അന്ന് പർവത മുകളിൽ, ഇന്ന് കടലിന് നടുവിൽ! വിവേകാനന്ദപ്പാറയിലെ ‘മോദിധ്യാന’ത്തിനു പിന്നിലെ രഹസ്യമെന്ത്?
2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം. പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്. അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്? സ്വാമി വിവേകാനന്ദനും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? ഈ നീക്കത്തിലൂടെ ബിജെപി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്താണ്?
2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം. പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്. അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്? സ്വാമി വിവേകാനന്ദനും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? ഈ നീക്കത്തിലൂടെ ബിജെപി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്താണ്?
2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം. പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്. അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്? സ്വാമി വിവേകാനന്ദനും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? ഈ നീക്കത്തിലൂടെ ബിജെപി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്താണ്?
2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു.
ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം. പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്. അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്? സ്വാമി വിവേകാനന്ദനും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? ഈ നീക്കത്തിലൂടെ ബിജെപി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്താണ്?
∙ മോദി ഇന്ത്യയുടെ ആത്മീയ നേതാവ്?
ഇന്ത്യയുടെ സാംസ്കാരിക, ആത്മീയ പൈതൃകവുമായുള്ള ആഴത്തിലുള്ള തന്റെ ബന്ധം എടുത്തു കാണിക്കുന്നതിലും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാര്യത്തിലും എന്നും പേരുകേട്ട നേതാവാണ് നരേന്ദ്ര മോദി. മതപരവും ചരിത്രപരവുമായ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സന്ദർശനം, പ്രാർഥന, ധ്യാനമിരിക്കൽ എല്ലാം മോദിയുടെ പതിവു രീതികളാണ്. വ്യക്തിപരമായ ചില ആത്മീയ യാത്രകളും മോദി നടത്താറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പു സമയത്തെ ഇത്തരം ധ്യാനങ്ങൾക്ക് ആത്മീയത്തേക്കാളേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആത്മീയത, സാംസ്കാരിക പൈതൃകം, വ്യക്തിപരമായ വിശ്വാസം എന്നിവയിൽ മോദിയുടെ ഊന്നൽ എടുത്തുകാണിച്ചുകൊണ്ടാണ് ദേശീയ മാധ്യമങ്ങൾ പോലും ഈ സന്ദർശനങ്ങളെ റിപ്പോർട്ട് ചെയ്തത്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിപക്ഷ നേതാക്കളും വിമർശകരും ‘മതവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള രാഷ്ട്രീയ സ്റ്റണ്ടായാണ്’ വിമർശിക്കുന്നത്.
∙ പെരുമാറ്റച്ചട്ടം ബാധകമല്ലേ?
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ്, നിശ്ശബ്ദ പ്രചാരണ സമയത്തെ മോദിയുടെ ‘ധ്യാന ക്യാംപ്’ പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് നിയമവിദഗ്ധർ വാദിക്കുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർക്കുന്നു. മോദിയുടെ ധ്യാനം ടെലിവിഷൻ ചാനലുകളിലൂടെ ലൈവായി കണിച്ചാൽ പരാതി നൽകുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കുന്നതു വരെ നിലനിൽക്കുന്നതാണ്.
അവസാന ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തെക്കുറിച്ച് ഒരാൾ സംസാരിക്കാത്തിടത്തോളം കാലം ഒരു തടസ്സവുമില്ല എന്നാണ് മറ്റൊരു നിയമവിദഗ്ധൻ പറഞ്ഞത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിക്ക് സമാനമായ അനുമതി നൽകിയിരുന്നു. ഇപ്പോഴും വാരാണസിയിൽ വോട്ടെടുപ്പ് നടക്കുകയാണ്. മോദി ധ്യാനത്തിനും പോയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്ത് ടി.എൻ. ശേഷനെ പോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ ഈ തരത്തിലുള്ള ‘കലാപരിപാടികളൊന്നും’ അനുവദിക്കില്ലായിരുന്നു എന്നാണു പ്രതിപക്ഷം പറയുന്നത്.
∙ കേദാർനാഥിനൊപ്പം...
