ശ്രീലേഖയ്ക്ക് കുരുക്കായത് ‘ടിഒഡി ബില്ലിങ്’? സോളർ പാനലിനും വേണം നിലവാരം; ‘പ്രൊസ്യൂമർ’ക്ക് ലാഭമുണ്ടാക്കാൻ ഈ വഴികൾ
വീടിന്റെ മേൽക്കൂരയിലെ സോളർ പദ്ധതികളെ കെഎസ്ഇബി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഓൺ ഗ്രിഡ് പ്ലാന്റുകൾ സംബന്ധിച്ച് ഉയരുന്നത് ഒട്ടേറെ പരാതികളും സംശയങ്ങളും. മൂന്നു കിലോവാട്ട് മുതലുള്ള പ്ലാന്റുകളാണ് ഭൂരിഭാഗംപേരും വീടുകളിൽ സ്ഥാപിക്കുന്നത്. മേൽക്കൂരയിൽ സ്ഥാപിക്കുന്ന, ഗാർഹിക ആവശ്യത്തിനുള്ള ഓൺ ഗ്രിഡ് സോളർ പ്ലാന്റുകൾക്കു മാത്രമേ കേന്ദ്രസർക്കാരിന്റെ സബ്സിഡിയുള്ളൂ. കേന്ദ്ര സർക്കാരിന്റെ ‘പിഎം– സൂര്യ ഘർ’ പദ്ധതി പ്രകാരം 78,000 രൂപയാണ് പരമാവധി ലഭിക്കുന്നത്. സോളർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണ് നെറ്റ് മീറ്ററിലൂടെ കെഎസ്ഇബി ഗ്രിഡിലേക്കു പോകുന്നത്. വൈദ്യുതി ഉപയോഗിക്കുന്നവരെ ഉപയോക്താവ് (കൺസ്യൂമർ) എന്നു വിളിക്കുമ്പോൾ ഓൺഗ്രിഡ് സോളർ പ്ലാന്റുള്ളവരെ പ്രൊസ്യൂമർ (പ്രൊഡ്യൂസർ + കൺസ്യൂമർ) എന്നാണു വിളിക്കുന്നത്.

വീടിന്റെ മേൽക്കൂരയിലെ സോളർ പദ്ധതികളെ കെഎസ്ഇബി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഓൺ ഗ്രിഡ് പ്ലാന്റുകൾ സംബന്ധിച്ച് ഒട്ടേറെ പരാതികളും സംശയങ്ങളുമാണ് ഉയരുന്നത്. മൂന്നു കിലോവാട്ട് മുതലുള്ള പ്ലാന്റുകളാണ് ഭൂരിഭാഗം പേരും വീടുകളിൽ സ്ഥാപിക്കുന്നത്. മേൽക്കൂരയിൽ സ്ഥാപിക്കുന്ന, ഗാർഹിക ആവശ്യത്തിനുള്ള ഓൺ ഗ്രിഡ് സോളർ പ്ലാന്റുകൾക്കു മാത്രമേ കേന്ദ്രസർക്കാരിന്റെ സബ്സിഡിയുള്ളൂ. കേന്ദ്ര സർക്കാരിന്റെ ‘പിഎം– സൂര്യ ഘർ’ പദ്ധതി പ്രകാരം 78,000 രൂപയാണ് പരമാവധി ലഭിക്കുന്നത്.
സോളർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണ് നെറ്റ് മീറ്ററിലൂടെ കെഎസ്ഇബി ഗ്രിഡിലേക്കു പോകുന്നത്. വൈദ്യുതി ഉപയോഗിക്കുന്നവരെ ഉപയോക്താവ് (കൺസ്യൂമർ) എന്നു വിളിക്കുമ്പോൾ ഓൺഗ്രിഡ് സോളർ പ്ലാന്റുള്ളവരെ പ്രൊസ്യൂമർ (പ്രൊഡ്യൂസർ + കൺസ്യൂമർ) എന്നാണു വിളിക്കുന്നത്.
∙ ബില്ലിങ് എങ്ങനെ?
