അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. 

ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ. 

മധുര മേലൂർ താലൂക്കിലെ അരിട്ടപ്പട്ടി ഗ്രാമത്തിന്റെ വിദൂര ദൃശ്യം (ചിത്രം : മനോരമ)
ADVERTISEMENT

∙ ചുവന്നമണ്ണ്, പച്ചമനുഷ്യർ

മധുര– ചെന്നൈ സംസ്ഥാന പാതയിൽനിന്ന് അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കടക്കുമ്പോൾ കാണാം, ദൂരെ ചെമ്പുകുടങ്ങൾ കമിഴ്ത്തിവച്ചപോൽ മലനിരകൾ. കഴിഞ്ചമല, കഴുകുമല, രാമായി മല, പഞ്ചപാണ്ഡവർ പടുക്കാറൈ മല തുടങ്ങിയ 7 മലനിരകൾക്കു ചാരെ 2500 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു, അരിട്ടപ്പട്ടി ഗ്രാമം. 2022 ൽ തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ– പൈതൃക മേഖലകളായി പ്രഖ്യാപിച്ച ഗ്രാമങ്ങളാണു മേലൂർ താലൂക്കിലെ അരിട്ടപ്പട്ടിയും മീനാക്ഷിപുരവും.  ഗ്രാമക്കവലയിലെ മന്തസ്വാമി കോവിലിനു മുന്നിലെ വേപ്പുമരച്ചോട്ടിൽ സൊറ പറഞ്ഞിരിക്കുന്ന ഗ്രാമീണർ, നെല്ലും തെങ്ങും കരിമ്പും വാഴയും പച്ചക്കറിയും സമൃദ്ധമായി വിളയുന്ന കൃഷിയിടങ്ങൾ, അവയ്ക്ക് അതിരിടുന്ന കൂറ്റൻ ഒറ്റപ്പനകൾ, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മേയുന്ന കാലികൾ... കൃഷിക്കാവശ്യമായ വെള്ളം നൽകുന്ന അനേകം പ്രകൃതിദത്ത നീരുറവകളുണ്ട് ഇവിടെ; മലനിരകൾ കാത്തുവയ്ക്കുന്ന ജലസ്രോതസ്സുകൾ. പതിനാറാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജവംശകാലത്തു നിർമിച്ച തടയണകളിൽ മഴവെള്ളം ശേഖരിച്ചും ഗ്രാമീണർ കൃഷിയെ പോറ്റുന്നു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം കനാലിലൂടെ എത്തിച്ചും ഗ്രാമങ്ങളിൽ കൃഷി നടക്കുന്നു.

കഴിഞ്ചമലയുടെ അടിവാരത്തെത്തുമ്പോൾ കൂറ്റൻ പാറയ്ക്കു മുന്നിൽ വിളക്കു കൊളുത്തി പ്രാർഥിക്കുന്ന ഗ്രാമീണരെ കാണാം. ചെരിപ്പിട്ട് അവിടേക്കു പ്രവേശനമില്ല. തമിഴ്നാട് പുരാവസ്തു വകുപ്പിനു കീഴിലാണു കഴിഞ്ചമല. പാറപ്പടവുകൾ താണ്ടി മുകളിലേക്കു ചെല്ലുമ്പോൾ കപ്പലിനോളം വലുപ്പമുള്ള പാറയിൽ കൊത്തിയ ജൈന സന്യാസിയുടെ ശിൽപം. താമരമുകളിൽ ധ്യാനത്തിലാണ്ട മഹാവീര തീർഥങ്കര ശിൽപത്തിന്റെ തലയ്ക്കു മുകളിൽ 3 തട്ടുള്ള കുട. പിന്നിൽ പ്രഭാമണ്ഡലം. പീഠത്തിനു താഴെ വട്ടെഴുത്ത് ലിപിയിൽ രേഖപ്പെടുത്തിയ 4 വരികൾ. അതിനോടു ചേർന്നു പുരാതന ബ്രാഹ്മി ലിപിയിൽ കൊത്തിവച്ചിരിക്കുന്ന വരികൾ. ബ്രാഹ്മി ലിപി വട്ടെഴുത്തായും പിന്നെ ഇന്നത്തെ തമിഴെഴുത്തായും പരിണമിച്ചുവെന്നു ഭാഷാചരിത്രം.

