പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്‌കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറ‍ഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!

പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്‌കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറ‍ഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്‌കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറ‍ഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്‌കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറ‍ഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. 

പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!

പാലക്കാട് കോട്ടമൈതാനത്ത് കോവിഡ് പരിശോധനയ്ക്ക് സാംപിൾ നൽകാനെത്തുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രവർത്തകർ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ജനങ്ങളുടെ രക്ഷയ്ക്കായി സ്വീകരിച്ച അടിയന്തര നടപടിയെ അഴിമതിയായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോഗ്യ വകുപ്പിനെ സംരക്ഷിച്ചെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) കോവിഡ്‌കാലത്ത് നടത്തിയ ഇടപാടുകളെ കുറിച്ചുള്ള സംശയങ്ങളും ദുരൂഹതകളും ഏറെയായിരുന്നു. അതെല്ലാം ശരിവയ്ക്കുകയാണ് ഇപ്പോൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ചെയ്തിരിക്കുന്നത്. സർക്കാർതന്നെ പ്രഖ്യാപിച്ച ധനകാര്യ  വിഭാഗത്തിന്റെ പരിശോധനയിൽ ഒട്ടേറെ നിർണായക രേഖകൾ കണ്ടെത്തിയിരുന്നു. നാട് ദുരന്തം നേരിടുന്ന സമയത്തും എങ്ങനെ അഴിമതി നടത്താമെന്നതിന്റെ പാഠപുസ്തകമാണ് സിഎജി റിപ്പോർട്ട്. അഴിമതിയുടെ കിറ്റിട്ട് പിപിഇ കിറ്റും ഗ്ലൗസും എങ്ങനെയാണ് വാങ്ങിയതെന്ന് അറിയണ്ടേ?

∙ ഒറ്റവെട്ടിൽ 45 അഞ്ചാക്കിച്ചുരുക്കി, 5 രൂപയുടെ കിറ്റിന് 12 രൂപ!

2020 മാർച്ച് മുതലാണ് കോവിഡ്‌കാലത്തെ സംഭരണം ആരംഭിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കായി ദുരന്ത നിവാരണ നിയമം ഉപയോഗിച്ച്, വ്യവസ്ഥകൾ മറികടന്ന് സാധനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ 2021 ഏപ്രിൽ– മേയ് മാസങ്ങളായപ്പോഴേക്കും വിപണിയിൽ ആവശ്യത്തിന് ഉൽപന്നങ്ങൾ ലഭ്യമാവാൻ തുടങ്ങി. പിപിഇ കിറ്റും കൈയുറയും (ഗ്ലൗസ്) ഉൾപ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തിൽ പെടുത്തി സർക്കാർ മേയ് 14, 27 ത‌ീയതികളിൽ ഉത്തരവിറക്കി. ആദ്യ ഉത്തരവിൽ 5.75 രൂപയും രണ്ടാം ഉത്തരവിൽ ഏഴു രൂപയും പരമാവധി വില നിശ്ചയിച്ചിരുന്ന കൈയുറ ആണ് 12.15 രൂപ മുടക്കി വാങ്ങാൻ മേയ് 31ന് മെഡിക്കൽ കോർപറേഷൻ ഓർഡർ നൽകിയത്. 

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാഴ്ച (File Photo by PTI)

കീഴ്‌വഴക്കങ്ങൾ എല്ലാം മറികടന്ന് വിതരണക്കമ്പനിക്ക് 6.07 കോടി രൂപ മുൻകൂർ നൽകാനും കോർപറേഷൻ അനുമതി നൽകി. ഇതിനു വേണ്ടി കരാർ രേഖകളിലെ രണ്ടു പ്രധാന വ്യവസ്ഥകളാണ് പേനകൊണ്ട് തിരുത്തിയത്. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നാക്കി. ഉൽപന്നത്തിന് ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണം എന്ന വ്യവസ്ഥ പൂർണമായും വെട്ടി മാറ്റി. രണ്ട് പർച്ചേസ് ഓർഡറുകളിലായി (1634, 1635) ഒരു കോടി കൈയുറയുടെ ഓർഡർ നൽകി മൂന്നാം ദിവസം വിതരണ കമ്പനിക്ക് മുൻകൂർ തുകയുടെ ചെക്കും നൽകി. 

ADVERTISEMENT

∙ 400 രൂപയുടെ കിറ്റിന് 1550 രൂപ! ഒരാഴ്ചയ്ക്കിടെ വിലക്കയറ്റം 

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയത് മൂന്നു വിലയിലാണ്. 400–450  രൂപയ്ക്ക് മൂന്നു കമ്പനികളിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയ കോർപറേഷൻ ഒരാഴ്ചയ്ക്കു ശേഷം മറ്റൊരു കമ്പനിക്ക് ഓർഡർ നൽകിയത് 1550 രൂപയ്ക്ക്. 9.3 കോടി രൂപയ്ക്കുള്ള ഓർഡർ നൽകിയ കമ്പനിയുടെ ആധികാരികതതന്നെ പിന്നീട് സംശയത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രിക്കും വിജിലൻസിനും മുന്നിൽ പരാതികളെത്തി. 

