വലിയ ബഹളക്കാരൻ അല്ല പുതിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വലിയ ബഹളങ്ങളില്ലാതെ സർപ്രൈസ് ആയി മോദി 3.0 മന്ത്രിസഭയിൽ ജോർജ് കുര്യൻ എന്ന കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരൻ എത്തുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നതും അതു തന്നെ– ‘സൈലന്റ് സ്ട്രൈക്ക്’ ഇതു വരെയുള്ള എല്ലാത്തരം പരീക്ഷണങ്ങളും മാറ്റി വച്ച് ബിജെപിയുടെ പഴമയിൽ ഉറച്ചുള്ള പുതു തലമുറ പരീക്ഷണം. ജോർജ് കുര്യൻ എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കു കേന്ദ്രമന്ത്രി പദവി നൽകുന്നതു വഴി ബിജെപി നേതൃത്വം ലക്ഷ്യമിടുന്ന വഴികൾ‌ പലതാണ്.

വലിയ ബഹളക്കാരൻ അല്ല പുതിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വലിയ ബഹളങ്ങളില്ലാതെ സർപ്രൈസ് ആയി മോദി 3.0 മന്ത്രിസഭയിൽ ജോർജ് കുര്യൻ എന്ന കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരൻ എത്തുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നതും അതു തന്നെ– ‘സൈലന്റ് സ്ട്രൈക്ക്’ ഇതു വരെയുള്ള എല്ലാത്തരം പരീക്ഷണങ്ങളും മാറ്റി വച്ച് ബിജെപിയുടെ പഴമയിൽ ഉറച്ചുള്ള പുതു തലമുറ പരീക്ഷണം. ജോർജ് കുര്യൻ എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കു കേന്ദ്രമന്ത്രി പദവി നൽകുന്നതു വഴി ബിജെപി നേതൃത്വം ലക്ഷ്യമിടുന്ന വഴികൾ‌ പലതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ ബഹളക്കാരൻ അല്ല പുതിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വലിയ ബഹളങ്ങളില്ലാതെ സർപ്രൈസ് ആയി മോദി 3.0 മന്ത്രിസഭയിൽ ജോർജ് കുര്യൻ എന്ന കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരൻ എത്തുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നതും അതു തന്നെ– ‘സൈലന്റ് സ്ട്രൈക്ക്’ ഇതു വരെയുള്ള എല്ലാത്തരം പരീക്ഷണങ്ങളും മാറ്റി വച്ച് ബിജെപിയുടെ പഴമയിൽ ഉറച്ചുള്ള പുതു തലമുറ പരീക്ഷണം. ജോർജ് കുര്യൻ എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കു കേന്ദ്രമന്ത്രി പദവി നൽകുന്നതു വഴി ബിജെപി നേതൃത്വം ലക്ഷ്യമിടുന്ന വഴികൾ‌ പലതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ ബഹളക്കാരൻ അല്ല പുതിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വലിയ ബഹളങ്ങളില്ലാതെ സർപ്രൈസ് ആയി മോദി 3.0 മന്ത്രിസഭയിൽ ജോർജ് കുര്യൻ എന്ന കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരൻ എത്തുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നതും അതു തന്നെ– ‘സൈലന്റ് സ്ട്രൈക്ക്’. ഇതു വരെയുള്ള എല്ലാത്തരം പരീക്ഷണങ്ങളും മാറ്റിവച്ച് ബിജെപിയുടെ പഴമയിൽ ഉറച്ചുള്ള പുതു തലമുറ പരീക്ഷണം. ജോർജ് കുര്യൻ എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കു കേന്ദ്രമന്ത്രി പദവി നൽകുന്നതു വഴി ബിജെപി നേതൃത്വം ലക്ഷ്യമിടുന്ന വഴികൾ‌ പലതാണ്.

∙ ‘പാർട്ടി കൈവിടില്ല’

ADVERTISEMENT

കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ ബിജെപിയുടെ സാധാരണ പ്രവർത്തകർക്ക് ഇടയിൽ ഒരു ഫെയ്സ്ബുക് പോസ്റ്റ് പറന്നു നടക്കുന്നു. ‘ബിജെപിക്കാരൻ ആയിട്ടു 40 വർഷം’ എന്ന തലക്കെട്ടോടെ ബിജെപി പതാകയ്ക്ക് ഒപ്പം നിൽക്കുന്ന ജോർജ് കുര്യന്റെ ചിത്രം. 2020ൽ ജോർജ് കുര്യന്റെ പേരിലുള്ള ഫെയ്സ്ബുക് ഐഡിയിൽ പോസ്റ്റ് ചെയ്തതാണു ഈ ചിത്രം. വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം ഒരു ടാഗ് ലൈൻ കൂടെ പലരും ചേർത്തു വച്ചു– ഒരു പഞ്ചായത്ത് മെംബറെപ്പോലും കേരളത്തിൽ ബിജെപി  സ്വപ്നം കാണും മുൻപു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങിയയാൾ.

