തുറമുഖത്തു ചരക്കുനീക്കത്തിനു ട്രയൽ റൺ ആരംഭിച്ചതോടെ വിഴിഞ്ഞം വികസന പ്രതീക്ഷയിലാണ്. മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം വൈകില്ലെന്നു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. തീരത്തിന്റെ സംരക്ഷണം, തൊഴിൽസുരക്ഷ, കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വീടുകൾ എന്നീ മൂന്നു പ്രധാന ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. വീടു നഷ്ടമായവർക്കു പുനർഗേഹം പദ്ധതിയിൽപ്പെടുത്തി വീടുകൾ നൽകുമെന്ന പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർ പദ്ധതിക്കു പുറത്താണ്. ഭൂമിയില്ലാത്തവർക്കു വാടകവീടിനായി 5,500 രൂപ മാസംതോറും പ്രഖ്യാപിച്ചെങ്കിലും തുക അപര്യാപ്തമെന്നാണു വിലയിരുത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറമുഖത്തു ചരക്കുനീക്കത്തിനു ട്രയൽ റൺ ആരംഭിച്ചതോടെ വിഴിഞ്ഞം വികസന പ്രതീക്ഷയിലാണ്. മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം വൈകില്ലെന്നു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. തീരത്തിന്റെ സംരക്ഷണം, തൊഴിൽസുരക്ഷ, കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വീടുകൾ എന്നീ മൂന്നു പ്രധാന ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. വീടു നഷ്ടമായവർക്കു പുനർഗേഹം പദ്ധതിയിൽപ്പെടുത്തി വീടുകൾ നൽകുമെന്ന പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർ  പദ്ധതിക്കു പുറത്താണ്.

ഭൂമിയില്ലാത്തവർക്കു വാടകവീടിനായി 5,500 രൂപ മാസംതോറും പ്രഖ്യാപിച്ചെങ്കിലും തുക അപര്യാപ്തമെന്നാണു വിലയിരുത്തൽ. തൊഴിൽ, വീട്, തീരസുരക്ഷ എന്നിവയ്ക്കായി സമഗ്ര പാക്കേജ് വേണമെന്നാണ് ആവശ്യം. തുറമുഖ നിർമാണത്തെത്തുടർന്നുണ്ടായ തീരശോഷണം പഠിക്കാൻ നിയോഗിച്ച സമിതികളുടെ പൂർണ റിപ്പോർട്ടുകൾ വെളിച്ചത്തുവന്നിട്ടില്ല. മേഖലയിൽ അശാസ്ത്രീയ നിർമിതികൾ തടഞ്ഞ് തീരശോഷണം ചെറുത്ത് കടൽ സംരക്ഷിക്കണമെന്നു ശുപാർശയുണ്ട്.  മത്സ്യത്തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണപ്രകാരം മുതലപ്പൊഴി തുറമുഖംകൂടി അപകടരഹിതമാക്കുമെന്നും ഉറപ്പു നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളെത്തുടർന്നു തൊഴിലും ഭൂമിയും നഷ്ടമായ 128 പേർ ചേർന്നു നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം. (PTI Photo)
ADVERTISEMENT

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെത്തുടർന്ന് തൊഴിലും വരുമാനവും നഷ്ടമായവർക്ക് ഇതിനകം 106.93 കോടി രൂപ നൽകിയെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. 2,697 പേർക്കാണു തുക നൽകിയത്. ശുദ്ധജലവിതരണം, നൈപുണ്യ വികസന പരിശീലനം, ഗംഗയാർ തോടിന്റെ ശുചീകരണം, ഖരമാലിന്യ നിർമാർജനം, ആരോഗ്യപരിപാലനം, പകൽവീട്, കളിസ്ഥലം, സീഫുഡ് പാർക്ക് എന്നിവയ്ക്കായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിഴിഞ്ഞത്തു നിലവിലുള്ള മത്സ്യബന്ധന തുറമുഖം നവീകരിച്ച് അധിക ഫിഷ് ലാൻഡിങ്ങിനുള്ള സൗകര്യങ്ങളും ബെർത്തുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഇതിനായി ഹാർബർ എൻജിനീയറിങ് വകുപ്പ് രണ്ടു പദ്ധതികൾ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.