ഇരുവശത്തും പനകൾ നിറഞ്ഞ ഗ്രാമീണ പാത (Image Credit : facebook/ kutti.muthukumar)

ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിലും എഡി പത്താം നൂറ്റാണ്ടിലുമായി രേഖപ്പെടുത്തപ്പെട്ടവയാണ് ഇവയെന്ന് ഇവിടുത്തെ ബോർഡിൽ വായിക്കാം. മലയ്ക്കുള്ളിലെ ഗുഹയിൽ തപസ്സിരിക്കാൻ പാകത്തിൽ അറകൾ. അരിട്ടപ്പട്ടിയുടെ മുൻപേര് പാതിരക്കുടിയത്രെ. താപസന്മാരുടേതു മാത്രമല്ല, വിവിധ രാജവംശങ്ങളുടെ കാലത്തെ പ്രധാന സഞ്ചാര–വ്യാപാര പാത കൂടിയായിരുന്നു ഇതെന്നും ചരിത്രം; 3000 വർഷം നീളുന്ന ഗ്രാമ ചരിത്രത്തിന്റെ മഹാശേഷിപ്പുകളായി ശിവന്റെ ഗുഹാക്ഷേത്രമുണ്ടിവിടെ. ശിവലിംഗ പ്രതിഷ്ഠയും ഗർഭഗൃഹവുമൊക്കെയുള്ള പുരാതന നിർമിതി. എടച്ചി മണ്ഡപം എന്നും ഗ്രാമവാസികൾ വിളിക്കും. ഇവ കാണാൻ ഗവേഷകരും കോളജ് വിദ്യാർഥികളും ഉൾപ്പെടെ സഞ്ചാരികൾ വന്നുപോകുന്നതായി അരിട്ടപ്പട്ടിയിൽ ടങ്സ്റ്റൺ വിരുദ്ധ സമരത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായ യുവകർഷകൻ  ഐ.ശെൽവരാജ് പറയുന്നു.

‘പൊലീസിൽ പരാതി കൊടുക്കണമെന്നു പലരും പറഞ്ഞു. ഞാനും 3 ചേച്ചിമാരും പ്രായമായ അമ്മയും മാത്രമേയുള്ളൂ. പൊലീസിന്റെ പിറകെയൊക്കെ പോകാൻ ഞങ്ങൾക്കാകുമോ ? പോസ്റ്റുമോർട്ടം പോലും ചെയ്യാതെ അവന്റെ മൃതദേഹം സംസ്കരിച്ചില്ലേ’

വിമല

ADVERTISEMENT

ഒരിക്കലും വറ്റാത്ത നീരുറവകളുടെ ഉറപ്പിൽ മലനിരകളിൽ തമ്പടിക്കുന്നത് 250ൽ ഏറെ അപൂർവ പക്ഷിയിനങ്ങളാണ്. ഇന്ത്യയ്ക്കു പുറമേ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ലഗ്ഗർ ഫാൽക്കൺ, ദേശാടനപക്ഷിക്കൂട്ടങ്ങളിലൊന്നായ ഷഹീൻ ഫാൽക്കൺ എന്നറിയപ്പെടുന്ന പരുന്തു വർഗങ്ങൾ, പുള്ളിമാനുകൾ, അപൂർവയിനം മൂങ്ങകൾ, കുരങ്ങുകൾ, വന്യജീവികൾ, അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടെ വൈവിധ്യങ്ങൾ എത്രയോ ഇവിടെ കാണാം. തൊട്ടടുത്ത്, അഴകർമലയ്ക്കും പെരുമാൾമലയ്ക്കും നടുവിലെ കൊച്ചു കാർഷിക ഗ്രാമമാണു മീനാക്ഷിപുരം.  കരിന്തമിഴ്– ചെന്തമിഴ് സംസ്കൃതിയുടെ സമൃദ്ധി തെളിയുന്ന അടിവാരങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങൾ. 

അരിട്ടപ്പട്ടിയിലെ നാട്ടുകാർ (ചിത്രം : മനോരമ)

ഗ്രാമക്കവലയിലെ മുരുകൻ കോവിലും പിന്നിട്ടു കിലോമീറ്ററുകൾ നടന്നു കൂറ്റൻ മല മുകളിലെത്തിയാൽ ജൈന സന്യാസിമാർ തപം ചെയ്ത ഗുഹകൾ കാണാം; പാണ്ഡ്യരാജാവ് നെടുഞ്ചേഴിയന്റെ ഭരണകാലത്തു ജൈന സന്യാസിമാർക്കായി ഒരുക്കിക്കൊടുത്ത ഗുഹാമുഖങ്ങളും അവയിൽ പതിഞ്ഞ ബ്രാഹ്മി ലിപിയെഴുത്തുകളും. അടിവാരത്ത്, ഒരിക്കലും വറ്റാത്ത ചെറിയൊരു തടാകവും തൊട്ടടുത്ത് ഒരു കൊച്ചു കിണറും. കുപ്പിയിൽ വാങ്ങാൻ കിട്ടുന്ന വെള്ളത്തേക്കാൾ ശുദ്ധവും രുചിയുമുള്ള വെള്ളമാണെന്നു കൈക്കുമ്പിൾ നിറയെ കോരിക്കുടിച്ച് 60 വയസ്സുകാരി രണ്ടു മൂക്കും കുത്തിയ ഷണ്മുഖനദി ഉറപ്പു പറഞ്ഞു. ഇതൾ വിരിഞ്ഞ ആമ്പൽപ്പൂവ് സാക്ഷി.

∙ മണ്ണ് തേടിയെത്തിയവർ

ഗ്രാമങ്ങളിലെ കൂറ്റൻ പാറമടകളിൽ ക്വാറികൾ അനുവദിക്കാൻ വർഷങ്ങൾക്കു മുൻപ് ശ്രമമുണ്ടായിരുന്നു. ഗ്രാമങ്ങളിലേക്കു തലങ്ങും വിലങ്ങും റോഡുകൾ വന്നു. ‘എന്തൊരു കരുതലാണ്’ എന്നു ഗ്രാമവാസികൾ സന്തോഷിച്ചു. പക്ഷേ, കുറിഞ്ഞിത്തിണകളിൽ (കുറിഞ്ചി എന്നാൽ തമിഴിൽ ‘മല’ എന്നർഥം. തിണ എന്നാൽ നിലം. കുറിഞ്ഞിപ്പൂവും മുരുകനുമാണു കുറിഞ്ഞിത്തിണയുടെ ചിഹ്നങ്ങളായി സംഘകാല സാഹിത്യത്തിൽ കണക്കാക്കപ്പെടുന്നത്) ഒരു സുപ്രഭാതത്തിൽ ഒരു പാറക്വാറി തുറന്നു. ദേവനെ പ്രതിഷ്ഠിച്ച മലമുകളിൽനിന്നു യന്ത്രക്കൈകൾ കരിങ്കൽച്ചീളുകൾ കീറിയിട്ടു. നാട്ടുകാർ സംഘടിച്ചു. സമരത്തിനൊടുവിൽ ക്വാറി പൂട്ടി. ഗ്രാമവാസികൾ മുരുകൻകോവിലിൽ പ്രത്യേക പൂജ നടത്തി ദേവനോടു സന്തോഷം പറഞ്ഞു.

പാറക്കൂട്ടങ്ങൾ (Image Credit : facebook/ kutti.muthukumar)
ADVERTISEMENT

പിന്നാലെയാണ്, ടങ്സ്റ്റൺ ഖനനത്തിനു പദ്ധതി വന്നത്. ഈ ഗ്രാമങ്ങളിലേത് ഉൾപ്പെടെ താലൂക്കിലെ 5000 ഏക്കർ ഭൂമിയിൽ നിന്നു ടങ്സ്റ്റൺ ഖനനം ചെയ്യാനാണു കഴിഞ്ഞ വർഷം ഒടുവിൽ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത്. ബൾബുകളുടെ ഫിലമെന്റ് മുതൽ മിസൈൽ നിർമാണത്തിനു വരെ അനിവാര്യമായ, ഉയർന്ന തോതിൽ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ലോഹം അടങ്ങിയ ധാതുക്കൾ ഭൂമിക്കടിയിൽ വൻതോതിൽ ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു ഇത്.

∙ ഉയിരാണ് ഊര്

മലയിടുക്കുകളും അടിവാരങ്ങളും കീറിമുറിച്ച് ആഴത്തിൽ ടണൽ നിർമിച്ചു ഖനനം നടത്താനാണു പദ്ധതിയെന്നു പരിസ്ഥിതി സ്നേഹികൾ വിളിച്ചു പറഞ്ഞതോടെ നാടിളകി. കൃഷിക്ക് ആശ്രയിക്കുന്ന പെരിയാർ കനാലിൽ നിന്നുള്ള വെള്ളം ഖനനത്തിന് ഉപയോഗിക്കാനായിരുന്നു നീക്കം. മലമടക്കുകളും അടിവാരങ്ങളും കൃഷിയും തടാകവും പൈതൃകവുമൊക്കെ അന്യമാകുമെന്നു കണ്ടു ഗ്രാമവാസികൾ വീണ്ടും സംഘടിച്ചു. എല്ലാ ഗ്രാമങ്ങളിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടി ഖനനത്തിനെതിരെ പ്രമേയം പാസാക്കി.

സ്ത്രീകളും കുട്ടികളും അടക്കം കിലോമീറ്ററുകൾ നടന്നു മലകളുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയും മലപ്പാട്ടു പാടിയും സമരം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മകരപ്പൊങ്കൽ നാളിൽ (ജനുവരി 14) വീടുകളിൽ പ്രതിഷേധപ്പൊങ്കാലയിട്ടു എതിർപ്പ് ആളിക്കത്തിച്ചു. സമരപ്പന്തലുകളിൽ ഗ്രാമവാസികൾ നിരാഹാരമിരുന്നു. കുമ്മിപ്പാട്ടു പാടി സമരവേദികൾ ഉഷാറാക്കി. കർഷക സംഘടനകളും സാമുദായിക നേതൃത്വങ്ങളും പിന്തുണയുമായെത്തി. മേലൂരിൽനിന്ന് ഒന്നരലക്ഷം ഗ്രാമവാസികൾ കാളവണ്ടികളിലും ട്രാക്ടറുകളുമായി 25 കിലോമീറ്റർ അകലെ മധുര ഹെഡ് പോസ്റ്റോഫിസിലേക്കു മാർച്ച് ചെയ്തു. 

സമരവീര്യം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടി ഖനനത്തിനെതിരെ പ്രമേയം പാസാക്കി. ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെടെ എല്ലാ കക്ഷികളും സമരത്തെ പിന്തുണച്ചു. താൻ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം ഖനനം അനുവദിക്കില്ലെന്നു എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. സമരത്തിനു നേതൃത്വം നൽകുന്നവരുടെ പ്രതിനിധികളുമായി ബിജെപി നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കണ്ടു. വൈകാതെ, ഖനനാനുമതി റദ്ദാക്കി കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങി. ഗ്രാമങ്ങളിൽ സന്തോഷം അണപൊട്ടി. ഗുഹാക്ഷേത്രങ്ങളിൽ വീണ്ടും മണികൾ മുഴങ്ങി. 

