യുപിയിൽ മോദിയും പ്രിയങ്കയും ലക്ഷ്യമിടുന്നത് ആ ‘വോട്ടു ബാങ്ക്’: ‘രാഹുൽ 2 തവണയെങ്കിലും വന്നിരുന്നെങ്കിൽ...’
ഇന്ദ്രപ്രസ്ഥത്തിലെ അധികാര സിംഹാസനത്തിലേക്കു വഴി തുറക്കുന്നത് ഉത്തർ പ്രദേശിലൂടെയാണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പഴമൊഴി. 80 ലോക്സഭാ സീറ്റുകളുള്ള യുപി ആരു പിടിക്കുന്നോ അവരാണ് ഇന്ത്യ ഭരിക്കുകയെന്നത് അപൂർവം ചില സമയത്തൊഴികെ യാഥാർഥ്യമായിട്ടുണ്ടു താനും. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നേതാവിന്റെ ജനപ്രീതിയുടെ ആഴമറിയണമെങ്കിൽ ഉത്തർപ്രദേശിലൂടെ സഞ്ചരിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ഒരു ദശകത്തോളമുള്ള അനുഭവപാഠം. എന്നാലിത്തവണ വിലക്കയറ്റവും തൊഴിലില്ലായ്മയും ആ പ്രഭാവത്തിനു ചെറിയ മങ്ങലേൽപിച്ചില്ലേ എന്ന് യുപി ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രതികരണം കണ്ടാൽ ആർക്കും തോന്നാം. റായ്ബറേലിയിൽ മത്സരിച്ചതോടെ ഉത്തരേന്ത്യയെ ഉപേക്ഷിച്ചില്ലെന്ന രാഹുൽ ഗാന്ധിയുടെ സന്ദേശത്തിനും അഖിലേഷ് യാദവിന്റെ കുറിക്കു കൊളളുന്ന പരിഹാസ ശരങ്ങൾക്കും ഇത്തവണ മോദിയോളം ജനപ്രീതി കിട്ടുന്നുണ്ട്. എന്നിരുന്നാലും വോട്ടു ചെയ്താൽ അത് മോദിക്കു തന്നെ എന്നതാണ് പൊതുവേ അടുത്ത കാലത്ത് യുപിയിൽ കണ്ടുവരുന്ന രീതി. അതിനു പ്രധാന കാരണം ബിജെപിയോടുള്ള താൽപര്യത്തേക്കാളേറെ പകരം വയ്ക്കാൻ വേറാരുമില്ല എന്ന രാഷ്ട്രീയ സത്യമാണ്. സംസ്ഥാന തലത്തിൽ അഖിലേഷ് യാദവും മായാവതിയുമൊക്കെ ഓപ്ഷനായുണ്ടെങ്കിലും ദേശീയ തലത്തിൽ വരുമ്പോൾ സാധാരണ യുപിക്കാരന് മോദിയല്ലാതെ വേറെ ആരെക്കുറിച്ചും പറയാനില്ല. അതിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ മുന്നണിയുടെ ഉത്തർപ്രദേശിലെ നേട്ടങ്ങളുടെ പട്ടികയുടെ നീളം.

ഇന്ദ്രപ്രസ്ഥത്തിലെ അധികാര സിംഹാസനത്തിലേക്കു വഴി തുറക്കുന്നത് ഉത്തർ പ്രദേശിലൂടെയാണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പഴമൊഴി. 80 ലോക്സഭാ സീറ്റുകളുള്ള യുപി ആരു പിടിക്കുന്നോ അവരാണ് ഇന്ത്യ ഭരിക്കുകയെന്നത് അപൂർവം ചില സമയത്തൊഴികെ യാഥാർഥ്യമായിട്ടുണ്ടു താനും. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നേതാവിന്റെ ജനപ്രീതിയുടെ ആഴമറിയണമെങ്കിൽ ഉത്തർപ്രദേശിലൂടെ സഞ്ചരിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ഒരു ദശകത്തോളമുള്ള അനുഭവപാഠം. എന്നാലിത്തവണ വിലക്കയറ്റവും തൊഴിലില്ലായ്മയും ആ പ്രഭാവത്തിനു ചെറിയ മങ്ങലേൽപിച്ചില്ലേ എന്ന് യുപി ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രതികരണം കണ്ടാൽ ആർക്കും തോന്നാം.
