രഹസ്യ വഴിയിലൂടെ സർവനാശം, ‘നെടുങ്കോട്ട’ വീണു: ചരിത്രത്തിലെ വലിയ സൈനികാഭ്യാസത്തിന് നാറ്റോ, മഴ കഴിഞ്ഞാൽ മഹായുദ്ധം?
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് വ്ളാഡിമിർ സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു. അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് വ്ളാഡിമിർ സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു. അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് വ്ളാഡിമിർ സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു. അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു.
അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.
കിഴക്കൻ മേഖലയിലെ യുക്രെയ്നിയൻ പ്രതിരോധം അപ്പാടെ തകരുകയാണെങ്കിൽ ഡെനിപ്രോ നദിയുടെ പടിഞ്ഞാറൻ മേഖലയുടെ സുരക്ഷയും നാറ്റോയുടെ കിഴക്കൻ അതിർത്തികളിലെ സുരക്ഷയും ഏറ്റെടുക്കാനാണ് സൈനിക അഭ്യാസത്തിന്റെ മറവിൽ നാറ്റോയുടെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. യുക്രെയ്നിന്റെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? അവ്ദിവ്കയിൽ നിന്നു യുക്രെയ്ൻ സൈന്യം പിൻമാറാൻ കാരണമെന്ത്? സൈനിക മേധാവിയെ പുറത്താക്കിയ സെലെൻസ്കിയുടെ നടപടി യുക്രെയ്ൻ പോരാട്ടത്തെ എങ്ങനെ ബാധിക്കും? ഡെനിപ്രോ നദിയുടെ കിഴക്കൻ മേഖലയാകെ റഷ്യൻ സൈന്യം പിടിച്ചെടുക്കുമോ?. നാറ്റോ സൈന്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് 2024 സാക്ഷ്യം വഹിച്ചേക്കുമോ? വിശദമായി പരിശോധിക്കാം...
∙ കണക്കുകൂട്ടൽ തെറ്റിച്ച റഷ്യൻ തന്ത്രം
2014ൽ ഡോണെറ്റ്സ്‌കിലും ലുഹാൻസ്കിലും റഷ്യൻ വിമതർ പോരാട്ടം തുടങ്ങിയതിനൊപ്പം പോരാട്ടഭൂമിയായ ചെറുകിട വ്യാവസായിക നഗരമാണ് അവ്ദിവ്ക. യുക്രെയ്നിന്റെ പ്രതിരോധ നിരയിലെ അഭേദ്യമായ നെടുങ്കോട്ടയെന്നാണ് (Fortress) അവ്ദിവ്ക അറിയപ്പെട്ടിരുന്നത്. 2014 മുതൽ പോരാട്ടം നടക്കുന്നതിനാൽ വർഷങ്ങൾ എടുത്തു നിർമിച്ച ശക്തമായ പ്രതിരോധ സൗകര്യങ്ങളാണ് അവ്ദിവ്കയ്ക്കുണ്ടായിരുന്നത്. കോൺക്രീറ്റ് ബങ്കറുകളും ട്രഞ്ചുകളും ഉൾപ്പെടെ ബൃഹത്തായ മൂന്നുനിര പ്രതിരോധ ലൈനുകളുടെ കരുത്തിൽ വർഷങ്ങളോളം അവ്ദിവ്ക റഷ്യൻ ആക്രമണത്തെ ചെറുത്തുനിന്നു. കഴിഞ്ഞ മഞ്ഞുകാലത്ത് ബാഖ്മുത് നഗരത്തിനു വേണ്ടി വാഗ്നർ സംഘം പോരാട്ടം തുടങ്ങിയ ഒപ്പം അവ്ദിവ്കയ്ക്കു നേർക്ക് റഷ്യൻ സേനയും രംഗത്തിറങ്ങിയിരുന്നു.
