വടകരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കരുത്തനായ സ്ഥാനാർഥിയെ തിരഞ്ഞുകൊണ്ടിരുന്ന യുഡിഎഫ് പാളയത്തിൽ ഷാഫി പറമ്പിലിന് നറുക്ക് വീണത്. വടകരയിലേക്കുള്ള ഷാഫിയുടെ ആദ്യ വരവിൽ വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്നു കോട്ടപ്പറമ്പ് വരെ നടന്ന കൂറ്റൻ പ്രകടനം 400 മീറ്റർ കടക്കാനെടുത്തത് ഒന്നര മണിക്കൂർ. ‘ഇത് വടകരയല്ല, യുഡിഎഫിന്റെ വൻകര’യാണെന്ന് യുഡിഎഫുകാർ വിശേഷിപ്പിച്ച ആ പ്രകടനം യഥാർഥത്തിൽ വടകരയുടെ വിധി അന്നേ എഴുതിക്കഴിഞ്ഞിരുന്നോ? 2019ൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ. മുരളീധരന് നൽകിയ വരവേൽപ്പിനെക്കാൾ വലുതായിരുന്നു ഷാഫിയുടെ ആദ്യ വരവിലെ സ്വീകരണം. എല്ലാ എക്സിറ്റ് പോളുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൽഡിഎഫിന് വിജയം പ്രവചിച്ച മണ്ഡലത്തിലാണ് 1,15,157 ഭൂരിപക്ഷത്തിൽ ഷാഫിയുടെ വിജയം. 1996 മുതൽ 2004 വരെ സിപിഎം കയ്യടിക്കിവച്ച മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ആരു ജയിക്കുമെന്ന് ഉറപ്പു പറയാൻ കഴിയാത്തത്ര വിധത്തിൽ ആവേശഭരിതമായിരുന്നു കടത്തനാടൻ അങ്കത്തട്ടിലെ പോരാട്ടം. നിഷ്പ്രയാസം കെ.കെ. ൈശലജ വിജയിക്കുമെന്ന് സിപിഎം ആത്മവിശ്വാസം പ്രകടിപ്പിച്ച തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനു ശേഷമുള്ള സിപിഎമ്മിന്റെ അന്തിമ വിശകലനം 1200 വോട്ടിനെങ്കിലും ജയിക്കും എന്നായിരുന്നു. പക്ഷേ, 2019ൽ പി.ജയരാജന് നൽകിയതു പോലൊരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആയിരുന്നു വടകര കെ.കെ.ശൈലജയ്ക്കും കാത്തു വച്ചിരുന്നതെന്നു മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കരുത്തനായ സ്ഥാനാർഥിയെ തിരഞ്ഞുകൊണ്ടിരുന്ന യുഡിഎഫ് പാളയത്തിൽ ഷാഫി പറമ്പിലിന് നറുക്ക് വീണത്. വടകരയിലേക്കുള്ള ഷാഫിയുടെ ആദ്യ വരവിൽ വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്നു കോട്ടപ്പറമ്പ് വരെ നടന്ന കൂറ്റൻ പ്രകടനം 400 മീറ്റർ കടക്കാനെടുത്തത് ഒന്നര മണിക്കൂർ. ‘ഇത് വടകരയല്ല, യുഡിഎഫിന്റെ വൻകര’യാണെന്ന് യുഡിഎഫുകാർ വിശേഷിപ്പിച്ച ആ പ്രകടനം യഥാർഥത്തിൽ വടകരയുടെ വിധി അന്നേ എഴുതിക്കഴിഞ്ഞിരുന്നോ? 2019ൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ. മുരളീധരന് നൽകിയ വരവേൽപ്പിനെക്കാൾ വലുതായിരുന്നു ഷാഫിയുടെ ആദ്യ  വരവിലെ സ്വീകരണം.

