1967. ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണിയാണ് ഭരണത്തിൽ. വിദ്യാർഥികൾ പഠനത്തേക്കാൾ സമരത്തെ സ്നേഹിച്ച കാലമായിരുന്നു അത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സമരം കണ്ട് സഹികെട്ട് ഒരിക്കൽ കൃഷിമന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞു– ‘‘വിദ്യാർഥികളേ നിങ്ങൾ തെരുവിൽ കല്ലെറിയുകയല്ല, പാടത്തു വിത്തെറിയുകയാണു വേണ്ടത്’’. ആ വാക്കിന്റെ വിത്ത് ഒരു വിദ്യാർഥിയുടെ മനസ്സിൽ വീണു മുളച്ചു. ഉമ്മൻ ചാണ്ടിയെന്നായിരുന്നു ആ പയ്യന്റെ പേര്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റ്. മന്ത്രി പറഞ്ഞതല്ലേ, എന്നാൽപ്പിന്നെ പാടത്തേക്കിറങ്ങിയേക്കാമെന്നായി ഉമ്മൻ ചാണ്ടി. വൈകാതെ തന്നെ കൃഷിമന്ത്രിക്ക് ഒരു കത്തും അദ്ദേഹം അയച്ചു. ‘‘മന്ത്രിയുടെ ആശയത്തോട് ഞങ്ങൾ യോജിക്കുന്നു. ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. ഓണത്തിനൊരു പറ നെല്ല്. അതു നടപ്പാക്കാൻ സഹകരിക്കുമോ?’’ ഗോവിന്ദൻ നായർക്കും സന്തോഷം. കൃഷിക്കുള്ള നെൽവിത്ത് നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. ഉമ്മൻ ചാണ്ടിയും കൂട്ടരും ഉൽസാഹിച്ചു. പലയിടങ്ങളിലായി കൃഷിയിറക്കാൻ കെഎസ്‌യു പ്രവർത്തകർ മുന്നിട്ടിറങ്ങി. എഫ്എസിടിയിൽനിന്ന് ആവശ്യത്തിനുള്ള വളം ലഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം നെൽകൃഷി തഴച്ചു വളർന്നു.

