ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും. മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്‌റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.

ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും. മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്‌റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും. മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്‌റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും.

മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്‌റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ  ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.

ADVERTISEMENT

∙ ഗമാൽ അബ്ദൽ നാസറിന്റെ മരുമകൻ

പ്രമുഖ വ്യവസായിയും രാഷ്ട്രീയക്കാരനുമായ റിഫത്ത് മർവാന്റെ മകനായി 1944ൽ കയ്റോയിലായിരുന്നു അഷ്റഫ് മർവാന്റെ ജനനം. ഈജിപ്ഷ്യൻ പ്രസിഡന്‍റ‌് ഗമാൽ അബ്ദൽ നാസറിന്റെ രണ്ടാമത്തെ മകൾ മോനയെ വിവാഹം കഴിച്ചതോടെയാണ് മർവാന്റെ ജീവിതം മാറിമറിയുന്നത്. അബ്ദൽ നാസറിന്‍റ‌െ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു റിഫത്ത് മർവാൻ. അറബ് സോഷ്യലിസ്റ്റ് യൂണിയൻ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മോന അബ്ദൽ നാസറും അഷ്റഫ് മർവാനും വിവാഹവേദിയിൽ. 1966ലെ ചിത്രം (Photo by AFP)

കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ഈജിപ്ഷ്യൻ സൈന്യത്തിൽ ചേർന്ന അഷ്‌റഫ് മർവാൻ 1968ൽ അബ്ദൽ നാസറിന്റെ സഹായിയും ഈജിപ്തിന്റെ സുരക്ഷാ സേനാംഗവുമായിരുന്ന സാമി ഷറഫിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റിന്റെ ഓഫിസിലായിരുന്നു ആദ്യഘട്ടത്തിൽ ജോലി. അതിനിടയ്ക്ക് ലണ്ടനിൽ തുടർപഠനത്തിനു പോയെങ്കിലും ഗമാൽ അബ്ദൽ നാസർ മർവാനെ തിരിച്ചു വിളിച്ചു. വീണ്ടും സുരക്ഷാ ചുമതലയുമായി പ്രസിഡന്റിന്റെ ഓഫിസിൽത്തന്നെ.

പ്രസിഡന്റ് ഗമാൽ അബ്ദൽ നാസറിന്റെ മരുമകന് രാജ്യത്തിന്റെ രാഷ്ട്രീയത്തിലും ആയുധ വ്യാപാരത്തിലും നിർണായക സ്വാധീനം ചെലുത്താൻ അധിക സമയം വേണ്ടി വന്നിരുന്നില്ല. അബ്ദൽ നാസർ 1970ൽ മരിക്കുന്നതിന് മുൻപേതന്നെ മർവാൻ ഈജിപ്തിന്റെ പ്രധാന രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊന്നായി മാറിയിരുന്നു. നാസർ കുടുംബത്തിന്റെ സ്വാധീനം തുടർന്നും രാഷ്ട്രീയത്തിൽ നിലനിർത്താൻ മർവാന് സാധിച്ചു. പ്രസിഡന്റിന്റെ മരണശേഷം ഈജിപ്തിന്റെ രാഷ്ട്രീയത്തിലും സാമ്പത്തിക നയത്തിലും പ്രധാന ശക്തികളിൽ ഒന്നായി മാറുകയും ചെയ്തു. തുടർന്ന് പ്രസിഡന്റായി അധികാരത്തിലേറിയ അൻവർ സാദത്തിന്റെ അടുപ്പക്കാരനായി അതിവേഗം മാറുവാനും മർവാന് സാധിച്ചു.

