വെട്ടുകേക്കല്ല, ഡൽഹിയിൽ ഇവന് ‘ഫ്ലവറാടാ’; ഇന്ത്യാഗേറ്റിൽ കിട്ടും 70 രൂപയ്ക്ക് വീട്ടിലെ ഊണ്; ഇത് ‘കേന്ദ്രം’ കണികണ്ടുണരുന്ന കേരളശ്രീ

ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.

ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്!
ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻകറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്.
കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചികേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
∙ കത്തേൽ കട്‌ലറ്റ്
ചിക്കനല്ല, ഉള്ളുനിറയെ ചക്ക. വെജിറ്റബിൾ കട്‌ലറ്റ് എന്നു കേട്ടതും ചാടിവീണ ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശി ശങ്കർപ്രസാദിന് കട്‌ലറ്റിന്റെ ഉള്ളടക്കമെന്തെന്നു വിവരിച്ചു കൊടുക്കാൻ പാടുപെടുകയാണ് കാസർകോട് സ്വദേശി രഞ്ജിനി. ശങ്കറിനാകട്ടെ ഇതുവരെ തന്റെ ‘മെനുസ്മൃതികളിൽ’ ഒരിടത്തുപോലും പതിഞ്ഞിട്ടില്ലാത്ത ഈ സ്പെഷൽ കട്‌ലറ്റിന്റെ ഉള്ളടക്കമെന്തെന്ന് അറിഞ്ഞേ മതിയാകൂ. രണ്ടുമാസത്തെ ഡൽഹിവാസത്തിനിടെ രഞ്ജിനി പഠിച്ചെടുത്ത അപൂർവം ഹിന്ദി വാക്കുകളിലൊന്നിൽ പോലും ചക്കയുടെ ഹിന്ദി പതിഞ്ഞിട്ടുമില്ല.
അങ്ങനെ വിഷമിച്ചു നിൽക്കുമ്പോഴാണ് പതിവായി ഊണുകഴിക്കാനെത്തുന്ന തിരുവനന്തപുരം സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ പ്രശാന്തന്റെ വരവ്. രഞ്ജിനി വിഷമം പറഞ്ഞു. ശങ്കറിന്റെ രുചികരമായ സംശയത്തിന് ഉടനെത്തി പ്രശാന്തന്റെ പരിഭാഷ: ‘വോ കത്തേൽ ഹേ, കത്തേൽ.’ ചക്കയാണ് ഹേ ചക്ക എന്ന് മലയാളം.
ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്കക്കുരു, ഇടിച്ചക്കത്തോരൻ, പ്ലാവിലത്തോരൻ എന്നിങ്ങനെ തുടങ്ങി ഒരു മലയാളിയുടെ ജീവിതത്തിൽ പ്ലാവിനുള്ള പ്രാധാന്യം അപ്പാടെ മനസ്സിലായില്ലെങ്കിലും ഒരു കട്‌ലറ്റിന്റെ ജീവിതത്തെ ചക്ക കൊണ്ട് അടയാളപ്പെടുത്തിയ വിസ്മയത്തിലേക്ക് ശങ്കർപ്രസാദ് ഒന്നുകൂടി തലയുയർത്തി നോക്കി, എന്നിട്ട് നേർത്ത ഒച്ചയിൽ നിർത്തിനിർത്തി വായിച്ചു: കുടുംബശ്രീ കഫെ.
‘ബഡിയാ ഹേ ദീദി, ബഡിയാ’.
ഉള്ളുനിറച്ച് രുചിയുടെ ബില്ലടച്ച് നന്ദിയും പറഞ്ഞു അദ്ദേഹം മടങ്ങി.
കുടുംബശ്രീയുടെ ചേച്ചിമാർ ഇവിടെയൊരുക്കുന്ന അതിശയരുചികൾ കേവലമൊരു കത്തേൽ കട്‌ലറ്റിലൊതുങ്ങുന്നതല്ല. വാഴക്കൂമ്പ് കട്‌ലറ്റ്, വാഴപ്പിണ്ടി കട്‌ലറ്റ് എന്നിവയ്ക്കൊപ്പം ചിക്കൻ കട്‌ലറ്റുമുണ്ട്. കർത്തവ്യപഥിലൂടെ കടന്നു പോകുന്ന റിപ്പബ്ലിക് ദിന പരേഡിലെ വൈവിധ്യം പോലെ പലഹാരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. അവയ്ക്കിടിയിലേക്ക് അതിവിശിഷ്ടരായി കടന്നുവരാനിരിക്കുന്നത് കാസർകോടിന്റെ തനതു രുചികളായ നെയ്പത്തിരിയും ചിക്കൻ സുക്കയും, ഒപ്പം കടമ്പും കോഴിക്കറിയും (അണപ്പത്തലും കോഴിക്കറിയും).
