‘മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല, വ്യക്തിപൂജ ഞങ്ങൾ അംഗീകരിക്കില്ല, രാഹുൽഗാന്ധിയെ എനിക്കിഷ്ടമാണ്’
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്.
വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
? താങ്കൾ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത് അപ്രതീക്ഷിതമല്ലെങ്കിലും ആ ചുമതലയിലേക്കു വന്നത് വിചാരിക്കാത്ത സമയത്തായിരുന്നു. എങ്ങനെയാണ് അതിനായി സ്വയം പാകപ്പെട്ടത്.
∙ അത് ഒരു കമ്യൂണിസ്റ്റുകാരന്റെ കടമയാണ്. പ്രസ്ഥാനം ഏൽപ്പിക്കുന്ന കർത്തവ്യം ചുമതലാബോധത്തോടെ ഏറ്റെടുക്കുക എന്ന കടമ നിർവഹിക്കുകയാണ് ചെയ്തത്.
?ചികിത്സയിലായിരിക്കെ അവധി എടുക്കാനുള്ള അപേക്ഷയിൽ ആ സമയത്തു താങ്കൾക്കു സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകണമെന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ നിർദേശിച്ചിരുന്നല്ലോ. അക്കാര്യം താങ്കളോട് നേരിട്ട് ആ സമയത്തു പറഞ്ഞിരുന്നോ.
∙ കത്ത് കേന്ദ്രനേതൃത്വത്തിനു കൈമാറിയ അന്ന് അദ്ദേഹം ഫോൺ ചെയ്തിരുന്നു. അന്നു പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. കത്തിന്റെ ഉള്ളടക്കം എന്നോടു പറഞ്ഞു. ചികിത്സയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന നല്ല ആത്മവിശ്വാസം അന്ന് സഖാവ് കാനത്തിന് ഉണ്ടായിരുന്നു. മൂന്നു മാസത്തേക്കു സെക്രട്ടറിയുടെ ചുമതല നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘‘ഞാൻ വേണോ’’ എന്നാണ് അങ്ങോട്ട് ചോദിച്ചത്. ‘‘ഇതാണ് പ്രശ്നം, ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കില്ല, അങ്ങേറ്റാൽ മതി’’ എന്നായിരുന്നു സഖാവിന്റെ മറുപടി.
? കാനംതന്നെ പിൻഗാമി താങ്കളാണെന്നു വ്യക്തമാക്കിയത് സെക്രട്ടറി സ്ഥാനത്തേക്കുള്ള താങ്കളുടെ വരവ് എളുപ്പമാക്കിയെന്നു പറഞ്ഞാൽ ശരിയാണോ .
∙പാർട്ടി അണികൾക്കും നേതാക്കൾക്കും ഞാൻ സ്വീകാര്യനാണെന്നാണ് എന്റെ അനുഭവം പറയുന്നത്. അവധി എടുക്കുന്ന സമയത്ത് ഞാൻ ചുമതല വഹിക്കണമെന്ന കാനത്തിന്റെ നിർദേശം ആ സ്വീകാര്യതയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്.
? കാനത്തിന്റെ സംസ്കാര ദിനംതന്നെ സെക്രട്ടറിയുടെ ചുമതല താങ്കളെ ഏൽപിക്കാനുള്ള തീരുമാനം വന്നല്ലോ? അതു കേന്ദ്രനേതൃത്വത്തിന്റെ നിർദേശമായിരുന്നോ.
∙പാർട്ടിയുടെ തീരുമാനമായിരുന്നു.
? അത്രയും തിടുക്കത്തിൽ തീരുമാനം വേണോ എന്ന് ആ യോഗത്തിന് അകത്തു ചിലരും പുറത്ത് കെ.ഇ.ഇസ്മായിലും വിമർശിച്ചതിനെ എങ്ങനെയാണ് കണ്ടത്.
∙ പാർട്ടി നിർവാഹകസമിതിയിൽ ചില സഖാക്കൾ അങ്ങനെ ചൂണ്ടിക്കാട്ടി. കാനം കുറേക്കാലമായി ചികിത്സയിലാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയുള്ള കാര്യവും ഒപ്പം ചൂണ്ടിക്കാട്ടപ്പെട്ടു. വീണ്ടും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി തുടരേണ്ടെന്ന അഭിപ്രായമാണ് പൊതുവിൽ ഉണ്ടായത്. കാനംതന്നെ എന്നെ നിർദേശിച്ചുകൊണ്ടു കത്ത് നൽകിയിരുന്ന കാര്യം ജനറൽ സെക്രട്ടറി യോഗത്തെ അറിയിച്ചു. അതോടെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ചില അഭിപ്രായ പ്രകടനങ്ങൾ വന്നു എന്നല്ലാതെ അക്കാര്യത്തിൽ ഒരു തർക്കവും പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നില്ല. വലിയ സംഘർഷമോ യുദ്ധമോ ഉള്ള പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി.