അൻവർ സാദത്ത് (File Photo by GEORGES BENDRIHEM / AFP)
ADVERTISEMENT

∙ മർവാൻ ‘സൂപ്പർ ചാരനാ’കുന്നു

1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിനോട് നഷ്ടപ്പെട്ട സിനായ് ഉപദ്വീപ് തിരിച്ചുപിടിക്കാനായി ഈജിപ്ത് ആഗ്രഹിച്ചിരുന്നു. ഇതിനായി ഒരു യുദ്ധത്തിനുള്ള തയാറെടുപ്പിലുമായിരുന്നു ഈജിപ്ത്. അതിനോടകം അധികാര കേന്ദ്രങ്ങളിൽ നിർണായക ശക്തിയായി മാറിയ മർവാന് ഈജിപ്തിന്റെ രാഷ്ട്രീയ, സൈനിക രഹസ്യങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്ന സമയം കൂടിയായിരുന്നു അത്.

ഈജിപ്തിന്റെ യുദ്ധ പദ്ധതികൾ, സൈനികാഭ്യാസങ്ങൾ, സോവിയറ്റ് യൂണിയനുമായും മറ്റ് രാജ്യങ്ങളുമായും നടത്തുന്ന ആയുധ ഇടപാടുകൾ, പ്രസിഡന്റ് സാദത്തിന്റെ മറ്റ് അറബ് നേതാക്കളുമായുള്ള സംഭാഷണങ്ങൾ, സോവിയറ്റ് നേതാവ് ലീയനഡ് ബ്രെഷ്നേവുമായുള്ള രഹസ്യ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത കാര്യങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം മർവാന് ലഭിച്ചു. 

ഇതോടെ ഇസ്രയേലിനെതിരെ ഈജിപ്ഷ്യൻ സൈന്യം ആസൂത്രണം ചെയ്ത വിവരങ്ങൾ മർവാനിലൂടെ മൊസാദിലേക്ക് എത്തി. ഈജിപ്ഷ്യൻ യുദ്ധ പദ്ധതികളുടെ വിശദാംശങ്ങൾ, സൈനികാഭ്യാസങ്ങളുടെ വിവരണം, സോവിയറ്റ് യൂണിയനുമായും മറ്റ് രാജ്യങ്ങളുമായും നടത്തുന്ന ആയുധ ഇടപാടുകളുടെ രേഖകൾ, ഈജിപ്ഷ്യൻ സൈന്യത്തിന്റെ ക്രമീകരണം എല്ലാം മർവാൻ ചോർത്തി നൽകി. ഇതാണ് 1973ലെ അപ്രതീക്ഷിത യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രയേലിന് തലനാരിഴയ്ക്കാണെങ്കിലും രക്ഷയായത്. മധ്യപൂര്‍വദേശത്ത് പില്‍ക്കാലത്തുണ്ടായ പല വലിയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച യുദ്ധമായി ചരിത്രകാരന്മാർ കരുതുന്ന ‘യോം കിപ്പൂർ’ യുദ്ധത്തിൽ സഹായകമായ വിവരങ്ങൾ അറിയിച്ചതോടെയാണ് മർവാനെ മൊസാദ് ‘സൂപ്പർ ചാരൻ’ എന്നു വിളിക്കാൻ തുടങ്ങിയതും.

യോം കിപ്പൂർ യുദ്ധത്തിനിടെ ഇസ്രയേലിന്റെ സെഞ്ചൂറിയൻ യുദ്ധ ടാങ്കുകൾ ദമാസ്കസിലൂടെ പോകുന്നു. 1973ലെ ചിത്രം (Photo by GABRIEL DUVAL / AFP)

1973 മേയിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഈജിപ്ത് പദ്ധതിയിടുന്നുവെന്ന് ഏപ്രിലിൽത്തന്നെ മർവാൻ മൊസാദിനെ അറിയിച്ചു. ഇസ്രയേൽ സൈന്യം ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുദ്ധത്തിനായി തയാറെടുക്കുകയും ചെയ്തു. ആ യുദ്ധം നടന്നില്ല. പക്ഷേ ഒക്ടോബർ ആറിന് ഈജിപ്ത് ഇസ്രയേലിനെ അപ്രതീക്ഷിതമായി ആക്രമിച്ചു. മർവാൻ നൽകിയ വിവരങ്ങൾ പൂർണമായും കൃത്യമായിരുന്നില്ലെങ്കിലും, യുദ്ധത്തിന് മുൻപ് ഈജിപ്ഷ്യൻ സൈനിക നീക്കങ്ങളെക്കുറിച്ചും ആയുധവിന്യാസത്തെക്കുറിച്ചും മനസ്സിലാക്കാന്‍ ഇസ്രയേലിനു സാധിച്ചു. 

ADVERTISEMENT

ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിനമാണ് യോം കിപ്പൂര്‍. അന്നാണ് ഈജിപ്തും സിറിയയും ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചത്- 1973 ഒക്ടോബര്‍ ആറിന്. അറബികളുമായി അതിനുമുന്‍പ് നടന്ന മൂന്നു (1948, 1956, 1967) യുദ്ധങ്ങളിലും ജയിച്ചത് ഇസ്രയേലായിരുന്നു. അതിനു പകരംവീട്ടാനും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുമായി ഈജിപ്തിലെ പ്രസിഡന്‍റ് അന്‍വര്‍ സാദത്തും സിറിയയിലെ പ്രസിഡന്‍റ് ഹാഫിസ് അല്‍ അസ്സദും ആസൂത്രണം ചെയ്തതായിരുന്നു ഈ യുദ്ധം. അപ്രതീക്ഷിത ആക്രമണത്തിൽ പതറിയെങ്കിലും സമ്പൂർണ പരാജയത്തിൽനിന്നു കരകയറാൻ അന്ന് ഇസ്രയേലിന് സാധിച്ചത് മർവാൻ നൽകിയിരുന്ന വിവരങ്ങള്‍ കാരണമായിരുന്നു. 

യോം കിപ്പൂർ യുദ്ധത്തിനിടെ ഇസ്രയേൽ സൈനികരും മാധ്യമപ്രവർത്തകരും വ്യോമാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷിത കേന്ദ്രത്തിലേക്കു മാറുന്നു (Photo by ZE'EV SPECTOR / GPO / AFP)

18 ദിവസത്തിനൊടുവിൽ യുദ്ധം അവസാനിക്കുമ്പോൾ ഇസ്രയേലിനെ പിന്തുണച്ച രാജ്യങ്ങളെ കാത്തിരുന്നത് ഒപെക് (Organization of Arab Petroleum Exporting Countries) രാജ്യങ്ങളുടെ ഉപരോധമായിരുന്നു. അത് വഴിയൊരുക്കിയതാകട്ടെ വലിയ എണ്ണ പ്രതിസന്ധിയിലേക്കും. ആ പ്രതിസന്ധിക്കിടയിലും ലോകരാജ്യങ്ങൾ ഈജിപ്തിന് അനുകൂല നിലപാട് എടുക്കാൻ കാരണമായത് മര്‍വാന്റെ ഇടപെടലായിരുന്നു. ഒരേസമയം ഇസ്രയേലിനും ഈജിപ്തിനും വേണ്ടി മർവാൻ നിലകൊണ്ടത് ആരും അറിഞ്ഞതുമില്ല. 

മർവാൻ ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഇരട്ട ഏജന്‍റാണെന്നാണ്  ഈജിപ്ത് അവകാശപ്പെടുന്നത്. ഇരയ്ക്ക് 95 ശതമാനം കൃത്യമായ വിവരങ്ങൾ നൽകുകയും നിർണായക നിമിഷത്തിൽ തെറ്റായ വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന റഷ്യൻ തന്ത്രമാണ് മർവാനിലൂടെ ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം നടപ്പാക്കിയതെന്നും കരുതപ്പെടുന്നു. 

