1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്‌ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1940 ഡിസംബർ 11  പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. 

ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്‌ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചത്?

‘മാർഷൽ’ സിനിമയിൽ എലനോർ സ്ട്രബിങ്ങിന്റെ വേഷത്തിൽ നടി കെയ്റ്റ് ഹഡ്‌സൻ (Photo courtesy: Open Road Films)
ADVERTISEMENT

∙ തുടക്കം ആ പകലിൽനിന്നായിരുന്നു...

ജോലിസംബന്ധമായ യാത്രയിൽ ആയിരുന്നു ജോൺ സ്ട്രബിങ്. ആ വലിയ വീട്ടിൽ എലനോർ ഒറ്റയ്ക്കും. കൂട്ടിൽ അടയ്ക്കപ്പെട്ടതു പോലെ. എത്രയോ നാളുകളായി ഏകാന്തത മാത്രം ആണ് അവൾക്ക് കൂട്ട്. ആ ഏകാന്തതയിൽ ആകെ സമാധാനം പകരുന്നതാകട്ടെ മദ്യവും. അങ്ങനെയൊരു നാൾ മദ്യം നുകർന്ന് ഒറ്റയ്ക്ക് ഇരിക്കുന്ന വേളയിൽ ആണ് കതകിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. ആരാണ് തന്റെ കിടപ്പുമുറിയുടെ വാതിലിൽ മുട്ടുന്നത്? വാതിൽ തുറന്നു നോക്കി– വീട്ടിലെ ഡ്രൈവർ ജോസഫ് സ്പെൽ. സ്ട്രബിങ്ങിന്റെ എസ്റ്റേറ്റിൽതന്നെയാണ് സ്പെല്ലിന്റെ താമസം. രണ്ട് മാസക്കാലമായി എസ്റ്റേറ്റിൽ ജോലിക്കായി എത്തിയിട്ട്. 

ജോസഫ് സ്‌പെൽ (Photo from Archive)

ഭർത്താവില്ലാത്ത സമയത്ത് യജമാനത്തിയോട് പണം കടം ചോദിക്കുക എന്നതായിരുന്നു സ്പെല്ലിന്റെ ഉദ്ദേശം. അമ്മയുടെ ചികിത്സയ്ക്കു കുറച്ചു പണം അത്യാവശ്യമായി വേണം. പ്രവേശനാനുമതിക്കായി സ്പെൽ കാത്തുനിന്നു. അനുവാദം ലഭിച്ചപ്പോൾ കതക് തുറന്ന് അകത്തേക്കു കടന്നു. മുന്‍പിൽ നേർത്ത വസ്ത്രം ധരിച്ച എലനോറിനെയാണ് സ്പെൽ കണ്ടത്. അൽപവസ്ത്രധാരിയായ അവര്‍ക്കു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നു. എന്നാൽ സ്പെല്ലിനെ ആ നാളുകളിൽ രഹസ്യമായി ഇഷ്ടപ്പെട്ടിരുന്നു എലനോർ. കറുത്ത വര്‍ഗക്കാരനാണ്. മുൻ സൈനികനാണ്. കരുത്തുറ്റ ശരീരമുള്ള സുമുഖനായ ചെറുപ്പക്കാരൻ. 

എലനോറും സ്പെല്ലും തമ്മിലുള്ള ബന്ധം അവിടെനിന്ന് തുടങ്ങുകയായിരുന്നു. പക്ഷേ എലനോറിന് ഒരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഈ ബന്ധം രഹസ്യമായി സൂക്ഷിക്കണം. മുറിയിലെ പ്രണയം ആരെങ്കിലും കാണുമോ എന്ന പേടിയും അവർക്കുണ്ടായിരുന്നു. അങ്ങനെ മറ്റൊരു വഴി കണ്ടെത്തി. കാറിൽ വച്ചായി പിന്നീട് ശാരീരിക ബന്ധം. ഇതിനിടയിൽ ഗർഭിണിയാകുമോ എന്ന പേടി എലനോറിനെ അലട്ടുന്നുണ്ടായിരുന്നു. പലപ്പോഴും ശാരീരിക ബന്ധം പാതിവഴിയിൽ നിർത്തുന്നതിലേക്കു വരെ ആ പേടിയെത്തി. പക്ഷേ അപ്പോഴും സമൂഹത്തെ സംബന്ധിച്ചിടത്തോളം ‘വിലക്കപ്പെട്ട’ ആ ബന്ധം തുടരാന്‍തന്നെയായിരുന്നു എലനോറിന്റെ തീരുമാനം.

