മഴുകൊണ്ട് വെട്ടിയും കഴുത്തുഞെരിച്ചും മക്കളെ കൊല്ലുന്ന ‘ഫിലിസൈഡ്’: സുചനയുടേത് ‘സൈക്കോട്ടിക്’ കൊല?
സുചന സേത്. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തം കമ്പനി തുടങ്ങി, ഏറ്റവും മിടുക്കരായ 100 വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച ഡേറ്റ സയന്റിസ്റ്റ്. പക്ഷേ അടുത്തിടെ സുചന സേതിന്റെ പേര് രാജ്യത്തെ ഞെട്ടിച്ചത് ഏറ്റവും നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ പേരിലാണ്. ഗോവയിലെ ഹോട്ടലിൽ നാലു വയസ്സുകാരനായ സ്വന്തം മകനെ കൊല ചെയ്ത് മൃതദേഹം പെട്ടിയിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സുചനയെ ഹോട്ടൽ ജീവനക്കാർക്ക് തോന്നിയ സംശയത്തിന്റെ പേരിൽ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലയുടെ വിവരങ്ങൾ ലോകമറിഞ്ഞു. വിവാഹമോചിതയായിരുന്നു സുചന. മകനെ കാണാൻ സുചനയുടെ ഭർത്താവിന് കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ആ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയത്. പിന്നാലെ സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മക്കളെ കൊലപ്പെടുത്തി പിന്നാലെ ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുടെ വാർത്തകൾ കേരളത്തിനും പുതുമയല്ലാതായി മാറുകയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ‘അലാമിങ് ട്രെൻഡ്’ ആയി ഇത്തരം കൊലപാതകങ്ങൾ മാറുന്നുണ്ടെന്ന് മനഃശാസ്ത്രവിദഗ്ധരും പറയുന്നു. സ്വയം ജീവനെടുക്കുന്നതിനൊപ്പം, ഈ ലോകത്തിന്റെ ഭംഗിയിലേക്ക് കൗതുകം നിറഞ്ഞ കണ്ണുകളും കുഞ്ഞുകാലുകളുമെടുത്തു വച്ചു തുടങ്ങിയ പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലുന്ന ക്രൂരത. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാകാതെയാണ് ആ കുരുന്നുകൾ എന്നന്നേക്കുമായി കണ്ണുകളടയ്ക്കുന്നത്. നമ്മുടെ സമൂഹം ഇത്രയ്ക്ക് ക്രൂരമായോ? സ്വന്തം കുഞ്ഞുങ്ങളുടെ വരെ കൊലപാതകങ്ങളിലേക്ക് ഇത്തരക്കാരെ നയിക്കുന്ന ചേതോവികാരം എന്താകും? വിദഗ്ധർ പറയും അതിന്റെ ഉത്തരം.

സുചന സേത്. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തം കമ്പനി തുടങ്ങി, ഏറ്റവും മിടുക്കരായ 100 വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച ഡേറ്റ സയന്റിസ്റ്റ്. പക്ഷേ അടുത്തിടെ സുചന സേതിന്റെ പേര് രാജ്യത്തെ ഞെട്ടിച്ചത് ഏറ്റവും നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ പേരിലാണ്. ഗോവയിലെ ഹോട്ടലിൽ നാലു വയസ്സുകാരനായ സ്വന്തം മകനെ കൊല ചെയ്ത് മൃതദേഹം പെട്ടിയിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സുചനയെ ഹോട്ടൽ ജീവനക്കാർക്ക് തോന്നിയ സംശയത്തിന്റെ പേരിൽ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലയുടെ വിവരങ്ങൾ ലോകമറിഞ്ഞു. വിവാഹമോചിതയായിരുന്നു സുചന. മകനെ കാണാൻ സുചനയുടെ ഭർത്താവിന് കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ആ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയത്. പിന്നാലെ സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മക്കളെ കൊലപ്പെടുത്തി പിന്നാലെ ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുടെ വാർത്തകൾ കേരളത്തിനും പുതുമയല്ലാതായി മാറുകയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ‘അലാമിങ് ട്രെൻഡ്’ ആയി ഇത്തരം കൊലപാതകങ്ങൾ മാറുന്നുണ്ടെന്ന് മനഃശാസ്ത്രവിദഗ്ധരും പറയുന്നു. സ്വയം ജീവനെടുക്കുന്നതിനൊപ്പം, ഈ ലോകത്തിന്റെ ഭംഗിയിലേക്ക് കൗതുകം നിറഞ്ഞ കണ്ണുകളും കുഞ്ഞുകാലുകളുമെടുത്തു വച്ചു തുടങ്ങിയ പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലുന്ന ക്രൂരത. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാകാതെയാണ് ആ കുരുന്നുകൾ എന്നന്നേക്കുമായി കണ്ണുകളടയ്ക്കുന്നത്. നമ്മുടെ സമൂഹം ഇത്രയ്ക്ക് ക്രൂരമായോ? സ്വന്തം കുഞ്ഞുങ്ങളുടെ വരെ കൊലപാതകങ്ങളിലേക്ക് ഇത്തരക്കാരെ നയിക്കുന്ന ചേതോവികാരം എന്താകും? വിദഗ്ധർ പറയും അതിന്റെ ഉത്തരം.
