നരബലി തടയാമായിരുന്നു: എങ്ങനെ മറക്കും ആ കുഞ്ഞ് എഴുതിയത്: ലൈംഗിക കുറ്റവാളികളെ ‘തുറന്നു വിട്ടത്’ ആരാണ്?
കോഴിക്കോട് പേരാമ്പ്രയിൽ അനു എന്ന ഇരുപത്തിയാറുകാരിയെ മുട്ടറ്റംമാത്രം വെള്ളമുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടത്തിയത് 2024 മാർച്ച് 11നാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി മുജീബ് റഹ്മാൻ. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അനുവിനെ ബൈക്കിൽ കയറ്റിയ പ്രതി വഴിയിൽവച്ച് തോട്ടിലേയ്ക്ക് തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരിച്ചെന്നുറപ്പിച്ചശേഷം അനുവിന്റെ ആഭരണങ്ങളുമായി പ്രതി കടന്നു. ഇയാളെ അറസ്റ്റുചെയ്ത ശേഷം മറ്റൊരു കാര്യം കൂടി പൊലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ അൻപതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. സ്ഥിരം കുറ്റവാളി! മുജീബ് റഹ്മാനിൽ തീർന്നില്ല, 2023ൽ ആലുവയിൽ അഞ്ചുവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം, തിരുവനന്തപുരം പേട്ടയിൽനിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടി, ഇലന്തൂർ നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി, 2023ൽ ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ രാജ് തുടങ്ങിയ ഒട്ടേറെപ്പേർ പതിവ് കുറ്റവാളികളാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയ ഇവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് എന്തുകൊണ്ട് നമുക്ക് തടയാനാവുന്നില്ല? ഉത്തരം ലളിതമാണ്.

കോഴിക്കോട് പേരാമ്പ്രയിൽ അനു എന്ന ഇരുപത്തിയാറുകാരിയെ മുട്ടറ്റംമാത്രം വെള്ളമുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടത്തിയത് 2024 മാർച്ച് 11നാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി മുജീബ് റഹ്മാൻ. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അനുവിനെ ബൈക്കിൽ കയറ്റിയ പ്രതി വഴിയിൽവച്ച് തോട്ടിലേയ്ക്ക് തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരിച്ചെന്നുറപ്പിച്ചശേഷം അനുവിന്റെ ആഭരണങ്ങളുമായി പ്രതി കടന്നു. ഇയാളെ അറസ്റ്റുചെയ്ത ശേഷം മറ്റൊരു കാര്യം കൂടി പൊലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ അൻപതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. സ്ഥിരം കുറ്റവാളി!
മുജീബ് റഹ്മാനിൽ തീർന്നില്ല, 2023ൽ ആലുവയിൽ അഞ്ചുവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം, തിരുവനന്തപുരം പേട്ടയിൽനിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടി, ഇലന്തൂർ നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി, 2023ൽ ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ രാജ് തുടങ്ങിയ ഒട്ടേറെപ്പേർ പതിവ് കുറ്റവാളികളാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയ ഇവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് എന്തുകൊണ്ട് നമുക്ക് തടയാനാവുന്നില്ല? ഉത്തരം ലളിതമാണ്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനുള്ള കാര്യക്ഷമമായ സംവിധാനം ഇവിടെയില്ലാത്തതുകൊണ്ട്. വിദേശരാജ്യങ്ങളിൽ തൊണ്ണൂറുകൾ മുതൽതന്നെ വിജയകരമായ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് കേരളത്തിൽ ഇത്തരമൊരു സാഹചര്യം.
∙ പ്രശ്നക്കാരെന്നറിയാം പക്ഷേ...