എലനോർ സ്ട്രബിങ് (Photo from Archive)
ADVERTISEMENT

∙ എലനോറിന്റെ ‘ഭയം’

എലനോറിന്റെ പേടി മാത്രം ഒരിക്കലും വിട്ടുമാറിയിരുന്നില്ല. അമേരിക്കയിലെ അക്കാലത്തെ അവസ്ഥയും അതുതന്നെയായിരുന്നു. അവകാശങ്ങള്‍ക്കു വേണ്ടി കറുത്ത വർഗക്കാർ പോരാടിയിരുന്ന കാലം. വെളുത്ത വർഗക്കാർക്കു മുന്നിൽ അടിമകളെപ്പോലെ കറുത്ത വർഗക്കാർ നിന്ന കാലം. ‘നീഗ്രോ’ എന്നത് മോശം വാക്കായി നിരന്തരം പ്രയോഗിച്ചിരുന്ന നാളുകള്‍. ഒരു കറുത്ത വർഗക്കാരന്റെ കുട്ടിയെ എങ്ങനെ താൻ പ്രസവിക്കുമെന്ന ചോദ്യം ഒരു വശത്ത്. വീട്ടിലെ ഏകാന്തതയും ആശ്വാസം പകരുന്ന സ്പെല്ലിന്റെ സാന്നിധ്യവും മറുവശത്ത്. ആശയക്കുഴപ്പത്തിലായിരുന്നു എലനോർ. അങ്ങനെയിരിക്കെ ഒരു ദിവസം എലനോറിന്റെ പേടി മാറ്റുന്നതിനായി രാത്രിയിൽ ഒരു ഡ്രൈവിന് പോയാലോ എന്നു ചോദിച്ചു സ്പെൽ. അവളും അത് ആഗ്രഹിച്ചു. രണ്ടുപേരും കാറിൽ ഡ്രൈവിനായി തിരിച്ചു. ഡിസംബർ 10ന് അർധരാത്രിയായിരുന്നു അത്.

ഡ്രൈവിന് പോകുന്ന വേളയിലാണ് തന്നെ ആരെങ്കിലും കാണുമോ എന്ന ഭയം വീണ്ടും എലനോറിനെ പിടികൂടിയത്. അവൾ സ്പെല്ലിനോട് ന്യൂയോർക്കിലെ കെൻസിക്കോ റിസർവോയറിനു സമീപത്തേയ്ക്ക് വണ്ടി തിരിക്കാൻ പറഞ്ഞു. അവിടെയെത്തിയതും അവൾ കാറിൽനിന്ന് ചാടിയിറങ്ങി റിസർവോയറിന്റെ പാലത്തിലെ കൈവരിക്കു നേരെ നടന്നു. അപകടം മണത്ത സ്പെൽ എലനോറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അയാളുടെ വാക്കുകളൊന്നും അവളുടെ ഭയത്തെ ശമിപ്പിച്ചില്ല. എലനോർ പാലത്തിൽനിന്ന് താഴേയ്ക്കു ചാടി. മരണം ആഗ്രഹിച്ചാണ് വെള്ളത്തിലേയ്ക്ക് എടുത്തു ചാടിയത്. പക്ഷേ, നീന്തൽ അറിയാവുന്നതിനാൽ മരിച്ചില്ല, നീന്തി അവൾ കരയ്ക്കു കയറി. 