ഉത്തരാഖണ്ഡിലാണ് ഏറ്റവും പവിത്രമായ ഹിന്ദു ആരാധനാലയങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാർ ധാം തീർഥാടന സർക്യൂട്ടിന്റെ ഭാഗമാണ് ഈ ശിവക്ഷേത്രം. ഹിമാലയത്തിലാണ് 3583 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. കാൽനടയായോ ഹെലികോപ്റ്ററിലോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകൂ. ഹിന്ദുവിശ്വാസ പ്രകാരം കേദാർനാഥിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്.
2013ലെ മിന്നൽ പ്രളയം ഈ പ്രദേശത്തെയും ബാധിച്ചിരുന്നു. വ്യാപകമായ നാശനഷ്ടങ്ങൾക്കു കാരണമായി. തുടർന്ന് അവിടെ നടന്ന പുനർനിർമാണ ശ്രമങ്ങളെല്ലാം ദേശീയ ശ്രദ്ധ നേടിയിരുന്നു. പുനരുദ്ധാരണത്തിൽ പ്രധാനമന്ത്രി മോദിതന്നെ പ്രധാന പങ്ക് വഹിച്ച് മുന്നിൽ നിന്നു. 2019ൽ കേദാർനാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയിലേക്ക് ധ്യാനത്തിനും അദ്ദേഹമെത്തി. ഈ നീക്കത്തെ, മോദിയുടെ ഭക്തി, ഇന്ത്യയുടെ ആത്മീയ വേരുകളുമായുള്ള ബന്ധം എന്നിവയുടെ ശക്തമായ പ്രതിച്ഛായയായാണ് മാധ്യമങ്ങളെല്ലാം അന്നു ചിത്രീകരിക്കാൻ ശ്രമിച്ചത്.
∙ കന്യാകുമാരി: സംസ്‌കാരങ്ങളുടെ സംഗമം
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരി അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന, ഭൂമിശാസ്ത്രപരമായി സവിശേഷതയുള്ള ഇടമാണ്. ചരിത്രപരവും ആത്മീയപരവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലം. പ്രസിദ്ധമായ വിവേകാനന്ദ പാറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്വാമി വിവേകാനന്ദൻ 1892ൽ മൂന്നു ദിവസം ഇവിടെ ധ്യാനിച്ചതിന്റെ സ്മരണാർഥമാണ് 1970ൽ ഈ സ്മാരകം നിർമിച്ചത്.
കന്യാകുമാരി ഒരു ആത്മീയ കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും പ്രതീകം കൂടിയാണ്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും തത്വചിന്തകളുടെയും സംഗമഭൂമിയായി ഇന്ത്യ എന്ന ആശയം ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഐക്യം, ആത്മീയത, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് പ്രധാന്യം നൽകുന്ന നേതാവണ് താനെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മോദിയുടെ നീക്കം കൂടിയാണിതെന്നു പറയാം.
∙ 2019ലെ കേദാർനാഥ് ധ്യാനം
2019 മേയിലെ മോദിയുടെ കേദാർനാഥ് സന്ദർശനം ഒരു നിർണായക ഘട്ടത്തിലായിരുന്നു. ആ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി നിർണായക വിജയം നേടുകയും ചെയ്തു. തുടർച്ചയായി രണ്ടാം തവണയും അധികാരം ഉറപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കേദാർനാഥ് ഗുഹയിലേക്കുള്ള മോദിയുടെ യാത്ര. വിനയം, സമർപ്പണം, ആഴത്തിലുള്ള ആത്മീയത എന്നിവയുടെ ഒരു പ്രഭാവലയമായി മോദിയുടെ ധ്യാന ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ശക്തിപ്പെടുത്തുന്നതായിരുന്നു ഈ നീക്കമെന്ന് തിരഞ്ഞെടുപ്പു ഫലത്തിൽനിന്നുതന്നെ വ്യക്തം. കേദാർനാഥിലെ പുനർനിർമാണ ശ്രമങ്ങൾക്ക് ഒപ്പംനിന്ന മോദിയുടെ പ്രതിബദ്ധതയും ഈ സമയത്ത് അണികൾ എടുത്തുകാണിച്ചു. ഉത്തരേന്ത്യയിൽ ഇതെല്ലാം വോട്ടായി മാറി. വ്യക്തിപരമായും പാർട്ടിയെ സംബന്ധിച്ചും വലിയ വിജയമാണ് മോദിയുടെ ഈ നീക്കം സമ്മാനിച്ചത്.
∙ 2024ലെ കന്യാകുമാരി സന്ദർശനം
മോദിയുടെ ഇപ്പോഴത്തെ കന്യാകുമാരി സന്ദർശനം മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടാണെന്നത് പകൽപോലെ വ്യക്തം. അതു മാത്രമല്ല, ഇത്തരമൊരു ധ്യാനത്തിനു പിന്നിൽ മറ്റു ചിലതു കൂടിയുണ്ട്. ഒന്നാമതായി, മോദിയുടെ സ്വന്തം പ്രത്യയശാസ്ത്ര ചട്ടക്കൂടിനെ വളരെയധികം സ്വാധീനിച്ച തത്വചിന്തകനായ സ്വാമി വിവേകാനന്ദനുള്ള ആദരാവായാണ് ഇതിനെ പലരും കാണുന്നത്. മോദിയുടെ വാക്ചാതുര്യത്തിലും ഭരണ ശൈലിയിലും ആവർത്തിച്ചുള്ള പ്രതിപാദ്യവിഷയമാണ് ‘ശക്തവും ഏകീകൃതവുമായ ഇന്ത്യ’ എന്ന വിവേകാനന്ദ ദർശനം.
രണ്ടാമതായി, ദേശീയ ഐക്യവും സാംസ്കാരിക ഏകീകരണവും സംബന്ധിച്ച മോദിയുടെ കാഴ്ചപ്പാടിന് ഈ സന്ദർശനം അടിവരയിടുന്നു. വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവുമുള്ള കന്യാകുമാരിയെ, ഐക്യ ഇന്ത്യ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പശ്ചാത്തലമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി ചെയ്തത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിമർശനങ്ങളേറെ ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ഇത്തരമൊരു നീക്കം മോദിക്ക് അനിവാര്യവുമായിരുന്നു.
∙ മോദിയുടെ വികസിത ഇന്ത്യയും വിവേകാനന്ദനും
മോദി സർക്കാരിന്റെ ദർശന രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘വികസിത ഇന്ത്യ’ എന്ന ആശയം സ്വാമി വിവേകാനന്ദന്റെ ദർശനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ഇത് 2024ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയവുമായിരുന്നു. രാമകൃഷ്ണ മിഷന് തന്റെ ജീവിതത്തിൽ ത്യേക സ്ഥാനം ഉണ്ടെന്നും വിവേകാനന്ദന്റെ വാക്കുകൾ തന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ആഴത്തിൽ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും മോദി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘‘എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ ബംഗാൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വീടുവിട്ടിറങ്ങിയപ്പോൾ ബംഗാളും രാമകൃഷ്ണ മിഷനും വിവേകാനന്ദ ജിയും ഒഴികെ മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നെ സഹായിച്ച വഴികാട്ടിയായിരുന്നു സ്വാമി അസ്മതാനന്ദ ജി മഹാരാജ്. അതായിരുന്നു എന്റെ പുതിയ ജീവിതത്തിലേക്കുള്ള വഴിക്കാട്ടി. ഞാൻ പ്രധാനമന്ത്രിയാണോ മുഖ്യമന്ത്രിയാണോ എന്നത് അദ്ദേഹം കാര്യമാക്കിയിരുന്നില്ല’’ എന്നാണ് മോദി ഒരിക്കൽ പറഞ്ഞത്.