ജോർജ് കുര്യൻ. (ചിത്രം∙മനോരമ)

അർഹിക്കുന്നയാൾക്ക് അംഗീകാരം ലഭിച്ചു എന്നു സാധാരണ ബിജെപി പ്രവർത്തകർക്ക് ഇടയിൽ ഒരു വികാരം ഉയരുന്നു. ബിജെപി രൂപീകരിച്ച വർഷം മുതൽ പാർട്ടിക്ക് ഒപ്പമുള്ളയാൾ. വിദ്യാർഥി ജനതയിൽ തുടങ്ങി 4 പതിറ്റാണ്ട് കാലമായി ഒരു അപസ്വരവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രവർത്തകന്  പാർട്ടി തിരികെ നൽകുന്ന വലിയ സമ്മാനം. കൈവിടാതെ പാർട്ടി കൂടെയുണ്ടാകും എന്ന സന്ദേശം. ഒരുപക്ഷെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിനേക്കാൾ സാധാരണ പ്രവർത്തകരുടെ നെഞ്ചിൽക്കൊള്ളുന്ന പാർട്ടിയുടെ ‘ക്ലീൻ സ്ട്രൈക്ക്’.

∙ പ്രവർത്തനത്തിനുള്ള അംഗീകാരം

ഓഫിസ് ചാർജുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണു ജോർജ് കുര്യൻ. സംസ്ഥാനത്ത് ഒട്ടാകെ ബിജെപിക്ക് വോട്ടു വർധിച്ചതും ഒരു സീറ്റ് ലഭിച്ചതും എല്ലാം ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണെന്നു കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ പോരാളിയായ സുരേഷ് ഗോപിക്കൊപ്പം പോർക്കളം ഒരുക്കിയ പാർട്ടിക്കാരനു കൂടി അംഗീകാരം നൽകാൻ കേന്ദ്രനേതൃത്വം തീരുമാനിച്ചു. സ്വന്തം കുടുംബത്തെപ്പോലും അറിയിക്കാതെ പാർട്ടി തീരുമാനം രഹസ്യമാക്കി വച്ചു ജോർജ് കുര്യൻ വിശ്വസ്തത തുടർന്നു. 

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന ജോർജ് കുര്യൻ. (ചിത്രം ∙ മനോരമ)
ADVERTISEMENT

സംസ്ഥാന ബിജെപിയിൽ പല സമയങ്ങളിലും വിഭാഗീയ പ്രവർത്തനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒന്നും ഒരു പക്ഷത്തിന്റെയും കൂടെയുള്ള പോരാളിയാകാതെ സമന്വയത്തിന്റെ പാതയായിരുന്നു ജോർജ് കുര്യന്റേത്. ആർക്കും അനഭിമതനായി ജോർജ് കുര്യൻ മാറിയില്ല. അടുത്തിടെ പാർട്ടിയിലേക്കു വരുന്നവർക്കു സ്ഥാനങ്ങൾ വാരിക്കോരി നൽകുന്നെന്ന പരാതി പരമ്പരാഗതമായി ബിജെപിക്ക് ഒപ്പം നിൽക്കുന്ന പ്രവർത്തകർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഈ പരാതിക്കും പരിഹാരമാണു ജോർജ് കുര്യന്റെ മന്ത്രി സ്ഥാനം.

∙ മധ്യകേരളത്തിൽ തുടങ്ങുന്ന പ്രതീക്ഷ

തിരഞ്ഞെടുപ്പിനു മുൻപ് ഏറ്റവും ഫലവത്തായ മുന്നണിയുണ്ടാക്കിയത് എൻഡിഎ ആണെന്നാണ് തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച കാര്യം. പാർട്ടി ഒന്നു പിന്നോട്ടു പോയപ്പോഴും  ഭരണം കൈവിടാതിരിക്കാൻ ബിജെപിയെ സഹായിച്ചത് ഈ സഖ്യമാണ്. ഇത്തരത്തിൽ സഖ്യമോ കൂട്ടിച്ചേർക്കലോ ആണു ബിജെപി കേരളത്തിൽ പ്രതീക്ഷിക്കുന്നത്. തൃശൂരിൽ ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് അനുകൂലമായി സമാഹരിക്കാൻ സാധിച്ച ആത്മവിശ്വാസത്തിൽ കൂടുതൽ മേഖലകളിലേക്കു ബിജെപി വരും ദിവസങ്ങളിൽ കടക്കും.

സിപിഎം വിട്ട് ബിജെപിയിൽ എത്തിയ സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥൻ അൽഫോൻസ് കണ്ണന്താനത്തിന് ആദ്യ നരേന്ദ്രമോദി മന്ത്രിസഭയിൽ ഇടം നൽകി ക്രിസ്ത്യൻ ഹൃദയ ഭൂമിയിലേക്ക് ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ വേണ്ടത്ര ഫലമുണ്ടായില്ല. 

മധ്യകേരളമാണ് അതിൽ പ്രധാനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മലബാറിലെ കുടിയേറ്റ മേഖലകളിലും സ്വാധീനം വർധിപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾക്ക് ആദ്യ ‘ബൂസ്റ്റർ ഡോസാ’ണു ജോർജ് കുര്യൻ എന്ന കേന്ദ്രമന്ത്രി. ഇതിനൊപ്പം ഈ മേഖലകളിൽ സ്വാധീനമുള്ള കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളെയും ഒപ്പം ചേർത്ത് എൻഡിഎ വിപുലീകരണവും ലക്ഷ്യമിടാം. ഇത്തരത്തിലുള്ള ചർച്ചകൾക്കു മുന്നിൽ നിന്നു നയിക്കാൻ കനമുള്ള ഒരു പേരിന്റെ അഭാവം ബിജെപിയെ വലച്ചിരുന്നു. ഇനി ധൈര്യത്തോടെ ഒരു പേര് മുന്നോട്ട് വയ്ക്കാം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

ADVERTISEMENT

∙ സൈലന്റ് സ്ട്രൈക്ക്

ഒ.രാജഗോപാൽ കേന്ദ്രസഹമന്ത്രിയായ സമയത്തു ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്നു ജോർജ് കുര്യൻ. മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ജോർജ് കുര്യനെ അംഗമാക്കുമ്പോൾ ബിജെപി ചില ‘സ്പെഷൽ’ ഡ്യൂട്ടികളും മനസ്സിൽ വയ്ക്കുന്നു. ക്രൈസ്തവ മേഖലകളിൽ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യം പാർട്ടിക്കുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ എത്തിയ സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥൻ അൽഫോൻസ് കണ്ണന്താനത്തിന് ആദ്യ നരേന്ദ്രമോദി മന്ത്രിസഭയിൽ ഇടം നൽകി ക്രിസ്ത്യൻ ഹൃദയ ഭൂമിയിലേക്ക് ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ വേണ്ടത്ര ഫലമുണ്ടായില്ല. മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ കണ്ണന്താനത്തിന്റെ മന്ത്രിപദവി വഴി പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്ക് ലഭിച്ചില്ല.

വി.മുരളീധരനും കെ.സുരേന്ദ്രനും ഒപ്പം ജോർജ് കുര്യൻ. (ചിത്രം∙മനോരമ)

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രതീക്ഷയായിരുന്ന പത്തനംതിട്ടയിൽ അടക്കം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വലിയൊരു മാറ്റം, പ്രതീക്ഷിച്ച അളവിൽ ബിജെപിക്ക് ലഭിച്ചില്ല. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തന പരിചയവും സംഘടനാ സംവിധാനത്തിലെ പരിചയവും കൈമുതലായുള്ള ജോർജ് കുര്യൻ ക്രൈസ്തവ മേഖലകളിലേക്കുള്ള ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് അല്ല- സൈലന്റ് സ്ട്രൈക്കാണ്. വർഷങ്ങളായി കൂടെയുള്ളയാൾ, കോട്ടയത്ത് ബിജെപിക്ക് ആകെയുണ്ടായിരുന്ന ചുരുക്കം ചില ന്യൂനപക്ഷ മുഖങ്ങളിൽ ഒന്ന് എന്നീ നിലകളിലുള്ള ജോർജ് കുര്യന് പാർട്ടിയേയും സമുദായത്തേയും ഒരു പോലെ അറിയാം.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ എന്ന നിലയിൽ 2 വർഷക്കാലമുള്ള പ്രവർത്തനം ഈ മേഖലയിൽ അടുപ്പം വർധിപ്പിക്കാൻ കൂടുതൽ സഹായമായി. ക്രൈസ്തവ മേലധ്യക്ഷന്മാർ ഉയർത്തുന്ന പല സാമൂഹിക  പ്രശ്നങ്ങളിലും അതേ കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ ജോർജ് കുര്യന് സാധിക്കുന്നതും ഊഷ്മള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിനൊപ്പം തങ്ങൾക്കൊപ്പം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്ന ബിജെപിയുടെ സന്ദേശവുമാണു ജോർജ് കുര്യൻ. ആ പാലം വഴി കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ കടന്നു വരുമെന്ന പ്രതീക്ഷയാണു പാർട്ടിക്കുള്ളത്.

English Summary:

From Grassroots to Union Minister: How George Kurien is Shaping BJP's New Generation Strategy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT