3000 കിലോ ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ?
റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു. അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ ഫ്രഞ്ച് സൈനികരെ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാക്കിയ റഷ്യ, യുക്രെയ്നിലൂടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങളും പതിവാക്കി കഴിഞ്ഞു. റഷ്യൻ ഗ്രേറ്റ് സമ്മർ ഒഫൻസീവിന്റെ ഭാഗമായി ഹർകീവ് മേഖലയിൽ യുക്രെയ്നിയൻ പ്രതിരോധം തകർത്ത് അതിവേഗം മുന്നേറ്റം നടത്തിയ റഷ്യൻ സേന വൻ ഭൂപ്രദേശവും പിടിച്ചെടുത്തു. കൂടാതെ കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലും ബാഖ്മുതിന്റെ പടിഞ്ഞാറൻ മേഖലയിലെ ചാസിവീയാറിലും യുക്രെയ്നിയൻ പ്രതിരോധത്തെ കൂടുതൽ ദുർബലമാക്കി റഷ്യൻ സേന മുന്നേറ്റവും തുടരുകയാണ്. സഖ്യകക്ഷികൾ സംഭാവന നൽകിയ എഫ് 16 യുദ്ധവിമാനങ്ങൾ ഏതു നിമിഷവും യുദ്ധക്കളത്തിൽ ഇറങ്ങുമെന്നും യുദ്ധഗതി മാറ്റിമറിക്കുമെന്ന വിശ്വാസത്തിൽ മറ്റൊരു കൗണ്ടർ ഒഫൻസീവിനായി (പ്രത്യാക്രമണം) യുക്രെയ്ൻ സേനയും ഒരുക്കം തുടരുന്നു. നാറ്റോയില്‍ ചേരാമെന്നുള്ള സ്വപ്നം യുക്രെയ്ൻ അവസാനിപ്പിക്കുകയും റഷ്യ പിടിച്ചെടുത്ത നാലു മേഖലകൾ പൂർണമായും വിട്ടുതരികയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും പുട്ടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു നടക്കില്ലെന്ന് യുക്രെയ്നും വ്യക്തമാക്കി. യുദ്ധം തുടരുമെന്നതു വ്യക്തം. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്?. റഷ്യ – യുക്രെയ്ൻ യുദ്ധം വളർന്നു യൂറോപ്പിന്റെ മഹായുദ്ധമായി മാറുമോ? അമേരിക്കയ്ക്കും റഷ്യയ്ക്കുമിടയിൽ രണ്ടാം ക്യൂബൻ മിസൈൽ പ്രതിസന്ധി രൂപപ്പെടുമോ? യുദ്ധഗതി എങ്ങോട്ടാണ്...? വിശദമായി പരിശോധിക്കാം.

റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു. അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി.
യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ ഫ്രഞ്ച് സൈനികരെ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാക്കിയ റഷ്യ, യുക്രെയ്നിലൂടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങളും പതിവാക്കി കഴിഞ്ഞു. റഷ്യൻ ഗ്രേറ്റ് സമ്മർ ഒഫൻസീവിന്റെ ഭാഗമായി ഹർകീവ് മേഖലയിൽ യുക്രെയ്നിയൻ പ്രതിരോധം തകർത്ത് അതിവേഗം മുന്നേറ്റം നടത്തിയ റഷ്യൻ സേന വൻ ഭൂപ്രദേശവും പിടിച്ചെടുത്തു. കൂടാതെ കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലും ബാഖ്മുതിന്റെ പടിഞ്ഞാറൻ മേഖലയിലെ ചാസിവീയാറിലും യുക്രെയ്നിയൻ പ്രതിരോധത്തെ കൂടുതൽ ദുർബലമാക്കി റഷ്യൻ സേന മുന്നേറ്റവും തുടരുകയാണ്.
സഖ്യകക്ഷികൾ സംഭാവന നൽകിയ എഫ് 16 യുദ്ധവിമാനങ്ങൾ ഏതു നിമിഷവും യുദ്ധക്കളത്തിൽ ഇറങ്ങുമെന്നും യുദ്ധഗതി മാറ്റിമറിക്കുമെന്ന വിശ്വാസത്തിൽ മറ്റൊരു കൗണ്ടർ ഒഫൻസീവിനായി (പ്രത്യാക്രമണം) യുക്രെയ്ൻ സേനയും ഒരുക്കം തുടരുന്നു. നാറ്റോയില്‍ ചേരാമെന്നുള്ള സ്വപ്നം യുക്രെയ്ൻ അവസാനിപ്പിക്കുകയും റഷ്യ പിടിച്ചെടുത്ത നാലു മേഖലകൾ പൂർണമായും വിട്ടുതരികയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും പുട്ടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു നടക്കില്ലെന്ന് യുക്രെയ്നും വ്യക്തമാക്കി. യുദ്ധം തുടരുമെന്നതു വ്യക്തം.
യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്?. റഷ്യ – യുക്രെയ്ൻ യുദ്ധം വളർന്നു യൂറോപ്പിന്റെ മഹായുദ്ധമായി മാറുമോ? അമേരിക്കയ്ക്കും റഷ്യയ്ക്കുമിടയിൽ രണ്ടാം ക്യൂബൻ മിസൈൽ പ്രതിസന്ധി രൂപപ്പെടുമോ? യുദ്ധഗതി എങ്ങോട്ടാണ്...? വിശദമായി പരിശോധിക്കാം.
∙ യുദ്ധ നിയമങ്ങൾ മാറ്റുന്ന ഹർകീവ്; ബഫർ സോൺ സൃഷ്ടിക്കാൻ റഷ്യ
മൂന്നാം വർഷത്തിലേക്കു പ്രവേശിച്ച റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെയുണ്ടായിരുന്ന യുദ്ധനിയമങ്ങളെല്ലാം മാറ്റിയെഴുതപ്പെടുകയാണ്. 2022 ഫെബ്രുവരിയിൽ റഷ്യ തുടക്കമിട്ട സ്പെഷൽ മിലിറ്ററി ഓപ്പറേഷനു പിന്നാലെ ഏപ്രിലിൽ, തുർക്കിയുടെ മധ്യസ്ഥതയിൽ ഇസ്തംബുളിൽ വച്ചു റഷ്യയും യുക്രെയ്നും അമേരിക്കയും യുകെയും ഉൾപ്പെടെ നടത്തിയ ചർച്ചയിൽ പരസ്പര ധാരണയോടെയുള്ള യുദ്ധത്തിനാണ് പിന്നീട് അരങ്ങൊരുങ്ങിയത്. കരാറിന്റെ ഭാഗമായി റഷ്യൻ സേന യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ നിന്നും സുമി, ചെർണീവ് മേഖലകളിൽ നിന്നും പിൻമാറിയിരുന്നു. പകരമായി അമേരിക്കയും നാറ്റോ സഖ്യകക്ഷികളും നൽകുന്ന ആയുധങ്ങളുപയോഗിച്ചു റഷ്യൻ ഭൂപ്രദേശങ്ങൾ ആക്രമിക്കുകയില്ലെന്നു യുക്രെയ്ൻ ഉറപ്പുനൽകി.
റഷ്യൻ ഭൂപ്രദേശങ്ങൾ ലക്ഷ്യമിടാതിരിക്കാൻ ദൂരപരിധി കുറഞ്ഞ ആയുധങ്ങൾ മാത്രം യുക്രെയ്നിനു നൽകാൻ നാറ്റോ സഖ്യകക്ഷികൾ തീരുമാനിച്ചതും ആ യോഗത്തിലാണ്. അന്നത്തെ കരാറിലെ പല ഉറപ്പുകളും പിന്നീട് തെറ്റിയെങ്കിലും റഷ്യൻ പ്രദേശങ്ങൾക്കു നേർക്കു നേരിട്ട് ആക്രമണം നടത്തുന്നതിൽനിന്നു യുക്രെയ്ൻ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, വിന്റർ ഒഫൻസീവിന്റെ ഭാഗമായി ഈ വർഷം ജനുവരി മുതൽ കിഴക്കൻ യുക്രെയ്നിലെ യുദ്ധക്കളത്തിൽ റഷ്യൻ സേന വൻ മുന്നേറ്റം തുടങ്ങിയപ്പോൾ സമ്മർദ തന്ത്രത്തിന്റെ ഭാഗമായി വടക്കൻ അതിർത്തി മേഖലകളോട് ചേർന്ന റഷ്യൻ ഭൂപ്രദേശങ്ങളായ ബെൽഗ്രോഡ്, ബ്രിയാൻസ്ക്, കുർസ്ക് തുടങ്ങിയവ യുക്രെയ്ൻ ആക്രമിച്ചിരുന്നു.
റഷ്യൻ വിമതർ എന്നറിയപ്പെടുന്ന ഫ്രീ റഷ്യൻ ആർമി, സൈബീരിയൻ ബറ്റാലിയൻ, റഷ്യൻ വൊളന്റിയർ കോർ തുടങ്ങിയ വിമത സംഘങ്ങളെയാണ് യുക്രെയ്ൻ ആക്രമണത്തിന് നിയോഗിച്ചത്. ആഴ്ചകൾ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഈ സംഘങ്ങളെ ഒതുക്കി റഷ്യയ്ക്ക് തങ്ങളുടെ ഭൂപ്രദേശങ്ങൾ തിരിച്ചു പിടിക്കാനായത്.
പിന്നീട് ഫെബ്രുവരി അവസാനത്തോടെ ഡോൺബാസ് മേഖലയിലെ തന്ത്രപ്രധാനമായ അവ്ദിവ്ക നഗരം റഷ്യൻ സേന പിടിച്ചെടുത്തതിനു പിന്നാലെയും റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്കു വിമതസംഘങ്ങളെ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. കൂടാതെ ഹർകീവിനോട് ചേർന്നുള്ള അതിർത്തിയിൽ നിന്നു റഷ്യൻ നഗരമായ ബെൽഗ്രോഡിനു നേർക്കു റോക്കറ്റ് ആക്രമണങ്ങളും നടത്തി. ഇതോടെ അതിർത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി യുക്രെയ്നിലെ ഹർകീവ് മേഖലയിൽ ബഫർസോൺ സൃഷ്ടിക്കുമെന്ന് അന്നു തന്നെ റഷ്യ പ്രഖ്യാപിച്ചിരുന്നു.
ഗ്രേറ്റ് സമ്മർ ഒഫൻസീവിന്റെ ഭാഗമായി മേയ് 15ന് റഷ്യൻ സേന ഹർകീവിനു നേർക്കു മുന്നേറ്റം തുടങ്ങി. യുദ്ധത്തിൽ അന്നുവരെയുണ്ടായിരുന്നതിനേക്കാൾ അതിവേഗം മുന്നേറ്റം നടത്തിയ റഷ്യൻ സേനയ്ക്കു മുന്നിൽ യുക്രെയ്നിന്റെ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. വെറും അഞ്ചു ദിവസങ്ങൾകൊണ്ട് 45 ഗ്രാമങ്ങളും മൂന്നു ചെറുകിട നഗരങ്ങളും ഉൾപ്പെടെ 880 ചതുരശ്ര കിലോമീറ്ററിലധികം യുക്രെയ്ൻ ഭൂമി റഷ്യൻ സേന പിടിച്ചെടുത്തു. ഹർകീവ് മേഖലയിൽ റഷ്യൻ സേന വൻ മുന്നേറ്റം തുടങ്ങിയതോടെ യുക്രെയ്ൻ സൈനികർ തങ്ങളുടെ പോസ്റ്റുകൾ ഉപേക്ഷിച്ചു പിൻമാറാൻ തുടങ്ങി. മറ്റു യുദ്ധമുന്നണിയിലെ ഒട്ടേറെ സൈനിക വിഭാഗങ്ങളെ പിൻവലിച്ചു ഹർകീവ് മേഖലയിലേക്കു നിയോഗിച്ചു പ്രതിരോധം ശക്തമാക്കിയതോടെയാണ് യുദ്ധമുന്നണിയിലെ റഷ്യൻ മുന്നേറ്റം താൽക്കാലികമായി തടയാൻ യുക്രെയ്നിനു സാധിച്ചത്.
∙ ന്യായീകരിക്കാൻ ഹർകീവ് പതനം; അരങ്ങേറുക സമ്പൂർണ യുദ്ധം
സമ്മർ ഒഫൻസീവിന്റെ ഭാഗമായി റഷ്യ ഹർകീവ് ലക്ഷ്യമിടുമെന്നു മാസങ്ങൾക്കു മുന്നേ വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും ഹർകീവിൽ വൻ തിരിച്ചടി നേരിട്ടത് യുക്രെയ്നിനെയും നാറ്റോ സഖ്യകക്ഷികളെയും ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഹർകീവിനു നേർക്ക് ആക്രമണം നടത്താൻ മതിയായ റഷ്യൻ സൈനികർ ഈ മേഖലയിൽ തമ്പടിച്ചിട്ടില്ലെന്ന ധാരണയിലായിരുന്നു യുക്രെയ്ൻ. വെറും നാലു ബറ്റാലിയൻ (4000) സൈനികരെ ഉപയോഗിച്ചു റഷ്യ നടത്തിയ മിന്നൽ ആക്രമണം യുക്രെയ്നിന്റെ പ്രതിരോധ നിരകളെ തകർത്ത് അതിവേഗം മുന്നേറുകയായിരുന്നു. പിന്നീട് ഈ സൈനികർക്ക് പിന്തുണയുമായി 6 ബറ്റാലിയൻ റഷ്യൻ സൈനികർ കൂടി എത്തിച്ചേർന്നു.
ഹർകീവിലെ വോവ്ചാൻസ്ക് എന്ന ചെറുകിട വ്യവസായ നഗരത്തിന്റെ പകുതിയിലധികം പിടിച്ചെടുത്തതിനു ശേഷമാണ് റഷ്യൻ സേനയുടെ മുന്നേറ്റം താൽക്കാലികമായി തടയാൻ യുക്രെയ്നിനു സാധിച്ചത്. വോവ്ചാൻസ്കിൽ റഷ്യൻ സേനയും യുക്രെയ്ൻ സേനയും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണ്. ഗ്ലൈഡ് ബോംബുകളുടെയും പീരങ്കികളുടെയും ഹെവി ആർട്ടിലറികളുടെയും പിന്തുണയോടെ നഗരത്തെ തകർത്തു തരിപ്പണമാക്കുകയാണ് റഷ്യ. ഈ പ്രദേശത്തുകൂടി കടന്നു പോകുന്ന ഓസ്കിൽ നദിയിലെ സകല പാലങ്ങളും സമീപത്തെ ഡാമിനു മുകളിലൂടെയുള്ള പാലവും റഷ്യ തകർത്തതോടെ മേഖലയിലെ യുക്രെയ്നിന്റെ സൈനിക ചരക്കുനീക്കം അതീവഗുരുതര പ്രതിസന്ധിയിലാണ്.
സപ്ലൈ ലൈനുകൾ പുനഃസ്ഥാപിക്കാനായി നിർമിക്കുന്ന താൽക്കാലിക പാലങ്ങളും റഷ്യ തുടർച്ചയായി തകർത്തു കൊണ്ടിരിക്കുകയാണ്. അതിനാൽ വോവ്ചാൻസ്കിലെ പ്രതിരോധം ഏതുനിമിഷവും തകർന്നേക്കുമെന്ന ആശങ്കയിലാണ് യുക്രെയ്ൻ.
നിലവിലെ സാഹചര്യങ്ങളുമായി അതിവേഗം ഇണങ്ങിക്കഴിഞ്ഞ റഷ്യൻ സേനയെ യുക്രെയ്നിലെ യുദ്ധക്കളത്തിൽ തോൽപ്പിക്കുക അതീവ ദുഷ്കരമാണെന്നു തിരിച്ചറിഞ്ഞ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും, ഹർകീവിലെ റഷ്യൻ മുന്നേറ്റം തടയാൻ അതിർത്തി മേഖലയോടു ചേർന്നുള്ള റഷ്യൻ പ്രദേശങ്ങൾ ആക്രമിക്കാൻ യുക്രെയ്നിന് അനുമതി നൽകി. അമേരിക്ക പച്ചക്കൊടി കാണിച്ചതിനു പിന്നാലെ മേയ് 31ന് റഷ്യയിലെ വിവിധ സൈനിക ലക്ഷ്യങ്ങൾക്കു നേർക്കു യുക്രെയ്ൻ ആക്രമണമഴിച്ചുവിട്ടു.
റഷ്യയിലെ തന്ത്രപ്രധാനമായ ഒട്ടേറെ സൈനിക റഡാറുകൾക്കു നേർക്കും സൈനിക വ്യോമത്താവളങ്ങൾക്കും നേർക്കും യുക്രെയ്ൻ നടത്തിയ ആക്രമണം റഷ്യയ്ക്ക് കനത്ത നാശം സൃഷ്ടിച്ചിരുന്നു. കൂടാതെ റഷ്യൻ അതിർത്തി നഗരമായ ബെൽഗ്രോഡിനു നേർക്ക് ക്ലസ്റ്റർ മിസൈൽ ആക്രമണവും നടത്തി. ഇതോടെ 831 ദിവസം പിന്നിട്ട യുക്രെയ്ൻ - റഷ്യ യുദ്ധം പുതിയ മാനങ്ങൾ കൈവരിച്ചു തുടങ്ങി. ഏതു രാജ്യത്തിന്റെ ആയുധമാണോ തങ്ങളുടെ ഭൂപ്രദേശത്ത് പതിക്കുന്നത് ആ രാജ്യം യുദ്ധത്തിൽ നേരിട്ട് ഇടപെട്ടതായി പരിഗണിച്ചു പ്രതികാര നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് റഷ്യ. കൂടാതെ പാശ്ചാത്യ ആയുധങ്ങളുടെ സപ്ലൈ ലൈനുകളും വിതരണ സംഭരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും റഷ്യ വ്യക്തമാക്കി കഴിഞ്ഞു. ഇതിനു പിന്നാലെ യുക്രെയ്നിനു നേർക്കു മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റഷ്യ പതിവാക്കിയിട്ടുണ്ട്.
കൂടാതെ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നിന് ദീർഘദൂര പരിധിയുള്ള ആയുധങ്ങൾ നൽകിയാൽ തങ്ങളുടെ സൗഹൃദ രാജ്യങ്ങൾക്കും (ഇറാൻ, വെനസ്വേല, ഉത്തരകൊറിയ, ക്യൂബ) ഇത്തരത്തിൽ ആയുധം നൽകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണി മുഴക്കിയിട്ടുണ്ട്. റഷ്യൻ പ്രദേശങ്ങൾക്കു നേർക്ക് ആക്രമണം നടത്താൻ അനുമതിയില്ലാത്തതിനാൽ ഒരു കൈ പിന്നിൽ കെട്ടിയാണ് യുക്രെയ്ൻ യുദ്ധം ചെയ്യുന്നതെന്നും യുദ്ധക്കളത്തിൽ വൻ വിജയങ്ങൾ നേടാൻ ഇതാണു തടസ്സമാണെന്നും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി മുൻപു പരാതി പറഞ്ഞിരുന്നു.
എന്നാൽ റഷ്യയ്ക്കു നേർക്ക് ആക്രമണം നടത്താൻ സഖ്യകക്ഷികൾ യുക്രെയ്നിന് അനുമതി നൽകിയതോടെ സമ്പൂർണ യുദ്ധത്തിനാണ് കിഴക്കൻ യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. നിലവിൽ നാറ്റോ സഖ്യത്തിലെ ഹംഗറി, സ്ലോവാക്യ, ഇറ്റലി എന്നീ രാജ്യങ്ങളൊഴികെ ബാക്കി എല്ലാവരും തങ്ങളുടെ ആയുധങ്ങൾ റഷ്യയ്ക്കെതിരെ പ്രയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതിൽ അമേരിക്കയുടെയും ജർമനിയുടെയും ആയുധങ്ങൾ ഹർകീവ് മേഖലയിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി.
∙ ജിപിഎസിനെ വഴിതെറ്റിച്ച് റഷ്യ, പ്രതിസന്ധിയിൽ യുക്രെയ്ൻ
യുദ്ധം കൂടുതൽ കടുക്കുകയും ഹർകീവിലും സുമിയിലും പുതിയ യുദ്ധമുഖങ്ങൾ തുറക്കുകയും ചെയ്തതോടെ യുക്രെയ്ൻ കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധമുന്നണിയുടെ വിസ്തൃതി 1400 കിലോമീറ്ററായി വർധിച്ചതോടെ പ്രതിരോധ നിര പലയിടത്തും വളരെ നേർത്തു ദുർബലമായിട്ടുണ്ട്. സൈനികരുടെ കുറവു മൂലം നേരത്തേ തന്നെ പ്രതിസന്ധി നേരിടുന്ന യുക്രെയ്ൻ സേന 1400 കിലോമീറ്റർ നീളം വരുന്ന യുദ്ധമുന്നണിയിൽ മതിയായ സൈനികരെ വിന്യസിക്കാനാകാതെ വലയുകയാണ്. കടുത്ത പോരാട്ടം നടക്കുന്ന ഹർകീവിൽ മാത്രം പ്രതിദിനം മൂന്നക്കത്തിലേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധമുന്നണിയിലെ പല യുക്രെയ്ൻ ബ്രിഗേഡുകളും പോരാട്ടശേഷി (കോംപാക്ട് കേപ്പബിലിറ്റി) നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്ന സൈനികർക്ക് പകരം നിയോഗിക്കാൻ മതിയായ റിസർവ് സൈനികരില്ലെന്നതും പ്രതിസന്ധി ഗുരുതരമാക്കുന്നുണ്ട്. ഇതോടെ നിർബന്ധിത സൈനിക സേവനത്തിനായി നിയോഗിക്കപ്പെടുന്നവർക്കു വെറും രണ്ടാഴ്ചത്തെ അടിസ്ഥാന പരിശീലനം മാത്രം നൽകി യുദ്ധമുഖത്തേയ്ക്കു നിയോഗിക്കേണ്ട ഗതികേടിലാണ് യുക്രെയ്ൻ. ഇതുവരെയുള്ള യുദ്ധത്തിൽ അഞ്ചു ലക്ഷത്തിലധികം യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. മറുവശത്ത് റഷ്യൻ നിരയിൽ മരിച്ചവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും എണ്ണം നാലു ലക്ഷം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ.
നിലവിൽ യുദ്ധക്കളത്തിൽ യുക്രെയ്നിനെ അപേക്ഷിച്ചു പലമടങ്ങ് ശക്തരാണ് റഷ്യൻ സേന. ആൾബലത്തിലും ആയുധക്കരുത്തിലും റഷ്യ പുലർത്തുന്ന ആധിപത്യം യുക്രെയ്ൻ നിരയിലെ മരണനിരക്ക് ഉയർത്തുന്നുണ്ട്.
സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമിക്കാൻ തുടങ്ങിയ ഫാബ് (FAB – Fragmentation Air Bomb) ബോംബുകളെ യൂണിവേഴ്സൽ മൊഡ്യൂൾ ഫോർ ഗ്ലൈഡിങ് ആൻഡ് കറക്‌ഷൻ കിറ്റുകളുപയോഗിച്ചു റഷ്യ സ്മാർട്ട് ബോംബുകളാക്കി മാറ്റിയത് യുദ്ധക്കളത്തിൽ നിർണായകമാകുന്നുണ്ട്. 250 കിലോ മുതൽ, മൂവായിരം കിലോഗ്രാം വരെ ഭാരമുള്ള ഇത്തരം ബോംബുകളെ യുദ്ധവിമാനങ്ങളുപയോഗിച്ചു റഷ്യൻ അതിർത്തിയിൽ നിന്നു വിക്ഷേപിച്ചു നൂറു കിലോമീറ്ററോളം അകലെയുള്ള യുക്രെയ്നിയൻ ലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ റഷ്യയ്ക്കു സാധിക്കുന്നുണ്ട്.
യുക്രെയ്നിന്റെ പക്കൽ നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഇത്തരം ഗ്ലൈഡ് ബോംബുകളെ പ്രതിരോധിക്കാൻ സാധിക്കില്ല. നൂറു മീറ്റർ ചുറ്റളവിലുള്ള സകലതിനെയും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഫാബ് ബോംബുകൾ. മേയ് മാസത്തിൽ മാത്രം 3200 ഫാബ് ഗ്ലൈഡ് ബോംബുകൾ റഷ്യ യുക്രെയ്നിനെതിരെ പ്രയോഗിച്ചെന്നാണ് പ്രസിഡന്റ് വ്ളൊഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം ജർമൻ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. യുക്രെയ്ൻ ഏറെ പ്രതീക്ഷയർപ്പിച്ച അമേരിക്കൻ ആയുധങ്ങൾ പലതും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യുദ്ധഭൂമിയിലുടനീളം റഷ്യൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ആധിപത്യം നേടിയതോടെ അമേരിക്കൻ ദിശാനിർണയ സംവിധാനമായ ജിപിഎസ് സിഗ്നലുകൾ ജാമാകുകയും ദിശാനിർണയം പിഴയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇതോടെ ജിപിഎസ് ലൊക്കേഷനുകൾ പിന്തുടർന്നു ആക്രമണം നടത്തുന്ന ഹൈമാർസ് റോക്കറ്റുകൾ 50 മുതൽ 70 ശതമാനം വരെ ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുകയാണ്. കൂടാതെ അതീവകൃത്യതയോടെ ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന 155 മില്ലീമീറ്റർ അമേരിക്കൻ നിർമിത എക്സ്കാലിബർ റോക്കറ്റുകൾ വെറും ആറു ശതമാനം മാത്രമാണ് ലക്ഷ്യം കാണുന്നത്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ 70 ശതമാനം വരെ ലക്ഷ്യം കണ്ടിരുന്ന സ്ഥാനത്താണിത്. ജിപിഎസ് സിഗ്നലുകളും സ്റ്റാർലിങ്ക് ഉപഗ്രഹ സിഗ്നലുകളും റഷ്യ ജാം ചെയ്യാൻ തുടങ്ങിയതോടെ യുക്രെയ്ൻ സൈന്യത്തിന്റെ തന്ത്രപരമായ ആശയവിനിമയങ്ങളും മുടങ്ങുന്നുണ്ട്.
∙ ഊർജയുദ്ധം പുതിയ തലത്തിൽ; ഇരുട്ടിൽ മുങ്ങി യുക്രെയ്ൻ
യുദ്ധത്തിന്റെ ഭാഗമായി ഊർജ സ്രോതസ്സുകൾ പരസ്പരം തകർക്കുന്ന തിരക്കിലാണ് യുക്രെയ്നും റഷ്യയും. ക്രൂഡ് ഓയിൽ റിഫൈനറികൾ, എണ്ണ സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്കു നേർക്കു യുക്രെയ്ൻ ആക്രമണം കടുപ്പിച്ചതോടെ റഷ്യയിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലും അമേരിക്കയിലും തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമായതിനാൽ റഷ്യയുടെ ക്രൂഡ‍് ഓയിൽ റിഫൈനറികളെ ആക്രമിക്കരുതെന്ന് അമേരിക്ക ആദ്യഘട്ടത്തിൽ യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ റഷ്യൻ റിഫൈനറികൾ തകർത്താൽ സൈനിക നീക്കത്തിനാവശ്യമായ ഇന്ധനം കണ്ടെത്താനാകാതെ റഷ്യ വലയുമെന്നും ഈ ക്രൂഡ‍് ഓയിൽ പൊതുവിപണിയിലെത്തുന്നതോടെ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുമെന്നുമാണ് യുക്രെയ്നിന്റെയും നാറ്റോയുടെയും നിലപാട്. യുക്രെയ്നിന്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് എണ്ണ ശുദ്ധീകരിക്കാനുള്ള റഷ്യയുടെ ശേഷി 12 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. ജൂൺ അവസാനത്തോടെ ഇതു 41 ശതമാനമായി താഴുമെന്നാണ് സൈനിക തന്ത്രജ്ഞരുടെ വിലയിരുത്തൽ. മറുവശത്ത് യുക്രെയ്നിലെ വൈദ്യുത ഉൽപാദക നിലയങ്ങളും വിതരണ ശൃംഖലകളും ഏറക്കുറെ റഷ്യ നാമാവശേഷമാക്കി മാറ്റിയിട്ടുണ്ട്.
താപ വൈദ്യുതനിലയങ്ങൾ മിക്കതും തകർന്നതോടെ യുക്രെയ്നിലെ നഗരങ്ങളിൽ മൂന്നും നാലും മണിക്കൂർ മാത്രമാണ് വൈദ്യുതി വിതരണം. ഇതു സൈനിക നീക്കങ്ങളെയും ആയുധ ഉൽപാദനത്തെയും സാമ്പത്തിക പ്രവൃത്തികളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. യുദ്ധത്തിനു മുൻപു 55 ഗിഗാവാട്സ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന യുക്രെയ്നിൽ നിലവിൽ 18.3 ഗിഗാവാട്സ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ സാധിക്കുന്നത്. കൂടാതെ വൈദ്യുത ശൃംഖലകൾ പലയിടത്തും തകർന്നതോടെ വിതരണവും പ്രതിസന്ധിയിലാണ്. വൈദ്യുത ശൃംഖലകളെ ഏതാനും മാസങ്ങൾക്കുള്ളിൽ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ ഈ ശൈത്യകാലത്ത് യുക്രെയ്ൻ അതീവ പ്രതിസന്ധി നേരിട്ടേയ്ക്കും.
∙ പ്രതീക്ഷയായി എഫ് 16 യുദ്ധവിമാനം; മിറാഷ് വിമാനങ്ങളുമായി ഫ്രാൻസ്
യുദ്ധക്കളത്തിൽ തുടർച്ചയായി പരാജയം നേരിടുകയാണെങ്കിലും സഖ്യരാജ്യങ്ങൾ സംഭാവന ചെയ്ത എഫ് 16 യുദ്ധവിമാനങ്ങൾ യുദ്ധഗതി മാറ്റിമറിക്കുമെന്ന വിശ്വാസത്തിലാണ് യുക്രെയ്ൻ. നോർവേ, ബെൽജിയം, റുമേനിയ തുടങ്ങിയ രാജ്യങ്ങൾ 60 എഫ് 16 യുദ്ധവിമാനങ്ങളാണ് യുക്രെയ്നിനു കൈമാറുന്നത്. എഫ്16 യുദ്ധവിമാനങ്ങൾ പറത്താനായി യുക്രെയ്നിയൻ പൈലറ്റുമാർ അമേരിക്കയിലടക്കം പരിശീലനം പൂർത്തിയാക്കി എത്തുകയും ചെയ്തു. എഫ് 16 യുദ്ധവിമാനങ്ങൾ എത്തുന്നതോടെ യുദ്ധഭൂമിയിലെ ആകാശത്ത് റഷ്യ പുലർത്തുന്ന ആധിപത്യം തകർക്കാമെന്നും യുദ്ധമുന്നണിയിലെ സൈനികർക്കും പോരാട്ടങ്ങൾക്കും വ്യോമപിന്തുണ നൽകാമെന്നും ഇങ്ങനെ യുദ്ധഗതി മാറ്റിമറിക്കാമെന്നുമുള്ള വിശ്വാസത്തിലാണ് യുക്രെയ്ൻ സൈനിക നേതൃത്വം.
എന്നാൽ എഫ്16 യുദ്ധവിമാനങ്ങളെ യുദ്ധമുന്നണിയിലേക്ക് എത്തുന്നതിനു മുന്നേ തകർക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സേന. അതിന്റെ ഭാഗമായി യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നിർമിച്ച വ്യോമത്താവളങ്ങൾക്കു നേർക്ക് റഷ്യയുടെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. റഷ്യയുടെ വേട്ടയാടൽ ഭയന്ന് യുക്രെയ്നിനു ലഭിക്കുന്ന കുറച്ച് എഫ്16 യുദ്ധവിമാനങ്ങൾ സമീപ രാജ്യങ്ങളിൽ സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് യുക്രെയ്ൻ. എന്നാൽ റഷ്യൻ പ്രദേശങ്ങൾക്കു നേർക്ക് ആക്രമണം നടത്തുന്ന എഫ്16 യുദ്ധവിമാനങ്ങൾ മറ്റു രാജ്യത്തു സൂക്ഷിച്ചാലും ആക്രമിച്ചു നശിപ്പിക്കുമെന്ന നിലപാടിലാണ് റഷ്യ.
ഇതിനിടെ റഷ്യയുമായി നേരിട്ടു പോരാട്ടത്തിനൊരുങ്ങുന്ന ഫ്രാൻസ് അഞ്ച് മിറാഷ് 2000 എം യുദ്ധവിമാനങ്ങൾ യുക്രെയ്നിനു കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയും ഫ്രാൻസും നൽകിയ സ്റ്റോംഷാഡോ, സ്കാൽപ് മിസൈലുകൾ വഹിക്കാനായി യുക്രെയ്ൻ സു–24 എം യുദ്ധവിമാനങ്ങളെ നവീകരിച്ചെടുത്തിരുന്നു. എന്നാൽ ഇത്തരം നവീകരിച്ച സു–24 എം യുദ്ധവിമാനങ്ങളിൽ മിക്കതും റഷ്യ വേട്ടയാടി തകർത്തു. യുക്രെയ്നിനു കൈമാറിയ സ്റ്റോംഷാഡോ, സ്കാൽപ് മിസൈലുകൾ വഹിക്കാനാണ് ഫ്രാൻസ് മിറാഷ് വിമാനങ്ങൾ കൈമാറുന്നത്. എന്നാൽ തീർത്തും വ്യത്യസ്തമായ പ്രവർത്തന രീതിയുള്ള മിറാഷ് യുദ്ധവിമാനം പറത്താൻ അടുത്തകാലത്തൊന്നും യുക്രെയ്ൻ പൈലറ്റുമാർക്ക് സാധിക്കില്ല. അതിനാൽ ഫ്രഞ്ച് സേന നേരിട്ട് ഇവ പ്രവർത്തിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ഇതോടെ റഷ്യയും ഫ്രാൻസും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനും വഴിയൊരുങ്ങും.
∙ അരങ്ങിൽ മറ്റൊരു ക്യൂബൻ മിസൈൽ പ്രതിസന്ധി; നിലപാട് മാറ്റുമോ അമേരിക്ക?
യുക്രെയ്ൻ യുദ്ധത്തിൽ സഖ്യകക്ഷികൾ നേരിട്ട് ഇടപെട്ടു തുടങ്ങിയോടെ സമ്മർദ തന്ത്രവുമായി റഷ്യയും കളത്തിലിറങ്ങിയിട്ടുണ്ട്. അമേരിക്കൻ ആയുധങ്ങൾ നേരിട്ട് റഷ്യയ്ക്കു നേർക്കു പ്രയോഗിക്കുന്നതിലും നാറ്റോ സൈനിക അഭ്യാസമായ ബാൽടോപ്സ് 24ന്റെ ഭാഗമായി ബാൾട്ടിക് കടലിൽ നടത്തുന്ന അക്രമോത്സുക സൈനിക അഭ്യാസത്തിലും പ്രതിഷേധിച്ചാണ് റഷ്യയുടെ നീക്കം. ഇതിന്റെ ഭാഗമായി അമേരിക്കയുടെ മൂക്കിനു താഴെത്തന്നെ സമ്മർദം ചൊലുത്താനുള്ള നീക്കത്തിലാണ് റഷ്യ.
അമേരിക്കയുടെ എക്കാലത്തെയും തലവേദനയായ ക്യൂബയുമായി ചേർന്നു സൈനിക അഭ്യാസം നടത്താനായി ആണവ മിസൈലുകൾ വഹിക്കുന്ന റഷ്യൻ കപ്പലുകളും മുങ്ങിക്കപ്പലുകളും ക്യൂബയുടെ തലസ്ഥാനത്തെ ഹവാന തുറമുഖത്ത് നങ്കൂരമിട്ടുകഴിഞ്ഞു. പതിവ് സന്ദർശനമാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അണിയറയിൽ മറ്റൊരു ക്യൂബൻ മിസൈൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നാണ് സൂചനകൾ. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1962ൽ ഇറ്റലിയിലും തുർക്കിയിലും അമേരിക്ക സോവിയറ്റ് യൂണിയനെ ലക്ഷ്യമിട്ട് ആണവ മിസൈലുകൾ സ്ഥാപിച്ചു. ഇതിൽ പ്രതിഷേധിച്ച് സോവിയറ്റ് യൂണിയൻ അമേരിക്കയെ ലക്ഷ്യമിട്ട് ക്യൂബയിൽ തങ്ങളുടെ ആണവ മിസൈലുകൾ വിന്യസിച്ചു.
ഇതോടെ ഏതുനിമിഷവും ഒരു ആണവ യുദ്ധം ലോകത്ത് പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്ക ഉയർന്നിരുന്നു. 13 ദിവസം നീണ്ടുനിന്ന ഈ പ്രതിസന്ധിക്കു പിന്നാലെ യൂറോപ്പിൽ വിന്യസിച്ച ആണവ മിസൈലുകൾ അമേരിക്ക പിൻവലിച്ചു. പിന്നാലെ സോവിയറ്റ് യൂണിയനും ക്യൂബയിൽനിന്ന് ആണവ മിസൈലുകൾ പിൻവലിക്കുകയായിരുന്നു. റഷ്യയെ ലക്ഷ്യമിടാൻ ശേഷിയുള്ള ആയുധങ്ങൾ യുക്രെയ്നിനു നൽകുകയാണെങ്കിൽ അമേരിക്കയെ ലക്ഷ്യമിടുന്ന ആയുധങ്ങൾ ക്യൂബയ്ക്കും നൽകുമെന്ന സന്ദേശമാണ് സൈനിക അഭ്യാസത്തിന്റെ മറവിൽ റഷ്യ കൈമാറുന്നതെന്നാണ് സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ.
അടുത്ത അഞ്ചുമാസവും യുക്രെയ്നിനു യുദ്ധക്കളത്തിൽ തിരിച്ചടികളുടെ നാളുകളായിരിക്കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. തോൽവികളിൽനിന്നു ജനശ്രദ്ധ തിരിക്കാനും നിലനിൽപ്പിനുമായി യുക്രെയ്ൻ റഷ്യയ്ക്കുള്ളിൽ ദീർഘദൂര ആക്രമണം നടത്താൻ സാധ്യതയുമേറെയാണ്. ഇതോടെ റഷ്യ – യുക്രെയ്ൻ യുദ്ധം ഏതുനിമിഷവും കിഴക്കൻ യൂറോപ്പിന്റെ അതിർത്തികൾ ഭേദിച്ചു പടരുമെന്ന ആശങ്കയും ശക്തമാണ്. പടിഞ്ഞാറൻ ആയുധങ്ങൾ ഉപയോഗിച്ചു റഷ്യൻ ഭൂപ്രദേശങ്ങൾ ആക്രമിക്കപ്പെട്ടാൽ റഷ്യയ്ക്കു ശക്തമായ പിന്തുണ നൽകുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ മൂന്നാം ലോകമഹായുദ്ധത്തിനുള്ള കളം പൂർണമായും ഒരുക്കപ്പെട്ടു കഴിഞ്ഞു. തെറ്റായ ഏതൊരു പ്രകോപനവും ഒരു ആണവ യുദ്ധത്തിനു പോലും വഴിയൊരുക്കിയേക്കാം.
(ലേഖകന്റെ ഇമെയിൽ: nishadkurian@gmail.com)