എല്ലാ എക്സിറ്റ് പോളുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൽഡിഎഫിന് വിജയം പ്രവചിച്ച മണ്ഡലത്തിലാണ് 1,15,157 ഭൂരിപക്ഷത്തിൽ ഷാഫിയുടെ വിജയം. 1996 മുതൽ 2004 വരെ സിപിഎം കയ്യടിക്കിവച്ച മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ആരു ജയിക്കുമെന്ന് ഉറപ്പു പറയാൻ കഴിയാത്തത്ര വിധത്തിൽ ആവേശഭരിതമായിരുന്നു കടത്തനാടൻ അങ്കത്തട്ടിലെ പോരാട്ടം. നിഷ്പ്രയാസം കെ.കെ. ൈശലജ വിജയിക്കുമെന്ന് സിപിഎം ആത്മവിശ്വാസം പ്രകടിപ്പിച്ച തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനു ശേഷമുള്ള സിപിഎമ്മിന്റെ അന്തിമ വിശകലനം 1200 വോട്ടിനെങ്കിലും ജയിക്കും എന്നായിരുന്നു. പക്ഷേ, 2019ൽ പി.ജയരാജന് നൽകിയതു പോലൊരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആയിരുന്നു വടകര കെ.കെ.ശൈലജയ്ക്കും കാത്തു വച്ചിരുന്നതെന്നു മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിലിന് മധുരം നൽകുന്ന എം.കെ. രാഘവൻ എംപി. ചിത്രം: മനോരമ
ADVERTISEMENT

∙ ആ ആൾക്കൂട്ടം വോട്ടായി

2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ണിമ ചിമ്മാതെ കണ്ട തിരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലത്തിലേത്. ബിജെപി അക്കൗണ്ട് തുറക്കുമെന്നു കരുതിയ പാലക്കാട് മണ്ഡലത്തിൽ അവസാന ലാപ്പിൽ 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയത്തിലേക്ക് ഓടിക്കയറിയത്. അദ്ദേഹത്തിന്റെ, തുടർച്ചയായ മൂന്നാം വിജയമായിരുന്നു അത്. ആ പാലക്കാടിനെ ഉപേക്ഷിച്ച് വടകരയിൽ മത്സരിക്കണമെന്ന് ഷാഫിയോട് പാർട്ടി ആവശ്യപ്പെട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ പറഞ്ഞു– ‘‘സാധിക്കുമെന്നു തോന്നുന്നില്ല’’. 

വടകരയിൽ രാത്രി വൈകിയും ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആൾക്കൂട്ടം. (Photo Credit: Facebook/Shafi Parambil)

പാലക്കാട് വിട്ടു വരാൻ വയ്യ, എന്നെ ഒഴിവാക്കിത്തരണം എന്നു ഫോണിലൂടെ വിളിച്ചു കരഞ്ഞ ഷാഫിയുടെ കാര്യം കോഴിക്കോട് എംപി എം.കെ.രാഘവൻതന്നെ അടുത്തിടെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ വെളിപ്പെടുത്തിയിരുന്നു. പരാജയം ഭയന്നുള്ള കണ്ണീരായിരുന്നു അതെന്ന് ട്രോളുകൾ പരന്നു. മത്സരിക്കും മുൻപുതന്നെ ഷാഫി പരാജയം ഉറപ്പിച്ചുകഴിഞ്ഞുവെന്നായി എതിർപാളയത്തിലെ പ്രചാരണം. പാലക്കാടിന്റെ കണ്ണീരു മായട്ടെ, ഷാഫി അവിടേക്കുതന്നെ തോറ്റ് തിരികെവരും എന്നും സമൂഹമാധ്യമങ്ങളിൽ സിപിഎം ആഞ്ഞടിച്ചു. 

