ജയമോ തോൽവിയോ, നെഞ്ചിടിച്ച് 3 പേർ; രാജസ്ഥാനിൽ ബിജെപിക്ക് ‘ഗ്യാസ് ട്രബിൾ’, കോൺഗ്രസിന് ഭയം ‘വൺ മാൻ ഷോ’
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാൻ എങ്ങോട്ടു ചായും എന്നതിലെ നാടകീയത അനുനിമിഷം വർധിക്കുന്നു. ബിജെപി പാട്ടും പാടി ജയിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നെങ്കിലും കാര്യങ്ങൾ ബിജെപിക്ക് അത്രമേൽ എളുപ്പമായിരിക്കില്ലെന്നാണ് വോട്ടെടുപ്പ് ദിവസത്തോട് അടുക്കുമ്പോൾ പുറത്തു വരുന്ന സൂചനകൾ. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. കാൽനൂറ്റാണ്ടായി ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി അധികാരത്തിൽ ഏറ്റുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം ഇത്തവണയും തെറ്റില്ല എന്നതായിരുന്നു അടുത്ത നാളുകൾ വരെ കരുതപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയോട് എതിർപ്പ് അത്രമേൽ ഇല്ലായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരവും പ്രബലമായിരുന്നു, പ്രത്യേകിച്ചും പ്രാദേശിക തലത്തിൽ എംഎൽഎമാരോട്. പോരാത്തതിനു കോൺഗ്രസിലെ തമ്മിലടിയും. സീറ്റുവിതരണത്തിലെ പോരായ്മകളും കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നു കരുതപ്പെട്ടിരുന്നു. പ്രത്യേകിച്ചു മത്സരരംഗത്തേക്ക് ഇല്ലെന്നു പറഞ്ഞ പല മുതിർന്ന എംഎൽഎമാരെയും വീണ്ടും രംഗത്തിറക്കിയതോടെ. എന്നാൽ ഇവരൊക്കെയും മക്കൾക്കുവേണ്ടിയാണ് സീറ്റൊഴിയാൻ തയാറായത് എന്ന പിന്നാമ്പുറക്കഥ വേറെയുമുണ്ട്. മക്കൾക്കു പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ അവർ വിജയിക്കില്ലെന്ന് ഉറപ്പാക്കാനും ഇവർ ‘പണിയെടുത്തേക്കു’മെന്ന സഹചര്യത്തിൽ മക്കൾ രാഷ്ട്രീയം എന്ന പഴി കേൾക്കുന്നതിലും നല്ലത് പഴയ താപ്പാനകളെ രംഗത്തിറക്കുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചതിലും കുറ്റം പറയാനില്ല. പക്ഷേ ഇതൊക്കെ കോൺഗ്രസിന്റെ സാധ്യതകളിൽ നിഴൽ വീഴ്ത്തിയിരുന്നു. ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്താണ് രാജസ്ഥാനിൽ സംഭവിക്കുന്നത്?

വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാൻ എങ്ങോട്ടു ചായും എന്നതിലെ നാടകീയത അനുനിമിഷം വർധിക്കുന്നു. ബിജെപി പാട്ടും പാടി ജയിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നെങ്കിലും കാര്യങ്ങൾ ബിജെപിക്ക് അത്രമേൽ എളുപ്പമായിരിക്കില്ലെന്നാണ് വോട്ടെടുപ്പ് ദിവസത്തോട് അടുക്കുമ്പോൾ പുറത്തു വരുന്ന സൂചനകൾ. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. കാൽനൂറ്റാണ്ടായി ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി അധികാരത്തിൽ ഏറ്റുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം ഇത്തവണയും തെറ്റില്ല എന്നതായിരുന്നു അടുത്ത നാളുകൾ വരെ കരുതപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയോട് എതിർപ്പ് അത്രമേൽ ഇല്ലായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരവും പ്രബലമായിരുന്നു, പ്രത്യേകിച്ചും പ്രാദേശിക തലത്തിൽ എംഎൽഎമാരോട്. പോരാത്തതിനു കോൺഗ്രസിലെ തമ്മിലടിയും.