എലനോർ സ്ട്രബിങ് (Photo from Archive)

കരയ്ക്കു കയറി റോഡിലേയ്ക്കു നടക്കുമ്പോഴാണ് രണ്ട് ട്രക്ക് ഡ്രൈവർമാരെ കാണുന്നത്. അതോടെ പിടിക്കപ്പെട്ടെന്ന അവസ്ഥയിലായി. അവരോടെന്ത് പറയും? മറ്റൊരു വഴിയുമില്ലാതെ, പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. സ്പെല്ലിനെതിരെ പരാതിയും നൽകി. അവളുടെ വായ മൂടിക്കെട്ടി ഭീഷണിപ്പെടുത്തി നിർബന്ധപൂർവം 5000 ഡോളർ തട്ടിയെടുത്തെന്നും പലപ്പോഴായി പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. ഒടുവിൽ കെൻസിക്കോ റിസർവോയറിലേക്ക് വലിച്ചെറിഞ്ഞെന്നും മൊഴി നൽകി. ഡിസംബർ 11 പുലർച്ചെയായിരുന്നു ഇതെല്ലാം. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ എലനോറിന്റെ വീട്ടിൽനിന്ന് സ്പെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ADVERTISEMENT

∙ ജഡ്ജി പോലും ‘എതിരായ’ കേസ്

ഈ സംഭവം നടക്കുമ്പോൾ ജോസഫ് സ്പെല്ലിന് 31 വയസ്സായിരുന്നു. എലനോറിന് നാൽപതും. 1999ൽ ലൂസിയാനയിലാണ് സ്പെൽ ജനിച്ചത്. എലനോർ ജനിച്ചതാകട്ടെ 1900ലും. സ്പെൽ പതിനേഴാം വയസ്സിൽ വിവാഹം കഴിച്ചുവെങ്കിലും ഭാര്യയുമായി മൂന്നു മാസത്തിനുള്ളിൽതന്നെ വേർപിരിഞ്ഞു. വിവാഹമോചനം നേടിയില്ല. യുഎസ് സൈന്യത്തിൽ കുറേക്കാലം ഉണ്ടായിരുന്നുവെങ്കിലും മദ്യപിച്ചതിനും ഓഫിസറുടെ കാർ മോഷ്ടിച്ചതിനും പറഞ്ഞുവിട്ടു. 

എലനോർ സ്ട്രബിങ് കേസുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിലൊന്ന് (Photo from Archive)

തനിക്കെതിരെ ഉയർന്ന എലനോറിന്റെ പീഡനാരോപണം പൂർണമായും സ്പെൽ നിഷേധിച്ചു. 13 മണിക്കൂർ നീണ്ട ചോദ്യ ചെയ്യലിനൊടുവിൽ, അവളുടെ അനുവാദത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നായിരുന്നു സ്പെല്ലിന്റെ മറുപടി. പക്ഷേ കറുത്ത വർഗക്കാരൻ ആയതുകൊണ്ട് സ്പെൽ പറയുന്നത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. കറുത്തവന്റെയും പണം ഇല്ലാത്തവന്റെയും വാക്കുകൾക്ക് ആരു വിലകൊടുക്കാനാണ്? അതായിരുന്നു അക്കാലത്തെ അമേരിക്കൻ അവസ്ഥയും. പക്ഷേ അവിടെയും രക്ഷകനെപ്പോലെ ഒരാളെത്തി. 32 വയസ്സുള്ള, ചുറുചുറുക്കുള്ള, ബാൾട്ടിമോറിൽനിന്നുള്ള അഭിഭാഷകൻ തർഗൂഡ് മാർഷൽ. 

വായ മൂടിക്കെട്ടിയതിനാൽ അലമുറയിടാൻ സാധിച്ചില്ലെന്ന് എലനോർ മൊഴി നൽകിയിരുന്നു. എന്നാൽ കോടതി മുറിയിൽ, ജഡ്ജിയുടെയും ജൂറി അംഗങ്ങളുടെയും മുന്നിൽ വച്ച് ഫ്രൈഡ്മാന്റെ വായ മൂടിക്കെട്ടി ഉച്ചത്തിൽ അലറി വിളിച്ച് കാണിപ്പിക്കുന്നുണ്ട് മാർഷൽ.

