കിറ്റ് തന്ത്രം പകർത്തി ബിജെപി? ഇടതിന് പുതിയ വെല്ലുവിളി; കേരളത്തിൽ വേവുമോ കേന്ദ്രത്തിന്റെ ‘ഭാരത്’ അരി?
അത്താഴപഷ്ണിക്കാരുണ്ടോ ... എന്ന് പണ്ടത്തെ തറവാടുകളുടെ പടിപ്പുരയ്ക്കരികെ നിന്ന് ഉച്ചത്തിൽ ചോദിക്കാറുണ്ടായിരുന്നതുപോലെ രാജ്യത്തെ പട്ടിണിക്കാരെ വിശപ്പടക്കാനുള്ള വിഹിതം നൽകി രക്ഷിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. പട്ടിണിക്കാരെ ലക്ഷ്യമിട്ട് കിലോഗ്രാമിന് 30 രൂപയിൽ താഴെ വിലയിൽ അരി നൽകാനുള്ള പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്. വില കുറച്ചു വിറ്റ് അരിവില പിടിച്ചു നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രം വോട്ടുബാങ്കുകൂടി ലക്ഷ്യം വച്ചാണോ എന്ന സംശയം എതിരാളികൾ ഉയർത്തുന്നുണ്ട്. എന്തായാലും കിലോഗ്രാമിന് 25 രൂപ തോതിൽ ‘ഭാരത്’ ബ്രാൻഡിൽ പൊതു മാർക്കറ്റിൽ അവതരിപ്പിക്കാനുള്ള നീക്കം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുതന്നെയാണ്. ഇതിനകം ഹിറ്റ് ആയ ഭാരത് എന്ന ബ്രാൻഡിനെ അൽപം കൂടി ജനകീയമാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. എന്നാൽ ഏറ്റവുമൊടുവിലെ വെളിപ്പെടുത്തലനുസരിച്ച് കിലോഗ്രാമിന് 25 രൂപ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ആയിട്ടില്ലെന്നും ചിലപ്പോൾ അത് 29 രൂപ വരെയാകാമെന്നുമാണ് വിശദീകരണം. എന്തൊക്കെയായാലും ഈ പണപ്പെരുപ്പ കാലത്ത്

അത്താഴപഷ്ണിക്കാരുണ്ടോ ... എന്ന് പണ്ടത്തെ തറവാടുകളുടെ പടിപ്പുരയ്ക്കരികെ നിന്ന് ഉച്ചത്തിൽ ചോദിക്കാറുണ്ടായിരുന്നതുപോലെ രാജ്യത്തെ പട്ടിണിക്കാരെ വിശപ്പടക്കാനുള്ള വിഹിതം നൽകി രക്ഷിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. പട്ടിണിക്കാരെ ലക്ഷ്യമിട്ട് കിലോഗ്രാമിന് 30 രൂപയിൽ താഴെ വിലയിൽ അരി നൽകാനുള്ള പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്. വില കുറച്ചു വിറ്റ് അരിവില പിടിച്ചു നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രം വോട്ടുബാങ്കുകൂടി ലക്ഷ്യം വച്ചാണോ എന്ന സംശയം എതിരാളികൾ ഉയർത്തുന്നുണ്ട്. എന്തായാലും കിലോഗ്രാമിന് 25 രൂപ തോതിൽ ‘ഭാരത്’ ബ്രാൻഡിൽ പൊതു മാർക്കറ്റിൽ അവതരിപ്പിക്കാനുള്ള നീക്കം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുതന്നെയാണ്. ഇതിനകം ഹിറ്റ് ആയ ഭാരത് എന്ന ബ്രാൻഡിനെ അൽപം കൂടി ജനകീയമാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം.
എന്നാൽ ഏറ്റവുമൊടുവിലെ വെളിപ്പെടുത്തലനുസരിച്ച് കിലോഗ്രാമിന് 25 രൂപ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ആയിട്ടില്ലെന്നും ചിലപ്പോൾ അത് 29 രൂപ വരെയാകാമെന്നുമാണ് വിശദീകരണം. എന്തൊക്കെയായാലും ഈ പണപ്പെരുപ്പ കാലത്ത് 30 രൂപയിൽ താഴെ ഒരു കിലോഗ്രാം അരി കിട്ടുന്നത് സാധാരണക്കാരന് ഏറെ ഉപകാരപ്പെടും എന്നു മാത്രമല്ല വിപണിയിൽ അരി വിലയുടെ കുതിപ്പിന് തടയിടാൻ സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ‘ഇതൊക്കെയെന്ത്, നേരത്തേ കിറ്റ് വിതരണം വഴി നമ്മൾ വിജയകരമായി ഇത് നടപ്പാക്കിയതല്ലേ..’ എന്ന് കേരളത്തിലെ ഒരു വിഭാഗം ബുദ്ധിജീവികൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) വഴി സംഭരിക്കുന്ന അരി ന്യായവിലയിട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള രണ്ടായിരത്തോളം വിതരണ ശൃംഖലകൾ വഴി ഭാരത് ബ്രാൻഡ് അരി എന്ന പേരിൽ വിതരണം ചെയ്യാനാണ് പദ്ധതി. പ്രാവർത്തികമായാൽ ഇതൊരു വിപ്ലവാത്മക തീരുമാനമാകും എന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് 2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ. എഫ്സിഐയിൽ സംഭരിച്ചിട്ടുള്ള അരിയാണ് വിലക്കുറവിൽ വിപണിയിലെത്തിക്കുന്നത്. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിനു (ഒഎംഎസ്‌എസ്) കീഴിൽ ഇ- ലേലം വഴി ആഭ്യന്തര സംഭരണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
എന്താണ് ഓപ്പണ്‍ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്)?
കേന്ദ്ര പൂളിൽ അധികമായി വരുന്ന ഭക്ഷ്യധാന്യങ്ങൾ (പ്രധാനമായും അരിയും ഗോതമ്പും) ചില സമയങ്ങളിൽ എഫ്‌സിഐ പൊതുവിപണിയിലേക്ക് നൽകാറുണ്ട്. നിശ്ചിത വിലയിട്ട് വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വിൽപന മേഖലയിലുള്ളവർക്കും ഉൾപ്പെടെയാണ് നൽകാറുള്ളത്. പൊതുവിപണിയിലുള്ളവർക്ക് ഇ–ലേലത്തിലൂടെ ഇതില്‍ പങ്കെടുത്ത് ഭക്ഷ്യധാന്യം സംഭരിക്കാം. ലേലത്തിൽ പങ്കെടുക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉൾപ്പെടെ വേണം. 10 മുതൽ 100 മെട്രിക് ടൺ വരെ ഗോതമ്പ് ഇതിലൂടെ ശേഖരിക്കാനാകും. 10 മുതൽ 1000 മെട്രിക് ടൺ വരെ അരിയും സംഭരിക്കാം. ക്ഷാമകാലത്തും മറ്റും പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഈ സ്കീം.
ഇതേ വഴിയിൽ നാഷനൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) നാഷനൽ കോ-ഓപ്പറേറ്റിവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസി സിഎഫ്) കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവ വഴി ഗോതമ്പുപൊടിയും പയർ–പരിപ്പുവർഗങ്ങളും ഇപ്പോൾത്തന്നെ ഭാരത് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നുണ്ട്. കുറച്ചു നാൾ മുൻപ് തുടങ്ങിവച്ച ഈ പദ്ധതിയുടെ സ്വീകാര്യതയാണ് അരിയിലും വിപ്ലവം ഒരുക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഒഎംഎസ്എസ് വഴി ഈ വർഷം 3.04 ലക്ഷം ടൺ അരിയാണ് വിറ്റഴിച്ചത്. 82.89 ലക്ഷം ടൺ ഗോതമ്പും വിറ്റു.
∙ കിറ്റോളം വരുമോ ?
കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോവിഡ്‌കാല മാന്ദ്യ നാളുകളിൽ ഇടതു സർക്കാർ നടത്തിയ കിറ്റ് വിതരണം കേന്ദ്രത്തിന്റെ ഭാരത് അരിയെന്ന ആശയത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. രണ്ടാം പിണറായി സർക്കാരിന് അധികാരത്തിലെത്താൻ പരവതാനി വിരിച്ചതിൽ മുഖ്യ പങ്ക് കിറ്റിനുണ്ട് എന്നത് വസ്തുത തന്നെയാണ്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കുന്ന സർക്കാർ എന്ന പ്രതിച്ഛായയ്ക്ക് തിരഞ്ഞെടുപ്പ് അങ്കത്തട്ടിൽ നല്ല പ്രാധാന്യം ലഭിച്ചു. അഴിമതി ആരോപണവും കെടുകാര്യസ്ഥതയും ഒക്കെ അതു കഴിഞ്ഞേ പരിഗണനയിൽ വന്നുള്ളൂ.
കേരളത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആയാലും അല്ലെങ്കിലും ഭക്ഷണാവശ്യത്തെ പരിഗണിച്ചു കൊണ്ടുള്ള ഏതൊരു നയവും തിരഞ്ഞെടുപ്പിൽ വിജയച്ചുവടിലേക്കൊരു മിനിമം ഗാരന്റി ഉറപ്പു നൽകുന്നുണ്ടെന്ന തിരിച്ചറിവ് ബിജെപി സർക്കാരിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ട്. അത്തരമൊരു പ്രചാരണം ഏറ്റാൽ കേരളത്തിൽ പോലും യുഡിഎഫിനും എൽഡിഎഫിനും പുതിയൊരു വെല്ലുവിളി ആയേക്കും. പ്രത്യേകിച്ച് റേഷൻ കടകൾ അടക്കമുള്ള പൊതുവിതരണ സംവിധാനം ഇത്രയും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിൽ. സിവിൽ സപ്ലൈസ് കോർപറേഷന്റെയും സപ്ലൈകോയുടെയും മാവേലി സ്റ്റോറുകളെയുമെല്ലാം ശൃംഖല ഉപയോഗപ്പെടുത്തി ഭാരത് അരിവിതരണം സജീവമാക്കിയാൽ അതൊരു പങ്ക് വോട്ടുകളെ സ്വാധീനിച്ചേക്കാം.
ഇപ്പോൾത്തന്നെ റേഷൻ വ്യാപാരികളുടെ സംഘടനകൾ കേരളത്തിലെ ഭാരത് ബ്രാൻഡ് അരിയുടെ വിതരണം റേഷൻ കടകൾ വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിക്കഴിഞ്ഞു. ഭാരത് ദാൽ, ആട്ട എന്നിവ റേഷൻ കടകൾ വഴി വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
∙ ഭാരത് ബ്രാൻഡ് വികസിക്കുമ്പോൾ
കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ ഫെർട്ടിലൈസർ ഉൽപന്നങ്ങളെ ഒന്നാകെ ബ്രാൻഡ് ഏകീകരണത്തിലേക്ക് സർക്കാർ കൊണ്ടുവന്നത്. ‘വൺ നേഷൻ, വൺ ഫെർട്ടിലൈസർ’ എന്ന മുദ്രാവാക്യത്തിലൂടെ ഇന്ത്യയൊട്ടാകെ ഒരു പേരുള്ള വളം. പൊതുവ്യാപാരമുദ്രയിൽ വളത്തെ വിപണിയിലെത്തിക്കുകയെന്നതായിരുന്നു പദ്ധതി. ഏത് സംസ്ഥാനത്തും ഏത് വളം നിർമാണ കമ്പനിയും ഉൽപാദിപ്പിക്കുന്ന വളത്തിന് ഭാരത് എന്ന പൊതു ബ്രാൻഡ് നാമത്തിലേക്ക് കൊണ്ടുവരാൻ പുതിയ നിയമത്തിനായി. കേരളത്തിൽ ആയാലും ഗുജറാത്തിൽ ആയാലും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ എൻപികെ വളത്തെ ‘ഭാരത് എൻപികെ’ എന്ന് വിളിക്കാൻ തുടങ്ങി. ഇതേ രീതിയിലാണ് ഭാരത് അരിയുടെയും വരവ്. വളത്തിൽനിന്ന് ധാന്യത്തിലേക്ക് ഭാരത് ബ്രാൻഡിന്റെ വികസനം.
∙ കയറ്റുമതി നിയന്ത്രണത്തിനു ശേഷം
അരിയുടെ വില പിടിച്ചു നിർത്തി രാജ്യത്തിന്റെ ആവശ്യത്തിനു വേണ്ടി സംഭരിച്ചു വയ്ക്കാനാണ് 2023 ജൂലൈ 20 ന് എല്ലാത്തരം പച്ചരി ഇനങ്ങളിലും ബസ്മതി ഒഴികെയുള്ള എല്ലാ അരികളിലും കയറ്റുമതി നിയന്ത്രണം ഇന്ത്യ ഏർപ്പെടുത്തിയത്. 2022 ൽ ഗോതമ്പ് കയറ്റുമതിയിലും ഇന്ത്യ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഗോതമ്പ് കയറ്റുമതി നിയന്ത്രണത്തിന് ആഗോള വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ മാത്രം കെൽപുണ്ടായിരുന്നില്ല. കാരണം, ആഗോള ഗോതമ്പു വിപണിയിൽ യു എസ് അഗ്രികൾചർ ഡിപ്പാർട്ട്മെന്റിന്റെ കണക്കു പ്രകാരം 5.57 കോടി ടണ്ണിന്റെ പങ്കു മാത്രമേ ഇന്ത്യയ്ക്കുള്ളൂ. അരിയുടെ കാര്യത്തിൽ അങ്ങനെയല്ല. ആഗോള വിപണിയിൽ 40.4 ശതമാനം കയറ്റുമതി വിഹിതം ഇന്ത്യയ്ക്കുണ്ട്.
അരി കയറ്റുമതി ചെയ്യുന്നവരിൽ തായ്‌ലൻഡ്, വിയറ്റ്നാം, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുന്നിലാണ്. എന്നാൽ ഇന്ത്യയുടെ പങ്ക് നോക്കിയാൽ ഇവരൊന്നും ഒരിടത്തും എത്തില്ല. ആഗോള പാം ഓയിൽ വിപണിയിൽ മലേഷ്യയും ഇന്തൊനീഷ്യയും ഏതു വിധത്തിൽ സ്വാധീനം ചെലുത്തുന്നോ അതേ അവസ്ഥയാണ് അരി കയറ്റുമതിയിൽ ഇന്ത്യയ്ക്കുമുള്ളത്.
∙ അരി വിലക്കയറ്റം അടക്കി നിർത്താൻ...
പണപ്പെരുപ്പം പോലെ അരി വിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്നതാണ്. അരിയുടെ വിലക്കയറ്റത്തിന്റെ തോത് (Inflation Rate of Rice) ഇപ്പോൾ 13% ആണ്. മഴയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം ഉൽപാദനച്ചെലവിലെ വർധന തുടങ്ങിയവയെല്ലാം വിപണിവിലയെ സ്വാധീനിക്കാം. ഇതാണ് വിലക്കയറ്റത്തില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാളുകളിൽ ബസുമതി ഇതര അരികളുടെ കയറ്റുമതി നിരോധിച്ചതും ബസുമതി അരിക്ക് തറവില ഏർപ്പെടുത്തിയതുമൊക്കെ വിലക്കയറ്റത്തെ നിയന്ത്രണ വരുതിയിൽ കൊണ്ടുവരാനാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് 14.1 % വർധന പ്രതിഫലിക്കുന്ന അരിയുടെ ദേശീയ ശരാശരി വില അൻപതിൽ എത്തിയ സാഹചര്യത്തിലാണ് അതിന്റെ പകുതിയെങ്കിലും വരുന്ന വിലയ്ക്ക് ഭാരത് അരി മാർക്കറ്റിലെത്തിച്ച് അരി വില പിടിച്ചു നിർത്താനുള്ള ഈ തീരുമാനം. എഫ് സി ഐ വഴി ഇ- ലേലത്തിലൂടെ ഗോതമ്പിന്റെ വിലനിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചെങ്കിലും അരിയുടെ കാര്യത്തിൽ ഇത് ഫലവത്തായില്ല. എഫ്സിഐ അടുത്ത കാലത്ത് അരിയുടെ സംഭരണത്തിൽ ഒഎംഎസ്എസ് നിയമങ്ങൾ പരിഷ്കരിക്കുകയും നിയമങ്ങളിൽ അയവു വരുത്തുകയും ചെയ്തിരുന്നു. ഒരു ലേലക്കാരന് ലേലം വിളിക്കാവുന്ന അരിയുടെ അളവ് ഒരു മെട്രിക് ടൺ എന്നത് 2000 മെട്രിക് ടൺ ആക്കുകയും ചെയ്തു.
‘‘എല്ലാ നടപടികൾക്കും ഒരു ലക്ഷ്യമുണ്ട്. അത് വിലനിലവാരവും പണപ്പെരുപ്പത്തോതും പിടിച്ചു നിർത്താനുള്ളതാണ്. ഇപ്പോൾ 27 രൂപ നിരക്കിൽ ആട്ടയും 60 രൂപ നിരക്കിൽ പയർ വർഗങ്ങളും ഭാരത് ബ്രാൻഡിൽ വിതരണം ചെയ്യുന്നുണ്ട്. അരികൂടി ആ വിൽപന ശ്രേണിയിലേക്ക് എത്തുന്നത് സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണം ചെയ്യും.’’ ബിജെപി നേതൃത്വത്തിന്റെ വിശദീകരണം ഇങ്ങനെയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങൾക്ക് തടയിടാൻ ഈ അരി വിപണനത്തിലൂടെ കഴിയും എന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. എന്തായാലും അരി രാഷ്ട്രീയം തിരഞ്ഞെടുപ്പ് പ്രചാരണ വഴിയിൽ തിളച്ചു തുടങ്ങിയെന്നർഥം.