? പക്ഷേ പാർട്ടി പഴയതിൽനിന്നെല്ലാം മാറുകയല്ലേ? അനധികൃത സ്വത്ത് സമ്പാദനം, പട്ടയത്തിന് കൈക്കൂലി, പണാപഹരണം തുടങ്ങിയ ആക്ഷേപങ്ങൾ ചർച്ച ചെയ്ത് നടപടി എടുക്കുന്ന സ്ഥിതി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സിപിഐയിലുണ്ടായി. പഴയ സുതാര്യത സിപിഐക്ക് ഇല്ലാതാകുന്നുണ്ടോ? മറ്റു പാർട്ടികൾക്കെതിരെ ആരോപിക്കുന്ന ദുഷ്പ്രവണതകൾ സിപിഐയിലേക്കും കടന്നു കയറുന്നുണ്ടോ.
∙ വളരെ ചെറിയ അളവിൽ ഉണ്ട്. അതു നിഷേധിച്ചിട്ടു കാര്യമില്ല. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് ഈ സമൂഹത്തിലാണല്ലോ. അതിലെ തെറ്റായ പ്രവണതകൾ ഇവിടെയും സ്വാധീനം ചെലുത്തിയേക്കാം. നിരന്തരമായ കമ്യൂണിസ്റ്റ് ജാഗ്രത മാത്രമേ വഴിയുള്ളൂ. സഖാവ് വെളിയം ഇക്കാര്യം വളരെ ശക്തമായി പാർട്ടി കമ്മിറ്റികളിൽ പറയുമായിരുന്നു. സി.കെ.ചന്ദ്രപ്പൻ പ്രവൃത്തിയിലുടെ കമ്യൂണിസ്റ്റ് മൂല്യബോധം എപ്പോഴും ഉറപ്പിച്ചിരുന്ന നേതാവാണ്. മുതലാളിത്തത്തിന്റെ മൂല്യബോധത്തിനും പണത്തിന്റെ സ്വാധീനത്തിനും അടിപ്പെട്ടു പോകാതെ സൂക്ഷിക്കുക എന്നത് കമ്യൂണിസ്റ്റുകാരന്റെ കർത്തവ്യമാണ്. പാർട്ടിയുടെ പരിശുദ്ധി വളരെ പ്രധാനമാണ്. നിതാന്ത ജാഗ്രത കാട്ടിയില്ലെങ്കിൽ ഈ വൈറസ് കമ്യൂണിസ്റ്റ് പാർട്ടിയേയും പിടികൂടും . ഇത്തരം പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുവിൽ പാർട്ടി വിജയിക്കാറുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെന്നു വരും.
? തന്നെ അപായപ്പെടുത്താൻ ഇപ്പോഴത്തെ എറണാകുളം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നെന്ന് മുൻ ജില്ലാ സെക്രട്ടറി ആരോപിക്കുന്നതു വരെ കേൾക്കാനിടയായ സാഹചര്യത്തിലാണല്ലോ നമ്മൾ പക്ഷേ സംസാരിക്കുന്നത്...
∙ പറഞ്ഞതു തെറ്റായിപ്പോയെന്ന് ആ സഖാവ് തന്നെ പിന്നീട് പശ്ചാത്തപിക്കുമെന്നാണ് എന്റെ ഉറച്ച ബോധ്യം. അപ്പോഴത്തെ വികാരവിക്ഷോഭത്തിന്റെ പേരിൽ പറഞ്ഞതായിരിക്കും. അങ്ങനെ ഒരു സംഘർഷ സാഹചര്യം എന്റെ പാർട്ടിയിൽ ഇല്ല.
? സിപിഐയിലും വിഭാഗീയത ഉണ്ടെന്നാണല്ലോ പക്ഷേ ഇതെല്ലാം വ്യക്തമാക്കുന്നത്.
∙ പാർട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് ഇന്നലെയും ഇന്നും നാളെയും ഒക്കെ ഉണ്ടാകും. പാർട്ടിയിൽ ആ വ്യത്യസ്താഭിപ്രായം പ്രകടിപ്പിക്കുന്നതിന് ഒരു വിലക്കുമില്ല. ആരെയും വിമർശിക്കാം. എന്നാൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അഭിപ്രായപ്രകടനം നടത്തുന്നത് പാർട്ടിയുടെ സംഘടനാ രീതിയല്ല. അത്തരം പ്രവണതകളോട് സന്ധി ചെയ്യാൻ കഴിയില്ല.
