‘ഇത് അപകടം’: പക വീട്ടിയത് ഭാര്യയ്ക്കെതിരെ പരാതി നൽകി; ടൈറ്റനിൽ നടന്നത് ‘മരണ പരീക്ഷണം’?
‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്. സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ് ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?

‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’
ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്.
സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ് ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്.
അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് മരണവെപ്രാളത്തിലോ മറ്റോ ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?
∙ ആ സന്ദേശം അയച്ചത് ആര്?
96 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ പേടകത്തിനകത്ത് ഉണ്ടെന്ന പ്രതീക്ഷയിൽ പിന്നെയും തിരച്ചിൽ തുടർന്നു. എന്നാൽ തിരച്ചിലിന്റെ നാലാം ദിവസം ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് നാനൂറോളം മീറ്റർ മാറി ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചിതറിത്തെറിച്ച അവസ്ഥയിലായിരുന്നു അത്. കടലിൽനിന്ന് യാത്രികരുടേതെന്നു കരുതുന്ന ശരീര അവശിഷ്ടങ്ങളും ലഭിച്ചു. ടൈറ്റനു വേണ്ടിയുള്ള തിരച്ചിൽ അതോടെ അവസാനിക്കപ്പെട്ടു. എങ്ങനെയാണ് ഈ അപകടം ഉണ്ടായതെന്ന ചർച്ചകൾ ശക്തമായിരിക്കെയായിരുന്നു, ഈ സ്റ്റോറിയുടെ തുടക്കത്തിൽ പറഞ്ഞത് ഉൾപ്പെടെയുള്ള ഒരു കൂട്ടം സന്ദേശങ്ങൾ ഇന്റർനെറ്റിൽ നിറയാൻ തുടങ്ങിയത്.
ടൈറ്റന്റെ അവസാന നിമിഷങ്ങളിൽ യാത്രികരിലൊരാൾ മദർ ഷിപ്പായ പോളർ പ്രിൻസിലേക്ക് അയച്ച സന്ദേശങ്ങളുടെ ട്രാൻസ്ക്രിപ്റ്റ് അഥവാ ലോഗ് എന്നുപറഞ്ഞായിരുന്നു പ്രചാരണം. സമുദ്രാന്തർ ഗവേഷണത്തില്‍ അറിവുള്ളവർ പ്രയോഗിക്കുന്ന അതേ ആശയവിനിമയ രീതിതന്നെയാണ് ട്രാൻസ്ക്രിപ്റ്റിലും ഉള്ളതെന്ന് വിദഗ്ധർ പറഞ്ഞു. ഓഷന്‍ഗേറ്റ്സ് സിഇഒ സ്റ്റോക്ടൻ റഷ് ആയിരിക്കും സന്ദേശങ്ങളയച്ചതെന്നും പ്രചാരണമുണ്ടായി. യുട്യൂബ്, ടിക് ടോക് വിഡിയോകളിലൂടെയും അത് വൈറലായി. മരണത്തിനു തൊട്ടുമുൻപുതന്നെ തങ്ങൾ അപകടത്തിലാണെന്ന വിവരം ടൈറ്റനിലെ യാത്രികർ അറിഞ്ഞിരുന്നുവെന്നാണ് ആ ‘ലോഗി’ലൂടെ വ്യക്തമായത്.
2023 ജൂലൈ മുതൽ ഒരു വർഷത്തോളം അന്വേഷകരെ വട്ടംചുറ്റിച്ചു ആ ട്രാൻസ്ക്രിപ്റ്റ്. ടൈറ്റൻ ദുരന്തത്തെപ്പറ്റി അന്വേഷിക്കുന്ന കോസ്റ്റ് ഗാർഡ് തന്നെ ഈ ട്രാൻസ്ക്രിപ്റ്റിന്റെ സത്യാവസ്ഥയും പരിശോധിച്ചു. ഒടുവിൽ തിരിച്ചറിഞ്ഞു– അത് തികച്ചും വ്യാജമായിരുന്നു! ‘വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആരോ ഒരാൾ ഇത്രയേറെ വിശ്വസനീയതയോടെ അത് തയാറാക്കിയെടുത്തിരിക്കുന്നു, പക്ഷേ സംഗതി വ്യാജനായിപ്പോയെന്നു മാത്രം’ എന്നാണ് ഇതിനെപ്പറ്റി അന്വേഷകരിൽ ഒരാൾ പറഞ്ഞത്. മരിക്കും വരെ, തങ്ങൾ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന് അഞ്ചു പേർക്കും അറിയില്ലായിരുന്നുവെന്നതാണ് നിലവിലെ യാഥാർഥ്യം.
അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് നിയന്ത്രണം വിട്ട് സഞ്ചരിച്ച ടൈറ്റനു മേൽ ജലത്തിന്റെ മർദം ഏറിയതോടെ ആന്തരിക സ്ഫോടനം (Implosion) നടന്ന് പേടകവും അതിനകത്തെ മനുഷ്യരും ചിതറിപ്പോകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന് ഒരു വർഷമായിരിക്കുന്നു. യുഎസ് കോസ്റ്റ് ഗാർഡിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇനിയും രണ്ടുമാസമെങ്കിലും വേണ്ടി വരും അന്വേഷണം പൂർത്തിയാക്കാനെന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഫൊറൻസിക് പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കാനുണ്ട്. ഒട്ടേറെ വിദഗ്ധരോട് ഇനിയും സംസാരിക്കാനുണ്ട്. പോളർ പ്രിൻസിലുണ്ടായിരുന്നവരോടു പോലും ഇതുവരെ സംസാരിച്ചിട്ടില്ലെന്നാണ് കപ്പൽ അധികൃതർ വിമർശനമുയർത്തുന്നത്. എന്താണ് യഥാർഥത്തിൽ ടൈറ്റന് സംഭവിച്ചത്? ഇതുവരെയുള്ള നിരീക്ഷണങ്ങൾ എന്തെല്ലാമാണ്? ടൈറ്റനിലെ യാത്രികർക്ക് ഈ ദുർഗതി സംഭവിക്കുമെന്ന് ഓഷന്‍ഗേറ്റിന് നേരത്തേ അറിയാമായിരുന്നോ?
∙ വില്ലൻ കാർബൺ ഫൈബർ?
കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുനിന്ന് തെക്കുകിഴക്ക് മാറി ഏകദേശം 370 നോട്ടിക്കൽ മൈൽ (690 കിലോമീറ്റർ) ദൂരെയാണ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ ടൈറ്റാനിക് വിശ്രമം കൊള്ളുന്നത്. വലുപ്പം കൊണ്ടും അതിനു സംഭവിച്ച ദുരന്തത്തിന്റെ ഭീകരത കൊണ്ടും ലോകത്തെ ഞെട്ടിച്ച ടൈറ്റാനിക്കിന്റെ അന്ത്യനിദ്ര കാണുന്നതിന് പ്രത്യേക ടൂറിസ്റ്റ് പാക്കേജുകൾ പോലുമുണ്ട്. കടലിന്നടിയിൽ ഏകദേശം 12,500 അടി ആഴത്തിലാണ് ടൈറ്റാനിക് നിദ്രകൊള്ളുന്നത്. അന്തർവാഹിനികളിലും പ്രത്യേക പേടകങ്ങളിലുമാണ് ഇവിടേക്കുള്ള യാത്ര. അതും അതീവ ശ്രദ്ധയോടെ നിർമിച്ച പേടകങ്ങളിൽ. ശ്രദ്ധയെന്നു പറഞ്ഞാൽ, ബഹിരാകാശത്തേക്കു പോകുന്നതിന് ഒരുക്കുന്ന സംവിധാനങ്ങളേക്കാൾ കരുതലും ‘ഉറപ്പും’ വേണമെന്നർഥം.
ആഴങ്ങളിലേക്ക് പോകും തോറും പേടകമായാലും മനുഷ്യശരീരമായാലും ചുറ്റിൽനിന്നുമുള്ള ജലത്തിന്റെ മർദം താങ്ങാൻ സാധിക്കാതെ വരും. നാൽപ്പത്തിയൊന്നുകാരനായ അഹമ്മദ് ഗബ്ർ എന്ന ഈജിപ്തുകാരൻ 2014ൽ ചെങ്കടലിന്റെ ആഴങ്ങളിലേക്ക് സ്കൂബ ഡൈവിങ് നടത്തി റെക്കോർഡിട്ടിരുന്നു.