പില്‍ക്കാലത്ത് ഈജിപ്തിന്റെ വിദേശനയത്തിൽ നിർണായക പങ്ക് വഹിച്ച മർവാൻ, സൗദി അറേബ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളുമായി അനുകൂല ബന്ധം സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. 1970കളിൽത്തന്നെ മർവാൻ ആയുധ വ്യാപാര രംഗത്തേക്ക് കടന്നിരുന്നു. ലിബിയയിൽനിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾക്ക് ഈജിപ്തിനെ പ്രതിനിധീകരിച്ചാണ് മർവാൻ ആദ്യമായി രംഗത്തെത്തിയത്. 1981ൽ യുഎസിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ ലെബനനിലെ പലസ്തീൻ അനുകൂലികൾക്ക് കൈമാറിയതും മർവാനാണെന്നാണ് കരുതപ്പെടുന്നത്.

∙ ആയുധങ്ങളുടെ തലപ്പത്ത്

വിദേശ ബന്ധങ്ങൾക്കായുള്ള പ്രസിഡന്‍റ‌ിന്റെ സെക്രട്ടറിയായി 1974 ഫെബ്രുവരി 14ന് മർവാനെ അൻവർ സാദത്ത് നിയമിച്ചു. വിദേശകാര്യ മന്ത്രി ഇസ്മായിൽ ഫഹ്മിയെ മാറ്റി തൽസ്ഥാനത്ത് മർവാനെ നിയമിക്കാൻ സാദത്ത് ആഗ്രഹിച്ചിരുന്നു. അതു നടന്നില്ല. അതിനിടയ്ക്കാണ്, അധികാര ദുർവിനിയോഗത്തിലൂടെ വ്യക്തിപരമായ സ്വത്തു സമ്പാദനം നടത്തുന്നതായി മർവാനെതിരെ ആരോപണം ശക്തമായത്. അതോടെ  1976 മാർച്ചിൽ, പ്രസിഡൻഷ്യൽ ഓഫിസിലെ മർവാന്റെ സേവനംതന്നെ സാദത്തിന് അവസാനിപ്പിക്കേണ്ടി വന്നു. 

അൻവർ സാദത്തും അന്ന് വൈസ് പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്കും (Photo by AFP PHOTO / AFP)

പക്ഷേ മർവാനിലെ രാഷ്ട്രതന്ത്രജ്ഞനെ സാദത്തിന് ഇഷ്ടമായിരുന്നു. കയ്റോ ആസ്ഥാനമായി 1975ല്‍ തുടക്കമിട്ട അറബ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയലൈസേഷന്റെ തലവനായി മർവാനെ സാദത്ത് നാമനിർദേശം ചെയ്തു. അറബ് മേഖലയുടെ സുരക്ഷയ്ക്കായുള്ള ആയുധങ്ങളും സാങ്കേതികതയും ഒരുക്കുകയായിരുന്നു ഓർഗനൈസേഷന്റെ ചുമതല. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്ന ഓർഗനൈസേഷന്റെ തലപ്പത്തും പക്ഷേ അധികാലം തുടരാൻ മർവാന് സാധിച്ചില്ല. രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്ന്, 1978 ഒക്ടോബറിൽ സാദത്തിന് മർവാനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വന്നു.

∙ വിക്ടറി പരേഡിലെ കൊലപാതകം

1981 ഒക്ടോബർ 6. ഈജിപ്ത് പ്രസിഡന്‍റ് അൻവർ സാദത്ത് കയ്റോയിലെ വിക്ടറി പരേഡിൽ പങ്കെടുക്കാനായി എത്തി. രാജ്യത്തിന്റെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ആ ചടങ്ങ് കാണാൻ വിദേശത്തു നിന്നുള്ള അതിഥികൾ, നയതന്ത്രജ്ഞർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ വൻ ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. വിക്ടറി പരേഡ് പതിവുപോലെത്തന്നെ ന‍ടന്നു. എന്നാൽ പരേഡിന്റെ അവസാന നിമിഷത്തിൽ അപ്രതീക്ഷിതമായ ഒരു മാറ്റം. അവസാനത്തെ വാഹനവ്യൂഹത്തിൽനിന്ന് ഒരു കൂട്ടം സൈനികർ പുറത്തുവന്ന് പ്രസിഡന്റിന്റെ വേദിയിലേക്ക് വെടിയുതിർത്തു. പ്രസിഡന്‍റിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ അദ്ദേഹം മരിച്ചുവെന്ന വാർത്തയാണ് ലോകം കേട്ടത്.