റായ്ബറേലിയിൽ മത്സരിച്ചതോടെ ഉത്തരേന്ത്യയെ ഉപേക്ഷിച്ചില്ലെന്ന രാഹുൽ ഗാന്ധിയുടെ സന്ദേശത്തിനും അഖിലേഷ് യാദവിന്റെ കുറിക്കു കൊളളുന്ന പരിഹാസ ശരങ്ങൾക്കും ഇത്തവണ മോദിയോളം ജനപ്രീതി കിട്ടുന്നുണ്ട്. എന്നിരുന്നാലും വോട്ടു ചെയ്താൽ അത് മോദിക്കു തന്നെ എന്നതാണ് പൊതുവേ അടുത്ത കാലത്ത് യുപിയിൽ കണ്ടുവരുന്ന രീതി. അതിനു പ്രധാന കാരണം ബിജെപിയോടുള്ള താൽപര്യത്തേക്കാളേറെ പകരം വയ്ക്കാൻ വേറാരുമില്ല എന്ന രാഷ്ട്രീയ സത്യമാണ്. സംസ്ഥാന തലത്തിൽ അഖിലേഷ് യാദവും മായാവതിയുമൊക്കെ ഓപ്ഷനായുണ്ടെങ്കിലും ദേശീയ തലത്തിൽ വരുമ്പോൾ സാധാരണ യുപിക്കാരന് മോദിയല്ലാതെ വേറെ ആരെക്കുറിച്ചും പറയാനില്ല. അതിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ മുന്നണിയുടെ ഉത്തർപ്രദേശിലെ നേട്ടങ്ങളുടെ പട്ടികയുടെ നീളം.
∙ ‘ഞാനെന്തിനു വോട്ടു ചെയ്യണം’
ഉറച്ച വോട്ടുകൾക്കും ഇളകി നിൽക്കുന്ന വോട്ടുകൾക്കും എതിർ വോട്ടുകൾക്കുമിടയിൽ ഇത്തവണ യുപിയിൽ കണ്ട ഒരു വിഭാഗമുണ്ട്. മടിയുള്ള വോട്ടർമാർ. ഗ്രാമങ്ങളിലാണ് കൂടുതൽ. അനുഭാവവും കൂറും ബിജെപിയോടാണെങ്കിലും ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദവും മോദി തന്നെ അധികാരത്തിൽ വരുമെന്ന തോന്നലും കാരണം ‘ഞാനെന്തിനു വോട്ടു ചെയ്യണം’ എന്നു ചിന്തിക്കുന്നവർ കുറേയുണ്ട്. ഒരുപക്ഷേ യുപിയിൽ പലയിടത്തും വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായതിനും ഇതാകാം കാരണം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്, ഇന്ത്യാ മുന്നണിയുടെ സഖ്യം രാഹുൽഗാന്ധിയും അഖിലേഷ് യാദവും തമ്മിൽ മാത്രമല്ല, താഴേത്തട്ടിലെ അണികൾക്കിടയിലും ഉണ്ടാകുമെന്നാണ്. അമേഠിയിൽ കോൺഗ്രസിന്റെ ന്യായ് പത്രിക വിതരണം ചെയ്യുന്ന സമാജ്‌വാദി പാർട്ടി ബ്ലോക്ക് അധ്യക്ഷൻ നീലേഷ് യാദവും കൂട്ടരും അതു ശരിവയ്ക്കുന്നു. ഇത് അവസാന അവസരമാണ്. ഇത്തവണ തടഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് നീലേഷ് പറയുന്നത്. അഖിലേഷും രാഹുലും പങ്കെടുക്കുന്ന റാലികളിൽ യുവാക്കളുടെ വൻ പടയാണ്. തൊഴിലില്ലായ്മ ഇത്തവണ വലിയൊരു ചർച്ചാ വിഷയമാണ്.
നീലേഷ് നോട്ടിസ് വിതരണം ചെയ്യുന്ന റോഡരികിലൊരു മരത്തണലിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ അശോക് ഗെലോട്ട് ഇരുന്ന് ‘ശിഖഞ്ജി’ (നാരങ്ങാ നീര്) നുണയുന്നുണ്ട്. തെരുവുകൾ തോറും സാധാരണക്കാരനെപ്പോലെ നടന്ന് അമേഠി തിരിച്ചു പിടിക്കാനുള്ള കോൺഗ്രസിന്റെ ഭഗീരഥപ്രയത്നത്തിനു ചുക്കാൻ പിടിക്കുകയാണ് ഗെലോട്ട്. ‘‘ഇത്തവണ റായ്ബറേലിക്കൊപ്പം അമേഠിയും കോൺഗ്രസ് ജയിക്കും. കിശോരിലാൽ ജി വൻ ഭൂരിപക്ഷത്തിന് ജയിക്കും’’ ഗെലോട്ട് ആത്മവിശ്വാസത്തോടെ പറയുന്നു.
