‘പൂരം കലക്കൽ’ ആസൂത്രിതം; മേയറെ സിപിഎം പുറത്താക്കണം; വനവാസത്തിനില്ല: സുനിൽകുമാർ
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു.
തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
∙ തൃശൂരാണല്ലോ തിരഞ്ഞെടുപ്പിനു ശേഷവും ചർച്ചകളിൽ. അവിടെ താങ്കൾക്കും എൽഡിഎഫിനും എന്താണ് സംഭവിച്ചത്?
വോട്ടെടുപ്പിനു മുൻപുതന്നെ തൃശൂർ ചർച്ചകളിൽ നിറഞ്ഞിരുന്നു. ബിജെപി ജയിക്കാനിടയുണ്ടോ എന്നതായിരുന്നു അതിന്റെ ഫോക്കസ് പോയിന്റ്. ആ സാധ്യതയില്ലെന്നാണ് ഞങ്ങളെല്ലാം കണ്ടത്. പക്ഷേ അതു സംഭവിച്ചു. അതിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തി വിശകലനം ചെയ്താൽ മാത്രമേ യഥാർഥത്തിൽ സംഭവിച്ചതു പറയാൻ കഴിയൂ.
∙ മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിനുണ്ടായ മേൽക്കൈയ്ക്കു വിപരീതമാണല്ലോ തൃശൂരിൽ ഉണ്ടായത്?
അതെ. കേരളമാകെ യുഡിഎഫ് തരംഗമാണെന്നു പറയാം. പക്ഷേ തൃശൂരിൽ അവരുടെ അതിപ്രഗത്ഭനായ സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ചെയ്തത്. ബാക്കിയെല്ലായിടത്തും എൽഡിഎഫ് പരാജയപ്പെട്ടപ്പോൾ ജയിച്ചത് യുഡിഎഫാണ്. തൃശൂർ യുഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്. അനുകൂല തരംഗം ഉണ്ടായിട്ടും സിറ്റിങ് സീറ്റിൽ എങ്ങനെ മൂന്നാം സ്ഥാനത്തായി എന്നത് കോൺഗ്രസും കാര്യമായി പരിശോധിക്കണം.
∙ ആദ്യ ഘട്ടത്തിൽ താങ്കൾക്കാണ് മേൽക്കൈ എന്ന വിലയിരുത്തൽ ഉണ്ടായിരുന്നല്ലോ?
എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. പിറകിൽ പോകുമെന്നു കരുതിയേ ഇല്ല. ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം എന്ന പ്രചാരണം ആദ്യം യുഡിഎഫ് നടത്തി. അതിനു ശേഷം കെ.മുരളീധരൻ വന്നപ്പോൾ മുന്നണികളുടെ മത്സരമാണെന്ന് അദ്ദേഹം തിരുത്തി. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന രീതിയിലേക്ക് വീണ്ടും അവർ പോയി. ബിജെപിയെ അത്ര ഗൗരവത്തിൽ അവർ കാണുന്നുണ്ടായിരുന്നെങ്കിൽ ആ നിലയ്ക്ക് പ്രവർത്തനവും യുഡിഎഫ് നടത്തേണ്ടിയിരുന്നു. പക്ഷേ അത് തൃശൂരിൽ കണ്ടില്ല. ഞങ്ങൾ അതു ചെയ്തു. പ്രിയങ്ക ഗാന്ധി ചാലക്കുടിയിൽ വന്നിട്ടും ഇവിടെ വന്നില്ല. രാഹുൽഗാന്ധിയുടെ ഒരു പരിപാടി വച്ചത് റദ്ദാക്കി. സംസ്ഥാന നേതാക്കൾതന്നെ തൃശൂരിൽ കാര്യമായി വന്നു കണ്ടില്ല.
∙ കെ.മുരളീധരനെ പോലെ ഒരു സ്ഥാനാർഥിയെ നിർത്തി ചതിച്ചെന്നാണോ പറഞ്ഞുവരുന്നത്?
ബിജെപിയുടെ വിജയം എൽഡിഎഫിന്റെ മാത്രം പ്രശ്നമല്ല. കോൺഗ്രസ് കൂടി അതു പരിശോധിക്കണം. ഇന്ത്യയിൽ ഞങ്ങൾ ഒരുമിച്ച് എതിർക്കുന്ന ശക്തി തൃശൂരിൽ വിജയിച്ചു എന്നതാണ് പ്രധാനം. അപ്പോൾ ചർച്ച മുഴുവൻ ഇടതുപക്ഷത്തിന്റെ തിരിച്ചടിയും ചോർച്ചയിലേക്കും മാത്രം ഊന്നിയാൽ അപകടം ചെയ്യും.