∙ ബംഗാളിലും മോദിയുടെ ക്ഷേത്ര ദർശനം
അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടുമുൻപായിരുന്നു പ്രധാനമന്ത്രിയുടെ ബംഗാൾ സന്ദർശനം. 400 സീറ്റുകൾ എന്ന നേട്ടത്തിലേക്ക് എത്താൻ പശ്ചിമ ബംഗാളിലെ 42ൽ 30സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്തയിലും സൗത്ത് 24 പർഗാനാസിലും ബിജെപി വൻ പ്രചാരണം നടത്തിയത്. ഇതെല്ലാം മുന്നിൽക്കണ്ട് പ്രചാരണ സമയത്ത്, വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ശാരദാ ദേവിയുടെ സ്മരണയ്ക്കായി നിർമിച്ച ശ്രീ ശ്രീ ശാരദാ മേയർ ബാരി എന്ന ക്ഷേത്രത്തിലും എത്തി മോദി പ്രാർഥന നടത്തി. 1893ൽ ഷിക്കാഗോയിൽ നടന്ന മത പാർലമെന്റിൽ പങ്കെടുക്കുന്നതിന് മുൻപ് വിവേകാനന്ദൻ ശാരദാദേവിയുടെ അനുഗ്രഹം തേടിയതായാണ് പറയപ്പെടുന്നത്. ഇതോടൊപ്പം തന്നെ കൊൽക്കത്തയിൽ മോദിയുടെ റോഡ്‌ഷോ വിവേകാനന്ദന്റെ തറവാട്ടിലാണ് അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
ലക്ഷ്യം ആ 9 സീറ്റുകൾ
ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഒൻപത് സീറ്റുകളിൽ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നും നേടാനായിട്ടില്ല. എന്നാൽ, വിവേകാനന്ദനെക്കുറിച്ചുള്ള പരാമർശങ്ങളോടെ, ഈ മണ്ഡലങ്ങളിലെ ഹിന്ദു വോട്ടർമാരെ ഇത്തവണ അനുകൂലമാക്കാൻ കഴിയുമെന്നാണ് മോദിയും പാർട്ടി അണികളും പ്രതീക്ഷിക്കുന്നത്. ദം ദം, ബരാസത്, ബസിർഹത്ത്, ജയ്നഗർ, മഥുരാപുർ, ഡയമണ്ട് ഹാർബർ, ജാദവ്പുർ, ദക്ഷിണ കൊൽക്കത്ത, ഉത്തര കൊൽക്കത്ത എന്നിവിടങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടിങ് നടക്കുന്നത്. 2019ൽ ഈ 9 സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
∙ വോട്ടർമാരുടെ ‘മുന്നിൽ’ ധ്യാനമിരിക്കുന്ന മോദി
ഭക്തനും ചിന്താശീലനും സാംസ്കാരികമായി ആഴത്തിൽ വേരൂന്നിയ നേതാവെന്ന നിലയിലുമുള്ള മോദിയുടെ വ്യക്തിപരമായ പ്രതിച്ഛായ ഉറപ്പിക്കുന്നതിനായി ഇത്തരം സന്ദർശനങ്ങൾ പ്രയോജനപ്പെടുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പരമ്പരാഗത ഹിന്ദു ആചാരങ്ങളെയും വസ്തുതകളെയും ഏറെ വിലമതിക്കുന്ന ബിജെപിയുടെ പ്രധാന അനുഭാവികളുടെ മനസ്സിൽ ആഴത്തിൽ പതിയാൻ പോന്നതാണ് ഈ ധ്യാന ചിത്രം. കേദാർനാഥിലെ പോലെ കന്യാകുമാരിയിലും ധ്യാനിക്കുന്നതിലൂടെ, യാഥാസ്ഥിതികരും മതത്തെ മുറുകെപിടിച്ചു ജീവിക്കുന്നവരുമായ വോട്ടർമാർക്കിടയിൽ തന്റെ സ്ഥാനം ശക്തിപ്പെടുത്താനാണ് മോദിയുടെ ശ്രമം. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ വക്താവായി അദ്ദേഹത്തെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും ഈ നീക്കത്തിനുണ്ട്.