∙ മറക്കാനാവില്ല ആ മുഖങ്ങൾ
കൊല്ലം പട്ടത്താനത്ത് ഒൻപതും നാലും വയസ്സുള്ള രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജോസ് (41) ആത്മഹത്യ ചെയ്തത് 2024 ജനുവരി 12നാണ്. ഭാര്യയുമായുള്ള പ്രശ്നങ്ങളെത്തുടർന്നായിരുന്നു അത്. 2023 ഡിസംബർ ആദ്യമാണ് ആലപ്പുഴ തലവടിയിൽ മൂന്നു വയസ്സുകാരായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്കു ശേഷം കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത വാർത്തയെത്തി. ഡിസംബർ 21ന് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ട അമ്മയുടെ വാർത്തയെത്തിയത് ചിറയിൻകീഴിൽ നിന്നാണ്. ഒരു മാസത്തിന്റെ മാത്രം ഇടവേളയിൽ, വലിയ ശ്രദ്ധ നേടിയ വാർത്തകളിൽ ചിലതു മാത്രമാണിവ.
2023 നവംബറിൽ കോട്ടയം മീനടത്ത് സംഭവിച്ചതും ഇതുപോലെ ദാരുണമായ കൊലപാതകമായിരുന്നു. നടക്കാൻ പോയ അച്ഛനെയും മകനെയും പിന്നീട് ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാം ക്ലാസുകാരനായ മകൻ ശ്രീഹരിയെ കൊലപ്പെടുത്തിയതിനു ശേഷം അച്ഛൻ ബിനു മരിക്കുകയായിരുന്നു. മകനെ നന്നായി നോക്കാൻ കഴിഞ്ഞില്ലെന്നും മകളെ വളർത്തണമെന്നും കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. ഇത്തരത്തിൽ ശരാശരി മൂന്ന് വാർത്തകളെങ്കിലും ഒരു മാസം കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദേശീയതലത്തിലെ കണക്കുകൾ എടുത്താൽ സംഖ്യ ഇനിയും ഉയർന്നേക്കാം.
മാവേലിക്കരയിൽ ഏഴു വയസ്സുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് സ്വന്തം അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഭാര്യയുടെ മരണ ശേഷം മകളുമായി ഒറ്റയ്ക്കു കഴിയുകയായിരുന്നു പ്രതി ശ്രീമഹേഷ്. വീണ്ടുമൊരു വിവാഹം കഴിക്കുന്നതിന് മകൾ തടസ്സമാണ് എന്ന ഘട്ടത്തിലാണ് അതിക്രൂരമായി നക്ഷത്രയെ കൊന്നുകളഞ്ഞത്. സംഭവസ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടിയതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജയിലിൽ വച്ച് രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രതി ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ വച്ചു തന്നെ ട്രെയിനിൽനിന്ന് ചാടി മരിക്കുകയായിരുന്നു.
ക്രൂരതയുടെ ആഴംകൊണ്ട് കേരളത്തിന് മറക്കാനാവാത്ത കുഞ്ഞുമക്കളുടെ കൊലപാതകങ്ങൾ പലതുമുണ്ട്. 2021 മാർച്ച് 22 നാണ് കൊച്ചി മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ വൈഗ എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. ഒളിവിൽ പോയ കുട്ടിയുടെ പിതാവ് സനുമോഹനെ ഒരു മാസം നടത്തിയ അന്വേഷണത്തിനു ശേഷം കർണാടകയിലെ കാർവാറിൽനിന്ന് പൊലീസ് പിടികൂടി. വളരെയധികം സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന ഇയാൾ മകൾ ജീവിച്ചിരുന്നാൽ ബാധ്യതയാവുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
∙ എന്തിനാണ് ഈ മക്കളെ കൊലപ്പെടുത്തുന്നത്?
ഓരോ തവണ ഇത്തരം വാർത്തകൾ വരുമ്പോഴും ആവർത്തിച്ചു കേൾക്കുന്ന ഒരു ചോദ്യമുണ്ട്, ‘‘ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവർ എന്തിനാണ് ഈ കുഞ്ഞുങ്ങളെ കൊല്ലുന്നത്?’’ ഇതിന്റെ ഉത്തരം അത്ര നിസ്സാരമല്ല. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുക എന്നത്, പല കേസുകളിലും ഒരു നിമിഷത്തെ വൈകാരികതയിൽ എടുക്കുന്ന തീരുമാനവുമല്ല. എന്താണ് ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കുന്നതിന് എന്നതിന് മനഃശാസ്ത്ര പഠനങ്ങൾ പ്രധാനമായും പറയുന്നത് അഞ്ച് കാരണങ്ങളാണ്, അഥവാ അഞ്ച് തരത്തിൽ ഇത്തരം ആത്മഹത്യകളെ തിരിക്കാം.
1. കൊലപാതകം നന്മയാണെന്ന് കരുതുന്നവർ
ചിറയിൻകീഴ് സ്വദേശിയായ നാൽപത്തിയെട്ടുകാരി മിനിയുടെ മകൾ അനുഷ്ക (8) ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. ഏക മകൾ. ഭർത്താവ് രാജനും മിനിയും മകളും അടങ്ങുന്ന കുടുംബം. ഗൾഫിൽ ബിസിനസ് ചെയ്തിരുന്ന രാജൻ 2021ൽ നാട്ടിലെത്തി. പിന്നീട് തിരികെ പോയില്ല. ആറ് മാസം മുൻപ് അർബുദം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയ്ക്കായി രാജൻ ആശുപത്രിയിൽ പോയ സമയത്താണ് മിനി മകൾ അനുഷ്കയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നത്. 2023 ഡിസംബർ 19 നായിരുന്നു ആ കൊലപാതകം നടന്നത്. വീട്ടിൽനിന്ന് മിനി എവിടേക്കോ പോകുകയും ചെയ്തു.
കാണാതായ മിനിക്കും മകൾക്കുമായി തിരച്ചിൽ നടക്കുമ്പോഴാണ് കൃത്യം നടന്ന് രണ്ടു ദിവസത്തിനു പൊലീസ് സ്റ്റേഷനിലെത്തി മിനി കീഴടങ്ങുന്നത്. അനുഷ്ക കൊല്ലപ്പെട്ടുവെന്ന് പുറംലോകം അറിയുന്നത് അപ്പോഴാണ്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു മൊഴി. കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായാൽ ഭിന്നശേഷിക്കാരിയായ മകളുടെ ഭാവി എന്താകും എന്ന ആശങ്കയാവാം ഇവിടെ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. മക്കളിലൊരാൾക്ക് ജനിതകരോഗം സ്ഥിരീകരിച്ചതിനെ തുടർന്നും നാലംഗ കുടുംബം രണ്ട് മക്കളെയും കൊലപ്പെടുത്തി കേരളത്തിൽ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാമത്തെ കുട്ടിക്കും രോഗം വരാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞതായിരുന്നു കാരണം.
42 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെ തിരുവനന്തപുരത്ത് അമ്മ കിണറ്റിലെറിഞ്ഞു കൊന്നത് ആഴ്ചകൾക്ക് മുൻപാണ്. വർഷം ശരാശരി 20 കേസുകളെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടെ ഇത്തരത്തിൽ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.
ഇത്തരം കൊലപാതകങ്ങളെ ‘ആൽട്രൂയിസ്റ്റിക് ഗ്രൂപ്പ്’ എന്നാണ് മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കുട്ടികളെ കൊലപ്പെടുത്തുന്നതിലൂടെ കൊലപാതകികളായ മാതാപിതാക്കൾ കരുതുന്നത് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് അറുതി വരുത്തി എന്നാണ്. ഈ ‘ബുദ്ധിമുട്ടുകൾ’ യഥാർഥത്തിൽ ഉള്ളതാവണം എന്നുമില്ല. ‘രോഗം വരാനിടയുണ്ട്, വന്നാൽ പ്രതിസന്ധിയാവില്ലേ’ എന്ന തോന്നൽ പോലും ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കാം. ‘കുട്ടികളുടെ നന്മയ്ക്ക്’ എന്ന പേരിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങളിൽ മിക്കതും ഇരയാവുന്നത് ഭിന്നശേഷിക്കാരായ കുട്ടികളാണ് എന്നതും സങ്കടകരമായ യാഥാർഥ്യമാണ്.
ജാതിയോ മതമോ മാറി പ്രണയിക്കുന്നതിന്റെ പേരിൽ നടക്കുന്ന ദുരഭിമാനക്കൊലകളെയും ഈ കൂട്ടത്തിൽ പെടുത്താവുന്നതാണ്. ഇതരമതത്തിൽപ്പെട്ട ആൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മകളെ ബലമായി വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത കേരളത്തെ നടുക്കിയിട്ട് മാസങ്ങളാവുന്നതേയുള്ളൂ. ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ജാതി മാറിയുള്ള പ്രണയത്തിന്റെ പേരിൽ മകളുമായി അച്ഛൻ പുഴയിൽച്ചാടി ആത്മഹത്യ ചെയ്തതും കേരളത്തിലാണ്. ഇവിടെയെല്ലാം ജീവിക്കാൻ അനുവദിക്കുന്നതിലും നല്ലത് മക്കളെ കൊന്നുകളയുന്നതാണ് എന്ന ചിന്തയാണ് മുന്നിൽനിൽക്കുന്നത്.
2. മാനസിക നില തകരാറിലായതുമൂലം നടക്കുന്ന കൊലകൾ
‘യുക്തിക്കു നിരക്കുന്ന’ ഒരു കാരണവും ഇത്തരം കൊലപാതകങ്ങളിൽ ഉണ്ടാവില്ല. മാതാപിതാക്കളുടെ മാനസിക പ്രശ്നങ്ങൾ, ഡിപ്രഷൻ എന്നിവയൊക്കെയാണ് ക്രൂരമായ കൊലപാതകങ്ങളിലേക്കു നയിക്കുന്നത്. ‘ഫിലിസൈഡ്’ അഥവാ മാതാപിതാക്കൾ തന്നെ മക്കളെ കൊന്നു കളയുന്ന കേസുകളിൽ ഭൂരിഭാഗത്തിലും വില്ലൻ തിരിച്ചറിയപ്പെടാതെ പോകുന്ന മാനസിക പ്രശ്നങ്ങൾ തന്നെയാവും. കണക്കുകൾ ശ്രദ്ധിച്ചാൽ തീരെച്ചെറിയ കുട്ടികളുടെ കൊലപാതകങ്ങളിൽ കൂടുതലും പ്രതിസ്ഥാനത്ത് വരുന്നത് അമ്മമാരാണെന്ന് മനസ്സിലാവും.