∙ തൃശൂരിൽ സിപിഎം–ബിജെപി അന്തർധാര നടന്നെന്നാണല്ലോ കോൺഗ്രസിന്റെ ആക്ഷേപം?
ആ ചിന്ത പോലും എന്റെ മനസ്സിൽ ഇല്ല . ഞങ്ങൾക്ക് 2019ൽ ലഭിച്ചതിനേക്കാൾ 16,000 വോട്ടു കൂടുതൽ കിട്ടി. താങ്കൾ പറയുന്ന ക്രോസ് വോട്ടിങ് നടന്നാൽ അതു സംഭവിക്കില്ല. കോൺഗ്രസിന് വലിയ തോതിൽ വോട്ട് നഷ്ടപ്പെട്ടു. കോൺഗ്രസും സിപിഐയും തമ്മിൽ പോർവിളി നടത്തേണ്ട സമയമല്ല ഇത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു വലിയ തിരിച്ചടിയാണ് ഉണ്ടായത്. അതിനിടയിൽ ബിജെപി ജയിച്ച സ്ഥലത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയി എന്നത് അവരാണ് ഗൗരവത്തിൽ കാണേണ്ടത്. വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി ജയിച്ചത്. യുഡിഎഫിന്റെ വോട്ടാണ് അവിടെ ചോർന്നത്. കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിൽ അടി നടന്നത് അതിന്റെ ബാക്കിയാണ്.
∙ താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ കൂടുതൽ പേർ സന്നദ്ധരായി എന്നതാണല്ലോ മതനിരപേക്ഷ ചേരി കാണേണ്ടത്?
അതാണ് ഗൗരവത്തിൽ പരിശോധിക്കേണ്ടത്. മുൻപ് കാണാത്ത തിരഞ്ഞെടുപ്പ് പ്രവർത്തനരീതികൾക്ക് തൃശൂർ വേദിയായി. മറ്റു മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടുകൾ ഇവിടെ വ്യാപകമായി ചേർത്തു. നരേന്ദ്രമോദി പോലും അദ്ദേഹത്തിന്റെ വോട്ട് അലഹബാദിൽനിന്നു വാരാണാസിയിലേക്കു മാറ്റിയിട്ടില്ലല്ലോ. കെ.മുരളീധരന്റെ വോട്ട് ഇപ്പോഴും തിരുവനന്തപുരത്താണല്ലോ. എന്നാൽ തൃശൂരിലേക്ക് ആസൂത്രിതമായി ബിജെപി വോട്ടു മാറ്റി. ഒരു ബൂത്തിൽ മാത്രം 267 പുതിയ വോട്ടുകൾ പുതുതായി വന്നതായി എനിക്കു വിവരമുണ്ട്. പരാതിയും കൊടുത്തിരുന്നു. പണം വ്യാപകമായി കൈമാറുന്ന രീതിയുമുണ്ടായി. ഇപ്പോൾ ആളുകൾക്ക് നേരിട്ടു പൈസ കൊടുക്കേണ്ട കാര്യമില്ലല്ലോ. പലരിൽ നിന്നായി ഗൂഗിൾ പേ ചെയ്യാമല്ലോ.
∙ തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്ത ശേഷമാണല്ലോ താങ്കൾ പിന്നിലേക്കു പോയത്?
പൂരം പ്രശ്നങ്ങളിൽ പെട്ടപ്പോൾ ആർഎസ്എസിന്റെ നേതാക്കൾ പെട്ടെന്ന് നേരിട്ടു പ്രത്യക്ഷപ്പെട്ടു. പൂരം എങ്ങനെ കൂടുതൽ ഭംഗിയായി നടത്താമെന്നേ സർക്കാർ എപ്പോഴും ചിന്തിച്ചിട്ടുളളൂ. ഇത്തവണ പൂരം നിർത്തിവയ്ക്കാൻ ഉതകുന്ന എന്തെങ്കിലും അതിനു മുൻപ് സംഭവിച്ചതായി ആർക്കും അറിയില്ല.
∙ ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് കമ്മിഷണർ തന്നെ ആക്രോശിച്ചതായാണല്ലോ വാർത്ത?
അതു പൂരം മുടങ്ങിയതിനു ശേഷമാണ്. അതിനു മുൻപുള്ള പൊലീസിന്റെ നടപടികളെ പ്രകീർത്തിക്കുകയാണ് പലരും ചെയ്തത്. അതിനിടയിൽ ഒരു പൊലീസ് ഓഫിസർ പ്രകോപനപരമായി പെരുമാറിയെന്നു പറഞ്ഞാൽ അതു യാദൃച്ഛികമായി സംഭവിച്ചതാണെന്നു കരുതാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടാകാം.
സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളത്. തിരഞ്ഞെടുപ്പിന്റെ നിർണായക സമയത്തു തന്നെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തടസ്സം ഉണ്ടാക്കിയെങ്കിൽ അതു വിശദമായി അന്വേഷിക്കേണ്ടതാണ്. അതോടെ പൂരം ദേശീയ തലത്തിൽതന്നെ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്കു വന്നു. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി സംഭവിക്കുകയെന്നു പറഞ്ഞാൽ ആരും അറിയാതെ നടക്കില്ലല്ലോ. മേളം നിർത്തിവയ്ക്കുന്നു, പന്തലിലെ ലൈറ്റ് ഓഫ് ചെയ്യുന്നു...
∙ ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഈ കലക്കലിനു കഴിയുമോ? സിപിഎം–ബിജെപി അന്തർധാരതന്നെ അതിലും ആരോപിക്കപ്പെട്ടല്ലോ?
ഒരാൾ മാത്രം വിചാരിച്ചാൽ കഴിയില്ല. പിന്നിൽ ആരാണ് എന്ന് അന്വേഷിക്കണം. ഇതെല്ലാം സംഭവിക്കുമ്പോൾ തന്നെ ബിജെപിയുടെ സ്ഥാനാർഥി അവിടെ പ്രത്യക്ഷപ്പെടുന്നു, വലിയ സംഭവമായി മാറുന്നു. തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കുന്ന ഒരു പ്രശ്നമായി അതിനെ അവതരിപ്പിക്കുന്നു. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി ചിലർ ഉപയോഗിച്ചു എന്നതു സത്യം തന്നെയാണ്. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥന്മാർ പങ്കു വഹിക്കുകയും ചെയ്തു.
∙ സ്വന്തം സർക്കാർ കൈവിട്ടു കളഞ്ഞെന്ന തോന്നലുണ്ടായോ പൂരം പ്രശ്നം ഉടലെടുത്തപ്പോൾ?
ഒരിക്കലുമില്ല. പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. അല്ലെങ്കിൽ ഇതിനേക്കാൾ വഷളാകേണ്ടതായിരുന്നു.
∙ അന്തിമവിശകലനത്തിൽ താങ്കളുടെ സാധ്യതകൾ പിന്നോട്ടു തളളിയത് പൂരം വിവാദമാണോ?
ഒരു ഘടകം അതാണ്. അതു മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. മാധ്യമങ്ങൾ പൊതുവിൽ ബിജെപി സ്ഥാനാർഥിക്ക് അനുകുലമായ നിലപാടാണ് എടുത്തത്. സ്ഥാനാർഥികൾക്കു തുല്യ പരിഗണന നൽകുന്ന മാധ്യമ രീതികളിൽ മാറ്റം വന്നു. കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർഥിയാണെന്നും വീണ്ടും മത്സരിക്കാനുള്ള ഒരുക്കങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും കണക്കിലെടുക്കാതെ അദ്ദേഹം ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കു പോലും വലിയ പരിവേഷം നൽകി അവതരിപ്പിച്ചു. ബിജെപിയുടെ തന്ത്രത്തിൽ മാധ്യമങ്ങൾ വീണോ എന്ന സംശയമാണ് അത് ഉയർത്തിയത്.
∙ എങ്കിൽ ആ കെണിയിൽ ഇടതുപക്ഷത്ത് ഉള്ളവരും വീണില്ലേ. സുരേഷ് ഗോപി എംപി ആകാൻ യോഗ്യൻ എന്ന് എൽഡിഎഫിന്റെ തന്നെ മേയറായ എം.കെ.വർഗീസ് പറഞ്ഞല്ലോ?