? പുതിയ സെക്രട്ടറി എന്ന നിലയിൽ താങ്കൾ മുൻഗണന നൽകുന്ന കാര്യങ്ങൾ എന്താണ്.
∙ കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തൽ തന്നെയാണ് ഏറ്റവും പ്രധാന ലക്ഷ്യം. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, എണ്ണത്തിനൊപ്പം ഗുണത്തിലും മെച്ചം ഉണ്ടാകണം. ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്താനായി കൂട്ടായ ശ്രമത്തിന് മുൻകൈ എടുക്കും. കൂട്ടായ എന്ന വാക്കിന് അടിവരയിടുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഞങ്ങളുടെ കടമയാണ്.സിപിഎം–സിപിഐ ബന്ധംതന്നെയാണ് അതിൽ പ്രധാനം.
? സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ നേതൃതലത്തിൽ മറ്റെന്തെങ്കിലും മാറ്റം ഉദ്ദേശിക്കുന്നുണ്ടോ? അസി. സെക്രട്ടറിമാർ രണ്ടു പേരും തുടരുകയല്ലേ.
∙ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടീമാണ് ഇപ്പോഴുള്ളത്. മാറ്റത്തിന്റെ ആവശ്യമില്ല.
? പാർട്ടിയുടെ എൽഡിഎഫ് പ്രതിനിധി സംഘത്തിലും മാറ്റം ഉദ്ദേശിക്കുന്നില്ലല്ലോ.
∙ അതിൽ മാറ്റം വരുത്തേണ്ട സാഹചര്യം എന്താണ്? കാനത്തിനു പകരം പുതിയ സെക്രട്ടറി എന്ന നിലയിൽ ഞാൻ പങ്കെടുക്കും.
? ഏതാണ്ട് പത്തു വർഷത്തെ ഡൽഹി പ്രവർത്തനത്തിനു ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനെ എങ്ങനെയാണ് കാണുന്നത്.
∙ കേരളത്തിലെയും ഡൽഹിയിലെയും പ്രവർത്തന രീതിയിൽ താരതമ്യമില്ല. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുറച്ചു കൂടി അധ്വാനം ആവശ്യമാണ്. യാത്രകൾ ധാരാളം വേണ്ടി വരും, പല വിഷയങ്ങൾ ഉയർന്നു വരും.
? പുതിയ ദൗത്യത്തിന് ഏറ്റവും ഗുണം ചെയ്യുമെന്നു കരുതുന്ന വ്യക്തിപരമായ സവിശേഷതകളെ സ്വയം വിലയിരുത്താമോ.
∙ ആരും പൂർണരല്ലല്ലോ.എല്ലാവർക്കും നന്മയും തിന്മയും ഉണ്ടാകും. തിന്മ തീരെ ഇല്ലാത്ത ഒരാളും ഉണ്ടാകില്ല. പക്ഷേ തിന്മയേക്കാൾ നന്മ കൂടുതലുള്ള ഒരാളെ നല്ലയാളായി നമ്മൾ വിലയിരുത്തും. അങ്ങനെ നല്ലവരായ എത്രയോ പേർ നിറഞ്ഞതാണ് ഈ പാർട്ടി. രാഷ്ട്രീയ ബോധം, നീതിബോധം, പ്രവർത്തനശേഷി, ജനങ്ങളോടുള്ള ബഹുമാനം ഇതെല്ലാം അടങ്ങുന്ന സഖാക്കളാണ് ഈ പാർട്ടിയിൽ ഉള്ളത്. ജനങ്ങളേക്കാൾ താഴെയാണു നമ്മൾ എന്ന അചഞ്ചലമായ വിശ്വാസമാണ് ഒരു കമ്യൂണിസ്റ്റിനു വേണ്ടതെന്ന ഉറച്ച വിശ്വാസമാണ് എനിക്ക്. ഇത് ഒരു കൂട്ടായ്മയാണ്.
