100 ദിനം നിർത്താതെ ചുമ: പതിയിരിക്കുന്നത് ‘മിസ്റ്ററി വൈറസ്? ആശങ്കയിലേക്ക് വൈറ്റ് ലങ് സിൻഡ്രോമും
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.
‘മിസ്റ്ററി വൈറസ്’ എന്ന ഈ പുതിയ ഇനം വൈറസിനെക്കുറിച്ചും അതിന്റെ രോഗതീവ്രതയെക്കുറിച്ചും പഠനങ്ങൾ തുടങ്ങിയപ്പോഴേക്കും ചൈനയിലെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ ശ്വാസകോശരോഗബാധിതരായ കൊച്ചുകുട്ടികളെക്കൊണ്ട് നിറഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. കുട്ടികൾ ആണ് ഈ രോഗാവസ്ഥയ്ക്ക് ഇരകളായവരിൽ കൂടുതലും. കോവിഡ് പോലെ ആശങ്കപ്പെടേണ്ടതില്ലെന്നു ലോകാരോഗ്യസംഘടനയുൾപ്പെടെ ആശ്വസിപ്പിക്കുമ്പോഴും ചൈനയുമായി നിരന്തരസമ്പർക്കമുള്ള മറ്റു രാജ്യങ്ങളിലും കുട്ടികളിലെ ശ്വാസകോശ രോഗാണുബാധ വർധിക്കുന്നത് അതീവ ഗൗരവമർഹിക്കുന്നുണ്ട്. കാലാവസ്ഥയിലുള്ള അപ്രതീക്ഷിത വ്യതിയാനങ്ങളും വായുമലിനീകരണവുമുൾപ്പെടെ ഒട്ടേറെ കാരണങ്ങൾ ശ്വാസകോശ രോഗാണുബാധയ്ക്കു പിന്നിലുണ്ടെങ്കിലും വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് പോലെ കുറേക്കൂടി ഭീതിജനകമായ അവസ്ഥയിലേക്കു കാര്യങ്ങൾ കൈവിട്ടുപോകുമോ എന്നും ഭയക്കുന്നവരുണ്ട്.
∙ ചുമയുടെ ചൈനീസ് വേരുകൾ
ചുമയോടനുബന്ധിച്ചുള്ള ശ്വസനപ്രശ്നങ്ങൾ പലരിലും ന്യുമോണിയയ്ക്കും കാരണമാകുന്നതായാണ് റിപ്പോർട്ട്. കുട്ടികളിലും കടുത്ത ചുമ ന്യുമോണിയ വരെയെത്തി വഷളാകാറുണ്ടത്രേ. ഈ സാഹചര്യത്തിലാണ് മെഡിക്കൽ രംഗത്തെ വിദ്ഗധർ ചുമയുടെ ചൈനീസ് വേരുകൾ തേടിയിറങ്ങിയത്. കേരളത്തിലുൾപ്പെടെ ഇന്ത്യയിൽ പലയിടങ്ങളിലും കുട്ടികളിലെ ന്യുമോണിയ കേസുകൾ വർധിച്ചുവരുന്നതിനു പിന്നിൽ ചൈനയിലെ അജ്ഞാത വൈറസ് ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കോവിഡ് രണ്ടാംതരംഗം കുട്ടികളുടെ പ്രതിരോധശേഷിയെ പാടെ ഉലച്ചാണു കടന്നുപോയതെന്നതിനാൽ കുട്ടികളിൽ പുതുതായി പ്രത്യക്ഷപ്പെടുന്ന ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങൾ അതീവ പ്രാധാന്യത്തോടെ തന്നെ കാണേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അജ്ഞാത വൈറസ് സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ചൈന പുറത്തുവിടാത്തതും പകർച്ചവ്യാധിയുടെ ഭയാനകതയിലേക്കുതന്നെ വിരൽ ചൂണ്ടുന്നു.
