കിരീടം സമ്മാനിച്ച ക്യാപ്റ്റൻ ‘ഔട്ട്’, അയ്യർ പോയെങ്കിലും ‘ശ്രേയസ്’ പോയിട്ടില്ലെന്ന് തെളിയിക്കണം; ഐപിഎലിലെ ‘കൊൽക്കത്ത തിങ്സ്’!

കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.

∙ ലാസ്റ്റ് ബസിന് വന്ന് ഡ്രൈവിങ് സീറ്റിൽ!
ഐപിഎൽ മെഗാ താരലേലത്തിൽ ‘ലാസ്റ്റ് ബസ് പിടിച്ചുവന്ന് ഡ്രൈവിങ് സീറ്റിലെത്തിയ’ കഥയാണ് അജിൻക്യ രഹാനെയുടേത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാതാരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങാതിരുന്ന രഹാനെയെ, പിന്നീട് ആക്സിലറേറ്റഡ് ലേലത്തിലാണ് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റെഡേഴ്സ് ടീമിലെത്തിച്ചത്. അവസാന നിമിഷമാണ് ടീമിലെത്തിയതെങ്കിലും, അതേ രഹാനെ ടീമിലെ ‘സമ്പന്നൻമാരെ’ പിന്തള്ളി ക്യാപ്റ്റൻ സ്ഥാനത്തെത്തി. 2022ൽ കൊൽക്കത്ത നിരയിൽ കളിച്ചുള്ള മുൻപരിചയവും രഹാനെയ്‌ക്കുണ്ട്.
ടെസ്റ്റ് താരം എന്ന ലേബലോടെ മുൻപേതന്നെ ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ട ആളാണ് രഹാനെ. എന്നിട്ടും, ആഭ്യന്തര ട്വന്റി20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് രഹാനെയ്ക്ക് കൊൽക്കത്തയുടെ നായകസ്ഥാനത്തേക്ക് വഴിതുറന്നത്. ഈ സീസണിൽ മുംബൈയെ കിരീടവിജയത്തിലേക്കു നയിച്ച ടീം ക്യാപ്റ്റൻ കൂടിയായ രഹാനെയുടെ ബാറ്റിങ്ങിലെ ഫോമും കൊൽക്കത്ത മാനേജ്മെന്റിനെ സ്വാധീനിച്ചെന്ന് വ്യക്തം. അകറ്റി നിർത്തിയവർക്കും തള്ളിപ്പറഞ്ഞവർക്കും മുന്നിൽ, ട്വന്റി20യിൽ ഇനിയും കൂടുതൽ അങ്കങ്ങൾക്കു ബാല്യമുണ്ടെന്ന് തെളിയിച്ച പ്രകടനമായിരുന്നു രഹാനെയുടേത്. ടൂർണമെന്റിൽ രഹാനെ അടിച്ചുകൂട്ടിയത് 432 റൺസ്.
∙ ‘തല’ മാറി, മാറ്റമില്ലാതെ ‘കാതൽ’
ക്യാപ്റ്റനും മെന്ററും ഉൾപ്പെടെ നേതൃനിരയിലെ പ്രമുഖർ ടീം വിട്ടെങ്കിലും, കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ ടീമിന്റെ കാതലായ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചതാണ് കൊൽക്കത്തയുടെ പ്രധാന നേട്ടം. ടീമിന്റെ പ്രകടനം മോശമാകുമ്പോൾപോലും കരുത്തുകാട്ടുന്ന, കഴിഞ്ഞ സീസണിലെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച സ്പിൻ വിഭാഗവും, ആക്രമണോത്സുകതയ്ക്ക് ഐപിഎലിൽ പുത്തൻ സമവാക്യങ്ങൾ രചിച്ച റിങ്കു സിങ്ങും ആന്ദ്രെ റസ്സലും ഉൾപ്പെടുന്ന ബാറ്റിങ് നിരയിലെ ലോവർ മിഡിൽ ഓർഡറും ഈ സീസണിലും നിലനിർത്താനായത് ശ്രദ്ധേയം.
ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സ്പിൻ ദ്വയം ഇത്തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സ്വന്തം. ചാംപ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന്റെ തിളക്കത്തിലെത്തുന്ന ‘മിസ്റ്ററി സ്പിന്നർ’ വരുൺ ചക്രവർത്തിയും ‘എവർഗ്രീൻ സ്പിന്നർ’ സുനിൽ നരെയ്നും ചേരുമ്പോൾ ഏതു ടീമും ഒന്നു വിറയ്ക്കും. ഇതുവരെ നേരിട്ടവരിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബോളർമാർ ആരൊക്കെയെന്ന ചോദ്യത്തിന്, സാക്ഷാൽ എം.എസ്. ധോണി നൽകിയ ഉത്തരങ്ങളാണ് വരുണും നരെയ്നും!
ഇവർക്കു പുറമേ പവർ ഹിറ്റിങ്ങിനു പേരുകേട്ട ആന്ദ്രെ റസ്സൽ, റിങ്കു സിങ്, രമൺദീപ് സിങ് എന്നിവരെയും നിലനിർത്തിയ കൊൽക്കത്ത, ബാറ്റിങ് കരുത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. കൊൽക്കത്തയിലൂടെ വളർന്ന് ഇന്ത്യൻ ടീമിലെത്തിയ ഹർഷിത് റാണയാണ് നിലനിർത്തിയ ആറാമത്തെ താരം.
∙ സോൾട്ട് പോയെങ്കിലും ‘കോക്കുണ്ട്’!
ഓപ്പണിങ്ങിൽ ഫിൽ സോൾട്ട് പോയെങ്കിലും, ബാറ്റിങ് കരുത്തിൽ ഒരുപടികൂടി മുന്നിൽ നിൽക്കുന്ന വിക്കറ്റ് കീപ്പർ കൂടിയായ ക്വിന്റൻ ഡികോക്കാണ് പകരം വരുന്നത്. മറ്റൊരു സാധ്യതയായി കൊൽക്കത്ത നിരയിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുല്ല ഗുർബാസുമുണ്ട്. സുനിൽ നരെയ്ന്റെ ‘വണ്ടർ ബാറ്റിങ്ങി’നു കൂട്ടായി ഓപ്പണറായി എത്തുന്നത് ഇവരിൽ ഒരാളായിരിക്കും. ബാറ്റിങ്ങിൽ എക്കാലവും കൊൽക്കത്തയ്‌ക്ക് ‘ബോണസ്’ പോയിന്റുകൾ വാരിക്കോരി നൽകിയ സുനിൽ നരെയ്ന്റെ ബാറ്റിങ് മികവ് ഈ സീസണിലും തുടരുമെന്ന് ടീം പ്രതീക്ഷിക്കുന്നു.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസാമാന്യ ബാറ്റിങ് മികവുകൊണ്ട് ഞെട്ടിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെ, ‘കൊൽക്കത്ത സ്പെഷൽ’ ഇന്നിങ്സുകൾക്ക് പേരുകേട്ട, ടൂർണമെന്റിലെ വിലയേറിയ താരങ്ങളിൽ ഒരാളായ വെങ്കടേഷ് അയ്യർ എന്നിവർ പിന്നാലെയുണ്ട്. ഏതാനും പന്തുകൾകൊണ്ട് മത്സരത്തിന്റെ ഗതി തിരിക്കാൻ കരുത്തുള്ള പവർ ഹിറ്റർമാരാണ് ഈ ടീമിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. വിൻഡീസിന്റെ വന്യമായ കരുത്തുമായെത്തുന്ന ആന്ദ്രെ റസ്സൽ, നാടൻ കൈക്കരുത്തുമായി റിങ്കു സിങ്, രമൺദീപ് സിങ് എന്നിവരും വമ്പനടികളിലൂടെ മത്സരം മാറ്റിമറിക്കുന്നവരാണ്. 2014 സീസണിലെ ഫൈനലിൽ 200 റൺസ് വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച പഞ്ചാബ് കിങ്സിനെതിരെ (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്), കൊൽക്കത്തയ്‌ക്കായി 50 പന്തിൽ 94 റൺസടിച്ച് വിജയശിൽപിയായ മനീഷ് പാണ്ഡെയുടെ തിരിച്ചുവരവും ഈ സീസണിൽ കാണാം.
റസ്സലും അയ്യരും നരെയ്നും ഉൾപ്പെടുന്ന ടീമിന്റെ ഓൾറൗണ്ട് മികവിനു മാറ്റുകൂട്ടി ഇംഗ്ലിഷ് താരം മോയിൻ അലിയുമുണ്ട്. ഇവർക്കു പുറമേ ഇന്ത്യൻ യുവതാരങ്ങളിൽ ശ്രദ്ധേയരായ അംക്രിഷ് രഘുവംശിയും അനുകൂൽ റോയിയുമുണ്ട്. ആന്ദ്ര റസലിന്റെ അതേ കരുത്തുമായി വിൻഡീസിൽനിന്ന് റോവ്മൻ പവലുമുണ്ട്.
∙ വേഗം ചതിച്ചാലും കറക്കിവീഴ്ത്താൻ...
നാല് കൊൽക്കത്ത താരങ്ങളാണ് കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ 15ൽ ഇടംപിടിച്ചത്. വരുൺ ചക്രവർത്തിയെന്ന ‘മിസ്റ്ററി ബോളർ’ ആണ് കഴിഞ്ഞ സീസണിൽ ടീമിന്റെ ബോളിങ് ആക്രമണം നയിച്ചത്. വരുൺ – നരെയ്ൻ സഖ്യത്തിന്റെ സ്പിൻ ആക്രമണം എത്രത്തോളം അപകടം വിതയ്ക്കുമെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ സീസണിൽ വരുൺ 21 വിക്കറ്റുകളും നരെയ്ൻ 17 വിക്കറ്റുകളും വീഴ്ത്തി. ഈ സ്പിൻ ആക്രമണം തന്നെയാണ് കൊൽക്കത്തയുടെ ഹൈലൈറ്റ്. ബാക്കപ്പ് സാധ്യതയായി മുംബൈ ജഴ്സിയിൽ കണ്ടുപരിചയിച്ച മായങ്ക് മർക്കണ്ഡെയുടെ സ്പിന്നുമുണ്ട്.
സ്പിൻ വിഭാഗത്തിന്റെ അതേ മികവ് അവകാശപ്പെടാനില്ലാത്ത പേസ് ബോളിങ്ങാണ് ഈ സീസണിൽ കൊൽക്കത്തയുടെ ഏറ്റവും ദുർബലമായ കണ്ണി. ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർട്യ, ഇന്ത്യൻ യുവതാരം ഹർഷിത് റാണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രധാനികൾ. പരുക്കുമൂലം ചാംപ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ കളിക്കാനാകാതെ പോയ നോർട്യയ്ക്ക്, കൊൽക്കത്ത ജഴ്സി ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. മിച്ചൽ സ്റ്റാർക്കിന്റെ അഭാവത്തിൽ ടീമിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയാകേണ്ടത് നോർട്യയാണ്. 2024ലെ ട്വന്റി20 ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനായിരുന്ന നോർട്യയ്ക്ക് ഐപിഎലിലും 46 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകളുടെ സമ്പാദ്യമുണ്ട്.
കഴിഞ്ഞ സീസണിൽ 19 വിക്കറ്റ് വീഴ്ത്തിയ റാണയ്‌ക്ക് ഇത്തവണയും മികവു തുടരാനായാൽ കൊൽക്കത്ത കുതിക്കുമെന്ന് തീർച്ച. അതേസമയം, ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച അതിവേഗ ബോളർ ഉമ്രാൻ മാലിക്ക് പരുക്കുമൂലം പുറത്തായതും തിരിച്ചടിയാണ്. മുൻ രാജസ്ഥാൻ താരം കൂടിയായ ചേതൻ സകാരിയായെ പകരക്കാരനായി കൊൽക്കത്ത ടീമിലെത്തിച്ചിട്ടുണ്ട്. താരതമ്യേന പുതുമുഖങ്ങളായ സ്പെൻസർ ജോൺസൻ, വൈഭവ് അറോറ എന്നിവരാണ് പേസ് നിരയിലെ മറ്റു പേരുകൾ. പേസ് ബോളിങ് ഓൾറൗണ്ടറായ ആന്ദ്രെ റസൽ, വെങ്കടേഷ് അയ്യർ തുടങ്ങിയവരുടെ സാന്നിധ്യം പേസ് ആക്രമണത്തിന്റെ മൂർച്ചക്കുറവിന് കുറച്ചെങ്കിലും പരിഹാരമായേക്കും. ഐപിഎലിൽ ഇതുവരെ 115 വിക്കറ്റുകൾ വീഴ്ത്തിയ റസലിനെ കുറച്ചുകാണുന്നതെങ്ങനെ!
∙ വഴികാട്ടാൻ ഇനി ‘ചെന്നൈ മോഡൽ’
കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീടക്കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഗൗതം ഗംഭീറിന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവുകൂടി ഇത്തവണ കൊൽക്കത്ത നികത്തേണ്ടിവരും. തുടർച്ചയായി രണ്ടു സീസണുകളിൽ ഏഴാം സ്ഥാനത്തായിപ്പോയ ടീമിനെ, കഴിഞ്ഞ തവണ കിരീടത്തിലേക്കു നയിച്ചതിൽ ഗംഭീറിന്റെ പങ്ക് നിസ്തർക്കമാണ്. ടീമിന്റെ മുൻ താരവും ക്യാപ്റ്റനുമെന്ന നിലയിൽ ഏറെക്കുറെ ‘കംപ്ലീറ്റ് കൊൽക്കത്ത പാക്കേജ്’ ആയിരുന്ന ഗംഭീറിനു പകരം, ഐപിഎലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനോടു കൂടുതൽ ചേർന്നുനിൽക്കുന്ന വിൻഡീസ് താരം ഡ്വെയിൻ ബ്രാവായെയാണ് കൊൽക്കത്ത മെന്റർ റോളിൽ നിയമിച്ചിരിക്കുന്നത്. ഐപിഎലിൽ വിസ്മയ പ്രകടനങ്ങളിലൂടെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ള ബ്രാവോ, കൊൽക്കത്ത മെന്ററെന്ന നിലയിൽ കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയായിരിക്കും!
∙ പരുക്കു കൊണ്ടുവന്ന മാറ്റം
അതിവേഗം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ ഒരുകാലത്ത് ചർച്ചയായി മാറിയ, ഐപിഎൽ വൃത്തങ്ങളിൽ ചിരപരിചിതനായ ഉമ്രാൻ മാലിക്കിന്റെ അഭാവമാണ് ഈ സീസണിൽ പരുക്ക് കൊൽക്കത്തയ്‌ക്ക് സമ്മാനിച്ച തിരിച്ചടി. മാലിക്കിനു പകരം മുൻപ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ചേതൻ സകാരിയയെ കൊൽക്കത്ത ടീമിലെത്തിച്ചുകഴിഞ്ഞു. മെഗാതാരലേലത്തിൽ ആരും വാങ്ങാതിരുന്ന ചേതൻ, പിന്നീട് കൊൽക്കത്ത ക്യാംപിൽ നെറ്റ് ബോളറായി ചേർന്നിരുന്നു. ഇതിനിടെയാണ് ഉമ്രാൻ മാലിക്കിനു പകരം ടീമിലേക്ക് വിളിയെത്തിയത്.
പിൻകുറിപ്പ്: ടീമിന്റെ അവസാന 2 മത്സരങ്ങൾ ഹോംഗ്രൗണ്ടിലല്ല എന്നതും ഒരു തരത്തിൽ വെല്ലുവിളിയാണ്. ഈ മത്സരങ്ങളിലേക്ക് എത്തുന്നതിനു മുൻപേ പ്ലേഓഫ് ഉറപ്പിച്ച് തടിരക്ഷിക്കാനാകും കൊൽക്കത്തയുടെ ശ്രമം. അവരുടെ അവസാന മത്സരങ്ങൾ സൺറൈസേഴ്സിനെതിരെ ഹൈദരാബാദിലും ആർസിബിക്കെതിരെ ബെംഗളൂരുവിലുമാണ്.