തിരിച്ചറിയപ്പെടാതെയും ചികിത്സിക്കാതെയും പോകുന്ന ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന പഠനങ്ങൾ കൂടി നോക്കുമ്പോഴാണ് ഇതിലെ അപകടം മനസ്സിലാവുക. 42 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെ തിരുവനന്തപുരത്ത് അമ്മ കിണറ്റിലെറിഞ്ഞു കൊന്നത് ആഴ്ചകൾക്ക് മുൻപാണ്. വർഷം ശരാശരി 20 കേസുകളെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടെ ഇത്തരത്തിൽ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. പ്രതികളായ അമ്മമാരിൽ ഭൂരിഭാഗത്തിനും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവിട്ടതും.
കുട്ടികളോട് തോന്നുന്ന വെറുപ്പും ദേഷ്യവും മൂലം അവരെ ശ്രദ്ധിക്കാതിരിക്കുകയും ഒരു കടമകളും നിറവേറ്റാതിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. പല സംഭവത്തിലും കുട്ടികൾ ചൂഷണത്തിന് ഇരയാവുന്നു എന്നറിഞ്ഞാൽ പോലും ഇവർ പ്രതികരിച്ചേക്കില്ല.
എല്ലാ കേസുകളിലും പ്രതി പ്രസവാനന്തര വിഷാദം മാത്രമാണെന്നും പറയാനാവില്ല. പക്ഷേ, കൃത്യ സമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്ന പ്രസവാനന്തര വിഷാദം പിൽക്കാലത്ത് കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നതും അത് കുട്ടികളുടെ കൊലപാതകങ്ങളിൽ കലാശിക്കുന്നുവെന്നതും ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന അമ്മമാരുടെ ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വ്യക്തിത്വ വികാസത്തെതന്നെ സാരമായി ബാധിക്കാറുണ്ട്.
3. ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കൊലകൾ
മാവേലിക്കരയിൽ ഏഴ് വയസ്സുകാരി നക്ഷത്രയെ അച്ഛൻ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത് തന്റെ രണ്ടാം വിവാഹത്തിന് മകൾ തടസ്സമാണ് എന്ന ഘട്ടത്തിലായിരുന്നു. മക്കൾ തങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാണ് എന്ന ചിന്തയിൽനിന്ന് ഉടലെടുക്കുന്ന ക്രൂരമായ കൊലപാതകങ്ങളെ ഈ ഗണത്തിൽപ്പെടുത്താം. കൊച്ചി എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിരന്തര മർദ്ദനത്തിലൂടെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ വാർത്ത വന്നതും 2023 ഡിസംബറിലാണ്. തങ്ങളുടെ ജീവിതത്തിന് കുട്ടി തടസ്സമാകും എന്നതായിരുന്നു കാരണം.
കണ്ണൂരിൽ ഒന്നരവയസ്സുകാരനെ അമ്മ ബീച്ചിന് സമീപമുള്ള കല്ലിലടിച്ച് കൊലപ്പെടുത്തിയതും കേരളം കണ്ട ക്രൂരമായ കൊലകളിലൊന്നാണ്. അവിടെയും കാമുകനൊപ്പം ജീവിക്കാൻ കുട്ടി തടസ്സമാണ് എന്നതായിരുന്നു കൊലപാതകത്തിന്റെ പ്രേരണ. ഇത്തരം സംഭവങ്ങളിൽ കുട്ടികൾ പലപ്പോഴും നിരന്തര പീഡനത്തിന് ഇരയാവുകയും ചെയ്യും. കുട്ടിയെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്നത് മാത്രമായിരിക്കും കൊലപാതകികളുടെ ലക്ഷ്യം.
4. അവഗണന കൊണ്ട് മരിച്ചു പോകുന്നവർ
തൊടുപുഴയിൽ ഏഴു വയസ്സുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ വാർത്ത വന്നത് 2019ലാണ്. പിന്നീട് നടന്ന അന്വേഷണത്തിൽ മരണപ്പെട്ട കുട്ടിയും 3 വയസ്സുകാരനായ അനിയനും നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തി. ആവശ്യത്തിന് ഭക്ഷണം പോലും ഇരുവർക്കും ലഭിച്ചിരുന്നില്ല. കുട്ടികളോട് തോന്നുന്ന വെറുപ്പും ദേഷ്യവും മൂലം അവരെ ശ്രദ്ധിക്കാതിരിക്കുകയും ഒരു കടമകളും നിറവേറ്റാതിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. പല സംഭവത്തിലും കുട്ടികൾ ചൂഷണത്തിന് ഇരയാവുന്നു എന്നറിഞ്ഞാൽ പോലും ഇവർ പ്രതികരിച്ചേക്കില്ല.
5. പങ്കാളിയോടുള്ള പ്രതികാരം
സുചന സേത് മകനെ കൊന്നുകളഞ്ഞത് തന്റെ ഭർത്താവിന് കുട്ടിയെ കാണാൻ കോടതി അനുവാദം നൽകിയതിനെ തുടർന്നായിരുന്നു. പങ്കാളിയുമായി പ്രശ്നങ്ങൾ ഉള്ളവർ, ദാമ്പത്യബന്ധത്തിൽ തകർച്ച നേരിടുന്നവർ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ ചെയ്യുന്നതിന്റെ പ്രധാന കാരണം പങ്കാളിയെ ഏറ്റവും വേദനിപ്പിക്കുന്നത് എന്താണോ അതിലൂടെ സന്തോഷം കണ്ടെത്തുക എന്നതാണ്. കുട്ടികളെ ഇല്ലാതാക്കുന്നതോടെ പങ്കാളി വേദനിക്കും എന്നത് മാത്രമാണ് ഇത്തരം കൊലപാതകങ്ങളുടെ പ്രേരണ.
∙ എന്താണ് പ്രതിരോധം?
മാനസിക പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ നൽകുക എന്നതാണ് പ്രധാനം. പ്രശ്നബാധിതമായ ബന്ധങ്ങളിൽ തുടരാൻ പ്രേരിപ്പിക്കുന്നതും ഒരുപക്ഷേ, ഇത്തരം അത്യാഹിതങ്ങളിൽ കലാശിച്ചേക്കാം. മക്കളെ കൊലപ്പെടുത്തി പങ്കാളികളിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ അപകടകരമായ വിധത്തിൽ വർധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. പങ്കാളിയോടുള്ള പ്രതികാരം മൂലം ഇത്തരത്തിലൊരു കൃത്യത്തിനു മുതിരുന്നവർ പലപ്പോഴും പെരുമാറ്റത്തിൽ ഇതിനുള്ള സൂചനകൾ കാണിച്ചിട്ടുണ്ടാവും. ദാമ്പത്യപ്രശ്നങ്ങളിൽ കൃത്യമായ കൗൺസലിങ് തേടിയാൽ ഇത് മുൻകൂട്ടി തിരിച്ചറിയാന്‍ സാധിക്കും.
കൊല ചെയ്യപ്പെടാൻ സാധ്യതയുള്ള കുട്ടികളുടെ കാര്യത്തിലും ഈ സൂചനകളുണ്ടാവും. ‘‘വീട്ടിൽ നിന്ന് നിരന്തരം അവഗണന നേരിടുന്ന കുട്ടികളെ സ്കൂളുകളിൽതന്നെ നിരീക്ഷിച്ചാൽ കണ്ടെത്താനാവും. പഠനത്തിൽ പെട്ടെന്നുണ്ടാകുന്ന പിന്നാക്കാവസ്ഥ, ക്ഷീണം, ആളുകളോട് ഇടപെടാനുള്ള ബുദ്ധിമുട്ട്, ശരീരത്തിൽ കാണുന്ന മുറിപ്പാടുകൾ ഇവയൊക്കെ ശ്രദ്ധിച്ചാൽ കുട്ടികൾ ചൂഷണത്തിന് ഇരയാവുന്നുണ്ടോ എന്നറിയാം. മാതാപിതാക്കളാൽ കൊല ചെയ്യപ്പെടുന്ന ഭൂരിഭാഗം കുട്ടികളും ഒരൊറ്റ നിമിഷത്തെ ദേഷ്യത്തിൽ മരിക്കുന്നവരല്ല. അവരുടെ മനസ്സ് അതിനോടകം പലതവണ മരിച്ചിട്ടുണ്ടാകും.’’ ഫാമിലി കൗൺസലർ കൂടിയായ അൻവർ കാരക്കാടൻ പറയുന്നു.