‘‘ഞാനെന്തിന് മുഖം മറയ്ക്കണം? അവരല്ലേ ലജ്ജിക്കേണ്ടത്?’’ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ ഇതായിരുന്നു ബിൽക്കീസ് ബാനോയുടെ മറുപടി. പീഡനത്തിന് ഇരയായവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ‘‘ഗർഭിണിയായ എന്നെ പീഡിപ്പിച്ചവരും എന്റെ കുഞ്ഞിനെ കല്ലിൽ അടിച്ചു കൊന്നവരും തലയുയർത്തി നടക്കുമ്പോൾ ഞാൻ മുഖം മറച്ചു നടക്കുക കൂടി ചെയ്യണോ’’ എന്നായിരുന്നു നിരക്ഷരയായ ആ പെൺകുട്ടി വികാരരഹിതയായി ചോദിച്ചത്. ക്രൂര സംഭവം നടന്ന് 10 വർഷത്തിനു ശേഷം വഡോദരയിലെ താൽജദയിൽ വച്ച് കാണുമ്പോൾ ‘‘എന്റെ കഥ എല്ലാവരും അറിയണം’’ എന്നായിരുന്നു ബിൽക്കീസ് ബാനോയ്ക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. മുഖം മറയ്ക്കാതെ, ബിൽക്കീസ് നീതിക്കു വേണ്ടി പോരാടിയപ്പോൾ ഒരു സർക്കാരിനു നഷ്ടമായത് സ്വന്തം മുഖം തന്നെയാണ്. സ്വന്തം മുഖവുമായി ബന്ധപ്പെട്ട് ബിൽക്കീസ് മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരിക്കൽ മഹാരാഷ്ട്രയിലെ കോടതിയിലേക്ക് ഭർത്താവ് യാക്കൂബിനൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. മറ്റൊരു സ്റ്റേഷനിൽനിന്ന് പ്രതികളുടെ ഭാര്യമാരടങ്ങുന്ന ഒരു സംഘം അതേ ബോഗിയിൽ കയറി. ബിൽക്കീസിനെ കണ്ടപ്പോൾ അവരുടെ മുഖങ്ങൾ വിളറി. പരിഭ്രാന്തരായി അവർ പെട്ടെന്ന് സ്ഥലം വിട്ടു. അനീതിക്കു കൂട്ടുനിന്നവരെ ബിൽക്കീസ് ബാനോയുടെ മുഖം ഞെട്ടിക്കും. ‘‘ഇനിയും അവരെ കണ്ടുമുട്ടേണ്ടിവന്നാൽ അവരോട് എന്തു ചോദിക്കും?’’ ബിൽക്കീസിന്റെ മറുപടി ഇതായിരുന്നു– ‘‘നല്ല നിലയിൽ കഴിഞ്ഞിരുന്ന പുരുഷന്മാർ എന്തുകൊണ്ട് ഒരു ദിവസം വേട്ടപ്പട്ടികളായി? സ്ത്രീകളുടെ മാനം കവരാൻ വീട്ടിലെ സ്ത്രീകൾ അവരെ എങ്ങനെ അനുവദിച്ചു?’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാനെന്തിന് മുഖം മറയ്ക്കണം? അവരല്ലേ ലജ്ജിക്കേണ്ടത്?’’ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ ഇതായിരുന്നു ബിൽക്കീസ് ബാനോയുടെ മറുപടി. പീഡനത്തിന് ഇരയായവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ‘‘ഗർഭിണിയായ എന്നെ പീഡിപ്പിച്ചവരും എന്റെ കുഞ്ഞിനെ കല്ലിൽ അടിച്ചു കൊന്നവരും തലയുയർത്തി നടക്കുമ്പോൾ ഞാൻ മുഖം മറച്ചു നടക്കുക കൂടി ചെയ്യണോ’’ എന്നായിരുന്നു നിരക്ഷരയായ ആ പെൺകുട്ടി വികാരരഹിതയായി ചോദിച്ചത്. ക്രൂര സംഭവം നടന്ന് 10 വർഷത്തിനു ശേഷം വഡോദരയിലെ താൽജദയിൽ വച്ച് കാണുമ്പോൾ ‘‘എന്റെ കഥ എല്ലാവരും അറിയണം’’ എന്നായിരുന്നു ബിൽക്കീസ് ബാനോയ്ക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്.

