വീണ പറയുന്നു: എന്റെ കഥ പറയുന്നത് നിർത്താൻ തീരുമാനിച്ചതാണ്, പക്ഷേ...; ആ കുട്ടിയുടെ കത്ത് മറക്കില്ല; 65 തവണ പരീക്ഷിച്ച വിഭവം വരെയുണ്ട്!

‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.

‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്.
വീണയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.
∙ വിഷുവിനും ഓണത്തിനും ക്രിസ്മസിനും എല്ലാം മലയാളികളുള്ള ഏതൊരു വീട്ടിലും കേൾക്കാവുന്ന പേരാണു വീണയുടേത്. അത്രയേറെ പേരാണ് വീണാസ് കറിവേൾഡിൽ റെസിപ്പികൾ തേടിയെത്തുന്നത്. എങ്ങനെയാണു പാചകമാണ് എന്റെ ലോകം എന്ന തോന്നലിലേക്ക് എത്തിയത്? ആരാണ് ഗുരു?
പാചകം എന്നും ഇഷ്ടമായിരുന്നു. ‘പാചകമാണ് എന്റെ ലോകം’ എന്ന് തിരിച്ചറിയുന്നത് ദുബായിൽ വന്ന ശേഷമാണ്. 2006ലാണ് ദുബായിലെത്തിയത്. അന്നൊക്കെ ഭർത്താവ് ജാൻ ജോലിക്കായി പോയാൽ പിന്നീടുള്ള സമയം ഞാൻ ഒറ്റയ്ക്കാണ്. അങ്ങനെയാണ് പാചകം ചെയ്യുന്നത്. സാധാരണ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം ചെറിയ പരീക്ഷണങ്ങളും ആരംഭിച്ചു. നാട്ടിൽനിന്നു വരുമ്പോൾ അമ്മയുടെ കയ്യിൽനിന്നു പാചകക്കുറിപ്പുകളുമായിട്ടാണു വന്നത്. എന്റെ രണ്ട് അമ്മമാരാണു പാചകത്തിലെ ഗുരുസ്ഥാനീയർ . അങ്ങനെ നാട്ടിൽനിന്നു കൊണ്ടുവന്ന പാചക പുസ്തകങ്ങളിലെ വിഭവങ്ങൾ എല്ലാം പരീക്ഷണ വിഭവങ്ങളായി. തുടക്കത്തിൽ അതൊന്നും നമ്മുടെ സ്വാദിനു ചേർന്നുപോകുന്നതായിരുന്നില്ല. ഓരോ തവണയും ഓരോ രുചിയായിരുന്നു. ചിലപ്പോൾ ചേരുവകളെല്ലാം കൃത്യമാകും, ചിലപ്പോൾ അതുണ്ടാവില്ല.
ദിവസവും പരീക്ഷിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം കൃത്യമായ അളവുകളും ചേരുവകളും മനസ്സിലായപ്പോൾ അതെല്ലാം എഴുതിവച്ച് പുസ്തകമാക്കി. കൂട്ടൂകാർക്കൊക്കെ ഭക്ഷണം ഉണ്ടാക്കി നൽകിയപ്പോൾ നല്ല അഭിപ്രായമായിരുന്നു. അങ്ങനെയായിരുന്നു തുടക്കം. പ്രധാനമായും ബോറടി മാറ്റാൻ വേണ്ടിയാണ് പാചകം തുടങ്ങിയത്. പിന്നീട് അത് രസമായിട്ട് തോന്നി. അതിനു ശേഷം ഭർത്താവിന്റെ നിർദേശപ്രകാരം വെബ്സൈറ്റ് തുടങ്ങി. അതില്‍ പാചകക്കുറിപ്പുകൾ എഴുതി എല്ലാവർക്കും അയച്ചുകൊടുത്തപ്പോൾ അവരെല്ലാം കറികൾ ഉണ്ടാക്കി നോക്കി നല്ല അഭിപ്രായം പറഞ്ഞു. ഒപ്പം അവരെല്ലാം ഒരു നിർദേശം കൂടി തന്നു. വെബ്സൈറ്റിൽ നോക്കി ചെയ്യുന്നതിനേക്കാൾ എളുപ്പം വിഡിയോ ആയി ചെയ്യുന്നതാണെന്ന്. ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ എനിക്കു മടിയായിരുന്നു. 2008ൽ ബ്ലോഗിൽ എഴുതാൻ തുടങ്ങിയ ഞാൻ യുട്യൂബ് ചാനൽ തുടങ്ങാനായി 2015 വരെ കാത്തിരിക്കേണ്ടി വന്നു.