2023 നവംബർ 13നാണ് ചൈനയിലെ ആദ്യ അജ്ഞാത ന്യുമോണിയ രോഗം റിപ്പോർട്ട് ചെയപ്പെട്ടത്. 2 മാസത്തിനകം ചൈനയിലെ കേസുകളിൽ ക്രമാതീതമായ വർധനവുണ്ടാകുകയും ചെയ്തു. രോഗം ഏറ്റവും വേഗത്തിൽ വ്യാപിച്ച തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പ്രതിദിനം 1200 കുട്ടികളായിരുന്നത്രേ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയത്. ഇവരിൽ 90 ശതമാനം പേർക്കും അടിയന്തര ചികിത്സാ സഹായം വേണ്ടിവന്നു.
ശ്വാസകോശത്തിൽ വെളുത്ത പാടുകളായി എക്സ്റേയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് വൈറ്റ് ലങ് സിൻഡ്രോം വരവറിയിക്കുന്നത്. കുട്ടികളെയാണ് ഇതു കൂടുതലും ബാധിക്കുക. ചുമ, പനി, കഫക്കെട്ട്, തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം എന്നിങ്ങനെ ഒരു സാധാരണ ജലദോഷപ്പനിയുടെ തന്നെ ലക്ഷണങ്ങളാണുണ്ടാവുക.
പനി, ചുമ, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് കുട്ടികൾ ആശുപത്രിയിലെത്തിയത്. ചിലരുടെ ഓക്സിജൻ ലെവൽ താഴ്ന്നു വളരെ പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. എന്നാൽ സാധാരണ ജലദോഷപ്പനി പോലെയുള്ള രോഗാവസ്ഥ മാത്രമാണിതെന്നും രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമേ വേണ്ടിവരൂ എന്നും ആരോഗ്യരംഗത്തെ ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കുഞ്ഞുമക്കളുടെ കാര്യമാണ്, ജാഗ്രത അനിവാര്യമാണ്.
∙ പേടിക്കണ്ട; ഇത് വൈറ്റ് ലങ് സിൻഡ്രോം
എന്താണ് വൈറ്റ് ലങ് സിൻഡ്രോം? മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കയായി ഇതു മാറിക്കഴിഞ്ഞു. ശ്വാസകോശത്തിൽ വെളുത്ത പാടുകളായി എക്സ്റേയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് വൈറ്റ് ലങ് സിൻഡ്രോം വരവറിയിക്കുന്നത്. കുട്ടികളെയാണ് ഇതു കൂടുതലും ബാധിക്കുക. ചുമ, പനി, കഫക്കെട്ട്, തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം എന്നിങ്ങനെ ഒരു സാധാരണ ജലദോഷപ്പനിയുടെ തന്നെ ലക്ഷണങ്ങളുമായാണ് ഇതു ബാധിക്കുക. ചില കുട്ടികളിൽ വയറിളക്കം, ഛർദി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുമായി രോഗം മൂർച്ഛിക്കാറുമുണ്ട്. കൊറോണ, സാർസ്, ഇൻഫ്ലുവൻസ വൈറസുകൾ പോലെ മാരകമായ ഒരു അജ്ഞാത വൈറസ് ആണ് വൈറ്റ് ലങ് സിൻഡ്രോമിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
∙ ചുമച്ചുതുടങ്ങിയത് ചൈനയോ?
ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യുമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും 2024 ജനുവരിയിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നു. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കോവിഡ് ഇന്ത്യയിൽ ആദ്യം കണ്ടെത്തിയതു കേരളത്തിലായിരുന്നു. ആ സാഹചര്യത്തിലായിരുന്നു അധിക ജാഗ്രതാ നിർദേശം. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വന്നവരുമായി സമ്പർക്കം ഉണ്ടോയെന്നു പ്രത്യേകം ചോദിക്കും.