ബാഖ്മുത്തിൽ വാഗ്നർ സംഘം വിജയിച്ചെങ്കിലും അവ്ദിവ്കയിൽ റഷ്യൻ സൈന്യം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി രണ്ടും കൽപ്പിച്ചാണ് റഷ്യ കരുക്കൾ നീക്കിയത്. സൈന്യവുമായി കരാർ ഒപ്പിട്ടു പ്രവർത്തിക്കുന്ന മുൻ വാഗ്നർ സംഘാംഗങ്ങളെയാണ് പ്രധാനമായും അവ്ദിവ്ക പിടിച്ചെടുക്കാൻ നിയോഗിച്ചത്. അവ്ദിവ്കയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യനാളിൽ യുക്രെയ്നിന്റെ ശക്തമായ ആക്രമണത്തിൽ കടുത്ത നാശം നേരിട്ടാണ് റഷ്യൻ സേന അവ്ദിവ്കയെ വളഞ്ഞത്. യുക്രെയ്ൻ ഒരുക്കിയ കനത്ത പ്രതിരോധ നിരയെ മറികടക്കാൻ റഷ്യയ്ക്ക് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. എന്നാൽ, കരുത്തിനേക്കാൾ തന്ത്രങ്ങൾ വിധി നിർണയിച്ചപ്പോൾ റഷ്യൻ സേന അവ്ദിവ്കയിൽ അപ്രതീക്ഷിത സൈനിക മുന്നേറ്റം നടത്തുകയായിരുന്നു.
യുക്രെയ്നിന്റെ കോൺക്രീറ്റ് ബങ്കറുകളെയും ട്രഞ്ചുകളെയും നേരിട്ടു ഭേദിക്കാനാകില്ലെന്നു തിരിച്ചറിഞ്ഞ റഷ്യൻ സൈന്യം പലയിടത്തും തുരങ്കങ്ങൾ നിർമിച്ചു യുക്രെയ്നിയൻ പ്രതിരോധ നിരകളെ ബൈപാസ് ചെയ്യുകയായിരുന്നു. കൂടാതെ സോവിയറ്റ് യൂണിയന്റെ കാലത്തു നിർമിക്കുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു പൈപ്‌ലൈനിലൂടെ അപ്രതീക്ഷിതമായി റഷ്യൻ സേന അവ്ദിവ്കയുടെ നഗരമധ്യത്തിലെ ജനവാസ മേഖലകളിലേക്കും എത്തി. ഇത്രവേഗത്തിൽ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം പ്രതീക്ഷിക്കാതെയിരുന്ന യുക്രെയ്നിന്റെ പ്രതിരോധ നിരകൾ ഇതോടെ തകർന്നടിഞ്ഞു.
ഫെബ്രുവരി ആദ്യ ആഴ്ച അവ്ദിവ്കയുടെ നഗരമധ്യത്തിൽ സാന്നിധ്യമറിയിച്ച റഷ്യൻ സേന, ഫെബ്രുവരി 13നു നഗരത്തെ രണ്ടായി പിളർന്നു പ്രധാന സപ്ലൈ റോഡിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. ഇതോടെ അവ്ദിവ്ക നഗരത്തിന്റെ പ്രധാന പ്രതിരോധ കേന്ദ്രങ്ങളായ കോക്ക് പ്ലാന്റും നഗരത്തിലെ സിറ്റാഡൽ മേഖലയും (നഗരത്തിന്റെ ഏറ്റവും ശക്തിദുർഗമായ കോട്ടപോലുള്ള കെട്ടിട സമുച്ചയം) തമ്മിലുള്ള ബന്ധം മുറിഞ്ഞു. ടണലുകളും ബങ്കറുകളും മതിയായ ആയുധശേഖരവുമുള്ള കോക്ക് പ്ലാന്റിനെ ഒഴിവാക്കി സിറ്റാഡൽ മേഖലയിലൂടെ നഗരത്തെ പൂർണമായി ചുറ്റിവളയാൻ റഷ്യൻ സേന ഒരുക്കം തുടങ്ങിയതോടെ യുക്രെയ്ൻ അപകടം മണത്തു.
∙ പരുക്കേറ്റവരെ ഉപേക്ഷിച്ച് യുക്രെയ്ൻ പിന്മാറ്റം
അവ്ദിവ്കയിൽ തമ്പടിച്ചിരുന്ന യുക്രെയ്ൻ സൈനികർ വലിയ ആത്മവിശ്വാസത്തിലായിരുന്നു. കോൺക്രീറ്റ് ബങ്കറുകളും ട്രഞ്ചുകളുമുള്ള അവ്ദിവ്കയിൽ റഷ്യൻ സൈന്യം ഇത്രവേഗം കടന്നുകയറുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ച റഷ്യൻ സൈന്യം അതിവേഗം നഗരഹൃദയത്തിലെത്തിയതോടെ തന്ത്രപ്രധാനമായ വളയൽ ഭയന്നു യുക്രെയ്ൻ സൈന്യം പലയിടത്തു നിന്നും പിന്മാറിത്തുടങ്ങിയിരുന്നു. നഗരത്തിന്റെ ശക്തികേന്ദ്രങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത റഷ്യൻ സേന യുക്രെയ്ൻ സൈനികർക്ക് കീഴടങ്ങാൻ അന്ത്യശാസനവും നൽകിയിരുന്നു.
എന്നാൽ റഷ്യൻ അന്ത്യശാസനം തള്ളിയ യുക്രെയ്ൻ സൈനിക മേധാവി ജനറൽ ഓലെസ്കാൻഡർ സിർക്സി അവ്ദിവ്കയിൽ പ്രതിരോധം ശക്തമാക്കാനാണ് ആദ്യഘട്ടത്തിൽ ഉത്തരവിട്ടത്. ഇതിനെതിരെ സൈനികർക്കിടയിലും യുദ്ധതന്ത്രജ്ഞർക്കിടയിലും കടുത്ത പ്രതിഷേധം ഉയർന്നതോടെ സൈനികർക്ക് സുരക്ഷിതമായി പിന്മാറാനുള്ള വഴി കണ്ടെത്താനായി യുക്രെയ്ൻ സൈന്യത്തിലെ ഏറ്റവും പരിചയസമ്പന്നരായ തേർഡ് അസോൾട്ട് ബ്രിഗേഡിനെ (അസോവ് ബറ്റാലിയൻ) ബാഖ്മുത് മേഖലയിൽ നിന്ന് അവ്ദിവ്കയിലേക്കു സിർക്സി പുനർവിന്യസിച്ചിരുന്നു.
നഗരമധ്യത്തിൽ കടന്നുകയറിയ റഷ്യൻ സേനയുടെ മിന്നൽ മുന്നേറ്റത്തിൽ പ്രധാന സപ്ലൈ റോഡിന്റെ നിയന്ത്രണം യുക്രെയ്നിനു നഷ്ടമായിരുന്നു. ഇതോടെ ഒരേയൊരു മൺറോഡ് മാത്രമായിരുന്നു യുക്രെയ്നിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. ഇതിലൂടെ വേണ്ടിയിരുന്നു നഗരത്തിൽ തമ്പടിച്ചിരിക്കുന്ന സൈനികർക്ക് ആയുധങ്ങളും ഇന്ധനവും ഭക്ഷണവും എത്തിക്കേണ്ടിയിരുന്നത്. കൂടാതെ നഗരത്തിൽ നിന്നു പിന്മാറണമെങ്കിലും ഈ റോഡ് മാത്രമായിരുന്നു യുക്രെയ്നിന്റെ ഏക ആശ്രയം. കൂടാതെ മഞ്ഞും മഴയും ശക്തമായതോടെ ഈ റോഡിലൂടെയുള്ള സൈനിക നീക്കങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതോടെ നഗരത്തിൽ നിന്നു പിന്മാറാൻ ഫെബ്രുവരി 17നു യുക്രെയ്ൻ തീരുമാനിക്കുകയായിരുന്നു.
എണ്ണായിരത്തിലധികം സൈനികരെയാണ് അവ്ദിവ്കയുടെ പ്രതിരോധത്തിനായി യുക്രെയ്ൻ നിയോഗിച്ചിരുന്നത്. ഇതിൽ 4500 സൈനികരും പടിഞ്ഞാറൻ മേഖലയിലെ കോക്ക് പ്ലാന്റിലായിരുന്നു തമ്പടിച്ചിരുന്നത്. നഗരത്തിന്റെ വിവിധ മേഖലകളിലായി 3500 സൈനികരുമുണ്ടായിരുന്നു. കോക്ക് പ്ലാന്റിലെ യുക്രെയ്ൻ സൈനികർക്ക് പിന്മാറാൻ മറ്റു വഴികളുണ്ടായിരുന്നെങ്കിലും നഗരത്തിൽ കുടുങ്ങിയ സൈനികർക്ക് മൺറോഡ് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കൂടാതെ റോഡിന്റെ രണ്ടു ഭാഗങ്ങളും റഷ്യൻ പീരങ്കികളുടെ ആക്രമണ പരിധിയിലുമായിരുന്നു.