1967. ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണിയാണ് ഭരണത്തിൽ. വിദ്യാർഥികൾ പഠനത്തേക്കാൾ സമരത്തെ സ്നേഹിച്ച കാലമായിരുന്നു അത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സമരം കണ്ട് സഹികെട്ട് ഒരിക്കൽ കൃഷിമന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞു– ‘‘വിദ്യാർഥികളേ നിങ്ങൾ തെരുവിൽ കല്ലെറിയുകയല്ല, പാടത്തു വിത്തെറിയുകയാണു വേണ്ടത്’’. ആ വാക്കിന്റെ വിത്ത് ഒരു വിദ്യാർഥിയുടെ മനസ്സിൽ വീണു മുളച്ചു. ഉമ്മൻ ചാണ്ടിയെന്നായിരുന്നു ആ പയ്യന്റെ പേര്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റ്. മന്ത്രി പറഞ്ഞതല്ലേ, എന്നാൽപ്പിന്നെ പാടത്തേക്കിറങ്ങിയേക്കാമെന്നായി ഉമ്മൻ ചാണ്ടി. വൈകാതെ തന്നെ കൃഷിമന്ത്രിക്ക് ഒരു കത്തും അദ്ദേഹം അയച്ചു. ‘‘മന്ത്രിയുടെ ആശയത്തോട് ഞങ്ങൾ യോജിക്കുന്നു. ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. ഓണത്തിനൊരു പറ നെല്ല്. അതു നടപ്പാക്കാൻ സഹകരിക്കുമോ?’’ ഗോവിന്ദൻ നായർക്കും സന്തോഷം. കൃഷിക്കുള്ള നെൽവിത്ത് നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. ഉമ്മൻ ചാണ്ടിയും കൂട്ടരും ഉൽസാഹിച്ചു. പലയിടങ്ങളിലായി കൃഷിയിറക്കാൻ കെഎസ്‌യു പ്രവർത്തകർ മുന്നിട്ടിറങ്ങി. എഫ്എസിടിയിൽനിന്ന് ആവശ്യത്തിനുള്ള വളം ലഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം നെൽകൃഷി തഴച്ചു വളർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1967. ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണിയാണ് ഭരണത്തിൽ. വിദ്യാർഥികൾ പഠനത്തേക്കാൾ സമരത്തെ സ്നേഹിച്ച കാലമായിരുന്നു അത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സമരം കണ്ട് സഹികെട്ട് ഒരിക്കൽ കൃഷിമന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞു– ‘‘വിദ്യാർഥികളേ നിങ്ങൾ തെരുവിൽ കല്ലെറിയുകയല്ല, പാടത്തു വിത്തെറിയുകയാണു വേണ്ടത്’’. ആ വാക്കിന്റെ വിത്ത് ഒരു വിദ്യാർഥിയുടെ മനസ്സിൽ വീണു മുളച്ചു. ഉമ്മൻ ചാണ്ടിയെന്നായിരുന്നു ആ പയ്യന്റെ പേര്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റ്. മന്ത്രി പറഞ്ഞതല്ലേ, എന്നാൽപ്പിന്നെ പാടത്തേക്കിറങ്ങിയേക്കാമെന്നായി ഉമ്മൻ ചാണ്ടി. വൈകാതെ തന്നെ കൃഷിമന്ത്രിക്ക് ഒരു കത്തും അദ്ദേഹം അയച്ചു. ‘‘മന്ത്രിയുടെ ആശയത്തോട് ഞങ്ങൾ യോജിക്കുന്നു. ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. ഓണത്തിനൊരു പറ നെല്ല്. അതു നടപ്പാക്കാൻ സഹകരിക്കുമോ?’’ ഗോവിന്ദൻ നായർക്കും സന്തോഷം. കൃഷിക്കുള്ള നെൽവിത്ത് നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. ഉമ്മൻ ചാണ്ടിയും കൂട്ടരും ഉൽസാഹിച്ചു. പലയിടങ്ങളിലായി കൃഷിയിറക്കാൻ കെഎസ്‌യു പ്രവർത്തകർ മുന്നിട്ടിറങ്ങി. എഫ്എസിടിയിൽനിന്ന് ആവശ്യത്തിനുള്ള വളം ലഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം നെൽകൃഷി തഴച്ചു വളർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1967. ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണിയാണ് ഭരണത്തിൽ. വിദ്യാർഥികൾ പഠനത്തേക്കാൾ സമരത്തെ സ്നേഹിച്ച കാലമായിരുന്നു അത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സമരം കണ്ട് സഹികെട്ട് ഒരിക്കൽ കൃഷിമന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞു– ‘‘വിദ്യാർഥികളേ നിങ്ങൾ തെരുവിൽ കല്ലെറിയുകയല്ല, പാടത്തു വിത്തെറിയുകയാണു വേണ്ടത്’’. ആ വാക്കിന്റെ വിത്ത് ഒരു വിദ്യാർഥിയുടെ മനസ്സിൽ വീണു മുളച്ചു. ഉമ്മൻ ചാണ്ടിയെന്നായിരുന്നു ആ പയ്യന്റെ പേര്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റ്. മന്ത്രി പറഞ്ഞതല്ലേ, എന്നാൽപ്പിന്നെ പാടത്തേക്കിറങ്ങിയേക്കാമെന്നായി ഉമ്മൻ ചാണ്ടി. വൈകാതെ തന്നെ കൃഷിമന്ത്രിക്ക് ഒരു കത്തും അദ്ദേഹം അയച്ചു. ‘‘മന്ത്രിയുടെ ആശയത്തോട് ഞങ്ങൾ യോജിക്കുന്നു. ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. ഓണത്തിനൊരു പറ നെല്ല്. അതു നടപ്പാക്കാൻ സഹകരിക്കുമോ?’’

ഗോവിന്ദൻ നായർക്കും സന്തോഷം. കൃഷിക്കുള്ള നെൽവിത്ത് നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. ഉമ്മൻ ചാണ്ടിയും കൂട്ടരും ഉൽസാഹിച്ചു. പലയിടങ്ങളിലായി കൃഷിയിറക്കാൻ കെഎസ്‌യു പ്രവർത്തകർ മുന്നിട്ടിറങ്ങി. എഫ്എസിടിയിൽനിന്ന് ആവശ്യത്തിനുള്ള വളം ലഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം നെൽകൃഷി തഴച്ചു വളർന്നു. ഉമ്മൻ ചാണ്ടിയും കൃഷിമന്ത്രിയും സ്വപ്നം കണ്ടതു പോലെ ആ ഓണത്തിന് കേരളത്തിലെ ഒട്ടേറെ വീടുകളിൽ, കൊയ്തെടുത്ത നെല്ലുകൊണ്ട് ഗംഭീര സദ്യയൊരുങ്ങി. അന്നു സംസ്ഥാനതല കൊയ്ത്തുൽസവത്തിന് എത്തിയത് കോൺഗ്രസ് നേതാക്കളൊന്നുമായിരുന്നില്ല. കല്ലെറിയാതെ, പാടത്തു വിത്തെറിഞ്ഞ കുട്ടികൾക്കു പിന്തുണയുമായി ഇടതു മന്ത്രി ഗോവിന്ദൻ നായരായിരുന്നു.