രവിചന്ദ്രൻ

∙ രവിചന്ദ്രന്റെ പാട്ട്

കഴിഞ്ചമലയിലേക്കു കൂട്ടുവന്ന എ. വിമല എന്ന സമരപോരാളി മലമുകളിൽ വച്ചു രവിചന്ദ്രന്റെ കഥ പറഞ്ഞു. പട്ടണത്തിലെ കോളജിൽപ്പോയി ബിഎ ചരിത്രം പാസായി വന്ന അരിട്ടപ്പട്ടി ഗ്രാമത്തിന്റെ പാട്ടുകാരനായ ഇളയ സഹോദരനെക്കുറിച്ച്. അവന്റെ പാട്ടുകൾ കേൾപ്പിച്ചു തന്നു. ഗ്രാമത്തിലെ കരിങ്കൽക്വാറി വിരുദ്ധ സമരത്തിന്റെ മുന്നണിയിൽ അവനുണ്ടായിരുന്നു. കുട്ടികളെ അവൻ മലപ്പാട്ടുകൾ പഠിപ്പിച്ചു. ആ താളത്തിനൊത്ത് ഗ്രാമം ചുവടുവച്ചു. പാറ ഖനനത്തിനെതിരായ അവന്റെ പ്രസംഗങ്ങളും പാട്ടും നാട് ഏറ്റെടുത്തു.

പതിയെ അവനു വയ്യാതായി. മഞ്ഞക്കാമലയാണെന്നു  (മഞ്ഞപ്പിത്തം) വൈദ്യന്മാർ. സമരപോരാളിയെ പതിയെപ്പതിയെ ‘തീർക്കാൻ’ ആരോ വിഷം (സ്ലോ പോയിസൺ) നൽകിയതാണെന്നു പലരും സംശയിച്ചു. അതിനും മുൻപ്, അവൻ ഓടിച്ച ബൈക്കിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച സംഭവവുമായി ഗ്രാമവാസികൾ കൂട്ടിവായിച്ചു. കഴിഞ്ഞ ജൂലൈ 20 ന് 43–ാം വയസ്സിൽ മരണം അവനെ കൊണ്ടുപോയി. 

വിമല

‘പൊലീസിൽ പരാതി കൊടുക്കണമെന്നു പലരും പറഞ്ഞു. ഞാനും 3 ചേച്ചിമാരും പ്രായമായ അമ്മയും മാത്രമേയുള്ളൂ. പൊലീസിന്റെ പിറകെയൊക്കെ പോകാൻ ഞങ്ങൾക്കാകുമോ ? പോസ്റ്റുമോർട്ടം പോലും ചെയ്യാതെ അവന്റെ മൃതദേഹം സംസ്കരിച്ചില്ലേ’ കാലിലെ നാലു മണികളുള്ള വെള്ളിക്കൊലുസിന്റെ താളത്തിൽ അതുവരെ സംസാരിച്ചിരുന്ന വിമല വിതുമ്പി. ആ ഓർമകളുമായാണു ടങ്സ്റ്റൺ ഖനന വിരുദ്ധ സമരത്തിന്റെ മുന്നണിയിൽ വിമല ഇപ്പോഴുള്ളത്. താഴെയെത്തിയപ്പോൾ മലമുകളിൽ നിന്നൊരു പാട്ടു കേട്ട പോലെ. അരിട്ടപ്പട്ടിയുടെ രവിചന്ദ്രന്റെ സ്വരത്തിൽ, താളത്തിൽ അതേ കുമ്മിപ്പാട്ട്...

‘‘ ഏഴു മലകൾക്കും നായകനായിരിക്കുന്നവനേ അഴകർ മലയുടെ കാവൽ ദൈവമേ..."

English Summary:

The Battle for Arittapatti: A Community's Stand Against Tungsten Mining, Arittapatti's Environmental Activism