∙ ചരക്കുനീക്കം: സൗകര്യങ്ങൾ ഇനിയുമായില്ല

ADVERTISEMENT

രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനമുൾപ്പെടെ പൂർത്തിയായെങ്കിലും ആദ്യഘട്ടത്തിനു പശ്ചാത്തല സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ ഇനിയുമേറെ ചെയ്യാനുണ്ട്. റോഡും റെയിലുമടക്കം, ട്രാൻസ്ഷിപ്മെന്റിനു പുറമേയുള്ള ചരക്കുനീക്കത്തിനു സൗകര്യങ്ങളൊന്നും സജ്ജമായിട്ടില്ല. 8500 കോടി രൂപ ചെലവുള്ള ഒന്നാംഘട്ടത്തിൽ അദാനി മുടക്കേണ്ട 2454 കോടിയും കേന്ദ്രം ഗ്രാന്റായി നൽകേണ്ട 817 കോടിയും ഒഴിച്ചുള്ള മുഴുവൻ തുകയും അനുവദിക്കേണ്ടതു സംസ്ഥാന സർക്കാരാണ്. എന്നാൽ, മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതികൾ ഒഴിച്ചുനിർത്തിയാൽ 884 കോടി രൂപ മാത്രമാണു സംസ്ഥാനം മുടക്കിയത്.

∙ പണം കണ്ടെത്തണം

ADVERTISEMENT

ഹഡ്കോയിൽനിന്നു 3600 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ബജറ്റിൽ ഉറപ്പു നൽകണമെന്ന നിബന്ധനയിൽ തട്ടിയാണു വൈകിയത്. നിബന്ധന സർക്കാർ അംഗീകരിച്ചെങ്കിലും പലിശനിരക്ക് കൂടുതലായതിനാൽ ഹഡ്കോയെ ഒഴിവാക്കി. 8.4% പലിശയ്ക്കു നബാർഡിൽനിന്ന് 2100 കോടി എടുക്കാനാണ് ഇപ്പോൾ തീരുമാനം. ഇതുവരെ തുക ലഭിച്ചിട്ടില്ല.

∙ റോഡും റെയിലും വരണം

തുറമുഖത്തുനിന്ന് 1.7 കിലോമീറ്റർ നീളമുള്ള നാലുവരി കണക്ടിവിറ്റി റോഡാണ് ദേശീയപാതയും നിർദിഷ്ട ഔട്ടർ റിങ് റോഡും ചേരുന്ന ഭാഗത്തു നിർമിക്കേണ്ടത്. നിർമാണം പൂർത്തിയായിട്ടില്ല. ഔട്ടർ റിങ് റോഡ് പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം തുടരുകയാണ്. തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡ് ഉപയോഗപ്പെടുത്തിയും ദേശീയപാതയുടെ മീഡിയനിൽ മാറ്റം വരുത്തിയും ഗതാഗതം സാധ്യമാക്കുന്ന താൽക്കാലിക സൗകര്യമാണ് ഇപ്പോൾ ഒരുക്കുന്നത്. റെയിൽ മാർഗമുള്ള ചരക്കുനീക്കത്തിനു ബാലരാമപുരം– വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ ഡിപിആർ തയാറായെങ്കിലും സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല.

തിരുവനന്തപുരത്തിന്റെ പുതിയ വിലാസം

IN NYY1; വിഴിഞ്ഞം തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്. രാജ്യാന്തരതലത്തിൽ തുറമുഖങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നത് ഈ കോഡാണ്. ഇതിൽ IN ഇന്ത്യയെ സൂചിപ്പിക്കുന്നു. വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര താലൂക്കിനെ സൂചിപ്പിക്കുന്നതാണ് NYY. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനു നേരത്തേ VIZ എന്ന കോഡ് ലഭിച്ചതിനാലാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി നെയ്യാറ്റിൻകരയുടെ പേര് തുറമുഖത്തിനൊപ്പം ചേർക്കാൻ അപേക്ഷ നൽകിയത്. 

English Summary:

Delays in Policy Implementation and Insufficient Funds: A Deep Dive into Vizhinjam’s Financial Troubles