മുഖം മറയ്ക്കാതെ, ബിൽക്കീസ് നീതിക്കു വേണ്ടി പോരാടിയപ്പോൾ ഒരു സർക്കാരിനു നഷ്ടമായത് സ്വന്തം മുഖം തന്നെയാണ്. സ്വന്തം മുഖവുമായി ബന്ധപ്പെട്ട് ബിൽക്കീസ് മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരിക്കൽ മഹാരാഷ്ട്രയിലെ കോടതിയിലേക്ക് ഭർത്താവ് യാക്കൂബിനൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. മറ്റൊരു സ്റ്റേഷനിൽനിന്ന് പ്രതികളുടെ ഭാര്യമാരടങ്ങുന്ന ഒരു സംഘം അതേ ബോഗിയിൽ കയറി. ബിൽക്കീസിനെ കണ്ടപ്പോൾ അവരുടെ മുഖങ്ങൾ വിളറി. പരിഭ്രാന്തരായി അവർ പെട്ടെന്ന് സ്ഥലം വിട്ടു. അനീതിക്കു കൂട്ടുനിന്നവരെ ബിൽക്കീസ് ബാനോയുടെ മുഖം ഞെട്ടിക്കും.

ഭർത്താവ് യാക്കൂബിനും മകൾക്കുമൊപ്പം ബിൽക്കീസ് ബാനു. (PTI Photo)
ADVERTISEMENT

‘‘ഇനിയും അവരെ കണ്ടുമുട്ടേണ്ടിവന്നാൽ അവരോട് എന്തു ചോദിക്കും?’’

ബിൽക്കീസിന്റെ മറുപടി ഇതായിരുന്നു– ‘‘നല്ല നിലയിൽ കഴിഞ്ഞിരുന്ന പുരുഷന്മാർ എന്തുകൊണ്ട് ഒരു ദിവസം വേട്ടപ്പട്ടികളായി? സ്ത്രീകളുടെ മാനം കവരാൻ വീട്ടിലെ സ്ത്രീകൾ അവരെ എങ്ങനെ അനുവദിച്ചു?’’

∙ ബിൽക്കീസ്, ക്രൂരതയുടെ സാക്ഷി

2002 മാർച്ച് 1. തന്റെ 3 വയസ്സ് പ്രായമുള്ള മകൾ സാലിഹയെയുംകൊണ്ട് ദഹോദ് ജില്ലയിലെ ദേവഗഡ് ബാരിയ ഗ്രാമത്തിലെ അമ്മയുടെ വീട്ടിൽ വന്നതായിരുന്നു ബിൽക്കീസ് ബാനു (21). അവൾ ആറുമാസം ഗർഭിണിയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനിടയിലാണ് അടുത്തുള്ള വീട്ടിൽ താമസിക്കുന്ന അമ്മയുടെ സഹോദരിയും മകളും നിലവിളിച്ചുകൊണ്ട് ഓടിവരുന്നത് കണ്ടത്. അവരുടെ വീടുകൾക്കു തീവച്ചു. ജീവൻ ബാക്കിവേണമെങ്കിൽ എത്രയും വേഗം രക്ഷപ്പെടണമെന്ന് അവർ വിളിച്ചുപറഞ്ഞു. 

ബിൽക്കീസ് ബാനോ. (PTI Photo)
ADVERTISEMENT

അതേത്തുടർന്നാണ് ബിൽക്കീസും അമ്മയും പൂർണഗർഭിണിയായ സഹോദരിയും അടങ്ങുന്ന സംഘം അവിടെനിന്ന് രക്ഷപ്പെട്ടോടിയത്. 17 പേരടങ്ങുന്നതായിരുന്നു സംഘം. ആദിവാസികൾ ആണ് അവർക്ക് അഭയം നൽകിയത്. മാർച്ച് 3ന് സമീപത്തെ ഒരു ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുമ്പോൾ അക്രമികൾ അവരെ കണ്ടെത്തി. വാളുകളും മറ്റുമായി അവർ ആക്രമിച്ചു. ബിൽക്കീസിന്റെ മകൾ സാലിഹയെ തറയിലടിച്ചുകൊന്നു. സഹോദരി, ബന്ധുവായ മറ്റൊരു സ്‌ത്രീ എന്നിവരെ കൂട്ടംചേർന്ന് പീഡിപ്പിച്ചു. താൻ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും പരിചയക്കാരായ അക്രമികൾ അവളെയും കൂട്ടം ചേർന്ന് പീഡിപ്പിച്ചു. ബിൽക്കീസിന്റെ ബന്ധുക്കളായ എട്ടുപേർ കൊല്ലപ്പെടുകയും ആറുപേരെ കാണാതാകുകയും ചെയ്‌തു. 