അൻവർ സാദത്തും മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറും (Photo by CONSOLIDATED NEWS / AFP)

സാദത്തിനെ പട്ടാപ്പകൽ പൊതുജനമധ്യത്തിൽ, മാധ്യമപ്രവർത്തകരും വിദേശ നയതന്ത്ര പ്രതിനിധികളും നോക്കി നിൽക്കേ സ്വന്തം സൈന്യത്തിലെ ഒരു വിഭാഗം ‘വിമത സൈനികർ’ കൊലപ്പെടുത്തിയത് ലോകത്തെ മാത്രമല്ല മർവാനെയും ഞെട്ടിച്ചു. ഏറെക്കാലം ഇസ്രയേലുമായി യുദ്ധം ചെയ്ത ഈജിപ്ത്, 1978ൽ അൻവർ സാദത്ത് പ്രസിഡന്‍റ‌ായിരിക്കെയാണ് അവരുമായി സമാധാന കരാറിൽ ഒപ്പുവച്ചത്. ഈ കരാറിൽ അതൃപ്തി പൂണ്ട സൈന്യത്തിലെ യാഥാസ്ഥിതിക വിഭാഗമാണ് സാദത്തിന് വധിക്കാൻ പദ്ധതിയിട്ടതും നടപ്പാക്കിയതും. 

∙ ലണ്ടനിൽ ബിസിനസുകാരനായ മർവാൻ

സാദത്ത് കൊല്ലപ്പെട്ടതോടെ മർവാന്‍ ഈജിപ്ത് വിട്ടു. ലണ്ടനിൽ പുതുജീവിതം തുടങ്ങി. ബിസിനസുകാരനായിട്ടാണ് മർവാൻ ലണ്ടനിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രശസ്ത ബ്രിട്ടിഷ് ഡിപ്പാർട്മെന്റ് സ്റ്റോർ ശൃംഖലയായ ഹൗസ് ഓഫ് ഫ്രേസറിന്റെ ഏറ്റെടുക്കൽ നീക്കങ്ങളുമായി മർവാൻ മുന്നോട്ടു പോയെങ്കിലും അത് വിജയിച്ചില്ല. പക്ഷേ അദ്ദേഹം  അതിസമ്പന്നനായിത്തന്നെ തുടർന്നു. 

അഷ്‌റഫ് മർവാൻ (Photo by AFP)

ആർക്കും അറിയാത്ത ഉറവിടത്തിൽ നിന്നായിരുന്നു മർവാനിലേക്ക് സമ്പത്ത് ഒഴുക്കിയത്. 1995ൽ, ചെൽസി ഫുട്ബോൾ ക്ലബിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം വന്നപ്പോഴാണ് ക്ലബിൽ മർവാന് വൻതോതിൽ ഓഹരികൾ ഉണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2000ൽ, സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സ്യൂസിൽ മർവാൻ അക്കൗണ്ട് തുറന്നു. പിൽക്കാലത്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്ക് പുറത്തുവിട്ടപ്പോഴാണ് മർവാന്റെ അക്കൗണ്ടിലെ പണം സംബന്ധിച്ച വിവരങ്ങൾ ലോകം അറിയുന്നത്.

∙ ദൂരുഹമായ ‘റഷ്യൻ’ തന്ത്രം

മർവാൻ ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഇരട്ട ഏജന്‍റാണെന്നാണ്  ഈജിപ്ത് അവകാശപ്പെടുന്നത്. ഇരയ്ക്ക് 95 ശതമാനം കൃത്യമായ വിവരങ്ങൾ നൽകുകയും നിർണായക നിമിഷത്തിൽ തെറ്റായ വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന റഷ്യൻ തന്ത്രമാണ് മർവാനിലൂടെ ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം നടപ്പാക്കിയതെന്നും കരുതപ്പെടുന്നു. മർവാനെക്കുറിച്ച് ഇസ്രയേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ യൂറി ബാർ യോസെഫ് എഴുതിയ ‘ദി ഏഞ്ചൽ’  എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പിന്നീട് ഈ പുസ്തകം സിനിമയുമായി. പക്ഷേ ഇതിലെ യാഥാർഥ്യം ഇന്നും ദൂരുഹമാണ്. അതേസമയം മർവാൻ മൊസാദിനു വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്ന് ചില ഇസ്രയേലി ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു.

അഷ്‌റഫ് മർവാന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ‘ദി ഏഞ്ചൽ’ സിനിമയിലെ രംഗം (Photo by Netflix)

∙ ആകാശത്ത് ഹെലികോപ്റ്ററുകള്‍; മർവാൻ മരണത്തിലേക്ക്...

2007 ജൂൺ 27. ലണ്ടൻ രാഷ്ട്രീയത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ട ദിവസം. പ്രധാനമന്ത്രി ടോണി  ബ്ലെയർ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു. പ്രധാനമന്ത്രിപദവി രാജിവയ്ക്കുന്നതിനുള്ള ടോണി ബ്ലെയറിന്റെ യാത്രയ്ക്ക് സുരക്ഷയൊരുക്കി നഗരത്തിന്റെ ആകാശത്ത് ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറന്നു. അതിനിടെ ഒരു സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലെ ഒരു ആഡംബര ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽനിന്ന് ഒരാൾ താഴെ വീണു. പൊലീസെത്തി. പക്ഷേ വൈദ്യസഹായം എത്താൻ പിന്നെയും വൈകി.  പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ യാത്രയെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടതാണ് കാരണമെന്നാണ് കരുതപ്പെടുന്നത്.

ഒരുവിധത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപത്തിമൂന്നുകാരനായ മർവാനായിരുന്നു ഫ്ലാറ്റിൽനിന്നു വീണ് മരിച്ചത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളുടെ വിശദാംശങ്ങൾ ഇന്നും അവ്യക്തമാണ്. സാക്ഷികൾ ഇല്ലെന്നല്ല. മരണദിവസം രാവിലെ, മർവാന്റെ ബാൽക്കണിയുടെ വ്യക്തമായ കാഴ്ചയുള്ള എതിർവശത്തെ കെട്ടിടത്തിലെ മുറിയിൽ, നാല് പുരുഷന്മാർ ഒത്തുകൂടിയിരുന്നു. 

ലണ്ടനിൽ മർവാൻ താമസിച്ചിരുന്ന കെട്ടിടമുള്ള കാൾട്ടൻ ഹൗസ് ടെറസ് സ്ട്രീറ്റിലെ കാഴ്ച (Photo by SHAUN CURRY / AFP)

ജോസെഫ് റിപാസി, എസ്സാം ഷൗക്കി, മൈക്കൽ പാർക്ക്ഹർസ്റ്റ്, ജോൺ റോബർട്ട്സ് എന്നിവരായിരുന്നു നാലു പേർ. മർവാന്റെ കമ്പനികളിലൊന്നിൽ ജോലി ചെയ്തിരുന്ന ഇവർ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതു പ്രകാരമായിരുന്നു കൂടിക്കാഴ്ച. പക്ഷേ, സമയം വൈകിയതോടെ അവരിലൊരാൾ മർവാനെ വിളിച്ചു. ‘ഉടൻ തന്നെയെത്തും’ എന്നായിരുന്നു മറുപടി.