∙ ഇതിലും വലിയ ‘പ്രചാരണം’ ഇനിയില്ല
ദിവസങ്ങളോളം ഓടിനടന്ന് മോദി നടത്തിയ പ്രചാരണത്തേക്കാളും വലിയ സ്വാധീനമാണ് ഇത്തരമൊരു ധ്യാനത്തിലൂടെ ബിജെപിക്ക് ഉത്തരേന്ത്യയിൽ ലഭിക്കാൻ പോകുന്നത്. തന്ത്രപരമായ ആശയവിനിമയത്തിലെ ഒരു ‘മാസ്റ്റർക്ലാസ്’ കൂടിയാണ് മോദിയുടെ ഇത്തരം ധ്യാനങ്ങൾ. ദൂരെയുള്ള, ഒറ്റപ്പെട്ട, ശാന്തമായ ഒരിടത്ത് ഭക്തിയോടെ ധ്യാനത്തിലിരിക്കുന്ന ഒരു നേതാവിന്റെ ചിത്രം ശക്തവും ഉദ്വേഗജനകവുമാണ്. ഇത് രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തും, ഫലം ചെയ്യും. കേദാർനാഥും കന്യാകുമാരിയും ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. ഈ സ്ഥലങ്ങളിൽ ധ്യാനിക്കുന്നതിലൂടെ, സാംസ്കാരികത സംബന്ധിച്ച ബിജെപിയുടെ ദേശീയ അജൻഡയെ ശക്തിപ്പെടുത്തുക കൂടിയാണ് മോദി ചെയ്യുന്നതെന്ന നിരീക്ഷണവും ഉയർന്നിട്ടുണ്ട്.
∙ വോട്ടർമാർക്കിടയിലെ സ്വാധീനം
ഈ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള മോദിയുടെ യാത്ര വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷത്തിനും വ്യക്തം. രാഷ്ട്രീയപരമായി മാത്രമല്ല ആത്മീയമായി നിലകൊള്ളുന്ന നേതാവുമായും ജനം മോദിയെ ചിത്രീകരിക്കും. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ശക്തനായ ഒരു നേതാവിന്റെ ഈ ഇരട്ട പ്രതിച്ഛായയ്ക്ക് വോട്ടർമാർക്കിടയിൽ വലിയ പിന്തുണ ലഭിച്ചേക്കും. മോദിയുടെ കേദാർനാഥ്, കന്യാകുമാരി യാത്രകളെല്ലാം ബിജെപിയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടിലും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ദേശീയതയോടും ആത്മീയ മൂല്യങ്ങളോടുമുള്ള പാർട്ടിയുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.
∙ വിവേകാനന്ദന്റെ തത്വശാസ്ത്രങ്ങൾക്ക് പിന്നാലെ മോദി
കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി മോദി സ്വാമി വിവേകാനന്ദന്റെ തത്വശാസ്ത്രത്തെക്കുറിച്ച് പലതവണ പരാമർശിച്ചിട്ടുണ്ട്. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ പോലുള്ള നിരവധി സർക്കാർ പ്രചാരണങ്ങളിലും പരിപാടികളിലും ആത്മീയ–ദേശീയതയെക്കുറിച്ചുള്ള വിവേകാനന്ദന്റെ ആശയങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അണികൾ തന്നെ പറയുന്നത്. അതേസമയം, രാഷ്ട്രീയ ആശയവിനിമയത്തിനുള്ള ഉപകരണമായി മോദി ആത്മീയതയെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആരോപിക്കുന്നത്. രാഷ്ട്രീയവും മതവും അത്രത്തോളം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു രാജ്യത്ത് ഇത്തരം ആത്മീയ പ്രവൃത്തികൾക്ക് വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന യാഥാര്‍ഥ്യവും പ്രതിപക്ഷത്തിനു മുന്നിലുണ്ട്.
വോട്ടർമാരെ ആകർഷിക്കുന്നതിനും ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കുന്നതിനുമായി ബിജെപി സജീവമായി പ്രചാരണം നടത്തിയിരുന്നതിനാൽ പ്രധാനമന്ത്രി മോദിയുടെ കന്യാകുമാരി സന്ദർശനം പ്രതീകാത്മകമാണെന്നും പറയാം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലും പ്രധാനമന്ത്രി തമിഴ് സംസ്‌കാരത്തെ ഏറെ പുകഴ്ത്തിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനും ധ്യാനമിരിക്കാനും മോദി സമയം കണ്ടെത്തിയിരിക്കുന്നു. ഇതോടൊപ്പം തന്നെ തമിഴ് കവി തിരുവള്ളുവരിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും നടത്തി. ദക്ഷിണേന്ത്യ നേരത്തേത്തന്നെ വോട്ടിട്ടു കഴിഞ്ഞതിനാൽ ‘ധ്യാന’ത്തിനപ്പുറം മോദിയുടെ മനസ്സിലെന്താണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ജൂൺ നാലിനു ഫലമെത്തുന്നതു വരെ കാത്തിരിക്കേണ്ടി വരും.