ആലുവയിൽ 2023ൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പുഞ്ചിരിച്ച മുഖം നമ്മുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ആ കുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന ബിഹാറുകാരൻ അസ്‌ഫാക് ആലം മുൻപും പോക്സോ കേസിൽ പ്രതിയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2018ൽ ഡൽഹിയിൽവച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലെത്തിയത്. ‘‘അസ്‌ഫാക് ആലത്തിനെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിൽ ആ കുഞ്ഞ് കൊല്ലപ്പെടില്ലായിരുന്നു. കൊലപാതകശേഷം പ്രതിയെ പിടികൂടിയെന്നു പറഞ്ഞാലും കുടുംബത്തിനുണ്ടാകുന്ന നഷ്ടം ഇല്ലാതാകില്ലല്ലോ. ഒരു കുടുംബത്തിന്റെ സന്തോഷം അതോടെ അവസാനിക്കുകയാണ്. കുറ്റത്തിനു ശേഷം പ്രതിയെ പിടികൂടുന്നതിനേക്കാൾ കുറ്റകൃത്യം തടയാനുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുകയാണ് വേണ്ടത്’’, റിട്ട. എസ്‌പി എൻ.രാമചന്ദ്രൻ പറയുന്നു.
ആലുവയിൽത്തന്നെ 2023ൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് അറുപതുകാരിയെ പീഡിപ്പിച്ചതടക്കം 14 കേസുകളിൽ പ്രതിയാണ്. പേട്ടയിൽ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ച വർക്കല സ്വദേശി ഹസൻകുട്ടി നേരത്തേ പോക്സോ, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. ഇലന്തൂർ നരബലിക്കേസിലെ പ്രധാനപ്രതി മുഹമ്മദ് ഷാഫി എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്. മാസങ്ങളോളം നിരീക്ഷിച്ചും പിന്തുടർന്നുമാണ്ഷാഫി നരബലിക്കായുള്ള ഇരകളെ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രമാണിവ. ഈ കേസുകളിലെല്ലാം വളരെപ്പെട്ടെന്ന് പ്രതികളെ പിടികൂടിയെന്നതിൽ പൊലീസിന് അഭിമാനിക്കാം. എന്നാൽ കുറ്റകൃത്യങ്ങള്‍ സംഭവിക്കുംമുൻപ് തടയാനായില്ലെന്നത് നമ്മുടെ നിരീക്ഷണസംവിധാനങ്ങളുടെ ദൗർബല്യം വെളിവാക്കുന്നു.
∙ ജിപിഎസും സോഷ്യൽ റജിസ്ട്രിയും മാതൃകയാക്കണ്ടേ?
വിദേശരാജ്യങ്ങളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർ, പ്രത്യേകിച്ച് ലൈംഗിക കുറ്റവാളികൾ ജാമ്യത്തിലിറങ്ങിയാൽ അവരെ നിരന്തരം നിരീക്ഷിക്കാൻ പ്രബേഷൻ–പരോൾ ഓഫിസർമാരുണ്ട്. കുറ്റവാളികൾ പോകുന്ന സ്ഥലങ്ങൾ, ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങിയവയെല്ലാം ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ഉദാഹരണത്തിന് പോക്സോയ്ക്ക് സമാനമായ കേസുകളിൽ പ്രതിയായവർക്ക് സ്കൂൾ, പാർക്ക് തുടങ്ങി കുട്ടികളെത്തുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാൻ അനുമതിയുണ്ടാവില്ല. ഇത്തരം നിർദേശങ്ങൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദേശരാജ്യങ്ങൾ പരീക്ഷിച്ച് വിജയിച്ച മറ്റ് മാർഗങ്ങളാണ് ഇലക്ട്രോണിക് മോണിറ്ററിങ്ങും സോഷ്യൽ റജിസ്ട്രിയും.
യുഎസ്, യുകെ, കാനഡ, മലേഷ്യ, ബെൽജിയം, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സ്പെയിൻ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ കുറ്റവാളികളെ നിരീക്ഷിക്കാൻ ജിപിഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. സാധാരണയായി കാലിൽ ധരിക്കാവുന്ന ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് കുറ്റവാളികളുടെ നീക്കം നിരീക്ഷിക്കുന്നതിനാൽ ആങ്കിൾ മോണിറ്ററിങ് എന്നും ഇത് അറിയപ്പെടുന്നു.
കാലിലോ കൈത്തണ്ടയിലോ ധരിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണത്തിലൂടെ കുറ്റവാളികളുടെ നീക്കം ഉത്തരവാദിത്തപ്പെട്ടവർക്ക് നിരീക്ഷിക്കാനാകും. ഉപകരണം ഊരി മാറ്റാനോ പ്രവർത്തനരഹിതമാക്കാനോ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കും. കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സോഷ്യൽ റജിസ്ട്രിയും ഇവിടങ്ങളിൽ സൂക്ഷിക്കുന്നുണ്ട്. വാഷിങ്ടൻ ആസ്ഥാനമായ ഗവേഷണസ്ഥാപനം ‘പ്യൂ റിസർച്ച് സെന്റർ’ 2016ൽ നടത്തിയ പഠനപ്രകാരം യുഎസിൽ ഒന്നേകാൽലക്ഷത്തോളം കുറ്റവാളികളെ ആങ്കിൾ മോണിറ്ററിങ് ഡിവൈസ് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. വീട്ടുതടങ്കലിൽ ആയവരെ നിരീക്ഷിക്കാനും ഈ ഡിവൈസ് ഉപയോഗിക്കാറുണ്ട്.
∙ ഇവിടെ എല്ലാം കടലാസിൽ
കേരളത്തിൽ പരോളിൽ അല്ലെങ്കിൽ ജാമ്യത്തിൽ ഇറങ്ങുന്നവർ നിശ്ചിത ഇടവേളകളിൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിലും ഇവരുടെ മറ്റ് പ്രവൃത്തികൾ നിരന്തരം നിരീക്ഷണവിധേയമാക്കാനുള്ള സംവിധാനം നിലവിലില്ല. ജില്ലാ പ്രബേഷൻ ഓഫിസർമാരുണ്ടെങ്കിലും പരോളുകാരുടെ വിവരങ്ങൾ സൂക്ഷിക്കുകയെന്നതാണ് പ്രധാന ജോലി. 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ 245–ാമത് ജയിൽ പരിഷ്കരണ റിപ്പോർട്ടിൽ പരോളിൽ പോകുന്ന തടവുകാരെ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമേർപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. കൈത്തണ്ടയിലോ കാലിലോ ധരിക്കാൻ കഴിയുന്ന തരത്തിൽ ചെലവുകുറഞ്ഞ ഉപകരണങ്ങൾ നിർമിക്കണമെന്നായിരുന്നു നിർദേശം.
രാജ്യം വിടാൻ ശ്രമിക്കുകയോ മറ്റ് കുറ്റകൃത്യങ്ങളിലേർപ്പെടുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പരോൾ റദ്ദാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു. മാത്രവുമല്ല പിന്നീട് ഇയാൾക്ക് പരോൾ ലഭിക്കുകയുമില്ല. എന്നാൽ ഇതിന് കാര്യമായ പ്രതികരണങ്ങളുണ്ടായില്ല. 2023 നവംബറിൽ യുഎപിഎ കേസിൽ പ്രതിയായ ഗുലാം മുഹമ്മദ് ഭട്ടിനെ ജാമ്യത്തിൽ വിട്ടപ്പോൾ അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജമ്മുകശ്മീർ പൊലീസ് ജിപിഎസ് ഉപകരണം ധരിപ്പിച്ചിരുന്നു. ജിപിഎസ് നിരീക്ഷണ ഉപകരണത്തിന് ഭീമമായ തുകയാവില്ലെന്നും കുറഞ്ഞചെലവിൽ നിർമിച്ചെടുക്കാവുന്നതേയുള്ളൂവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
∙ എവിടെ കേരളത്തിലെ ലൈംഗികകുറ്റവാളികളുടെ റജിസ്റ്റര്‍?
നിർഭയ സംഭവത്തിനും നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനും പിന്നാലെ, പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ കേരളത്തിൽ ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കുമെന്ന് 2017ൽ അന്നത്തെ കേരള ഗവർണർ പി.സദാശിവം പ്രഖ്യാപിച്ചിരുന്നു. 2018ൽ ‘കേരള ദ് സെക്‌സ് ഒഫൻഡേഴ്‌സ് ഡേറ്റ ബിൽ’ എന്ന പേരിൽ ഇത് സർക്കാർ പരിഗണിച്ചെങ്കിലും ബിൽ നിയമസഭയിലെത്താതെ ചരമമടഞ്ഞു.