പൊടിയിൽക്കുളിച്ചു കിടക്കുന്ന ഒരു കുഗ്രാമത്തിൽ വോട്ടു തേടുന്ന കോൺഗ്രസ് സ്ഥാനാർഥി കിശോരിലാൽ ശർമയും പറയുന്നത് അതാണ്. ‘‘അമേഠിയിലെ സാധാരണക്കാർക്ക് കഴിഞ്ഞ തവണ ഒരബദ്ധം പറ്റിയതാണ്. അതിത്തവണ തിരുത്തും.’’ അതിലപ്പുറത്തെ ആത്മവിശ്വാസമാണ് അമേഠിയിൽ വീടെടുത്ത് ‘നാട്ടുകാരി’യായി മാറിയ സ്മൃതി ഇറാനിക്കും. അതിനിടയ്ക്ക് ആശയക്കുഴപ്പത്തിലാണ് ഗ്രാമ–നഗര വ്യത്യാസമില്ലാതെ വോട്ടർമാരെന്ന് തോന്നിയാൽ തെറ്റു പറയാനാവില്ല. അത് എങ്ങനെ പ്രതിഫലിച്ചുവെന്നറിയാൻ ജൂൺ നാലുവരെ കാത്തിരിക്കേണ്ടി വരും.
∙ പിന്നെന്തിനാണ് ഈ കോൺഗ്രസ് പതാക!
സ്ത്രീവോട്ടർമാർക്ക് പ്രാധാന്യം കൊടുക്കുന്ന ‘നുക്കഡ് സഭ’കളിലൂടെ (കോർണർ മീറ്റിങ്ങുകൾ) പ്രചാരണം നടത്തുന്ന പ്രിയങ്ക ഗാന്ധിയും ആത്മവിശ്വാസത്തിലാണ്. ‘‘വാഗ്ദാനങ്ങളല്ലാതെ സ്ത്രീകൾക്ക് ഒന്നും കിട്ടിയില്ല. കോൺഗ്രസ് തിരിച്ചു വന്നാൽ അതിനു മാറ്റമുണ്ടാകും’’ എന്നാണ് പ്രിയങ്ക പറയുന്നത്. 5 കിലോ സൗജന്യ റേഷൻ തരാൻ മോദി നിർബന്ധിതനായത് കോൺഗ്രസ് കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമം കാരണമാണെന്ന് പ്രിയങ്ക സ്ത്രീകളോട് എല്ലായിടത്തും പറയുന്നുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസുകാർക്കുള്ള ആത്മവിശ്വാസം യുപിയിൽ മറ്റൊരിടത്തും അത്ര കാണാനില്ലെന്നതാണ് യാഥാർഥ്യം. പലയിടത്തും താഴേത്തട്ടിൽ കോൺഗ്രസ് തന്നെയില്ല.
രാമക്ഷേത്രം വന്നത് വോട്ടായി മാറാനുള്ള സാധ്യതകൾ അടഞ്ഞു പോയിട്ടും ബിജെപി രാമമന്ത്രം മാത്രം മുഴക്കുന്ന മീററ്റിലേക്കു വരാം. ശ്രീരാമനായി സീരിയലിലൂടെ മനം കവർന്ന അരുൺ ഗോവിലാണ് സ്ഥാനാർഥി. ഗോവിലിന്റെ റോഡ് ഷോ നടക്കുന്ന ഗലിയിൽ ബിജെപിയുടെ പതാകകൾക്കിടയിലൊരു കോൺഗ്രസ് പതാകയുണ്ട്. ചെരുപ്പു നന്നാക്കുന്ന കടയാണ്. കടക്കാരന് പേരു പറയാൻ പോലും സമയമില്ലാത്തത്ര തിരക്കാണ്. കോൺഗ്രസ് കൊടിയുണ്ടെങ്കിലും അദ്ദേഹം പറയുന്നതൊക്കെ മോദിയുടെ വീരഗാഥകളാണ്. വിലക്കയറ്റം കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒരു കയ്യിലെ 5 വിരലുകളും ഒരുപോലെയാവില്ലല്ലോ എന്നൊക്കെ ന്യായീകരിക്കുന്നുണ്ട്. പിന്നെന്തിനാണ് ഈ കോൺഗ്രസ് പതാക? ‘നല്ല വലുപ്പമുണ്ട്. വെയിലടിക്കാതിരിക്കാൻ തൂക്കിയിട്ടതാണ്’. ആ മറുപടിയിലുണ്ട് യുപിയിലെ കോൺഗ്രസിന്റെ അവസ്ഥ.
എല്ലാ തലത്തിലും ബിജെപി മാത്രമായതിന്റെ അസ്വസ്ഥതകളുള്ള ബിജെപിക്കാരുമുണ്ട്. മീറ്ററിലൊരു ക്ഷേത്രം റോഡു വികസനത്തിനായി മാറ്റാൻ നഗരസഭ തീരുമാനിക്കുന്നു. അതിനെ എതിർക്കാൻ പ്രദേശത്ത് ആരുമില്ല. കൗൺസിലർ മുതൽ കേന്ദ്രം വരെ ബിജെപിയാണ്. ‘പേരിനെങ്കിലും ഒരു പ്രതിപക്ഷമുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ശബ്ദം പുറത്തു കേട്ടേനെ’ എന്നു വിലപിക്കുന്നത് ബിജെപിയുടെ ഉറച്ച വോട്ടർമാർ തന്നെയാണ്. ഭരണ വിരുദ്ധ വികാരമെന്ന് അതിനെ വിളിക്കാനാവുമോ?
∙ 75 ലക്ഷ്യം കാണുമോ ബിജെപി?
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞതോടെ അതിന്റെ രാഷ്ട്രീയം തീർന്നുവെന്നാണ് ബിജെപിക്കാർ പോലും കരുതുന്നത്. അയോധ്യ നഗരവാസികൾക്ക് തങ്ങൾക്കു നഷ്ടപ്പെട്ട സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം കിട്ടാത്തതിന്റെയും വലിയ വലിയ ഭൂമാഫിയകൾ ചുരുങ്ങിയ വിലയ്ക്ക് സ്ഥലം വാങ്ങിക്കൂട്ടുന്നതിന്റെയുമൊക്കെ കഥകൾ പറയാനുണ്ട്. പക്ഷേ ആരോടു പറയുമെന്ന് ഹനുമാൻ ഗഡിയിൽ ചായ വിൽക്കുന്ന രാകേഷ് ചോദിക്കുന്നു.
വാട്സാപ് ‘യൂണിവേഴ്സിറ്റി’യും മോദിഭക്തിയുമൊക്കെയുണ്ടെങ്കിലും കോൺഗ്രസിലെ ഗാന്ധി കുടുംബത്തോട് മാനസികമായ അടുപ്പം സൂക്ഷിക്കുന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. രാഹുൽഗാന്ധി വർഷത്തിൽ രണ്ടു തവണയെങ്കിലും മണ്ഡലത്തിൽ വന്നിരുന്നുവെങ്കിൽ കഴിഞ്ഞ തവണ താൻ സ്മൃതി ഇറാനിക്കു വോട്ടു ചെയ്യില്ലായിരുന്നുവെന്ന് പറയുന്നുണ്ട് രാജാ ഫത്തേപുരിലെ കർഷകനായ അമർനാഥ് മിശ്ര. കോൺഗ്രസിന് നല്ലൊരു നേതൃത്വമുണ്ടെങ്കിൽ ഇനിയും അവർക്കു വോട്ടു ചെയ്യാൻ മടിയില്ലെന്നും മിശ്ര പറയുന്നു.
ഇതേ അഭിപ്രായക്കാരെ, ബിജെപിക്ക് എതിർപ്പില്ലാത്ത ഗാന്ധി കുടുംബാംഗമായ മേനക ഗാന്ധി മത്സരിക്കുന്ന സുൽത്താൻപുരിലും കണ്ടു. കോൺഗ്രസ് കുടുംബത്തിൽനിന്നു വന്ന ജിതിൻ പ്രസാദ ബിജെപി സ്ഥാനാർഥിയായ പിലിബിത്തിൽ, വരുൺ ഗാന്ധിയെ ‘മിസ്’ ചെയ്യുന്ന ഒട്ടേറെ വോട്ടർമാരുമുണ്ട്. കഴിഞ്ഞ തവണ 80ൽ 62 സീറ്റ് ബീജെപി നേടിയ സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഇത്തവണ 75 ആണ് ബിജെപിയുടെ ലക്ഷ്യം. അതു കിട്ടുമെന്ന് ചിലരെങ്കിലും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും അതുണ്ടാവില്ലെന്ന് പറയാതെ പറയുന്നുണ്ട് ചില ബിജെപി നേതാക്കൾ.