സംസ്ഥാനത്തെ ആശുപത്രികളിലുള്ള ന്യുമോണിയ ബാധിതരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ജനിതക ശ്രേണീകരണത്തിന് അയയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശിച്ചതും സ്ഥിതി എത്രമാത്രം ഗുരുതരമാണെന്നതു വ്യക്തമാക്കിയിരുന്നു. അടുത്തിടെ ചൈനയാത്ര നടത്തിയവർ, ചൈനക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു. കോവിഡ് ബാധിതരാണെന്നു സംശയിക്കുന്നവരെ ആർടിപിസിആർ ചെയ്തശേഷം ജനിതക ശ്രേണീകരണത്തിന് സാംപിൾ എടുത്തു. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളത്തിൽനിന്ന് ഒട്ടേറെപ്പേർ ചൈന സന്ദർശിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം തുടരാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അജ്ഞാത ന്യുമോണിയയുടെ പശ്ചാത്തലത്തിൽ വ്യാപാര, യാത്ര വിലക്കുകൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. ജാഗ്രത തുടരണമെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നുമാണ് ഡബ്യുഎച്ച്ഒ അറിയിച്ചിട്ടുള്ളത്. രോഗബാധകളെക്കുറിച്ചു ഗവേഷണം നടത്തുന്ന ‘പ്രോമെഡ്’ പ്ലാറ്റ്ഫോമാണ് ചൈനയിലെ അജ്ഞാത ന്യുമോണിയയെക്കുറിച്ചുള്ള ആദ്യഘട്ട വിവരങ്ങൾ പുറത്തുവിട്ടത്. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതും പ്രോമെഡ് ആയിരുന്നു.
2023 ഒക്ടോബർ ആദ്യവാരത്തിലാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ഒട്ടേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിലെ ഡിസംബർ–ജനുവരി കാലത്തെ ശക്തമായ തണുപ്പ് കുട്ടികളിലെ ന്യുമോണിയ നിരക്ക് ഉയർത്തിയെന്നാണ് നിഗമനം. ഇൻഫ്ലുവൻസ, സാധാരണയായി കുട്ടികളിൽ കാണുന്ന മൈകോപ്ലാസ്മ ന്യുമോണിയ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണു ചൈനയുടെ വിശദീകരണം.
വാക്‌സിനേഷൻ പ്രതിരോധം കുട്ടികൾക്കു മാത്രം പോരാ, മുതിർന്നവർക്കും വേണം. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ ബാധിച്ച മുതിർന്ന പൗരന്മാർക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്‌സിനേഷൻ ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ സാധാരണയായി നൽകുന്നത്.
∙ ആശങ്ക വേണ്ട; വാക്സീനുണ്ട്
ശ്വാസകോശ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ വടക്കൻ ചൈനയിൽ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളെ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ശ്വാസകോശരോഗങ്ങളും പക്ഷിപ്പനി കേസുകളുമാണ് (എച്ച്9എച്ച്2–ഏവിയൻ ഇൻഫ്ലുവൻസ) അവിടെ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടിന്റെയും കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് ആശങ്ക ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. കുട്ടികളിൽ കൂടുതലായി ന്യുമോണിയ സ്ഥിരീകരിക്കപ്പെടുന്നതിലും ആശങ്കപ്പെടാനില്ലെന്നും അസാധാരണ രോഗകാരികളുടെ സാന്നിധ്യമില്ലെന്നുമാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.
ശ്വാസകോശരോഗങ്ങൾ വർധിച്ചു വരുന്നതിനെത്തുടർന്ന് കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്സിനേഷൻ കൂടി നൽകിത്തുടങ്ങിയിട്ടുണ്ട്. സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി പുതിയതായി ഉൾപ്പെടുത്തിയ ന്യുമോ കോക്കൽ കൺജുഗേറ്റ് വാക്‌സീൻ (പിസിവി) ആണ് ആരോഗ്യവകുപ്പ് നൽകുന്നത്. ന്യൂമോ കോക്കൽ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള കുട്ടികൾക്കാണ് പിസിവി നൽകേണ്ടത്. കുഞ്ഞിന് ഒന്നരമാസത്തിൽ മറ്റ് വാക്‌സീനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നൽകിയാൽ മതി.
ഈ വാക്സീന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസ്സാണ്. ഒന്നര മാസത്തെ ആദ്യ ഡോസിനു ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സീൻ നൽകുക. സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ 2000 രൂപ വരെ വിലയുള്ള പിസിവി വാക്‌സീൻ ആണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത്. മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വിദഗ്ധ പരിശീലനം നൽകിയ ശേഷമാണ് വാക്‌സിനേഷൻ നടപടി വ്യാപകമാക്കുന്നത്.
∙ മുതിർന്ന പൗരന്മാർക്കും വാക്സീൻ സുരക്ഷ
വാക്‌സിനേഷൻ പ്രതിരോധം കുട്ടികൾക്കു മാത്രം പോരാ, മുതിർന്നവർക്കും വേണം. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ ബാധിച്ച മുതിർന്ന പൗരന്മാർക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്‌സിനേഷൻ ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ സാധാരണയായി നൽകുന്നത്. ആരോഗ്യപൂർണമായ വാർധക്യം കൈവരിക്കാനും ചില പ്രത്യേക രോഗാവസ്ഥകളിലും അഡൽട്ട് വാക്‌സീൻ നൽകിവരുന്നു. ജെറിയാട്രിക്‌സ് എന്ന വിഭാഗത്തിനു കീഴിലാണ് ഈ വാക്‌സീനുകൾ നൽകുന്നത്. വയോധികരുടെ മരണകാരണങ്ങളിൽ മുൻപന്തിയിലുള്ളതാണ് ന്യുമോണിയ. ഇത് ചികിത്സിച്ചു ഭേദമാക്കുന്നത് എളുപ്പമല്ല.
പോസ്റ്റ് കോവിഡ് ന്യുമോണിയ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി കോവിഡ്മുക്തിക്കു ശേഷവും കരുതലോടെ ജീവിക്കുക എന്നതാണ്. കോവിഡ് ബാധിച്ചൊരാൾ സമ്പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തിയെന്നു പറയാൻ ചിലപ്പോൾ ഒന്നോ രണ്ടോ വർഷം വരെ വേണ്ടിവന്നേക്കാം. ഈ കാലം പ്രധാനമാണ്. ശരീരത്തിന് അതിന്റെ സ്വാഭാവിക പ്രതിരോധ ശേഷി തിരിച്ചുപിടിക്കാനുള്ള സമയംകൂടിയാണിത്.
ന്യുമോകോക്കൽ വാക്‌സീൻ ഒരു ഡോസ് എടുത്ത് 5 വർഷത്തിനു ശേഷമാണ് രണ്ടാം ഡോസ് എടുക്കുന്നത്. എപ്പോൾ, എങ്ങനെ എടുക്കണമെന്നത് ജെറിയാട്രിഷ്യൻ അല്ലെങ്കിൽ പൾമനോളജിസ്റ്റ് ആണു നിർദേശിക്കുക. അപൂർവമായി പനിയുണ്ടായേക്കാം. അത് ഗുളിക കഴിച്ചാൽ മാറും. വേറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത വാക്‌സീനാണിത്. ഫ്ലൂവിന് എതിരെയുള്ള ഇൻഫ്ലുവൻസ വാക്‌സീനും എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഓരോ വർഷവും എടുക്കേണ്ടതാണ്. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടുന്നവർക്ക് ഇത് വലിയ ആശ്വാസമായിരിക്കും എന്നു ഡോക്ടർമാരും നിർദേശിക്കുന്നു.
∙ ന്യൂമോ കോക്കൽ രോഗവും ലക്ഷണങ്ങളും
സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്നു വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനഞ്ജൈറ്റിസ് എന്നിവയിൽനിന്നു കുഞ്ഞുങ്ങൾക്ക് ഈ വാക്‌സീൻ സംരക്ഷണം നൽകും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യുമോണിയ.
5 വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കൽ ന്യുമോണിയ ആണെന്നാണു കണ്ടെത്തിയിട്ടുള്ളത്. ചികിത്സാ ചെലവ് കൂടുതലായതിനാൽ രോഗബാധ കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കുട്ടികൾക്ക് അസുഖം കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്കു പോകാനോ മരണമടയാനോ സാധ്യതയുണ്ട്.