സംസ്ഥാനത്ത് കൈയുറയ്ക്കു വലിയ ക്ഷാമമൊന്നും ഇല്ലാതിരുന്ന കാലത്താണ് ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉൽപന്നം മുൻകൂർ പണം നൽകി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇറക്കുമതി ചെയ്തത്. 

2018 ൽ നിപ്പ ബാധ നേരിടുമ്പോഴാണ് പിപിഇ കിറ്റുകൾ കേരളത്തിൽ പരിചിതമാവുന്നത്. അന്നു മുതൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വ്യക്തമായ  ധാരണയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കോവിഡ് പടരാൻ തുടങ്ങിയ 2020 മാർച്ച് മാസത്തിൽ മൂന്നു കമ്പനികളുമായി പിപിഇ കിറ്റ് വിതരണത്തിന് കെഎംഎസ്‌സിഎൽ കരാറുണ്ടാക്കിയത്. 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫിസർമാർക്കും പോളിങ് ഓഫിസർമാർക്കുമായി നടത്തിയ പരിശീലന ക്ലാസ്സിൽ പിപിഇ കിറ്റ് ധരിക്കേണ്ട വിധം വിശദീകരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

2020 മാർച്ച് 25ന് കെയ്റോൺ ഹെൽത്ത് കെയർ സൊല്യൂഷൻസിൽനിന്നാണ് ആദ്യം കിറ്റ് വാങ്ങിയത്. 425 രൂപയും 5% ജിഎസ്ടിയും നിരക്കിൽ ഒരു ലക്ഷം കിറ്റുകൾക്കായിരുന്നു ഓർഡർ. 29ന് ന്യൂ കെയർ ഹൈജീൻ എന്ന കമ്പനിക്ക് അര ലക്ഷം പിപിഇ കിറ്റുകളുടെ ഓർഡർ നൽകി. 450 രൂപയും 5% ജിഎസ്ടിയുമായിരുന്നു നിരക്ക്. അന്നുതന്നെ ഫാസ്റ്റൺ മെഡിക്കൽസ് എന്ന കമ്പനിക്ക് 410 രൂപയും 5% ജിഎസ്ടിയും നിരക്കിൽ ഒരു ലക്ഷം കിറ്റിനും ഓർഡർ നൽകി. തൊട്ടടുത്ത ദിവസാണ് സാൻ ഫാർമ കമ്പനിക്ക് അര ലക്ഷം പിപിഇ കിറ്റുകളുടെയും ഒരു ലക്ഷം എൻ–95 മാസ്കുകളുടെയും  വിവാദ ഓർഡർ നൽകുന്നത്. 1550 രൂപയാണ് പിപിഇ കിറ്റിന് നിശ്ചയിച്ചത്. മാസ്കിന് 160 രൂപയും. ഒറ്റയടിക്ക് 9.3 കോടി രൂപയുടെ ഓർഡർ!

ADVERTISEMENT

∙ പുത്തൻ കമ്പനി, എന്നിട്ടും കരാർ, എതിർത്ത് കീഴുദ്യോഗസ്ഥർ 

മുൻപൊന്നും കെഎംഎസ്‌സിഎല്ലുമായി ഇടപാടുകൾ നടത്തിയിട്ടുള്ളതല്ല ഈ കമ്പനി എന്ന് ജനറൽ മാനേജറുടെ കുറിപ്പിൽതന്നെ വ്യക്തം. ഇത്രയും ഉയർന്ന തുക നൽകി കിറ്റുകൾ വാങ്ങുന്നത് കീഴുദ്യോഗസ്ഥർതന്നെ എതിർത്തെങ്കിലും‍ മുൻകൂർ തുക നൽകി, കിറ്റുകൾ വാങ്ങാനാണ് കോർപറേഷൻ തീരുമാനിച്ചത്. പകുതി തുക മുൻകൂർ നൽകാനായിരുന്നു തീരുമാനമെങ്കിലും ആദ്യ ഘട്ടമായി എത്തിക്കേണ്ട 15,000 പിപിഇ കിറ്റുകൾക്കുള്ള മുഴുവൻ തുകയും (2.32 കോടി രൂപ) നൽകാൻ ജനറൽ മാനേജർ പ്രത്യേകം ഉത്തരവിട്ടിട്ടുമുണ്ട്. രാജ്യാന്തര നിലവാരമുള്ള ചാർട്ടേഡ് എൻജിനീയർ സർട്ടിഫിക്കേഷൻ ഉള്ളതിനാലാണ് ഉയർന്ന വില എന്ന് കെഎംഎസ്‌സിഎൽ നിലപാട് എടുക്കുന്നുണ്ടെങ്കിലും അന്ന് 750–800 രൂപയ്ക്ക് ഇത്തരം പിപിഇ കിറ്റുകൾ വിപണിയിൽ ലഭ്യമായിരുന്നു. 

