100 രൂപ കിട്ടിയാലും പിള്ളേർ ‘സിപ്പി’ലിടുന്നു! ടെൻഷനടിച്ച് ബാങ്കുകള്, മുന്നറിയിപ്പുമായി കേന്ദ്രം; ലക്ഷം കോടി ‘സ്വന്തമാക്കാൻ’ മലയാളികൾ

ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്‌ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്‌ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്

ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്‌ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി.
കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി.
∙ മുന്നേറ്റത്തിനു വഴിയൊരുക്കിയത് എസ്ഐപി (SIP)
പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്‌ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. മ്യൂച്വൽഫണ്ടിലേക്ക് മലയാളി നിക്ഷേപകരും വൻതോതില്‍ എത്തുന്നതിന് പിന്നിൽ ചില കാരണങ്ങൾ കൂടിയുണ്ട്.
1) വർധിച്ച അവബോധം : പണപ്പെരുപ്പം ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കുന്നതാവണം നിക്ഷേപമെന്ന അവബോധം വർധിച്ചത് ഓഹരികളിലേക്കും മ്യൂച്വൽഫണ്ടിലേക്കുമുള്ള നിക്ഷേപകരുടെ ഒഴുക്ക് വർധിപ്പിച്ചു. മൊബൈൽ ആപ്പുകൾ മുഖേന ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം തുടങ്ങാമെന്നതും നിരവധി പേരെ ഈ വഴിയിലേക്ക് എത്തിച്ചു.
2) നേടണം ലക്ഷ്യം: ഓരോ സാമ്പത്തിക ലക്ഷ്യത്തിനും അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാമെന്നതും ഗുണം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, പുതിയ വീട്, വാഹനം, റിട്ടയർമെന്റ് പ്ലാനിങ് എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് നിക്ഷേപിക്കണമെന്ന അവബോധം വർധിച്ചു.
3) വൈവിധ്യവൽക്കരണം: നിക്ഷേപം വൈവിധ്യവൽകരിക്കുന്നത് റിസ്ക് കുറയ്ക്കാനും സാമ്പത്തികഭദ്രത ഉറപ്പാക്കാനും സഹായിക്കുമെന്ന സന്ദേശം പലരും ഉൾക്കൊണ്ടു. കൈയിൽ വരുന്ന പണം ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, എഫ്ഡി, ഇൻഷ്വറൻസ്, മറ്റ് നിക്ഷേപ സ്കീമുകൾ എന്നിവയിൽ വൈവിധ്യവത്കരിക്കാൻ പലരും തുടങ്ങിയത് മ്യൂച്വൽഫണ്ടുകൾക്കു ഗുണമായി.
4) എസ്ഐപി: ഒറ്റയടിക്ക് വൻതുക നിക്ഷേപിക്കുന്നത് മാത്രമല്ല മ്യൂച്വൽഫണ്ടുകൾ. ആഴ്ച, മാസം, ത്രൈമാസം തുടങ്ങി തവണവ്യവസ്ഥയിൽ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി-SIP) സംബന്ധിച്ച അറിവാണ് മലയാളികളെയും വൻതോതിൽ മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിച്ചത്. പല മ്യൂച്വൽഫണ്ടുകളും 100 രൂപ മുതൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യം നൽകുന്നുണ്ട്.
∙ കുതിച്ചുയർന്ന് കേരളം; പുതുവർഷത്തിൽ തളർച്ച
10 വർഷം മുൻപ് കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം (എയുഎം) 8400 കോടി രൂപ മാത്രമായിരുന്നു. കേരളത്തിൽ നിന്ന് മ്യൂച്വൽഫണ്ട് കമ്പനികൾ നേടിയ നിക്ഷേപത്തിന്റെ ആകെത്തുകയായിരുന്നു (Assets Under Management– AUM) ഇത്. 2019ൽ ഇതു 25,000 കോടി രൂപയായി. കോവിഡിനു ശേഷം കണ്ടത് വൻ മുന്നേറ്റം. 2023ൽ എയുഎം 60,000 കോടി രൂപ ഭേദിച്ചു. 2024ൽ 80,000 കോടി രൂപയും. 2024 ഡിസംബറിൽ എയുഎം സർവകാല റെക്കോർഡായ 87,000 കോടി രൂപയും കവിഞ്ഞു.
87,894.26 ലക്ഷം കോടി രൂപയായിരുന്നു അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള എയുഎം. ഇതിൽ 66,268 കോടി രൂപയും (മൊത്തം നിക്ഷേപത്തിന്റെ ഏതാണ്ട് മുക്കാൽപങ്കും) ഓഹരി അധിഷ്ഠിത (Equity Oriented) ഫണ്ടുകളിലായിരുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം 5,442.17 കോടി രൂപയും വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് ഓവർസീസ് നിക്ഷേപം (FoF Overseas) 414.36 കോടി രൂപയുമായിരുന്നു.
സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (Gold ETFs) 238.99 കോടി രൂപ, മറ്റ് ഇടിഎഫുകളിൽ (Other ETFs) 1,141.15 കോടി രൂപ എന്നിങ്ങനെയുമായിരുന്നു നിക്ഷേപം. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരേ അനുപാതത്തിൽ നിക്ഷേപിക്കുന്ന ബാലൻസ്ഡ് സ്കീമുകളിൽ (Balanced Schemes) 6,975.01 കോടി രൂപയും മറ്റ് കടപ്പത്ര ഫണ്ടുകളിൽ (Other Debt Oriented) 7,413.66 കോടി രൂപയും തദ്ദേശ എഫ്ഒഎഫിൽ (FoF Domestic) 1,081.79 കോടി രൂപയും കഴിഞ്ഞ ഡിസംബർ പ്രകാരം മലയാളികൾ നിക്ഷേപിച്ചിരുന്നു.
എന്നാൽ, 2025ന്റെ ആദ്യ രണ്ടുമാസം പരിഗണിച്ചാൽ സ്ഥിതി വ്യത്യസ്തമാണ്. മലയാളികളുടെ നിക്ഷേപമൂല്യം വൻതോതിൽ കുറഞ്ഞെന്നു കാണാം. മൊത്തം എയുഎം ജനുവരിയിൽ 85,901 കോടി രൂപയിലേക്കും ഫെബ്രുവരിയിൽ 83,869 കോടി രൂപയിലേക്കും ഇടിഞ്ഞു. ഇക്വിറ്റി ഫണ്ട് നിക്ഷേപം ഫെബ്രുവരിയിലെ കണക്കനുസരിച്ച് 62,715.99 കോടി രൂപയായി കുറഞ്ഞു. ലിക്വിഡ് ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, മറ്റ് ഇടിഎഫുകൾ എന്നിവയിലെ നിക്ഷേപങ്ങളും വൻതോതിൽ കുറഞ്ഞു. മറ്റ് കടപ്പത്രങ്ങൾ, എഫ്ഒഎഫ് ഓവർസീസ്, ഗോൾഡ് ഇടിഎഫ്, എഫ്ഒഎഫ് ഡൊമസ്റ്റിക് എന്നിവയില്‍ നേരിയ വർധനയും നേടി.
∙ തിരിച്ചുകയറുമോ കേരളം?
കഴിഞ്ഞ 6 മാസത്തോളമായി ഇന്ത്യൻ ഓഹരി വിപണികൾ നേരിടുന്ന കനത്ത വെല്ലുവിളികൾ മലയാളി നിക്ഷേപകരെയും സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള താരിഫ്-വ്യാപാരയുദ്ധങ്ങൾ, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പ്രവർത്തനഫലങ്ങൾ എന്നിങ്ങനെ നിരവധി പരീക്ഷണങ്ങളിലൂടെ വിപണി കടന്നുപോയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെൻസെക്സും നിഫ്റ്റിയും തിരിച്ചുകയറ്റത്തിന്റെ ട്രാക്കിലാണെങ്കിലും അതൊഴിച്ചു നിർത്തിയാൽ, കഴിഞ്ഞ 6 മാസത്തിനിടെ ഇരു സൂചികകളും 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FIIs) പിന്മാറ്റമാണ് ഓഹരി വിപണിയെ കൂടുതൽ ഉലച്ചത്. ജനുവരി - ഫെബ്രുവരി മാസങ്ങളിലായി മാത്രം 1.12 ലക്ഷം കോടി രൂപയാണ് എഫ്ഐഐകൾ പിൻവലിച്ചത്. ജനുവരിയിൽ മാത്രം 78,027 കോടി രൂപ കൊഴിഞ്ഞു. ഈ മാസം ഒന്നുമുതൽ 21 വരെയുള്ള തീയതികളിലായി നഷ്ടം 31,718 കോടി രൂപയുമാണ്.
ഓഹരി വിപണിയുടെ തളർച്ച പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിനും തടസ്സമായി. കഴിഞ്ഞ സെപ്റ്റംബറിൽ 44.7 ലക്ഷം പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറന്നിരുന്നെങ്കിൽ പിന്നീടങ്ങോട്ട് കണ്ടത് തുടർച്ചയായ ഇടിവാണ്. ഫെബ്രുവരിയിൽ വെറും 23 ലക്ഷം പേരാണ് പുതുതായി എത്തിയത്. അതുപോലെ, എസ്ഐപി സ്റ്റോപ്പേജ് റേഷ്യോയും സർവകാല റെക്കോർഡിലെത്തി കഴിഞ്ഞമാസം. ഡിസംബറിൽ ഇതു 82.73 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞമാസം 122 ശതമാനമാണ്. കാലാവധി പൂർത്തിയാക്കുകയോ ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയോ ചെയ്ത അക്കൗണ്ടുകളുടെ അനുപാതമാണിത്. ഈ പ്രതിസന്ധികൾ മലയാളികളെയും സ്വാധീനിച്ചുവെന്ന് കണക്കുകളിലെ കുറവ് വിലയിരുത്തിയാൽ കാണാം.
എന്നാൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഓഹരി വിപണിയുടെ തളർച്ച എന്നീ സന്ദർഭങ്ങളിൽ പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുകയും എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ കൂടുകയും ചെയ്യുന്നത് സാധാരണമാണെന്നും വരുംമാസങ്ങളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നുമാണ് നിരീക്ഷകരുടെ വാദങ്ങൾ. അതു ശരിവച്ചാൽ, 2025ൽ കേരളത്തിൽ നിന്നുള്ള മ്യൂച്വൽഫണ്ട് നിക്ഷേപകമൂല്യം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടും.
∙ കേരളം v/s മറ്റ് സംസ്ഥാനങ്ങൾ
രാജ്യത്ത് മ്യൂച്വൽഫണ്ട് എയുഎം പരിഗണിച്ചാൽ ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളമില്ല. 12-ാം സ്ഥാനമാണ് കേരളത്തിന്. 27.57 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. ന്യൂഡൽഹി (5.59 ലക്ഷം കോടി രൂപ), ഗുജറാത്ത് (4.76 ലക്ഷം കോടി), കർണാടക (4.65 ലക്ഷം കോടി), ബംഗാൾ (3.40 ലക്ഷം കോടി), ഉത്തർപ്രദേശ് (3.10 ലക്ഷം കോടി), തമിഴ്നാട് (3.09 ലക്ഷം കോടി), ഹരിയാന (2.34 ലക്ഷം കോടി), രാജസ്ഥാൻ (1.2 ലക്ഷം കോടി), തെലങ്കാന (1.16 ലക്ഷം കോടി), മധ്യപ്രദേശ് (1.02 ലക്ഷം കോടി) എന്നിവയാണ് കേരളത്തിനു മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ. മൊത്തം നിക്ഷേപമൂല്യപ്രകാരം കേരളത്തിന്റെ ആളോഹരി (Per Capita AUM) കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 23,630 രൂപയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പരിഗണിച്ചാൽ കർണാടകയിൽ ഇതു 69,590 രൂപയും തമിഴ്നാട്ടിൽ 40,460 രൂപയും തെലങ്കാനയിൽ 30,790 രൂപയുമാണ്. 15,880 രൂപയാണ് ആന്ധ്രയിൽ. 65.58 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം (Total AUM). ആകെ 22 കോടിയിലധികം അക്കൗണ്ടുകളാണുള്ളത്. 84,890 രൂപയാണ് ഓരോ റീട്ടെയ്ൽ അക്കൗണ്ടിലെയും ശരാശരി നിക്ഷേപം.
∙ ആളുകൾ റിസ്ക് എടുക്കുന്നു, കേന്ദ്രത്തിന് ടെൻഷൻ
ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങളെ കൈവിട്ട് ഓഹരി വിപണിയിലേക്കും മ്യൂച്വൽഫണ്ടിലേക്കും വൻതോതിൽ തിരിയുന്നതിൽ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും വലിയ ആശങ്കയുണ്ട്. ഉയർന്ന റിട്ടേൺ മോഹിച്ച് റിസ്ക് അധികമുള്ള ഇത്തരം നിക്ഷേപങ്ങളിലേക്ക് തിരിയുന്നത് രാജ്യത്തെ കുടുംബങ്ങളുടെയും ബാങ്കുകളുടെയും സാമ്പത്തികഭദ്രതയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ് കേന്ദ്രത്തിനുള്ളത്. ബാങ്കിൽ എഫ്ഡിയായും മറ്റും പണമെത്തിയാൽ അത് വായ്പകളായി വിതരണം ചെയ്യാം. ഇത് ബിസിനസ് സംരംഭങ്ങൾക്ക് ഉൾപ്പെടെ മൂലധന ആവശ്യത്തിന് പ്രയോജനപ്പെടുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണയാവുകയും ചെയ്യും. എന്നാൽ, ആളുകൾ വലിയതോതിൽ പണം ഇപ്പോൾ മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുക്കുന്നത് ഇതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്.
ബാങ്കുകൾ നിക്ഷേപം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (കേരള എസ്എൽബിസി) കണക്കനുസരിച്ച് 2024 മാർച്ചുവരെയുള്ള ഒരു വർഷക്കാലയളവിൽ കേരളത്തിലെ ബാങ്ക് നിക്ഷേപത്തിലെ വളർച്ച 15 ശതമാനത്തിലും താഴെയാണ്. ഇക്കാലയളവിൽ പക്ഷേ, കേരളത്തിൽ നിന്നുള്ള മൂച്വൽഫണ്ട് നിക്ഷേപങ്ങളിലുണ്ടായത് ഇതിലും മികച്ച വളർച്ചയും.