അവളുടെ നാടായ രൺദീക്‌പൂരിൽനിന്നു പിന്തുടർന്നെത്തിയ പരിചയക്കാരായ നാട്ടുകാർ തന്നെയാണ് ആക്രമണം നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന സഹോദരി ഷമീം പൂർണഗർഭിണിയായിരുന്നു. യാത്രയ്ക്കിടയിലാണ് അവൾ പ്രസവിച്ചത്. അവളെയും കുഞ്ഞിനെയും അക്രമികൾ കൊന്നു. ബോധരഹിതയായ ബിൽക്കീസ് മരിച്ചു എന്നു കരുതിയാണ് അക്രമികൾ ഉപേക്ഷിച്ചുപോയത്. നഗ്നയായി, ചോരയൊലിപ്പിച്ച് കിടന്ന അവളെ പൊലീസുകാരാണ് അടുത്തുള്ള ആദിവാസികളുടെ വീട്ടിലെത്തിച്ചത്. പ്രതികളെപ്പറ്റി മിണ്ടരുതെന്ന് പൊലീസ് താക്കീതു ചെയ്തു. നിനക്ക് ജീവൻ തിരിച്ചുകിട്ടിയില്ലേ എന്ന് സമാശ്വസിപ്പിച്ചു. അവിടെനിന്ന് ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. അവിടെവച്ചാണ് ഭർത്താവ് യാക്കൂബ് റസൂലിനെ കണ്ടെത്തിയത്.

∙ നീതിയും അനീതിയും

പൊലീസ് കേസ് എഴുതിത്തള്ളി. ഒരു വർഷം കഴിഞ്ഞപ്പോഴാണ് ദുരിതാശ്വാസ ക്യാംപിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ എത്തിയത്. പ്രത്യേകം കാണണമെന്ന് കമ്മിഷൻ അധ്യക്ഷനായ ജസ്റ്റിസ് ജെ.എസ്. വർമയോട് ബിൽക്കീസ് അപേക്ഷിച്ചു. അവളുടെ അനുഭവം ജസ്റ്റിസ് വർമയും കമ്മിഷൻ അംഗം മലയാളിയായ ജാതവേദൻ നമ്പൂതിരിയും കേട്ടു. ബിൽക്കീസിന്റെ അനുഭവം മാത്രമല്ല, പൊലീസ് കാണിച്ച അനീതി കൂടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ.എസ്. വർമയെ ഞെട്ടിച്ചത്. മുൻ ഡിജിപി കൂടിയായ ജാതവേദൻ നമ്പൂതിരിയും ബിൽക്കീസിന്റെ ഒപ്പം നിന്നു.

ജീവിക്കാൻ കഴിയും എന്ന് പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. ശൂന്യത മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും ഒരു വാശിയുണ്ടായിരുന്നു.

ബിൽക്കീസ് ബാനോ

ADVERTISEMENT

സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം എന്ന ആവശ്യം സാധിച്ചെടുക്കാ‍ൻ ബിൽക്കീസിനു സാധിച്ചു. വിചാരണ പ്രഹസനമായപ്പോൾ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാൻ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ നീണ്ട പോരാട്ടത്തിനൊടുവിലാണ് 12 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് വിധി വന്നത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടന്ന ഇഴകീറിയ അന്വേഷണത്തിൽ, കുറ്റവാളികളെന്നു തെളിഞ്ഞവരെയാണ് ‘നല്ല സംസ്കാരമുള്ള മനുഷ്യർ’ എന്ന് എംഎൽഎ വിശേഷിപ്പിച്ചതും ലോകത്തേക്ക് തുറന്നുവിട്ടതും.