സോളർ പ്ലാന്റ് സ്ഥാപിക്കുന്നവരുടെ വൈദ്യുതി ബില്ലിങ് മാസത്തിലൊരിക്കലാണ്. ഉൽപാദിപ്പിച്ചു ഗ്രിഡിലേക്കു നൽകുന്ന (എക്സ്പോർട്ട്) വൈദ്യുതിയും ഗ്രിഡിൽനിന്നു വീട്ടിലേക്ക് എടുക്കുന്ന (ഇംപോർട്ട്) വൈദ്യുതിയും ഒരേസമയം മനസ്സിലാക്കാൻ കഴിയുന്ന ‘നെറ്റ് മീറ്റർ’ ഉപയോഗിച്ചാണ് ഈ വൈദ്യുതി വിനിമയം കെഎസ്ഇബി അളക്കുന്നത്. ഉദാഹരണം: വീട്ടിലെ 3 കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റ് ദിവസേന 12 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. വീട്ടിലെ ആ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 15 യൂണിറ്റ് ആണെങ്കിൽ സോളർ ഉൽപാദിപ്പിച്ച 12 യൂണിറ്റ് കഴിഞ്ഞ് 3 യൂണിറ്റ് കൂടി വേണം.
ഇതു കെഎസ്ഇബിയുടെ ഗ്രിഡിൽനിന്നു നെറ്റ് മീറ്റർ വഴി എടുക്കും. നെറ്റ് മീറ്ററിൽ ഇത് ഇംപോർട്ട് ആയി റജിസ്റ്റർ ചെയ്യും. അതുപോലെ, 12 യൂണിറ്റ് സോളർ വൈദ്യുതി ഉൽപാദിപ്പിച്ചു. വീട്ടിലെ ആവശ്യത്തിന് 9 യൂണിറ്റ് മതി. ബാക്കി 3 യൂണിറ്റ് നെറ്റ് മീറ്റർ വഴി ഗ്രിഡിലേക്കു വിടും. ഇത് എക്സ്പോർട്ട് എന്നു രേഖപ്പെടുത്തും. ഒരു മാസമാകുമ്പോൾ നെറ്റ് മീറ്റർ അതുവരെ ഇംപോർട്ട് ചെയ്ത വൈദ്യുതിയും എക്സ്പോർട്ട് ചെയ്ത വൈദ്യുതിയും വെവ്വേറെ രേഖപ്പെടുത്തി ബിൽ തയാറാക്കും.
ഇംപോർട്ട് ചെയ്ത വൈദ്യുതിയുടെ അളവാണു കൂടുതലെങ്കിൽ അതിൽനിന്ന് എക്സ്പോർട്ട് ചെയ്ത വൈദ്യുതിയുടെ അളവു കുറച്ച്, ബാക്കിയുള്ളതിനു റീട്ടെയ്ൽ താരിഫ് നിരക്കിൽ ചാർജ് ഈടാക്കും. എക്സ്പോർട്ട് ചെയ്ത വൈദ്യുതിയാണ് കൂടുതലെങ്കിൽ ഇംപോർട്ട് ചെയ്ത വൈദ്യുതി കുറച്ച് ബാക്കി വൈദ്യുതി ബാങ്കിലേക്കു മാറ്റും. വൈദ്യുതി ബില്ലിൽ മീറ്റർ വാടക, ഫിക്സഡ് ചാർജ്, മറ്റു നികുതികൾ, സെസ്, സർചാർജ് തുടങ്ങിയവയാണുണ്ടാകുക.
ഏപ്രിൽ മുതൽ ഓരോ മാസവും മിച്ചം വരുന്ന (ബാങ്കിങ് ചെയ്യുന്ന) വൈദ്യുതി അടുത്ത മാർച്ച് 31നു മുൻപ് ഉപയോക്താവിന് ആവശ്യമെങ്കിൽ ഉപയോഗിക്കാം. ഏപ്രിൽ മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ മിച്ചം വരുന്ന വൈദ്യുതിയുടെ അളവ്, ബാങ്കിൽ പണം നിക്ഷേപിക്കുന്നതുപോലെ കെഎസ്ഇബി രേഖപ്പെടുത്തും. മാർച്ച് 31 വരെ മിച്ചമുള്ള വൈദ്യുതിക്കു ശരാശരി വൈദ്യുതി വാങ്ങൽ ചെലവിനു (എപിപിസി) ആനുപാതികമായി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന ഫീഡ് ഇൻ താരിഫ് അനുസരിച്ചു തുക പ്രൊസ്യൂമർക്കു നൽകും. നേരത്തെ ഒക്ടോബർ ഒന്നു മുതൽ സെപ്റ്റംബർ 31 വരെയായിരുന്നു സോളർ വർഷമായി കണക്കാക്കിയിരുന്നത്. 2022ലെ റെഗുലേഷനിൽ ഇത് ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ ആയി പരിഷ്കരിച്ചു.