ഇതോടെ പലസമയത്ത് ചെറുസംഘങ്ങളായി കാൽനടയായും ചെറുസൈനിക വാഹനങ്ങളിലായും നഗരം വിട്ട യുക്രെയ്ൻ സൈനികർ പരുക്കേറ്റവരെ നഗരത്തിലുപേക്ഷിച്ചിട്ടാണ് പിന്മാറിയത്. മതിയായ വാഹനസൗകര്യമില്ലാത്തതിനാൽ പരുക്കേറ്റവരെ ഒഴിപ്പിക്കുക ദുഷ്കരമായതിനാലാണ് യുക്രെയ്ൻ ഇത്തരമൊരു കടുത്ത തീരുമാനം എടുത്തത്. പെട്ടെന്നുള്ള പിന്മാറ്റത്തിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ അവ്ദിവക നഗരത്തിൽ ഒറ്റപ്പെട്ടു കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരെയെല്ലാം യുദ്ധത്തടവുകാരായി റഷ്യൻ സേന പിടികൂടിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഒട്ടേറെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും അവ്ദിവ്കയിൽ ഉപേക്ഷിച്ചാണ് യുക്രെയ്ൻ സേന പിന്മാറിയത്.
സൈനിക മേധാവിയായ സലൂഷ്നിക്ക് തന്നേക്കാൾ ജനപിന്തുണയുണ്ടെന്നു തിരിച്ചറിഞ്ഞതും അമേരിക്കൻ നേതൃത്വവുമായി നേരിട്ടു വെടിനിർത്തൽ ചർച്ച നടത്തിയതുമാണ് സൈനിക മേധാവിയെ പുറത്താക്കാൻ സെലെൻസ്കിയെ പ്രേരിപ്പിച്ചത്. സെലെൻസ്കി വാഗ്ദാനം ചെയ്ത നയതന്ത്രപദവി നിരസിച്ച സലൂഷ്നി അധികം വൈകാതെ യുക്രെയ്നിയൻ രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്നാണു നിരീക്ഷണം.
∙ സൈന്യം വരാൻ ഒളിച്ചു കഴിഞ്ഞ 10 വർഷം
‘ഗേറ്റ് വേ ഓഫ് ഡോൺബാസ്’ എന്നാണ് അവ്ദിവ്ക നഗരം അറിയപ്പെടുന്നത്. ഡോണെറ്റ്സ്ക് മേഖലയിലെ പ്രധാന നഗരമായ ഡോൺബാസിൽ നിന്നു 15 കിലോമീറ്റർ മാത്രം ദൂരെയാണ് അവ്ദിവ്കയുടെ സ്ഥാനം. 2014ൽ ഡോൺബാസ് നഗരം പിടിച്ചെടുത്ത റഷ്യൻ വിമതരിൽ നിന്നു യുക്രെയ്ൻ സേന തിരിച്ചു പിടിച്ചു സുരക്ഷിതമാക്കിയ നഗരമാണ് അവ്ദിവ്ക. കൂടാതെ ഡോൺബാസിലെ റഷ്യൻ വിമതർക്കു നേരെ അവ്ദിവ്കയിൽ നിന്നു റോക്കറ്റ്, മോട്ടർ ആക്രമണങ്ങളും യുക്രെയ്ൻ പതിവാക്കിയിരുന്നു. അവ്ദിവ്ക പിടിച്ചെടുത്തതോടെ ഈ ആക്രമണങ്ങൾക്ക് അറുതിവരുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
കൂടാതെ ഡോൺബാസ് നഗരം യുക്രെയ്ൻ ആക്രമണത്തിൽ നിന്നു സുരക്ഷിതമാക്കിയാൽ റഷ്യയുടെ തുടർ സൈനിക നീക്കങ്ങൾക്കുള്ള ലോജിസ്റ്റിക് ഹബാക്കി (സൈനിക ചരുക്കു നീക്ക കേന്ദ്രം) മാറ്റാനും സാധിക്കും. ഡോണെറ്റ്സ്ക് മേഖലയിലൂടെ റഷ്യ പുതുതായി നിർമിച്ചു കൊണ്ടിരിക്കുന്ന റെയിൽവേ ലൈൻ കൂടി പൂർത്തിയാകുന്നതോടെ യുക്രെയ്നിനു നേർക്കുള്ള റഷ്യൻ ആക്രമണങ്ങളുടെ പ്രധാന ലോഞ്ചിങ് പാഡായി ഡോൺബാസ് മേഖല മാറും. യുദ്ധത്തിനു മുൻപ് 32,000 പേർ വസിച്ചിരുന്ന അവ്ദിവ്കയിൽ വെറും ആയിരം പേർ മാത്രമായിരുന്നു യുദ്ധത്തിന്റെ അവസാനഘട്ടത്തിലുണ്ടായിരുന്നത്.
മറ്റുള്ളവർ ആക്രമണം ഭയന്ന് ഒഴിഞ്ഞുപോയപ്പോഴും റഷ്യൻ വംശജരായ ഇവർ റഷ്യയോട് ചേരാനാണു കടുത്ത പോരാട്ടത്തെ അതിജീവിച്ചു കെട്ടിടങ്ങളുടെ ബങ്കറുകളിലും സെല്ലാറുകളിലുമായി 10 വർഷമായി അവ്ദിവ്കയിൽ പിടിച്ചു നിന്നത്. നഗരത്തിന്റെ ജനവാസ മേഖലയിൽ എത്തിയ റഷ്യൻ സേന ഇവരെ സുരക്ഷിതമായി റഷ്യൻ നിയന്ത്രിത പ്രദേശത്തേക്കു നീക്കാനായി ആക്രമണം ഏതാനും ദിവസങ്ങൾ നിർത്തിവയ്ക്കുക പോലും ചെയ്തിരുന്നു.
∙ അട്ടിമറി ഭയന്ന് സലൂഷ്നി പുറത്ത്
യുദ്ധഭൂമിയിൽ കടുത്ത തിരിച്ചടി നേരിടുമ്പോഴും യുക്രെയ്നിൽ അധികാരതർക്കം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്. അധികാരങ്ങളെല്ലാം തന്നിലേക്കു കേന്ദ്രീകരിച്ചതോടെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഏകാധിപതിയായി മാറുന്നുവെന്നാണ് സെലെൻസ്കിയോട് എതിർപ്പുള്ളവർ പറയുന്നത്. 2022ൽ റഷ്യ പ്രത്യേക സൈനിക നടപടി തുടങ്ങിയതു മുതൽ യുക്രെയ്നിൽ സൈനിക നിയമം പ്രഖ്യാപിക്കപ്പെട്ടതാണ്. നിയമപ്രകാരം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണ് രാജ്യത്തെ പരമാധികാരി. കണക്കുകൾ പ്രകാരം ഈ മാർച്ചിൽ യുക്രെയ്നിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ രാജ്യത്തെ യുദ്ധാന്തരീക്ഷം കണക്കിലെടുത്ത് പ്രസിഡന്റ് സെലെൻസ്കി തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു.
യുദ്ധഭൂമിയിലെ പോരാട്ടങ്ങളിൽ ഇരുപക്ഷത്തിനും മുൻതൂക്കം ഇല്ലാതായതോടെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ യുക്രെയ്ൻ സൈന്യം നിർദേശം വച്ചിരുന്നു. ഇതേ ആവശ്യം അമേരിക്കയുടെ മുന്നിലും യുക്രെയ്ൻ സൈനിക മേധാവി വലേറി സലൂഷ്നി വച്ചിരുന്നുവെന്നാണു സൂചന. യുക്രെയ്ൻ സൈന്യത്തിന്റെ ആവശ്യത്തോട് അമേരിക്കയ്ക്കും അനുകൂല നിലപാടായിരുന്നത്രേ. ഇതിനു പിന്നാലെയാണ് സൈനിക മേധാവി വലേറി സലൂഷ്നിയെ പുറത്താക്കാൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കരുക്കൾ നീക്കിയത്. സൈനിക മേധാവി സ്ഥാനത്ത് നിന്നു നീക്കുന്നതിനു പകരം കാനഡയിലോ യുകെയിലോ യുക്രെയ്നിന്റെ അംബാസിഡറായി സുരക്ഷിതമായി അഭയം തേടാൻ സലൂഷ്നിക്ക് സെലെൻസ്കി അവസരം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സലൂഷ്നി ഈ വാഗ്ദാനം നിഷേധിച്ചു.
ഇതിനു പിന്നാലെയാണ് സലൂഷ്നിയെ സ്ഥാനത്തു നിന്നു നീക്കി സെലെൻസ്കി ഉത്തരവിട്ടത്. എന്നാൽ സൈനിക മേധാവിയായ സലൂഷ്നിക്ക് തന്നേക്കാൾ ജനപിന്തുണയുണ്ടെന്നു തിരിച്ചറിഞ്ഞതും അമേരിക്കൻ നേതൃത്വവുമായി നേരിട്ടു വെടിനിർത്തൽ ചർച്ച നടത്തിയതുമാണ് സൈനിക മേധാവിയെ പുറത്താക്കാൻ സെലെൻസ്കിയെ പ്രേരിപ്പിച്ചതെന്ന് പ്രസിദ്ധ അമേരിക്കൻ മാധ്യമപ്രവർത്തകൻ സെയ്മോർ ഹെർഷ് തന്റെ ബ്ലോഗിലൂടെ ആരോപിച്ചിരുന്നു. അമേരിക്കൻ പിന്തുണയോടെ സലൂഷ്നിയും സൈന്യവും തന്നെ പുറത്താക്കുമോയെന്ന ആശങ്കയാണ് സൈനിക മേധാവിയെ മാറ്റാൻ സെലെൻസ്കിയെ പ്രേരിപ്പിച്ചതെന്നാണ് അണിയറ വാർത്തകൾ.
സെലെൻസ്കി വാഗ്ദാനം ചെയ്ത നയതന്ത്രപദവി നിരസിച്ച സലൂഷ്നി അധികം വൈകാതെ യുക്രെയ്നിയൻ രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്നാണു നിരീക്ഷണം. സലൂഷ്നിയുടെ പുറത്താക്കൽ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ ബാധിച്ചുകഴിഞ്ഞു. സൈനിക മേധാവിയെ പുറത്താക്കിയതിൽ ഒട്ടേറെ സൈനികർ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. സലൂഷ്നിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കീവിൽ ജനങ്ങളുടെ പ്രതിഷേധ റാലികളും അരങ്ങേറി.
നിലവിലെ നിരക്കിൽ റഷ്യൻ സേന മുന്നേറ്റം തുടർന്നാൽ വർഷാവസാനത്തോടെയോ അടുത്ത വർഷത്തിന്റെ മധ്യത്തോടെയോ തലസ്ഥാനമായ കീവ് ഉൾപ്പെടെ ഡെനിപ്രോ നദിയുടെ കിഴക്കൻകര മുഴുവൻ റഷ്യൻ സൈന്യം പിടിച്ചെടുത്തേയ്ക്കുമെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
∙ പുട്ടിന്റെ അഭിമുഖവും നാറ്റോയുടെ ആശങ്കയും
അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഏറെ പ്രതീക്ഷയോടെയാണ് 2023ലെ യുക്രെയ്നിന്റെ പ്രതിരോധത്തെ നോക്കിക്കണ്ടിരുന്നത്. എന്നാൽ റഷ്യൻ പ്രതിരോധ നിരയുടെ ആഴത്തിൽ തട്ടി യുക്രെയ്ൻ പ്രത്യാക്രമണ പദ്ധതി പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള സൈനിക സഹായങ്ങൾ അമേരിക്കയും നാറ്റോയും പടിപടിയായി കുറച്ചിരുന്നു. ഇതിനു പിന്നാലെ റഷ്യൻ സേന ശൈത്യകാലത്ത് വീണ്ടും തിരിച്ചടി ആരംഭിച്ചതോടെ യുക്രെയ്നിന്റെ പ്രതിരോധം തകരാനും തുടങ്ങി. നിലവിലെ നിരക്കിൽ റഷ്യൻ സേന മുന്നേറ്റം തുടർന്നാൽ വർഷാവസാനത്തോടെയോ അടുത്ത വർഷത്തിന്റെ മധ്യത്തോടെയോ തലസ്ഥാനമായ കീവ് ഉൾപ്പെടെ ഡെനിപ്രോ നദിയുടെ കിഴക്കൻകര മുഴുവൻ റഷ്യൻ സൈന്യം പിടിച്ചെടുത്തേയ്ക്കുമെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
അടുത്തിടെ അമേരിക്കൻ ടിവി ജേണലിസ്റ്റ് ടർക്കർ കാൾസൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്കോയിൽ വച്ചു നടത്തിയ വിവാദ അഭിമുഖം ഏറെ ചർച്ചാ വിഷയമായിരുന്നു. അഭിമുഖത്തിൽ ചരിത്രത്തെ ഉദ്ധരിച്ച് ക്രൈമിയയും ഡെനിപ്രോ നദിയുടെ കിഴക്കൻ മേഖല മുഴുവനായും ചരിത്രപരമായി റഷ്യൻ മേഖലകളായിരുന്നുവെന്ന് പുട്ടിൻ സമർഥിച്ചിരുന്നു. കൂടാതെ പിടിച്ചെടുത്ത പ്രദേശങ്ങളുടെ പൂർണമായ നിയന്ത്രണം തുടരുമെന്നും റഷ്യയുടെ താൽപര്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ചർച്ചകൾക്കു മാത്രമേ തയാറാകൂ എന്നും പുട്ടിൻ വ്യക്തമാക്കിയിരുന്നു. നേരത്തെ ഖേഴ്സോൺ, സപൊറീഷ്യ, ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, എന്നീ നാലു പ്രവിശ്യകളാണ് പുട്ടിൻ റഷ്യയോട് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചത്. എന്നാൽ ടർക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ ഡെനിപ്രോയുടെ കിഴക്കൻ കര മുഴുവൻ പിടിച്ചെടുക്കുമെന്ന നിശബ്ദ പ്രഖ്യാപനമാണ് പുട്ടിൻ നടത്തിയതെന്നു വിലയിരുത്തുന്നവരുണ്ട്.
∙ യുക്രെയ്നിലിറങ്ങാൻ നാറ്റോ സൈന്യം
ശീതയുദ്ധത്തിനു ശേഷം തങ്ങളുടെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനാണ് നാറ്റോ തുടക്കമിട്ടിരിക്കുന്നത്. ജനുവരി 22ന് തുടങ്ങി മേയ് 31 വരെ തുടരുന്ന ‘സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024’ എന്ന സൈനിക അഭ്യാസത്തിൽ നാറ്റോയിൽ അംഗമാകാനൊരുങ്ങുന്ന സ്വീഡനും മറ്റു 31 അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് ലക്ഷത്തോളം സൈനികരും 80ൽ അധികം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നൂറിലധികം യുദ്ധടാങ്കുകളും കവചിത വാഹനങ്ങളും കപ്പൽ പടയും എല്ലാം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. കരയിലും കടലിലും ആകാശത്തിലും ഉള്ള സുരക്ഷയ്ക്കു പുറമേ സൈബർ സുരക്ഷ, ബഹിരാകാശ സുരക്ഷ എന്നിവ കൂടി ലക്ഷ്യം വച്ചുള്ള വിപുലമായ പരിശീലനമാണു സൈനിക അഭ്യാസത്തിൽ നാറ്റോ ഉൾപ്പെടുത്തിയിട്ടുള്ളത്.
