പരാതി നൽകിയ ആ കുഞ്ഞിനെ ലോറി ഇടിച്ചു വീഴ്ത്തി! ഇവർ എങ്ങനെ ജീവിക്കും? വാളയാറും വണ്ടിപ്പെരിയാറും നൽകുന്ന അപായ സൂചന
ആലുവയിൽ അഞ്ച് വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം മുൻപ് എവിടെയായിരുന്നു? ആ ചോദ്യത്തിന്റെ ഉത്തരം നമ്മുടെ നാട്ടിലെ കുട്ടികളുടെ സുരക്ഷ എത്രത്തോളമുണ്ട് എന്നതിന്റെ കൂടി ഉത്തരമാണ്. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഒരു മാസം തടവിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി കടന്നുകളയുകയായിരുന്നു. അസ്ഫാക് ആലത്തിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി പരാതിക്കാരായ പെൺകുട്ടികളെതന്നെ വകവരുത്താൻ ശ്രമിച്ച കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, കുറ്റവാളികളുടെ റജിസ്ട്രി ഉണ്ടാക്കുമെന്നതടക്കമുള്ള എല്ലാ വാഗ്ദാനങ്ങളും ഇപ്പോഴും ഫയലിൽ മാത്രം.

ആലുവയിൽ അഞ്ച് വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ‌്ഫാക് ആലം മുൻപ് എവിടെയായിരുന്നു? ആ ചോദ്യത്തിന്റെ ഉത്തരം നമ്മുടെ നാട്ടിലെ കുട്ടികളുടെ സുരക്ഷ എത്രത്തോളമുണ്ട് എന്നതിന്റെ കൂടി ഉത്തരമാണ്. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഒരു മാസം തടവിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി കടന്നുകളയുകയായിരുന്നു. അസ്ഫാക് ആലത്തിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി പരാതിക്കാരായ പെൺകുട്ടികളെതന്നെ വകവരുത്താൻ ശ്രമിച്ച കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, കുറ്റവാളികളുടെ റജിസ്ട്രി ഉണ്ടാക്കുമെന്നതടക്കമുള്ള എല്ലാ വാഗ്ദാനങ്ങളും ഇപ്പോഴും ഫയലിൽ മാത്രം.
ഏറ്റവുമൊടുവിൽ, വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജുൻ സുന്ദറിന്റെ ബന്ധു കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ കുത്തി പരുക്കേൽപ്പിച്ചു. പ്രതിയെ വെറുതെ വിട്ട ഫാസ്റ്റ് ട്രാക്ക് കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയ ശേഷമാണ് സംഭവം. പരാതിക്കാരായ പെൺകുട്ടികളെയും അവർക്കൊപ്പമുള്ളവരെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുന്നത് ഇതാദ്യമല്ല. എന്തുകൊണ്ടാണ് പോക്സോ കേസുകളിലെ പരാതിക്കാരായ പെൺകുട്ടികൾക്കും അവർക്കൊപ്പമുള്ളവർക്കും നീതി ഉറപ്പുവരുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെടുന്നത്? ജീവിച്ചിരിക്കാനുള്ള അവകാശത്തിനായി ഈ കുട്ടികൾ ആരെയാണ് സമീപിക്കേണ്ടത്?
∙ ആദ്യം ലോറി അപകടം, പിന്നെ വാൾ മുനയിൽ
മലപ്പുറം സ്വദേശിയായ ആ പെൺകുട്ടിയെ ചെറിയ പ്രായം മുതൽ വർഷങ്ങളോളം പീഡിപ്പിച്ചത് ബന്ധുക്കൾ തന്നെയായിരുന്നു. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഒടുവിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിയിലെ വ്യത്യാസങ്ങൾ ശ്രദ്ധിച്ച സ്കൂൾ കൗൺസലറോട് വർഷങ്ങളുടെ പീഡനത്തെപ്പറ്റി പെൺകുട്ടി തുറന്നു പറയുന്നത്. 2019ൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പരാതിയുമായി മുന്നോട്ടു പോകാൻ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. പക്ഷേ, പെൺകുട്ടി മൊഴിയിൽ ഉറച്ചുനിന്നു. 2021ൽ സ്കൂളിലേക്ക് വരും വഴി ഒരു ലോറി അവളെ ഇടിച്ചു വീഴ്ത്തി. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു.
അപകടത്തെപ്പറ്റി അന്വേഷിക്കാനോ പരാതി രേഖപ്പെടുത്താനോ പൊലീസ് തയാറായില്ല. പ്രതികളുടെ ഭാഗത്ത് നിന്നാണ് ആക്രമണം ഉണ്ടായത് എന്നതിന് തെളിവുകളുണ്ടായിരുന്നിട്ടും പോക്സോ പരാതിയിൽ ഉറച്ചു നിൽക്കാനായിരുന്നു കുട്ടിയുടെ തീരുമാനം. അധികം വൈകാതെ വീണ്ടും അവൾക്കെതിരെ വധശ്രമമുണ്ടായി. ഇത്തവണ സമീപത്തു കൂടി പോയ കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയുടെ കൈയ്യിൽ വെട്ടുകയായിരുന്നു. കാറിന്റെ നമ്പറടക്കം കുട്ടി പരാതി നൽകിയിട്ടും ഒത്തുതീർപ്പിന് ശ്രമിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. പ്രതികളുടെ നിരന്തര ഭീഷണി കാരണം കുട്ടിയ്ക്കും വീട്ടുകാർക്കും താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് തന്നെ മാറേണ്ടി വന്നു.
രണ്ട് തവണ തനിക്കെതിരെ വധശ്രമം ഉണ്ടായിട്ടും പൊലീസ് കേസ് എടുക്കാത്തതിനെതിരെ പെൺകുട്ടി പരാതിയുമായി രംഗത്തു വന്നിട്ടും ഒന്നും സംഭവിച്ചില്ല, അവൾക്ക് നാട് അന്യമായി എന്നതൊഴിച്ചാൽ
കേസ് റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കണം എന്നാണ് പോക്സോ നിയമത്തിൽ പറയുന്നതെങ്കിലും വർഷം 6 ആകാനായിട്ടും കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. പ്രതികൾ പുറത്ത് വിലസുന്നത് മൂലം തനിക്കെതിരെ ഇനിയും വധശ്രമം ഉണ്ടായേക്കുമോ എന്ന ആധിയിൽ കഴിയുകയാണ് പെൺകുട്ടി.
∙ പൊലീസ് മുതൽ ഷെൽട്ടർ ഹോമുകൾ വരെ
പരാതിക്കാരായ പെൺകുട്ടികളുടെ സുരക്ഷയിൽ വെള്ളം ചേർക്കുന്നതിൽ കേസ് അന്വേഷിക്കേണ്ട പൊലീസിന് മുതൽ അവർക്ക് സംരക്ഷണം നൽകേണ്ട ഷെൽട്ടർ ഹോമുകൾക്ക് വരെ പങ്കുണ്ട്. സ്വന്തം അച്ഛൻ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നത് മൂലം വർഷങ്ങളായി ഷെൽട്ടർ ഹോമിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ പെൺകുട്ടി ഒരു വർഷം മുൻപ് പരസ്യമായി പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. കേരളം ഏറെ ചർച്ച ചെയ്ത വാളയാർ കേസിലും ഏറ്റവും ഒടുവിൽ വണ്ടിപ്പെരിയാർ കേസിലും അന്വേഷണത്തിലെ പൊലീസ് വീഴ്ചകൾ കടുത്ത വിമർശനം വാങ്ങിക്കൂട്ടിയതാണ്.
പരാതിക്കാരായ പെൺകുട്ടികൾക്ക് ഇടക്കാല സംരക്ഷണം നൽകാൻ എൻട്രി ഹോമുകളും കുറേക്കാലത്തേക്ക് സംരക്ഷണം നൽകാൻ തൃശൂർ ജില്ലയിൽ മറ്റൊരു കേന്ദ്രവുമുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഷെൽട്ടർ ഹോമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയപ്പോൾ ഈ കുട്ടികളുടെ സുരക്ഷയും പ്രതിസന്ധിയിലായി. കുട്ടികളെ കഴിയുന്നതും വീടുകളിലേക്ക് തിരികെ അയയ്ക്കുക എന്നതാണ് ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റികൾ ചെയ്യുന്നത്. അടുത്ത ബന്ധുക്കളിൽ നിന്നോ അയൽക്കാരിൽ നിന്നോ പീഡനത്തിന് ഇരയായവരാണ് ഭൂരിഭാഗവും.
കേസുകളുടെ വിചാരണ നീണ്ടുപോകുന്നതു കൊണ്ടു തന്നെ പ്രതികൾ സ്വാതന്ത്ര്യത്തോടെ കഴിയുന്ന അതേ ഇടങ്ങളിലേക്കാണ് ഈ കുട്ടികൾക്ക് തിരികെ പോകേണ്ടി വരുന്നതും. വീടുകളിലേക്ക് തിരികെ അയച്ച കുട്ടികളുടെ കാര്യത്തിലാവട്ടെ കൃത്യമായ ഒരു നിരീക്ഷണ സംവിധാനങ്ങളും ഇല്ല എന്നതാണ് വാസ്തവം. ഇങ്ങനെ പ്രതികൾ ഉള്ള വീടുകളിലേക്ക് തന്നെ തിരികെ അയയ്ക്കപ്പെട്ട കുട്ടികൾ പീഡനത്തിനിരയാവുകയും ഗർഭിണികളായി ഷെൽട്ടർ ഹോമുകളിൽ തിരികെയെത്തുകയും ചെയ്ത പത്തോളം കേസുകൾ കഴിഞ്ഞ വർഷത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ തന്നെ ഇവരെ പ്രതികൾക്ക് വിട്ടുകൊടുക്കുകയാണെന്ന് പറയേണ്ടി വരും.
∙ വാക്കിലൊതുങ്ങുന്ന പദ്ധതികൾ
സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2022–2023ലെ റിപ്പോർട്ട് അനുസരിച്ച് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട 4582 കേസുകളിൽ 1004 കേസുകളിലും കുറ്റകൃത്യം നടന്നത് കുട്ടികളുടെ തന്നെ വീട്ടിൽ വച്ചാണ്. ആകെ അയ്യായിരത്തോളം വരുന്ന പ്രതികളിൽ ആയിരത്തോളം കുടുംബാഗങ്ങൾ തന്നെയാണ്. അച്ഛന്റെയോ അമ്മയുടെയോ സുഹൃത്തുക്കൾ, വീട്ടിൽ സ്വാതന്ത്ര്യമുള്ള അയൽക്കാർ എന്നിവയാണ് പിന്നീടുള്ള പ്രതികളിൽ ഏറിയപങ്കും. വീടുകളിൽ കുട്ടികൾ സുരക്ഷിതരല്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
വീട്ടുകാർ പ്രതിയായ കേസുകളിൽ ഭൂരിഭാഗത്തിലും ശിഥിലമായ കുടുംബബന്ധങ്ങൾ, മാതാപിതാക്കളിൽ ഒരാളുടെ അഭാവം, ലഹരിയുടെ ഉപയോഗം തുടങ്ങിയ പൊതുവായ ഘടകങ്ങളുണ്ട്. ഇത് മുൻകൂട്ടി കണ്ട് ഇത്തരം കുട്ടികളെ സുരക്ഷിതരാക്കാൻ ‘വൾനറബിലിറ്റ് മാപ്പിങ്’ നടപ്പാക്കണമെന്ന ഷഫീഖ് കമ്മിറ്റി റിപ്പോർട്ടിലെ നിർദേശത്തിന് പത്തുവർഷത്തെ പഴക്കമുണ്ട്. ഓരോ വാർഡിലും ഇത്തരം പ്രശ്നബാധിതരായ കുടുംബങ്ങളെയും കുട്ടികളെയും മാപ്പ് ചെയ്യാൻ തയാറായിരുന്നുവെങ്കിൽ ഒരുപക്ഷേ, വാളയാറിലെ രണ്ടാമത്തെ പെൺകുട്ടിയടക്കം എത്രയോ പേർ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.