വടകരയിലേക്കു മത്സരത്തിനായി യാത്രതിരിച്ച ഷാഫിയെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് പാലക്കാട്ടുകാർ യാത്രയാക്കിയത്, അതും വൻ ആൾക്കൂട്ടമായി. വടകരയിലെ ആദ്യ സ്വീകരണ യോഗത്തിൽ രാത്രി വൈകി ഷാഫി ആദ്യം പ്രസംഗിച്ചതും അതേ ആൾക്കൂട്ടത്തെപ്പറ്റിത്തന്നെയായിരുന്നു, ആൾക്കൂട്ടത്തിന്റെ സ്നേഹത്തെപ്പറ്റി. ‘‘ജീവിച്ചിരുന്നുവെങ്കിൽ ഞാനീ പ്രയാസം പറയാൻ ആദ്യം വിളിക്കുക അദ്ദേഹത്തെയായിരുന്നേനെ. തീരുമാനം നേരത്തേ അറിഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ, ‘ഒന്നുകൊണ്ടും വിഷമിക്കരുത്, വടകരയിലേക്ക് പോകണം’ എന്നെന്നോട് പറഞ്ഞേനെ. ഞാൻ വരും മുൻപ് ഇവിടെയുള്ള മുഴുവൻ ആളുകളെയും വിളിച്ചുകഴിഞ്ഞിരുന്നേനെ. എനിക്കു വേണ്ടി വേദിയുടെ മുന്നിലുണ്ടായിരുന്നേനേ’’ എന്ന് ഉമ്മൻചാണ്ടിയെക്കുറിച്ച് വികാരാധീനനായി പ്രസംഗിച്ച ഷാഫിയെയാണ് വടകര ആദ്യം കണ്ടത്. 

കലാശക്കൊട്ടിന് ഷാഫിയെ എടുത്തുയർത്തുന്ന പ്രവർത്തകർ (ചിത്രം∙മനോരമ)
ADVERTISEMENT

പുലർച്ചെ വരെയും ജനസാഗരമായി മാറുന്ന പ്രചാരണ പരിപാടികളായിരുന്നു ഷാഫിയുടേത്. പുലർച്ചെ ഒന്നിനും രണ്ടിനും വരെ സ്ഥാനാർഥിയെ കാണാൻ ജനം കാത്തുനിന്നു. അതൊന്നും വടകര മണ്ഡലത്തിലെ ജനങ്ങളല്ലെന്നായിരുന്നു സിപിഎം പ്രചാരണം. സമൂഹമാധ്യമങ്ങളിലെ ‘ലൈക്കുകളല്ല’ വിജയം നിശ്ചയിക്കുന്നതെന്ന പ്രചാരണത്തിലൂടെയും സിപിഎം ഷാഫിയെ പലപ്പോഴും ആക്രമിച്ചു. പക്ഷേ, ഷാഫിയെ പിന്തുടർന്ന ആൾക്കൂട്ടം വോട്ടായി മാറി എന്നു തന്നെയാണ് 1,14,506 എന്ന ഭൂരിപക്ഷം തെളിയിക്കുന്നത്.

∙ വടകര മറക്കില്ല ആ മുറിവ്

വടകര ലോക്സഭാ മണ്ഡലത്തിൽ മായാതെ കിടക്കുന്നൊരു മുറിവുണ്ട്, ടി.പി.ചന്ദ്രശേഖരൻ. ജീവിച്ചിരുന്ന ടിപിയേക്കാളും കരുത്തനായിരുന്നു കൊല്ലപ്പെട്ട ടിപിയെന്ന് ആ ക്രൂരകൃത്യത്തിന് ഒരു വ്യാഴവട്ടം തികയുമ്പോഴും സിപിഎം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ടിപിയുടെ മരണത്തിനു ശേഷമുള്ള ഓരോ തിരഞ്ഞെടുപ്പും വടകരയിൽ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തു കൂടിയാവുകയായിരുന്നു. ഏറ്റവും ഒടുവിൽ, ഇത്തവണത്തെ നിയസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴാണ് ടിപി കേസിൽ സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത്. 

