മോദിയെ ജയിപ്പിക്കാൻ ‘പ്രഫഷനൽ’ സംഘം; വാരാണസിയിൽ ഓരോ വീട്ടിലും മോദി: ഒരൊറ്റ ‘ലക്ഷ്യം’ മാത്രം!
മോദിയുടെ വലുപ്പത്തിനൊത്ത പ്രചാരണ ബോർഡുകളോ പ്രഭാവത്തിനൊത്ത പ്രതീതിയോ കാണുന്നില്ലല്ലോ എന്ന് ആശ്ചര്യപ്പെട്ടാണ് വാരാണസിയിലൂടെയുള്ള യാത്ര. കാശിയിലെത്തുന്ന ധ്യാനമനസ്സുകൾക്ക് പ്രിയപ്പെട്ട മാതാ ആനന്ദമയി ഘട്ടിലെ പടിക്കെട്ടുകൾ കയറി ഏതോ നൂറ്റാണ്ടിലേതെന്നു തോന്നുന്ന വീടുകൾക്കിടയിലൂടെ പുറത്തുകടക്കാൻ പാടുപെടുമ്പോൾ ആ ധാരണ മാറി. വഴിയരികിൽ വർണ പോസ്റ്ററുകൾ കുറവെങ്കിലും ഓരോ വീട്ടിലും മോദി എത്തിയിരിക്കുന്നു! വോട്ടിങ് യന്ത്രത്തിൽ മോദിക്ക് നേരേയാണ് വോട്ടുകുത്തേണ്ടതെന്നു വീട്ടിലുള്ളവരോടും വഴിപോക്കരോടും ആവശ്യപ്പെടുന്ന കുഞ്ഞൻ പോസ്റ്ററുകളാണ് ചുമരുകളിൽ. വാരാണസിയിൽ നിന്നു ഡൽഹിക്കു പോകുക മോദിയാണെന്നതിൽ ബിജെപിക്കു തെല്ലും ആത്മവിശ്വാസക്കുറവില്ല. ഭൂരിപക്ഷം വീണ്ടും ഉയർത്താൻ ബിജെപി ഇവിടെ ഒരു പ്രഫഷനൽ സ്ഥാപനം പോലെ പ്രവർത്തിക്കുന്നു.

സ്ഥിരം പാർട്ടി ഓഫിസ് വിട്ട് കുറച്ചു കൂടി വിശാലമായ തുളസി ഉദ്യാനെന്ന ബഹുനില കല്യാണ ഹാളിൽ ഒരുക്കിയ സജ്ജീകരണങ്ങളോടെയാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പു നിയന്ത്രിക്കുന്നത്. വാരാണസിയിലെ പാർട്ടിക്കാരേക്കാൾ രാജ്യത്തിന്റെ പല ഭാഗത്തു നിന്നെത്തിയ 50 നേതാക്കളുടെ നേതൃസംഘത്തിനാണ് നിയന്ത്രണ ചുമതല. മോദിക്കായി പിയൂഷ് ഗോയലടക്കം കേന്ദ്രമന്ത്രിമാർ തമ്പടിച്ചിരിക്കുന്നു. അമിത് ഷായും ജെ.പി.നഡ്ഡയും ഉൾപ്പെടെ ദേശീയ നേതാക്കൾ നിരന്തരം എത്തുന്നു. എവിടെ നിന്നെല്ലാമോ എത്തിയ പ്രഫഷനലുകൾ വേറെയുമുണ്ട്.
ജയ്പുർ സർവകലാശാലയെന്നെഴുതിയ ടീ ഷർട്ട് ധരിച്ച കുറെ യുവതീയുവാക്കളെ അവിടെ കണ്ടു. കയ്യിൽകൊണ്ടു നടക്കാവുന്നതരം ‘പോർട്ടബിൾ തെർമൽ പ്രിന്റർ’ അവരുടെ പക്കലുണ്ട്. വാരാണസിയിലെ വിവിധ കോണുകളിൽ നിന്നെത്തിയ ബൂത്ത് പ്രവർത്തകർക്ക് പരിശീലനം നൽകാനാണ് അവരുടെ നിൽപ്. ബാച്ചുബാച്ചായി സംഘങ്ങൾ വരും. വോട്ടർപട്ടികയിലെ സീരിയൽ നമ്പറും പേരും പിന്നെ ചിഹ്നവുമായി വീട്ടിലെത്തിച്ചിരുന്ന വോട്ടർസ്ലിപ് വാരാണസിയിലെ ബിജെപിക്കാർ കയ്യോടെ പ്രിന്റടിച്ചുതരും! അച്ചടിച്ചു നൽകുന്നതിൽ മാത്രമല്ല വാരാണസിയിൽ ബിജെപിയുടെ പ്രഫഷനലിസം.
ഓഫിസ് മുറിയിൽ ശ്യാമപ്രസാദ് മുഖർജിയുടെയും ദീൻദയാൽ ഉപാധ്യായയുടെയും പൂവിട്ടുവച്ച ചിത്രങ്ങൾക്കൊപ്പം ഒരു കൂറ്റൻ ബോർഡ് കൂടിയുണ്ട്. ശക്തികേന്ദ്രങ്ങളേതെന്നും എത്രയിടത്തു കൂടി കഠിനമായി പ്രവർത്തിക്കണമെന്നുമെല്ലാം പ്രവർത്തകരെ ഓർമിപ്പിക്കുന്ന കണക്കുകളാണ് അതിൽ. നിശ്ചയിച്ചുകിട്ടുന്ന ലക്ഷ്യത്തിലേക്കാണ് പ്രവർത്തകരുടെ അധ്വാനം. വോട്ടെടുപ്പിനു മുൻപ് എല്ലാ വോട്ടർമാരുടെയും വീട്ടിലേക്ക് ബിജെപി പ്രവർത്തകർ എത്തിയിരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉറപ്പാക്കും. അതിനു മറ്റൊരു പ്രധാന കാരണം വാരാണസിയിലെ വോട്ടർമാരുടെ വൈമുഖ്യമാണ്.
വോട്ടിടാൻ ഇക്കുറി രാജ്യം പൊതുവേ കാണിക്കുന്ന മാന്ദ്യം മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം നിഴലിച്ച മണ്ഡലമാണ് വാരാണസി. മത്സരിക്കാൻ മോദി വന്നിട്ടും അതിനു മാറ്റമുണ്ടായില്ല. 2019ൽ 57.13%, 2014ൽ 58.35%, 2009ൽ 42.61% എന്നിങ്ങനെയാണ് കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലെ വോട്ടുനില. പകുതിയോളം വോട്ടർമാരും വോട്ടിടുന്നതിനു പോലും താൽപര്യം കാട്ടുന്നില്ലെന്ന് അർഥം. ഇന്ത്യയിലെമ്പാടും 2004 ആവർത്തിക്കുമെന്നു മോഹിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചു രാശിയുള്ള ഇടമാണ് കാശി. 1991ൽ തുടർച്ചയായി ജയിച്ചുവന്ന ബിജെപിയെ ഇവിടെ കോൺഗ്രസ് അവസാനം അട്ടിമറിച്ചത് 2004ലാണ്. മോദിയുടെ വരവോടെ ആ കാലം മാറിയെന്നതു മറ്റൊരുകാര്യം. പ്രചാരണത്തിന് മോദി വന്നില്ലെങ്കിൽ പോലും പ്രശ്നമല്ലെന്നതാണ് ഇവിടെ ബിജെപിയുടെ സ്ഥിതി.
ആറു ദിവസം മുൻപ് ഓൺലൈനായി മണ്ഡലത്തിലെ മഹിളാ പ്രവർത്തകരോട് മോദി സംവദിച്ചു. അവസാനം നേരിട്ടു വന്നത് മേയ് 14ന് നാമനിർദേശപത്രിക കൊടുക്കാനായിരുന്നു. അന്നു സുരക്ഷ ഒരുക്കാൻ റോഡിൽ കെട്ടി ഉയർത്തിയ മുളവേലികൾ ഇപ്പോഴും നീക്കിയിട്ടില്ല. ജൂൺ 1ന് വോട്ടെടുപ്പ് നടക്കും മുൻപ് ഒരിക്കൽ കൂടി മോദി നേരിട്ടെത്തുമെന്ന് നേതാക്കളെ പോലെ പൊലീസും പ്രതീക്ഷിക്കുന്നു. രാജ്യമാകെ പറന്ന് ബിജെപിയുടെ വിജയം ഉറപ്പാക്കാൻ യജ്ഞിക്കുന്ന മോദി ഇനിയിപ്പോൾ വന്നില്ലെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണ ലഭിച്ച 4.7 ലക്ഷത്തിനു മുകളിലേക്ക് പോകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഭൂരിപക്ഷം ഗണ്യമായി കുറയുന്ന സാഹചര്യം മോദിക്ക് ക്ഷീണമാകുമെന്ന ബോധ്യം അവർക്കുണ്ട്.
കോൺഗ്രസിനായി ഇക്കുറി മത്സരിക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് റായിക്ക് വാരാണസിയുമായി അടുത്ത ബന്ധമാണെന്നതിനെ ബിജെപി ഗൗരവത്തിൽ കാണുന്നു. അഞ്ചു തവണ നിയമസഭയിലേക്ക് വിജയിച്ച അജയ്, മോദിയല്ലെങ്കിൽ ഇവിടത്തുകാരുടെ മനസ്സിൽ ആദ്യം വരാൻ സാധ്യതയുള്ള പേരാണ്. എസ്‌പിയുടെ ശക്തമായ പിന്തുണയോടെ മത്സരിക്കുന്നതിനാൽ മോദിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമോ എന്ന ആലോചനയിലാണ് ഇന്ത്യാസഖ്യം. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് ഒന്നിച്ചു നടത്തുന്ന റോഡ് ഷോ ഉൾപ്പെടെ അതിനുള്ള ശ്രമങ്ങളാണ്.
എന്നാൽ, മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവുണ്ടെന്നതു ഭൂരിപക്ഷം കൂടാൻ സഹായിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഒട്ടേറെ പേർ മോദിക്കെതിരെ പത്രിക നൽകിയെങ്കിലും 33 എണ്ണം തള്ളിപ്പോയി. ശേഷിക്കുന്നത് 7 പേർ മാത്രം. 2014ൽ 42 പേരായിരുന്നു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ 26 പേരും. സമൃദ്ധിയുടെ കൊടുമുടിയിൽ ഇന്ത്യയെ എത്തിക്കാൻ 3650 ദിവസങ്ങളാണ് (10 വർഷം) 2014ൽ മോദി ആവശ്യപ്പെട്ടത്. ആ വർഷം ഫലം വന്നതു മുതൽ ഇതു വരെ 3726 ദിവസമായി. വാരാണസിയുടെ സ്ഥിതിയെക്കുറിച്ചാണ് ചോദ്യമെങ്കിൽ മാറ്റമുണ്ട്. റോഡുകൾക്ക് കൂടുതൽ വൃത്തിയും സൗകര്യവും കൈവന്നിരിക്കുന്നു. അതേക്കുറിച്ചു പറയുമ്പോൾ ആളുകൾക്ക് സംതൃപ്തി.
മോദിയെക്കുറിച്ചു പറയുമ്പോൾ തൊഴിലില്ലായ്മയും പണപ്പെരുപ്പവും കർഷകരോഷവും അവർ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പൗരാണിക നഗരങ്ങളിലൊന്നായ വാരാണസിയുടെ മുഖഛായ മാറ്റുന്ന വൻവികസന പരിപാടികളെക്കുറിച്ച് വാചാലരാകുന്നു. വാരാണസിയിലെ ഏറ്റവും തിരക്കുള്ള അസി ഘട്ടിലേക്ക് ഇറങ്ങുന്ന പടിയിൽ അംഗപരിമിതനായ ഒരാളിരിപ്പുണ്ട്. ചില്ലറ ഇട്ടാൽ മുന്നിൽ വച്ചിരിക്കുന്ന വെയിങ് മെഷീനിൽ തൂക്കം നോക്കാം; വലിയൊരു മോദിചിത്രം കയ്യിൽപിടിച്ചാണ് ആളെ ആകർഷിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞുവീടുകളും കുഞ്ഞുമനുഷ്യരുമാണ് വാരാണസിയിൽ മോദിയുടെ പരസ്യം!