∙ എന്താണ് പാചകവുമായി ബന്ധപ്പെട്ട മറക്കാനാകാത്ത ആദ്യകാല ഓർമ?
എന്റെ കസിൻസ് ഒക്കെ ചെന്നൈയിൽ ആയിരുന്നു. ഇടയ്ക്ക് അവർ നാട്ടിലേക്ക് വരുമ്പോൾ വീട്ടിൽ എല്ലാവരുംകൂടെ ചേർന്ന് ഒരുമിച്ച് പാചകം ചെയ്യും. പിന്നീട് അവരുടെയെല്ലാം കല്യാണത്തിനു വീട്ടിൽ സദ്യ ഒരുക്കുമായിരുന്നു. പാചകക്കാർ വന്ന് ഓരോ കറികളും ഉണ്ടാക്കുന്നതു കാണാൻ കുട്ടിയായിരുന്നപ്പോൾ മുതൽ എനിക്ക് ഇഷ്ടമാണ്. എല്ലാവരും കൂടെ ഒരുമിച്ച് പാചകം ചെയ്യുന്നത് കാണാനും ഇഷ്ടം. എന്റെ അമ്മ നന്നായി പാചകം ചെയ്യും. അമ്മ ഉണ്ടാക്കുന്ന പാൽച്ചായ കുടിക്കാൻ വേണ്ടി ഞാൻ ദിവസവും കാത്തിരിക്കുമായിരുന്നു.
∙ ജീവിതത്തിൽ ആദ്യമായി പരീക്ഷിച്ച വിഭവം എന്താണ്?
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കിച്ചടിയാണ് ആദ്യമായി ഉണ്ടാക്കുന്നത്. ഉപ്പുമാവ് പോലെ എന്നാൽ കുറച്ചുകൂടെ കുഴഞ്ഞിരിക്കുന്ന ഒരു ഭക്ഷണം. പരിചയത്തിലുള്ള വീട്ടിൽ പോയപ്പോൾ അവിടെയുള്ള ആന്റിയാണ് ഈ കിച്ചടി ഉണ്ടാക്കിത്തന്നത്. അതിന്റെ സ്വാദ് ഇഷ്ടപ്പെട്ടു. തിരികെ വീട്ടിൽ വന്നപ്പോൾ ഉണ്ടാക്കിത്തരുമോയെന്ന് അമ്മയോട് ചോദിച്ചു. തിരക്കാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാൽപ്പിന്നെ ഞാൻ തന്നെ ഉണ്ടാക്കാം എന്നു പറഞ്ഞു അടുക്കളയിലേക്കു കയറി. സ്വാദ് അല്ലാതെ ചേരുവകൾ അറിയില്ലായിരുന്നു. പക്ഷേ കിച്ചടി ഉണ്ടാക്കി കഴിച്ചപ്പോൾ നല്ല സ്വാദുണ്ടായിരുന്നു. അപ്പോൾ സന്തോഷം തോന്നി. അച്ഛൻ ‘നന്നായിട്ടുണ്ട് മോളെ’ എന്ന് പറഞ്ഞതു ഞാൻ മറക്കില്ല, വലിയ പ്രചോദനമായി.
∙ സ്വന്തമായി തയാറാക്കിയ, പുതുതായി പരീക്ഷിച്ച ആദ്യത്തെ വിഭവം എന്താണ്?
സ്വന്തമായി പരീക്ഷിച്ച വിഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നു പറയാം. പലയിടത്തു നിന്നായി കഴിച്ചുമറന്ന രുചിക്കൂട്ടുകളാണ് പരീക്ഷണത്തിനായി എടുക്കാറുള്ളത്.
∙ യുട്യൂബ് ചാനൽ എന്ന ആശയം ആരുടെയാണ്? ഏതായിരുന്നു ആദ്യ വിഭവം? കാഴ്ചക്കാരുടെ പ്രതികരണം?
ആദ്യമായി ചെയ്യുമ്പോൾ മധുരമുള്ള ഭക്ഷണം ഉണ്ടാക്കണമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും എനിക്ക് ഏറ്റവും ആത്മവിശ്വാസത്തോടെ സാധിക്കുന്ന തൃശൂർ മീൻകറിയാണ് ഉണ്ടാക്കിയത്. ചാനൽ തുടങ്ങിയപ്പോൾ കുറച്ചു കാഴ്ചക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിവന്നപ്പോൾ പല പ്രതികരണങ്ങളുമുണ്ടായി. ലൈറ്റിങ് ശരിയല്ല, പാത്രങ്ങൾ പോരാ അങ്ങനെയുള്ള പ്രതികരണങ്ങളായിരുന്നു ആദ്യം വന്നത്.
∙ പല വെല്ലുവിളികളും ചാനൽ ആരംഭിക്കുന്നതിനു മുന്നോടിയായി നേരിട്ടിട്ടുണ്ടാവില്ലേ, അതെല്ലാം എങ്ങനെ മറികടന്നു?
എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണം എന്നുള്ളതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. ഷൂട്ടിങ്ങും എഡിറ്റിങ്ങും പാചകവും എല്ലാം സ്വന്തമായിട്ടാണ് ചെയ്യുന്നത്. ആദ്യമൊക്കെ എഡിറ്റ് ചെയ്യാൻ അറിയില്ലായിരുന്നു. അതിന്റേതായ തെറ്റുകൾ വന്നിട്ടുണ്ട്. 50 വിഡിയോ ചെയ്തു കഴിഞ്ഞപ്പോഴാണ് ഓരോ കാര്യങ്ങളും കൃത്യമായി പഠിച്ചു തുടങ്ങിയത്.
∙ വീണയുടെ തൃശൂർ ഭാഷ പല മലയാളികൾക്കും ‘ഇത് ഞങ്ങളുടെ വീട്ടിലെ കുട്ടിയാണല്ലോ’ എന്ന തോന്നലുണ്ടാക്കാൻ സഹായിച്ചിട്ടുണ്ടാകും?
പാചക വിഡിയോ ചെയ്യുന്നതിനൊപ്പം പിന്നാമ്പുറ കാഴ്ചകള്‍ എന്ന് പറഞ്ഞു കുട്ടികളുടെ കാര്യങ്ങളൊക്കെ കാണിക്കുമായിരുന്നു. എനിക്ക് സംസാരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് വിഡിയോയ്ക്കിടയിൽ എന്റെ ഓർമകളും കഥകളും പറയും. അത് ഇഷ്ടമില്ലാത്ത ആളുകൾ പരാതി പറഞ്ഞു തുടങ്ങിയപ്പോൾ പതിയെ നിർത്താൻ തീരുമാനിച്ചു. അപ്പോൾ ഒരുപാട് മെയിലുകളും മെസേജുകളും വരാൻ തുടങ്ങി. ഞാൻ പറയുന്നത് ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. ‘വീണ ഞങ്ങളുടെ വീട്ടിലെ മകളാണ്, അമ്മയാണ്’ എന്നൊക്കെ പറയും. അതിൽ ഒരു കുട്ടി ആറു പേജുള്ള കത്ത് അയച്ചിരുന്നു. അതാണ് ജീവിതത്തിലെ ആദ്യത്തെ അഭിനന്ദനം.
പിന്നീടും കത്തുകൾ വരാൻ തുടങ്ങി. പതിയെപ്പതിയെ ആളുകൾ നേരിട്ട് കാണുമ്പോൾ തിരിച്ചറിഞ്ഞു. വന്ന് കയ്യിൽ പിടിച്ചു സംസാരിക്കുമ്പോഴൊക്കെ സന്തോഷമാണ്. ഇപ്പോൾ വരുന്ന അഭിനന്ദനങ്ങളിൽ കൂടുതൽ സന്തോഷം തരുന്നതു ചില മാതാപിതാക്കളുടെ വാക്കുകളാണ്. അവരുടെ മക്കൾ മറ്റു സ്ഥലങ്ങളിൽ പോയി നിൽക്കുമ്പോൾ എന്റെ വിഡിയോ കണ്ടാണ് പാചകം ചെയ്യാറുള്ളത് എന്ന് പറയും. അത് സന്തോഷം തരുന്ന വാക്കുകളാണ്. ചില കുട്ടികൾ ഫോട്ടോ അയച്ചു തരും, സംശയം ചോദിക്കും, അതൊക്കെ കാണുന്നത് എത്ര സന്തോഷമാണെന്നോ. ഒരുപാട് പേർ മെസേജ് അയയ്ക്കും, മെയിൽ അയയ്ക്കും. നേരിട്ട് കാണുമ്പോൾ ഓടി വന്ന് സംസാരിക്കുന്നവരും ഏറെ. അത് ഞാൻ എന്നും മനസ്സിൽ കൊണ്ടുനടക്കാറുണ്ട്. അവാർഡുകളേക്കാൾ സന്തോഷമാണ് ഇവരുടെ ഓരോ വാക്കുകളും.
∙ ഇതുവരെ പാചകം ചെയ്തതിൽ ഏറ്റവും രുചികരമായി തോന്നിയത് ഏതാണ്?
ഏറ്റവും രുചികരമായ വിഭവം ഏതാണെന്നു പറയാൻ ബുദ്ധിമുട്ടാണ്. 2015 മുതൽ 2025 വരെയുള്ള പത്തു വർഷത്തിൽ ഏതു വിഭവം ഉണ്ടാക്കിയാലും ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ചെയ്തിരിക്കുന്നത്. ആദ്യം ഉണ്ടാക്കിയ മീൻകറി മുതൽ ഇത്തവണ വിഷു സ്പെഷലായി ഉണ്ടാക്കിയ 15 വിഭവങ്ങൾ അടങ്ങിയ സദ്യ വരെ ഒരുപോലെ പ്രിയപ്പെട്ടതാണ്. എല്ലാ വിഭവങ്ങളും എന്റെ മനസ്സിനോട് ചേർന്ന റെസിപ്പികളാണ്. എല്ലാം പ്രിയപ്പെട്ടതും രുചികരവുമാണ്.
∙ പാളിപ്പോയ പാചകപരീക്ഷണ ഓർമയുണ്ടോ?
ഒരുപാട് പരീക്ഷണങ്ങൾ പാളിപ്പോയിട്ടുണ്ട്. കലത്തപ്പം ഉണ്ടാക്കിയപ്പോൾ 63 തവണ ചെയ്തിട്ടും ശരിയായില്ല. അറുപത്തിനാലാമത്തെ തവണ വിജയിച്ചെങ്കിലും അറുപത്തിഅഞ്ചാമത്തെ തവണ മാത്രമാണ് വിഡിയോയായി ചെയ്തത്. കലത്തപ്പം മലബാർ വിഭവമാണ്. അതുകൊണ്ട് ചേരുവകളൊന്നും കൃത്യമായി അറിയില്ലായിരുന്നു. പലതവണ പലരോടായി ചോദിച്ച് പഠിച്ച ശേഷമാണു വിഡിയോ ചെയ്തത്.
∙ കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽനിന്ന് യുട്യൂബ് വരുമാനവും മറ്റുമായി സംരംഭകയായി മാറിയല്ലോ. കേരളത്തിലെ വീട്ടമ്മമാർക്ക് ഉപദേശമോ നിർദേശമോ നൽകാനുണ്ടോ?
കോവിഡ് കാലത്തിനു മുൻപ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയ്ക്കു നമുക്കു കൃത്യമായ ഉപദേശം നൽകാൻ സാധിക്കുമായിരുന്നു. ഇന്ന് യുട്യൂബ് അടക്കം അൽഗോരിതം ഓരോ മാസവും മാറിക്കൊണ്ടിരിക്കുകയാണ്. ഭാഗ്യമാണ് പ്രധാനം. ചിലപ്പോൾ നല്ല കണ്ടന്റുകൾ ശ്രദ്ധിക്കപ്പെടാതെ പോകും. ചിലപ്പോൾ ഒട്ടും ക്ലാരിറ്റി ഇല്ലാത്ത വിഡിയോകൾ ഹിറ്റുമാകും.
∙ പാചക പരീക്ഷണങ്ങൾ ആരിലാണ് വീണ ‘പരീക്ഷിക്കാറുള്ളത്’? ആരാണ് വിഭവങ്ങൾ രുചി നോക്കി കൃത്യമായ അഭിപ്രായം പറയുക? ആരാണ് പ്രചോദനം?
പാചക പരീക്ഷണങ്ങൾ എല്ലാം എന്റെ വീട്ടുകാരിൽ തന്നെയാണ് ആദ്യം പരീക്ഷിക്കുന്നത്. ഞാൻ നോൺ വെജ് ഭക്ഷണം കഴിക്കില്ല. അതുകൊണ്ടുതന്നെ അത്തരം വിഭവങ്ങളുടെ കാര്യത്തിലാണ് ചില സംശയമുള്ളത്. എല്ലാം കൃത്യമാണെങ്കിലും അവസാന പാചകത്തിനു ശേഷം രുചിച്ചു നോക്കുന്നത് ഭർത്താവ് ജാൻ ആണ്. ഏതു ഭക്ഷണത്തിനും കൃത്യമായ അഭിപ്രായം പറയും. നല്ലതല്ല എന്നുണ്ടെങ്കിൽ അതും പറയും. പ്രചോദനം ഞാൻ തന്നെയാണ്. എന്റെ ഏറ്റവും വലിയ വിമർശകയും പ്രചോദനവും ഞാനാണ്.
∙ പാചകത്തിൽനിന്നു പഠിച്ചെടുത്ത ഒരു ടിപ് വായനക്കാരുമായി പങ്കുവയ്ക്കാനുണ്ടോ?
ഒരു കറി ഉണ്ടാക്കുമ്പോൾ ചേരുവകൾ കൃത്യമായ അളവിൽ ഉണ്ടായിരിക്കണം. കണക്കില്ലാതെ ഒരുപാട് ചേരുവകൾ വാരിവിതറാതെ കൃത്യമായി ചെയ്യാന്‍ ശ്രമിക്കണം. അപ്പോൾ ഒരു കറി ഇന്നുണ്ടാക്കുന്ന അതേ രുചിയോടെ അടുത്ത തവണയും ഉണ്ടാക്കാൻ സാധിക്കും.
∙ വിമർശനങ്ങൾ വന്നിട്ടുണ്ടോ, എങ്ങനെ മറികടന്നു?
വിഡിയോ വളരെ നീളമുള്ളതാണ് എന്ന വിമർശനം വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഡിയോ ചെയ്യുമ്പോൾ അടിസ്ഥാനപരമായ കാര്യങ്ങൾ വരെ ഞാൻ അതിൽ ഉൾക്കൊള്ളിക്കാറുണ്ടായിരുന്നു. പാചകം ഒട്ടും അറിയാത്തൊരാൾ എന്റെ വിഡിയോ കണ്ടാലും അവർക്ക് ചെയ്യാൻ പറ്റുന്ന തരത്തിലാണ് വിഡിയോ ചെയ്തിരുന്നത്. അപ്പോൾ കറിക്ക് അരിയുന്നതു മുതലുള്ള കാര്യങ്ങൾ പറയും. ഇത് പാചകം അത്യാവശ്യം അറിയാവുന്നവർക്ക് അരോചകമായി തോന്നി. അങ്ങനെ വിഡിയോ നീളം കൂടുതലാണ്, ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞാൽ പോരേ എന്നുള്ള തരത്തിൽ വിമർശനങ്ങൾ വന്നിട്ടുണ്ട്. ആദ്യം വിഷമം തോന്നുമായിരുന്നെങ്കിലും പിന്നീട് അത് കാര്യമായിട്ട് എടുക്കാതെയായി.
∙ പാചകം മാത്രമല്ല യാത്രയും ബ്യൂട്ടി ടിപ്സും നാടൻ അറിവുകളുമെല്ലാം പങ്കുവയ്ക്കുന്നുണ്ടല്ലോ..?
ബ്യൂട്ടി ടിപ്സ് കാര്യമായി വിഡിയോ ചെയ്യാറില്ല. എനിക്കിപ്പോൾ 45 വയസ്സുണ്ട്. ഇത്രയും വർഷത്തെ അനുഭവ പരിചയത്തിൽ നിന്നുള്ള കാര്യങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. എനിക്ക് നൂറു ശതമാനം ഉറപ്പുള്ള അറിവുകൾ മാത്രമേ ഞാൻ പറയൂ.
പാചകം തുടങ്ങി ടെക്നിക്കൽ കാര്യങ്ങൾ വരെ എല്ലാം ഞാൻ തനിയെയാണ് ചെയ്യുന്നത്. പ്രചോദനം തന്നത് ഭർത്താവ് ജാൻ ആണ്. എല്ലാകാര്യങ്ങളും തനിയെ ചെയ്യണമെന്ന് പറഞ്ഞു ശീലിപ്പിച്ചതും അദ്ദേഹമാണ്.
∙ എല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷണം വീണ ഒരുക്കുന്നു, വീണയ്ക്ക് ഇഷ്ടപ്പെട്ട 5 വിഭവങ്ങൾ ഏതാണ്?