ഷാഫി പറമ്പിലും കെ.കെ.രമയും വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. (Photo credit: Facebook/KK Rema)

ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയ ഹൈക്കോടതി 20 വർഷത്തേക്ക് പ്രതികൾക്ക് പരോൾ നൽകരുതെന്നും ഉത്തരവിട്ടു. ടിപിയുടെ കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുള്ള സിപിഎമ്മിന്റെ വാദം പൊളിക്കുന്നതായി ഈ വിധി. അതോടെ ഈ തിരഞ്ഞെടുപ്പിലും വടകരയിൽ ടി.പി. ചന്ദ്രശേഖരൻ വലിയ പ്രചാരണ വിഷയമായി. ഹൈക്കോടതി വിധി പ്രചാരണത്തിലുടനീളം ഉയർത്തിപ്പിടിച്ച യുഡിഎഫ് അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാനാണ് ആവശ്യപ്പെട്ടത്. വടകരയിലെ യുഡിഎഫ് പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്ന ആർഎംപി നേതാവും എംഎൽയുമായ കെ.കെ.രമ ടിപിയുടെ കൊലപാതകം മറന്നുപോവരുതെന്ന് വടകരയെ നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

ഒഞ്ചിയത്ത് കെ.കെ.ശൈലജയുടെയും ഷാഫി പറമ്പിലിന്റെയും പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. നടുവിലായി ടിപിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഫ്ലെക്സും കാണാം. (ചിത്രം∙മനോരമ)
ADVERTISEMENT

∙ ഭരണവിരുദ്ധ വികാരം

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല ലോക്സഭാ തിരഞ്ഞെടുപ്പെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും വടകരയിലെ വോട്ടുകളിൽ ആ വികാരം കൂടി പ്രതിഫലിച്ചിട്ടുണ്ടെന്നതും വ്യക്തം. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമെന്നും നേരിയ ഭൂരിപക്ഷത്തിൽ സിപിഎം വിജയിക്കുമെന്നും കരുതിയിരുന്ന മണ്ഡലത്തിലാണ് കഴിഞ്ഞ തവണത്തെ കണക്കുകൾ മറികടന്നുകൊണ്ട് ഷാഫി പറമ്പിൽ വിജയിച്ചു കയറിയത്. പിൻവാതിൽ നിയമനം, മുടങ്ങുന്ന ക്ഷേമപദ്ധതികൾ, അഴിമതി ആരോപണങ്ങൾ തുടങ്ങിയവയെല്ലാം വടകരയിൽ പ്രചാരണ വിഷയങ്ങളായിട്ടുണ്ട്. കടുത്ത പാർട്ടി അനുയായികളുള്ള സ്ഥലങ്ങളിൽ പോലും രണ്ടാം പിണറായി സർക്കാരിനോടുള്ള എതിർപ്പ് പ്രകടമായിരുന്നുവെന്നത് ഈ ലേഖിക മണ്ഡലത്തിൽ നടത്തിയ സന്ദർശനത്തിൽ തിരിച്ചറിഞ്ഞതാണ്. 

ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo Credit: Shafi Parambil/Facebook)