ADVERTISEMENT

ജോർജ് പുളിക്കൻ എഴുതിയ ‘ബട്ടൻസില്ലാത്ത ഷർട്ടും നിന്നു പോയ വാച്ചും’ എന്ന പുസ്തകത്തിലെ ഈ കൃഷിക്കഥ വീണ്ടും ഓർമ വന്നത് പുതുപ്പള്ളി മണ്ഡലത്തിലെ മീനടത്തെ പ്രിയദർശിനി സഹകരണ സ്പിന്നിങ് മില്ലിലെത്തിയപ്പോഴായിരുന്നു. വെള്ളം കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലം. എങ്കിലും കൃഷിക്ക് ഒട്ടും കുറവില്ലാത്ത ഒരിടം. റബറാണെങ്ങും. അതിനിടെ കപ്പയും മത്തനും റംബൂട്ടാനുമെല്ലാം കാണാം. സ്പിന്നിങ് മില്ലിനോടു ചേർന്നുള്ള സ്ഥലത്ത് കൃഷിയിറക്കിയ വെള്ളരി വിളവെടുക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. അയൽ സംസ്ഥാനങ്ങളിൽനിന്നു വന്ന പഞ്ഞിക്കെട്ടുകൾ ചാക്കുകളിൽ നിറഞ്ഞിരിക്കുന്നു. പരിസരമാകെ സ്പിന്നിങ് മില്ലിലെ ‘കടകട’ ശബ്ദം.

അതിനിടയിൽ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്ന വെള്ളരി ചാക്കുകളിലായി മാറ്റുകയാണ് കുറച്ചു പേർ. അക്കൂട്ടത്തിൽ കണ്ട ശശിമോന്‍ കെ.ടിയോടു ചോദിച്ചു– ‘‘ഇതെന്താ സംഭവം?’’. അദ്ദേഹമാണ് മില്ലിനോടു ചേർന്നുള്ള കൃഷിയെപ്പറ്റി പറഞ്ഞത്. വെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ സമീപത്തെ ഒരു പാറമടയിൽനിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി വരെ അവിടെ തയാറായിക്കഴിഞ്ഞു. എല്ലാ വഴികളും റോമിലേക്കെന്നു പറഞ്ഞതു പോലെ, പുതുപ്പള്ളിയിലെ ആരോടെന്തു ചോദിച്ചാലും അവസാനം അവരുടെ വാക്കുകളെത്തുക ഉമ്മൻ ചാണ്ടിയിലായിരിക്കും. ശശിമോനും അങ്ങനെത്തന്നെ. ‘‘വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളായിരുന്നു ഉമ്മൻ ചാണ്ടി. അവസാന നാളുകളിൽ വയ്യാതെ കിടന്നപ്പോഴും പോയിക്കണ്ടു. ഈ സ്പിന്നിങ് മില്ലിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്’’. ശശിമോൻ വികാരാധീനനായി.

ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ കണ്ട വലിയൊരു മാറ്റത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ‘‘ഉമ്മൻ ചാണ്ടിയുള്ളപ്പോൾ എൽഡിഎഫിന്റെ പ്രധാന നേതാക്കളൊന്നും കാര്യമായ പ്രചാരണത്തിന് പുതുപ്പള്ളിയിൽ എത്താറില്ലായിരുന്നു. ഉമ്മൻ ചാണ്ടിയെ തോൽപിക്കാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു അവർക്ക്. അന്ന് എതിരാളികളുടെ പ്രചാരണത്തിലും അത് പ്രതിഫലിച്ചിരുന്നു. എന്നാൽ ഇത്തവണ എല്ലാം മാറി. കൊണ്ടുപിടിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. ഇനിയെങ്കിലും മണ്ഡലം പിടിച്ചെടുക്കാമെന്ന മോഹമായിരിക്കും’’ ശശിമോൻ ചിരിച്ചു.

പുതുപ്പള്ളിയിലെ പല പഞ്ചായത്തുകളിലുള്ളവർ ജോലി ചെയ്യുന്നുണ്ട് സ്പിന്നിങ് മില്ലിൽ. പല പാർട്ടിക്കാരുമുണ്ട്. എല്ലാ പാർട്ടി സ്ഥാനാർഥികളും വോട്ടു ചോദിച്ച് അവിടെ എത്തുകയും ചെയ്തിരുന്നു. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ എട്ടു പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡത്തിലുള്ളത്. ഇവിടങ്ങളിൽ പോകാതെതന്നെ എല്ലാവരെയും ഒറ്റയടിക്കു കാണുകയെന്നത് സ്ഥാനാർഥികൾക്കും ആശ്വാസം പകരുന്ന കാര്യമാണല്ലോ.

ADVERTISEMENT

∙ രാഷ്ട്രീയക്കാരോട് ഇത്രയേറെ സ്നേഹമോ!

