ശരീരം നിറയെ ‘സ്വർണ ദ്രാവക’വുമായി ശതകോടീശ്വരന്: ആരാണ് ബ്രയാൻ? എന്താണ് മനുഷ്യന് മരണമില്ലാതാക്കുന്ന ‘ബ്ലൂപ്രിന്റ്’?

അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?

അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം.
ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
∙ ‘അളന്നുമുറിച്ചുള്ള’ ജീവിതം
പെട്ടെന്നൊരു ദിവസം ബ്രയാന് തോന്നിയതാണോ ഇത്തരമൊരു ആശയം? അല്ലേയല്ല. ബ്രെയിൻട്രീ വെൻമോ എന്ന സ്വന്തം സ്ഥാപനം 80 കോടി ഡോളറിന് വിറ്റതിനു ശേഷമാണ് 21-ാം വയസ്സിലെ സ്വപ്നങ്ങളിലേക്ക് ബ്രയാൻ ജോൺസൻ വീണ്ടും യാത്ര തുടങ്ങിയത്. മനുഷ്യരാശിക്ക് വലിയ സംഭാവന നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരുപക്ഷേ മരണം സംഭവിക്കാത്ത ആദ്യത്തെ തലമുറയായിരിക്കുമോ നമ്മുടേത് എന്ന സ്വപ്നത്തിലേക്കു പോലും ബ്രയാനിലൂടെ ചുവടുവയ്ക്കുകയാണ് ലോകം. അതിന്റെ ഭാഗമായി ബ്രയാന്റെ ജീവിതരീതി കൃത്യമായി നിരീക്ഷിക്കുന്നവരും ഏറെയാണ്. മെഡിക്കൽ വിദഗ്ധരെ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രോട്ടോക്കോൾ രൂപീകരിച്ചതായാണ് അദ്ദേഹത്തിന്റെ വാദം. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബയോമാർക്കറുകൾ നേടിയ വ്യക്തിയായും ബ്രയാൻ സ്വയം വിലയിരുത്തുന്നു.
സ്വന്തം ശരീരത്തിൽ ഏകദേശം 33,000 ബയോമാർക്കറുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ശരീര ആരോഗ്യത്തിന്റെ കണക്കെടുപ്പ് അഥവാ ഇൻഡിക്കേറ്ററുകളാണ് ഈ ബയോ മാർക്കറുകൾ. കൃത്യമായ ഇടവേളകളിൽ ഇതുപ്രകാരം ആരോഗ്യത്തിന്റെ വിവിധ അളവുകൾ പരിശോധിക്കും. ഉദാഹരണത്തിന് രക്ത പരിശോധന, ജനിതക പരിശോധന, ഭാരം, കൊഴുപ്പിന്റെ അളവ്, ഫിറ്റ്‌നസ് ലെവൽ തുടങ്ങിയവയുടെ പരിശോധന എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. രക്തത്തിലെ കൊളസ്റ്ററോളും ഗ്ലൂക്കോസും ഹോർമോണുകളുടെ അളവുമെല്ലാം ഇതു പ്രകാരം പരിശോധിക്കും. ജീനുകളുടെ വിവരങ്ങളും മാറ്റങ്ങളും പരിശോധിക്കും. ഇതെല്ലാം ഓരോ ബയോ മാർക്കറുകളാണ്. ഈ കണക്കുകൾ പ്രകാരം നിലവിൽ ഭൂമിയിലെ ഏറ്റവും ആരോഗ്യവാനായ വ്യക്തിയാണ് താനെന്നും ബ്രയാൻ അവകാശപ്പെടുന്നു. പക്ഷേ എങ്ങനെയാണ് ബ്രയാൻ തന്റെ യൗവനം എന്നെന്നും നിലനിര്‍ത്തുന്നത്?