2018 സെപ്റ്റംബറിൽ, ലൈംഗിക കുറ്റവാളികളുടെ പേര്, വിലാസം, വിരലടയാളം, ഫോട്ടോ തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയ ‘ദേശീയ ലൈംഗികകുറ്റവാളി റജിസ്ട്രി’ ഇന്ത്യ തുറന്നിരുന്നു. 2005 മുതലുള്ള സമാനകുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള റജിസ്ട്രിയിൽ തുടക്കത്തിൽ നാലരലക്ഷം പേരുടെ വിവരങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴത് പത്തുലക്ഷം കവിഞ്ഞിട്ടുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമാണ് റജിസ്ട്രി ലഭ്യമാകുക. ഇത് കൂടുതലും ഉപയോഗപ്പെടുത്തുക വഴി ഒരു കുറ്റകൃത്യം ഉണ്ടായിക്കഴിഞ്ഞാൽ പ്രതിയെ പിടിക്കാനാകും. ഇത്രയധികം വിവരങ്ങൾ പക്കലുണ്ടായിട്ടും കുറ്റവാളികളെ നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ തടയാൻ ഇവ ഉപയോഗിക്കുന്നില്ലെന്നാണ് വിമർശനം. കുറ്റവാളികളുടെ റജിസ്ട്രി തയാറാക്കുന്നതും ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേന നീക്കങ്ങൾ നിരീക്ഷിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനവും ഇത്തരം നീക്കങ്ങൾക്കൊപ്പം ഉയരുന്നതാണ്. കുറ്റവാളികൾക്ക് മാത്രമല്ല ഇവർക്കിരയാകുന്ന നിഷ്‌കളങ്കരായ ഇരകൾക്കും മനുഷ്യാവകാശമുണ്ടെന്നാണു മറുവാദം.
∙ രോഗം വരാതെ തടയുന്നതല്ലേ നല്ലത്...!
സ്ഥിരം ലൈംഗികകുറ്റവാളികൾ, കുട്ടികളെ തിരഞ്ഞു കണ്ടെത്തി പീഡിപ്പിക്കുന്ന പീഡോഫൈലുകൾ തുടങ്ങിയവരെ ജാമ്യവും പരോളും നൽകി നിർബാധം സമൂഹമധ്യത്തിലേയ്ക്ക് അഴിച്ചുവിട്ടാൽ മുൻപ് ചെയ്ത തെറ്റുകൾ അവർ വീണ്ടും ആവർത്തിക്കുമെന്നതിൽ സംശയമില്ലെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അത്തരം സാഹചര്യത്തിൽ ഇവർ തെറ്റുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശാസ്ത്രീയമായ നടപടികളെടുക്കുകയാണ് ഇപ്പോൾ ഏറ്റവും അടിയന്തരമായി ചെയ്യേണ്ട കാര്യം. ദുരന്തമുണ്ടായതിനുശേഷം അതിലെ കുറ്റവാളികളെ പിടികൂടിയെന്ന് ആഹ്ലാദിക്കുന്നതിന് പകരം കുറ്റവാസനയുള്ളവർ തെറ്റുകൾ ആവർത്തിക്കുന്നത് തടയാനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടതെന്ന ആവശ്യവും ശക്തമാണ്. ദിനംപ്രതി അത്തരം കുറ്റകൃത്യങ്ങൾ ഏറുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.
‘‘കൊടും കുറ്റവാളികൾക്ക് പരോൾ നൽകി ജനമധ്യത്തിലേക്ക് വിടുന്നത് ആങ്കിൾ മോണിറ്ററിങ് സംവിധാനമുൾപ്പെടെയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയാകണമെന്ന് കോടതിയും സർക്കാരും ഒന്നിച്ച് തീരുമാനിച്ചാൽ ഈ പ്രശ്നത്തിന് വലിയതോതിൽ പരിഹാരം കാണാനാകുമെന്നതിൽ സംശയമില്ല. പരോൾ ഓഫിസർമാരും പ്രബേഷൻ ഓഫിസർമാരും സോഷ്യൽ റജിസ്ട്രിയുമെല്ലാം നമ്മുടെ നിയമത്തിന്റെ പ്രധാന ഭാഗമായി മാറിയേ തീരൂ.’’ എൻ.രാമചന്ദ്രൻ പറയുന്നു.