വഴിനീളെ മൂന്നു സ്ഥാനാർഥികളുടെയും പ്രചാരണ പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ ഫ്ലെക്സുകൾ, ചുമരെഴുത്തുകൾ. പുതുപ്പള്ളിയിലെ എല്ലാവർക്കും രാഷ്ട്രീയക്കാരോട് ഇത്രയേറെ സ്നേഹമോ എന്നു തോന്നിപ്പിക്കും വിധമായിരുന്നു പലയിടത്തെയും കാഴ്ചകൾ. ചില വീടുകളുടെ മതിലുകൾ പൂർണമായും ഓരോ സ്ഥാനാർഥിക്കു വേണ്ടി വകമാറ്റിയിരിക്കുകയാണ്. അതിലെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ഫ്ലൂറസന്റ് നിറത്തിൽ സ്ഥാനാർഥിയുടെയും ചിഹ്നത്തിന്റെയും ചിത്രങ്ങൾ. ഒപ്പം, ‘വിജയിപ്പിക്കുക’ എന്ന വലിയ അഭ്യർഥനയും. ചില വീടുകളുടെ മുറ്റത്തുതന്നെ വലിയ ബാനറുകൾ ചാരിവച്ചിട്ടുണ്ട്. മറ്റു ചിലയിടത്തു വീടു കാണാൻ പോലും പറ്റാത്ത വിധം പോസ്റ്ററുകളും തോരണങ്ങളും നിറഞ്ഞിരിക്കുന്നു. പുതുപ്പള്ളിയിലെ ഓരോ വീടും ഓരോ പാർട്ടി ഓഫിസ് ആയതുപോലെ. ഇതെന്താണു സംഭവം? തോട്ടയ്ക്കാടാണ് ഞങ്ങളിപ്പോൾ. ആരോടു ചോദിക്കും?

‘‘ഉത്തരം ഞാൻ പറയാം’’ എന്ന മുഖഭാവവുമായി ഒരാൾ വഴിയരികിൽ ഒരു കൈക്കോട്ടും പിടിച്ച് തോർത്തുടുത്തു നിൽപുണ്ടായിരുന്നു. വീടിനു മുൻവശം ചെത്തി വൃത്തിയാക്കുകയാണ്. മുഖത്തും ദേഹത്തുമാകെ വിയർപ്പ്. കൊച്ചുകുട്ടികളുടെ പോലുള്ള ചിരി. പേരു ചോദിച്ചു. കുഞ്ഞൂഞ്ഞെന്നു മറുപടി. ഉമ്മൻ ചാണ്ടിയുടെ വിളിപ്പേരാണല്ലോ എന്നു ചോദിച്ചപ്പോൾ ആ ചിരി നാണച്ചിരിയായതുപോലെ. ചില വീടുകൾ കാണാൻ പോലും പറ്റാത്ത വിധം പോസ്റ്ററുകൾ നിറഞ്ഞതിന്റെ രഹസ്യം പാതി തമാശയായും പാതി കാര്യമായും കുഞ്ഞൂഞ്ഞാണു പറഞ്ഞു തന്നത്. ‘‘അവിടെയൊന്നും താമസക്കാരില്ല. മാസത്തിലൊരിക്കലൊക്കെ വന്നു വീടും പറമ്പും നോക്കിപ്പോകുന്നവരുണ്ട്. ഇനി അവർ വരുമ്പോഴേക്കും തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞിട്ടുണ്ടാകുമല്ലോ. ചിലയിടത്ത് നിർത്തിയിട്ട വണ്ടികളിൽ വരെ മൊത്തം പോസ്റ്ററൊട്ടിച്ചേക്കുവാ.. ഈ പറമ്പിലേക്കു തന്നെ നോക്കിക്കേ...’’ കുഞ്ഞൂഞ്ഞ് കൈ ചൂണ്ടിയ തൊട്ടപ്പുറത്തെ പറമ്പിലേക്കു നോക്കി. വേലിയിലാകെ പോസ്റ്ററുകളും തോരണങ്ങളും.

‘‘ഇതൊന്നും ഇതിന്റെ ഉടമ അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല’’ എന്ന കൂട്ടിച്ചേർക്കൽ കൂടി നടത്തി തന്റെ രാഷ്ട്രീയവും നാട്ടിലെ പ്രശ്നങ്ങളുമെല്ലാം വിശദമായി വിശദീകരിക്കാൻ തുടങ്ങി കുഞ്ഞൂഞ്ഞ്. ഡ്രൈവറായിരുന്നു അദ്ദേഹം. കോട്ടയവും എറണാകുളവുമായിരുന്നു പ്രധാന വിളനിലം. ഇപ്പോൾ വിരമിച്ച് കൃഷിയും മറ്റുമായി ജീവിക്കുന്നു. കാര്യം എന്തൊക്കെപ്പറഞ്ഞാലും വോട്ടെടുപ്പിന്റെയന്ന് രാവിലെത്തന്നെ വോട്ടു ചെയ്യാൻ പോകുന്നവരുടെ കൂട്ടത്തിൽ താനുമുണ്ടാകുമെന്ന് കുഞ്ഞൂഞ്ഞ് നയം വ്യക്തമാക്കുന്നു. ‘‘വോട്ടു ചെയ്യാതിരിക്കില്ല. ഇന്നേവരെ വോട്ടു മുടക്കിയിട്ടുമില്ല. അല്ലെങ്കിലും എന്നാത്തിനാ വോട്ടു ചെയ്യാതിരിക്കുന്നേ..’’ എന്ന ചോദ്യത്തിന് ഒരു ചിരി മടക്കി ഞങ്ങൾ യാത്ര പറഞ്ഞു. വീണ്ടും കൊടി തോരണങ്ങൾക്കും ഫ്ലെക്സുകൾക്കുമിടയിലേക്ക്.