∙ പ്രായത്തെ തോൽപിക്കാൻ പ്ലാസ്മയും ആൽബുമിനും
യൗവനം നിലനിർത്താനും ഒരിക്കലും മരണമില്ലാത്ത അവസ്ഥയിലേക്കെത്താനും തീവ്രമായ പരിശ്രമങ്ങളാണ് ബ്രയാൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിനും വേണ്ടി പ്രതിവർഷം 20 ലക്ഷം ഡോളറിലധികമാണ് (1 ഡോളർ = ഏകദേശം 85 രൂപ) ചെലവഴിക്കുന്നത്. നൂതന പരീക്ഷണങ്ങൾക്കൊപ്പം പ്രായം കുറയ്ക്കുന്നതിനുള്ള പരമ്പരാഗത ചികിത്സാരീതികളും ബ്രയാൻ പിന്തുടരുന്നുണ്ട്. ഈ ചികിത്സകളുടെ ഫലമായി തന്റെ രക്തത്തിലെ പ്ലാസ്മ സമാനതകളില്ലാത്തവിധം ശുദ്ധമാണെന്ന് ബ്രയാൻ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദം എങ്ങനെ വിലയിരുത്തപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
മുൻപൊരിക്കൽ ഒരു ലീറ്റർ പ്ലാസ്മ നീക്കം ചെയ്തതിനു ശേഷം മകന്റെ പ്ലാസ്മ പുനഃസ്ഥാപിക്കുന്ന ചികിത്സയ്ക്ക് ബ്രയാൻ വിധേയനായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം പരീക്ഷിച്ചത് ടോട്ടൽ പ്ലാസ്മ എക്സ്ചേഞ്ച് (TPE) എന്ന അത്യാധുനിക ചികിത്സാരീതിയാണ്. റീജനറേറ്റീവ് മെഡിസിൻ, ആന്റി-ഏജിങ് ട്രീറ്റ്‌മെന്റ് രംഗത്തെ ഒരു പ്രധാന ചികിത്സാരീതിയാണിത്. ഈ പ്രക്രിയയിൽ ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്ന് പ്ലാസ്മ പൂർണമായി നീക്കം ചെയ്യുകയും പകരം മറ്റൊരു വ്യക്തിയുടെ പ്ലാസ്മയോ അല്ലെങ്കിൽ ആൽബുമിൻ പോലുള്ള മറ്റ് ദ്രാവകങ്ങളോ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ബ്രയാന്റെ കാര്യത്തിൽ, നീക്കം ചെയ്ത പ്ലാസ്മയ്ക്ക് പകരം ആൽബുമിനാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്മ നീക്കം ചെയ്ത ടെക്നീഷ്യൻ, ബ്രയാന്റേത് ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശുദ്ധമായ പ്ലാസ്മയാണെന്ന് അഭിപ്രായപ്പെട്ടതായി ബ്രയാൻ തന്റെ വെബ്സൈറ്റിലെ പോസ്റ്റുകളിലൊന്നിൽ പറഞ്ഞിരുന്നു. അത്രയധികം ഗുണമേന്മയുള്ള പ്ലാസ്മ കളയാൻ പോലും ടെക്നീഷ്യന് മടിയുണ്ടായിരുന്നു. ഈ പ്ലാസ്മ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന ചിന്തയും അദ്ദേഹം പങ്കുവച്ചു. ഇതുകൊണ്ടൊക്കെത്തന്നെ ബ്രയാൻ തന്റെ പ്ലാസ്മയെ ‘സ്വർണ ദ്രാവകം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
∙ പാളിയ പരീക്ഷണം
ഒരിക്കൽ ചികിത്സയുടെ ഭാഗമായി നടത്തിയ കൊഴുപ്പ് കുത്തിവയ്പ് പാളിയ സംഭവവും ബ്രയാൻ ജോൺസന് സംഭവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മുഖം ചുവന്ന് വീർത്തു. അന്ന് ബ്രയാന്റെ ശരീരത്തിൽ മറ്റൊരാളുടെ ശരീരത്തിൽ നിന്നുള്ള കൊഴുപ്പാണ് കുത്തിവച്ചത്. ഇത് അലർജിക്ക് കാരണമാകുകയും മുഖം വീർക്കാൻ ഇടയാക്കുകയും ചെയ്തു. പ്രായത്തെ തോൽപിക്കാൻ നടത്തിയ ഈ പരീക്ഷണം പരാജയപ്പെട്ട വിവരം ബ്രയാൻ ജോൺസൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 1950 കാലറി മാത്രം അടങ്ങിയ കർശന ഭക്ഷണക്രമം മൂലം നഷ്ടപ്പെട്ട ഭാരം തിരികെ നേടി മുഖത്ത് അൽപ്പം തടിപ്പ് തോന്നിപ്പിക്കാനാണ് ‘പ്രോജക്ട് ബേബി ഫേസ്’ എന്ന പേരിൽ കൊഴുപ്പ് ശരീരത്തിലേക്ക് കുത്തിവച്ചുള്ള ചികിത്സ ആരംഭിച്ചത്. മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പല്ലുകൾ, ചർമം, മുടി, മൂത്രാശയസഞ്ചി, ലിംഗം, മലദ്വാരം ഉൾപ്പെടെയുള്ള എല്ലാ അവയവങ്ങളുടെയും പ്രായം 18 വയസ്സാക്കി മാറ്റാനാണ് ബ്രയാൻ ശ്രമിക്കുന്നത്.
