തിൽനിന്ന് കല്യാണം കഴിച്ച വ്യക്തിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വ്യക്തിപരമായി അറിയാം. അവർക്കുണ്ടായ മൂന്നു കുട്ടികളും മാനസികമായി വെല്ലുവിളി നേരിടുന്നവരാണ്’’– അനു ചന്ദ്ര പറയുന്നു.