∙ കനിയുമോ ആ വോട്ടുബാങ്ക്?
20% വരുന്ന മുസ്‌ലിം വോട്ടുകൾ ഇന്ത്യാ മുന്നണിക്കു വീഴാതെ ഭിന്നിപ്പിക്കാൻ ബിഎസ്പിയുടെ സാന്നിധ്യവുമുണ്ട്. അതിലാണ് ബിജെപിയുടെയും പ്രതീക്ഷ. എന്നാൽ ഒബിസി രാഷ്ട്രീയം പയറ്റിയതിലെ ചില പാളിച്ചകൾ അതേ വിഭാഗത്തിലുള്ളവരെ ബിജെപി വിരോധത്തിലെത്തിച്ചിട്ടുണ്ട്. രജപുത്ര, സെയ്നി, മൗര്യ വിഭാഗങ്ങളിൽ മറ്റു ചില വിഭാഗങ്ങളോട് ബിജെപി അമിത പ്രീണനം കാണിക്കുന്നുവെന്ന അസംതൃപ്തിയും പടർന്നിട്ടുണ്ട്.
400 സീറ്റു കിട്ടിയാൽ ബിജെപി, ‘ബാബാ സാഹേബ്’(അംബേദ്കർ) ഉണ്ടാക്കിയ ഭരണ ഘടന മാറ്റുമെന്ന ഇന്ത്യാ മുന്നണിയുടെ പ്രചാരണം ദലിത് വിഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്. അതു വോട്ടാവുമെങ്കിൽ കണക്കുകളിൽ മാറ്റമുണ്ടായേക്കാം. 2012ൽ വെറും 15% വോട്ടുശതമാനമുണ്ടായിരുന്നിടത്തു നിന്ന് 2019ൽ 50 ശതമാനം വോട്ടു വിഹിതത്തിലേക്കെത്തിയ സ്ഥലമാണ് ബിജെപിക്ക് യുപി. അതാവർത്തിച്ചാലേ ഇന്ദ്രപ്രസ്ഥത്തിന്റെ കവാടങ്ങളുടെ താക്കോൽ കിട്ടൂവെന്ന് അവർക്കുമറിയാം.
ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട് എന്നു തോന്നുന്നത് നേതാക്കളുടെ റാലികളിലും റോഡ് ഷോകളിലും മാത്രമാണ്. വഴിവക്കിൽ ഒരു പോസ്റ്ററോ ബാനറോ പോലുമില്ലാത്ത പാതകൾ. അവനവന്റെ പണി നോക്കി പോകുന്ന വോട്ടർമാർ. മാധ്യമങ്ങളും അഭിപ്രായ സർവേക്കാരും കാണുന്നതും മിണ്ടുന്നതും അവരോടാണ്. പക്ഷേ ഇതൊന്നുമല്ലാത്ത മറ്റൊരു വിഭാഗമുണ്ട്. പാചകത്തിനു ചാണക വരളികളുണ്ടാക്കുകയും അപരിചിതരെ കാണുമ്പോൾ തലയിലേക്കു സാരി വലിച്ചിട്ട് വീട്ടുജോലികളെടുക്കുകയും ചെയ്യുന്ന ഗ്രാമീണ സ്ത്രീകൾ.
അതൊരു വലിയ വോട്ടുബാങ്കാണ്. അതു മുതലെടുക്കാനാണ് മോദിയുടെ ഉജ്വൽ യോജന ഉൾപ്പെടെയുള്ള ‘അടുക്കള പ്രിയ’ വാഗ്ദാനങ്ങളിറക്കി ബിജെപിയും പ്രിയങ്ക ഗാന്ധിയെ ഇറക്കിവിട്ട് കോൺഗ്രസും ശ്രമിക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏതു ചോദ്യത്തിനും നിസ്സംഗതയും ചിരിയുമാണ് മറുപടികളെങ്കിലും യുപിയിലെ സ്ത്രീകൾക്കു നല്ല രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. പലപ്പോഴും വോട്ടിങ്ങിന്റെ ട്രെൻഡ് തീരുമാനിക്കുന്നത് ആ നിശ്ശബ്ദ വിഭാഗങ്ങളാണ്. ഇത്തവണയും അതു തന്നെയാവും ഫലം നിർണയിക്കുന്നത്.