എന്നാൽ മനുഷ്യസാധ്യമായതിൽ ഏറ്റവും ആഴത്തിലുള്ള ആ ഡൈവിങ്ങിൽ പോലും എത്തിച്ചേരാനായത് 1000 അടി താഴേക്കാണ്. ഒരുപക്ഷേ അറ്റ്മോസ്ഫറിക് സ്യൂട്ടുകൾ പോലുള്ള കൃത്രിമസംവിധാനങ്ങൾ ധരിച്ച് 2000 അടി വരെ മനുഷ്യന് പോകാൻ സാധിച്ചേക്കും. അതിനും താഴേക്ക് പോയാല്‍ അമിത മർദമേറ്റ് ആന്തരികാവയവങ്ങൾ തകർന്ന് മരണമായിരിക്കും ഫലം.
സമുദ്രാന്തർ ഭാഗത്തേക്കു പോകുന്ന പേടകങ്ങള്‍ക്കും ഇതുതന്നെ സംഭവിക്കാം. അതിനാൽ കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ കടലിന്നടിയിലേക്കു പോകുന്ന പേടകങ്ങൾ നിർമിക്കുക പതിവുള്ളൂ. എന്നാൽ ഓഷന്‍ഗേറ്റിൽ അത്തരമൊരു പരീക്ഷണം നടന്നിട്ടില്ലെന്നതാണ് അന്വേഷണത്തിൽ വ്യക്തമായത്. സാധാരണ അന്തർവാഹിനികളിലും മറ്റും ഉപയോഗിക്കുന്നത് സ്റ്റീൽ, അലൂമിനിയം, ടൈറ്റാനിയം, അക്രിലിക് പ്ലാസ്റ്റിക്, ഗ്ലാസ് മുതലായവയാണ്. അതും കടലാഴങ്ങളിലെ മർദം താങ്ങാൻ സാധിക്കും വിധം പരുവപ്പെടുത്തിയെടുത്തത്. എന്നാൽ ടൈറ്റാനിയവും കാർബൺ ഫൈബർ റീഇൻഫോഴ്സ് പ്ലാസ്റ്റിക്കുമാണ് (സിഎഫ്ആർപി) ടൈറ്റന്റെ നിർമാണത്തിന് ഉപയോഗിച്ചത്.
കാർബൺ ഫൈബർ വിവിധ പോളിമറുകൾക്കൊപ്പം ചേർത്തപ്പോൾ അവയുടെ ഭാരം കുറഞ്ഞു, മാത്രവുമല്ല സ്റ്റീൽ–അലൂമിനിയം കൂട്ടിനേക്കാൾ കരുത്തും ലഭിച്ചു എന്നാണ് ഓഷന്‍ഗേറ്റ് അവകാശപ്പെട്ടത്. ഇതു പലതവണ പരീക്ഷിച്ചതാണെന്നും സിഇഒ സ്റ്റോക്ടൺ റഷ് അവകാശപ്പെട്ടിരുന്നു. ഇത്തരം പരീക്ഷണങ്ങളില്ലെങ്കിൽ പരമ്പരാഗത ചട്ടക്കൂടിൽത്തന്നെ സമുദ്രാന്തർ ഗവേഷണം ഒതുങ്ങിപ്പോകുമെന്നായിരുന്നു റഷിന്റെ നിലപാട്. പലതവണയായി നടത്തിയ പരീക്ഷണങ്ങളിൽ സിഎഫ്ആർപി നിർമിത പേടകം തകർന്നിരുന്നു. പക്ഷേ ഓരോ തകർച്ചയും തനിക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജമാണെന്നായിരുന്നു റഷിന്റെ പ്രതികരണം. ഒടുവിൽ ശതകോടീശ്വരന്മാർ ഒപ്പം വരാമെന്ന് ഉറപ്പു ലഭിച്ചതോടെ അന്തിമയാത്രയ്ക്കും റഷ് തയാറെടുക്കുകയായിരുന്നു. അതൊരു പരീക്ഷണ യാത്രയായിരുന്നോ എന്നു പോലും ലോകം ഇന്ന് സംശയിക്കാൻ കാരണം ടൈറ്റൻ നിർമാണത്തിനായി ഉപയോഗിച്ച ഈ വസ്തുക്കൾ തന്നെയായിരുന്നു. കടലിന്നടിയിലെ മർദം താങ്ങാൻ കാർബൺ ഫൈബറിനു സാധിക്കില്ലെന്ന് സ്വന്തം കമ്പനിയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഓഷന്‍ഗേറ്റിന് മുന്നറിയിപ്പും നൽകിയിരുന്നുവത്രേ!
