ബാറ്റിൽ മാത്രമല്ല, ബോളിലും കരുത്ത് നിറച്ച് ‘ഓറഞ്ച് ആർമി’; റൺമലയ്ക്കൊപ്പം വിക്കറ്റ് മഴയും ഇനി വിരുന്നൊരുക്കും; കാവ്യയുടെ പട ഡബിൾ സ്ട്രോങ്ങാ!

തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്. ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്. കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള

തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്.
ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്.
കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള ബോളിങ് യൂണിറ്റുമായി കളത്തിലെത്തിയ ടീമായിരുന്നു ഹൈദരാബാദ്.
ബാറ്റിങ്ങിൽ ഒന്നാം നമ്പറിൽ എത്തുന്ന ഹെഡ് മുതൽ ആറാം നമ്പറിൽ ഇറങ്ങാൻ സാധ്യതയുള്ള നിതീഷ് വരെയുള്ള ഓരോ താരങ്ങളും സ്വന്തം നിലയ്ക്ക് കളി വിജയിപ്പിക്കാൻ കഴിവുള്ളവരാണ്. ഇവരിൽ ആരെങ്കിലും രണ്ടോ മൂന്നോ പേർ ഫോമിലെത്തുന്ന ദിവസം ഹൈദരാബാദ് സ്കോർ 200 അല്ലെങ്കിൽ 250 വരെ കടക്കും എന്നതിൽ സംശയം വേണ്ട.
സ്വന്തമായി മായാജാലം കാണിക്കാൻ കെൽപ്പില്ലാത്ത പട. നായകൻ പാറ്റ് കമിൻസ് മാത്രമായിരുന്നു രാജ്യാന്തര തലത്തിൽ തലയെടുപ്പോടെ അപ്പോഴുമുണ്ടായിരുന്ന ഏക ബോളർ. ഭുവനേശ്വർ കുമാറും നടരാജനും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാൻ പോരുന്ന പ്രകടനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
കലാശപ്പോരാട്ടത്തിൽ ബാറ്റർമാർ പരാജയപ്പെട്ട‌് ഐപിഎൽ ഫൈനലുകളിലെ ഏറ്റവും ചെറിയ സ്കോറിന്റെ അവകാശികളായി കൂടാരം കയറിയതിന് പിന്നാലെ ഒന്നു പൊരുതാൻപോലും കഴിയാതെ ടീമിന് പരാജയം സമ്മതിക്കേണ്ടിവന്നതും ഈ ബോളിങ് ദൗർബല്യം കൊണ്ടായിരുന്നു. എന്നാൽ, ആ പോരായ്മകളൊക്കെ തിരുത്തിക്കുറിക്കാൻ സാധിക്കുന്ന ബോളിങ് നിരയാണ് ഇത്തവണ ഹൈദരാബാദ് പാളയത്തിൽ തയാറെടുക്കുന്നത്.
കമിൻസിനൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാനായി ടീം ഇന്ത്യയുടെ കരുത്തനായി പോരാളി മുഹമ്മദ് ഷമികൂടി എത്തുന്നതോടെ കാര്യങ്ങൾ ആകെ മാറിമറിയും എന്നത് ഉറപ്പാണ്. ഏകദിന ലോകകപ്പിലെ മിന്നും പ്രകടത്തിന് ശേഷം പരുക്കിന്റെ പിടിയിലായ ഷമി ചാംപ്യൻസ് ട്രോഫിയിലൂടെ മികച്ച മടങ്ങിവരവാണു നടത്തിയിരിക്കുന്നത്.
അപ്പോഴും പഴയ ഷമിയുടെ മുഴുവൻ ഫോമിലേക്ക് എത്തിയിട്ടില്ല. എന്നാൽ, ഐപിഎൽ 18–ാം പതിപ്പിൽ പഴയ ഷമിയെ പൂർണ ഊർജത്തോടെ ഓറഞ്ച് കുപ്പായത്തിൽ കാണാൻ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ഷമിക്കൊപ്പം ഐപിഎല്ലിലെ സൂപ്പർ ബോളർമാരായ ഹർഷൽ പട്ടേലും ഓസീസിന്റെ വിശ്വസ്തൻ ആദം സാംപയും എത്തുന്നതോടെ ടീമിന്റെ ബോളിങ് ദൗർബല്യവും പഴങ്കഥയാകും എന്നതിൽ സംശയമില്ല.
രാഹുൽ ചാഹറിനും പാർട് ടൈം ബോളർമാരായി അഭിഷേക് ശർമയ്ക്കും നിതീഷ് കുമാറിനും ചെയ്യാൻ പലതുമുണ്ടാകും. 2024 സീസണിൽ പഞ്ചാബ് കിങ്സ് താരമായിരുന്ന ഹർഷൽ പട്ടേലായിരുന്നു സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്. 2023ൽ ഈ തൊപ്പി തലയിൽ ചൂടിയത് അന്നത്തെ ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് ഷമിയും. ഈ കണക്കുകൾ തന്നെ പറയും വരാനിരിക്കുന്ന ഓറഞ്ച് കൊടുങ്കാറ്റിന്റെ തീവ്രത.
ബാറ്റിങ്ങിൽ ഒന്നാം നമ്പറിൽ എത്തുന്ന ഹെഡ് മുതൽ ആറാം നമ്പറിൽ ഇറങ്ങാൻ സാധ്യതയുള്ള നിതീഷ് വരെയുള്ള ഓരോ താരങ്ങളും സ്വന്തം നിലയ്ക്ക് കളി വിജയിപ്പിക്കാൻ കഴിവുള്ളവരാണ്. ഇവരിൽ ആരെങ്കിലും രണ്ടോ മൂന്നോ പേർ ഫോമിലെത്തുന്ന ദിവസം ഹൈദരാബാദ് സ്കോർ 200 അല്ലെങ്കിൽ 250 വരെ കടക്കും എന്നതിൽ സംശയം വേണ്ട. പിന്നാലെ കമിൻസ് മുതൽ സാംപ വരെയുള്ള ബോളർമാരിൽ ആരും ഏതു നിമിഷവും കളിയുടെ ഗതി തിരിക്കാൻ പോന്നവരുമാണ്. ചുരുക്കത്തിൽ കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയും കൽപ്പിക്കാവുന്ന സംഘമാണ് ഈ ഓറഞ്ച് ആർമി.
∙ നിലനിർത്തിയത് ആവനാഴിയിലെ വെടിക്കെട്ടുകളെ
2024 സീസണിൽ ഐപിഎൽ റെക്കോർഡുകൾ ഒന്നൊന്നായി തച്ചുടച്ച് മുന്നേറിയ ഹൈദരാബാദ് അവരുടെ ആവനാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട 5 ‘ആയുധങ്ങളെയാണ്’ കഴിഞ്ഞ മെഗാ താരലേലത്തിന് വിട്ടുനൽകാതെ സ്വന്തം പാളയത്തിൽ ചേർത്തു നിർത്തിയത്. ലേലത്തിനു മുൻപ് ഐപിഎൽ ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും വിലയേറിയ നക്ഷത്രം എന്ന ഖ്യാതിയോടെയാണ് ദക്ഷിണാഫ്രിക്കൻ പവർ ഹിറ്ററും വിക്കറ്റ് കീപ്പറുമായ ഹെൻറിച് ക്ലാസൻ തലയുയർത്തി നിൽക്കുന്നത്. 23 കോടി രൂപയാണ് ഈ ട്വന്റി 20 സ്പെഷലിസ്റ്റിനെ നിലനിർത്താൻ ഹൈദരാബാദ് ചെലവഴിച്ചത്.
നായകകനായ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനൽ വരെ വീരോചിതമായി എത്തിച്ച, ഓസ്ട്രേലിയൻ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് ലേലത്തിൽ പോകാതെ ഹൈദരാബാദിനൊപ്പം ചേർത്തു നിർത്താനായി അവർ ചെലവഴിച്ചത് 18 കോടി രൂപയാണ്. കഴിഞ്ഞ സീസണിലെ ഓരോ മത്സരം കഴിയുമ്പോഴും ഐപിഎൽ റെക്കോർഡ് പുസ്തകത്തിൽ പുതിയ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത് മുന്നേറിയ സൺറൈസേഴ്സിന്, അതിനുള്ള ഇന്ധനം പകർന്നവരിൽ മുൻനിരക്കാരനായ ഓസീസ് പവർ ഹിറ്റർ ട്രാവിസ് ഹെഡിനെ 14 കോടി രൂപ നൽകിയാണ് സൺ റൈസേഴ്സ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ (64) സ്വന്തമാക്കിയ ഹെഡ് തന്നെയായിരുന്നു അവരുടെ ടോപ് സ്കോററും. 15 മത്സരങ്ങളിൽ നിന്ന് 567 റൺസ് തല്ലിക്കൂട്ടിയ ഹെഡ് സീസണിലെ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തുമുണ്ടായിരുന്നു.
ഇന്ത്യയുടെ ‘ഭാവി’ പ്രതീക്ഷയും സാക്ഷാൽ യുവിയുടെ അരുമശിഷ്യനുമായ അഭിഷേക് ശര്‍മ എന്ന യുവ താരത്തിനെയും 14 കോടി രൂപയുടെ കരാറിലാണ് സൺ റൈസേഴ്സ് തങ്ങളുടെ പാളയത്തിൽ ഉറപ്പിച്ചു നിർത്തിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (42) സ്വന്തമാക്കിയ ഈ ഇടംകയ്യൻ ബാറ്ററുടെ ആകെ സമ്പാദ്യം 16 മത്സരങ്ങളിൽ നിന്ന് 484 റൺസ് ആയിരുന്നു.
സൺ റൈസേഴ്സ് ഇത്തവണ നിലനിർത്തിയ അഞ്ചാമത്തെ താരം ഇന്ത്യൻ യുവ ബാറ്റർ നിതീഷ് റെഡ്ഡി ആണ്. കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ സീസണിലെ എമേർജിങ് പ്ലെയർ അവാർഡ് സ്വന്തമാക്കിയതാണ് നിതീഷിനെ ടീമിൽ നിലനിർത്താൻ സൺ റൈസേഴ്സ് മാനേജ്മെന്റിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.ആറു കോടി രൂപയാണ് ഇത്തവണ നിതീഷിനായി സൺ റൈസേഴ്സ് മാനേജ്മെന്റ് മാറ്റിവച്ചത്.
ഹെഡും അഭിഷേകും ചേർന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുതന്നെയായിരുന്നു കഴിഞ്ഞ സീസണിലെ ഹൈദരാബാദ് മുന്നേറ്റങ്ങളുടെ നട്ടെല്ല്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്നാൽ പെയ്യുന്നത് സിക്സറുകളുടെ പെരുമഴ എന്നായിരുന്നു അനുഭവം. എപ്പോഴൊക്കെ ഈ ഓപ്പണിങ് കസറിയോ അപ്പോഴൊക്കെ ടീം കത്തിക്കയറി. എപ്പോഴൊക്കെ ഓപ്പണിങ് പരാജയപ്പെട്ടോ അപ്പോഴൊക്കെ ടീം തകർച്ചയേയും മുന്നിൽ കണ്ടു.
2024 സീസണിലെ പ്രഥമികഘട്ട മത്സരങ്ങൾക്കിടയില്‍ ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 167 റൺസ് നേടി പൂർത്തീകരിച്ചത് ഈ കൂട്ടുകെട്ടിന്റെ മികവിന്റെ ഒരു ഉദാഹരണം മാത്രമായിരുന്നു. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ റൺകണക്കിൽ രണ്ടാം സ്ഥാനത്തും (599) ആവറേജ് കണക്കില്‍ ഒന്നാം സ്ഥാനത്തും (49.91) ഉള്ള ടീമായി സൺ റൈസേഴ്സിനെ മാറ്റിയതും ഇവർ തന്നെ ആയിരുന്നു.
ഈ ഓപ്പണിങ് വെടിക്കെട്ടിന്റെ കരുത്തിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 17–ാം സീസണിന്റെ പ്രാഥമികഘട്ടത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറിയത്. എന്നാൽ, നോക്കൗട്ട് ഘട്ടത്തിലേക്ക് കളി പുരോഗമിച്ചപ്പോള്‍ ഈ ഓപ്പണിങ് കൂട്ടുകെട്ടിനുണ്ടായ താളപ്പിഴ തന്നെയായിരുന്നു സൺറൈസേഴ്സിന് ഏറ്റവും വലിയ തകർച്ച സമ്മാനിച്ചതും. അതിനാൽ തന്നെ ട്രാവിസ് – അഭിഷേക് കൂട്ടുകെട്ട് ശക്തമായി നിലനിർത്താനും അവർക്ക് കൂടുതൽ പിന്തുണ നൽകാനും ടീം മാനേജ്മെന്റിന് സാധിച്ചാൽ ഇത്തവണ കപ്പ് കാവ്യാ മാരന്റെ കൈകളിലെത്തുമെന്നതിൽ സംശയം വേണ്ട.
പാറ്റ് കമിൻസിലൂടെ രണ്ടാം കിരീടം പ്രതീക്ഷിക്കുന്ന ഹൈദരാബാദ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം കൂടിയുണ്ട്, മുൻപ് ഹൈദരാബാദ് ഐപിഎൽ ചാംപ്യൻമാരായത് മറ്റൊരു ഓസീസ് നായകന്റെ മികവിലായിരുന്നു, ഡേവിഡ് വാർണറിന്റെ നേതൃത്വത്തിൽ.