സിപിഐ നേതാവായ സി.കെ.വിശ്വനാഥന്റെ മകൻ എന്ന നിലയിൽ ബാല്യം മുതൽ പാർട്ടി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഏഴാം ക്ലാസിൽ എഐഎസ്എഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു ഞാൻ. പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ പാർട്ടിക്കായി നടന്നു മുദ്രാവാക്യം മുഴക്കിത്തുടങ്ങി. അന്ന് അതു കാണുന്നവർക്കു കൗതുകമായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ പാർട്ടി അംഗമായി. 1992 ൽ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ കൗൺസിൽ അംഗമായി.ചരിത്രപ്രധാനമായ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് മുതലുളള എല്ലാ പാർട്ടി കോൺഗ്രസുകളിലും പങ്കെടുത്തു. പാർട്ടി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ സന്തോഷവും സന്താപവും എല്ലാം ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ്.
? താങ്കളുടെ ട്രാക്ക് റെക്കോർഡിനെക്കുറിച്ച് ആർക്കും സംശയമില്ല. ആരോടും ശത്രുതാ മനോഭാവം ഇല്ല എന്നതു താങ്കളുടെ ഒരു ഗുണമാണെന്നും ഒരു പാർട്ടി ഘടകത്തിലും സെക്രട്ടറി ആകാതെയാണ് സംസ്ഥാന സെക്രട്ടറി ആയത് എന്നത് ന്യൂനതയാണെന്നും പറഞ്ഞാൽ...
∙ രണ്ടും സത്യമാണ്. പാർട്ടിക്ക് അകത്ത് ശത്രുക്കൾ ഉണ്ടാകേണ്ട കാര്യം ഇല്ല. കാരണം പാർട്ടി താൽപര്യം അല്ലാതെ മറ്റൊരു താൽപര്യവും ഒരിക്കലും ഉണ്ടായിട്ടില്ല. കളങ്കമേൽക്കാതെയും പാളിച്ച പറ്റാതെയും ഈ പാർട്ടിയിൽ പ്രവർത്തിക്കണമെന്നാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. എൽഎൽബി കഴിഞ്ഞു നിന്നപ്പോൾ അഭിഭാഷകനാകണോ അതോ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണോ എന്ന ആശയക്കുഴപ്പം എനിക്ക് ഉണ്ടായിരുന്നു. അന്നു സെക്രട്ടറിയായിരുന്ന എൻ.ഇ.ബാലറാമിനോട് അഭിപ്രായം ചോദിച്ച് ഞാൻ കത്തെഴുതി. കുറേ ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ മറുപടി വന്നു. മുഴുവൻ സമയ പ്രവർത്തകനായി തുടരണമെന്നാണ് പാർട്ടി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
അച്ഛനോട് ഇക്കാര്യം ഞാൻ പറഞ്ഞു. അച്ഛൻ എന്റെ കയ്യിൽ പിടിച്ച് അന്നു പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. ‘‘പാർട്ടിക്ക് കളങ്കം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്, പാവപ്പെട്ട മനുഷ്യരോട് എന്നും കൂറു കാണിക്കണം.’’ ഈ രണ്ടും എപ്പോഴും ഓർമിക്കാറുണ്ട്. അത് ഒരു ഉപദേശമായിട്ടില്ല, ആജ്ഞയായാണ് കണ്ടിട്ടുളളത്. എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ടുപോകുക എന്നതാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. അതു ചെയ്യാൻ പ്രാപ്തനാണ് എന്നാണ് എന്റെ വിശ്വാസം. പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ അല്ലാതെ ഒരു വ്യക്തിപരമായ താൽപര്യവും എനിക്കില്ല.
? സംഘടനാതലത്തിലെ പരിചയക്കുറവാണ് ന്യൂനതയായി ചൂണ്ടിക്കാണിച്ചത്...
∙ ഒരു പാർട്ടി ഘടകത്തിലും ഞാൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടില്ല എന്നതു ശരിയാണ്. പക്ഷേ ബ്രാഞ്ച് മുതൽ കേന്ദ്ര സെക്രട്ടേറിയറ്റ് വരെ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ചു പരിചയമുണ്ട്. വർഗ ബഹുജന സംഘടനകളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു പ്രവർത്തിച്ചിട്ടില്ല എന്ന പോരായ്മ ഈ അനുഭവങ്ങൾകൊണ്ടു നികത്താൻ കഴിയുമെന്നാണ് വിശ്വാസം.
? സിപിഐയുടെ മാറ്റ് കുറയുന്നു, സിപിഎമ്മിനു കീഴ്പ്പെട്ടു പോകുന്നു എന്ന വിമർശനം താങ്കളും കേൾക്കുന്നുണ്ടാകുമല്ലോ? അത് ഉൾക്കൊണ്ടു പ്രവർത്തിക്കാൻ നോക്കുമോ.