ADVERTISEMENT

∙ പുറത്തുനിന്നെത്തി പുതുപ്പള്ളി ഫ്ലെക്സ്!

‘‘ഈ ഫ്ലെക്സെല്ലാം അടിക്കുന്നവരുടെ ഒരു ഭാഗ്യമേ’’ എന്ന് അതിനിടെ ഡ്രൈവറുടെ കമന്റ്. ‘‘എന്നാ ഒരു ബിസിനസായിരിക്കും ഉപതിരഞ്ഞെടുപ്പിലൂടെ കിട്ടിയിട്ടുണ്ടാവുക’’ എന്ന ഡ്രൈവറുടെ ആത്മഗതം സത്യമാണോയെന്നറിയാനായി പിന്നീടുള്ള യാത്ര. അതവസാനിച്ചത് പാമ്പാടി പങ്ങട റോഡിലെ കളർ ഡ്രോപ്സ് എന്ന സ്ഥാപനത്തിനു മുന്നിൽ. മുന്നിൽ കുറച്ച് ഫ്ലെക്സുകളിൽ സ്ഥാനാർഥികൾ ചിരിച്ചിരിപ്പുണ്ട്. പക്ഷേ സ്ഥാപനത്തിലെ നടത്തിപ്പുകാർ പറഞ്ഞത് അൽപം അമ്പരപ്പിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനാവശ്യമായ ചെറിയ ഫ്ലെക്സ് ഓർഡറുകൾ മാത്രമേ ഇത്തവണ വന്നിട്ടുള്ളൂവത്രേ! അതിനവർ പറഞ്ഞ കാരണവും ന്യായമായിരുന്നു.

കേരളത്തിലാകെ തിരഞ്ഞെടുപ്പു നടക്കുമ്പോൾ പുതുപ്പള്ളിയിലെ ഫ്ലെക്സ് അടിക്കാർക്കും വൻ കച്ചവടമായിരിക്കും. കാരണം അവിടെ അവരേ ഉള്ളൂ അതൊക്കെ നിർമിച്ചു നൽകാൻ. എന്നാൽ കേരളത്തിൽ മറ്റെവിടെയും തിരഞ്ഞെടുപ്പു നടക്കാതിരിക്കുകയും പുതുപ്പള്ളിയിൽ മാത്രം തിരഞ്ഞെടുപ്പു നടക്കുകയും ചെയ്യുമ്പോൾ മണ്ഡലത്തിനു പുറത്തെ ഒട്ടേറെ ഫ്ലെക്സടിക്കാർ പുതുപ്പള്ളിയെ ലക്ഷ്യം വയ്ക്കും. അവർ കുറഞ്ഞ ചെലവിൽ കൂടുതൽ മികച്ച ഫ്ലെക്സുകൾ വാഗ്ദാനം ചെയ്യും. ഫ്ലെക്സിനു ചുറ്റും ചട്ട വരെ അടിച്ചാണ് പലരും ഇത്തവണ പുതുപ്പള്ളിയിലേക്കു കൊണ്ടുവന്നതത്രേ. ചെലവു കുറച്ച് അതൊന്നും ചെയ്യാൻ പ്രാദേശിക സ്ഥാപനങ്ങള്‍ക്കു സാധിക്കില്ല. അതോടെ ഉള്ള ബ്രോഷറും പോസ്റ്ററുംകൊണ്ട് ഓണമെന്ന അവസ്ഥയായി.

കോട്ടയത്തെ മറ്റു ഭാഗങ്ങളിൽനിന്നും എറണാകുളത്തുനിന്നുമൊക്കെ ഫ്ലെക്സുകൾ പുതുപ്പള്ളിയിലേക്കൊഴുകാൻ തുടങ്ങി. പാമ്പാടി ജംക്‌ഷനിൽ ചില പാർട്ടിക്കാരെക്കണ്ടു ചോദിച്ചപ്പോൾ സംഗതി സത്യവുമാണ്. പാമ്പാടി ഉൾപ്പെടെയുള്ള ജംക്‌ഷനുകളിലും സ്ഥാനാർഥികളുടെ പോസ്റ്ററുകൾ പരമാവധി ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കാർ 200–500 പോസ്റ്ററെടുത്ത് പരിസരത്തെ സകല മതിലുകളിലും നിറയ്ക്കുമ്പോൾ അതിനെ വെല്ലാൻ ഒരു വമ്പൻ ഫ്ലെക്സ് തന്നെ കൊണ്ടുവന്നു വച്ചാണ് മറുപാർട്ടിക്കാരുടെ വെല്ലുവിളി. ‘ഇതെത്രമാത്രം പോസ്റ്ററുകളാ’ എന്ന് ഒരു സ്ഥാനാർഥിയെ നോക്കി ജനം അന്തംവിടും മുൻപേ അതാ നിൽക്കുന്നു ‘അമ്പമ്പോ ഇതെന്തൊരു വലിയ ഫ്ലെക്സാ’ എന്നു ചോദിപ്പിക്കും വിധം ചിരിച്ച് എതിർ സ്ഥാനാർഥി!

∙ മൈക്കിനും വിളിച്ചുപറയാനുണ്ട് സങ്കടം

ആ കാഴ്ചയ്ക്കു മുന്നിലൂടെ ‘പ്രിയപ്പെട്ട നാട്ടുകാരേ, വോട്ടർമാരേ’ വിളിയുമായി പ്രചാരണ വാഹനങ്ങളിലൊന്ന് പാഞ്ഞുപോയി. ഞങ്ങളുടെ ഡ്രൈവർ വിടാൻ ഉദ്ദേശമില്ലായിരുന്നു. ‘‘ഇവരു കുറേ കാശുണ്ടാക്കും’’ എന്നായി അദ്ദേഹം. അക്കാര്യവും ഒന്നുറപ്പിക്കണമല്ലോ! മാലത്ത് സൗണ്ട്സിലെ മാത്യുവിന്റെ വീട്ടിലേക്കായിരുന്നു പിന്നെ യാത്ര. അവിടെയെത്തിയപ്പോൾ അദ്ദേഹം സ്ഥലത്തില്ല. നമ്പർ കിട്ടി. വിളിച്ചു. ‘‘തിരഞ്ഞെടുപ്പു തിരക്കിലാവുമല്ലേ’’ എന്നു ചോദിച്ചപ്പോൾ ‘‘ഏയ്, എന്തു തിരക്ക്, ഞാനിവിടെ മണർകാട് മറ്റൊരു ചടങ്ങിലാണെന്ന്’’ മറുപടി.
‘‘അപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയില്ലേ?’’

‘‘എല്ലാ തിരഞ്ഞെടുപ്പിനും ഏതു രാഷ്ട്രീയക്കാർ വിളിച്ചാലും പോകുന്നതാണ്. എന്താണെന്നറിയില്ല, ഇത്തവണ ആരും വിളിച്ചില്ല. തിരഞ്ഞെടുപ്പു സമയത്ത് രണ്ടും മൂന്നും നാലുമൊക്കെ വണ്ടിയിടുന്നതാണ്. പുതുപ്പള്ളിയിലെ മറ്റ് ലൈറ്റ് ആൻഡ് സൗണ്ട് കടകളിലെ അവസ്ഥയും ഇതുതന്നെയാണ്’’
‘‘പക്ഷേ റോഡു നിറയെ മൈക്കും സ്പീക്കറും പിടിപ്പിച്ച വാഹനങ്ങളാണല്ലോ?’’ എന്നു ഞങ്ങൾ.
‘‘ഞാനും കണ്ടു. ചിലപ്പോൾ പുറത്തുനിന്നുള്ളവരായിരിക്കും’’– മാത്യുവിന്റെ മറുപടി.

അന്വേഷിച്ചപ്പോൾ ഫ്ലെക്സടിക്കാരുടെ അതേ അവസ്ഥയാണ് സൗണ്ട്സിനും. പുതുപ്പള്ളിക്ക് പുറത്തുനിന്ന് കുറഞ്ഞ നിരക്കിൽ ലൈറ്റ് ആൻഡ് സൗണ്ടൊരുക്കാൻ ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്. പക്ഷേ മാത്യുവിന് അതൊന്നും പ്രശ്നമല്ല. ‘‘ശബ്ദസംവിധാനത്തിന് എപ്പോഴും ആവശ്യക്കാരുണ്ട്. അല്ലെങ്കിൽ േകറ്ററിങ്ങുണ്ട്. പന്തലു പണിയുണ്ട്’’. ഇതൊന്നും ഒരു പ്രശ്നമേയല്ലെന്നു പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു ‘മിസ്’ ചെയ്യുന്നതിന്റെ ഒരു നിരാശയുണ്ടായിരുന്നോ അദ്ദേഹത്തിന്റെ വാക്കുകളിൽ?

∙ ചൂടു ചായയുണ്ട്, ചൂടൻ ചർച്ചയോ..?