∙ വിഷുവിന് വിശേഷങ്ങളേറെ
അഞ്ചുതരം പായസങ്ങൾ കൂട്ടിയുള്ള ഉഗ്രനൊരു സദ്യയാണ് വിഷുദിനത്തിൽ ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കായി അരികിലുള്ള കുടുംബ്രശ്രീ കഫെയിലൊരുക്കുന്നത്. പ്രഥമൻമാർ രണ്ടുതരമുണ്ടെങ്കിലും അതിൽ പ്രമുഖൻ മറ്റൊന്നാണ്: പഞ്ചനക്ഷത്ര പായസം. പേരുപോലെ സ്റ്റാർ ഐറ്റം. പഴങ്ങളും പച്ചക്കറികളും ചേർത്തൊരു മധുരോത്സവം. മത്തങ്ങ, ചുരയ്ക്ക, കാരറ്റ്, ഈത്തപ്പഴം, മുന്തിരി അല്ലെങ്കിൽ ആപ്പിൾ ഇത്രയുമാണ് പഞ്ചനക്ഷത്ര പായസത്തിന്റെ താരപരിവേഷം. പരിപ്പ് പ്രഥമൻ, ഇളനീർ പായസം, പാലട പ്രഥമൻ, അടപ്രഥമൻ, സേമിയ എന്നിവയാണ് വിഷുവിനു വിളമ്പുന്ന മറ്റു മധുര വിശേഷങ്ങൾ. അഞ്ചു പായസങ്ങളിൽ മൂന്നെണ്ണത്തിൽ ശർക്കരയും രണ്ടെണ്ണത്തിൽ പഞ്ചസാരയുമാണ് മധുരം പകരുന്നത്.
∙ നാരിയൽ കാ ഘീർ
ഫിർണി ഘീർ, ഗുജിയ, ഛപ്പൻ ഭോഗ് ഐസ്ക്രീം, പലതരം ജിലേബികൾ, ആഗ്ര പേഡ തുടങ്ങി പലതരം മധുരങ്ങളുടെ പറുദീസയായ ഡൽഹിയിൽ കുടുംബശ്രീ കഫെയിലെ ഇളനീർ പായസം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. സാധാരണ ഉത്തരേന്ത്യൻ മധുരങ്ങളുടെ അടിസ്ഥാനം പാലോ അനുബന്ധ ഉൽപന്നങ്ങളോ ആണ്. അതിൽനിന്നു മാറി ഒരു വിഭവം അവതരിപ്പിച്ചപ്പോൾ ഇളനീർ പായസത്തെ എങ്ങനെ പരിഭാഷപ്പെടുത്തുമെന്ന് കുടുംബശ്രീ പ്രവർത്തകർ ശങ്കിച്ചു നിൽക്കേ കപ്പയും മീനും കഴിക്കാൻ ജാമിയയിൽ നിന്നോടിയെത്തിയ കോഴിക്കോട് കുറ്റിച്ചിറക്കാരൻ സമദ് സൽമാൻ ഉത്തരമിട്ടു: യേ നാരിയൽ കാ ഘീർ ഹെ! അതോടെ അതിനൊരു പരിഹാരമായി.
∙ ഘടാ‘കടി’യൻമാർ
കേരളത്തിലങ്ങോളമിങ്ങോളും ചായയ്ക്കൊപ്പം സഞ്ചരിച്ച് പേരും പ്രശസ്തിയും നേടിയ എല്ലാ കടികളും ഇന്ത്യാഗേറ്റിനടുത്ത കുടുംബശ്രീയുടെ കഫെയിലുണ്ട്. മറുനാട്ടിലെത്തിയതിന്റെ പകിട്ടിൽ വിലയും കാര്യമായി കൂടിയിട്ടില്ല. 25, 30, 50 എന്നിങ്ങനെയും വലുപ്പവും ചേരുവകകളും അനുസരിച്ച് ഓരോ പലഹാരത്തിന്റെയും വില. തുടക്കത്തിൽ വെട്ടുകേക്കായിരുന്നു താരം. എണ്ണയിൽ മൊരിയുമ്പോൾ പൂ പോലെ വിടരുന്ന തനിനാടൻ വെട്ടുകേക്ക് ഡൽഹി മെനുവിലേക്ക് കാലെടുത്തു വച്ചപ്പോൾ പേരൊന്നു പരിഷ്കരിച്ചു: ഫ്ലവർ കേക്ക്. കേല ഫ്രൈ എന്ന പേരിൽ സാക്ഷാൽ നാടൻ പഴംപൊരി അരികിലുണ്ടെങ്കിലും നാലുമണിക്കടികളിൽ ഏറെ പ്രിയൻ വെട്ടുകേക്ക് തന്നെ.