∙ വില്ലനായി ‘പോസ്റ്റ് കോവിഡ് ന്യുമോണിയ’
മുൻപ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഇല്ലാതിരുന്നവരിലും കോവിഡ് ബാധയ്ക്കുശേഷം പുതുതായി ശ്വസന പ്രശ്നങ്ങൾ ഉടലെടുത്തതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കോവിഡ്‌മുക്തി നേടിയവരിൽ വലിയൊരു ശതമാനം പേർക്കെങ്കിലും പിന്നീട് പലപ്പോഴും ന്യുമോണിയ ബാധിച്ചു തിരികെ ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. വൈറസ് പ്രതിരോധ സംവിധാനത്തെയാകെ തകർത്തുകളയുന്നതുതന്നെയാണു കോവിഡ്മുക്തിക്കു ശേഷമുള്ള ഈ ‘പോസ്റ്റ് കോവിഡ് ന്യുമോണിയ’യുടെ പ്രധാന കാരണം. പൊതുവേ ന്യുമോണിയയ്ക്കു കാരണമാകുന്ന ബാക്ടീരിയകളും വൈറസുകളും ഇതൊരു അവസരമായി കാണും. കോവിഡ് ശ്വാസകോശഘടനയിൽ വരുത്തിയ മാറ്റങ്ങളും സ്വാധീനിക്കാം.
പോസ്റ്റ് കോവിഡ് ന്യുമോണിയ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി കോവിഡ്മുക്തിക്കു ശേഷവും കരുതലോടെ ജീവിക്കുക എന്നതാണ്. കോവിഡ് ബാധിച്ചൊരാൾ സമ്പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തിയെന്നു പറയാൻ ചിലപ്പോൾ ഒന്നോ രണ്ടോ വർഷം വരെ വേണ്ടിവന്നേക്കാം. ഈ കാലം പ്രധാനമാണ്. ശരീരത്തിന് അതിന്റെ സ്വാഭാവിക പ്രതിരോധ ശേഷി തിരിച്ചുപിടിക്കാനുള്ള സമയംകൂടിയാണിത്. മാസ്ക് തുടർന്നും വേണം. ആൾക്കൂട്ടങ്ങളിലെ സമ്പർക്കം ഒഴിവാക്കുന്നതും നല്ലത്. തിരക്കുകളിലേക്കു മടങ്ങിയെത്താനുള്ള അമിതാവേശം ഒഴിവാക്കണം.
ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ നല്ലതാണ്. കോവിഡ്മുക്തി നേടിയുള്ള വിശ്രമകാലത്തു വരുന്ന രോഗലക്ഷണങ്ങളെയും ഗൗരവത്തോടെ കാണണം. കോവിഡ് സുഖപ്പെട്ടാലും ശരീരോഷ്മാവും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും പരിശോധിക്കുന്നതു തുടരണം. പലരും കരുതും പ്രായംചെന്നവർക്കും തീർത്തും പ്രതിരോധശേഷി ഇല്ലാത്തവർക്കുമാണു പോസ്റ്റ് കോവിഡ് ന്യുമോണിയ വരുന്നതെന്ന്. ഇതു ശരിയല്ല. കോവിഡ് ബാധയ്ക്കു പിന്നാലെ ന്യുമോണിയ ആർക്കും വരാം. രോഗലക്ഷണങ്ങൾ തുടക്കത്തിൽതന്നെ ശ്രദ്ധിക്കുന്നതും പ്രധാനം. ഉടനടി ആശുപത്രിയിലെത്താതെ വീട്ടിൽ തുടരുന്നതും പ്രശ്നമാകും. വൈകി ചികിത്സ തേടുന്നവർ ന്യുമോണിയ മൂലമുള്ള പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും.
∙ കോവിഡ് നിങ്ങളുടെ ശ്വാസകോശത്തോട് ചെയ്തത്...