∙ ഇതു മാധ്യമങ്ങൾ ഉണ്ടാക്കുന്ന ചില വ്യാഖ്യാനങ്ങളുടെ ഭാഗമാണ്. ഞാനും മാധ്യമങ്ങളുടെ ഭാഗമായിരുന്നു. 1987 ൽ ജനയുഗത്തിന്റെ പത്രാധിപരായിരുന്ന സമയത്ത് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരായി വിശേഷിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ചില നരേറ്റീവുകളിൽ നിന്നു രക്ഷപ്പെടുക എളുപ്പമല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയാണ് സിപിഐയുടെ കടമ. അത് എക്കാലത്തും ഞങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നത് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഏത് ഐക്യത്തിനുള്ളിലും സമരങ്ങളും അന്തർഭവിച്ചിട്ടുണ്ട്. ഐക്യവും സമരവും ഒരുമിച്ചുമുന്നോട്ടു കൊണ്ടു പോകും. അത് ഐക്യം തകർക്കാൻ വേണ്ടിയുള്ള സമരമാകില്ല എന്നു മാത്രം.
എത്രമാത്രം എൽഡിഎഫ് സിപിഎമ്മിന്റേതാണോ, അത്രമാത്രം സിപിഐയുടേതുമാണ്. ഇടതുപക്ഷ ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രിപദം പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണ് സിപിഐ എന്നതു വിസ്മരിക്കരുത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നതിന് ഒരു തടസ്സവും ഞങ്ങളുടെ മുന്നിൽ ഇല്ല. എപ്പോൾ വേണമെങ്കിലും സിപിഐ സെക്രട്ടറിക്ക് സിപിഎമ്മിന്റെ സെക്രട്ടറിയെ കണ്ടു സംസാരിക്കാം, ഒരു ഫോൺ വിളിയുടെ ആവശ്യമേ ഉള്ളൂ. എൽഡിഎഫ് യോഗത്തിൽ വിഷയങ്ങൾ ഉന്നയിക്കാം. ഇവിടെ എല്ലാം പറഞ്ഞിട്ടും പരിഹാരം കാണാത്ത വിഷയമാണെങ്കിൽ ഉചിതമായ ഭാഷയിൽ അഭിപ്രായം പുറത്തു പറയും, അങ്ങനെ പറഞ്ഞിട്ടുണ്ട്. അനിവാര്യമായ സാഹചര്യങ്ങളിൽ അതു ഭാവിയിലും ഉണ്ടാകാം.
? ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ നാലു സീറ്റുകളിൽ തന്നെയാണോ മൽസരിക്കുക.
∙ അതെ.
?ഏതെങ്കിലും സീറ്റുകൾ സിപിഎമ്മുമായി വച്ചു മാറുന്നതിന് സിപിഐ സന്നദ്ധമാണോ.
∙ ഇതുവരെ അങ്ങനെ ഒരു കാര്യം ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ഞങ്ങളുടെ മുന്നിലും ഇല്ല. അങ്ങനെ ഒരു നിർദേശം ചർച്ചകളിൽ വന്നാൽ പരിഗണിക്കും. സിപിഐക്ക് അതിനായി ഒരു തിടുക്കമില്ല. മുന്നണിയുടെ പൊതുവായ ചർച്ചയുടെ ഭാഗമായി വന്നാൽ പരിശോധിക്കും.
? നിലവിലുള്ള നാലു സീറ്റും കഠിനമാണെന്ന പ്രതീതി നിലനിൽക്കുന്നുണ്ടല്ലോ.
∙ഒരു തോൽവിയും ഒന്നിന്റെയും അവസാനമല്ല. പലതിന്റെയും ആരംഭമാണ്. ജീവിതത്തിലും രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും എല്ലാം ഈ തത്വം ബാധകമാണ്. ഒരു സീറ്റിലും കേരളത്തിൽ ആരും എളുപ്പത്തിൽ ജയിക്കാറില്ലല്ലോ. സിപിഐയുടെ നാല് സീറ്റ് എന്ന നിലയിൽ അല്ല ഞങ്ങൾ കാണുന്നത്. 20 സീറ്റും സിപിഐയുടേതു കൂടിയാണ്. ജയിച്ചു വന്നാൽ സംഘപരിവാറിന് കീഴ്പ്പെടുത്താൻ പറ്റില്ല എന്ന് അക്കൂട്ടർ കരുതുന്ന ഒരേ ഒരു വിഭാഗം ഇന്ന് രാജ്യത്ത് ഇടതുപക്ഷമാണ്. ഞങ്ങളാരും ബിജെപിക്കായി കൈ പൊക്കില്ല. കേരളത്തിൽനിന്ന് ജയിക്കുന്ന ഏതു കോൺഗ്രസുകാരനും നാളെ ബിജെപിയുടെ കൂടെ ചേരില്ലെന്ന് ആരു കണ്ടു!
