സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.

സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു. ഐക്യരാഷ്ട്രസംഘടനയിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന സമയത്ത് (1948) പാക്കിസ്ഥാന്റെ കശ്മീർ വാദത്തെ സെതൽവാദ് ശക്തിയുക്തം എതിർത്തത് അക്കാലത്ത് ചർച്ചയായിരുന്നു. മോട്ടിലാൽ സെതൽവാദിന്റെ പിതാവ് ചിമൻലാൽ സെതൽവാദ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച ഹണ്ടർ കമ്മിഷനിൽ അംഗമായിരുന്നു. ചിമൻലാലിന്റെ ക്രോസ് വിസ്താരമാണ് ബ്രിട്ടീഷുകാരനായ ജനറൽ ഡയറിനെ കുറ്റക്കാരനെന്ന് സ്ഥാപിച്ചത്.

 

സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തേക്കു വരുന്ന ടീസ്റ്റ സെതൽവാദ് (Image by PTI photo)
ADVERTISEMENT

ഏഴ് തലമുറയായി നിയമരംഗത്തുണ്ട് സെതൽവാദ് കുടുംബം. ഈ കണ്ണിയിലെ അംഗമാണ് ടീസ്റ്റ സെതൽവാദ്. ഇന്ത്യയുടെ നീതിന്യായ മേഖലയിലെ ഉന്നതർ സെതൽവാദ് കുടുംബത്തിന്റെ സംഭാവനകളെ എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ സൂചന നൽകുന്ന സംഭവമാണ് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ നടന്നത്. ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ കേസിൽ രണ്ടാം തവണയും സുപ്രീംകോടതി ഇടപെടുകയും ആ ഇടപെടൽ വാർത്തയാകുകയും ചെയ്തു. ഗുജറാത്തിലെ കോടതികളുടെ വിധിയിലാണ് രണ്ടുതവണയും പരമോന്നത കോടതി ഇടപെട്ടതെന്നത് ശ്രദ്ധേയം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ അപകീർത്തി കേസിലും ഗുജറാത്തിൽ നിന്നുണ്ടായത് വിവാദം സൃഷ്ടിക്കുന്ന വാർത്തകളാണ്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ഇങ്ങനെയൊരു വിധിയുണ്ടാകുന്നത് അപ്രതീക്ഷിതമല്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

 

 

ഗുജറാത്ത് കലാപം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ടീസ്റ്റ സെതൽവാദ് (Photo by SAM PANTHAKY / AFP)

∙ കീഴടങ്ങൽ തടഞ്ഞ സുപ്രീംകോടതി

ADVERTISEMENT

 

ഉടൻ കീഴടങ്ങുക– ജൂലൈ ഒന്ന് ശനിയാഴ്ച വൈകിട്ടാണ് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയ്ക്ക് അന്ത്യശാസനം നൽകിയത്. ഗുജറാത്തിൽ 2002ൽ നടന്ന കലാപത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ടീസ്റ്റ കൃത്രിമമായി തെളിവുകൾ സൃഷ്ടിച്ചു എന്ന ഗുജറാത്ത് പൊലീസിന്റെ കേസ് ആണ് കോടതി പരിഗണിച്ചത്. ഈ കേസിൽ 70 ദിവസം ജയിലിലായിരുന്നു ടീസ്റ്റ. ഗുജറാത്ത് കോടതികൾ ജാമ്യം നിഷേധിച്ചപ്പോൾ സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തുന്നതിനാണ് ഇത്തവണ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

 

ടീസ്റ്റയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ താക്കൂർ കോടതിയുടെ തീരുമാനം നടപ്പാക്കുന്നതിന്  30 ദിവസത്തെ സാവകാശം ചോദിച്ചപ്പോൾ തരില്ല എന്ന് ഹൈക്കോടതി ജഡ്ജി നിർസാർ ദേശായി വ്യക്തമാക്കി. ശനിയാഴ്ചയാണ് ഉത്തരവ് എന്നതിനാൽ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുന്നതു വരെ ടീസ്റ്റ ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു. ഇതെല്ലാം രാജ്യത്തെ മുൻനിര അഭിഭാഷകർ മുൻകൂട്ടി കണ്ടിരുന്നു. അവർ സുപ്രീംകോടതിയിൽ സജ്ജരായിരുന്നു. അവർ അതിവേഗം നീങ്ങി. ഇലക്ട്രോണിക് ഫയലിങ് സൗകര്യമുള്ളതിനാൽ ഹൈക്കോടതി ഉത്തരവ് ലഭിക്കാ‍ൻ വേണ്ടി കാത്തുനിൽക്കാതെ തന്നെ സുപ്രീംകോടതിയിൽ ഹർജി നൽകി.

ADVERTISEMENT

 

മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന ടീസ്റ്റ സെതൽവാദ് (Photo by SAM PANTHAKY / AFP)

∙ നൃത്തസദസിൽ നിന്ന് നീതി

 

അന്ന്, വൈകിട്ട് ആറു മണി സമയത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ ഒരു നൃത്തപരിപാടിയിലായിരുന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.വി.വിശ്വനാഥന്റെ മകൾ സുവർണയുടെ ഭരതനാട്യം നടക്കുന്ന ചിന്മയ ഹാളിലായിരുന്നു അദ്ദേഹം. ഈ കേസിൽ ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അവിടെയായിരുന്നു. ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജി രണ്ടംഗ ബെഞ്ച് പരിഗണിക്കാനെടുത്തപ്പോൾ സമയം വൈകുന്നേരം 6.30 ആയി. ഈ കേസിൽ ഹാജരാകാൻ സോളിസിറ്റർ ജനറൽ ഹോൾ വിട്ട് പുറത്തേക്ക് പോയി. രണ്ടംഗ ബെഞ്ചിന് പക്ഷേ ഏകകണ്ഠമായ തീരുമാനമെടുക്കാനായില്ല.

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വിതുമ്പുന്ന ഗുജറാത്ത് കലാപത്തിലെ അതിജീവിതയെ ആശ്വസിപ്പിക്കുന്ന ടീസ്റ്റ സെതൽവാദ് (Photo by SAM PANTHAKY / AFP)

 

അതിനാൽ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസ് ഏഴ് മണിയോടെ ഹാൾ വിട്ടുപോയി. ഇതേസമയം വാദം കഴിഞ്ഞ് സോളിസിറ്റർ ജനറൽ നൃത്തം നടക്കുന്ന ഹോളിലേക്ക് മടങ്ങിയെത്തി. പുതിയ മൂന്നംഗ ബെഞ്ച് രൂപീകരിച്ച ശേഷം ചീഫ് ജസ്റ്റിസ് ഹോളിൽ തിരിച്ചെത്തുമ്പോൾ സോളിസിറ്റർ ജനറൽ ഗുജറാത്തിനെ പ്രതിനിധീകരിക്കാൻ വീണ്ടും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പത്തുമണിയോടെ ടീസ്റ്റയ്ക്ക് പുതിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചു. നീതിന്യായ മേഖലയിലെ രാജ്യത്തെ ഉന്നതരുടെ ഇടപെടലിലേക്ക് നയിക്കാൻ തക്കവണ്ണം പ്രാധാന്യം കേസിനുണ്ടായിരുന്നോ? തുടർദിവസങ്ങളിൽ ചർച്ചയായതാണ് ഈ വിഷയം.

 

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിക്കൊപ്പം ടീസ്റ്റ സെതൽവാദ് (Photo by SAM PANTHAKY / AFP)

 

∙ ആകാശം ഇടിഞ്ഞുവീഴുമോ?

ഗുജറാത്ത് കലാപത്തിന് ശേഷം അഹമ്മദാബാദിൽ വിദ്യാർഥികളെ കാണാനെത്തിയ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി സമീപം. (Photo by AFP)

 

രാത്രി പത്തുമണിയോടെ മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു– സ്റ്റേ നൽകരുത്, ടീസ്റ്റയ്ക്ക് കീഴടങ്ങാൻ സമയം നൽകുകയാണ് വേണ്ടത്. അറസ്റ്റ് തെറ്റാണെങ്കിൽ പിന്നീട് മോചിപ്പിക്കാമല്ലോ. അവർ വെറും സാധാരണ ക്രിമിനൽ അല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും ഇടക്കാല ജാമ്യം അനുവദിക്കാനാണ് തീരുമാനമെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. ഉടൻ കീഴടങ്ങണമെന്നാണ് ഉത്തരവ് എന്ന കാര്യം ചൂണ്ടിക്കാട്ടിയവരോട് ‘ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുമോ’ എന്നാണ് അദ്ദേഹം ചോദിച്ചത്.

 

ഗോന്ധ്രയിൽ കലാപകാരികൾ തീവച്ചു നശിപ്പിച്ച ട്രെയിനിന് സമീപം കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. (Photo by SEBASTIAN D'SOUZA / AFP)

കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി തന്നെ നൽകിയതാണ് ഇടക്കാല ജാമ്യം. അതു സ്ഥിരപ്പെടുത്താനാണ് ടീസ്റ്റ ഹൈക്കോടതിയെ സമീപിച്ചത്. അങ്ങനെ ചെയ്യുന്നതിനു പകരം കീഴടങ്ങാൻ ആവശ്യപ്പെട്ടതാണ് സുപ്രീംകോടതിയെ ദേഷ്യംപിടിപ്പിച്ചത്. ‘അടിയന്തരമായി കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം എന്താണ്? കുറച്ചുദിവസത്തെ സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴുമോ? ഹൈക്കോടതിയുടെ നടപടി ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. അടിയന്തര സാഹചര്യം എന്താണ്? സാധാരണക്കാരായ ഒരു കുറ്റവാളിയാണെങ്കിൽ പോലും പോലും ഇടക്കാല ജാമ്യത്തിന് അർഹതയില്ലേ?’ ജസ്റ്റിസ് ഗവായ് ചോദിച്ചു.

 

കോടതി ചോദിച്ചത് ഇതാണ്– സുപ്രീംകോടതി ജാമ്യം അനുവദിച്ച ഒരു കക്ഷിക്ക് സുപ്രീംകോടതിയെ സമീപിക്കാ‍ൻ സമയം നൽകില്ലെന്നു പറയുന്നത് എന്തുകൊണ്ട്? സുപ്രീം കോടതിയുടെ ഇടപെടൽ വിചാരണ കോടതികൾക്കും ഹൈക്കോടതികൾക്കും നൽകുന്ന സന്ദേശമായാണ് മുതിർന്ന അഭിഭാഷകർ വിലയിരുത്തുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയാണ് കോടതികൾ ചെയ്യേണ്ടതെന്നതാണ് ആ സന്ദേശം. എന്താണ് തീരുമാനമെങ്കിലും ഉയർന്ന നീതിപീഠത്തെ സമീപിക്കാൻ ആവശ്യമായ സമയം നൽകണം. സമയം നൽകിയിരുന്നെങ്കിൽ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് വിഷയത്തിൽ ഇടപെടേണ്ടി വരുമായിരുന്നില്ല.

 

 

∙ എല്ലാം നേട്ടങ്ങൾക്കു വേണ്ടി!

 

‘കലാപബാധിതരെ സഹായിച്ചത് വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടത്തിനു വേണ്ടിയാണ്. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ താൽപര്യപ്രകാരമാണ് സുപ്രീം കോടതിയിൽ കലാപബാധിതരെ ഉപയോഗിച്ച് കേസ് നൽകിയത്. ഇന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയാണ് ഇതു ചെയ്തതെങ്കിൽ നാളെ ബാഹ്യശക്തികൾക്കു വേണ്ടിയും ഇങ്ങനെ ചെയ്തേക്കാം. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്ന വളരെ ‘സ്വാധീനമുള്ള വ്യക്തിയാണ്’ ടീസ്റ്റ. അതിനാൽ ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകും’. ഇങ്ങനെയാണ് ടീസ്റ്റയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

 

നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്കെതിരെ ടീസ്റ്റ നൽകിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതാണ് കോടതി അംഗീകരിച്ചത്. ടീസ്റ്റ സെതൽവാദ് 2002 മുതൽ 2022 വരെ സർക്കാരിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ  കോടതിയിൽ വാദിച്ചു. ഇതിന് അവർക്ക് പത്മശ്രീ അടക്കമുള്ള രാഷ്ട്രീയ നേട്ടങ്ങളും ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ടീസ്റ്റയ്ക്ക് ജാമ്യം കിട്ടിയാൽ സാമുദായിക ചേരിതിരിവുണ്ടാകുമെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു.

 

∙ കേസുകൾക്കു പിന്നാലെ

 

കോൺഗ്രസിന്റെ മുൻ എംപിയും കവിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എഹ്‌സാൻ ജാഫ്രിയെ ജനക്കൂട്ടം പ്രാകൃതമായി കൊലപ്പെടുത്തിയ സംഭവം ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായി. അദ്ദേഹം താമസിച്ചിരുന്ന ഗുൽബെർഗ് സൊസൈറ്റിയിൽ 69 പേരാണ് അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത്.  തന്റെ ഭർത്താവ് പൊലീസിനെയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ആരോപിച്ചിരുന്നു. 2006ൽ മോദി ഉൾപ്പെടെ 63 പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ഗുജറാത്ത് ഡിജിപിക്ക് നിവേദനം നൽകി. ഈ നിവേദനം നിരസിക്കപ്പെട്ടു.

 

ഇതിന് പിന്നാലെയാണ് സാക്കിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2007ൽ ഹൈക്കോടതിയും ആവശ്യം തള്ളി. 2008-ൽ സാക്കിയ ടീസ്റ്റ സെതൽവാദിന്റെ 'സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്' എന്ന സർക്കാരിതര സംഘടനയുടെ സഹായത്തോടെ സുപ്രീം കോടതിയിലെത്തി. ഗുജറാത്ത് കലാപം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജാഫ്രി വധവും അന്വേഷണത്തിൽ ഉൾപ്പെടുത്തി. 2012 ഫെബ്രുവരി 8 ന് എസ്‌ഐടി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം 59 പേർക്കെതിരെയും തെളിവുകളൊന്നുമില്ല എന്നു കണ്ടെത്തുകയും ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.  ഇങ്ങനെ ക്ലീൻ ചിറ്റ് നൽകിയത് ചോദ്യം ചെയ്ത് 2021 ഡിസംബർ 9 ന് സാകിയ ജാഫ്രി നൽകിയ ഹർജി 2022 ജൂൺ 23ന് സുപ്രീം കോടതി തള്ളി. സംഭവം കത്തിച്ചുനിർത്തുന്നതിൽ ടീസ്റ്റയ്ക്കും മുൻ ഡിജിപി ആർ.ബി. ശ്രീകുമാറിനും പങ്കുണ്ടെന്ന് വിധിയിലുണ്ടായിരുന്നു. (അന്നത്തെ സുപ്രീംകോടതി ഉത്തരവിനെതിരെ മുന്നൂറോളം പ്രമുഖ അഭിഭാഷകരാണ് പ്രസ്താവന പുറപ്പെടുവിച്ചത്).

 

പിന്നീട് പെട്ടെന്നാണ് സംഭവവികാസങ്ങളുണ്ടായത്. 25ന് ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം അനുവദിക്കാൻ ഗുജറാത്ത് കോടതികൾ തയാറായില്ല. ഒടുവിൽ സെപ്റ്റംബർ 2ന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടുമാസത്തോളം പൊലീസിന് ചോദ്യം ചെയ്യാൻ സമയം കിട്ടിയെന്നും ഇനിയും ജാമ്യം കൊടുക്കാതിരിക്കുന്നതിൽ അർഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം സ്ഥിരപ്പെടുത്തി കൊടുക്കുന്ന കാര്യം ഗുജറാത്ത് ഹൈക്കോടതി സ്വതന്ത്രമായി ചെയ്യണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ് ഉടൻ കീഴടങ്ങാൻ ഉത്തരവുണ്ടായത്. ആരു ജയിലിൽ കിടക്കണമെന്ന് പ്രോസിക്യൂഷൻ അല്ല തീരുമാനിക്കേണ്ടതെന്ന ശക്തമായ സന്ദേശം കൂടിയാണ് സുപ്രീം കോടതി നൽകിയത്. 

 

 

∙ എന്താണ് ടീസ്റ്റ ചെയ്തത്?

 

ഒന്നേമുക്കാൽ ലക്ഷം പേർ ചിതറിപ്പോയ സംഭവം കൂടിയാണ് ഗുജറാത്ത് കലാപം. 2002 ലെ ഗുജറാത്ത് കലാപത്തിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ഏറ്റവും കൂടുതൽ പോരാടിയ വ്യക്തിയാണ് ടീസ്റ്റ സെതൽവാദ്. ടീസ്റ്റ സെതൽവാദും  'സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്' എന്ന അവരുടെ സംഘടനയും ഗുജറാത്ത് കലാപബാധിതർക്ക് നീതി ലഭിക്കുന്നതിനായി ചുരുങ്ങിയത് 68 കേസുകളെങ്കിലും നടത്തി. 170-ലധികം പേർക്ക് ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തു. കലാപം നടന്ന ദിവസങ്ങളിൽ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി ശേഖരിച്ച തെളിവുകളാണ് ഇതിന് ടീസ്റ്റയെ സഹായിച്ചത്. പല സ്ഥലങ്ങളിലും അവർ ആക്രമിക്കപ്പെട്ടു. സാന്ദർഭികമായാണ് പലപ്പോഴും രക്ഷപ്പെട്ടത്.

 

1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വളരെ ചുരുങ്ങിയ വ്യക്തികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അതേസമയം ഗുജറാത്ത് കലാപത്തിലെ പ്രതികളെ രക്ഷപ്പെടാൻ ടീസ്റ്റയും സംഘവും അനുവദിച്ചില്ല. ഇങ്ങനെ സാഹസികമായി ജീവിച്ച വ്യക്തിയെയാണ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൽ നിന്ന് 30 ലക്ഷം രൂപ കൈപ്പറ്റിയാണ് പ്രവർത്തിച്ചതെന്നും എല്ലാം പത്മശ്രീ അവാർഡ് കിട്ടാൻ വേണ്ടിയാണെന്നും വിലയിരുത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖയായ മനുഷ്യാവകാശ പോരാളിക്കാണ് ഏതൊരു വ്യക്തിയും അർഹിക്കുന്ന വ്യക്തി സ്വാതന്ത്ര്യം നിലനിർത്താൻ പോരാട്ടം നടത്തേണ്ടിവന്നത്. 

 

 

∙ ആരാണ് ടീസ്റ്റ സെതൽവാദ്?

 

‘ടീസ്റ്റ സെതൽവാദ് എന്താണ് ചെയ്തത്? അവർ അവരുടെ മൗലികമായ കടമകൾ അതിന്റെ പൂർണതയിൽ നിർവഹിച്ചു. നമ്മൾ ഓരോരുത്തരും അവരുടെ പാത പിന്തുടരുകയാണെങ്കിൽ അന്ന് ഗുജറാത്ത് സംഭവിക്കില്ല. നരകങ്ങളും അപ്രത്യക്ഷമാകും’ ടീസ്റ്റ സെതൽവാദിന് 2004ൽ ഒരു പുരസ്കാരം സമ്മാനിച്ചുകൊണ്ട് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമയാണ് ഇങ്ങനെ പറഞ്ഞത്. ഇരുപതു വർഷത്തിലേറെക്കാലമായി ടീസ്റ്റ കോടതികളിൽ കലാപബാധിതർക്കു വേണ്ടി നിയമയുദ്ധം നയിക്കുന്നു. ഒട്ടും എളുപ്പമുള്ളതായിരുന്നില്ല ഒരിക്കലും ഈ പോരാട്ടം. അതു കൂടുതൽ സങ്കീർണമാകുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളും തെളിയിച്ചത്. നിയമം ശ്വസിച്ചുവളർന്ന വ്യക്തിയാണ് ടീസ്റ്റ.

 

വീട്ടിൽ ഭക്ഷണമേശയിലും നിയമങ്ങളെപ്പറ്റിയാണ് ചർച്ചകൾ നടന്നിരുന്നതെന്ന് ടീസ്റ്റ ഓർമിക്കുന്നു. എന്നിട്ടും വക്കീലാവനല്ല, പത്രപ്രവർത്തകയാകാനാണ് തീരുമാനിച്ചത്. 1992ൽ മുംബൈയിൽ നടന്ന സ്ഫോടനവും കലാപവും ആണ് മാധ്യമപ്രവർത്തനം പോരാ എന്ന് തീരുമാനമെടുക്കാൻ കാരണം. നിയമമേഖലയിലെ അപകടകരമായ വഴിയായ മനുഷ്യാവകാശ പോരാട്ടം ലക്ഷ്യമായി തിരഞ്ഞെടുത്തു.  ഈ പോരാട്ടം തുടരാൻ കഴിഞ്ഞത് ഉന്നതനീതിന്യായ രംഗത്തുള്ളവർക്ക് ടീസ്റ്റയോടുള്ള ബഹുമാനം കൊണ്ടു കൂടിയാണ്. ഇക്കാര്യം സൂചിപ്പിച്ച് ടീസ്റ്റ പറഞ്ഞു - മുംബൈയിലെ പ്രിവിലേജ്ഡ് എന്നു പറയാവുന്ന കുടുംബത്തിൽ ജനിച്ചതു കൊണ്ട് നീതിക്കുവേണ്ടി പരക്കംപാച്ചിൽ നടത്താൻ എനിക്കു കഴിയുന്നു. ഇത്രയൊന്നും സൗകര്യങ്ങളില്ലാതെ തങ്ങളുടേതായ നിലയിൽ യുദ്ധം നയിക്കുന്നവർ എത്രയോ പേരുണ്ടാകും! ഈ വാക്കുകളിൽ എല്ലാമുണ്ട്.

 

English Summary : Who is Teesta Setalvad and why she was targeted by authorities?