നിലവിൽ റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഫീഡ് ഇൻ താരിഫ് യൂണിറ്റിന് 2.69 രൂപയാണ്. ഈ തുക വർധിപ്പിക്കണമെന്ന ആവശ്യം കമ്മിഷന്റെ പരിഗണനയിലാണ്. ഓരോ വർഷവും കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് റെഗുലേറ്ററി കമ്മിഷൻ ഫീഡ് ഇൻ ചാർജ് നിശ്ചയിക്കുന്നത്. എന്നാൽ, ഈ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടു വർഷങ്ങളായി. അതേസമയം, മാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 3.25 രൂപയും 51–100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 4.05 രൂപയുമാണ് ഈടാക്കുന്നത്. 201– 250 യൂണിറ്റ് ആകുമ്പോൾ യൂണിറ്റിന് 8.20 രൂപയാകും.
∙ വില്ലനായി ടൈം ഓഫ് ദ് ഡേ
പ്രതിമാസ വൈദ്യുതി ഉപയോഗം 500 യൂണിറ്റിൽ കൂടുതൽ വരുന്നവരുടെ ബില്ലിങ് കണക്കാക്കുന്നത് ടൈം ഓഫ് ദ് ഡേ (ടിഒഡി) എന്ന രീതിയിലാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ, വൈകിട്ട് 6 മുതൽ രാത്രി 10 വരെ, രാത്രി 10 മുതൽ രാവിലെ 6 വരെ എന്നിങ്ങനെ മൂന്നു സോണുകളായാണ് ബിൽ കണക്കാക്കുക. വൈകിട്ട് 6 മുതൽ 10 വരെയുള്ള പീക്ക് സമയത്തിനു സാധാരണ നിരക്കിന്റെ 20% അധികനിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പകൽ വൈദ്യുതിക്കു നിരക്ക് കുറവാണ്.
ടിഒഡി ബില്ലിങ് രീതിയിൽ ഉൾപ്പെടുന്ന പ്രൊസ്യൂമർക്ക് ഈ മാനദണ്ഡം കൂടുതൽ ബാധ്യതയുണ്ടാക്കാം. 5 കിലോവാട്ട് സോളർ പ്ലാന്റ് സ്ഥാപിച്ചിട്ടും കഴിഞ്ഞ മാസത്തെ ബില്ല് ഉയർന്നതിനെക്കുറിച്ച് മുൻ ഡിജിപി ആർ.ശ്രീലേഖ ഉന്നയിച്ച പരാതിയുടെ പ്രധാനകാരണം ടിഒഡി ബില്ലിങ്ങാണ്. കുറഞ്ഞനിരക്കിലുള്ള വൈദ്യുതി ലഭ്യമാകുന്ന പകൽ വീട്ടിലെ ആവശ്യങ്ങൾ സോളർ പ്ലാന്റിൽനിന്നുള്ള വൈദ്യുതിയിൽ നടക്കും. രാത്രി കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു ഗ്രിഡിൽനിന്നു കൂടുതൽ വൈദ്യുതി എടുക്കേണ്ടി വരും.
∙ സർക്കാരിന്റെ കയ്യിട്ടുവാരൽ
സോളർ പ്ലാന്റുകൾ ഉൾപ്പെടെ ഉപയോക്താവ് സ്വയം ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു നികുതി ചുമത്തുകയാണ് സംസ്ഥാന സർക്കാർ. 24 കോടി രൂപയുടെ അധികവരുമാനം കണ്ടെത്താൻ കഴിഞ്ഞ ബജറ്റിലാണ് നികുതി വർധിപ്പിച്ചത്. മാർച്ച് വരെ ഒരു യൂണിറ്റ് വൈദ്യുതിക്കു ഉൽപാദന നികുതിയായി 1.2 പൈസ ഈടാക്കിയ സ്ഥാനത്ത് ഏപ്രിൽ മുതൽ 15 പൈസയാണ് ഈടാക്കുന്നത്. മാർച്ച് വരെ 1000 യൂണിറ്റിന് 12 രൂപ ഉൽപാദന നികുതിയായി നൽകിയിരുന്ന പ്രൊസ്യൂമർ ഏപ്രിൽ മുതൽ 150 രൂപ നൽകേണ്ടി വരും. പുനരുപയോഗ ഊർജ ഉൽപാദനത്തിനു നികുതി ചുമത്തൽ കേന്ദ്ര ഊർജ മന്ത്രാലയം വിലക്കിയിട്ടുണ്ടെങ്കിലും കേരളം പിന്മാറിയിട്ടില്ല.
∙ ലാഭിച്ച് വെട്ടിലാകരുത്
സോളർ പ്ലാന്റ് സ്ഥാപിച്ചാൽ ഭൂരിഭാഗം പേരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങും. ഗ്യാസ് ഒഴിവാക്കി ഇൻഡക്‌ഷൻ സ്റ്റൗ, ഇലക്ട്രിക് കുക്കർ തുടങ്ങിയവയിലേക്കും മാറും. ഇലക്ട്രിക് വാഹനങ്ങൾ സാധാരണ രാത്രിയിലാണ് ചാർജ് ചെയ്യുക. ഇതു പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കൂട്ടും. വൈദ്യുതി ബിൽ കൂടും.
∙ ശേഷി വർധിപ്പിക്കണം
സംസ്ഥാനത്തെ സോളർ വൈദ്യുതി ഉൽപാദനം 1000 മെഗാവാട്ടിൽ കൂടുതലായതു മൂലം വിതരണശൃംഖലയിലുണ്ടായ മാറ്റങ്ങൾ വിലയിരുത്താൻ കെഎസ്ഇബി ഈയിടെയാണ് സമിതിയെ നിയോഗിച്ചത്. ഓരോ ട്രാൻസ്ഫോമറിന്റെയും ശേഷിയുടെ 75% മാത്രമേ സോളർ പദ്ധതികൾ അനുവദിക്കാവൂ എന്നാണ് ഇപ്പോഴത്തെ നിയമം. ഇത് 90% ആക്കണമെന്ന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്. ഈ നിബന്ധന കാരണം പലയിടത്തും പുതിയ സോളർ പ്ലാന്റുകൾ സ്ഥാപിക്കാനാകുന്നില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി ഉയർത്തി കൂടുതൽ വൈദ്യുതി ലോഡ് താങ്ങാൻ കഴിയുന്നതാക്കണം.
∙ തട്ടിപ്പുകാരുമുണ്ട്
സബ്സിഡി മുതലാക്കാൻ നിലവാരം കുറഞ്ഞ സോളർ പാനൽ, ഇൻവെർട്ടർ, ബാറ്ററി തുടങ്ങിയവ സ്ഥാപിക്കുന്നവരുണ്ട്. മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ മികച്ച നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങിയാലേ കൂടുതൽകാലം ഉപയോഗിക്കാനാകൂ. പരമാവധി 25 വർഷമാണ് സോളർ പാനലിന്റെ ആയുസ്സ്. നിലവാരം കുറഞ്ഞ പാനലുകൾ 100% ഉൽപാദനത്തിനു പകരം 80% ആകും നടത്തുക. ഇവയുടെ ആയുസ്സും കുറവാണ്. എംപാനൽ ചെയ്യപ്പെട്ട സോളർ ഏജൻസികൾപോലും പണം വാങ്ങിയ ശേഷം പ്ലാന്റ് സ്ഥാപിക്കാതെ കബളിപ്പിച്ചെന്ന പരാതിയുണ്ട്.
∙ ഗ്രോസ് മീറ്ററിങ് വരുമോ?
ഓൺ ഗ്രിഡ് സോളർ പ്ലാന്റുകളിലെ നെറ്റ് മീറ്ററിങ് സംവിധാനം മാറ്റി ഗ്രോസ് മീറ്ററിലേക്കു പോകുമെന്ന പ്രചാരണം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന് അടിസ്ഥാനമില്ലെന്നു കെഎസ്ഇബിയും റെഗുലേറ്ററി കമ്മിഷനും വിശദീകരിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം രീതിയിലേക്കു മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രൊസ്യൂമർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഗ്രിഡിലേക്കു പോകുകയും ഗ്രിഡിൽനിന്നുള്ള വൈദ്യുതി വീട്ടിലേക്ക് ഉപയോഗിക്കുകയും ചെയ്തശേഷം ഇവയ്ക്ക് ഓരോന്നിനും ബാധകമായ താരിഫ് അനുസരിച്ച് പ്രത്യേകം ബിൽ തയാറാക്കുന്ന രീതിയാണ് ഗ്രോസ് മീറ്ററിങ്.
അതായത്, പ്രൊസ്യൂമർക്കു സാധാരണ ഉപയോക്താവിനു ലഭിക്കുന്ന രീതിയിൽ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച താരിഫ് അനുസരിച്ചു വൈദ്യുതി ബിൽ ലഭിക്കുകയും ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിക്കു കമ്മിഷൻ നിശ്ചയിച്ച താരിഫ് പ്രകാരം പണം കെഎസ്ഇബി നൽകുകയും ചെയ്യുന്നതാണ് ഗ്രോസ് മീറ്ററിങ്. ഉപയോക്താവ് നൽകേണ്ട തുക എപ്പോഴും കൂടുതലായിരിക്കും; തിരികെ കിട്ടുന്ന തുക കുറവും. കെഎസ്ഇബിയും സർക്കാരും ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകിയില്ലെങ്കിൽ സോളർ പദ്ധതിയോടുള്ള താൽപര്യം കുറയാം.