∙ ‘ഇത് അപകടം നിറഞ്ഞ പേടകം’
ഓഷന്‍ഗേറ്റിന്റെ കുപ്രസിദ്ധനായ കടൽ പരീക്ഷണങ്ങളെപ്പറ്റിയുള്ള ഒട്ടേറെ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. ‘ദി അണ്ടർവേൾഡ്: ജേണീസ് ടു ദ് ഡെപ്ത്‌സ് ഓഫ് ദി ഓഷന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് സൂസൻ കേസി ഇത്തരമൊരു അനുഭവം പങ്കുവയ്ക്കുന്നുണ്ട്. 2017ലാണ് ടൈറ്റന്റെ നിർമാണം പൂർത്തിയാക്കുന്നത്. അതിനും രണ്ടു വർഷം മുൻപ്, 2015 ഡിസംബറിൽ, ഇതിന്റെ ഒരു മാതൃക പരീക്ഷണത്തിനായി നിർമിച്ചിരുന്നു. ഓഷന്‍ഗേറ്റിന്റെ കീഴിൽ സജ്ജീകരിച്ച ഒരു പ്രഷർ ചേംബറിലേക്ക് ഈ പേടകമാതൃക ഇറക്കുകയാണ് ചെയ്തത്. ഏകദേശം 9000 അടിയിലേക്ക് പേടകം എത്തിയതോടെ മർദം താങ്ങാനാകാതെ പൊട്ടിത്തെറിച്ചു.
13,000 അടി, അതായത് ടൈറ്റാനിക് കിടക്കുന്ന ഭാഗം വരെയുള്ള ആഴത്തിൽ, പേടകത്തിന് എത്താൻ സാധിക്കുമോ എന്നറിയാനായിരുന്നു ഈ പരീക്ഷണം. എന്നാൽ 9000 അടിയിൽതന്നെ അത് പൊട്ടിത്തെറിച്ചു. സ്വാഭാവികമായും 13,000 അടിയിലേക്ക് മറ്റൊരു പേടക മാതൃക ഇറക്കി പരീക്ഷണം നടത്തേണ്ടതായിരുന്നു. എന്നാൽ റഷ് അത്തരമൊരു പരീക്ഷണം നടത്തിയില്ല എന്നാണ് സൂസൻ കേസി പറയുന്നത്. പകരം ഒരു വാർത്താക്കുറിപ്പിറക്കി. കാർബൺ ഫൈബർ ഉപയോഗിച്ചുള്ള പേടകപരീക്ഷണം വിജയകരമായിരുന്നു എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് മറ്റൊരു പേര് ഉയർന്നു വരുന്നത് ഡേവിഡ് ലോച്റിഡ്ജ്.
സമുദ്രാന്തർ ഭാഗത്തെ അത്രയേറെ ആഴത്തിൽ പഠിച്ച വ്യക്തി. മറൈൻ എൻജിനീയറായിരുന്നു അദ്ദേഹം. ഒപ്പം കടലിന്നടിയിലേക്ക് പേടകങ്ങളയച്ച് അവയെ വിദൂരത്തുനിന്ന് കൃത്യമായി നിയന്ത്രിക്കാൻ അറിയാവുന്ന ഒരു പൈലറ്റും. നേരത്തേ എണ്ണ ഖനന കമ്പനികൾക്കു വേണ്ടി കടലിന്നടിയിലെ പര്യവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള അണ്ടർവാട്ടർ ഇൻസ്പെക്ടർ. ബ്രിട്ടിഷ് നാവികസേനയുടെ അന്തർവാഹിനി കടലിന്നടിയിൽ കുടുങ്ങിയപ്പോൾ കണ്ടെത്താനുള്ള പേടകങ്ങളെ നിയന്ത്രിച്ച് വിജയം കണ്ടതും ഡേവിഡിന്റെ നേതൃത്വത്തിലായിരുന്നു. എല്ലാംകൊണ്ടും ഓഷന്‍ഗേറ്റിന് ആവശ്യമുള്ള വ്യക്തി. കമ്പനിയിൽ മറൈൻ ഓപറേഷൻസിന്റെ തലവനായിരുന്നു ഡേവിഡ്.