1988ൽ റിഫോർജർ അഭ്യാസത്തിനു ശേഷം നാറ്റോ നടത്തുന്ന ഏറ്റവും വിപുലമായ സൈനിക അഭ്യാസമാണ് സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024. ബാൾട്ടിക് കടലിൽ തുടങ്ങി വിവിധ കിഴക്കൻ നാറ്റോ രാജ്യങ്ങളിലൂടെ പരിശീലനം പുരോഗമിക്കുമെന്നാണ് അറിയുന്നത്. സൈനിക അഭ്യാസത്തിന്റെ മറവിൽ റഷ്യയും ബെലാറുസുമായുള്ള നാറ്റോയുടെ കിഴക്കൻ അതിർത്തിയിൽ സേനാ വിന്യാസം നടത്താനാണ് നാറ്റോയുടെ നീക്കമെന്നു വിലയിരുത്തലുണ്ട്. സൈനിക അഭ്യാസത്തിന്റെ മറവിലായിരുന്നു 2022ൽ റഷ്യൻ സേന യുക്രെയ്നിന്റെ അതിർത്തിയിലേക്കു നീങ്ങിയത്. അതിനാൽ നാറ്റോയുടെ സൈനിക അഭ്യാസവും ഇത്തരത്തിൽ സൈനിക വിന്യാസമായി മാറുമെന്നാണു യുദ്ധവിദഗ്ധരുടെ നിഗമനം.
നിലവിൽ നാറ്റോയുടെ കിഴക്കൻ അതിർത്തിയായ ലിത്വാനിയയിലും ലാത്വിയായിലും എസ്റ്റോണിയയിലുമായി നാറ്റോ സഖ്യത്തിലുൾപ്പെട്ട അയ്യായിരത്തോളം ജർമൻ സൈനികർ സുരക്ഷയൊരുക്കുന്നുണ്ട്. യുക്രെയ്നിലെ സുരക്ഷ ഏറ്റെടുക്കാൻ നാറ്റോ സൈന്യം നേരിട്ടു രംഗത്തിറങ്ങിയാൽ റഷ്യ– യുക്രെയ്ൻ യുദ്ധം കൂടുതൽ വഷളാകുമെന്നു വിലയിരുത്തലുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിൽ മഞ്ഞുവീഴ്ച കുറയുകയും ഒപ്പം മഴ ശക്തമാകുകയും ചെയ്യും. ട്രീ ലൈനുകളോടും വിശാലമായ പാടങ്ങളോടും ചേർന്നുള്ള മൺറോഡുകൾ ചെളിയിൽ പുതയും. ടാറിങ് റോഡുകളിലൂടെ മാത്രമേ സൈനിക നീക്കം സാധ്യമാകൂ. ഇതോടെ വൻ സൈനിക നീക്കങ്ങൾ ഇരുപക്ഷത്തിനും ഏറെക്കുറെ അസാധ്യമാകും.എന്നാൽ മഴ മാറി യുക്രെയ്നിലെ പീഠഭൂമികളിൽ മണ്ണുറയ്ക്കുന്നതോടെ വീണ്ടും സൈനിക നീക്കങ്ങൾ സജീവമാകും.
യുക്രെയ്നിനു നേർക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രത്യേക സൈനിക നടപടി പ്രഖ്യാപിച്ചിട്ടു ഫെബ്രുവരി 24നു രണ്ടു വർഷം പൂർത്തിയാകുകയാണ്. ആദ്യവർഷത്തെ തിരിച്ചടികൾക്കു ശേഷം താളം വീണ്ടെടുത്ത റഷ്യൻ സേന പൂർവാധികം ശക്തിയോടെ യുദ്ധക്കളത്തിൽ മേൽക്കോയ്മ നേടിക്കഴിഞ്ഞു. മറുവശത്ത് ഇസ്രയേൽ – ഗാസ യുദ്ധം തുടങ്ങിയതും അമേരിക്കൻ സെനറ്റർമാരുടെ എതിർപ്പും മൂലം അമേരിക്കൻ ആയുധ സഹായം നിലച്ചത് യുക്രെയ്നിന്റെ മുന്നോട്ടുള്ള പോരാട്ടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ചുരുങ്ങിയത് അടുത്ത ആറു മാസം യുദ്ധക്കളത്തിൽ യുക്രെയ്നിനു തിരിച്ചടികളുടെ നാളുകളായിരിക്കുമെന്നാണ് യുദ്ധവിദഗ്ധരുടെ മുന്നറിയിപ്പ്. ആയുധങ്ങളുടെയും സൈനികരുടെയും കുറവ് യുക്രയ്നിയൻ പ്രതിരോധത്തെ ചീട്ടുകൊട്ടാരം പോലെ തകർത്തേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻ സേനയുടെ സംഹാരതാണ്ഡവത്തിനും ലോകം സാക്ഷ്യം വഹിക്കും.