ഞങ്ങളുടെ മതവും സംസ്കാരവും നിലനിൽപ്പും എല്ലാം ഇന്നത്തെ ഇന്ത്യയിൽ ഭദ്രമാണോ എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. അതിനിടയിൽ ശക്തമായ മതനിരപേക്ഷ നിലപാട് എടുക്കാൻ കോൺഗ്രസ് പലപ്പോഴും മടി കാണിക്കുന്നു. ഇതു സ്വഭാവികമായും മുസ്‌ലിം ലീഗിനെ ഉലയ്ക്കും.
എൽഡിഎഫും കോൺഗ്രസും തമ്മിലെ ഈ വ്യത്യാസം ജനങ്ങൾക്കു മുന്നിൽ നിശ്ചയമായും ഉണ്ടാകും. അയോധ്യയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കോൺഗ്രസ് എത്ര വൈകി? മഹാത്മാഗാന്ധിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി ഒരു ക്ഷണക്കത്ത് അയച്ചാൽ അതു സ്വീകരിക്കില്ലെന്നു പറയാൻ എന്തിനാണ് ഇത്രയും ചർച്ച! സിപിഎമ്മും സിപിഐയും എടുത്ത തത്വാധിഷ്ഠിത തീരുമാനത്തിന്റെ സ്വാധീനംകൊണ്ടു മാത്രമാണ് ഒടുവിൽ അയോധ്യയിലേക്കു പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അവരെത്തിയത്.
? സിപിഐക്കെതിരെ വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുന്നതിനെതിരെ താങ്കൾ ഒരു പരസ്യ നിലപാടെടുത്തല്ലോ. അത് ഒഴിവാക്കണമെന്ന് ഇടതുകക്ഷികളുടെ പൊതു ആവശ്യമായി കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ ഔദ്യോഗികമായി വയ്ക്കുമോ.
∙ ആ ചർച്ച വന്നാൽ പറയും. കോൺഗ്രസിന്റെ രാഷ്ട്രീയ വിവേകമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്റെ രംഗഭൂമി കേരളമല്ല, അത് ഉത്തരേന്ത്യയാണ്. ആ യുദ്ധക്കളം ഉപേക്ഷിച്ച് കോൺഗ്രസിന്റെ പടനായകൻ കേരളത്തിലേക്ക് ഓടിവന്നാൽ അതു പ്രതിപക്ഷ ചേരിക്കു തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നത്. ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ മൽസരിക്കാനുള്ള ശക്തി കോൺഗ്രസിനില്ലെന്ന സന്ദേശമാണ് കൈമാറ്റപ്പെടുന്നത്. ഇന്ത്യ സഖ്യത്തിനു നേതൃത്വം നൽകുന്ന കോൺഗ്രസ് തന്നെ പരാജയം സമ്മതിച്ച് ഓടിപ്പോയാൽ മുന്നണിക്കുതന്നെ അതു ദോഷം ചെയ്യും. കോൺഗ്രസിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിക്കേണ്ടത് ഇക്കാര്യത്തിലാണ്. ആരാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളി? ആർഎസ്എസും ബിജെപിയുമാണോ? അതോ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്ന ഇടതുപക്ഷമാണോ?
? ഇന്ത്യ മുന്നണിയിൽതന്നെ ഈ വിഷയം ഉന്നയിക്കേണ്ടതല്ലേ എന്നാണ് ചോദ്യം.
∙ മുന്നണിയിൽ കോൺഗ്രസ് ഇക്കാര്യം ചർച്ചയ്ക്കു തയാറായാൽ ഞങ്ങൾ പറയും. അല്ലാതെ ഞങ്ങൾ മൽസരിക്കുന്ന വയനാട് സീറ്റുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. രാഹുൽഗാന്ധിയോട് എനിക്ക് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. അദാനിയുടെയും അംബാനിയുടെയും കോർപറേറ്റ് താൽപര്യങ്ങൾക്കെതിരെ സംസാരിക്കാനുള്ള ആർജവം കാണിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. നെഹ്റു പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനായി രാഹുൽഗാന്ധിയെ കാണാനാണ് ഇഷ്ടം. ആ രാഹുൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഇന്ന് ആവശ്യപ്പെടുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള മൽസരമല്ല, ബിജെപിക്കെതിരേയുള്ള പോരാട്ടമാണ്. അദ്ദേഹത്തെ ഉപദേശിക്കുന്നവർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തണം.
? രാഷ്ട്രീയനേതൃത്വം വ്യക്തിപൂജകൾക്കു വഴിപ്പെടുന്നെന്ന വിമർശനം അടുത്ത കാലത്ത് ശക്തമാണല്ലോ. ഇടതുപക്ഷത്തിന്റെ ഇക്കാര്യത്തിലെ നിലപാട് എന്താണ്? എന്തായിരിക്കണം.
ഇടതുപക്ഷം വ്യക്തി പൂജയെ അംഗീകരിക്കുന്നില്ല. അത് ഇടതുപക്ഷത്തിന്റെ രീതിയോ സ്വഭാവമോ അല്ല.
? ഇക്കാര്യത്തിൽ എംടി നടത്തിയ പരാമർശങ്ങളിൽനിന്നു താങ്കൾ മനസ്സിലാക്കുന്നത് എന്താണ്.
∙എംടിയെ പോലെ കേരളീയ സമൂഹത്തിൽ സ്ഥാനം ഉള്ള ഒരാൾ മുന്നോട്ടുവയ്ക്കുന്നത് കേരളം ചർച്ച ചെയ്യേണ്ട ആശയങ്ങളാണ്. ഇടതുപക്ഷം ആ നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ കാണാൻ ബാധ്യതപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വ്യക്തിപരമായി കാണേണ്ട കാര്യമില്ല.
? എംടി കേരളത്തിലെ സാഹചര്യങ്ങളെ ഉദ്ദേശിച്ചല്ലേ അങ്ങനെ പറഞ്ഞത്.
∙ കേരളത്തക്കുറിച്ചു കൂടിയാണ്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചു സമൂഹത്തിൽ ആകെ വിമർശനങ്ങളുണ്ട്. അതിൽ ഏറ്റവും ഉൽകണ്ഠപ്പെടേണ്ടത് ഇടതുപക്ഷം തന്നെയല്ലേ? സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടി കോൺഗ്രസുകൾ ചർച്ച ചെയ്യുന്ന സംഘടനാരേഖകളിൽ എപ്പോഴും ചൂണ്ടിക്കാട്ടുന്ന അന്യവർഗപ്രവണതകളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് നുഴഞ്ഞു കയറുന്ന ആ അന്യവർഗ വാസനകളിൽ ഒന്നാണ് വ്യക്തിയാരാധന. സിപിഎമ്മും സിപിഐയും അതു സ്വയംവിമർശനപരമായി തന്നെയാണ് വിലയിരുത്താറും പരിശോധിക്കാറും ഉള്ളത്. അവയെ ചെറുക്കേണ്ടത് ഞങ്ങളുടെ ചുമതല തന്നെയാണ്.
അഴിമതി, അച്ചടക്കം, അന്ധവിശ്വാസം, സ്വജനപക്ഷവാദം, ജാതിവാദം, വ്യക്തിപൂജ എന്നീ തെറ്റായ പ്രവണതകൾക്കെതിരെയുള്ള പോരാട്ടം കടമയായാണ് ഇടതുപക്ഷം കരുതുന്നത്. സിപിഐയിൽ പെരുമാറ്റച്ചട്ടംതന്നെ നിലവിലുണ്ട്. സിപിഎം ഈ തെറ്റായ പ്രവണതകൾ തിരുത്താനായി മാത്രം സംഘടനാ പ്ലീനം നടത്തിയിട്ടുള്ളവരാണ്. അതു സിപിഎമ്മിന്റെ മഹത്വമായിട്ടാണ് കാണുന്നത്. സിപിഐയ്ക്കെന്ന പോലെ സിപിഎമ്മിനും ഇതെല്ലാം പരിശോധിക്കാനും ചിന്തിക്കാനും കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
? മുഖ്യമന്ത്രി പിണറായി വിജയനെ മഹാത്മാഗാന്ധിയോടും സൂര്യനോടും താരതമ്യപ്പെടുത്തുന്ന രീതിയെക്കുറിച്ചു കൂടിയാണ് ചോദിച്ചത്.
∙ ഞാൻ പറഞ്ഞ മറുപടിയിൽ എല്ലാമുണ്ട്. വ്യക്ത്യാരാധന മാർക്സിസ്റ്റ് ആശയമല്ല.