ഷാഫിയുടെ തിരഞ്ഞെടുപ്പു ജാഥകൾ ആൾക്കടലായപ്പോൾ പരിമിതമായ ആൾക്കൂട്ടംകൊണ്ട് പലപ്പോഴും ടീച്ചറിന് തൃപ്തിപ്പെടേണ്ടി വന്നു. വനിതാ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ കെ.കെ. ശൈലജയുടെ ജനകീയത വോട്ടായി മാറുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. നിപ്പയും കോവിഡും പടർന്നു പിടിച്ച കാലത്തെ കെ.കെ.ശൈലജയുടെ പ്രവർത്തനങ്ങളെ മറക്കാൻ കോഴിക്കോടിനും വടകരയ്ക്കും കഴിയുമായിരുന്നുമില്ല. ‘വടേരേന്റെ സ്വന്തം ഷാഫി’ എന്ന ടാഗ് ലൈനോടെ ഷാഫി മത്സരിക്കാനിറങ്ങിയപ്പോൾ, ‘ലോകം ആദരിച്ച ടീച്ചറമ്മ, നാട്യങ്ങളില്ലാതെ വടകരയിൽ’ എന്ന ടാഗ്‌ലൈനുമായി സിപിഎം രംഗത്തുവന്നതിനു പിന്നിലെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. കോവിഡ്–നിപ്പ ‘പ്രതിരോധ’ത്തിനു ബദലായി കോവി‍‍ഡ് കാലത്തെ അഴിമതിയാരോപണങ്ങൾ യുഡിഎഫ് സജീവമായി നിർത്തുകയും ചെയ്തു.

∙ ആ പുതുവോട്ടുകൾ എങ്ങോട്ട്?

വടകര ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ 1,35,633 കന്നിവോട്ടർമാരാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷം കടന്ന ഭൂരിപക്ഷം ഷാഫി പറമ്പിലിനു നൽകിയതിൽ ഈ വോട്ടുകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകണമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. യുവജനങ്ങൾക്കിടയിലെ സ്വീകാര്യത, അടുത്തിടെ യുഡിഎഫ് നേതൃത്വത്തിൽ നടന്ന സമരമുഖങ്ങളിലെ സജീവ സാന്നിധ്യം തുടങ്ങിയ ഘടകങ്ങളൊക്കെ ഷാഫി പറമ്പിലിനെ യുവജനങ്ങളുമായി വേഗത്തിൽ ‘കണക്ട്’ ചെയ്യിച്ചിട്ടുണ്ട്. കെ.കെ.ശൈലജയുടെ ജനകീയതയെ മറികടക്കാൻ ഷാഫിയുടെ ‘വൈബിന്’ കഴിഞ്ഞുവെന്നു വേണം കരുതാൻ. പുതുവോട്ടർമാരെ സ്വാധീനിക്കുക പ്രസംഗങ്ങളും പ്രചാരണയോഗങ്ങളുമല്ല, മറിച്ച് സമൂഹമാധ്യമത്തിലെ ഇടപെടലുകളാണെന്നും വടകരയിൽ ആദ്യഘട്ടത്തിൽതന്നെ യുഡിഎഫ് തിരിച്ചറിഞ്ഞിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിറഞ്ഞു നിൽക്കുന്ന ‘റീലു’കൾ ഫലം കണ്ടുവെന്ന് വടകര പറയും.

തിരഞ്ഞെടുപ്പു പര്യടനത്തിനിടെ വടകര മണ്ഡലത്തിലെ മംഗലാട്ട് എത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പ്രവർത്തകർക്കൊപ്പം സെൽഫി പകർത്തുന്നു. ചിത്രം: മനോരമ

∙ ബോംബ് മുതൽ വിവാദ ചിത്രം വരെ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ രാഷ്ട്രീയ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു വടകരയിൽ. പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രതിസ്ഥാനത്തു വന്നത് പാർട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തു. എത്ര തള്ളിപ്പറഞ്ഞിട്ടും പ്രതികളുടെ പാർട്ടി ബന്ധം വെളിപ്പെട്ടു. യുഡിഎഫ് പാനൂരിൽ സമാധാനറാലി നടത്തിയാണ് വിഷയം പ്രചാരണ ആയുധമാക്കിയത്. അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുതാൻ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്ന യുഡിഎഫിന് കൃത്യസമയത്ത് വീണുകിട്ടിയ അവസരം കൂടിയായിരുന്നു പാനൂരിലെ ബോംബ് സ്ഫോടനം.

കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo credit: Facebook/K.K.Shailaja Teacher)

കെ.കെ.ശൈലജയുടെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നു എന്ന വിവാദമായിരുന്നു മറ്റൊന്ന്. പറയാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ശൈലജ പറഞ്ഞതെങ്കിലും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നതിലേക്ക് വിവാദം മാറി. കേരളം കണ്ട ഏറ്റവും മോശം പ്രതികരണങ്ങളാണ് സൈബർ ലോകത്ത് പിന്നീടുണ്ടായത്. യുഡിഎഫ് എതിർ സ്ഥാനാർഥിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നും വടകരയിലെ സ്ത്രീകൾ മറുപടി പറയും എന്ന നിലയിലുമെല്ലാമുള്ള അവകാശവാദങ്ങളെത്തി. പക്ഷേ, അശ്ലീല ചിത്രങ്ങൾ എന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് പിന്നീട് ശൈലജയ്ക്കു തന്നെ തിരുത്തിപ്പറയേണ്ടി വന്നു. സമൂഹമാധ്യമങ്ങളിലെ ചർച്ചയ്ക്കപ്പുറം വടകരയിൽ അതൊരു ആയുധമാക്കാൻ എൽഡിഎഫിന് കഴിഞ്ഞതുമില്ല.

കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo credit: Facebook/K.K.Shailaja Teacher)

‘കാഫിറായ ശൈലജയ്ക്ക് വോട്ടു ചെയ്യരുത്’ എന്ന മെസേജ് പ്രചരിപ്പിക്കുന്നു എന്നതായിരുന്നു വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് വടകരയിലെ എൽഡിഎഫിന്റെ പ്രചാരണായുധം. അത് വ്യാജ സ്ക്രീൻഷോട്ട് ആണെന്ന് യുഡിഎഫും. മെസേജ് പ്രചരിപ്പിച്ചയാളെ കണ്ടെത്തിയാൽ 10 ലക്ഷം നൽകാമെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തു. ആ അന്വേഷണവും തേഞ്ഞുമാഞ്ഞുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

2019ൽ ജയരാജൻ മത്സരിക്കാനെത്തിയപ്പോൾ വോട്ടു വിഹിതം 41.47 ശതമാനത്തിലേക്കു താഴുകയായിരുന്നു. ഇത്തവണ ശൈലജ ടീച്ചറുടെ വോട്ടു ശതമാനം പിന്നെയും താഴ്ന്ന് 39.45 ശതമാനത്തിലെത്തി. 

38 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള വടകരയിൽ ഷാഫി ജയിച്ചാൽ അത് വർഗീയ വോട്ടുകൾ നേടിയാവുമെന്നായിരുന്നു തുടക്കം മുതൽ സിപിഎം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന ആരോപണം. അങ്ങനെയാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള കുറ്റ്യാടിയിലെയും നാദാപുരത്തെയും നിയമസഭാ തിരഞ്ഞെടുപ്പു ഫലം കൂടി പരിശോധിക്കണമെന്നും യുഡിഎഫ് തിരിച്ചടിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്തും ജയിച്ചത് സിപിഎമ്മായിരുന്നു. പാർട്ടിക്ക് വോട്ടു ചെയ്തവരെ അപമാനിക്കരുതെന്ന തരത്തിലുള്ള പ്രചാരണവും ഇതോടൊപ്പം യുഡിഎഫ് ഉയർത്തി.

∙ കണക്കുകൾ പറയുന്നത്

1200 വോട്ടിന് കെ.കെ.ശൈലജ ജയിക്കുമെന്നു സിപിഎം പറഞ്ഞ മണ്ഡലത്തിൽ ഒന്നേകാൽ ലക്ഷം വോട്ട് നേടിയുള്ള ഷാഫിയുടെ വിജയത്തിൽ ടിപിയും ‘പിണറായി ഫാക്ടറും’ വരെ കാരണമായിട്ടുണ്ടെന്നത് വ്യക്തം. അപ്പോഴും പക്ഷേ ഒരു ചോദ്യം ബാക്കി. എവിടെനിന്നാണ് ഇത്രയും വലിയ വോട്ടു ചോർച്ചയുണ്ടായത്? നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കുകൾ വരുന്നതോടെ അക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും. എങ്കിലും ചില സൂചനകള്‍ ഇങ്ങനെയാണ്:

Show more

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ, വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങൾ എൽഡിഎഫിന്റെ കയ്യിലായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നിലനിർത്തിയതാകട്ടെ യുഡിഎഫും. കൂത്തുപറമ്പിൽ മാത്രമാണ് അന്ന് യുഡിഎഫ് സ്ഥാനാർഥി മുരളീധരന്റെ ലീഡ് 4133ലേക്കു താഴ്ന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ഒഴികെയുള്ള ആറിടങ്ങളിലും എൽഡിഎഫ് വിജയിച്ചു. കെ.കെ.രമയുടെ വിജയം വടകരയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടുമായി.

ലോക്സഭയിൽ തുടർച്ചയായ പരാജയം നേരിടുമ്പോഴും വടകരയിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കാര്യമായ ചാഞ്ചാട്ടങ്ങളില്ലാതെ നിന്നിരുന്നു. 2009ൽ 42.31 ശതമാനമായിരുന്നു എൽഡിഎഫ് വോട്ടു ശതമാനം. 2014ൽ എ.എൻ. ഷംസീർ മത്സരിച്ചപ്പോൾ അത് 43.03 ശതമാനത്തിലെത്തി. എന്നാൽ 2019ൽ ജയരാജൻ മത്സരിക്കാനെത്തിയപ്പോൾ വോട്ടു വിഹിതം 41.47 ശതമാനത്തിലേക്കു താഴുകയായിരുന്നു. ഇത്തവണ ശൈലജ ടീച്ചറുടെ വോട്ടു ശതമാനം പിന്നെയും താഴ്ന്ന് 39.45 ശതമാനത്തിലെത്തി. 

Show more

2004 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ വടകരയിൽ യുഡിഎഫിനു ലഭിച്ച ഏറ്റവും ഉയർന്ന വോട്ടുശതമാനമാണ് ഇത്തവണ ഷാഫി സ്വന്തമാക്കിയത്– 49.65%. 2004ൽ 36.05, 2009ൽ 48.82, 2014ൽ 43.37, മുരളീധരൻ മത്സരിച്ച 2019ൽ 49.42 എന്നിങ്ങനെയായിരുന്നു വോട്ടുശതമാനം. യുഡിഎഫിന് 2019നേക്കാൾ 0.23% വോട്ടാണു വർധിച്ചിരിക്കുന്നത്. അതേസമയം, എൽഡിഎഫിനു കുറഞ്ഞത് 2.02 ശതമാനം വോട്ടും. 

ഈ 2.02% വോട്ടാണ് ഇനി എൽഡിഎഫിനു തലവേദനയാകാൻ പോകുന്നത്. ഈ വോട്ട് എവിടേക്കു പോയി? അവിടെയാണ് ബിജെപിയുടെ വോട്ടുകണക്ക് തലയ്ക്കു മുകളിലെ വാളായി മാറിയതും. 2019ൽ 7.52 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുശതമാനം. എന്നാല്‍ ഇത്തവണ അത് 9.97 ശതമാനമായി മാറി. 2.45 ശതമാനത്തിന്റെ വളർച്ച. സിപിഎമ്മിനു നഷ്ടമായ രണ്ടു ശതമാനം വോട്ടാണോ ബിജെപിയിലേക്കു മറിഞ്ഞത്? വരുംനാളുകളിൽ ആ അന്വേഷണവും പാർട്ടിക്ക് നടത്തിയേ മതിയാകൂ.

English Summary:

How has Shafi Parambil Secured a Record Victory in Vadakara Against K.K. Shailaja?