ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടെന്ന് പറയുമെങ്കിലും പ്രവാസലോകം എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ഗൾഫ് രാജ്യങ്ങൾ തന്നെയാവും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗൾഫിൽ നിന്ന് ഒഴുകിയെത്തിയ പണം വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല. ബാങ്ക് അക്കൗണ്ടുകൾ എല്ലാ പൗരന്മാർക്കും സാർവത്രികമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ കേരളത്തിലെ പ്രവാസി കുടുംബാംഗങ്ങൾക്ക് ബാങ്കിങ് നടപടികൾ മനഃപാഠമായിരുന്നു. ഗൾഫിൽ നിന്ന് ഉറ്റവർ മാസാമാസം അയയ്ക്കുന്ന പണം എടുക്കാൻ ബാങ്കുകളിലേക്ക് നേരിട്ടെത്തിയിരുന്ന അനുഭവമായിരുന്നു അവർക്ക് തുണ. പിന്നീട് വന്ന മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ വിദേശത്തുനിന്നുള്ള പണമിടപാടുകളുടെ കാലാതാമസം കുറച്ചു. ഇപ്പോഴിതാ പ്രവാസ ലോകത്ത് നിന്ന് മൊബൈലിലൂടെ നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയുന്ന സംവിധാനങ്ങളും വന്നുകഴിഞ്ഞു. ഇത്തരം ഒരു സംവിധാനത്തിനാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇതിനൊപ്പം യുഎഇയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനവും നിലവിൽ വന്നു. ഇന്ത്യ സംഭാവന ചെയ്ത സാങ്കേതിക വിദ്യയിലാണ് യുഎഇ ജെയ്‌വാൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ നിർമിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന കാര്യമാണ്. എന്താണ് ജെയ്‌വാൻ എന്നതും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ നിലവിൽ വന്ന പുതിയ മാറ്റത്തെ കുറിച്ചും വിശദമായി അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടെന്ന് പറയുമെങ്കിലും പ്രവാസലോകം എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ഗൾഫ് രാജ്യങ്ങൾ തന്നെയാവും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗൾഫിൽ നിന്ന് ഒഴുകിയെത്തിയ പണം വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല. ബാങ്ക് അക്കൗണ്ടുകൾ എല്ലാ പൗരന്മാർക്കും സാർവത്രികമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ കേരളത്തിലെ പ്രവാസി കുടുംബാംഗങ്ങൾക്ക് ബാങ്കിങ് നടപടികൾ മനഃപാഠമായിരുന്നു. ഗൾഫിൽ നിന്ന് ഉറ്റവർ മാസാമാസം അയയ്ക്കുന്ന പണം എടുക്കാൻ ബാങ്കുകളിലേക്ക് നേരിട്ടെത്തിയിരുന്ന അനുഭവമായിരുന്നു അവർക്ക് തുണ.

പിന്നീട് വന്ന മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ വിദേശത്തുനിന്നുള്ള പണമിടപാടുകളുടെ കാലതാമസം കുറച്ചു. ഇപ്പോഴിത പ്രവാസ ലോകത്ത് നിന്ന് മൊബൈലിലൂടെ നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയുന്ന സംവിധാനങ്ങളും വന്നുകഴിഞ്ഞു. ഇത്തരം ഒരു സംവിധാനത്തിനാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇതിനൊപ്പം യുഎഇയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനവും നിലവിൽ വന്നു. ഇന്ത്യ സംഭാവന ചെയ്ത സാങ്കേതിക വിദ്യയിലാണ് യുഎഇ ജെയ്‌വാൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ നിർമിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന കാര്യമാണ്. എന്താണ് ജെയ്‌വാൻ എന്നതും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ നിലവിൽ വന്ന പുതിയ മാറ്റത്തെ കുറിച്ചും വിശദമായി അറിയാം.

ഇന്ത്യൻ കറൻസി (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ കരുത്തോടെ ഡിജിറ്റൽ ഇന്ത്യ

ഒരു സാധനം വാങ്ങിയാൽ പണം നൽകാൻ പോക്കറ്റിൽ കയ്യിടുന്നവർ പഴ്സിന് പകരം മൊബൈൽ എടുക്കുന്ന കാലമാണ് ഇന്ന്. ഇനി പഴ്സ് തുറന്നാലും നോട്ടുകളുടെ സ്ഥാനത്ത് എടുത്ത് 'വീശുന്നത്' ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ആവും. മാളുകളിലും വലിയ വ്യാപാര സ്ഥാപനങ്ങളിലും മാത്രം ഉപയോഗിക്കാൻ കഴിയുമായിരുന്ന ഈ സംവിധാനം ഇപ്പോൾ തെരുവുകളിലേക്കുവരെ ഇറങ്ങിയിരിക്കുന്നു. റോഡരികിൽ മത്സ്യം വിൽക്കുന്നവർ മുതൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്നവർ വരെ സാധനങ്ങൾ നൽകിക്കഴിഞ്ഞാൽ ക്യു ആർ കോഡിലേക്ക് വിരൽ ചൂണ്ടും. നോട്ട് നിരോധനത്തിനൊപ്പം നാട്ടിൽ പ്രചാരം നേടിയ വാക്കാണ് ഡിജിറ്റൽ ഇന്ത്യ.

പേടിഎം ഉപയോഗിച്ച് കച്ചവടം ചെയ്യുന്ന വഴിയോരക്കച്ചവടക്കാരൻ. (Photo by Sajjad Hussain/AFP)

ആദ്യം മടിച്ചു നിന്നവർ പതിയെപ്പതിയെ ഫോണിൽ യുപിഐ സേവനം നൽകുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്തപ്പോൾ ഡിജിറ്റൽ ഇന്ത്യ വളർന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തിന്റെ ഡിജിറ്റൽ ഇടപാടുകളുടെ വലുപ്പം ലോകരാജ്യങ്ങളെയും ഞെട്ടിക്കാൻ പോന്നതായിരുന്നു. അതിർത്തികൾക്ക് അപ്പുറം ഇന്ത്യൻ ഡിജിറ്റൽ വിനിമയ സംവിധാനങ്ങൾക്ക് സ്വീകാര്യത ലഭിച്ചു. നിലവിൽ യുഎഇക്ക് പുറമേ ഏഴ് വിദേശ രാജ്യങ്ങളിൽ യുപിഐ പണമിടപാട് സംവിധാനത്തിലൂടെയുള്ള സേവനങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, സിംഗപ്പൂർ, ഫ്രാൻസ്, മൊറീഷ്യസ്, ശ്രീലങ്ക തുടങ്ങിയവയാണ് ആ രാജ്യങ്ങൾ.

∙ ഇന്ത്യൻ കരുത്തിൽ പിറന്ന 'ജെയ്‌വാൻ'

ADVERTISEMENT

ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഇരു രാജ്യങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിൽ ഇന്ത്യയുടെ റുപേ കാർഡും യുഎഇയുടെ ജെയ്‌വാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. ഇതോടെ യുഎഇയിൽ ഉടനീളം റുപേയുടെ സ്വീകാര്യത വർധിക്കും. ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തുന്ന ടൂറിസ്റ്റുകൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കുമാണ് ഇത് കൂടുതൽ സഹായകമാകുക. ഇരു രാജ്യങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് കൈവശമുള്ള കറൻസി മാറ്റിയെടുക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. പകരം ഇന്ത്യയിൽ ജെയ്‌വാനും യുഎഇയിൽ റുപേ കാർഡും ഇടപാടുകളിൽ സ്വീകരിക്കപ്പെടും. കറൻസി കൺവേർഷൻ ഫീസ് ഇനത്തിലും നല്ലൊരു തുക ഇതോടെ ലാഭിക്കാനാവും. യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനമായ ജെയ്‌വാൻ നിലവിൽ വന്നപ്പോൾ തന്നെ ഇന്ത്യൻ റുപേ കാർഡുമായി ബന്ധിക്കാനായത് എങ്ങനെയാണ്?

ജെയ്‌വാൻ കാർഡിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ. (Photo courtesy: X / @@MEAIndia )

കാരണം ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിലാണ് (യുപിഐ) യുഎഇയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്. ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഇന്ത്യയുടെ നാഷനൽ പേയ്മെന്റ് കോർപറേഷനാണ് കരാർ നൽകിയത്. യുഎഇയുടെ ഡിജിറ്റൽ ഇടപാടിന് ഉപയോഗിക്കുന്ന ജെയ്‌വാൻ കാർഡ‍ുകൾ ഇന്ത്യൻ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തങ്ങളുടെ പണമിടപാട് സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പുവച്ചത്. ഇന്ത്യൻ റുപേ കാർഡുകൾ നിലവിൽ ഒട്ടേറെ രാജ്യങ്ങളിൽ സ്വീകരിക്കപ്പെടുന്നുണ്ട്. 2014ലാണ് റുപേ കാർഡുകൾ ഇന്ത്യ പുറത്തിറക്കിയത്.

∙ ആനിയും യുപിഐയും കൂട്ടായി, പണം അയയ്ക്കാം ഞൊടിയിടയിൽ

ജെയ്‌വാനും റുപേ കാർഡും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ സന്തോഷിച്ചത് വിനോദ സഞ്ചാരികളായിരുന്നെങ്കിൽ ഇരു രാജ്യങ്ങളും തങ്ങളുടെ പണമിടപാട് സംവിധാനങ്ങളായ യുപിഐയും എഎഎൻഐ(ആനി)യും തമ്മിൽ ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ സന്തോഷിച്ചത് പ്രവാസികളും വ്യാപാരികളുമാണ്. മൊബൈലിലൂടെ തത്സമയ ധന വിനിമയത്തിന് ഇന്ത്യയും യുഎഇയും ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് യുപിഐയും ആനിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ പണ ഇടപാടുകൾ മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായകരമാവും.

Representative Image. Photo Credit : Matrix images / Shutterstock.com
ADVERTISEMENT

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇരു രാജ്യങ്ങളിൽ നിന്നും ആളുകൾക്ക് റജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് എപ്പോൾ വേണമെങ്കിലും പണം നേരിട്ട് അയക്കാനും സ്വീകരിക്കാനും കഴിയും. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഏറെ നേട്ടമാണ് ഈ സംവിധാനം. യുഎഇയിൽ 35 ലക്ഷം ഇന്ത്യൻ പ്രവാസികൾ കഴിയുന്നു. പ്രവാസികൾക്ക് പുറമേ വ്യാപാരികൾക്കും രണ്ട് രാജ്യങ്ങളിലേയും അക്കൗണ്ടുകളിലേക്ക് സുരക്ഷിതമായി പണം അയയ്ക്കാൻ ഇതിലൂടെ സാധിക്കും. ഇരു രാജ്യങ്ങളിലെയും വ്യാപാരവും വാണിജ്യവും ഗണ്യമായി വർധിക്കാനും ഇത് ഇടയാകും.

∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പണം അയയ്ക്കുന്ന വിധം

നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിനായി ബാങ്ക്, മണി എക്സ്‍ചേഞ്ചുകൾ, വിവിധ ആപ്പുകൾ എന്നിവയാണ് പ്രവാസികൾ ഉപയോഗിക്കുന്നത്. ഇതിൽ ബാങ്കുകളും  മണി എക്സ്‍ചേഞ്ചുകളും ഇടപാടുകൾക്ക് 20 ദിർഹവും നികുതിയായി 2 ദിർഹവും ഈടാക്കാറുണ്ട്. ഇതിൽ ചില സ്ഥാപനങ്ങൾ ഓഫറുകളും നൽകുന്നു. അതേസമയം ആപ്പുകൾ കളം പിടിക്കുന്നതിനായി വലിയ ഓഫറുകളാണ് നൽകുന്നത്. എന്നാൽ ആനിയും യുപിഐയും ഒന്നിക്കുന്നതോടെ ഇടപാടുകൾ സൗജന്യമായി നടത്താനായേക്കും എന്നതാണ് പ്രത്യേകത. ഇപ്പോൾ ഇന്ത്യയും യുഎഇയും ഒപ്പുവച്ച കരാർ പ്രകാരം യുപിഐ–ആനി പണമിടപാട് സംവിധാനങ്ങൾ  തമ്മിലുള്ള ഇടപാടുകൾ യാഥാർഥ്യമാകുമ്പോൾ ഇന്ത്യയിൽ നിന്ന് യുപിഐയിലൂടെ യുഎഇയിലുള്ള ഒരാളുടെ ആനി സംവിധാനം ഉപയോഗിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെയാണ് പണം അയയ്ക്കുക എന്ന് പരിശോധിക്കാം.

1. യുപിഐ ആപ്പ് തുറക്കുക
2. പണം ലഭിക്കേണ്ട ആളുടെ യുഎഇയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും അയയ്‌ക്കേണ്ട തുകയും രേഖപ്പെടുത്തുക.
3. പണം അയച്ചയാളുടെ അക്കൗണ്ടുള്ള ഇന്ത്യൻ ബാങ്ക് സുരക്ഷിതമായി ഇടപാടിനുള്ള അഭ്യർഥന യുഎഇയുടെ ആനിക്കു കൈമാറും
4.ആനി പണം ലഭിക്കേണ്ട യുഎഇയിലെ സ്വീകർത്താവിന്റെ ബാങ്ക് മനസ്സിലാക്കി ഇടപാടിനുള്ള അഭ്യർഥന കൈമാറും
5. തുടർന്ന് പരിശോധനയ്ക്ക് ശേഷം പണം സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ക്രെഡിറ്റ് ചെയ്യും

ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ യുപിഐ–ആനി സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതോടെ സാധ്യമാവും. അതേസമയം ആനിയും യുപിഐയും തമ്മിൽ ഇടപാടുകൾ സാധ്യമാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഫെബ്രുവരി 13ന് ഒപ്പുവച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

∙ ഇന്ത്യയുടെ യുപിഐ, യുഎഇയുടെ 'ആനി'

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തൽക്ഷണ പണമിടപാട് സംവിധാനമാണ്‌ യുപിഐ എന്നറിയപ്പെടുന്ന യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്. 2016 ഏപ്രിൽ 11ന് ആണ് പരീക്ഷണാടിസ്ഥാനത്തിൽ യുപിഐ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഉൾപ്പെടുത്തുന്ന സംവിധാനമാണ് ഇത്. വിവിധ ബാങ്കുകളുടെ ആപ്പുകൾ യുപിഐ വികസിപ്പിച്ച പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തി പണമിടപാടുകൾ നടത്തുന്നുണ്ട്. ഇവർ വ്യത്യസ്ത പേരുകളിലുള്ള ആപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉദാഹരണം ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവ.

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പണം കൈമാറുന്നത് ഫെമ നിയമങ്ങൾക്ക് വിധേയമാണ്. എങ്കിലും നിക്ഷേപത്തിനും ചെലവുകൾക്കുമായി മറ്റൊരു രാജ്യത്തേക്ക് ഒരു നിശ്ചിത തുക അയയ്ക്കാനാവും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽ‌ആർ‌എസ്) എന്നാണ് ഇത് അറിയപ്പെടുന്നത്. 2015 മുതൽ ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം ഡോളർ വരെ ഇന്ത്യയിൽ നിന്ന് അയയ്ക്കാം. 2014 വരെ ഈ പരിധി 1.25 ലക്ഷം ഡോളറായിരുന്നു. ചികിത്സ, പഠനം, യാത്രകൾ, ബിസിനസ് ആവശ്യം, ബന്ധുക്കൾക്ക് തുടങ്ങിയ കാര്യങ്ങൾക്കായാണ് ഇന്ത്യയിൽ നിന്ന് പണം അയയ്ക്കാനാവുക.

നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആപ്പാണ് ഭീം ആപ്. രാജ്യത്തെ 550ന് അടുത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യുപിഐ ശൃംഖലയിലുണ്ട്. 2024 ജനുവരിയിൽ മാത്രം 12203 ദശലക്ഷം യുപിഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. ഈ ഇടപാടുകളുടെ മൂല്യം അളന്നാൽ അത് 18,41,083.97 കോടി വരും. ഇന്ത്യയുടെ യുപിഐയ്ക്ക് സമാനമായ സേവനങ്ങളാണ് യുഎഇയിൽ ആനി നിർവഹിക്കുന്നത്. 2023ലാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ആനിയെ അവതരിപ്പിച്ചത്. സിബിയുഎഇയുടെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പണമിടപാടുകളാണ് ആനി എന്ന തൽക്ഷണ പണമിടപാട് സംവിധാനം വികസിപ്പിച്ചത്. തുടർന്ന് മൊബൈൽ ആപ്ലിക്കേഷനായി എത്തിയ ആനി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനങ്ങൾക്കിടയിൽ പ്രചാരം നേടി.

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ മാറ്റമാണ് ആനിയുടെ വരവുണ്ടാക്കിയത്. അരലക്ഷം ദിർഹമാണ് ഒരു ഇടപാടിൽ അയക്കാനാവുന്ന വലിയ തുക. ആദ്യഘട്ടത്തിൽ യുഎഇയിൽ പ്രധാന ബാങ്കുകളിലെ ഇടപാടുകളാണ് ആനിയിലൂടെ സാധ്യമാക്കിയത്. 10 സെക്കൻഡിൽ പണം ഇടപാട് സുരക്ഷിതമായി ചെയ്യാനാവും എന്നാണ് ആനി ഉപയോഗിക്കുന്നവർക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ നൽകുന്ന വാഗ്ദാനം. ആപ്പിലെ സേവനങ്ങൾക്ക് പുറമേ ഡിജിറ്റൽ പണമിടപാട് സാധ്യമാക്കുന്നതിനായുള്ള ആഭ്യന്തര കാർഡിലേക്കുള്ള യുഎഇയുടെ അന്വേഷണമാണ് ഇന്ത്യയുടെ റുപേ കാർഡിലേക്ക് എത്തിയത്. തുടർന്ന് യുഎഇ സെൻട്രൽ ബാങ്ക് ഇന്ത്യയുടെ നാഷനൽ പേയ്മെന്റ് കോർപറേഷന് കരാർ നൽകി.

English Summary:

Jaywan: New Digital Payment for UAE-India Transactions Explained