? മുസ്‌ലിം ലീഗ് പല കാര്യങ്ങളിലും പഴയതിൽനിന്നു വ്യത്യസ്തമായി പുരോഗമനപരമായ നിലപാട് എടുക്കുന്നുവെന്ന അഭിപ്രായം സിപിഎം നേതാക്കൾ അടുത്തയിടെ പങ്കുവയ്ക്കുന്നുണ്ട്. സിപിഐ അങ്ങനെ കാണുന്നുണ്ടോ.
∙ആഭ്യന്തരമായി വലിയ രാഷ്ട്രീയ സമ്മർദം ലീഗ് നേരിടുന്നുണ്ട്. കാരണം കോൺഗ്രസിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം അവരെ വല്ലാതെ മഥിക്കുന്നു. ഞങ്ങളുടെ മതവും സംസ്കാരവും നിലനിൽപ്പും എല്ലാം ഇന്നത്തെ ഇന്ത്യയിൽ ഭദ്രമാണോ എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. അതിനിടയിൽ ശക്തമായ മതനിരപേക്ഷ നിലപാട് എടുക്കാൻ കോൺഗ്രസ് പലപ്പോഴും മടി കാണിക്കുന്നു. ഇതു സ്വഭാവികമായും ലീഗിനെ ഉലയ്ക്കും. അതു സിപിഐയും കാണുന്നുണ്ട്. അതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്ന് ആരെങ്കിലും അമിതാവേശം കാണിക്കുമ്പോഴെല്ലാം പക്ഷേ ലീഗ് യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. യഥാർഥത്തിൽ ആശയപരമായി ഉയരേണ്ട ഒരു ചർച്ചയെ അതിൽ നിന്നു ഗതിമാറ്റാനേ അത്തരം നീക്കങ്ങൾ ഉപകരിക്കൂ. ലീഗിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങളുടെ രാഷ്ട്രീയം കാണാതെ കുറുക്കുവഴി നോക്കുന്നതിന്റെ ഫലം എന്താണെന്ന് പലവട്ടം കണ്ടു കഴിഞ്ഞു.
? മുന്നണി മാറ്റത്തിനു തയാറാകുന്ന പാർട്ടിയായി ലീഗിനെ കാണുന്നുണ്ടോ? എൽഡിഎഫിന് യോജിക്കാവുന്ന കക്ഷിയാണോ അവർ.
∙ ലീഗിന്റെ കാര്യം അവർക്കു വിട്ടുകൊടുക്കാനേ കഴിയൂ. ആശയപരമായും രാഷ്ട്രീയമായും യോജിക്കാവുന്ന കക്ഷികൾ വന്നാൽ എൽഡിഎഫിന്റെ അടിത്തറ വികസിപ്പിക്കുന്നതിൽ തെറ്റില്ല. അതു പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിലപാടായിരിക്കണം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അപ്പോൾ നോക്കാം. സിപിഐ–സിപിഎം ബന്ധം ഇപ്പോഴത്തേതു പോലെ ഇല്ലായിരുന്ന കാലത്ത് സിപിഐയും ലീഗും ഒരുമിച്ച് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന് ആ മുന്നണിയെക്കുറിച്ച് വിമർശനം ഉണ്ടെങ്കിലും ആ മുന്നണിയുടെ സർക്കാരാണ് ജന്മിത്വത്തിന്റെ തായ് വേര് അറുത്തത്. ലീഗ് നേതാക്കന്മാർക്ക് നൂറു കണക്കിന് ഭൂമി നഷ്ടപ്പെടുമെന്നുണ്ടായിട്ടും ഭൂപരിഷ്കരണ നിയമം നടപ്പാക്കാനുള്ള സിപിഐയുടെ തീരുമാനത്തിനൊപ്പം അവർ കൈകോർത്തു നിന്നു.
ആ ലീഗിനെ, ഞാൻ എടുത്തു പറയുകയാണ്, ആ ലീഗിനെ സിപിഐ മറക്കുന്നില്ല. പക്ഷേ ലീഗിന് പിന്നീട് മാറ്റം വന്നു. വർഗീയ വാദത്തിന്റെ വക്താക്കളായി അവർ പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും ലീഗിനെ വർഗീയ പാർട്ടിയായി ഞങ്ങൾ കാണുന്നില്ല. ആർഎസ്എസിനെയോ ജമാ അത്തെ ഇസ്‌ലാമിയെയോ പോലെ ലീഗിനെ കാണാൻ കഴിയില്ല. ഈ പറഞ്ഞതിന് അപ്പുറം ഇക്കാര്യത്തിൽ ഒന്നും കൂട്ടി വായിക്കേണ്ട കാര്യമില്ല.