∙ നഗ്നനായി നടക്കും, പരാതി പറയരുത്
ഉറക്കത്തിലുള്ള ലിംഗോദ്ധാരണം പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് പതിവായി അളക്കുന്ന രീതിയും ബ്രയാനുണ്ട്. ലൈംഗിക താൽപര്യം നിലനിർത്തുന്നതിനു വേണ്ടിയാണിത് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെയും കൃത്യമായ വിലയിരുത്തലുകളുടെയും ഫലമായി, തന്റെ ജൈവിക പ്രായത്തിൽ നിന്ന് 5.1 വർഷം കുറച്ചുവെന്നും വാർധക്യത്തിന്റെ നിരക്ക് 0.64 ആയി കുറച്ചുവെന്നും ബ്രയാൻ അവകാശപ്പെടുന്നു. അതായത്, 12 മാസത്തിൽ ഏഴ് മാസത്തെ പ്രായം മാത്രമേ അദ്ദേഹത്തിനുണ്ടാകൂ എന്നാണ് വാദം. അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തിരുന്ന മുൻ കാമുകി 38 വയസ്സുള്ള ടാരിൻ സതേണിനെയും ചില പ്രത്യേക കരാറുകളിൽ ഒപ്പിടീച്ചിരുന്നു. ടാരിന് കാൻസർ സ്ഥിരീകരിച്ചതോടെ ആ ബന്ധം വേർപിരിഞ്ഞു.
ബ്രയാന് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാർ വിചിത്രമായ പല കരാറുകളിലും ഒപ്പിടേണ്ടി വരുന്നു. അതിൽ പ്രധാനപ്പെട്ടത് ബ്രയാന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാതിപ്പെടില്ല എന്നതാണ്. ചിലപ്പോൾ അൽപ വസ്ത്രം ധരിച്ചും മറ്റു ചിലപ്പോൾ നഗ്നനായും ബ്രയാൻ നടക്കും. കൂടാതെ ലിംഗോദ്ധാരണത്തെക്കുറിച്ച് നിരന്തരമായി സംസാരിക്കും. ബ്രയാൻ നടപ്പാക്കുന്ന എഐ പദ്ധതിയുടെ പേര് പ്രോജക്ട് ബ്ലൂപ്രിന്റ് അൽഗോരിതം എന്നാണ്. ഇതിന്റെ ഭാഗമായി ഏകാന്തമായ ഒരു ജീവിതം നയിക്കേണ്ടി വരുന്നതിൽ ബ്രയാനിൽ അസ്വസ്ഥത പ്രകടമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
∙ ‘100 വർഷത്തിലേറെ ജീവിക്കണം’
ശാസ്ത്രത്തിലൂടെ അനശ്വര ജീവിതം നേടാനുള്ള ടെക് സംരംഭകനായ ബ്രയാന്റെ ജീവിതം നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററിയായി വന്നിട്ടുണ്ട്. ‘ഡോണ്ട് ഡൈ: ദ് മാൻ ഹു വാണ്ട്സ് ടു ലിവ് ഫോറെവർ’ എന്നാണ് ഇതിന്റെ പേര്. ബ്രയാൻ തന്റെ സ്വാഭാവിക ജീവിതം നീട്ടാൻ സ്വീകരിച്ചിട്ടുള്ള തീവ്രമായ നടപടികളെല്ലാം ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാധ്യതകളിലാണ് താൻ പ്രതീക്ഷ അർപ്പിക്കുന്നതെന്നാണ് ബ്രയാൻ അതിൽ പറയുന്നത്. എന്നെന്നും യൗവനത്തോടെ ഇരിക്കാനുള്ള വഴികളിലേക്കുള്ള തന്റെ അന്വേഷണത്തിന് പിന്നിലെ കാരണം കുടുംബമാണെന്നും അദ്ദേഹം പറയുന്നു.
1977 ഓഗസ്റ്റ് 22ന് ജനിച്ച ബ്രയാന് നിലവിൽ 47 വയസ്സുണ്ട്. എത്രയൊക്കെ ‘യൗവന ചികിത്സ’ നടത്തിയെന്നു പറഞ്ഞാലും ഇപ്പോഴും ബ്രയാനെ കാണാൻ 47 വയസ്സുതന്നെ തോന്നിപ്പിക്കുമെന്നാണ് വിമർശകർ പറയുന്നത്.
‘‘എന്റെ മകൻ ടാൽമേജിനൊപ്പം എനിക്ക് പല ജന്മങ്ങൾ ജീവിക്കണം. നൂറു വർഷം പോരാ’’– ബ്രയാൻ പറയുന്നു. ബ്രയാനും ടാൽമേജും ബ്രയാന്റെ പിതാവും നേരത്തേ പ്ലാസ്മ കൈമാറ്റത്തിൽ പങ്കെടുത്തിട്ടുണ്ട്. ടാൽമേജ് തന്റെ പ്ലാസ്മ പിതാവിന് നൽകി, തുടർന്ന് ബ്രയാൻ തന്റെ പ്ലാസ്മ പ്രായമായ പിതാവിനും നൽകി. എല്ലാവരും ആരോഗ്യത്തോടെ. ദീർഘകാലം ജീവിക്കുന്ന ഒരു ഭാവിയിലേക്കു നടക്കുന്നതിനെപ്പറ്റിയുള്ള സ്വപ്നമാണ് ഇവയുമായെല്ലാം ബന്ധപ്പെട്ട് ബ്രയാൻ പങ്കുവയ്ക്കുന്നത്.
∙ രഹസ്യം ഈ ജീവിതം
യുഎസിലെ യൂട്ടായിലെ പ്രോവോയിലാണ് ബ്രയാന്റെ ജനനം. ഒരു സഹോദരനും സഹോദരിയുമുണ്ട്. ബ്രയാന്റെ കുട്ടിക്കാലത്തുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് രണ്ടാനച്ഛനോടും അമ്മയോടുമൊപ്പമായിരുന്നു ജീവിതം. രണ്ടാനച്ഛന് ട്രക്കിങ് കമ്പനിയായിരുന്നു. ഇന്റർനാഷനൽ സ്റ്റഡീസിൽ ബിരുദം നേടിയിട്ടുള്ള ബ്രയാൻ 2007ൽ ഷിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടി. 1999നും 2003നും ഇടയിൽ മൂന്ന് സ്റ്റാർട്ടപ്പുകളാണ് ബ്രയാൻ ആരംഭിച്ചത്. ആദ്യത്തേത് സെൽഫോണുകൾ വിൽക്കുന്നതായിരുന്നു. യൂണിവേഴ്സിറ്റിയിലെ പഠനച്ചെലവുകൾക്ക് സഹായകമായത് ഇതിൽനിന്നുള്ള വരുമാനമായിരുന്നു.
മൂന്നു പങ്കാളികളുമായി ചേർന്ന് ബ്രയാൻ ആരംഭിച്ച മറ്റൊരു കമ്പനി 2001ൽ പക്ഷേ പ്രവർത്തനം അവസാനിപ്പിച്ചു. അതിനുശേഷം 2001ൽ സഹോദരനോടും മറ്റൊരു പങ്കാളിയോടും ചേർന്ന് 7 കോടി ഡോളറിന്റെ റിയൽ എസ്റ്റേറ്റ് പ്രോജക്ടിൽ അദ്ദേഹം പങ്കാളിയായെയങ്കിലും അത് പരാജയപ്പെട്ടു. 2007ലാണ് ബ്രയാൻ ‘ബ്രെയിൻട്രീ’ സ്ഥാപിക്കുന്നത്. ലോകത്ത് അതിവേഗം വളരുന്ന 500 കമ്പനികളുടെ പട്ടികയിൽ 2011ൽ 47–ാം സ്ഥാനത്തേക്ക് എത്തി ഈ കമ്പനി. ഷിക്കാഗോ ആസ്ഥാനമാക്കിയായിരുന്നു ബ്രെയിൻട്രീയുടെ പ്രവർത്തനം. ഇ–കൊമേഴ്സ് കമ്പനികൾക്കായുള്ള മൊബൈൽ– വെബ് പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ബ്രെയിൻട്രീയുടെ പ്രവർത്തനം. 2012ൽ, ഉപയോക്താക്കൾക്ക് ആപ് ഉപയോഗിച്ച് പരസ്പരം പണംഅയയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന വെൻമോ എന്ന കമ്പനി ബ്രെയിൻട്രീ ഏറ്റെടുത്തു. 2.62 കോടി ഡോളറിനായിരുന്നു ഏറ്റെടുക്കൽ.
