വിശാലമായ പാടശേഖരത്തിൽനിന്നു വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന ആലിലകൾ. പ്രഭാത കിരണങ്ങളുടെ തലോടലേറ്റ് വിടർന്നു നിൽക്കുന്ന താമരപ്പൂക്കള്‍. തെറ്റിപ്പൂക്കളും ചെമ്പകവും ചിരിച്ചു നിൽക്കുന്ന പൂങ്കാവനത്തിൽ കാളിയനു മുകളിൽ നൃത്തമാടുന്ന കണ്ണൻ. അന്തരീക്ഷമാകെ നിറയുന്നത് ഭക്തിയുടെ കർപ്പൂര ഗന്ധം... തൂക്കുവിളക്കിൽ മിഴിവാർന്നു കത്തുന്ന തിരിനാളം... എങ്ങും നിറയുന്നത് കണ്ണനോടുള്ള അകമഴിഞ്ഞ ഭക്തി മാത്രം. പറഞ്ഞു വരുന്നത് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. കണ്ണനെ ഒരുനോക്കു കാണാൻ ഇവിടെയെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് വിവിധ വർണങ്ങളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഉറികളുടെ വിസ്മയക്കാഴ്ചയാണ്. വർണക്കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഉറികൾ പല വലുപ്പത്തിലുമുണ്ട്. അവയിൽ പലതിലും കണ്ണന്റെ ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഈ ഉറികളോരോന്നും ഭക്തരുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള അകമഴിഞ്ഞുള്ള സമർപ്പണമാണ്. എന്താണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന അപൂർവം ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. കാലങ്ങൾക്കു മുൻപ് ഉളനാട് ഗ്രാമവും പോളച്ചിറ ജലാശയത്തിന്റെ കരഭാഗങ്ങളും കൈതച്ചെടികൾ നിറഞ്ഞ കാടായിരുന്നു. പോളച്ചിറയിൽ കായൽ മാടൻ എന്ന ഭീകരസത്വമുണ്ടായിരുന്നെന്നാണു വിശ്വാസം. സാത്വികനായ ഒരു കൃഷ്ണഭക്തൻ നാടിന്റെ രക്ഷയ്ക്കായി ഗുരുവായൂരപ്പന്റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ നടത്തി. ഉണ്ണിക്കണ്ണൻ, കായൽ മാടന് മോക്ഷം നൽകി ക്ഷേത്രത്തിന്റെ തെക്കു കിഴക്ക് മൂലയ്ക്കായി പേരാലിൻ ചുവട്ടിൽ കാവലാളായി കുടിയിരുത്തി എന്നാണ് ഐതിഹ്യം.

ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (ഫോട്ടോ: മനോരമ ഓൺലൈൻ)
ADVERTISEMENT

ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. വർഷങ്ങൾക്കു മുൻപേ ഭഗവാന്റെ പ്രതിഷ്ഠാ സമയത്തു കൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നു എന്നാണ് ഐതിഹ്യം. 1135 മീനമാസത്തിലെ രോഹിണി നാളിൽ താഴമൺ മഠം വലിയ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. ഒരിക്കൽ പുനഃനിർമാണ സമയത്ത് താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റില വാടാതിരുന്ന സംഭവം ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു.

മധുരപലഹാരങ്ങളും വെണ്ണ, കൽക്കണ്ടം, പഞ്ചസാര, അവൽ, ഉണ്ടശർക്കര, കദളിപഴം തുടങ്ങിയവ ഉണ്ണിക്കണ്ണനോട് പ്രാർഥിച്ചു കൊണ്ട് ഭക്തർ ഉറിയിൽ നിറക്കുന്നു. ഉറി വഴിപാട് നടത്തുന്നതിലൂടെ ഭക്തന്റെ ഏത് ആഗ്രഹവും ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ സാധിച്ചു തരും എന്നാണ് വിശ്വാസം. 

ഉദ്ധിഷ്ടകാര്യസിദ്ധിക്കു മാത്രമല്ല ഇവിടം പ്രസിദ്ധമായിട്ടുള്ളത്, സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം വഴിപാട് നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്. എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുത്താൽ വിവാഹതടസ്സം, ജോലിതടസ്സം, സന്താന തടസ്സം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തിയാൽ ആഗ്രഹ സാഫല്യവുമുണ്ടാകുമെന്നും ഭക്തർ അടിയുറച്ചു വിശ്വസിക്കുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ഏഴായിരത്തോളം ഭക്തരാണ് ഓരോ രോഹിണി നാളിലും  മഹാസുദർശന ലക്ഷ്യപ്രാപ്തിപൂജയിൽ പങ്കെടുക്കാനായി ഇവിടേക്കെത്തുന്നത്.

ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (ഫോട്ടോ: മനോരമ ഓൺലൈൻ)
ADVERTISEMENT

1192 വൈശാഖമാസ രോഹിണി നക്ഷത്രത്തിൽ ആരംഭിച്ച ലക്ഷ്യപ്രാപ്തി പൂജ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. എല്ലാ മാസവും രോഹിണി നാളിലാണു മഹാസുദർശന ലക്ഷ്യപ്രാപ്തിപൂജ. ഗജമണ്ഡപത്തിലും ക്ഷേത്രത്തിനു ചുറ്റുമായിരുന്നാണ് ഭക്തർ പൂജയിൽ പങ്കെടുക്കുന്നത്. കൂടാതെ എല്ലാ രോഹിണി നാളിലും ‘രോഹിണിയൂട്ട്’ എന്ന ചടങ്ങും നടത്തിവരുന്നു.

∙ പ്രതിഷ്ഠകൾ

ADVERTISEMENT

ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനാണു പ്രധാന പ്രതിഷ്ഠ. ഗണപതി, ദുർഗാദേവി, രക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകളുമുണ്ട്. എല്ലാ വർഷവും ചിങ്ങം ഒന്നിനു വിശേഷാൽ പൂജകൾ നടത്താറുണ്ട്. ഓണത്തിനും ശ്രീകൃഷ്ണജയന്തിക്കും വിശേഷാൽ ചടങ്ങുകളുമുണ്ട്. വിനായകചതുർഥിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗണപതിക്ക് അപ്പം മൂടൽ എന്നിവയും നടക്കും. അഷ്ടമിരോഹിണി, കന്നിയിലെ പൂജവയ്‌പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യം, വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന 12 കളഭാവതാരചാർത്ത്, മകരവിളക്ക് എന്നിവയും പ്രധാനമാണ്. കുംഭമാസത്തിലാണു പറയ്ക്കെഴുന്നള്ളിപ്പ്. കുംഭ കാർത്തികയ്ക്കു പൊങ്കാല, മീനത്തിൽ പ്രതിഷ്ഠാ രോഹിണി മഹോത്സവം എന്നിവയുമുണ്ട്. മേടമാസത്തിലെ വിഷുക്കണി ദർശനവും ഉണ്ണിക്കണ്ണനു മുഴുക്കാപ്പ് ചാർത്തിയുള്ള ദർശനവും പ്രധാനമാണ്.

ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉറി സമർപ്പിക്കുന്ന ഭക്തർ (ഫോട്ടോ: മനോരമ ഓൺലൈൻ)

∙ ഉറിവഴിപാട്

വെണ്ണയും മധുരപലഹാരങ്ങളും പൂജാദ്രവ്യങ്ങളും നിറച്ച ഉറി വഴിപാടായി സമർപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ലക്ഷ്യപ്രാപ്തി പൂജയിൽ പങ്കെടുത്ത് ആഗ്രഹസഫലീകരണം ലഭിച്ച ഭക്തരാണ് ഉറിവഴിപാട് സമർപ്പിക്കുന്നത്. പൂജയ്ക്ക് ശേഷം ഉറികൾ നാലമ്പത്തിന്റെ മേൽക്കൂരയിൽ തൂക്കിയിടും. ഇത്തരത്തിലുള്ള നൂറുകണ‍ക്കിനു ഉറികൾ ഇവിടുത്തെ വേറിട്ട കാഴ്ചയാണ്. ഗജമണ്ഡപത്തിൽ ഇതിനു താഴെയിരുന്നാണ് ലക്ഷ്യപ്രാപ്തി പൂജയിൽ ഭക്തർ പങ്കെടുക്കുന്നത്.

എല്ലാ ദിവസവും ഭക്തർക്ക് വഴിപാട് നടത്താം. രാവിലെ 6.30 മുതൽ 10 മണി വരെയും വൈകുന്നേരം 5.30 മുതൽ 6.15 വരെയുമാണ് വഴിപാടു സമർപ്പണം, ഉറിയിൽ ഭഗവാന്റെ നിവേദ്യങ്ങൾ ആയ, വെണ്ണ, കദളിപഴം, കൽക്കണ്ടം, ഉണ്ട ശർക്കര, പഞ്ചസാര, അവൽ, ഉണക്കമുന്തിരി, ഉണ്ണിയപ്പം, മധുര പലഹാരങ്ങൾ ഇവ നിറക്കാം. 500 രൂപ നൽകിയാൽ ക്ഷേത്രത്തിൽ നിന്നും ഉറിയും കലവും ലഭിക്കും. ഉറിയിൽ നിറക്കാനുള്ള അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർക്കര എന്നിവ എപ്പോഴും ക്ഷേത്രത്തിൽ ലഭിക്കും. മറ്റു സാധനങ്ങൾ ഭക്തർ പറയുന്നത് അനുസരിച്ച് ക്ഷേത്രത്തിൽ തയാർ ചെയ്തു തരും.

ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച ഉറികൾ (ഫോട്ടോ: മനോരമ ഓൺലൈൻ)

∙ ഉറി സമർപ്പിക്കൽ

മധുരപലഹാരങ്ങളും വെണ്ണ, കൽക്കണ്ടം, പഞ്ചസാര, അവൽ, ഉണ്ടശർക്കര, കദളിപഴം തുടങ്ങിയവ ഉണ്ണിക്കണ്ണനോട് പ്രാർഥിച്ചു കൊണ്ട് ഭക്തർ ഉറിയിൽ നിറക്കുന്നു. നിറച്ച ഉറി ശ്രീകോവിലിനു ചുറ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒരു പ്രദക്ഷിണം വച്ച ശേഷം നമസ്ക്കാരമണ്ഡപത്തിൽ വയ്ക്കുന്നു. അതിനു ശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു. നേദിച്ച ശേഷം ഉറി സമർപ്പിച്ച ആൾക്ക് പ്രസാദമായി നൽകും. ഉറി വഴിപാട് നടത്തുന്നതിലൂടെ ഭക്തന്റെ ഏത് ആഗ്രഹവും ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ സാധിച്ചു തരും എന്നാണ് വിശ്വാസം.

English Summary:

Vishu Special : Ulanad Sree Krishna Swamy Temple, Where Wishes Come True