‘മർവാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ’ എന്ന്  സഹപ്രവർത്തകരിലൊരാൾ നിലവിളിച്ചതു കേട്ട് ജനലരികിൽ ഇരുന്നിരുന്ന റിപാസി നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പക്ഷേ, മർവാൻ ബാൽക്കണിയിൽ നിന്ന് ചാടുന്നത് കണ്ടതായി മറ്റു രണ്ട് പേർ അന്ന് അവകാശപ്പെട്ടു. റിപാസി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മർവാൻ വീഴുന്നത് കണ്ടെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഷൗക്കി അതിവേഗം സംഭവസ്ഥലത്തേയ്ക്കു പാഞ്ഞു. മറ്റു മൂന്നുപേരും ഞെട്ടി മുറിയിൽത്തന്നെ നിന്നതായിട്ടാണ് പൊലീസിന് നൽകിയ മൊഴി.

മർവാന്റെ മൃതദേഹത്തിനു മുന്നിൽ പൊട്ടിക്കരയുന്ന മക്കളായ ഗമാലും അഹമ്മദും (Photo by KHALED DESOUKI / AFP)

∙ ആ വീഴ്‌ച കൊലപാതകമോ?

പോസ്റ്റ്‌മോർട്ടത്തിൽ മർവാന്റെ രക്തത്തിൽ ആന്റി ഡിപ്രസന്റുകളുടെ അംശം കണ്ടെത്തി. വളരെയേറെ സമ്മർദത്തിലായിരുന്നു മർവാനെന്ന് ഡോക്ടറും വെളിപ്പെടുത്തി. രണ്ട് മാസത്തിനുള്ളിൽ 10 കിലോ കുറഞ്ഞിരുന്നുവെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്കായി മർവാൻ അന്ന് വൈകിട്ട് യുഎസിലേക്ക് പോകേണ്ടതായിരുന്നു. മരണം സംബന്ധിച്ച സൂചനയുള്ള ഒരു കുറിപ്പ് പോലും മർവാൻ എഴുതിയിരുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല എന്നതിന് കാരണങ്ങളായി ഇതെല്ലാമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഭാര്യ മോനയേയും അഞ്ച് പേരക്കുട്ടികളെയും കൂട്ടി അവധിക്കാലയാത്ര പോകാൻ മർവാൻ ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു. മർവാൻ സ്വയം ജീവനെടുക്കില്ലെന്ന് ഉറപ്പാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. പക്ഷേ, ജീവന് ഭീഷണിയുണ്ടായിരുന്നതായി അവർക്ക് സൂചന ലഭിച്ചിരുന്നു. ‘കൊല്ലപ്പെട്ടേക്കാം’ എന്ന് ഒരിക്കൽ തന്നോട് പറഞ്ഞതായി മോനയും വെളിപ്പെടുത്തി. ‘‘മരണത്തിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ ഉറങ്ങുന്നതിനു മുൻപ് എല്ലാ രാത്രിയിലും വാതിലും പൂട്ടും പരിശോധിക്കാറുണ്ടായിരുന്നു. 38 വർഷത്തെ ദാമ്പത്യജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ ശീലമായിരുന്നു അത്’’– മോന നാസർ പിന്നീടൊരിക്കൽ വെളിപ്പെടുത്തി. 

മർവാന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനു ശേഷം കോടതിയിൽനിന്നു പുറത്തു വരുന്ന ഭാര്യ മോന നാസർ. 2010ലെ ചിത്രം (Photo by CARL COURT / AFP)

അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളുടെ ഒരേയൊരു പകർപ്പ് അലമാരയിൽനിന്ന് അപ്രത്യക്ഷമായതും ഏറെ സംശയങ്ങൾക്കിടയാക്കി. മൊസാദാണ് മർവാനെ കൊലപ്പെടുത്തിയതെന്നാണ് മോന ആരോപിച്ചത്. എന്നാൽ ഒട്ടേറെ ദുരൂഹതാ സിദ്ധാന്തങ്ങളുണ്ടായിട്ടും ഇന്നും അജ്ഞാതമാണ് മർവാന്റെ മരണ രഹസ്യം.

English Summary:

The Mysterious Life and Death of Billionaire Ashraf Marwan: Egyptian Spy for Israel

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT