‘‘എനിക്ക് ജീവിക്കണം. കുഞ്ഞുങ്ങളെ പഠിപ്പിച്ച് അങ്ങേയറ്റം എത്തിക്കണം. റോഡിൽ കണ്ടാൽ തിരിച്ചറിയുന്നവർപോലും കുറഞ്ഞു വരുന്ന കാലമായിരുന്നു എനിക്ക് ഈ ഇടവേള’’ നടൻ സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ് ഈ വാക്കുകളെന്നു പറഞ്ഞാൽ ഒരുപക്ഷേ, ഇന്ന് പലരും അവിശ്വസനീയതയോടെ നിൽക്കും. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിൽതന്നെ അത്രയേറെ ചർച്ചയായിരിക്കുന്നു സുരേഷ് ഗോപിയെന്ന പേര്. ചെറിയൊരു ഇടവേള പോലുമെടുക്കാനാകാത്ത വിധത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ തിരക്ക്. ‘കുറച്ച് സിനിമകൾ ചെയ്തു തീര്‍ക്കാനുണ്ട്, മന്ത്രിസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് ഒഴിവു നൽകണം’ എന്നു പറഞ്ഞിട്ടും ദേശീയ തലസ്ഥാനത്തേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകിയത്. 1992ലാണ് ഒരു വാഹനാപകടത്തിൽ സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ മരിക്കുന്നത്. അതിനു ശേഷവും സിനിമയിൽ സജീവമായിരുന്ന അദ്ദേഹം പക്ഷേ ഒരു ഘട്ടത്തിൽ സിനിമയിൽനിന്നു പൂർണമായിത്തന്നെ പിൻവാങ്ങി. ഇതിനിടെ സുഹൃത്തുക്കളായ പല നിർമാതാക്കളും സമീപിച്ചെങ്കിലും എല്ലാവരെയും തിരിച്ചയയ്ക്കുകയായിരുന്നു. ‘ഞാൻ മുങ്ങിത്താഴുകയാണ്. നിങ്ങൾ രക്ഷപ്പെട്ടോളൂ’ എന്നു പറഞ്ഞായിരുന്നു അന്ന് അവരെ മടക്കിഅയച്ചിരുന്നത്. മകളുടെ മരണവും മറ്റു ചില വിഷയങ്ങളും അദ്ദേഹത്തെ അത്രമാത്രം തളർത്തിയിരുന്നു. അതിനിടയിലാണ് 2005ൽ ഭരത്‌ചന്ദ്രൻ ഐപിഎസിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തുന്നത്. തൊട്ടുപിന്നാലെ ദ് ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2020ലാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും പ്രേക്ഷകമനസ്സിൽ നിറഞ്ഞോടിയത്. അച്‌ഛനു പണിയില്ലെന്ന ആക്ഷേപം സഹിക്കാൻ മക്കൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എനിക്ക് ജീവിക്കണം. കുഞ്ഞുങ്ങളെ പഠിപ്പിച്ച് അങ്ങേയറ്റം എത്തിക്കണം. റോഡിൽ കണ്ടാൽ തിരിച്ചറിയുന്നവർപോലും കുറഞ്ഞു വരുന്ന കാലമായിരുന്നു എനിക്ക് ഈ ഇടവേള’’ നടൻ സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ് ഈ വാക്കുകളെന്നു പറഞ്ഞാൽ ഒരുപക്ഷേ, ഇന്ന് പലരും അവിശ്വസനീയതയോടെ നിൽക്കും. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിൽതന്നെ അത്രയേറെ ചർച്ചയായിരിക്കുന്നു സുരേഷ് ഗോപിയെന്ന പേര്. ചെറിയൊരു ഇടവേള പോലുമെടുക്കാനാകാത്ത വിധത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ തിരക്ക്. ‘കുറച്ച് സിനിമകൾ ചെയ്തു തീര്‍ക്കാനുണ്ട്, മന്ത്രിസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് ഒഴിവു നൽകണം’ എന്നു പറഞ്ഞിട്ടും ദേശീയ തലസ്ഥാനത്തേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകിയത്. 

1992ലാണ് ഒരു വാഹനാപകടത്തിൽ സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ മരിക്കുന്നത്. അതിനു ശേഷവും സിനിമയിൽ സജീവമായിരുന്ന അദ്ദേഹം പക്ഷേ ഒരു ഘട്ടത്തിൽ സിനിമയിൽനിന്നു പൂർണമായിത്തന്നെ പിൻവാങ്ങി. ഇതിനിടെ സുഹൃത്തുക്കളായ പല നിർമാതാക്കളും സമീപിച്ചെങ്കിലും എല്ലാവരെയും തിരിച്ചയയ്ക്കുകയായിരുന്നു. ‘ഞാൻ മുങ്ങിത്താഴുകയാണ്. നിങ്ങൾ രക്ഷപ്പെട്ടോളൂ’ എന്നു പറഞ്ഞായിരുന്നു അന്ന് അവരെ മടക്കിഅയച്ചിരുന്നത്. മകളുടെ മരണവും മറ്റു ചില വിഷയങ്ങളും അദ്ദേഹത്തെ അത്രമാത്രം തളർത്തിയിരുന്നു. അതിനിടയിലാണ് 2005ൽ ഭരത്‌ചന്ദ്രൻ ഐപിഎസിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തുന്നത്. തൊട്ടുപിന്നാലെ ദ് ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ. 

‘ചിന്താമണി കൊലക്കേസി’ൽ സുരേഷ് ഗോപി (Photo from Archives)
ADVERTISEMENT

പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2020ലാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും പ്രേക്ഷകമനസ്സിൽ നിറഞ്ഞോടിയത്. അച്‌ഛനു പണിയില്ലെന്ന ആക്ഷേപം സഹിക്കാൻ മക്കൾക്കു കഴിയാതെവന്നതുകൊണ്ടും ജീവിക്കാൻവേണ്ടിയുമാണ് വീണ്ടും തോക്കെടുക്കാനും ഡയലോഗ് പറയാനും തയാറായതെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകൾ അപ്പോഴും ജനത്തിനു മുന്നിലുണ്ടായിരുന്നു. പക്ഷേ ഇന്ന് അതൊന്നും ജനം ഓർക്കാൻ പോലും ആഗ്രഹിക്കാത്ത വിധം, സിനിമയ്ക്കു പുറത്തും സുരേഷ് ഗോപി സൂപ്പർ ഹിറ്റായിരിക്കുന്നു. 

∙ ‘ഞാൻ മാത്രം പട്ടിണി കിടക്കുന്നതെന്തിനാണ്?’

സിനിമയിലെ ഡയലോഗും പ്രവൃത്തിയും കണ്ട് കുട്ടികളെ നശിപ്പിക്കേണ്ടെന്നു കരുതിയാണ് തോക്കും ഡയലോഗും വേണ്ടെന്നുവച്ചതെന്ന് ഒരിക്കൽ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. പക്ഷേ, സുരേഷ് ഗോപി ഇല്ലാതിരുന്നിട്ടും സിനിമയിൽ അതെല്ലാം തുടരുന്നുണ്ടായിരുന്നു. ‘പിന്നെ ഞാൻ മാത്രം പട്ടിണി കിടക്കുന്നതെന്തിനാണ്?’ എന്നായിരുന്നു തിരിച്ചുവരവിൽ അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയാണ് ‘ഭരത്‌ചന്ദ്രന്‍ ഐപിഎസി’ൽ അഭിനയിക്കാൻ തിരിച്ചെത്തിയത്. തീപ്പൊരി ഡയലോഗുകളുമായി അന്ന് ഇറങ്ങിയിരുന്ന സുരേഷ് ഗോപിയുടെ സിനിമകളിലേറെയും ഹിറ്റ് ചാർട്ടിലും ഇടംനേടി. അപ്പോഴും, ഇത്തരം സിനിമകൾ കുട്ടികളെ വഴിത്തെറ്റിക്കുമെന്ന് പറഞ്ഞ് ചില നേതാക്കൾ പൊതുവേദികളിൽ വരെ വിമർശനവുമായെത്തി. സുരേഷ് ഗോപിയെ അത് തരിമ്പും തൊട്ടില്ലെന്നു മാത്രം.

ഭരത്‌ചന്ദ്രന്‍ ഐപിഎസ് സിനിമയിൽ സുരേഷ് ഗോപി (Photo from Archives)

∙ ആദ്യം കോൺഗ്രസിനൊപ്പം

ADVERTISEMENT

രാഷ്‌ട്രീയത്തിൽ സജീവമാവുന്നതിന് മുൻപ് സുരേഷ് ഗോപി കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോൺഗ്രസിന്റെ ഒരുപാട് കാര്യങ്ങൾക്ക് സുരേഷ് ഗോപി ഓടി നടന്നിട്ടുണ്ടെന്ന് നേതാക്കന്മാർതന്നെ പിന്നീടു പറഞ്ഞിട്ടുള്ളതാണ്. ഒരിക്കൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണോയെന്ന് കോൺഗ്രസിലെ പ്രമുഖ നേതാവിന്റെ മകൾ ചോദിച്ച കാര്യം സുരേഷ് ഗോപി തുറന്നു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. 

ഗുരുവായൂർ ക്ഷേത്രത്തിൽ കെ. കരുണാകരനൊപ്പം സുരേഷ് ഗോപി (ഫയൽ ചിത്രം: മനോരമ)

രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകളിൽ സന്ദര്‍ശനം നടത്തുന്നതും സുരേഷ് ഗോപിയുടെ പതിവായിരുന്നു. അതെല്ലാം പല വ്യാഖ്യാനങ്ങളിലേക്കും നയിച്ചിട്ടുണ്ട്. അത്തരത്തിൽ കെ. കരുണാകരന്റെയും നായനാരുടെയും പി.പി. മുകുന്ദന്റെയുമെല്ലാം വീട്ടിൽ പോയതും വാർത്തയായി. പക്ഷേ അതെല്ലാം നാട്ടുകാരുടെ ഓരോരോ കാര്യങ്ങൾക്കായിരുന്നെന്നു മാത്രം. അന്നൊന്നും രാഷ്ട്രീയക്കാരനാകാൻ സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നില്ല, അതിന് ശ്രമം നടത്തുകയും ചെയ്തിരുന്നില്ല.

∙ എൻ‍ഡോസൾഫാൻ ദുരിതതീരത്ത്...

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം അവരുടെ ക്ഷേമത്തിന് വേണ്ടി സജീമായി പോരാടിയ ഒരാളായിരുന്നു സുരേഷ് ഗോപി. അസുഖം ബാധിച്ച പല കുട്ടികൾക്കും സുരേഷ് ഗോപിയുടെ സഹായത്തോടെ വീട് നിർമിച്ചു നൽകിയിരുന്നു. അട്ടപ്പാടിയിലും മറ്റു പല സ്ഥലങ്ങളിലും ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്കും സുരേഷ് ഗോപിയുടെ സഹായമെത്തി. 

എൻഡോസൾഫാൻ ദുരിതബാധിതനായ വ്യക്തിക്കു വേണ്ടി കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ വിദ്യാർഥികൾ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സുരേഷ് ഗോപി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വർഷങ്ങൾക്ക് മുൻപ്, കണ്ണൂർ കൊട്ടിയൂരിൽ എച്ച്‌ഐവി ബാധിതരായ രണ്ട് കുട്ടികളെ സ്കൂളിൽ പോലും കയറ്റാതെ സമൂഹം ‘ഭ്രഷ്ട്’ കല്‍പിച്ചപ്പോൾ അവരെ തേടിയെത്തി ആശ്വസിപ്പിച്ച സുരേഷ് ഗോപിയേയും കേരളം മറന്നിട്ടുണ്ടാവില്ല. അന്ന് രണ്ട് കുട്ടികളെയും എടുത്തുനിന്ന സുരേഷ് ഗോപിയുടെ ചിത്രം വലിയൊരു സന്ദേശം കൂടിയാണ് ജനങ്ങൾക്കു മുന്നിലെത്തിച്ചത്. കുട്ടികളുടെ അടുത്തിരുന്നാൽ എച്ച്ഐവി പകരുമെന്ന് കരുതി നിന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും വരെ മുന്നിലേക്കായിരുന്നു സുരേഷ് ഗോപി ആ സ്നേഹസന്ദേശം പകർന്നത്.

ഒരു നേരത്തെ ഭക്ഷണത്തിന് കൈനീട്ടുന്നവർക്കും വീടില്ലാതെ തെരുവിൽ കഴിയുന്നവർക്കുമെല്ലാം സുരേഷ് ഗോപിയുടെ സഹായമെത്തി. രാജ്യസഭാ എംപിയായതിനു ശേഷം തന്റെ എംപി ഫണ്ടിൽനിന്നു സഹായം നൽകിയ കണക്കുകളിൽ പലതും അദ്ദേഹം വിളിച്ചു പറയാനോ പോസ്റ്ററാക്കാനോ മെനക്കെട്ടിരുന്നില്ല. പക്ഷേ തൃശൂരിലെ ജനം അതെല്ലാം കാണുന്നുണ്ടായിരുന്നുവെന്നു മാത്രം.

∙ ജീവശ്വാസമായ മകൾ

മാസങ്ങൾക്ക് മുൻപ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പോലും അപകടത്തിൽ മരിച്ച മകളെ ഓർത്ത് സുരേഷ് ഗോപി വിങ്ങിപ്പൊട്ടിയിരുന്നു. ‘ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഗ്ലാസ് പൊട്ടി ഒന്നര വയസ്സുള്ള മകൾ ദൂരേക്കു തെറിച്ചു വീഴുകയായിരുന്നു. വീണത് വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഓടയിൽ. 20 മിനിറ്റ് മരണത്തോടു മല്ലിട്ട് അവൾ ഓടയിൽ കിടന്നു. അന്ന് സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...’ ഇന്നും മകളെ ഓർക്കുമ്പോൾ സുരേഷ് ഗോപിയുടെ കണ്ണു നനയും.

ഭാര്യ രാധികയ്ക്കും മക്കൾക്കുമൊപ്പം സുരേഷ് ഗോപി (ഫയൽ ചിത്രം: മനോരമ)

2020ൽ കോവിഡ്‌നാളുകളിൽ തൃശൂർ മെഡിക്കൽ കോളജിലെ ഒരു വാർഡ്‌തന്നെ സുരേഷ് ഗോപി ഏറ്റെടുത്തത് മകളുടെ ഓർമയിലാണ്. കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണ’ പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാർ‍ഡിലേക്കാണ് അദ്ദേഹം എല്ലാ ഓക്സിജൻ സംവിധാനങ്ങളും ഒരുക്കിയത്. 64 കിടക്കകളിൽ ഈ സംവിധാനം ‍ഏർപ്പെടുത്താൻ 7.6 ലക്ഷം രൂപയായിരുന്നു അന്ന് ചെലവ്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കാതെ, മകളുടെ പേരിലുള്ള ജീവകാരുണ്യ പദ്ധതിയിൽനിന്നാണ് പണം കണ്ടെത്തിയത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്സിജൻ എത്തിക്കുന്ന സംവിധാനമായിരുന്നു പ്രാണ.

∙ ‘റീലി’ൽ നിന്ന് ‘റിയലി’ലേക്ക്...

രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപേതന്നെ എംഎൽഎയും എംപിയും മുഖ്യമന്ത്രിയുമൊക്കെയായ നടനാണ് സുരേഷ് ഗോപി; വെള്ളിത്തിരയിലാണെന്നു മാത്രം. സുരേഷ് ഗോപിയുടെ രാഷ്ട്രീയ കഥാപാത്രങ്ങൾ ഇന്നും കേരളക്കര മറന്നിട്ടില്ല. ചൂടൻ ഡയലോഗുകളിലൂടെ, കേരളം ഇന്നേവരെ കാണാത്ത തരം രാഷ്ട്രീയക്കാരനെയാണ് സിനിമകളിലൂടെ സുരേഷ് ഗോപി പ്രതിഫലിപ്പിച്ചത്. ആ സിനിമകളുടെ ‘ഹാങ് ഓവർ’ പലപ്പോഴും യഥാർഥ രാഷ്ട്രീയക്കാരനായപ്പോഴും സുരേഷ് ഗോപിയുടെ വാക്കുകളിൽ തെളിഞ്ഞു കാണാമായിരുന്നു. ജനം ഏറ്റെടുത്ത, സുരേഷ് ഗോപിയുടെ രാഷ്ട്രീയ സിനിമകളിൽ ചിലതിലേയ്ക്ക്... (രാഷ്ട്രീയക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ കഥകൾ പറഞ്ഞ ചിത്രവുമുണ്ട് കൂട്ടത്തിൽ).

സെക്രട്ടേറിയറ്റിനു മുന്നിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ സായ് കുമാറിനൊപ്പം സുരേഷ് ഗോപി (Photo from Archive)

∙ ജനാധിപത്യം (1997)

‘ജനാധിപത്യം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപി മുഖ്യമന്ത്രി രാമദേവൻ നായനാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിൽ പ്രത്യാശയുടെയും സത്യസന്ധതയുടെയും വെളിച്ചമായി നിലകൊള്ളുന്ന കഥാപാത്രമാണ് ഈ സിനിമയിൽ. കെ.മധു സംവിധാനം ചെയ്ത ഈ ചിത്രം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ വ്യവസ്ഥിതിയിൽ സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരൻ നേരിടുന്ന വെല്ലുവിളികളിലേക്ക് കടന്നുചെല്ലുന്നു. അതിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിലൂടെ, അനേകമാളുകൾ കൊതിക്കുന്ന ഉത്തമനായ നേതാവിന്റെ ഒരു ദൃശ്യമാണ് ജനം കണ്ടത്.

∙ രാഷ്ട്രം (2006)

അനിൽ സി. മേനോൻ സംവിധാനം ചെയ്ത രാഷ്ട്രം എന്ന ചിത്രത്തിൽ മാളിയേക്കൽ തൊമ്മിച്ചൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചില പ്രത്യേക സാഹചര്യങ്ങളിൽ തൊമ്മിച്ചൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതാണ് കഥ. മുൻകാലങ്ങളിലെ കേരള രാഷ്ട്രീയത്തിൽ പിടിച്ചുകുലുക്കിയ ചില പ്രസക്തമായ തട്ടിപ്പുകളും നിഗൂഢമായ ഇടപാടുകളും ചർച്ച ചെയ്യുന്ന ചിത്രമാണ് രാഷ്ട്രം. 

യുവതുർക്കി സിനിമയിൽ സുരേഷ് ഗോപി (Photo from Archive)

∙ യുവതുർക്കി (1996) 

ഭദ്രൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം യുവതുർക്കിയിൽ ഒരു പാർട്ടിയുടെ യുവജന നേതാവായ സിദ്ധാർഥ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിദ്ധാർഥ തന്റെ ശത്രുക്കളാൽ ജയിലിൽ അടയ്ക്കപ്പെടുകയും അവരോടുള്ള പ്രതികാരവുമാണ് കഥയുടെ കാതൽ. ‘യുവതുർക്കി’ക്ക് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു, അമിതാഭ് ബച്ചന്റെ കമ്പനിയാണ് ചിത്രം നിർമിച്ചത്.

∙ സത്യപ്രതിജ്ഞ (1992) 

നടൻ മുരളി നായകനായ ഈ ചിത്രത്തിൽ ശ്രീധരൻ എന്ന സഖാവിന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രവർത്തകനായാണ് താരം അഭിനയിച്ചത്. 

∙ പത്രം (1999)

‘പത്രം’ എന്ന ചിത്രത്തിൽ, രാഷ്ട്രീയ നേതൃത്വത്തെ വിറപ്പിക്കുന്ന നന്ദഗോപാൽ എന്ന നിർഭയനായ പത്രപ്രവർത്തകന്റെ വേഷത്തിലായിരുന്നു സുരേഷ് ഗോപി. ജോഷി സംവിധാനം ചെയ്ത ചിത്രം മാധ്യമങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ വിമർശനാത്മകമായി അവതരിപ്പിക്കുകയായിരുന്നു.

‘സൗണ്ട് ഓഫ് ബൂട്ട് സിനിമ’യിൽ കൃഷ്ണകുമാറിനൊപ്പം സുരേഷ് ഗോപി. കൊല്ലത്ത് ഇത്തവണ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ (Photo from Archive)

∙ പ്രേക്ഷകരിലും സിനിമയുടെ സ്വാധീനം?

സുരേഷ് ഗോപിയുടെ രാഷ്ട്രീയ കഥാപാത്രങ്ങൾ പ്രേക്ഷകരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതു പറയുന്നതാകട്ടെ രാഷ്ട്രീയക്കാർതന്നെയും. ‘സിനിമാ നടനായതു കൊണ്ടാണ് സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത്’ എന്നു പറഞ്ഞത് എത്രയെത്ര മുൻനിര രാഷ്ട്രീയക്കാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷും കൃഷ്ണകുമാറും ഉൾപ്പെെടയുളള നടന്മാരുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും സുരേഷ് ഗോപിക്ക് മാത്രം ഇത്രയേറെ ജനപ്രീതി? സിനിമ മാത്രമാണോ അദ്ദേഹത്തിന്റെ ജയത്തിനു പിന്നിലെന്ന അന്വേഷണത്തിലാണിപ്പോൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളും. ഉത്തരം കണ്ടെത്തിയേ പറ്റൂ എന്ന അവസ്ഥയും. അത്രയേറെ അവരെ ഞെട്ടിക്കുന്നതല്ലേ തൃശൂരിലെ ജയം.

‘രാഷ്ട്രീയത്തിലേക്കൊരു വര തെളിയുന്നുവെന്ന് കേൾക്കുന്നുണ്ടല്ലോ?’ എന്ന ചോദ്യം പത്തു വർഷം മുൻപ്, 2014ലെ ‘വനിത’ അഭിമുഖത്തിൽ സുരേഷ് ഗോപി നേരിട്ടിരുന്നു. ഉടൻ വന്നു മറുപടി. ‘ഞാനങ്ങനെ കേട്ടിട്ടില്ല. രാഷ്ട്രീയം എന്റെ ലക്ഷ്യമല്ല. അതിനു വേണ്ടി എന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകില്ല. ഈശ്വരന്റെ നിയോഗം അതാണെങ്കിൽ അങ്ങനെ സംഭവിക്കും.’ 

നിയോഗമാണോ അല്ലയോ എന്നറിയില്ല. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. നടനും വെറുമൊരു രാഷ്ട്രീയക്കാരനുമെന്ന ലേബലും കടന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിരിക്കുന്നു...

English Summary:

Did Suresh Gopi's Cinematic Popularity Contribute to His Lok Sabha Victory in Thrissur?