മണ്ഡലത്തിലെ കറക്കമിപ്പോൾ കുറച്ചേറെയായി. ഇനിയൊരു ചായ കുടിച്ചാലോ. പാമ്പാടിയിലെ കണ്ണൻ ടീസ്റ്റാളിലേക്കു കയറി. 46 വർഷമായി അന്നാട്ടുകാരുടെ വിശപ്പകറ്റുന്നു ആ കട. എത്രയോ തിരഞ്ഞെടുപ്പു കണ്ടു. പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് പുതുപ്പള്ളിയിലെത്തിയതാണ് രുക്മിണിയമ്മ. അന്ന് ഉമ്മൻ ചാണ്ടി നാലാം തവണയും എംഎൽഎയായ സമയം. പിന്നീട് ഇതുവരെ മണ്ഡലത്തിലെ എംഎല്‍എയായി ഉമ്മൻ ചാണ്ടിയെ മാത്രമേ കണ്ടിട്ടുമുള്ളൂ. ഭർത്താവിന്റെ മരണശേഷം രുക്മിണിയാണിപ്പോൾ കട നടത്തുന്നത്. പഴയകാലത്തുനിന്ന് ഇപ്പോഴും മടങ്ങിയെത്താൻ മടിയുള്ളതുപോലെ ലാളിത്യം നിറഞ്ഞ ഒരടുക്കളയാണവിടെ. വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം. ഉഴുന്നുവടയും സുഖിയനുമെല്ലാം ചില്ലുപെട്ടിയിലേക്ക് വറുത്തുകോരിയെത്തുന്നു.

ചൂടുചായയും കുടിച്ചിരിക്കെ രുക്മിണിയമ്മയോടു ചോദിച്ചു. ‘‘വർഷം ഇത്രയായില്ലേ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മാറ്റം കണ്ടോ?’’ ചെറിയൊരു ചിരിയോടെ അവർ പറഞ്ഞു. ‘‘പണ്ടൊക്കെ തിരഞ്ഞെടുപ്പു കാലത്ത് കടയില്‍ നല്ല തിരക്കായിരുന്നു. രാഷ്ട്രീയ ചർച്ചകളും നിറയെ. ഇപ്പോൾ പക്ഷേ തിരക്കെല്ലാം കുറഞ്ഞു. ആർക്കും സമയമില്ലാത്തതു പോലെ...’’ അവരുടെ നെടുവീർപ്പിലേക്ക് അടുക്കളയില്‍നിന്നുള്ള നേർത്ത പുക വന്നുനിറഞ്ഞുകൊണ്ടേയിരുന്നു. ചായ കുടിച്ചെഴുന്നേറ്റപ്പോഴാണ് വറുത്തുകോരിയ ബോണ്ടയുമായി രുക്മിണിയമ്മ എത്തിയത്. കഴിക്കാൻ പക്ഷേ സമയമില്ല. ‘‘സാരമില്ല, ഈ ക്ഷീണം നമുക്ക് ബോണ്ടക്കടയിൽ തീർക്കാം’’ എന്ന് ആർട്ടിസ്റ്റ് ജെയിൻ ഡേവിഡിന്റെ ആശ്വസിപ്പിക്കൽ. ‘‘ബോണ്ടക്കടയോ, അതെവിടാ..?’’
‘‘അതൊക്കെയുണ്ട്’’.

യാത്ര അങ്ങനെ ഇരവിനെല്ലൂരിലേക്ക്. അവിടെ റോഡരികിലെ ഒരു ചെറിയ കട. ഇങ്ങനെയൊരു കട ഇവിടെ ഉണ്ടായിരുന്നോ എന്നു തോന്നിപ്പിക്കുന്ന പോലെയാണ് കടയുടെ നിൽപെങ്കിലും അവിടെ വറുത്തുകോരുന്ന പലഹാരങ്ങളുടെ രുചിക്കു മുന്നിൽ നമിച്ചു പോകും. 18 വർഷമായി പുതുപ്പള്ളിക്ക് പലഹാരങ്ങളോടുള്ള സ്നേഹം വറുത്തുകോരുന്നത് ബോണ്ടക്കടയിലെ കൃഷ്ണൻകുട്ടിച്ചേട്ടനാണ്. ‘‘ഈ പേരു പോലും ഞാനിട്ടതല്ല. ഇവിടെനിന്ന് ബോണ്ട കഴിച്ചും പാഴ്‌സൽ വാങ്ങിയും പോകുന്നവരിട്ട പേരാണ്. ഞാനതു മാറ്റാനും പോയില്ല’’ അദ്ദേഹം പറയുന്നു. ഇവിടുത്തെ ബോണ്ടയോടു മാത്രം, എത്ര കൊളസ്ട്രോളുണ്ടെങ്കിലും ആരും വേണ്ട എന്നു പറയില്ല. ബോണ്ട മാത്രമല്ല പരിപ്പുവടയും പഴംപൊരിയും മടക്കും ഉഴുന്നുവടയുമെല്ലാം കടയിൽ റെഡിയാണ്.

ബോണ്ട വറുക്കാനിടുന്നതിനിടെ മണ്ഡലത്തിൽ തിളച്ചു മറിയുന്ന ആ ചോദ്യം കൃഷ്ണൻകുട്ടിച്ചേട്ടനു മുന്നിലേക്കിട്ടു. ‘‘ഇത്തവണ ആരു ജയിക്കും’’. പഴംപൊരി മൊരിയുംപോലൊരു മറുപടിയെത്തി. സമീപത്തുനിന്ന പ്രസാദിൽനിന്നായിരുന്നു അത്. ‘‘ആരു ജയിച്ചാലും ഇത്തവണ ഒരു കൗതുകമുണ്ട്. പുതിയൊരു സ്ഥാനാർഥി വന്നിരിക്കുന്നു. ഒപ്പം ഓണവും ഉപതിരഞ്ഞെടുപ്പും ഒരുമിച്ചു വന്നിരിക്കുന്നു. അതോടെ പുതുപ്പള്ളിയിലാകെ തിരക്കാണ്. ആരു ജയിക്കും, ജയിക്കുന്നയാൾക്ക് എന്തു ഭൂരിപക്ഷമുണ്ടാകും എന്നൊക്കെ അറിയാനുള്ള കൗതുകം ഇത്തവണ ഞങ്ങൾക്കും അൽപം കൂടുതലാണ് എന്നതാണു സത്യം’’. സ്പീക്കർ പിടിപ്പിച്ച പ്രചാരണ വാഹനങ്ങൾ മൂന്നും നാലും തവണയൊക്കെ തലങ്ങും വിലങ്ങും പോകുന്നതിനെപ്പറ്റിയും പ്രസാദ് പറഞ്ഞു ‘‘പുതുപ്പള്ളിയാകെ എന്നാ ഒരിതാ...’’ എന്ന മട്ടിൽ.

∙ നാടാകെ തിരക്കിലോട്ട്, ഇനി വോട്ടിലോട്ട്...

മണ്ഡലപര്യടനം അവസാനിപ്പിക്കും മുൻപ് പുതുപ്പള്ളി പള്ളിയിലൊന്നു കയറി. തീ കത്തുന്ന വെയിലാണ്. അപ്പോഴും പള്ളിമുറ്റത്ത് നിറയെ വാഹനങ്ങൾ, നിറയെ ആളുകൾ. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഒട്ടേറെ പേരാണ് പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്കു വരുന്നത്. ആ തിരക്കിനെപ്പറ്റി ആവേശത്തോടെയാണ് പള്ളിക്കു സമീപം കട നടത്തുന്ന ലത്തീഫ് പറഞ്ഞത്. ‘‘എത്രയോ സ്ഥലത്ത് ഞാൻ കച്ചവടം ചെയ്തിരിക്കുന്നു. പക്ഷേ ദിവസം പോകുംതോറും ഇങ്ങനെ തിരക്ക് കൂടി വരുന്നത് വേറെ എവിടെയും കണ്ടിട്ടില്ല. ഞായറാഴ്ചകളിലാണ് വൻ തിരക്ക്. എല്ലാവരും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്കാണ്. പർദയിട്ടവർ വരെ വരുന്നു. ദൂരെ കാസർകോടുനിന്നു വരെ ബസ് വിളിച്ചു വരുന്നവരുണ്ട്.

പലരും കടയിലേക്കും വരും. മെഴുകുതിരി വാങ്ങിപ്പോയി പ്രാർഥിക്കും. ചിലരൊക്കെ കരയുന്നതും കണ്ടിട്ടുണ്ട്. കഴിഞ്ഞ പെരുന്നാളിന് കടയിട്ടതാണ്. ഇതുവരെ പൊളിച്ചു മാറ്റിയിട്ടില്ല. ഇനിയും തുടരാനാണു തീരുമാനം. അത്രയേറെയാണ് പള്ളിയിലെ തിരക്ക്.’’. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം എങ്ങനെയുണ്ടെന്നും ലത്തീഫിനോടു ചോദിച്ചു. ചാനലുകാരും പാർട്ടിക്കാരും പ്രാർഥിക്കാനുള്ളവരുമെല്ലാമായി തിരക്ക് പിന്നെയും കൂടിയെന്ന് അദ്ദേഹം.

അതെ. പുതുപ്പള്ളിയാകെ തിരക്കിലാണ്. ഓണം കഴിഞ്ഞാണ് മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥികൾക്ക് ഓണസദ്യ. കാരണം, ഓണത്തിനു പോലും പാഞ്ഞുനടന്നുള്ള പ്രചാരണത്തിലായിരുന്നു. ഇനി സെപ്റ്റംബർ അഞ്ചിന് വോട്ടുചെയ്യൽ. സെപ്റ്റംബർ എട്ടിനു വോട്ടെണ്ണൽ. ആരു ജയിക്കും? പുതുപ്പള്ളി മണ്ഡലത്തിൽ കണ്ട മിക്കവരും പറഞ്ഞ മറുപടിയാണ് അതിനുള്ള ഉത്തരം. ‘‘ഞങ്ങളും കൗതുകത്തോടെ കാത്തിരിക്കുകയാണ് ഇത്തവണ’’.

English Summary: Drawing the Minds: A Journey Through Puthuppally Constituency in the Time of Byelection