എനിക്ക് പ്രിയപ്പെട്ടത് എന്നും നാടൻ റെസിപ്പികളാണ്. ഏറ്റവും പ്രിയപ്പെട്ടത് സാമ്പാറാണ്. ദിവസവും സാമ്പാര്‍ ഉണ്ടാക്കും. തീർന്നു കഴിഞ്ഞാൽ ഉടനെ വീണ്ടും ഉണ്ടാക്കിവയ്ക്കും. പിന്നെ മാമ്പഴ പുളിശ്ശേരി, മുട്ട റോസ്റ്റ്, പാലപ്പം, പഴംപൊരി.
∙ ആഴ്ചയിൽ എത്ര സമയം യുട്യൂബ് ചാനലിനു വേണ്ടി മാറ്റിവയ്ക്കും? തയാറെടുപ്പുകൾ?
ആഴ്ചയിൽ ഒരു വിഡിയോ മാത്രമേ ചെയ്യാറുള്ളൂ. നേരത്തേ ആഴ്ചയിൽ 3 വിഡിയോകള്‍ ചെയ്തിരുന്നു. 2024ൽ ഒരു സർജറി വേണ്ടി വന്നു, ഡിസ്ക് റീപ്ലേസ്മെന്റ്. അതിനു ശേഷം ആരോഗ്യം ശ്രദ്ധിക്കണം എന്ന തോന്നൽ വന്നു. അങ്ങനെ ആഴ്ചയിൽ ഒരു വിഡിയോ എന്ന തരത്തിലേക്കായി. കാരണം നല്ല സമയമെടുത്തു കഠിനമായ പണിയാണ് വിഡിയോ ചെയ്യുന്നത്. വിഡിയോ ചെയ്യുന്ന ദിവസം പൂർണമായി അതിനു മാത്രമേ സമയം ചെലവഴിക്കാറുള്ളൂ. തലേദിവസം തന്നെ മറ്റു പണികൾ എല്ലാം തീർക്കും. അതിനു ശേഷം രാവിലെത്തന്നെ വിഡിയോ ചെയ്യാനുള്ള തയാറെടുപ്പുകളാണ്.
∙ എങ്ങനെയാണ് ഓരോ റെസിപ്പികളും കണ്ടെത്തുന്നത്?
യാത്രകളിൽനിന്നു റെസിപ്പികൾ കിട്ടാറുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണോ എന്ന് സംശയം വരും. ഞാൻ എപ്പോഴും എന്റെ രുചി വച്ചാണ് ചിന്തിക്കുന്നത്. എനിക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങൾ മാത്രമേ വിഡിയോ ചെയ്യാറുള്ളൂ. ഏതെങ്കിലും ഒന്ന് ട്രെൻഡിങ് വിഭവം ആയെന്നുവച്ച് ഞാൻ ചെയ്യാറില്ല. എനിക്ക് ഇഷ്ടമുള്ള, എന്റെ ചാനലിനു ചേരുന്ന വിഭവങ്ങളുടെ വിഡിയോ മാത്രമാണു ചെയ്യുന്നത്. ചിലർ നമുക്ക് റിക്വസ്റ്റ് അയയ്ക്കും, ഇത് പരീക്ഷിക്കാമോ എന്നൊക്കെ ചോദിച്ച്. അങ്ങനെ റെസിപ്പികൾ കിട്ടാറുണ്ട്. അതെല്ലാം പരീക്ഷിച്ചു വിജയിച്ചാൽ മാത്രമേ വിഡിയോ ചെയ്യാറുള്ളൂ
∙ ടെക്നിക്കൽ കാര്യങ്ങളിലൊക്കെ ആരാണ് സഹായം? എല്ലാം പഠിച്ചെടുത്തോ?
പാചകം തുടങ്ങി ടെക്നിക്കൽ കാര്യങ്ങൾ വരെ എല്ലാം തനിയെയാണ് ചെയ്യുന്നത്. പ്രചോദനം തന്നത് ഭർത്താവ് ജാൻ ആണ്. എല്ലാകാര്യങ്ങളും തനിയെ ചെയ്യണമെന്ന് പറഞ്ഞു ശീലിപ്പിച്ചതും അദ്ദേഹമാണ്.
∙ കണ്ടന്റ് ക്രിയേറ്റിങ് മേഖലയിലേക്ക്, യുട്യൂബ് ചാനലിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉപദേശമെന്താണ്?
എല്ലാം ഭാഗ്യമാണ്. ദിവസവും പുതിയ ചാനലുകൾ വരുന്നു. നമ്മുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രധാനം. നല്ല കണ്ടന്റും നല്ല അവതരണവും ഭാഗ്യവും കൊണ്ടു മാത്രമേ വിജയിക്കാനാകൂ.