ബിൽക്കീസ് ബാനോ കേസിലെ പ്രതികളിലൊരാളെ കോടതിയിലേക്ക് കൊണ്ടുവരുന്നു. (File Photo/ PTI)

ഈ വാർത്തയറിഞ്ഞ് ബിൽക്കീസ് ബാനോ പറഞ്ഞു - ‘‘എനിക്ക് നീതിയിലുള്ള വിശ്വാസം പിന്നെയും നഷ്ടപ്പെട്ടു. ഞാൻ ഈ രാജ്യത്തെ പരമോന്നത കോടതിയെ വിശ്വസിച്ചു. എനിക്ക് മനസ്സമാധാനത്തോടെ ഇനിയെങ്ങനെ കഴിയാൻ സാധിക്കും?’’ പ്രതികൾ പുറത്തിറങ്ങിയതോടെ ജീവനുതന്നെ ഭീഷണിയുണ്ടാകുമെന്ന് ബിൽക്കീസ് ഭയന്നു. വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്. എന്നാൽ പതിവു പോലെ ബിൽക്കീസിനു നീതി നൽകുന്നത് വൈകിപ്പിക്കുന്ന ശക്തികൾ പിന്നെയും സജീവമായി. സുപ്രീം കോടതിയിലെ കേസ് നീണ്ടുപോയി.

∙ ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു– ‘‘ഭയാനകം’’

‘‘വികാരംകൊണ്ട് കേസ് വാദിക്കേണ്ടതില്ല. ഇതൊരു ഭയാനകമായ കുറ്റകൃത്യമാണ്’’– ജസ്റ്റിസ് കെ.എം. ജോസഫ് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനായ റിഷി മൽഹോത്രയോട് പറഞ്ഞത് ഇക്കാര്യമാണ്. പ്രതികളെ വിട്ടയച്ചതിനെതിരായ കേസ് ആദ്യം പരിഗണിച്ചത് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ചായിരുന്നു. ഉദ്യോഗസ്ഥ തീരുമാനമാണ് പ്രതികളുടെ വിട്ടയയ്ക്കലിലുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ന് ബിൽക്കീസ് ആണെങ്കിൽ നാളെ ഞാനോ നിങ്ങളോ ആവാം. അതിനാൽ ഇതിനൊക്കെ ഒരു അടിസ്ഥാനം വേണം. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കോടതി തങ്ങളുടേതായ നിഗമനത്തിലെത്തുമെന്നും ജസ്റ്റിസ് കെ.എം. ജോസഫ് പറ‍ഞ്ഞു. കൊലക്കേസിൽ ഉൾപ്പെട്ട ഒട്ടേറെ പേർ ജയിലുകളിൽ കഴിയുന്നതിന്റെ ഉദാഹരണങ്ങൾ ‍ഞങ്ങൾക്കു മുന്നിലുണ്ട്. ഇത് ആ കേസുകളിൽനിന്ന് വ്യത്യസ്തമാണോ എന്നും മറ്റു കേസുകൾക്ക് കിട്ടുന്ന പരിഗണന തന്നെയാണോ കിട്ടിയതെന്നും നോക്കട്ടെ എന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. 

ബിൽക്കീസ് ബാനോയ്ക്ക് നീതി തേടി നടന്ന സമരത്തിൽ നിന്ന്. (Photo by INDRANIL MUKHERJEE / AFP)

കോടതി സർക്കാരിനെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. 3 കാരണങ്ങൾ പരിഗണിച്ചു മാത്രമേ സമയമെത്തും മുൻപുള്ള വിട്ടയയ്ക്കൽ പാടുള്ളൂവെന്നാണ് കോടതി പറഞ്ഞത്. 1) ജനങ്ങളുടെ താൽപര്യം. 2) സമൂഹത്തിന്റെ താൽപര്യം. 3) കുറ്റത്തിന്റെ സ്വഭാവം. പ്രതികളായ 11 പേരെ വിട്ടയച്ചതിന്റെ ന്യായ കാര്യകാരണങ്ങൾ അറിയിക്കണമെന്ന് കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും 2023 മാർച്ച് 26ന് നോട്ടിസ് നൽകി. കോടതി പറഞ്ഞത്– മൂന്നു വർഷത്തോളമാണ് ഇവർക്ക് പരോൾ കിട്ടിയത്. ഇതിൽ ഒരാൾക്ക് കിട്ടിയത് 1500 ദിവസം! ബിൽക്കീസ് ബാനു കേസിലെ കുറ്റത്തെപ്പറ്റി കോടതി ഇങ്ങനെ പറഞ്ഞു: ‘‘ഭയാനകം’’.