2018 ആയപ്പോഴേക്കും ടൈറ്റന്റെ ആദ്യമാതൃക ‘സൈക്ലോപ്സ് 2’ പരീക്ഷണത്തിനു തയാറായി. ഇനി കടലിലേക്കിറക്കണം. പക്ഷേ അവിടെയായിരുന്നു ഡേവിഡിന്റെ ഇടപെടൽ നിർണായകമായത്. പേടകത്തിൽ കയറുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. അതായത്, കടലിൽ ഇറക്കും മുൻപ് സുരക്ഷാപരമായി പേടകം സർവസജ്ജമാണെന്ന ഉറപ്പു നൽകേണ്ടത് ഡേവിഡായിരുന്നെന്നു ചുരുക്കം. എന്നാൽ അങ്ങനെയൊരു ഉറപ്പ് നൽകാൻ അദ്ദേഹത്തിന് ആയില്ല. ടൈറ്റന്റെ നിർമാണ ഘട്ടത്തിൽ എൻജിനീയറിങ് തലവനോടു വരെ കലഹിക്കേണ്ടി വന്നിരുന്നു ഡേവിഡിന്. അത്രമാത്രം പേടിപ്പെടുത്തുന്ന വിധത്തിലായിരുന്നു അതിന്റെ നിർമാണമെന്നാണ് അദ്ദേഹം പിന്നീടൊരിക്കൽ പറഞ്ഞത്.
ടൈറ്റന്റെ ഓക്സിജൻ സിസ്റ്റം, കംപ്യൂട്ടർ സംവിധാനങ്ങൾ തൊട്ട് കാർബൺ ഫൈബർ ഉപയോഗിച്ചു നിർമിച്ച മധ്യത്തിലെ പ്രധാന ‘ഹൾ’ ഭാഗമോ ടൈറ്റാനിയം ഉപയോഗിച്ചു നിർമിച്ച അഗ്രഭാഗമോ പോലും പരിശോധിക്കാൻ നിർമാണ സമയത്ത് ഡേവിഡിനെ അനുവദിച്ചില്ല. നിർമാണം പൂർത്തിയാക്കിയതിനു ശേഷം ടൈറ്റനിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മുതൽ കാർബൺ ഫൈബറിന്റെ വരെ പ്രശ്നങ്ങൾ ഡേവിഡ് അക്കമിട്ട് നിരത്തി. പേടകത്തിന്റെ തറയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുവിൽ തീ പടർന്നാൽ വിഷവാതകമായിരിക്കും അകത്തു പരക്കുക എന്നും അദ്ദേഹം കണ്ടെത്തി. പെട്രോളിയം അടിസ്ഥാനമാക്കി നിർമിച്ച ആ പെയിന്റ് എളുപ്പത്തിൽ തീപിടിക്കുന്നതുമായിരുന്നു!
പേടകത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേര്‍ക്കാൻ ഉപയോഗിച്ച സംവിധാനത്തിന് കടലിന്നടിയിലെ മർദത്തെ താങ്ങാൻ പറ്റുമോയെന്നും അദ്ദേഹം സംശയിച്ചു. കാർബൺ ഫൈബർ ഉപയോഗിച്ചു നിർമിച്ച ഹളിനകത്ത് എയർ ഗ്യാപുകളുണ്ടോയെന്നതായിരുന്നു മറ്റൊരു സംശയം. അങ്ങനെയുണ്ടെങ്കിൽ കടലിന്നടിയിലേക്കുള്ള യാത്രയിൽ മർദം താങ്ങാനാകാതെ വളരെ വേഗം തകരും. എയർ ഗ്യാപ്പുകൾ പരിശോധിക്കാൻ തെർമൽ ഇമേജിങ്ങോ അൾട്രാസൗണ്ടോ ഉപയോഗിക്കണമെന്നു പറഞ്ഞെങ്കിലും ആരും കേട്ടില്ല. പക്ഷേ തന്റേതായ രീതിയിൽ ഇതെല്ലാം ഡേവിഡ് പരീക്ഷിച്ചു. അങ്ങനെ പേടകത്തിലെ ബോൾട്ടുകളും പെയിന്റും ബാറ്ററിയും മുതൽ ഓരോ ഇഞ്ചും പരിശോധിച്ച് 10 പേജുള്ള ഒരു ‘ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ഷൻ റിപ്പോർട്ടും’ തയാറാക്കി. അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ച് പരിഹരിക്കേണ്ടതാണെന്നും നിർദേശിച്ചു.
∙ ഒടുവിൽ ദുരന്തത്തിലേക്ക്...
‘ഫിറ്റ്നസ് സർട്ടിഫിക്കറ്റ്’ നൽകി ടൈറ്റനെ കടലിലേക്ക് അയച്ചാൽ ഒടുവിൽ താൻ കുടുങ്ങുമെന്ന് അന്നേ ഡേവിഡിന് ഉറപ്പായിരുന്നു. മനുഷ്യനില്ലാതെ പോലും ആ പേടകം കടലിന്റെ ആഴങ്ങളിലേക്ക് അയയ്ക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. കാർബൺ ഫൈബറിനാൽ നിർമിച്ച ഹളിൽ ആയിരുന്നു ഏറ്റവും ആശങ്ക. അതിനകത്ത് പ്രശ്നങ്ങളുണ്ടെന്നത് ഉറപ്പ്. മാത്രവുമല്ല, 13,000 അടിയിലേക്ക് കൊണ്ടുപോയി ഇന്നേവരെ അത്തരമൊരു കാർബൺ ഫൈബർ വസ്തുവിൽ മർദപരീക്ഷണം നടത്തിയിട്ടുമില്ല. എന്നാൽ പരീക്ഷണത്തിന് കമ്പനി ഉടമ റഷ് തന്നെയായിരിക്കും പോവുക, പിന്നെന്താണ് ഡേവിഡിന് പ്രശ്നമെന്നായിരുന്നു അദ്ദേഹം നേരിട്ട ചോദ്യം. ‘ഉടമയായാലും, ആരു പോയാലും അതൊരു ജീവന്റെ പ്രശ്നമാണ്. അതിനാൽത്തന്നെ പരിഹരിച്ചേ പറ്റൂ’ എന്നായിരുന്നു ഡേവിഡിന്റെ മറുപടി.
എന്നാൽ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ല. ഡേവിഡിന്റെ റിപ്പോർട്ട് കമ്പനി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നു കാണിച്ച് അദ്ദേഹത്തെ പുറത്താക്കുകയാണ് ഓഷന്‍ഗേറ്റ് ചെയ്തത്. മാത്രവുമല്ല, ഡേവിഡിനെതിരെയും ഓഷന്‍ഗേറ്റുമായി യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ കാരളിനെതിരെയും വരെ കേസും കൊടുത്തു. തട്ടിപ്പ്, കരാറിനു വിരുദ്ധമായ പ്രവർത്തനം, ട്രേഡ് സീക്രട്ട് ചോർത്തൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. സ്കോട്‌ലൻഡിൽനിന്ന് യുഎസിലേക്ക് കുടിയേറിയവരായിരുന്നു ഡേവിഡും കുടുംബവും. ആ ഇമിഗ്രേഷൻ സ്റ്റാറ്റസ് പോലും അപകടത്തിലാക്കും വിധത്തിലായിരുന്നു റഷിന്റെ കേസുകൊടുക്കൽ.
എന്നാൽ തന്റെ കയ്യിലുള്ള രേഖകൾ വച്ച് എല്ലാത്തിനെയും നേരിടാനായിരുന്നു ഡേവിഡിന്റെ തീരുമാനം. അങ്ങനെ തന്റെ കണ്ടെത്തലുകളുമായി അദ്ദേഹം യുഎസ് ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷനു പരാതി നൽകി. യുഎസിലെ സീമെൻസ് പ്രൊട്ടക്‌ഷൻ ആക്ടിനെ ലംഘിക്കുന്നതാണ് റഷിന്റെ ടൈറ്റൻ എന്നായിരുന്നു പരാതി. സമുദ്രവുമായി ബന്ധപ്പെട്ട പല സുരക്ഷാ നിർദേശങ്ങളും ലംഘിക്കുന്നതാണ് പേടകമെന്നും പരാതിയിൽ പറഞ്ഞു. 2018 ഫെബ്രുവരിയിൽ അഡ്മിനിസ്ട്രേഷൻ ഓഷന്‍ഗേറ്റിന് കത്തയച്ചു. ടൈറ്റനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കുന്നുണ്ടെന്നായിരുന്നു ഡേവിഡിന്റെ പേരു വയ്ക്കാതെയുള്ള കത്തിൽ പറഞ്ഞത്.
എന്നാൽ ഈ പ്രശ്നത്തെ നിയമപരമായിത്തന്നെ ഓഷന്‍ഗേറ്റ് നേരിട്ടു. അതിനിടയിൽ ഡേവിഡിനെതിരെയുള്ള കേസുകൾ ശക്തമാക്കുമെന്ന ഭീഷണിയും. ഒടുവിൽ കോടതിക്ക് പുറത്തുവച്ച് കേസ് ഒത്തുതീർപ്പാക്കി. ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷനാകട്ടെ കൂടുതൽ അന്വേഷണവുമായി മുന്നോട്ടു പോയതുമില്ല. ഇതെല്ലാം ടൈറ്റന്റെ ദുർവിധിക്കു കാരണമായി. ഡേവിഡിന്റെ നിർദേശങ്ങൾ പിന്നീടൊരിക്കൽ പരിഗണിച്ച് പ്രഷർ ടെസ്റ്റ് ഓഷന്‍ഗേറ്റ് നടത്തിയിരുന്നു. അന്ന്, കാർബൺ ഫൈബർകൊണ്ട് നിർമിച്ച ഭാഗം പൊട്ടിത്തകരുന്നത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നുവെന്നു വരെ ദൃക്‌സാക്ഷികൾ വ്യക്തമാക്കിയതാണ്.
അതിനിടെ പേടകത്തിൽ മറ്റു ചില മാറ്റങ്ങൾ വരുത്തി, അപ്പോഴും ഏറ്റവും നിർണായകമായ ഭാഗത്ത് കാർബൺ ഫൈബർതന്നെ നിലനിർത്തുകയും ചെയ്തു. 2021ലെ ഒരു ടെസ്റ്റും വിജയകരമായതായി കമ്പനി വാർത്താക്കുറിപ്പിറക്കി. 13 തവണ ടൈറ്റാനിക്കിന്റെ അടുത്തു വരെ ടൈറ്റൻ എത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിട്ടും പതിനാലാമത്തെ തവണ എന്താണു സംഭവിച്ചത്? അതിനെപ്പറ്റി അന്വേഷിക്കുന്ന യുഎസ് കോസ്റ്റ് ഗാർഡിന് തന്റെ പഴയ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ ഡേവിഡ് കൈമാറിയിരുന്നു. സൈക്ലോപ്സ് 2 അഥവാ ഒന്നാം ടൈറ്റനിലായിരുന്നു ഡേവിഡിന്റെ പരീക്ഷണം. ടൈറ്റൻ 2 ആയിരുന്നു അഞ്ചു പേരുമായി കടലാഴങ്ങളിലേക്കു പോയത്.
ടൈറ്റൻ 13 തവണ ടൈറ്റാനിക്കിന് അടുത്തെത്തി എന്ന കാര്യം പോലും വിശ്വാസയോഗ്യമാണോയെന്നാണ് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം ചിന്തിക്കുന്നത്. അതിനാൽത്തന്നെ, ഒരു ഹോളിവുഡ് സിനിമ പോലെ കൂടുതൽ ഉൾപ്പിരിവുകളിലേക്ക് നീങ്ങുകയാണ് അന്വേഷണം. ആഴങ്ങളിൽനിന്ന് ആ രഹസ്യങ്ങൾ എന്നെങ്കിലും ഉയർന്നു വരുമോ? യുഎസിലെ മറൈൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വരെ സ്ഥാനം തെറിപ്പിക്കാവുന്ന കണ്ടെത്തലുകളിലേക്ക് അന്വേഷണം നീങ്ങുമോ? അതുകൊണ്ടാണോ അന്വേഷണം ഇനിയും വൈകുന്നത്? ‘സാൽവേജ്ഡ്’ എന്ന പേരിൽ ടൈറ്റന്‍ ദുരന്തം സിനിമയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിനിമയേയും വെല്ലുന്ന സംഭവങ്ങളായിരിക്കുമോ പക്ഷേ അന്വേഷണത്തിനൊടുവിൽ ‘ക്ലൈമാക്സിൽ’ കാത്തിരിക്കുന്നത്?