ഹൊവാർഡ് ലോ സ്കൂളിൽനിന്നുള്ള നിയമ ബിരുദധാരിയായിരുന്നു മാർഷൽ. നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേർഡ് പീപ്പിൾ (എൻഎഎസിപി) എന്ന സംഘടനയുടെ പ്രധാന അഭിഭാഷകനുമായിരുന്നു. കേസിന്റെ (State of Connecticut v. Joseph Spell) തുടക്കം മുതൽതന്നെ എല്ലാ കാര്യങ്ങളും സ്പെല്ലിന് എതിരായിരുന്നു. എലനോറിനു വേണ്ടി ഹാജരായതാകട്ടെ അക്കാലത്തെ പ്രഗദ്ഭ അഭിഭാഷകരില്‍ ഒരാളായ ലോറിൻ ബില്ലിസും. സമൂഹത്തിൽ പേരെടുത്ത വ്യക്തിത്വം, വെളുത്ത വർഗക്കാരൻ, രാഷ്ട്രീയത്തിലും പരിചിതമായ മുഖം ഇതെല്ലാമായിരുന്നു ലോറിൻ. മറ്റൊന്നു കൂടിയുണ്ടായിരുന്നു. ലോറിന്റെ പിതാവും കേസിൽ വാദം കേൾക്കുന്ന ജഡ്ജ് കാൾ ഫോസ്റ്ററും ഒരേ നിയമ കമ്പനിയിലെ പാർട്ണർമാരായിരുന്നു! ഇത് തുടക്കത്തിൽതന്നെ മാർഷലിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.  

ചാഡ്‌വിക്ക് ബോസ്മാൻ ‘മാർഷൽ’ സിനിമയിൽ തർഗൂഡിന്റെ വേഷത്തിൽ (Photo courtesy: Open Road Films)

സ്പെല്ലിനു വേണ്ടി കോടതിയിൽ കേസ് നടത്തുന്നതിനോ സംസാരിക്കുന്നതിനോ പോലും ജഡ്ജി അനുവദിച്ചില്ല. ന്യൂയോർക്കിൽ നിയമപഠനം പൂർത്തിയാക്കിയ മാർഷലിന് കണക്റ്റിക്കട്ടിലെ കോടതിയിൽ ഹാജരാകുന്നതിന് സാധ്യമല്ല എന്ന നിലപാടായിരുന്നു ജഡ്ജിക്ക്. കറുത്തവർഗക്കാരന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന മാർഷലിന്റെ ശബ്ദംതന്നെ കവർന്നെടുത്ത അനുഭവം. പക്ഷേ അദ്ദേഹം തോറ്റു പിന്മാറിയില്ല. കണക്റ്റിക്കട്ടിലെ നിയമങ്ങളുമായി പരിചയമുള്ള ഒരു അഭിഭാഷകന്റെ സഹായം തേടി. അങ്ങനെയാണ് സാമുവൽ ഫ്രൈഡ്മാന്റെ വരവ്. ജൂതനായ ഒരു അഭിഭാഷകനായിരുന്നു അദ്ദേഹം.

∙ എവിടെ തെളിവ്?

അക്കാലത്ത് ജൂറിയിലുള്ള മുഴുവൻ അംഗങ്ങളും വെളുത്ത വർഗക്കാരായിരുന്നു. ആറു വീതം പുരുഷന്മാരും സ്ത്രീകളും. വെളുത്ത വർഗക്കാരെയും കറുത്ത വർഗക്കാരെയും സംബന്ധിച്ച് മുൻവിധികളേറെ ഉണ്ടായിരുന്ന കാലം കൂടിയായിരുന്നു അതെന്നു നേരത്തേ പറഞ്ഞിരുന്നല്ലോ. ജൂറി അംഗങ്ങളിലും അതു പ്രകടമായിരുന്നു. ഇക്കാര്യമെല്ലാം മാർഷലിനും വ്യക്തമായിരുന്നു. ഉണ്ടാകാവുന്ന പക്ഷപാതത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. സ്പെല്ലിന് കടുത്ത ശിക്ഷ കിട്ടുന്നതിനുള്ള സാധ്യതയാണ് കൂടുതലും. അതിനാൽതന്നെ കുറ്റമേൽക്കുന്നതിനുള്ള സമ്മർദ്ദവും അദ്ദേഹത്തിനു മേൽ ഏറെയായിരുന്നു. 