കോവിഡ് ഏറ്റവും വില്ലൻപരിവേശം നേടുന്നത് അത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പാടെ തകർത്തുകളയുന്നതുകൊണ്ടാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങളാണു കൊറോണ വൈറസിന്റെ ഏറ്റവും ഭയാനകമായ പ്രത്യാഘാതം. മൂക്കിലോ വായിലോകൂടി പ്രവേശിച്ചു തൊണ്ടയിലെത്തി അവിടെ പറ്റിപ്പിടിച്ചു കോശങ്ങൾക്കുള്ളിലേക്കു കയറുന്നതാണു വൈറസിന്റെ രീതി. മനുഷ്യകോശങ്ങൾക്കുള്ളിലെ സ്വാഭാവിക റൈബോന്യൂക്ലിക് ആസിഡുകൾക്കു (ആർഎൻഎ) പകരം കൊറോണ വൈറസ് തങ്ങൾക്കാവശ്യമായ ആർഎൻഎകളെ ഉൽപാദിപ്പിക്കാൻ തുടങ്ങും.
വൈറസ് ആർഎൻഎകൾ കോശത്തിനുള്ളിൽ കളംപിടിക്കാൻ ആറേഴു ദിവസമെടുക്കും. ഈ ‘ഇൻകുബേഷൻ’ സമയത്താണു കോടാനുകോടി വൈറസ് പകർപ്പുകളായി ഇതു പെരുകുന്നതും രോഗകാരിയാകുന്നതും. പിന്നീടു ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിക്കും. മൂക്കിലെ കോശങ്ങളെ നശിപ്പിക്കുന്നതോടെ മണം നഷ്ടമാകും, വയറിലെ കോശങ്ങളെ ബാധിക്കുന്നതു വയറിലെ അസ്വസ്ഥതകൾക്കും കാരണമാകും. ഭക്ഷണം കഴിക്കുന്നതു കുറഞ്ഞാൽ തളർച്ചയുണ്ടാകാം. ഇതൊക്കെ കോവിഡിനെ സംബന്ധിച്ചു നിസ്സാര പ്രശ്നങ്ങളാണ്.
അതേസമയം, കൊറോണ വൈറസ് ശ്വാസകോശത്തിലെ സൂക്ഷ്്മ അറകളായ ആൽവിയോളകളെ ബാധിച്ചാൽ പ്രശ്നം രൂക്ഷമാകും. ഈ അറകളിൽവച്ചാണു ശ്വസനവായുവിൽനിന്ന് ഓക്സിജൻ രക്തത്തിലേക്കു പോകുന്നത്. വൈറസ്ബാധ ആൽവിയോളകളെ ബാധിക്കുന്നതോടെ ശ്വസനപ്രക്രിയ ശരിയാംവണ്ണം നടക്കാതെയാകും. വൈറസുകൾക്കെതിരെ ശരീരം സാധാരണ സൈറ്റോകൈൻ എന്ന പ്രോട്ടീൻ ഉൽപാദിപ്പിച്ചു ചെറുത്തുനിൽപു നടത്താറുണ്ട്.
എന്നാൽ, ഇതിന്റെ ഉൽപാദനം കൊടുങ്കാറ്റുപോലെ (സൈറ്റോകൈൻ സ്റ്റോം) പെട്ടെന്നു കൂടുന്നതോടെ ആൽവിയോളകൾ ബഹുഭൂരിപക്ഷവും പ്രവർത്തനരഹിതമാകും. ഇതു രക്തത്തിലെ ഓക്സിജന്റെ തോതു കുറഞ്ഞ്, നിശ്ചിത പരിധി കഴിയുന്ന അവസ്ഥയായ ഹൈപ്പോക്സിയ ആയി മാറും. ചിലപ്പോഴെല്ലാം ഇതു യാതൊരു ലക്ഷണങ്ങൾ കാട്ടാതെയും സംഭവിക്കാം – സൈലന്റ് ഹൈപ്പോക്സിയ. ചികിത്സയ്ക്കുള്ള സാധ്യതപോലും കിട്ടില്ലെന്നതിനാൽ ഇതു കൂടുതൽ അപകടകരമാണ്. അതിനാൽ കൃത്യമായ സമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ മടിക്കരുത്.