കോവിഡ് രൂക്ഷമായ നാളുകളിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിക്ക് നിർദേശങ്ങൾ നൽകുന്ന ആരോഗ്യ പ്രവർത്തക (ഫയൽ ചിത്രം: മനോരമ)

ഇന്ന് 375 രൂപയാണ് ഇത്തരം കിറ്റുകളുടെ വില; സാധാരണ കിറ്റുകൾക്ക് 200 രൂപയിൽ താഴെയും. 2020 തുടക്കം മുതൽ വിവിധ കമ്പനികളിൽനിന്ന് പല വിലയ്ക്കാണ് പിപിഇ കിറ്റും എൻ–95 മാസ്കും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങിയിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാനായി രൂപീകരിച്ച പ്രശ്ന പരിഹാര കമ്മിറ്റിയുടെ തീരുമാന പ്രകാരം മാർച്ച് 24 നും ഏപ്രിൽ 4നും ഇടയിലായി 73.96 കോടി രൂപയുടെ കോവിഡ് സാമഗ്രികൾ വാങ്ങിയിരുന്നു. 

∙ ആ ഫയൽ എല്ലാവരും കണ്ടു, മുഖ്യമന്ത്രിയും 

ഈ ഫയൽ ഉന്നത തല അംഗീകാരത്തിനായി ഏപ്രിൽ 14നാണ് കെഎംഎസ്‌‌സിഎൽ ആരോഗ്യ വകുപ്പിലേക്ക് അയയ്ക്കുന്നത്. വിവിധ വിലയ്ക്ക് വിപണിയിൽനിന്ന് നേരിട്ട് സംഭരിച്ചതും ഒറ്റ ഓർഡറിൽതന്നെ രണ്ടു കോടിക്കു മുകളിൽ ഉൽപന്നങ്ങൾ വാങ്ങിയതും അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. ആരോഗ്യ സെക്രട്ടറി, ധന അഡിഷനൽ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ ഒപ്പിട്ട ഫയൽ ഏപ്രിൽ 16ന് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ. ശൈലജയും അംഗീകരിച്ച് ഒപ്പിട്ടു. അന്ന് തന്നെ ധനമന്ത്രി തോമസ് ഐസക്കും പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫയൽ അംഗീകരിച്ചതായിട്ടാണ് രേഖ.

ശരാശരി 400–450 രൂപയ്ക്ക് വിവിധ കമ്പനികളിൽനിന്ന് വാങ്ങിയിരുന്ന പിപിഇ കിറ്റ് സാൻ ഫാർമയിൽനിന്നു വാങ്ങാൻ 1550 രൂപയ്ക്കാണ് ഓർഡർ നൽകിയത്. ഇങ്ങനെയൊരു സ്ഥാപനംതന്നെ ഇല്ലെന്നാണ് പിന്നീട് കണ്ടെത്തിയത്. കോവിഡിന്റെ തുടക്കമായതിനാൽ ഉൽപന്നങ്ങൾക്ക് കടുത്ത ക്ഷാമമായിരുന്നു എന്നും കമ്പനികൾ ആവശ്യപ്പെട്ട വില നൽകി സംഭരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. 

ഒരു ടെൻഡറുമില്ലാതെ കെഎംഎസ്‌സിഎൽ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളുടെ പട്ടിക.

1550 രൂപയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയത്, ഇംഗ്ലണ്ടിൽനിന്ന് ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്തത്, കോവിഡിന്റെ തുടക്കകാലത്ത് ശുചീകരണത്തിനായി ബ്ലീച്ചിങ് പൗഡർ വാങ്ങിയത്, തൃശൂരിൽ ആരോഗ്യ വകുപ്പ് കരാർ ജീവനക്കാരന്റെ സ്ഥാപനവുമായി  5 കോടിയുടെ ഇടപാടുകൾ നടത്തിയത്, കൂടിയ വിലയ്ക്ക് തെർമോമീറ്റർ വാങ്ങിയത് എന്നിവയാണ് പ്രധാനമായും സംശയനിഴലിൽ. ഇറക്കുമതി ചെയ്ത ഗ്ലൗസിൽ ഉപയോഗിക്കാതെ അവശേഷിച്ച  58.4 ലക്ഷം തിരിച്ചെടുക്കാൻ വിതരണക്കാരന് മെഡിക്കൽ കോർപറേഷൻ കത്തു നൽകിയിരുന്നു. ഇത് തിരിച്ചെടുത്തില്ല എന്നു മാത്രമല്ല, കെഎംഎസ്‌സിഎൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഗ്ലൗസുകളിൽ ഏറെയും തീപിടിത്തത്തിൽ നശിക്കുകയും ചെയ്തു. ഈ വിതരണക്കാരന് അധികമായി നൽകിയ 1.02 കോടി രൂപ ഇനിയും തിരിച്ചു കിട്ടാനുണ്ടെന്നാണ് സിഎജിയുടെ റിപ്പോർട്ടും. 

അനധികൃതമായി ഇറക്കുമതി ചെയ്ത ഗ്ലൗസിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് കാട്ടി കെഎംഎസ്‌സിഎൽ എംഡി അഗ്രത ഏവിയോണിന് നൽകിയ കത്ത്. നൽകാമെന്നേറ്റ 8.40 ലക്ഷം ഗ്ലൗസ് കിട്ടിയിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. ഇത്രയും ഗ്ലൗസിനുള്ള തുക കെഎംഎസ്‌സിഎൽ മുൻകൂറായി കൊടുത്തു. 1.02 കോടി രൂപയാണ് ഇത്തരത്തിൽ തിരികെ പിടിക്കാതെ കമ്പനിയിൽ ശേഷിക്കുന്നതായി സിഎജി വ്യക്തമാക്കുന്നത്.

∙ 49 ഫയലുകൾ പരിശോധിക്കണമെന്ന നിർദേശം എന്തിനു മുക്കി? 

12.15 കോടി രൂപയുടെ നൈട്രൈൽ ഗ്ലൗസ് മലേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയത് മാനേജിങ് ഡയറക്ടർ പോലും അറിയാതെയാണ്. കോടികളുടെ ഓർഡറിൽ ഒപ്പിട്ടത് കാരുണ്യ പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജറായിരുന്നു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ മുഴുവൻ പേനകൊണ്ട് വെട്ടിത്തിരുത്തി കമ്പനിക്ക് അനുകൂലമാക്കി.

ഗ്ലൗസ് സംഭരണത്തിലോ വിതരണത്തിലോ ഒരു മുൻപരിചയവും ഇല്ലെന്ന് സമ്മതിച്ച് അഗ്രത ഏവിയോൺ കമ്പനി കെഎംഎസ്‌സിഎല്ലിനു നൽകിയ കത്ത്. ഈ കമ്പനിക്കാണ് കോർപറേഷൻ 12.15 കോടി രൂപയുടെ ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയത്.

ഗ്ലൗസിന്റെ വില നിയന്ത്രിച്ച് ദിവസങ്ങൾക്ക് മുൻപ് ഇറക്കിയ സർക്കാർ ഉത്തരവ് പോലും കണക്കാക്കാതെയായിരുന്നു കോർപറേഷന്റെ നടപടി. സംസ്ഥാനത്ത് കൈയുറയ്ക്കു വലിയ ക്ഷാമമൊന്നും ഇല്ലാതിരുന്ന കാലത്താണ് ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ  ഉൽപന്നം മുൻകൂർ പണം നൽകി ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി മലേഷ്യയിൽനിന്ന് അവിടെ എത്തിച്ച ഗ്ലൗസാണ് പിന്നീട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിൽ ഈ ഉൽപന്നം ഉപയോഗിക്കാത്തതിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. ഇവ ഭാവിയിൽ തിരിഞ്ഞു കൊത്തിയേക്കാൻ സാധ്യതയുള്ളതിനാൽ ആരോപണങ്ങൾ എങ്ങനെ ഒതുക്കണം എന്ന ചർച്ചയാണ് ആരോഗ്യ വകുപ്പ് ഊർജിതമാക്കിയത്. 

കോവിഡ്‌കാലത്ത് നടന്ന 49 ഇടപാടുകൾ സംശയകരമാണെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എങ്കിലും നിയമസഭയിൽ ഉദ്യോഗസ്ഥർക്ക് അനുകൂലമായ മറുപടി നൽകിയാൽ മതിയെന്ന തീരുമാനത്തെ തുടർന്ന് അന്നത്തെ എംഡി ശ്രീറാം വെങ്കട്ടരാമന്റെ നേതൃത്വത്തിൽ തയാറാക്കിയ മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. സത്യത്തിൽ ആരെയാണ് ഈ സർക്കാർ സംരക്ഷിക്കുന്നത്?

English Summary:

KMSCL Emergency Covid Purchases during the COVID-19 are under a Cloud of Corruption