∙ 2023 മേയ് 2ന് സംഭവിച്ചത്

മേയിൽ കേസ് പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ് ക്ഷുഭിതനായി. അദ്ദേഹം ജൂൺ 16ന് വിരമിക്കുന്നതുവരെ കേസ് മാറ്റിവയ്പ്പിക്കാനാണ് ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നതെന്ന് മനസ്സിലായതോടെയാണ് ജഡ്ജി ക്ഷോഭം കൊണ്ടത്. 2023 മേയ് 19 ആയിരുന്നു അദ്ദേഹത്തിന്റെ കോടതിയിലെ അവസാന ദിവസം. തുടർന്ന് കോടതി അവധിക്കാലമാണ്. താൻ കേസ് കേൾക്കാതിരിക്കാനാണു നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യുന്നത് അമാന്യമായ കാര്യമാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. വിരമിക്കുന്നതിനു മുൻപ് വിധിപറയണമെന്ന് ബിൽക്കീസിനു വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത അപേക്ഷിച്ചു. ഇത്തരം തന്ത്രങ്ങൾ പയറ്റുന്നവരെ വിജയിക്കാൻ അനുവദിക്കരുതെന്ന് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഇന്ദിര ജയ്സിങ്ങും പറ‍ഞ്ഞു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം കേസ് ഏറ്റെടുത്തപ്പോൾ മുതൽ സിബിഐ സംശയിച്ചത് ബിൽക്കീസ് ഉറച്ചുനിൽക്കുമോ എന്നായിരുന്നു. അങ്ങനെ സംശയിച്ചവരെ ബിൽക്കീസ് അദ്ഭുതപ്പെടുത്തി. അവൾ ഉറച്ചുതന്നെ നിന്നു. പീഡനത്തിനിരയായവർ കൂടുതൽ നാണക്കേട് സഹിച്ച് കേസിന്റെ പിന്നാലെ നടക്കും എന്നു പ്രതികൾ കരുതിയില്ല. അവിടെയാണ് ബിൽക്കീസ് മാതൃകയായത്.

അവധിക്കാല സിറ്റിങ് നടത്തി ഹർജികളിൽ വാദം പൂർത്തിയാക്കാമെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞെങ്കിലും എതിർകക്ഷികൾ അനുകൂലിച്ചില്ല. ഇതു മര്യാദയല്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് ജോസഫ് പറഞ്ഞു. ‘‘വാദം പൂർത്തിയാക്കുമെന്നു വ്യക്തമാക്കിയതാണ്. നിങ്ങൾ കോടതി ഓഫിസർമാരാണെന്ന കാര്യം മറന്ന് പ്രവർത്തകരുത്’’– അദ്ദേഹം വിമർശിച്ചു. കേസിൽ, ബിൽക്കീസ് ബാനോ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വാസ്തവവിരുദ്ധമായ കാര്യങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയും പുതിയ സത്യവാങ്മൂലം നൽകാൻ സമയം ആവശ്യപ്പെട്ടുമാണ് കക്ഷികൾ കൂടുതൽ സമയം തേടിയത്. ശക്തമായിരുന്നു കെ.എം.ജോസഫിന്റെ വാക്കുകൾ – ‘‘നേരത്തേ ഈ വിഷയം മുന്നിൽ വന്നിരുന്നെങ്കിൽ മറ്റൊരു ദിശയിലേക്ക് പോകുമായിരുന്നു. എന്റെ കഴിവിനൊത്ത് ഞാൻ ചെയ്തു. പക്ഷേ ഇനി സമയമില്ല. അമാന്യമായ കാര്യമാണ് എന്നോട് ചെയ്തത്’’. ജസ്റ്റിസ് കെ.എം. ജോസഫ് വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ച് കേസ് പരിഗണിച്ചത്.

∙ ബിൽക്കീസ്, ഉറച്ചുനിന്നവൾ

ബിൽക്കീസ് ബാനുവിന്റെ കേസ്, മറ്റ് പ്രധാനപ്പെട്ട 10 ഗുജറാത്ത് കലാപ കേസുകൾക്കൊപ്പം മഹാരാഷ്ട്രയിലാണ് വിചാരണ നടത്തിയത്. വിചാരണയ്ക്കു ശേഷം കോടതി 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒടുവിൽ നീതി നടപ്പായപ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും സിബിഐ ബിൽക്കീസിനാണ് നൽകിയത്. ഒരു കാര്യത്തിൽ അവൾ തങ്ങളുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ചുവെന്ന് സിബിഐ സംഘം പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേസ് ഏറ്റെടുത്തപ്പോൾ മുതൽ സിബിഐ സംശയിച്ചത് ബിൽക്കീസ് ബാനോ ഉറച്ചുനിൽക്കുമോ എന്നായിരുന്നു. ഗുജറാത്തിലെതന്നെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയായിരുന്നു സംശയത്തിനു കാരണം.

ബിൽക്കീസ് ബാനോ ഭർത്താവിനും മകനുമൊപ്പം. (File Photo by SAM PANTHAKY/AFP)

തന്റെ 14 ബന്ധുക്കളെ കൺമുന്നിൽ തീവച്ചു കൊലപ്പെടുത്തുന്നതു കണ്ട സഹീറ ഷെയ്ഖ് എന്ന പെൺകുട്ടി ഭീഷണിയും സമ്മർദവും കാരണം മൊഴിമാറ്റിപ്പറഞ്ഞു. ഭയവും നിസ്സഹായതയും ബിൽക്കീസിനെയും അത്തരമൊരു ഘട്ടത്തിലെത്തിച്ചാലോ എന്നാണ് സിബിഐ സംഘം ഭയന്നത്. അങ്ങനെ സംശയിച്ചവരെ ബിൽക്കീസ് അദ്ഭുതപ്പെടുത്തി. അവൾ ഉറച്ചുതന്നെ നിന്നു. പീഡനത്തിനിരയായവർ കൂടുതൽ നാണക്കേട് സഹിച്ച് കേസിന്റെ പിന്നാലെ നടക്കും എന്ന് പ്രതികൾ കരുതിയില്ല. അവിടെയാണ് ബിൽക്കീസ് മാതൃകയായത്. ‘‘ജീവിക്കാൻ കഴിയും എന്ന് പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല ശൂന്യത മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത് എങ്കിലും ഒരു വാശിയുണ്ടായിരുന്നു’’. തന്റെ നീതിതേടിയുള്ള യാത്രകളെ ബിൽക്കീസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

∙ മറക്കരുത്, യാക്കൂബിനെയും

കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കോടതി വ്യവഹാരങ്ങൾ ആണ് ബിൽക്കീസിന് നടത്തേണ്ടിവന്നത്. കോടതിയിൽ പ്രതിഭാഗം ഉന്നയിക്കുന്ന ചോദ്യങ്ങളും ‘അനുഭവ വിവരണവും’ കഴിയുമ്പോൾ ബിൽക്കീസ് തളർന്നു പോകുമായിരുന്നു. അപ്പോഴൊക്കെ ഭർത്താവായ യാക്കൂബ് വെള്ളം പകർന്നു നൽകും. കുടിവെള്ളവുമായാണ് യാക്കൂബ് റസൽ അവൾക്കൊപ്പം പോയിരുന്നത്. കോടതികളുടെ നീതിബോധത്തിനൊപ്പം ഇന്നു കാണുന്ന ബിൽക്കീസിനെ നിലനിർത്തിയത് ഭർത്താവായ യാക്കൂബ് നൽകിയ പിന്തുണ കൂടിയായിരുന്നു.

പത്രസമ്മേളനത്തിനിടെ വിതുമ്പുന്ന ബിൽക്കീസ്. ഭർത്താവ് യാക്കൂബ് സമീപം. (PTI Photo)

 പീഡനത്തിന് ഇരയായവർ ജീവാപായം ഉണ്ടാകുമെന്ന് കരുതി നിശ്ശബ്ദരായപ്പോൾ ‘എനിക്ക് നീതി വേണം’ എന്ന് കരയുകയായിരുന്നു അവൾ. ‘ഒപ്പം ഞാനുണ്ടെ’ന്ന് യാക്കൂബ് അവളെ ആശ്വസിപ്പിച്ചു. വെറും ആശ്വാസവാക്കുകളായിരുന്നില്ല. ഈ കാലം മുഴുവൻ അവൾക്കൊപ്പം യാക്കൂബ് ഉറച്ചുനിന്നു. എന്താണ് അന്ന് സംഭവിച്ചത് എന്നല്ല, ഇനി എന്തു ചെയ്യണം എന്നുമാത്രമാണ് യാക്കൂബ് അവളോട് സംസാരിച്ചത്. മാനസിക ആഘാതത്തിൽ സംസാരശേഷി മരവിച്ച അവളെ താങ്ങും തണലും നൽകി ബോംബെയിലെ വിചാരണസ്ഥലത്ത് അടക്കം എല്ലായിടത്തും അദ്ദേഹം കൊണ്ടുപോയി. തുടർച്ചയായുള്ള ചോദ്യംചെയ്യലിൽ തളരുമ്പോൾ ഇടയ്‌ക്കിടെ കൊച്ചുകുട്ടികൾക്കെന്നപോലെ യാക്കൂബ് ഭാര്യയ്ക്കു വെള്ളം പകർന്നുനൽകി. എന്തു നഷ്ടവും സഹിച്ച് ഞാൻ കൂടെ നിൽക്കുമെന്ന് അവളോട് ആവർത്തിച്ചു പറഞ്ഞു. യാക്കൂബിന്റെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് കോടതിവിധികൾ .

∙ 10 വർഷം, 12 വീടുകൾ

ഗുജറാത്ത് കലാപം നടന്ന് 10 വർഷങ്ങൾക്കു ശേഷം ബിൽക്കീസ് ബാനുവിനെ കാണുമ്പോൾ പന്ത്രണ്ടാമത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു മുന്നിൽ കളിച്ചു നടന്ന കുട്ടിയെ ചൂണ്ടിക്കാട്ടി ബിൽക്കീസ് പറഞ്ഞു: ‘‘ഇവളായിരുന്നു അന്ന് എന്റെ വയറ്റിൽ’’. നീതിക്കുവേണ്ടി മാത്രമല്ല ബിൽക്കീസിന് അലയേണ്ടി വന്നത്. ഒരു വാടകവീട് കിട്ടാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഏതെങ്കിലും സ്ഥലത്ത് താമസിച്ച് കുറച്ചു കാലം കഴിയുമ്പോൾ സമീപത്തുള്ളവർ ആളെ തിരിച്ചറിയുമ്പോൾ അസ്വസ്ഥരാകും. അടുത്ത വീട് തേടിയുള്ള യാത്രയായി പിന്നെ. നീതിക്കു വേണ്ടി മാത്രമല്ല, കിടപ്പാടം തേടിയും ബിൽക്കീസും കുടുംബവും വലഞ്ഞു. അവിശ്വസനീയമെന്നു തോന്നും ഈ യാത്രകൾ. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയത്. എന്നാൽ അതു നൽകിയില്ല. അതു ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടിവന്നു. 

ബിൽക്കീസ് ബാനു താമസിച്ചിരുന്ന ഗുജറാത്തിലെ വീടുകളിലൊന്ന് പൂട്ടിയിട്ട നിലയിൽ. (ഫയൽ ചിത്രം∙മനോരമ)

എന്താണ് ബിൽക്കീസിന്റെ പ്രസക്തി? ചാരമായി പോകുമായിരുന്ന ഒരു കേസിനെ അസാധാരണ ഇച്ഛാശക്തിയോടെ ബിൽക്കീസ് ഉയർത്തിയെടുത്തു. ഭരണകൂടങ്ങൾ എതിരു നിന്നിട്ടും പിന്തിരിഞ്ഞില്ല. നീതിയും സത്യവും സ്വർണശോഭയോടെ തിളങ്ങുന്നുവെങ്കിൽ അതിനു കാരണക്കാരി ബിൽക്കീസ് ബാനോ ആണ്. ബിൽക്കീസ് പറയുന്നു: ‘‘പൊലീസിനു കൊടുക്കാൻ എന്റെ കയ്യിൽ തെളിവുകൾ ഇല്ലായിരുന്നു എങ്കിലും ഞാൻ പുറത്തു വന്നില്ലായിരുന്നെങ്കിൽ അങ്ങനെയൊരു സംഭവംതന്നെ നടന്നിട്ടില്ല എന്ന് പൊലീസ് സ്ഥാപിക്കുമായിരുന്നു. കാരണം തെളിവുകൾ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല’’. ആ തെളിവുകൾ നൽകാൻ ഒരു ജീവിതംകൊണ്ട് തീരാത്തയത്ര യുദ്ധങ്ങൾ കൂടിയാണ് ബിൽക്കീസ് നയിച്ചത്. നീതിന്യായ ചരിത്രം അതിന് ബിൽക്കീസിനോട് കടപ്പെട്ടിരിക്കും.

English Summary:

Bilkis Bano Persevered in Her Legal Battle for Over 20 Years to Seek Justice