എലനോർ സ്ട്രബിങ് കേസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകളിലൊന്ന് (Photo from Archive)

സംഭവിച്ച കാര്യങ്ങളെല്ലാം അതിനോടകം സ്പെൽ മാർഷലിനോടു പറഞ്ഞിരുന്നു. സ്പെൽ ചെയ്യാത്ത കുറ്റമേൽക്കുന്നതിനോട് മാർഷലിന് ഒട്ടും താൽപര്യവുമില്ലായിരുന്നു. പോരാടാൻതന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം കേസിൽ എലനോറിന്റെ മൊഴികളിലെ വൈരുധ്യം അതിന് മാർഷലിനെ ഏറെ സഹായിക്കുകയും ചെയ്തു. മാത്രവുമല്ല എലനോറിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളിൽ നിർണായകമായ പലതും ഹാജരാക്കാന്‍ പൊലീസിനും സാധിച്ചില്ല. 5000 ഡോളർ സ്പെൽ തട്ടിയെടുത്തു എന്നു തെളിയിക്കാനുള്ള യാതൊന്നും പൊലീസിന്റെ കയ്യിലുണ്ടായിരുന്നില്ല. 

എലനോറിന്റെ വായ മൂടിക്കെട്ടിയെന്നു പറഞ്ഞ കയറുകളും ഹാജരാക്കാനായില്ല. എന്നാല്‍ കയറല്ല, തുണികൊണ്ടാണ് വായ മൂടിക്കെട്ടിയതെന്ന് ഇടയ്ക്ക് എലനോർ വാദിച്ചു. വായ മൂടിക്കെട്ടിയതിനാൽ അലമുറയിടാൻ സാധിച്ചില്ലെന്നും മൊഴി കൊടുത്തു. എന്നാൽ കോടതി മുറിയിൽ, ജഡ്ജിയുടെയും ജൂറി അംഗങ്ങളുടെയും മുന്നിൽ വച്ച് ഫ്രൈഡ്മാന്റെ വായ മൂടിക്കെട്ടി ഉച്ചത്തിൽ അലറി വിളിച്ച് കാണിപ്പിക്കുന്നുണ്ട് മാർഷൽ. 

തർഗൂഡ് മാർഷൽ (Photo from Archive)

വിസ്താര വേളയിൽ പിന്നെയും ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു. ആരെയാണ് വിശ്വസിക്കുക, അവളെയോ അവനെയോ? അവൾ കാണാൻ സുന്ദരി, സമൂഹത്തിൽ ഉന്നതകുലജാത! അവനോ, ചതിയനെന്ന പേരു വീണവൻ, ചൂതുകളിക്കാരൻ, സൈനിക സേവനത്തിൽനിന്നു പറഞ്ഞുവിട്ടവൻ. എല്ലാറ്റിനും ഉപരിയായി കറുത്ത വർഗക്കാരൻ. ബലാത്സംഗമാണോ അതോ അനുവാദത്തോടെയുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായതെന്നതായിരുന്നു നിർണായക ചോദ്യം. എലനോർ വെള്ളത്തിലേക്ക് ചാടുകയായിരുന്നോ, അതോ അവളെ സ്പെൽ വലിച്ചെറിയുകയായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു.

കേസിൽ ഇരുകൂട്ടരുടെയും വാദമുഖങ്ങൾ ശക്തമായിരുന്നു. കോടതിമുറിയിൽ വാഗ്വേദങ്ങൾ നിറ‍ഞ്ഞു. 12 മണിക്കൂറോളം ജൂറി അംഗങ്ങൾ ചർച്ച നടത്തി. വിധി പറയുന്ന ദിവസം എലനോറും ജോണും കോടതിയിൽ ഹാജരായിരുന്നില്ല. വെളുത്ത വർഗക്കാരായ അംഗങ്ങൾ മാത്രമുള്ള ജൂറി 1941 ജനുവരി 31ന് കേസിൽ വിധി പറഞ്ഞു– സ്പെൽ നിരപരാധിയാണെന്നായിരുന്നു അത്. ‌സ്പെല്ലും എലനോറും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. ഗർഭിണിയാകുമെന്ന ഭയമാണ് എലനോറിനെക്കൊണ്ട് ഇല്ലാത്ത പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കോടതി കണ്ടെത്തി. അമേരിക്കയെ ഞെട്ടിച്ച വിധി കൂടിയായിരുന്നു ഇത്.

∙ ‘അഭിമാനമാണ് നിങ്ങൾ’

കേസിലെ വിജയം തർഗൂഡ് മാർഷലിനെയും സാമുവൽ ഫ്രൈഡ്മാനെയും പ്രശസ്തരാക്കി. അമേരിക്കൻ സുപ്രീം കോടതിയിൽ പിന്നീട് വിവേചനത്തിനെതിരായി നടത്തിയ 32 കേസിൽ 29ലും മാർഷൽ വിജയം കണ്ടു. ആഫ്രോ–അമേരിക്കൻ വംശജരിൽനിന്ന് ആദ്യമായി സുപ്രീംകോടതി ജസ്റ്റിസ് ആയതും മാർഷൽ ആണ്, 1967ൽ. എലനോർ കേസിൽ കോടതിയിലേക്കു വരുമ്പോൾ മാർഷലിനു നേരെ വെളുത്ത വർഗക്കാര്‍ ശാപവാക്കുകൾ പറയുമായിരുന്നു. മാർഷലിനെ പിന്തുണച്ചതിന് ഫ്രൈഡ്‌മാനെതിരെയും ആക്രമണശ്രമമുണ്ടായി. ഇതെല്ലാം 2017ൽ പുറത്തിറങ്ങിയ ‘മാർഷൽ’ എന്ന ഹോളിവുഡ് സിനിമയിലും കാണാം. എലനോർ– സ്പെൽ കേസ് ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. 

ആ സിനിമയുടെ അവസാനം ഒരു ടെലഗ്രാം സന്ദേശത്തിലെ വാക്കുകൾ കാണിക്കുന്നുണ്ട്. മാർഷൽ അമേരിക്കൻ സുപ്രീം കോടതിയിൽ ആദ്യ ജസ്റ്റിസ് ആകുന്ന വേളയിൽ മാർട്ടിൻ ലുഥർ കിങ് ജൂനിയർ അയച്ച സന്ദേശമായിരുന്നു അത്. ‘You have proved to be a giant of your profession and your career has been one of the significant epochs of our time.’– ‘നിങ്ങളുടെ മേഖലയിൽ നിങ്ങളൊരു കരുത്തനാണെന്നുതന്നെ തെളിയിച്ചിരിക്കുന്നു. നമ്മുടെ കാലത്തിന്റെ നിർണായക ഘട്ടമായിത്തന്നെ നിങ്ങളുടെ ഈ തൊഴിൽകാലം രേഖപ്പെടുത്തും’. 

ആ കാലഘട്ടത്തിലെ നിർണായക കേസുകളിലൊന്നായി ഇന്നും എലനോർ– സ്പെൽ കേസ് നിലനിൽക്കുന്നു, ശാപവാക്കുകൾക്കിടയിലും പോരാടി നേടിയ വിജയമായി.

English Summary:

What was the Joseph Spell Trial, also Known as the Eleanor Strubing Case, that Caused Such a Sensation in the US? | The Dark Stories Column