സീറ്റുവിതരണത്തിലെ പോരായ്മകളും കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നു കരുതപ്പെട്ടിരുന്നു. പ്രത്യേകിച്ചു മത്സരരംഗത്തേക്ക് ഇല്ലെന്നു പറഞ്ഞ പല മുതിർന്ന എംഎൽഎമാരെയും വീണ്ടും രംഗത്തിറക്കിയതോടെ. എന്നാൽ ഇവരൊക്കെയും മക്കൾക്കുവേണ്ടിയാണ് സീറ്റൊഴിയാൻ തയാറായത് എന്ന പിന്നാമ്പുറക്കഥ വേറെയുമുണ്ട്. മക്കൾക്കു പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ അവർ വിജയിക്കില്ലെന്ന് ഉറപ്പാക്കാനും ഇവർ ‘പണിയെടുത്തേക്കു’മെന്ന സഹചര്യത്തിൽ മക്കൾ രാഷ്ട്രീയം എന്ന പഴി കേൾക്കുന്നതിലും നല്ലത് പഴയ താപ്പാനകളെ രംഗത്തിറക്കുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചതിലും കുറ്റം പറയാനില്ല. പക്ഷേ ഇതൊക്കെ കോൺഗ്രസിന്റെ സാധ്യതകളിൽ നിഴൽ വീഴ്ത്തിയിരുന്നു.
∙ വെടിനിർത്തി, പക്ഷേ...
പുറമേ, മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇരുകൂട്ടരും വിരുദ്ധ ധ്രുവങ്ങളിലാണെന്നതാണു സത്യം. കഴിഞ്ഞ ദിവസവും കേന്ദ്ര നേതൃത്വം സംഘടനാകാര്യ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ജയ്പൂരിലേക്ക് അയച്ച് ഇരുവർക്കുമിടയിൽ ചർച്ചകൾ നടത്തുകയും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ഒരുമയുടെ സന്ദേശം കൈമാറുകയുമൊക്കെ ചെയ്തെങ്കിലും ഇരുവർക്കുമിടയിലെ മഞ്ഞുരുകിയത് എത്രമാത്രം എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയാണ്. ബിജെപിക്ക് വിജയം അനായാസമായിരിക്കും എന്നതിലേക്കു ചൂണ്ടുവിരലാകാൻ ഇതും ഏറെ സഹായിക്കുന്നു.
മറ്റൊരു കാര്യം, തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേത് അശോക് ഗെലോട്ടിന്റെ വൺ മാൻ ഷോ ആയി മാറി എന്നതാണ്. സച്ചിൻ പൈലറ്റ് ചിത്രത്തിൽ വരാതിരിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു കൂടി ഉണ്ടായതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സച്ചിനെ പിന്തുണച്ച് കോൺഗ്രസിന് കൂട്ടത്തോടെ വോട്ടു ചെയ്ത ഗുജ്ജർ വിഭാഗത്തിന്റെ പിന്തുണയും ഇല്ലാതായി. 30 സീറ്റുകളിലേറെ നിർണായക സ്വാധീനമുണ്ട് ഇവർക്ക്. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന ഇവർ തിരികെ ചെല്ലുന്നത് ബിജെപി വിജയം എളുപ്പമാക്കുമെന്നും പൊതുവേ വിലയിരുത്തപ്പെട്ടു.
കോൺഗ്രസ് കേന്ദ്ര നേതൃത്വവും, മധ്യപ്രദേശിനോ ഛത്തീസ്ഗഡിനോ, എന്തിനേറെ തെലങ്കാനയ്ക്കു നൽകുന്ന സാധ്യതകൾപോലും രാജസ്ഥാനു തുടക്കത്തിൽ നൽകിയിരുന്നില്ല. കനത്ത പോരാട്ടം നടത്തും എന്നതിനപ്പുറത്തേക്ക് പ്രസ്താവനകൾ നടത്താൻ രാഹുൽ ഗാന്ധിയടക്കം കേന്ദ്ര നേതാക്കളും ധൈര്യപ്പെട്ടില്ല. സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കളെ കേന്ദ്ര നേതൃത്വത്തിനു കൈമാറിയതും പാർട്ടി വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള സാധ്യത തീരെയില്ലെന്നുള്ളതിന്റെ തെളിവാണെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ കോൺഗ്രസിന്റെ സാധ്യതകളിൽ എല്ലാവരും കൈവിട്ട രാജസ്ഥാൻ ഇത്തവണ ചിലപ്പോൾ കറുത്ത കുതിരകളായേക്കാം എന്നതാണു തിരഞ്ഞെടുപ്പ് അടുത്തതോടെയുള്ള വിലയിരുത്തൽ. സാധ്യതകളുടെ കാര്യത്തിൽ ബിജെപിയുമായി ഉണ്ടായിരുന്ന അകലം വളരെയേറെ കുറയുകയും ഏതു പാർട്ടി വേണമെങ്കിലും അധികാരത്തിൽ വരാം എന്നതിലേക്കും കാര്യങ്ങൾ എത്തിക്കഴിഞ്ഞു. തൂക്കു നിയമസഭ എന്നും കോൺഗ്രസിന് 90–100 സീറ്റുകൾ ലഭിച്ചേക്കാം എന്നതിലേക്കും രാഷ്ട്രീയ നിരീക്ഷകർ ചുവടു മാറ്റിക്കഴിഞ്ഞു.
∙ വസുന്ധരയില്ല, അശോകിന് ആശ്വാസം
രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു പറയാൻ പോലും മടിച്ചിരുന്ന രാഹുൽ ഗാന്ധി ജയ്പൂരിൽ നവംബർ 17നു നടന്ന റാലിയിൽ, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയ പ്രസ്താവനകളിൽപ്പോലും അങ്ങേയറ്റം മിതത്വം പാലിക്കുന്ന രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന വെറുമൊരു തിരഞ്ഞെടുപ്പു പ്രസംഗത്തിന്റെ ഭാഗം മാത്രമായിരുന്നോ, അതോ വർധിത ആത്മവിശ്വാസത്തിൽനിന്ന് ഉടലെടുത്ത ഉറപ്പായിരുന്നോ? രാജസ്ഥാനിൽ കോൺഗ്രസ് ചോര മണത്തു തുടങ്ങിയെന്നതിന്റെ തെളിവായും ഈ പ്രസ്താവനയെ കാണാവുന്നതാണ്.
പല കാരണങ്ങളാണ് കോൺഗ്രസിന്റെ സാധ്യതകൾ വർധിപ്പിച്ചത്. തന്റേടിയായ നേതാവ് എന്ന നിലയിൽ രാജസ്ഥാൻ കണ്ടു പരിചയിച്ച വസുന്ധര രാജെയുടെ പ്രാമുഖ്യം എതിർപക്ഷത്ത് ഇല്ല എന്നതുതന്നെയാണ് കോൺഗ്രസിന് ഏറ്റവും വലിയ മുൻതൂക്കം നൽകിയ കാര്യങ്ങളിൽ ഒന്ന്. രാജസ്ഥാനിലൊട്ടാകെയും മധ്യപ്രദേശിന്റെ പടിഞ്ഞാറൻ മേഖലകളിലും വലിയ പൊതുജന പിന്തുണയുള്ള വസുന്ധര രാജെയെ ബിജെപി കേന്ദ്രനേതൃത്വത്തിൽ ആരൊക്കെയോ ഇപ്പോഴും ഭയക്കുന്നു എന്നതുതന്നെയാണു സത്യം.
അതുകൊണ്ടുതന്നെ, അവര്‍ക്കു സ്ഥാനാർഥി പട്ടിക തയാറാക്കുന്നതിൽ നിർണായ സ്ഥാനം നൽകിയില്ലെന്നതുപോകട്ടെ അവർ മുഖ്യമന്ത്രിയാകുമെന്ന് ഒരിടത്തുപോലും പറയാതിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തി. എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയാ കുമാരി തുടങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്കു പല കാലത്തായി പറഞ്ഞു കേൾക്കപ്പെട്ടവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടും വസുന്ധരയുടെ പേര് ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇല്ലാതിരുന്നതും കൃത്യമായ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു.
ആദ്യ പട്ടികകളിൽ അവരെ ശക്തമായി പിന്തുണയ്ക്കുന്ന പലരേയും ഒഴിവാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ച പാർട്ടി കേന്ദ്രനേതൃത്വം അവരുടെ അനുയായികൾ തെരുവിലിറങ്ങിയതോടെ തിരിച്ചടി ഭയന്ന് അനുയായികളായ കുറച്ചു നേതാക്കളെ ഉൾക്കൊള്ളിച്ചെങ്കിലും അത് ഒരിക്കലും ഭൂരിപക്ഷ തീരുമാനത്തെ സ്വാധീനിക്കുന്ന ഒന്നാകാതിരിക്കാനുള്ള ശ്രദ്ധയും ചെലുത്തി. ഫലത്തിൽ സംസ്ഥാനത്ത് അശോക് ഗെലോട്ടിനു പകരം ആരായിരിക്കും മുഖ്യമന്ത്രി എന്ന് ഉയർത്തിക്കാട്ടാൻ പാർട്ടിക്ക് ഒരു മുഖമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുമായിരുന്ന മുൻതൂക്കം കാര്യമായ തോതിൽ കുറയാൻ ഇതു കാരണമായി. ഇതിന്റെ മെച്ചമാകട്ടെ അശോക് ഗെലോട്ടിനെ മുന്നിൽ നിർത്തി കളിക്കുന്ന കോൺഗ്രസിനു മാത്രവും.
∙ ജാട്ടുകൾ ആർക്കൊപ്പം?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും തുടർന്നു വന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂലമായി ഒരുമിച്ച ജാട്ട് സമൂഹത്തിന്റെ മനംമാറ്റവും കോൺഗ്രസിനു ഗുണം ചെയ്തേക്കുമെന്നു വിലയിരുത്തപ്പെടുന്നു. വിവാദമായ കർഷിക ബില്ലുകൾക്കെതിരെ നടന്ന സമരമാണ് ഇവരിൽ ഇത്തരമൊരു മാറ്റത്തിനു പ്രേരണയായത്. പ്രധാന സമര കേന്ദ്രങ്ങളിലൊന്നു രാജസ്ഥാനിൽ ആയിരുന്നു എന്നതും വിസ്മരിക്കാനാകാത്ത കാര്യമാണ്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അനുകൂലിച്ച തീവ്ര ജാട്ട് സമുദായ നേതാവും എൻഡിഎ ഘടക കക്ഷിയായിരുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി മുഖ്യനുമായ ഹനുമാൻ ബേണിവാല്‍ എംപിയുടെ ഇപ്പോഴത്തെ നിലപാട് സമുദായത്തിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം.
സമരകാലത്തു ബിജെപിയുമായുള്ള ബന്ധം വേർപെടുത്തിയ അദ്ദേഹം പിന്നീട് കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്ന പാർട്ടി അൻപതോളം സീറ്റുകളിലാണ് സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്. ഇവരുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ബിജെപിയുടെ സാധ്യതകളിൽ വിള്ളൽ വീഴ്ത്തിയേക്കാം എന്നും കരുതപ്പെടുന്നു. ജാട്ട് കുടുംബത്തിലേക്കു വിവാഹം കഴിച്ചെത്തി അവരുടെ നേതാവായി മാറിയ ധോൽപൂരിലെ റാണി വസുന്ധര രാജെയെ ബിജെപി നേതൃത്വം വീണ്ടും മുഖ്യമന്ത്രി ആക്കില്ലെന്ന വ്യാപക പ്രചാരണവും ജാട്ടുകളുടെ ഇടയിൽ പാർട്ടിയോടുള്ള ആഭിമുഖ്യം ഇടിയാൻ കാരണമായിട്ടുണ്ട്. കേന്ദ്രത്തിൽ മോദിക്ക് വോട്ടു ചെയ്യുമെന്നു പറയുന്ന ഇവരിൽ പലരും വസുന്ധര മാറിയതോടെ സംസ്ഥാനത്ത് ആർക്ക് വോട്ടു ചെയ്യുമെന്നു പറയുന്നതിൽ വിമുഖരാണ്.
∙ ഗോത്രവിഭാഗം ആരെ തുണയ്ക്കും?
മറുവശത്ത് ബിജെപിക്കു സഹായകരമാകാവുന്ന ബിഎസ്പി സാന്നിധ്യം എൺപതോളം സീറ്റുകളിൽ ഉണ്ടെങ്കിലും മായാവതിയുടെയും അവരുടെ പാർട്ടിയുടെയും മങ്ങിയ പ്രഭാവം പാർട്ടിസ്ഥാനാർഥികൾക്കു ലഭിക്കാറുള്ള വോട്ടിൽ കുറവു വരുത്താനാണു സാധ്യത. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തി ഉയർന്നു വന്ന ഭാരതീയ ട്രൈബൽ പാർട്ടിയിലെ പിളർപ്പും ഇത്തവണ തിരഞ്ഞെടുപ്പിൽ നിർണായകമാകും. ആദിവാസി ഗോത്ര വിഭാഗങ്ങൾക്കു മുൻതൂക്കമുള്ള ഡുംഗാർപൂർ ജില്ലയിൽനിന്ന് രണ്ടു സ്ഥാനാർഥികളെ 2018ൽ വിജയിപ്പിച്ച പാർട്ടി രണ്ടു സീറ്റുകളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. സമീപ ജില്ലകളായ ബൻസ്‌വാഡ, ഉദയ്പൂർ, ഝാലാവാഡ് എന്നിവിടങ്ങളിലും പാർട്ടിക്ക് നിർണായക വോട്ടുവിഹിതം ഉണ്ട്.
ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി തെറ്റിയാണ് രണ്ട് എംഎൽഎമാരടക്കം പാർട്ടി വിട്ടതും ഭാരത് ആദിവാസി പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചതും. ഇരുപാർട്ടികളും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നേർക്കുനേർ മത്സരിക്കുമ്പോൾ വിജയി ആകുക ആര്, ഇവർ പിടിക്കുന്ന വോട്ടുകൾ ആരെ ജയിപ്പിക്കും എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. പക്ഷേ ഇതിനിടെ കാണാതെ പോകരുതാത്ത മറ്റൊരു കാര്യം, ഭാരത് ആദിവാസി പാർട്ടിയുടെ പേരിൽ മത്സരിക്കുന്ന രണ്ട് എംഎൽഎമാരും സച്ചിൻ കലഹമുണ്ടാക്കിയ സമയത്തെ വിശ്വാസ വോട്ടെടുപ്പിന്റെ വേളയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും അശോക് ഗെലോട്ടിനു നിർണായകമായ പിന്തുണ നൽകിയവരാണെന്നതാണ്.
∙ ‘അദാനിക്കല്ല, സാധാരണക്കാർക്ക്’
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ അശോക് ഗെലോട്ടിന്റെ ജനസമ്മതിയും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയേക്കുമെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവർ പോലും തങ്ങളുടെ കുറഞ്ഞ വൈദ്യുതി ബില്ലും ആരോഗ്യ ഇൻഷുറൻസ് മൂലം ലഭ്യമായ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോൾ പാവപ്പെട്ടവർക്ക് 500 രൂപയുടെ ഗ്യാസ് സിലിണ്ടർ മുതൽ സൗജന്യങ്ങളുടെ നീണ്ട നിരയാണുള്ളത്. സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണം കിട്ടാത്തവരായി രാജസ്ഥാനിൽ ആരുമില്ലെന്നതാണു സത്യം.
തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി പ്രകടനപത്രികയിൽ പറയുന്ന വാഗ്ദാനങ്ങളിൽ ഏറിയ പങ്കും രാജസ്ഥാനിൽ നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഖനനം, വ്യവസായവൽക്കരണം എന്നിവയിലൂടെ ലഭിക്കുന്ന വർധിച്ച വരുമാനം ഈ പദ്ധതികൾ യാഥാർഥ്യമാക്കാൻ സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അദാനിക്കു കേന്ദ്രസർക്കാർ പണം കൊടുക്കുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് സാധാരണക്കാരനു പണം നൽകുന്നു എന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതും.
ഗെലോട്ട് ജനങ്ങൾക്കായി വളരെയേറെ ചെയ്തിരിക്കുന്നു എന്നത് നാട്ടിൽ എല്ലാവരുടെയും മുഖത്തുനിന്നു വീഴുന്ന ഒരഭിപ്രായമാക്കി മാറ്റുന്നതിനും മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ രണ്ട് ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളും ഗെലോട്ട് വളരെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയായും അദ്ദേഹം മാറിയിട്ടുണ്ട്. പ്രാദേശികമായി എംഎൽഎമാരോട് എതിർപ്പുകൾ നിലനിൽക്കുമ്പോഴും വീണ്ടും ഗെലോട്ട് അധികാരത്തിൽ വരാൻ ജനം വോട്ടു ചെയ്തേക്കുമെന്നു കോൺഗ്രസ് കണക്കു കൂട്ടുന്നതും ഇക്കാര്യങ്ങൾക്കൂടി പരിഗണിച്ചാണ്.
∙ കേന്ദ്രത്തിന് ‘ഗ്യാസ് ട്രബിളും’
പോരിന് അറുതി വന്നിട്ടില്ലെങ്കിലും പ്രത്യക്ഷത്തിലെങ്കിലും ഗെലോട്ടും സച്ചിനും പോരടിക്കുന്നില്ല എന്നതും കോൺഗ്രസിനു നേട്ടമായിട്ടുണ്ട്. സച്ചിൻ തന്റെ അനുയായികൾക്കായി ആവശ്യപ്പെട്ട സീറ്റുകൾ ലഭിച്ചതോടെ തുറന്ന പോരിനുള്ള ആദ്യ കടമ്പ ഇല്ലാതായി. സംസ്ഥാനത്ത് എത്തുന്ന കേന്ദ്ര നേതാക്കളാകട്ടെ സച്ചിനെ വേണ്ട രീതിയിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ട്. സച്ചിനെ പിന്തുണയ്ക്കുന്ന ഗുജ്ജർ വിഭാഗം ഒന്നടങ്കം ബിജെപിയിലേക്ക് തിരിയും എന്നതും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നു. തങ്ങളുടെ സമുദായത്തിൽപ്പെട്ട സ്ഥാനാർഥികൾ ഉള്ളയിടങ്ങളിൽ അവർക്കായിരിക്കും സമുദായത്തിന്റെ പിന്തുണ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലും ഈ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിരിക്കുന്നതിനാൽ ഇവരുടെ വോട്ട് ഏതെങ്കിലും ഒരു പാർട്ടിയുടെ കുത്തകയാകുമെന്നു പറയുന്നതും അതിശയോക്തിയാകും.
സാധാരണ കോൺഗ്രസ് സർക്കാരുകളോട്, പ്രത്യേകിച്ച് കാർക്കശ്യത്തോടെ ജോലിയെടുപ്പിക്കുന്ന അശോക് ഗെലോട്ടിനോടു പുറംതിരിഞ്ഞു നിൽക്കാറുള്ള സർക്കാർ ജീവനക്കാരിലും ചെറിയ ഇളക്കം ഉണ്ടായിട്ടുണ്ട് എന്നത് കോൺഗ്രസിനു ഗുണകരമായേക്കാം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചതാണ് ഗെലോട്ടിനോട് ഇത്തവണ എതിർപ്പു കുറയാൻ അവരെ പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ചു ബിജെപി അധികാരത്തിൽ തിരികെ എത്തിയാൽ ഈ ആനുകൂല്യം ഇല്ലാതായേക്കുമെന്നും പങ്കാളിത്ത പെൻഷൻ തിരികെ വന്നേക്കാമെന്നതും ഗെലോട്ടിന് അനുകൂലമാകാൻ ഇവരിൽ വലിയൊരു വിഭാഗത്തിനു പ്രേരണയായിട്ടുണ്ട്.
സർക്കാരിന്റെ ആനുകൂല്യം ലഭിക്കുന്ന എല്ലാ വിഭാഗം ജനങ്ങളിലും ഈ ആശങ്ക നിലനിൽക്കുന്നു എന്നതും കോണ്‍ഗ്രസ് മുതലെടുക്കുന്നു; പ്രത്യേകിച്ചും ഏറെ കൊട്ടി ഘോഷിക്കപ്പെട്ട കേന്ദ്രത്തിന്റെ ഉജ്വല പദ്ധതി പോലും പാതിവഴിയിൽ നിലച്ചു പോയതിനാൽ. ഉജ്വല പദ്ധതിയിൽ ആദ്യം സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭിച്ച പാവപ്പെട്ടവർക്ക് പിന്നീട് പാചകവാതകത്തിന്റെ കുത്തനെയുള്ള വിലക്കയറ്റം മൂലം അത് അപ്രാപ്യമായി. രാജസ്ഥാനിൽ സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നവർക്ക് 500 രൂപയ്ക്ക് പാചകവാതകം നൽകിത്തുടങ്ങിയ ശേഷമാണ് മറ്റു സംസ്ഥാനങ്ങളിൽ അതു തിരഞ്ഞെടുപ്പു പത്രികകളിൽ ഇടം പിടിച്ചതും കേന്ദ്ര സർക്കാർ വില കുറയ്ക്കാൻ നിർബന്ധിതരായതും. കേന്ദ്രം എന്തു ചെയ്തു എന്ന ചോദ്യം മുള്ളും മുനയുമായി കോൺഗ്രസ് ജനത്തിനിടെ പ്രചരിപ്പിക്കുന്നുമുണ്ട്.
മത്സരം കർണാടകത്തിലേതുപോലെ സംസ്ഥാന വിഷയങ്ങളിൽ ഒതുക്കി നിർത്തുന്നതിലും കോൺഗ്രസും മുഖ്യമന്ത്രിയും വിജയിച്ചിട്ടുണ്ട്. ഉദയ്പൂരിൽ ഉണ്ടായ കൊലപാതകത്തിന്റെ പേരിലും മറ്റും ബിജെപി നേതൃത്വം വർഗീയ ചേരിതിരിവിനായി നടത്തിയ ശ്രമങ്ങളും കാര്യമാത്രമായ വിജയം നേടിയിട്ടില്ലെന്നതാണ് ഇതുവരെയുള്ള യാഥാർഥ്യം.
∙ വസുന്ധരയോ ഗെലോട്ടോ?
കോൺഗ്രസ് ജയിച്ചാൽ അശോക് ഗെലോട്ട് മുഖ്യമന്ത്രി എന്നതു വ്യക്തമായിരിക്കെ മറുവശത്ത് വസുന്ധര രാജെയപ്പോലെ ഒരെതിരാളിയെ ഉയർത്തിക്കാട്ടാത്തതും ബിജെപിക്കു തിരിച്ചടി ആയേക്കുമെന്നും പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ വ്യക്തമായിട്ടുണ്ട്. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് തൂക്കു നിയമസഭയും ആകാം എന്നതിലേക്കു കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. കൂടുതൽ സീറ്റു നേടി വലിയ കക്ഷിയാകാൻ കഴിഞ്ഞാൽ 90 സീറ്റിനു മുകളിൽ ഏതും ഗെലോട്ടിന് അനുകൂലമായി കാര്യങ്ങൾ എത്തിച്ചേക്കാം. പലപ്പോഴും ഗെലോട്ട് താൽപര്യപ്പെടുന്നതും നേരിയ ഭൂരിപക്ഷമോ അല്ലെങ്കിൽ ആരുടെയെങ്കിലും പിന്തുണയോടു കൂടിയ ഭൂരിപക്ഷവുമൊക്കെയാണ്. പാർട്ടിയിൽ തന്റെ സ്ഥാനം പോകാതിരിക്കാനും തനിക്കു മാത്രം ലഭ്യമാകുന്ന ബാഹ്യ പിന്തുണയുടെ ബലത്തിൽ കാര്യങ്ങൾ ഓടിക്കുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഒരു ശൈലിയായി എന്നേ മാറിക്കഴിഞ്ഞതുമാണ്.
അത്തരമൊരു സാഹചര്യം മറുപക്ഷത്താണെങ്കിൽ കാര്യങ്ങൾ എന്താകുമെന്നതു വ്യക്തവുമല്ല. വസുന്ധര മുഖ്യമന്ത്രിയായി രംഗപ്രവേശം ചെയ്താൽ പിന്നീട് ചോദ്യങ്ങളില്ല. അതല്ല മറ്റാരെയെങ്കിലും ആണ് കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുന്നത് എങ്കില്‍ വസുന്ധരയുടെ നിലപാടുകൾ വളരെ നിർണായകമാകും. ഒരു തുറന്ന യുദ്ധത്തിന് അവർ ഇറങ്ങിയില്ലെങ്കിൽപ്പോലും ഏതു പ്രതിസന്ധിയിലും പാർട്ടി, കേന്ദ്ര നേതൃത്വത്തിന്റെ തിട്ടൂരങ്ങൾപ്പോലും അവഗണിച്ച് അവരോടൊപ്പം ഉറച്ചു നിന്നിട്ടുള്ള എംഎൽഎമാർ അവരുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുമെന്നുള്ളതിനും സംശയമില്ല. ഇതെല്ലാം ചേർന്നു രാജസ്ഥാനിലെ പോരാട്ടം പ്രവചനാതീതവും ഒപ്പം മറ്റു സംസ്ഥാനങ്ങളേക്കാൾ ശ്രദ്ധേയവുമാക്കിയിട്ടുണ്ട്. ഏകപക്ഷീയ വിജയത്തിനുള്ള സാധ്യതകൾ ചുരുങ്ങിയതോടെ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംഭവവികാസങ്ങളും ദേശീയ ശ്രദ്ധ ആകർഷിക്കുന്നതായേക്കാം.
∙ മൂന്നു നേതാക്കൾക്കു നിർണായകം
തിരഞ്ഞെടുപ്പുഫലം എന്തായാലും മൂന്നു നേതാക്കൾക്ക് ഇത് അവരുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതിൽ ഏറെ നിർണായകമായേക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് അതിൽ പ്രധാനി. ഭരണം നിലനിർത്താൻ കഴിയാതിരുന്നാൽ അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തന്നെ സമാപ്തി കുറിച്ചേക്കാം; പ്രത്യേകിച്ചും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരുന്നതടക്കമുള്ള അദ്ദേഹത്തിന്റെ ഒറ്റയാൻ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ.
മറുവശത്ത് അത് സച്ചിൻ പൈലറ്റ് രാജസ്ഥാൻ കോൺഗ്രസിന്റെ അടുത്ത നേതാവ് എന്ന നിലയിലുള്ള വാഴിക്കലിലേക്കും നയിച്ചേക്കാം. പ്രത്യേകിച്ചും അദ്ദേഹത്തിനു രാഹുൽ, പ്രിയങ്ക എന്നിവരുടെ വലിയ പിന്തുണകൂടി ഉള്ളതിനാൽ. ആ പിന്തുണയ്ക്ക് ഇടിവു പറ്റിയാൽ ഗെലോട്ടിനെപ്പോലെ തന്ത്രശാലിയായ ഒരാളോട് ഒറ്റയ്ക്ക് പോരടിച്ചു നിലനിൽക്കാൻ സച്ചിനു കഴിയുമോ എന്നതും കാലം തെളിയിക്കേണ്ടിവരും.
ബിജെപിയിലാകട്ടെ വലിയ ഭൂരിപക്ഷത്തോടെ പാർട്ടി വിജയിക്കുന്നപക്ഷം വസുന്ധര രാജെയുടെയും മുന്നോട്ടുള്ള പ്രയാണം പാർട്ടിയിൽ പ്രയാസകരമാകും. മറ്റൊരു മുഖ്യമന്ത്രി വരുന്നതോടെ പിന്നീടുള്ള കാലം അണികളെ തനിക്കൊപ്പം നിർത്തി മറ്റൊരു യുദ്ധത്തിന് അവർക്കു സാധ്യമാകുമോ എന്നതും സംശയകരമാണ്. വീണ്ടും മുഖ്യമന്ത്രിയാകാൻ അനുവദിച്ചാലും അഞ്ചു വർഷം പൂർത്തിയാക്കാൻ കേന്ദ്ര നേതൃത്വം അവരെ അനുവദിക്കാനും ഇന്നത്തെ നിലയിൽ സാധ്യത കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ ഇതുവരെ പറഞ്ഞു കേട്ടതല്ലാതെ പുതുമുഖങ്ങൾ ആരെങ്കിലും ബിജെപിയെ നയിക്കാൻ നിയോഗിക്കപ്പെട്ടാലും അദ്ഭുതമില്ല.