മേയറുടെ നടപടികളോട് ഒട്ടും യോജിപ്പില്ല. എൽഡിഎഫ് പിന്തുണയ്ക്കുന്ന മേയർ ബിജെപി ചായ്‌വ് പുലർത്തിയാണ് അവിടെ പ്രവർത്തിച്ചത്. ബിജെപി സ്ഥാനാർഥിക്കു വേണ്ടിത്തന്നെയാണ് തിരഞ്ഞെടുപ്പിൽ ഉടനീളം അദ്ദേഹം ജോലി ചെയ്തത്. അതിൽ ഒരു സംശയവും വേണ്ട. എൽഡിഎഫിന്റെ പൊതു പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.
∙ അത് താങ്കൾ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലേ?
പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം സിപിഎം ചട്ടക്കൂട്ടിൽ അല്ലല്ലോ. അല്ലെങ്കിൽ സിപിഎം–സിപിഐ ധാരണ അനുസരിച്ച് മേയർ പദവി ഇപ്പോൾ സിപിഐക്കു ലഭിക്കേണ്ടതല്ലേ. അദ്ദേഹം മാറാത്തതുകൊണ്ടാണല്ലോ അതിനു കഴിയാത്തത്. സിപിഎം പറയുന്നത് മേയർ കേൾക്കുന്നില്ലല്ലോ. സ്വതന്ത്രനായി ജയിച്ച ആളായതുകൊണ്ട് എന്തു തീരുമാനവും അദ്ദേഹത്തിന് എടുക്കാവുന്ന സ്ഥിതിയാണ്.
∙ ബിജെപിയെ സഹായിച്ച ഒരാളെ എൽഡിഎഫ് പക്ഷേ മേയറായി വച്ചുകൊണ്ടിരിക്കുകയാണല്ലോ?
അദ്ദേഹത്തെ മേയർ പദവിയിൽ തുടരാൻ അനുവദിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. അങ്ങനെ ഒരാൾ എന്തിന് ഇടതുപക്ഷ പിന്തുണയോടെ മേയറായിരിക്കണം? പകരം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് തൃശൂരിൽ ഇടതുപക്ഷത്തിന് അന്തസ്സ്.
∙ പൂരത്തിന്റെ ചടങ്ങുകളിൽതന്നെ മാറ്റം വരുത്തുമെന്നാണല്ലോ പുതിയ എംപിയായ സുരേഷ് ഗോപി അവകാശപ്പെടുന്നത്?
പൂരത്തിന്റെ നടത്തിപ്പിൽ അങ്ങനെ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ശക്തൻ തമ്പുരാന്റെ കാലം മുതലുള്ള ചടങ്ങുകളാണ് അവിടെ പിന്തുടരുന്നത്.
∙ സുരേഷ് ഗോപിയുടെ വ്യക്തിപരമായ സവിശേഷതകളാണോ ബിജെപിയുടെ വോട്ടാണോ ജയത്തിനു കാരണം?
ബിജെപിയുടെ വോട്ടു കൊണ്ടു മാത്രം അദ്ദേഹം ജയിക്കില്ല എന്നതു സത്യമാണ്. ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ അദ്ദേഹത്തിനു ലഭിച്ചു. മണിപ്പൂർ വിഷയം എൽഡിഎഫും യുഡിഎഫും ശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്.
∙ തൃശൂരിനെ ബിജെപിക്ക് അടിയറവു വച്ച എൽഡിഎഫ് സ്ഥാനാർഥി എന്ന ആക്ഷേപം കേൾക്കേണ്ടി വരുമെന്ന ആശങ്ക ഉണ്ടോ? രണ്ടാം സ്ഥാനത്ത് താങ്കളാണല്ലോ...
പരാജയപ്പെട്ടതിന്റെ പേരിൽ അത്തരം നിരാശ ആവശ്യമില്ല. ഇത് എന്റെ വ്യക്തിപരമായ തോൽവി അല്ല. ഞാനും കെ.മുരളീധരനും മുന്നണി സ്ഥാനാർഥികൾ എന്ന നിലയിലാണ് പരാജയപ്പെട്ടത്. എൽഡിഎഫും യുഡിഎഫുമാണ് തോറ്റത്. തിരഞ്ഞെടുപ്പിൽ മൂന്നാമത് ആകുന്നതിലും നല്ലത് രണ്ടാമത് എത്തുന്നതു തന്നെയാണല്ലോ.
∙ തൃശൂരിൽ സംഭവിച്ചത് എൽഡിഎഫ് വിശദമായി അന്വേഷിക്കേണ്ടതാണോ?
പാർട്ടി അതു വിശദമായി പരിശോധിക്കും. രാജ്യത്ത് ആകെ ബിജെപിക്കു തിരിച്ചടി സംഭവിച്ചപ്പോൾ തൃശൂരിൽ അവരുടെ സ്ഥാനാർഥി ജയിച്ചെന്നത് നിസ്സാരമായി കാണാൻ കഴിയില്ല. അസാധാരണമായ സാഹചര്യമാണ് എന്നുതന്നെ കണ്ടു പരിശോധിച്ചു പരിഹാരം കണ്ടില്ലെങ്കിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് ദോഷം ചെയ്യും.
∙ ഭരണവിരുദ്ധ വികാരവും ഒരു പങ്കു വഹിച്ചെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടല്ലോ?
എങ്കിൽ അതു പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനല്ലേ ഗുണം ചെയ്യേണ്ടത്. തൃശൂരിൽ അവർ രണ്ടാം സ്ഥാനത്തു പോലും വന്നില്ല. സർക്കാരിനെതിരെ ഇതിലും മോശമായ പ്രചാരണങ്ങൾ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തു നടന്നല്ലോ. പക്ഷേ തുടർഭരണമാണ് ഉണ്ടായത്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടിരിക്കാം. അതു പല ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
∙ തുടർച്ചയായി രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഐയ്ക്ക് കേരളത്തിൽ സീറ്റില്ല. എന്താണ് പാർട്ടിക്ക് സംഭവിക്കുന്നത്?
സിപിഐ മത്സരിക്കുന്നതിൽ തൃശൂരിനും തിരുവനന്തപുരത്തിനും ഉള്ള പ്രത്യേകത അറിയാമല്ലോ. തൃശൂർ പക്ഷേ നഷ്ടപ്പെടുമെന്ന് കരുതിയതേയില്ല. മാവേലിക്കരയിലും ജയിക്കുമെന്ന വലിയ വിശ്വാസം ഉണ്ടായി. യുഡിഎഫ് തരംഗം വന്നപ്പോൾ അവിടെ ജയിക്കാനായില്ല.
∙ താങ്കൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ കെ.മുരളീധരൻ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗരവത്തിൽ എടുക്കുന്നുണ്ടോ?
അതു ഗൗരവത്തോടെ കാണുന്നില്ല. അദ്ദേഹത്തിന് പ്രയാസം വന്നു കാണും. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം തോന്നുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞല്ലോ. യുഡിഎഫ് ജയിച്ചാൽ ഞാനും ഒരു പൊതു ട്രെൻഡിന്റെ ഭാഗമായി കാണുമായിരുന്നു. വഞ്ചന നടന്നെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. ആ ചതി മുരളിക്കെതിരെയുള്ളതാണോ അതോ ബിജെപിക്ക് അനുകൂലമായിട്ടാണോ എന്നാണ് അറിയാനുള്ളത്.
∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തിളങ്ങിയ കൃഷി മന്ത്രിയായിരുന്നു. അതിനു ശേഷം പാർട്ടിയിൽ പ്രധാന പദവികളിലേക്കു വരാനായില്ല, ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഒരു തിരിച്ചുവരവ് താങ്കൾ മോഹിച്ചു. പരാജയം വ്യക്തിപരമായും തിരിച്ചടിയാണോ?
അങ്ങനെ കാണേണ്ടതില്ല. പാർട്ടിയോ എൽഡിഎഫോ ജനങ്ങളോ എന്റെ തോൽവിയായി ഇതിനെ കാണുമെന്ന് കരുതുന്നില്ല. തൃശൂരിലെ ജനങ്ങൾ കൈവിട്ടെന്നും കരുതുന്നില്ല. 3.37 ലക്ഷം വോട്ട് അവർ തന്നത് ആത്മാർഥതയോടെ തന്നെയാണ്. ഞാൻ സിപിഐയുടെ മുഖ്യധാരയിൽതന്നെ ഉണ്ട്. കരുത്തോടെ മുന്നോട്ടു പോകും. യുഡിഎഫ് സഥാനാർഥി പ്രഖ്യാപിച്ച രാഷ്ട്രീയ വനവാസത്തിനൊന്നും എന്നെ കിട്ടില്ല.