സേനാവിഭാഗങ്ങളുടെ പരേഡ് കഴിഞ്ഞു ഇനി സംസ്ഥാനങ്ങളുടെ ടാബ്ലോ എന്ന് റിപ്പബ്ലിക് ദിനത്തിലെ കമന്ററി കേൾക്കും പോലെ അടുത്തതായി പലഹാരങ്ങളുടെ പട്ടികയിൽ ഒരു നീണ്ട നിര തന്നെയുണ്ട്. പരിപ്പുവട, ഉഴുന്നുവട, ഉണ്ടംപൊരി, ഉന്നക്കായ, പഴം നിറച്ചത്, ഇലയട, സുഖിയൻ (മോദകം), ബോണ്ട, ചിക്കൻ റോൾ തുടങ്ങി അതങ്ങനെ പോകുന്നു. ചായ, കാപ്പി, ഗ്രീൻ ടീ എന്നിവയ്ക്കു പുറമേ ഈ ആഴ്ച മുതൽ ഫ്രഷ് ജ്യൂസും തുടങ്ങി.
∙ തവസുപ്രഭാതം
നാട്ടിൽനിന്ന് കൊണ്ടുവന്ന തവയിൽ ചുട്ടെടുത്ത കിരുകിരാ മൊരിഞ്ഞ അപ്പവും മുട്ടറോസ്റ്റുമാണ് ബ്രേക്ക് ഫാസ്റ്റ് സ്പെഷൽ. അപ്പം അങ്ങോട്ടു മാറിയിരിക്കട്ടെ എന്ന മനഃസ്ഥിതിയുള്ളവർക്ക് പുട്ടം ചെറുപയറും പപ്പടവും കിട്ടും. ഉപ്പുമാവുണ്ട്. കുട്ടിദോശ സെറ്റ്. മസാലദോശ, നെയ്റോസ്റ്റ്, ഇഡലി, പനീർ ദോശയുമുണ്ട്. നേരം ഉച്ചയോടടുക്കുമ്പോൾ ഊണിന് പുറമെ വീശിയടിച്ച പൊറോട്ടയും റെഡി. കൂടാതെ കപ്പയും മീൻകറിയുമുണ്ട്. വെജിറ്റേറിയനായി പുറപ്പെടുകയും നോൺവെജിലേക്ക് അത്രയടുക്കുകയും ചെയ്യാനിഷ്ടമില്ലാത്തവർക്ക് സ്പെഷൽ ഓംലെറ്റും കിട്ടും.
∙ കാണാനെന്തെല്ലാം
കുടുംബശ്രീ കഫെയുടെ നടത്തിപ്പുകാരായ മൂന്നു വനിതകളും കാസർകോട് സ്വദേശികളാണ്. പൊറോട്ടയടിക്കാനായി അടുത്തയിടെ പ്രത്യേകം ക്ഷണിച്ചുവരുത്തിയ അബ്ദുള്ളയും കാസർകോടുകാരൻ. പഹാഡ്ഗഞ്ചിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണു താമസം. പഹാഡ്ഗഞ്ച് നെഹ്റു മാർക്കറ്റിൽ നിന്നാണ് പച്ചക്കറിയും കപ്പയുമെല്ലാം വാങ്ങുന്നത്. ചിക്കനും അയല, മത്തി, കിളിമീൻ ഉൾപ്പെടെയുള്ള മീനുകളും പതിവായി എത്തിച്ചുകൊടുക്കാൻ സംവിധാനമുണ്ട്.
കാസർകോട് സൽക്കാര കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ ലീന സുരേന്ദ്രൻ, എം.ആർ. രഞ്ജിനി, പുഷ്പവതി കൃഷ്ണൻ എന്നിവരാണ് ഇവിടെ രുചികളൊരുക്കുന്നത്. നാട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ ഒരങ്കലാപ്പുമില്ലെന്ന് മൂവരും ഒരേസ്വരത്തിൽ പറയുന്നു. അഞ്ച് മിനിറ്റിടവിട്ട് ഒരു മലയാളിയെങ്കിലുമെത്തും. പതിവായെത്തുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളുമുണ്ട്.
ഒരു ദിവസം 40 മുതൽ 50 ഊണുകൾ വരെ വിറ്റു പോകും. 130 പൊറോട്ട വിൽക്കുന്ന ദിവസങ്ങളുമുണ്ട്. ചെറുകടികളെല്ലാം തന്നെ ആവശ്യത്തിനനുസരിച്ച് ചൂടോടെ ഉണ്ടാക്കി നൽകുന്നതിനാൽ ബാക്കിയാകില്ല. നിലവിൽ കച്ചവടം ഉഷാറാണ്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിന്നുതിരിയാൻ നേരം കിട്ടാറില്ലെന്ന് ലീന പറഞ്ഞു. ‘ഡൽഹിയിൽ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ. താമസസ്ഥലത്തും കഫെയിലുമല്ലാതെ മറ്റെവിടേക്കും പോയിട്ടില്ല. ഇനി കുത്തബ് മിനാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളൊക്കെ ഒന്നു ചുറ്റിയടിച്ചു കാണണം’– പുഷ്പവതി പറഞ്ഞു. അത്രയുമായപ്പോൾ രഞ്ജിനിയും തന്റെ ഉള്ളിലെ ആഗ്രഹം പുറത്തെടുത്തു: ആഗ്രവരെ പോകണം താജ്മഹൽ കാണണം.
മൂന്ന് പേർ മാത്രമുള്ളത് കൊണ്ട് ഇപ്പോൾ ആർക്കും അവധിയെടുക്കാനാവുന്നില്ല. ‘ഒരാൾ അവധിയെടുത്താൽ മറ്റുരണ്ട് പേർ പെട്ടുപോകും എന്ന അവസ്ഥയാണുള്ളത്. അതിനൊരു പരിഹാര സംവിധാനമുണ്ടാക്കണം’– ലീന പറഞ്ഞു
∙ കടന്നുപോകുന്നു
ഒരു ദിവസം 40 മുതൽ 50 ഊണുകൾ വരെ വിറ്റു പോകും. 130 പൊറോട്ട വിൽക്കുന്ന ദിവസങ്ങളുമുണ്ട്. ചെറുകടികളെല്ലാം തന്നെ ആവശ്യത്തിനനുസരിച്ച് ചൂടോടെ ഉണ്ടാക്കി നൽകുന്നതിനാൽ ബാക്കിയാകില്ല. നിലവിൽ കച്ചവടം ഉഷാറാണ്. കഫെയിലേക്കു വാങ്ങിയ വലിയ ഫ്രിജ്, ഇലക്ട്രിക് ഫ്രൈയർ, സ്റ്റൗ തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വായ്പകളുണ്ട്. മുറിക്ക് ഒരുമാസം 27,000 രൂപയാണ് വാടക. താമസസ്ഥലത്തിന് വാടക 25,000 രൂപ. സാധനങ്ങൾ വാങ്ങുന്നത് ഉൾപ്പടെ കടയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നാണ്.
∙ പരിമിതികളുമുണ്ട്
അതീവ സുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റ് പരിസരത്ത് പാചകത്തിനു പരിമിതികളുണ്ട്: ഗ്യാസ് അടുപ്പിന് അനുവാദമില്ല. അതിനാൽ എല്ലാം ഇലക്ട്രിക് സംവിധാനങ്ങളാണ്. ഇന്ത്യാഗേറ്റിനോട് ചേർന്ന് കഫെ നടത്താനുള്ള സ്ഥലം സംസ്ഥാന കുടുംശ്രീ മിഷനാണ് കേന്ദ്ര സർക്കാർ വിട്ടുനൽകിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കു പരിശീലനം നൽകുന്ന ‘ഐ ഫ്രെയിം’ എന്ന സ്ഥാപനത്തിനാണ് മേൽനോട്ടച്ചുമതല.
∙ എത്തിച്ചേരാൻ
കെ.ജി മാർഗിന് എതിർവശം ഇന്ത്യഗേറ്റ് സമുച്ചയത്തിനകത്ത് അമർ ജ്യോതിയിലേക്കുള്ള വഴി കടന്ന് വലത്തേക്കു തിരിഞ്ഞാൽ താഴെ സബ്‌വേയിൽ അമിനിറ്റി ബ്ലോക്കിലാണ് കുടുംബശ്രീയുടെ കഫെ. രാവിലെ 9.30നു തുറക്കും, രാത്രി 10ന് അടയ്ക്കും. ഇതിനോട് ചേർന്ന് മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഫുഡ് കോർട്ടുകളുമുണ്ട്.