2013 സെപ്റ്റംബറോടെ, പ്രതിവർഷം 1200 കോടി ഡോളറിന്റെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ 2013 സെപ്റ്റംബർ 26ന് അന്നത്തെ ഇബേയുടെ ഭാഗമായിരുന്ന പേപാൽ 80 കോടി ഡോളറിന് ബ്രെയിൻട്രീയെ ഏറ്റെടുത്തു. അതിലൂടെ ബ്രയാന് 30 കോടി ഡോളറിലധികം ലഭിച്ചു. 2016ൽ ബ്രയാൻ ‘കേണെൽ’ എന്ന കമ്പനി സ്ഥാപിച്ചു. 10 കോടിയോളം ഡോളറാണ് അതിലേക്ക് നിക്ഷേപിച്ചത്. മസ്തിഷ്കത്തിലെ സിഗ്നലുകളെ വിശകലനം ചെയ്യുന്ന തരം ഉപകരണങ്ങളുടെ നിർമാണത്തിലൂടെയാണ് ഈ കമ്പനി പ്രശസ്തമായത്. മസ്തിഷ്ക സിഗ്നലുകൾ വിശകലനം ചെയ്യുന്ന പ്രത്യേകതരം ഹെൽമറ്റും അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ചെടുത്തു. ഇത്തരം ഉപകരണങ്ങളിലൂടെ അൽസ്‌ഹൈമേഴ്സ്, അപസ്മാരം, മസ്തിഷ്കാഘാതം തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഒപ്പം പ്രായം കുറയ്ക്കാനുള്ള തന്ത്രങ്ങളും.
തന്റെ സാമൂഹിക ജീവിതവും കമ്പനിയുടെ പ്രവർത്തനങ്ങളുമെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കാൻ താൽപര്യപ്പെടുന്നയാളാണ് ബ്രയാൻ. അതിനു വേണ്ടി പ്രത്യേകതരം കരാറുകളും അദ്ദേഹം ഒപ്പിടാറുണ്ട്, എന്നാൽ പലരും അതിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. എന്നെന്നും യൗവനത്തിനായുള്ള ബ്രയാന്റെ ‘ബ്ലൂപ്രിന്റ് പ്രോജക്ടി’നു നേരെയും പലർക്കും സമാനമായ നിലപാടാണ്. 1977 ഓഗസ്റ്റ് 22ന് ജനിച്ച ബ്രയാന് നിലവിൽ 47 വയസ്സുണ്ട്. എത്രയൊക്കെ ‘യൗവന ചികിത്സ’ നടത്തിയെന്നു പറഞ്ഞാലും ഇപ്പോഴും ബ്രയാനെ കാണാൻ 47 വയസ്സുതന്നെ തോന്നിപ്പിക്കുമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ‘കാത്തിരുന്നു കാണൂ’ എന്നാണ് ഇവർക്കുള്ള ബ്രയാന്റെ മറുപടി. എന്തായിരിക്കും ലോകത്തിനു വേണ്ടി ബ്രയാൻ ഒളിച്ചുവച്ചിരിക്കുന്നത്? ‘പ്രോജക്ട് ബ്ലൂപ്രിന്റിന്റെ’ രഹസ്യങ്ങളുമായി ഒരു നാൾ ബ്രയാൻ രംഗത്തു വരുമെന്നുതന്നെയാണ് ലോകം വിശ്വസിക്കുന്നത്.